Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odisha

ഒഡീഷയിൽ ക്രിസ്ത്യൻ ബാലന്‍റെ മൃതദേഹം സംസ്കരിക്കാൻ അനുമതി നിഷേധിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​ഡീ​​​ഷ​​​യി​​​ൽ ക്രി​​​സ്ത്യ​​​ൻ ബാ​​​ല​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ ഒ​​​രു​​​വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ത്ത​​​തു വി​​​വാ​​​ദ​​​മാ​​​യി.

ന​​​ബ​​​രം​​​ഗ്പുർ ജി​​​ല്ല​​​യി​​​ലെ ആ​​​ദി​​​വാ​​​സി ഭൂ​​​രി​​​പ​​​ക്ഷ ഗ്രാ​​​മ​​​മാ​​​യ ക​​​പേ​​​ന​​​യി​​​ലാ​​​ണ് ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ കൃ​​​തി​​​ബാ​​​സ് സാ​​​ന്ത​​​യു​​​ടെ മ​​​ക​​​ൻ ആ​​​യു​​​ഷ് സാ​​​ന്ത​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തിനെ ഒ​​​രു​​​വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ത്ത​​​ത്. ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ടും​​​ബം അ​​​വ​​​രു​​​ടെ സ്വ​​​ന്തം ഭൂ​​​മി​​​യി​​​ൽ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മ​​​റ​​​വ് ചെ​​​യ്യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന ആ​​​യു​​​ഷ് സാ​​​ന്ത ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക ശ്മ​​​ശാ​​​ന​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ലെ പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​ത്താ​​​ണു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി മൃ​​​ത​​​ദേ​​​ഹം അ​​​ട​​​ക്കം ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ക്കം ന​​​ട​​​ത്ത​​​വെ പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ഗ്രാ​​​മ​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും ഒ​​​രു​​​വി​​​ഭാ​​​ഗം ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ആവശ്യപ്പെടുക​​​യാ​​​യി​​​രു​​​ന്നു.

ത​​​ർ​​​ക്കം നീ​​​ണ്ട​​​തോ​​​ടെ 20 മ​​​ണി​​​ക്കൂ​​​റാ​​​ണ് കു​​​ടും​​​ബം മ​​​ക​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി കാ​​​ത്തി​​​രു​​​ന്ന​​​ത്. ഒ​​​ടു​​​വി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ​​​യും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ്രാ​​​മ​​​ത്തി​​​ന് ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള സ്വ​​​ന്തം ഭൂ​​​മി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

ശ​​​വ​​​ക്ക​​​ല്ല​​​റ​​​യി​​​ൽ മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളൊ​​​ന്നും സ്ഥാ​​​പി​​​ക്കി​​​ല്ലെ​​​ന്നും ഗ്രാ​​​മ​​​ത്തി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് സ്വ​​​ന്തം ഭൂ​​​മി​​​യി​​​ൽ മ​​​ക​​​നെ സം​​​സ്ക​​​രി​​​ക്കാ​​​ൻ കൃ​​​തി​​​ബാ​​​സി​​​ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹം അ​​​വി​​​ടെ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ഒ​​​രു​​​സം​​​ഘ​​​മാ​​​ളു​​​ക​​​ൾ എ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി കൃ​​​തി​​​ബാ​​​സ് സാ​​​ന്ത പ​​​റ​​​ഞ്ഞു.

200 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ള്ള ഗ്രാ​​​മ​​​ത്തി​​​ൽ 40 ക്രൈ​​​സ്ത​​​വ​​​ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ ഒ​​​രു​​​സം​​​ഘ​​​മാ​​​ളു​​​ക​​​ൾ ര​​​ണ്ട് ക്രൈ​​​സ്ത​​​വ​​​രെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു സ്ഥ​​​ല​​​ത്തെ ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും ഇ​​​തു വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ഗ്രാ​​​മ​​​ത്തി​​​ലെ ഒ​​​രു​​​വി​​​ഭാ​​​ഗ​​​മാ​​​ളു​​​ക​​​ൾ ത​​​ങ്ങ​​​ളോ​​​ടു ശ​​​ത്രു​​​ത കാ​​​ട്ടി​​​ത്തു​​​ട​​​ങ്ങു​​​ക​​​യും പ്ര​​​ദേ​​​ശ​​​ത്തെ പ​​​ള്ളി പൊ​​​ളി​​​ച്ചു​​​നീ​​​ക്ക​​​ണ​​​മെ​​​ന്നും ക്രൈ​​​സ്ത​​​വ​​​ർ ഗ്രാ​​​മം വി​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി കൃ​​​തി​​​ബാ​​​സ് സാ​​​ന്ത പ​​​റ​​​ഞ്ഞു. ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ സ​​​മാ​​​ധാ​​​ന​​​പ്രി​​​യ​​​രാ​​​ണെ​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ചി​​​ല​​​രാ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള സം​​​ഘം എ​​​ല്ലാ​​​ ദി​​​വ​​​സ​​​വും ഗ്രാ​​​മ​​​ത്തി​​​ലെ​​​ത്തി യോ​​​ഗ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​റു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, ഗ്രാ​​​മ​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടു​​​ന്ന​​​തും നേ​​​തൃ​​​രം​​​ഗ​​​ത്തും കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലു​​​മെ​​​ല്ലാം ശോ​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗ​​​ത്തെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് പാ​​​സ്റ്റ​​​ർ ഗൗ​​​ര​​​വ് കൗ​​​ർ പ​​​റ​​​ഞ്ഞു.

