x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​ഗാ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തി​യ​ത് എ​യ​ർ​സ്ട്രി​പ്പി​ൽ; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ


Published: December 20, 2025 01:37 AM IST | Updated: December 20, 2025 01:37 AM IST

ഭു​വ​നേ​ശ്വ​ർ: ഒ​ഡി​ഷ​യി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യു​ള്ള പ​രീ​ക്ഷ എ​യ​ർ​സ്ട്രി​പ്പി​ൽ ന​ട​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ. സം​ബ​ൽ​പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹോം ​ഗാ​ർ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​യാ​ണ് ജ​മാ​ദ​ർ​പാ​ലി എ​യ​ർ​സ്ട്രി​പ്പി​ൽ ന​ട​ത്തി​യ​ത്.

187 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച 8,000 പേ​രെ​യാ​ണ് എ​യ​ർ​സ്ട്രി​പ്പി​ൽ നി​ല​ത്തി​രു​ത്തി പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. ഡി​സം​ബ​ർ 16ന് ​ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചാം ക്ലാ​സ് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി​യ പ​രീ​ക്ഷ​യ്ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ൾ വ​രെ അ​പേ​ക്ഷി​ച്ചി​രു​ന്നു. ആ​ളെ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Tags : Home Guard odisha airstrip bhuvaneswar Home Guard exam

Recent News

Up