Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protection

ജിനീഷ് ജെറോണിന്‍റെ ആശ്രിതര്‍ക്കു സംരക്ഷണം : ഹര്‍ജി തീര്‍പ്പാക്കി

കൊ​​​​​ച്ചി: പ്ര​​​​​ള​​​​​യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് നി​​​​​ര​​​​​വ​​​​​ധി ജീ​​​​​വ​​​​​നു​​​​​ക​​​​​ള്‍ ര​​​​​ക്ഷി​​​​​ച്ച മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ ജി​​​​​നീ​​​​​ഷ് ജെ​​​​​റോ​​​​​ണ്‍ വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​തി​​​​​നാ​​​​​ല്‍ ആ​​​​​ശ്രി​​​​​ത​​​​​ര്‍ക്കു മ​​​​​തി​​​​​യാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ല്‍ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഹ​​​​​ര്‍ജി ഹൈ​​​​​ക്കോ​​​​​ട​​​​​തി തീ​​​​​ര്‍പ്പാ​​​​​ക്കി.

സൗ​​​​​ജ​​​​​ന്യ പാ​​​​​ര്‍പ്പി​​​​​ടം ഉ​​​​​ള്‍പ്പെ​​​​​ടെ സാ​​​​​ധ്യ​​​​​മാ​​​​​യ എ​​​​​ല്ലാ സ​​​​​ഹാ​​​​​യ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​യി സ​​​​​ര്‍ക്കാ​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​ണു ഹ​​​​​ര്‍ജി തീ​​​​​ര്‍പ്പാ​​​​​ക്കി​​​​​യ​​​​​ത്.

കു​​​​​ടും​​​​​ബ​​​​​ത്തോ​​​​​ടു​​​​​ള്ള സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ബാ​​​​​ധ്യ​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഹ​​​​​ര്‍ജി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൗ​​​​​മ​​​​​ന്‍ സെ​​​​​ന്‍, ജ​​​​​സ്റ്റീ​​​​​സ് വി.​​​​​എം.​​​​​ശ്യാം​​​​​കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ഡി​​​​​വി​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ചാ​​​​​ണു തീ​​​​​ര്‍പ്പാ​​​​​ക്കി​​​​​യ​​​​​ത്.

പ്ര​​​​​ള​​​​​യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ര്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ളെ ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ രം​​​​​ഗ​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പൂ​​​​​ന്തു​​​​​റ പ​​​​​ള്ളി​​​​​യി​​​​​ടം​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ല്‍ ജെ​​​​​റോ​​​​​ണ്‍-​​​​​സെ​​​​​ല്‍വി ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ന്‍ ജി​​​​​നീ​​​​​ഷ് ജെ​​​​​റോ​​​​​ണ്‍ (24) പ്ര​​​​​ള​​​​​യം ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടു മാ​​​​​സ​​​​​ത്തി​​​​​ന​​​​​ക​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ബൈ​​​​​ക്ക​​​​​പ​​​​​ക​​​​​ട​​​​​ത്തെ തു​​​​​ട​​​​​ര്‍ന്ന് നെ​​​​​യ്യാ​​​​​റ്റി​​​​​ൻ​​​​​ക​​​​​ര​​​​​യി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​നം: സം​ര​ക്ഷ​ണം ന​ൽ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി; സി​പി​എം നേ​താ​ക്ക​ന്മാ​ർ​ക്ക് നോ​ട്ടീ​സ്

കൊ​ച്ചി: പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഫെ​ബ്രു​വ​രി നാ​ലി​ന് പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ജ​നു​വ​രി 26ന് ​സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ടി​നു മു​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം എ​റി​യു​ക​യും ചെ​യ്തു.

ത​നി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച സു​ഹൃ​ത്ത് പ്ര​സ​ന്ന​ന്‍റെ ബൈ​ക്ക് വീ​ടി​നു മു​ന്നി​ൽ വ​ച്ച് ക​ത്തി​ച്ച​താ​യും ഹ​ർ​ജി​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

കുര്‍ബാന തര്‍ക്കം: പോലീസ് സംരക്ഷണം തേടി ഹര്‍ജി

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കു​​​ര്‍ബാ​​​ന ത​​​ര്‍ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ കു​​​ര്‍ബാ​​​ന​​​യ​​​ട​​​ക്കം ന​​​ട​​​ത്താ​​​ന്‍ ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും മ​​​തി​​​യാ​​​യ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

കോ​​​ട​​​തി​​​യു​​​ടെ​​​യോ ക​​​ള​​​ക്ട​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു പോ​​​ലീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഹ​​​ര്‍ജി ഇ​​​ന്ന് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യേ​​​ക്കും.

National

രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ട​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് തു​റ​ന്നു​ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യു​ടെ സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് നി​ക്ഷേ​പ​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ഒ​രു ദേ​ശീ​യ​മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സ്മാ​ര​ക​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ കോ​ർ​പ​റേ​റ്റു​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഇ​നി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ർ​വ​ഹി​ക്കാം.

നി​ല​വി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കു കീ​ഴി​ലു​ള്ള 3500ല​ധി​കം സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു സ്വ​കാ​ര്യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല പൂ​ർ​ണ​മാ​യും എ​എ​സ്ഐ​ക്ക് കീ​ഴി​ലാ​യി​രു​ന്നു.

സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​ന്ന​തി​ലൂ​ടെ സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​രു​തു​ന്നു.

അ​ടി​യ​ന്ത​ര സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള 250 സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​ക്ഷേ​പം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഇ​തി​ൽ​നി​ന്ന് താ​ത്പ​ര്യ​മു​ള്ള സ്മാ​ര​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

Kerala

എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്; ന​ട​പ​ടി പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് കാ​വ​ലൊ​രു​ക്കി പോ​ലീ​സ്. ആ​റ​ന്മു​ള​യി​ലെ വീ​ടി​നാ​ണ് പോ​ലീ​സ് സു​ര​ക്ഷ.

അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം ത​ന്നെ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞ പോ​ലീ​സ് വീ​ടി​ന് പ​രി​സ​ര​ത്ത് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി​യു​ടെ ആ​റാ​മ​ത്തെ അ​റ​സ്റ്റാ​ണ് പ​ത്മ​കു​മാ​റി​ന്‍റേ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Up