Kerala

'കേരളത്തില്‍ കേക്ക് നല്‍കുന്നവര്‍ ഉത്തരേന്ത്യയില്‍ ചാണകം തീറ്റിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

ന്യൂഡൽഹി: ഒഡീഷയില്‍ ക്രൈസ്തവ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കേക്ക് നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുന്ന പ്രാകൃതത്വമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ നഗ്‌നമായ ലംഘനമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ക്രിസ്മസ് കാലത്ത് പള്ളികള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക്, ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തടയാന്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014-ന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷത തകര്‍ത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

 

National

ഒ​ഡീ​ഷ​യി​ൽ പാ​സ്റ്റ​ർ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ആ​ശ​ങ്ക​പ​ങ്കു​വ​ച്ച് മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഒ​ഡീ​ഷ​യി​ലെ ധെ​ൻ​ക​നാ​ലി​ൽ പാ​സ്റ്റ​റെ ആ​ക്ര​മി​ച്ച​സം​ഭ​വം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു കാ​ണി​ച്ച് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ മാ​ജി​ന് മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സം​ഗ്മ ക​ത്ത​യ​ച്ചു.

ഒ​ഡീ​ഷ​പോ​ലെ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തു​ണ്ടാ​യ ജ​ന​ക്കൂ​ട്ട ആ​ക്ര​മ​ണം രാ​ജ്യ​ത്തി​നു മു​ഴു​വ​ൻ ആ​ശ​ങ്ക​യാ​ണ്. സം​ഭ​വ​ത്തി​ൽ നീ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​ക്കി​നെ ജ​ന​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഇ​തി​നു പു​റ​മേ ചെ​രു​പ്പു​മാ​ല അ​ണി​യി​ക്കു​ക​യും ചാ​ണ​കം തി​ന്നാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ഒ​ന്പ​തു പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഒ​ഡീ​ഷ പോ​ലീ​സി​ന്‍റെ ഭാ​ഷ്യം.

National

പാസ്റ്ററെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം: ഒഡീഷയില്‍ നാല് പേര്‍ കസ്റ്റഡിയില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ധെന്‍കനാലില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ക്ക് നേരെ അക്രമം നടത്തിയത്. 

കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയ പാസ്റ്ററെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ അക്രമിസംഘം ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ബലമായി തല മുണ്ഡനം ചെയ്ത് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പാസ്റ്റര്‍ ഗ്രാമവാസികളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അക്രമികളുടെ വാദം. എന്നാല്‍ ഈ ആരോപണം പാസ്റ്ററും ബന്ധുക്കളും നിഷേധിച്ചിട്ടുണ്ട്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ വീഡിയോകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിലവില്‍ കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

National

ഒഡീഷയിൽ പാസ്റ്റർക്കെതിരായ അതിക്രമം: കേ​​​​സെ​​​​ടു​​​​ത്ത​​​​ത് പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ൽ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​യോ​​​​​​​ഗ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ബ​​​​​​​ജ്‌​​​​​​​രം​​​​​​​ഗ്ദ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ർ പാ​​​​​​​സ്റ്റ​​​​​​​റെ ക്രൂ​​ര​​മാ​​യി ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ൽ പോ​​​​​​​ലീ​​​​​​​സ് എ​​​​​​​ഫ്ഐ​​​​​​​ആ​​​​​​​ർ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്ത​​​​​​​ത് സം​​​​​​​ഭ​​​​​​​വം ന​​​​​​​ട​​​​​​​ന്നു പ​​​​​​​ത്ത് ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങൾക്കു​​​​​​​ശേ​​​​​​​ഷം. അ​​​​​​​തി​​​​​​​ക്രൂ​​​​​​​ര ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​യ പാ​​​​​​​സ്റ്റ​​​​​​​ർ ബി​​​​​​​പി​​​​​​​ൻ ബി​​​​​​​ഹാ​​​​​​​രി നാ​​​​​​​യി​​​​​​​ക്കി​​​​​​​ന്‍റെ ഭാ​​​​​​​ര്യ വ​​​​​​​ന്ദ​​​​​​​ന ന​​​​​​​ൽ​​​​​​​കി​​​​​​​യ പ​​​​​​​രാ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​ണ് ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലെ ധെ​​​​​​​ൻ​​​​​​​ക​​​​​​​നാ​​​​​​​ൽ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ പാ​​​​​​​ർ​​​​​​​ജാം​​​​​​​ഗ് പോ​​​​​​​ലീ​​​​​​​സ് കേ​​​​​​​സെ​​​​​​​ടു​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

