തിരുവല്ലയിൽ നടന്ന സംസ്ഥാന മാർത്തോമ്മാ ട്രോഫി കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തിരുവല്ല എസ് സിഎസ് ഹയർ സെക്കൻഡറി സ്കൂൾ ടീം .
തിരുവല്ല: മാർത്തോമ്മാ ട്രോഫി സംസ്ഥാന കായികമേളയിൽ തിരുവല്ല എസ് സിഎസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 116 പോയിന്റ് തുടർച്ചയായ മൂന്നാം വർഷമാണ് എസ് സിഎസ് സ്കൂളിന് ഈ നേട്ടം. 70 പോയിന്റു നേടി കോട്ടയം എംടി സെമിനാരി സ്കൂൾ രണ്ടാംസ്ഥാനത്തെത്തി. 61 പോയിന്റു നേടിയ വാളകം മാർത്തോമ്മ സ്കൂളിനാണ് മൂന്നാം സ്ഥാനം.
വ്യക്തിഗത ചാമ്പ്യൻമാർ: എ.ജെ. ആഷിക് (വെണ്മണി ), ആരതി ടി. പ്രജോഷ് , ആർദ്രിത് ദിമാൻ, ബി.ടി. കെസിയ (കോട്ടയം), അരവിന്ദ് സുരേഷ് (കരവാളൂർ ),നഥാനിയേൽ ബിനു വർഗീസ് , റെക്സ് ജോൺ വർഗീസ് (തിരുവല്ല ), ശ്രീനന്ദൻ (കാരംവേലി ), ശ്രീലക്ഷ്മി ദാസ് (ചണ്ണപ്പേട്ട ), അലീന എബി (വാളകം). എൽപി വിഭാഗം കായിക മത്സരം വികാരി ജനറാൾ റവ. മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. റവ.ഡേവിഡ് ഡാനിയൽ സല്യൂട്ട് സ്വീകരിച്ചു.
എൽപി വിഭാഗം കായിക മേളയിൽ പുല്ലാട് എംടി എൽപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തിരുവല്ല എസ് സിഎസ് ഇഎ എൽപി സ്കൂളിനാണ് രണ്ടാംസ്ഥാനം. കടമ്മനിട്ട എംടി എൽപി സ്കൂളിനാണ് മൂന്നാം സ്ഥാനം. എൽപി വിഭാഗം വ്യക്തിഗത ചാമ്പ്യൻമാർ: ഹാർദ്ദിക് രാജേഷ്, ലീലാമ്മ കുമാരി, പ്രജാപതിപ്പ് , പി. ശിവന്യ പ്രഥമ അധ്യാപക, അനധ്യാപക മത്സരങ്ങളും നടത്തി.
സമാപന സമ്മേളനം റവ.സുബിൻ സാം മാമ്മൻ ഉദ്ഘാടനം ചെയ്തു. റവ.സജേഷ് മാത്യൂസ് ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കോർപറേറ്റ് മാനേജർ കുരുവിള മാത്യുവിന്റെ അധ്യക്ഷതയിൽ ജെസി ജോർജ് ,ജോർജ് ബിനു രാജ് എന്നിവർ പ്രസംഗിച്ചു.