മാർത്തോമ്മാ സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന സംസ്ഥാനതല മാർത്തോമ്മാ ട്രോഫി കായികമേള ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്ര
തിരുവല്ല: 28-ാമത് മർത്തോമ്മാ ട്രോഫി സംസ്ഥാന കായിക മേള എസ് സിഎസ് സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ കുരുവിള മാത്യു അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി. ചാക്കോ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
സഭാ സെക്രട്ടറി റവ.എബി ടി. മാമ്മൻ ദീപം തെളിച്ചു. റവ.എബി കെ. ജോഷ്വ, അൻസിൽ സഖറിയ, പി.ടി. ഷാജി, ഡോ.മാത്യു തോമസ്, ഡോ. റെജിനോൾഡ് വർഗീസ്, എ.വി. ജോർജ് , ജോൺ കെ. തോമസ്, റെനി വർഗീസ് , ലിജോ ജോൺ, ഷെൽട്ടൺ വി. റാഫേൽ, വർഗീസ് മാത്യു, സജി ജേക്കബ്, സെൻമോൻ വി. ഫിലിപ്പ്, നിഷ മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന കായിക മേളയിൽ മികച്ച നേട്ടങ്ങൾ നേടിയ സ്കൂളുകളിലെ കായിക അധ്യാപകരായ വിബിത ചാക്കോ (തിരുവല്ല), ജോർജ് ബിനു രാജ് (പത്തനംതിട്ട ), ചാർളി സി. തരകൻ (കോട്ടയം), ജിബിൻ തോമസ് (ചണ്ണപ്പേട്ട ) എന്നിവരെ അനുമോദിച്ചു. മാർത്തോമ്മ ട്രോഫി സ്ഥാപകനും മുൻ മാനേജരുമായ ജോർജ് ഫിലിപ്പ്, മുൻ മാനേജർ ഡോ.സൂസമ്മ മാത്യു എന്നിവരെ അനുസ്മരിച്ചു.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ തിരുവല്ല എസ് സിഎസ് സ്കൂൾ ഒന്നാം സ്ഥാനം നേടി. പത്തനംതിട്ട മാർത്തോമ്മ സ്കൂൾ രണ്ടാം സ്ഥാനവും, വാളകം മാർത്തോമ്മാ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
രണ്ടാം ദിവസമായ ഇന്ന് എൽപി വിഭാഗം കുട്ടികളുടെയും അധ്യാപക- അനധ്യാപകരുടെയും മത്സരങ്ങൾ നടക്കും. സീനിയർ വികാരി ജനറാൾ റവ.മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തയുടെ സെക്രട്ടറി റവ.കെ.ഇ. ഗീവർഗീസ് ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്യും.