മ​​​​​​​നഃ​​​​​​​പൂ​​​​​​​ർ​​​​​​​വം പ​​​​​​​രി​​​​​​​ക്കേ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ക, സം​​​​​​​ഘം ചേ​​​​​​​ർ​​​​​​​ന്ന് ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്കു​​​​​​​ക, ക​​​​​​​ലാ​​​​​​​പം സൃ​​​​​​​ഷ്‌​​​​​​​ടി​​​​​​​ക്കു​​​​​​​ക തു​​​​​​​ട​​​​​​​ങ്ങി ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത​​​​​​​യി​​​​​​​ലെ ജാ​​​​​​​മ്യം ല​​​​​​​ഭി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന വി​​​​​​​വി​​​​​​​ധ വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ൾ പ്ര​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണ് അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ കേ​​​​​​​സ് ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം ജാ​​​​​​​മ്യ​​​​​​​മി​​​​​​​ല്ലാ വ​​​​​​​കു​​​​​​​പ്പ് ചു​​​​​​​മ​​​​​​​ത്തി ത​​​​​​​നി​​​​​​​ക്കെ​​​​​​​തി​​​​​​​രേ പോ​​​​​​​ലീ​​​​​​​സ് കേ​​​​​​​സെ​​​​​​​ടു​​​​​​​ത്ത​​​​​​​താ​​​​​​​യി പാ​​​​​​​സ്റ്റ​​​​​​​ർ ബി​​​​​​​പി​​​​​​​ൻ ബി​​​​​​​ഹാ​​​​​​​രി ദീ​​​​​​​പി​​​​​​​ക​​​​​​​യോ​​​​​​​ട് പ​​​​​​​റ​​​​​​​ഞ്ഞു. മൂ​​​​​​​ന്നു ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​ക​​​​​​​ളാ​​​​​​​യി ക്രി​​​​​​​സ്തു​​​​​​​മ​​​​​​​തം പി​​​​​​​ന്തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണു ത​​​​​​​ന്‍റെ കു​​​​​​​ടും​​​​​​​ബ​​​​​​​മെ​​​​​​​ന്നും ക​​​​​​​ഴി​​​​​​​ഞ്ഞ 17 വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി പാ​​​​​​​സ്റ്റ​​​​​​​റാ​​​​​​​യി സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്നും ബി​​​​​​​പി​​​​​​​ൻ ബി​​​​​​​ഹാ​​​​​​​രി പ​​​​​​​റ​​​​​​​ഞ്ഞു.

സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ൽ അ​​ന്നു​​ത​​ന്നെ ന​​​​​​​ട​​​​​​​പ​​​​​​​ടി ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു പോ​​​​​​​ലീ​​​​​​​സി​​​​​​​നെ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യു​​​​​​​ണ്ടാ​​​​​​​കാ​​​​​​​ത്ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ ഭാ​​​​​​​ര്യ വ​​​​​​​ന്ദ​​​​​​​ന ധെ​​​​​​​ൻ​​​​​​​ക​​​​​​​നാ​​​​​​​ൽ എ​​​​​​​സ്പി​​​​​​​ക്കു പ​​​​​​​രാ​​​​​​​തി ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണു പോ​​​​​​​ലീ​​​​​​​സ് എ​​​​​​​ഫ്ഐ​​​​​​​ആ​​​​​​​ർ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്യാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​യ​​​​​​​ത്. 12ന് ​​​​​​​എ​​​​​​​സ്പി​​​​​​​ക്കു പ​​​​​​​രാ​​​​​​​തി ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തി​​​​​​​നു ​​​​​പി​​​​​​​ന്നാ​​​​​​​ലെ 13ന് ​​​​​​​രാ​​​​​​​വി​​​​​​​ലെ 11.30 ഓ​​​​​​​ടെ പോ​​​​​​​ലീ​​​​​​​സ് എ​​​​​​​ഫ്ഐ​​​​​​​ആ​​​​​​​ർ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്തു.

