x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ച​ന​ത്തി​ലൂ​ടെ ജീ​വി​തം ശു​ദ്ധീ​ക​രി​ക്ക​ണം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത


Published: January 9, 2026 04:06 AM IST | Updated: January 9, 2026 04:06 AM IST

കു​മ്പ​നാ​ട് : ഉ​ദാ​ത്ത​മാ​യ​തി​നെ സ്വീ​ക​രി​ച്ച് വ​ച​ന​ത്തി​ലൂ​ടെ ജീ​വി​തം വി​ശു​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ​തി​നാ​ലാ​മ​ത് ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. ​പി.​പി. തോ​മ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. മാ​ത്യു ജോ​ൺ , സ​ഭാ ട്ര​സ്റ്റി അ​ഡ്വ. അ​ൻ​സി​ൽ സ​ഖ​റി​യ കോ​മാ​ട്ട്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. മാ​ത്യൂ​സ് എ. ​മാ​ത്യു, ട്ര​ഷ​റാ​ർ അ​നീ​ഷ് കു​ന്ന​പ്പു​ഴ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ. ജോ​സ​ഫ് ജോ​ണി, വി​കാ​രി റ​വ. എ.​പി. നോ​ബി​ൾ, കെ.​വി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് 10 ന് ​സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക​സം​ഘ​വും സേ​വി​കാ​സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡെ​യ്സി മാ​ത്യൂ​സ്, തു​മ്പ​മ​ൺ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ന​ട​ത്തും. 2:30 ന് ​ഭ​ദ്രാ​സ​ന ബ​സ്ക്യോ​മോ​സ് സ​മ്മേ​ള​ന​വും വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

Tags : nattu vishesham Metropolitan Marthoma

Recent News

Up