x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുര്‍ബാന തര്‍ക്കം: പോലീസ് സംരക്ഷണം തേടി ഹര്‍ജി


Published: January 22, 2026 12:46 AM IST | Updated: January 22, 2026 12:46 AM IST

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കു​​​ര്‍ബാ​​​ന ത​​​ര്‍ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ കു​​​ര്‍ബാ​​​ന​​​യ​​​ട​​​ക്കം ന​​​ട​​​ത്താ​​​ന്‍ ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും മ​​​തി​​​യാ​​​യ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

കോ​​​ട​​​തി​​​യു​​​ടെ​​​യോ ക​​​ള​​​ക്ട​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു പോ​​​ലീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഹ​​​ര്‍ജി ഇ​​​ന്ന് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യേ​​​ക്കും.

Tags : Mass dispute Holy mass protection Police

Recent News

Up