ക​​​​​​​ഴി​​​​​​​ഞ്ഞ നാ​​​​​​​ലി​​​​​​​ന് വീ​​​​​​​ട്ടി​​​​​​​ൽ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്പോ​​​​​​​ഴാ​​​​​​​ണ് ബ​​​​​​​ജ്‌​​​​​​​രം​​​​​​​ഗ്ദ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രെ​​​​​​​ന്നു സ്വ​​​​​​​യം പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ സം​​​​​​ഘം ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തു​​​​​​​ക​​​​​​​യും തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഭ​​​​​​​ർ​​​​​​​ത്താ​​​​​​​വി​​​​​​​നെ ആ​​​​​​​ക്ര​​​​​​​മി​​ക്കു​​ക​​യും ചെ​​യ്ത​​​​​​​​​​​​തെ​​​​​​​ന്ന് എ​​​​​​​സ്പി​​​​​​​ക്കു ന​​​​​​​ൽ​​​​​​​കി​​​​​​​യ പ​​​​​​​രാ​​​​​​​തി​​​​​​​യി​​​​​​​ൽ വ​​​​​​​ന്ദ​​​​​​​ന ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി. വി​​വ​​ര​​മ​​റി​​ഞ്ഞി​​ട്ടും പോ​​​​​​​ലീ​​​​​​​സ് എ​​ത്താ​​ൻ വൈ​​​​​​​കി​​​​​.

ബ​​​​​​​ജ്‌​​​​​​​രം​​​​​​​ഗ്ദ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ർ മു​​​​​​​ള​​​​​​​വ​​​​​​​ടി​​​​​​​കൊ​​​​​​​ണ്ട് ഭ​​​​​​​ർ​​​​​​​ത്താ​​​​​​​വി​​​​​​​നെ അ​​​​​​​ടി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​രു​​​​​​​പ്പു​​​​​​​മാ​​​​​​​ല അ​​​​​​​ണി​​​​​​​യി​​​​​​​ച്ച് തെ​​​​​​​രു​​​​​​​വി​​​​​​​ലൂ​​​​​​​ടെ ന​​​​​​​ട​​​​​​​ത്തി​​ക്കു​​ക​​​​​​​യും ചെ​​യ്ത​​താ​​യി പ​​​​​​​രാ​​​​​​​തി​​​​​​​യി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം ഓ​​​​​​​വു​​​​​​ചാ​​​​​​​ലി​​​​​​​ലെ വെ​​​​​​​ള്ളം കു​​​​​​​ടി​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ക്കു​​​​​​​ക​​​​​​​യും ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​നു​​​​​​ മു​​​​​​​ന്നി​​​​​​​ൽ കു​​​​​​​ന്പി​​​​​​​ടാ​​​​​​​ൻ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​തെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പോ​​​​​​​ലീ​​​​​​​സ് എ​​​​​​​ഫ്ഐ​​​​​​​ആ​​​​​​​റി​​​​​​​ലും രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

എ​​ന്നാ​​ൽ, ജ​​ഗ​​നാ​​ഥ​​നെ​​യും ഗോ​​മാ​​താ​​വി​​നെ​​യും അ​​ധി​​ക്ഷേ​​പി​​ച്ച പാ​​സ്റ്റ​​റെ ജ​​ന​​ക്കൂ​​ട്ടം ചാ​​ണ​​കം തീ​​റ്റി​​ച്ച് ജ​​യ് ശ്രീ​​റാം, ജ​​യ് ഗോ​​മാ​​താ വി​​ളി​​പ്പി​​ച്ച​​താ​​യി തീ​​വ്ര​​ഹി​​ന്ദു​​ത്വ​​വാ​​ദി​​ക​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്ന ന‍്യൂ​​സ് പോ​​ർ​​ട്ട​​ലു​​ക​​ൾ വാ​​ർ​​ത്ത ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പാ​​​​​​​ർ​​​​​​​ജാം​​​​​​​ഗ് ഹി​​ന്ദു ഭൂ​​രി​​പ​​ക്ഷ മേ​​ഖ​​ല​​യാ​​ണെ​​ന്നും ഏ​​ഴു ക്രി​​സ്ത‍്യ​​ൻ കു​​ടും​​ബ​​ങ്ങ​​ളേ ഇ​​വി​​ടെ​​യു​​ള്ളൂ​​വെ​​ന്നും വാ​​ർ​​ത്ത​​യി​​ലു​​ണ്ട്.

