x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി


Published: January 26, 2026 05:02 AM IST | Updated: January 26, 2026 05:02 AM IST

കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ൻ ചു​ങ്ക​ത്ത​റ​യി​ൽ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്

എ​ട​ക്ക​ര: മ​ല​ബാ​റി​ന്‍റെ മ​രാ​മ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ന് ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്ക​മാ​യി. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​ദി​ന വാ​ർ​ത്ത​ക​ളു​ടെ ലോ​ക​ത്ത് സ​ദ്‌വാ​ർ​ത്ത​യാ​യി മാ​റു​വാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​പ​കാ​ര​പ്പെ​ട​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജു ബി. ​ജോ​ണ്‍, ട്ര​ഷ​റ​ർ ജീ​മോ​ൻ മ​ണ​ലു​കാ​ലാ​യി​ൽ, ഫാ.​ജോ മാ​ത്യു, ഫാ .​ജി​നു ഈ​പ്പ​ൻ കു​ര്യ​ൻ, പി.​ടി. സ​ജി​മോ​ൻ, ബി​ജു ഏ​ബ്ര​ഹാം, ടി.​ബി കു​ര്യ​ൻ, ജി. ​മാ​ത്യു, ഹ​ന്ന പി. ​ജി​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.

ഫാ. ​ജോ​ബി കോ​രു​ത്, ഫാ. ​ലി​ജി​ൻ വ​ർ​ക്കി ഫി​ലി​പ്, ബി​നു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 73 അം​ഗ ഗാ​യ​ക സം​ഘം ഗാ​ന​ശു​ശ്രൂ​ഷ ന​യി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ന​ട​ക്കു​ന്ന പ​ഠ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​മോ​ൻ​സി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും. മു​ൻ സ​ഭാ സെ​ക്ര​ട്ട​റി ഫാ. ​സി.​വി സൈ​മ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags : Local News Nattuvishesham Malappuram Marthoma

Recent News

Up