x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര​വാ​ദി​യെ​ന്ന സം​ശ​യം; വ​യോ​ധി​ക​നെ മ​ർ​ദി​ച്ച് കൊ​ന്നു


Published: November 2, 2025 09:39 AM IST | Updated: November 2, 2025 02:20 PM IST

ഭു​വ​നേ​ശ്വർ: ഒ​ഡീ​ഷ​യി​ൽ മ​ന്ത്ര​വാ​ദി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ചു കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ച​ന്ദ​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബ​ൽ​റാം ദി​യോ​ഗം(72) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ച​ന്ദ​ക വ​ന മേ​ഖ​ല​യി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

അ​സ്ഥി​കൂ​ട​ത്തി​നൊ​പ്പം ല​ഭി​ച്ച ക​ഴു​ത്തി​ലെ ആ​ഭ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​രി​ച്ച​യാ​ളെ മ​ക​നാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ബ​ൽ​റാം ദി​യോ​ഗ​മി​നെ കാ​ണാ​താ​യി​രു​ന്നു. പ്ര​തി​ക​ൾ ബ​ൽ​റാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച് അ​സ്ഥി​ക​ൾ ന​ദി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന് ഭു​വ​നേ​ശ്വ​ർ-​ക​ട്ട​ക്ക് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ദേ​വ് ദ​ത്ത സിം​ഗ് പ​റ​ഞ്ഞു.

Tags : Odisha Witchcraft murder police case

Recent News

Up