National

ഒ​ഡീ​ഷ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ​വി​മാ​ന ക​മ്പ​നി​യു​ടെ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡീ​ഷ വാ​ണി​ജ്യ, ഗ​താ​ഗ​ത മ​ന്ത്രി ബി.​ബി. ജെ​ന ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റൂ​ർ​ക്ക​ല​യി​ൽ നി​ന്ന് ഭു​വ​നേ​ശ്വ​റി​ലേ​ക്ക് ആ​റ് യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഒ​മ്പ​ത് സീ​റ്റു​ള്ള എ-1 ​സ്വ​കാ​ര്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളു​ണ്ട്, അ​വ​ർ സു​ര​ക്ഷി​ത​രാ​ണ്. റൂ​ർ​ക്ക​ല​യി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ൽ​ഡ​യി​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. -ജെ​ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

നാ​ല് യാ​ത്ര​ക്കാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

റൂ​ർ​ക്കേ​ല​യ്ക്കും ഭു​വ​നേ​ശ്വ​റി​നും ഇ​ട​യി​ൽ പ​തി​വാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​വി​മാ​നം, ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണ്.

National

സാ​ന്താ തൊ​പ്പി വി​റ്റ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് നേ​രെ ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ സാ​ന്താ തൊ​പ്പി വി​റ്റ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​നേ​രെ ഭീ​ഷ​ണി​യു​മാ​യി ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ.

സം​സ്ഥാ​നം ഒ​രു ഹി​ന്ദു രാ​ഷ്ട്രം ആ​ണെ​ന്നും ഇ​വി​ടെ ക്രി​സ്ത്യ​ൻ വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​വ​ർ ത​ന്നെ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രോ​ട്, എ​വി​ടെ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഹി​ന്ദു​ക്ക​ളാ​ണോ എ​ന്നും ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ത​ങ്ങ​ൾ ഹി​ന്ദു​ക്ക​ളാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ര​ണ്ട് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

"ദാ​രി​ദ്ര്യം കാ​ര​ണ​മാ​ണ് സാ​ന്താ തൊ​പ്പി​ക​ൾ വി​ൽ​ക്കു​ന്ന​തെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​വി​ടെ, ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ന് മാ​ത്ര​മേ ഭ​രി​ക്കാ​ൻ ക​ഴി​യൂ. ഹി​ന്ദു​ക്ക​ളാ​യ നി​ങ്ങ​ൾ​ക്ക് ഇ​തെ​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു?. വേ​ഗം സാ​ധ​ന​ങ്ങ​ൾ എ​ല്ലാ​മെ​ടു​ത്ത് ഇ​വി​ടെ നി​ന്ന് പോ​കൂ. എ​ന്തെ​ങ്കി​ലും വി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ന്‍റെ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ക'. -എ​ന്നാ​യി​രു​ന്നു ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്രോ​ശം.

ക്രി​സ്ത്യ​ൻ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​ഡീ​ഷ​യി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും സം​ഘം അ​റി​യി​ച്ചു.

National

ഹോം ​ഗാ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി​യ​ത് എ​യ​ർ​സ്ട്രി​പ്പി​ൽ; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യു​ള്ള പ​രീ​ക്ഷ എ​യ​ർ​സ്ട്രി​പ്പി​ൽ ന​ട​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ. സം​ബ​ൽ​പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹോം ​ഗാ​ർ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​യാ​ണ് ജ​മാ​ദ​ർ​പാ​ലി എ​യ​ർ​സ്ട്രി​പ്പി​ൽ ന​ട​ത്തി​യ​ത്.

187 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച 8,000 പേ​രെ​യാ​ണ് എ​യ​ർ​സ്ട്രി​പ്പി​ൽ നി​ല​ത്തി​രു​ത്തി പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. ഡി​സം​ബ​ർ 16ന് ​ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചാം ക്ലാ​സ് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി​യ പ​രീ​ക്ഷ​യ്ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ വ​രെ അ​പേ​ക്ഷി​ച്ചി​രു​ന്നു. ആ​ളെ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

National

മുഹമ്മദ് മൊഖിമിനെ കോൺഗ്രസ് പുറത്താക്കി

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് മു​​ഹ​​മ്മ​​ദ് മൊ​​ഖി​​മി​​നെ പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി. പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ലാ​​ണു ന​​ട​​പ​​ടി​​യെ​​ന്ന് ഒ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഭ​​ക്ത​​ച​​ര​​ൺ ദാ​​സ് അ​​റി​​യി​​ച്ചു.

സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തെ വെ​​ല്ലു​​വി​​ളി​​ച്ച മൊ​​ഖിം സോ​​ണി​​യ ഗാ​​ന്ധി​​ക്കു ക​​ത്ത​​യ​​ച്ചി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യു​​ടെ പ്രാ​​യം സം​​ബ​​ന്ധി​​ച്ച് മൊ​​ഖിം ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ത്തി​​യി​​രു​​ന്നു.

മൊ​​ഖി​​മി​​നെ പു​​റ​​ത്താ​​ക്കി​​യ ന​​ട​​പ​​ടി എ​​ഐ​​സി​​സി അം​​ഗീ​​ക​​രി​​ച്ചു​​വെ​​ന്ന് ഭ​​ക്ത​​ച​​ര​​ൺ ദാ​​സ് പ​​റ​​ഞ്ഞു. ബാ​​രാ​​ബ​​ത്തി-​​ക​​ട്ട​​ക്ക് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണ് മൊ​​ഖിം നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

National

ക്ലാ​സ് മു​റി​യി​ൽ ഹെ​ഡ്മാ​സ്റ്റ​റെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ക്ലാ​സ് മു​റി​യി​ൽ വ​ച്ച് ഹെ​ഡ്മാ​സ്റ്റ​റെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. കേ​ന്ദ്ര​പാ​റ ജി​ല്ല​യി​ലെ കൊ​റു​വ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 14കാ​ര​നെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് അം​ഗു​ലി​ലെ പ്രൊ​ബേ​ഷ​ൻ ഹോ​സ്റ്റ​ൽ-​കം-​ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്കും സ്പെ​ഷ്യ​ൽ ഹോ​മി​ലേ​ക്കും അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​യെ പ്ര​ധാ​നാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​നും വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ട്ടി ബാ​ഗി​ൽ നി​ന്നും തോ​ക്ക് എ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

അനധികൃത ചുമമരുന്ന്; ഒ​​​ഡീ​​​ഷ​​​യി​​​ൽ 118 പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ

ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.

73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. അ​​​ന​​​ധി​​​കൃ​​​ത മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

National

ഒ​ഡീ​ഷ​യി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് വി​ദ്യാ​ർ​ഥി​നി; ഗു​രു​ത​ര പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ല​ഞ്ചി​ബ​ർ​ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് റൂ​ർ​ക്കേ​ല​യി​ലെ ഇ​സ്പാ​ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് (ഐ​ജി​എ​ച്ച്) മാ​റ്റി.

സം​ഭ​വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ 25കാ​ര​നാ​യ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ളെ ഒ​രാ​ൾ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ന് തൊ​ട്ട് മു​ൻ​പ് മ​ക​ൾ​ക്ക് ഫോ​ൺ വ​ന്നി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

National

പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി; 91 മു​തി​ർ​ന്ന സ​ർ‌​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ 91 മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

ക​ട്ട​ക്ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്ട​ർ​മാ​ർ, ബി​ഡി​ഒ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ചീ​ഫ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ക​ട്ട​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ ശ​ന്പ​ള​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജ​ന​സു​നാ​നി പോ​ർ​ട്ട​ൽ വ​ഴി മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യ​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ ന​വം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കി​ല്ല. നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല​ട​ക്കം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു.

 

National

ചുഴലിക്കൊടുങ്കാറ്റ്: ഒഡീഷ ജാഗ്രതയിൽ

ഭൂ​​​വ​​​നേ​​​ശ്വ​​​ർ: മ​​​ലാ​​​ക്ക ക​​​ട​​​ലി​​​ടു​​​ക്കി​​​ലും തെ​​​ക്ക​​​ൻ ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ലി​​​ലും രൂ​​​പം​​​കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർദം ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റാ​​​യി രൂ​​​പ​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഒ​​​ഡീ​​​ഷ​​​യു​​​ടെ തീ​​​ര​​​ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ. വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യും കാ​​​റ്റും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ഡ്ഗാം, ന​ഗ്രോ​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ജ​സ്ഥാ​നി​ലെ അ​ന്ത​യി​ലും ജാ​ർ​ഖ​ണ്ഡി​ലെ ഖ​ട്ട്സി​ല​യി​ലും തെ​ല​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലും പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ മ​ണ്ഡ​ല​ത്തി​ലും മി​സോ​റാ​മി​ലെ ഡം​പ​യി​ലും ഒ​ഡീ​ഷ​യി​ലെ നു​വാ​പാ​ഡ മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും ആ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്
ബു​ഡ്ഗാ​മി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ന്ത​യി​ലെ എം​എ​ൽ​എ ശ്രീ ​ക​ൻ​വ​ർ​ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തെ​യും വോ​ട്ടെ​ണ്ണ​ൽ.

Business

ഒഡിഷയിൽ വന്പൻ തുറമുഖവും കപ്പൽ നിർമാണശാലയും

ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡി​​​​ഷ​​​​യി​​​​ലെ ഗ​​​​ഞ്ചം ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​ഹു​​​​ദ​​​​യി​​​​ൽ പാ​​​​ര​​​​ദ്വീ​​​​പ് പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​രി​​​​റ്റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് 21,500 കോ​​​​ടി​​​​രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ വ​​​​ന്പ​​​​ൻ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം.

മ​​​​ഹാ​​​​ന​​​​ദി തീ​​​​ര​​​​ത്തോ​​​​ട് ചേ​​​​ർ​​​​ന്ന് 24,700 കോ​​​​ടി രൂ​​​​പ​​​​ മു​​​​ട​​​​ക്കി ക​​​​പ്പ​​​​ൽ​​​​നി​​​​ർ​​​​മാ​​​​ണ, അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി കേ​​​​ന്ദ്ര​​​​വും നി​​​ല​​​വി​​​ൽ​​​വ​​​രു​​​മെ​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ ച​​​​ര​​​​ൺ മാ​​​​ജി അ​​​​റി​​​​യി​​​​ച്ചു.

പു​​​​രി​​​​യി​​​​ൽ ലോ​​​​ക​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ക്രു​​​​യി​​​​സ് ടെ​​​​ർ​​​​മി​​​​ന​​​​ൽ സ്ഥാ​​​​പി​​​​ക്കും. ഒ​​​​ഡി​​​​ഷ​​​​യു​​​​ടെ വ്യാ​​​​പാ​​​​ര, ടൂ​​​​റി​​​​സം, വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​ഴി വ​​​​ൻ​​​​ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ടം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഒ​ഡീ​ഷ​യി​ലെ ബ​യോ​മെ​ട്രി​ക് ഹാ​ജ​ർ സം​വി​ധാ​നം സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​തം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും ഓ​ഫീ​സു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് അ​റ്റ​ൻ​ഡ​ൻ​സ് സി​സ്റ്റം (ബി​എ​എ​സ്) ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ഒ​ഡീ​ഷ​യി​ൽ പ്രി​ൻ​സി​പ്പ​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ കാ​ര്യാ​ല​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ബി​എ​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ പ​ങ്ക​ജ് മി​ത്ത​ൽ, പി.​വി. വ​രാ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

ബി​എ​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി റ​ദ്ദാ​ക്കി​യ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ബ​യോ മെ​ട്രി​ക് അ​റ്റ​ൻ​ഡ​ൻ​സ് സം​വി​ധാ​നം ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​ണെ​ന്നും, ജീ​വ​ന​ക്കാ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ അ​ത് നി​യ​മ​വി​രു​ദ്ധ​മാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

മ​ന്ത്ര​വാ​ദി​യെ​ന്ന സം​ശ​യം; വ​യോ​ധി​ക​നെ മ​ർ​ദി​ച്ച് കൊ​ന്നു

ഭു​വ​നേ​ശ്വർ: ഒ​ഡീ​ഷ​യി​ൽ മ​ന്ത്ര​വാ​ദി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ചു കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ച​ന്ദ​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബ​ൽ​റാം ദി​യോ​ഗം(72) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ച​ന്ദ​ക വ​ന മേ​ഖ​ല​യി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

അ​സ്ഥി​കൂ​ട​ത്തി​നൊ​പ്പം ല​ഭി​ച്ച ക​ഴു​ത്തി​ലെ ആ​ഭ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​രി​ച്ച​യാ​ളെ മ​ക​നാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ബ​ൽ​റാം ദി​യോ​ഗ​മി​നെ കാ​ണാ​താ​യി​രു​ന്നു. പ്ര​തി​ക​ൾ ബ​ൽ​റാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച് അ​സ്ഥി​ക​ൾ ന​ദി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന് ഭു​വ​നേ​ശ്വ​ർ-​ക​ട്ട​ക്ക് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ദേ​വ് ദ​ത്ത സിം​ഗ് പ​റ​ഞ്ഞു.

National

‘മോൻത’ ആ​ന്ധ്രാ തീ​ര​ത്തേ​ക്ക്; ഒ​ഡീ​ഷ​യി​ൽ മ​ഴ ശ​ക്ത​മാ​കും

ഭു​വ​നേ​ശ്വ​ർ: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഇ​ന്ന് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

നാ​ളെ രാ​വി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ​യും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള പ​ടി​ഞ്ഞാ​റ​ൻ-​മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഇ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റോ​ട്ട് നീ​ങ്ങി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും.


ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മോ രാ​ത്രി​യോ ആ​ന്ധ്രാ തീ​ര​മാ​യ മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ൽ കാ​ക്കി​ന​ട​യ്ക്ക​ടു​ത്ത് കൊ​ടു​ങ്കാ​റ്റ് തീ​രം തൊ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വ​രെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ ഫ​ല​മാ​യി ഒ​ഡീ​ഷ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ഐ​എം​ഡി നി​ർ​ദേ​ശി​ച്ചു.


ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര, ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ടു​ങ്കാ​റ്റ് അ​തി​തീ​വ്ര മ​ഴ​യും കാ​റ്റും സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


മോ​ൻ​ത വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്‍റെ മു​ന്ന​റി​യി​പ്പ്.

National

ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന കൂ​ടി​യാ​ണ്: മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

കൊ​ച്ചി: ഒ​ഡീ​ഷ​യി​ലെ ജ​ലേ​ശ്വ​റി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും വൈ​ദി​ക​ർ​ക്കും നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ർ​ബാ​ന​ക്കും പ​ള്ളി​യു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​ണ് അ​വ​ര്‍ പോ​യ​ത്. മ​ത പ​രി​വ​ർ​ത്ത​നം ആ​ണ് അ​ക്ര​മി​ക​ൾ ആ​രോ​പി​ച്ച​ത്. വെ​ര്‍​ബ​ല്‍ അ​റ്റാ​ക്ക് ആ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​ന്നു​വെ​ന്നും മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ല​സോ​ർ രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള ഗം​ഗാ​ധ​ർ ഗ്രാ​മ​ത്തി​നു സ​മീ​പം ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ജാ​ലേ​ശ്വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ നി​ര​പ്പേ​ൽ, ജോ​ഡ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ജോ വൈ​ദ്യ​ക്കാ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ര​ണ്ടു പ്രാ​ദേ​ശി​ക ക്രൈ​സ്ത​വ​രു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗം​ഗാ​ധ​ർ മി​ഷ​ൻ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങ​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

രാ​ത്രി ഒ​ന്പ​തോ​ടെ ഗ്രാ​മം വി​ട്ടു​പോ​കു​മ്പോ​ൾ ഗ്രാ​മ​ത്തി​ൽ​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ടു​ങ്ങി​യ വ​ന​പ്ര​ദേ​ശ​ത്ത് എ​ഴു​പ​തോ​ളം വ​രു​ന്ന ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്‍ ഫാ. ​ലി​ജോ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​നെ ആ​ദ്യം കൈ​യ​റ്റം ചെ​യ്ത​ശേ​ഷം ബൈ​ക്ക് ന​ശി​പ്പി​ച്ചു. ഇ​ന്ധ​നം ഊ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ വൈ​ദി​ക​രു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​ഞ്ഞു. ബ​ലം​പ്ര​യോ​ഗി​ച്ചു വാ​ഹ​നം നി​ർ​ത്തി​യ സം​ഘം വൈ​ദി​ക​രെ കൈ​യേ​റ്റം ചെ​യ്തു. ഡ്രൈ​വ​റെ മ​ർ​ദി​ച്ചു.

ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​വാ​ങ്ങി. ആ​ളു​ക​ളെ നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി അ​മേ​രി​ക്ക​ക്കാ​രെ​പ്പോ​ലെ​യാ​ക്കു​ന്നു​വെ​ന്നും ബി​ജെ​ഡി​യു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ ഭ​ര​ണ​മാ​ണെ​ന്നും നി​ങ്ങ​ൾ​ക്ക് ഇ​നി ക്രി​സ്ത്യാ​നി​ക​ളെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഫാ. ​ലി​ജോ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​വാ​സി​ക​ൾ, വൈ​ദി​ക​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം എ​ത്തി​യ​തു പ്രാ​ർ​ഥ​ന​യ്ക്കാ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​ക്ര​മി​സം​ഘം പി​ന്തി​രി​ഞ്ഞി​ല്ല.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും ഫാ. ​ലി​ജോ കൂ​ട്ടി​ച്ചേ​ർ​ത്തു. 45 മി​നി​റ്റി​നു​ശേ​ഷം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ പി​ന്തി​രി​ഞ്ഞി​ല്ല. അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വൈ​ദി​ക​രു​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് അ​ക്ര​മി​സം​ഘ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Latest News

Up