x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തെ സാംസ്കാരിക സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക്


Published: January 9, 2026 11:57 PM IST | Updated: January 9, 2026 11:57 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഉ​ട​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് തു​റ​ന്നു​ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യു​ടെ സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് നി​ക്ഷേ​പ​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ഒ​രു ദേ​ശീ​യ​മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സ്മാ​ര​ക​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ കോ​ർ​പ​റേ​റ്റു​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഇ​നി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും നി​ർ​വ​ഹി​ക്കാം.

നി​ല​വി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കു കീ​ഴി​ലു​ള്ള 3500ല​ധി​കം സാം​സ്കാ​രി​ക സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു സ്വ​കാ​ര്യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല പൂ​ർ​ണ​മാ​യും എ​എ​സ്ഐ​ക്ക് കീ​ഴി​ലാ​യി​രു​ന്നു.

സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കു​ന്ന​തി​ലൂ​ടെ സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​രു​തു​ന്നു.

അ​ടി​യ​ന്ത​ര സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള 250 സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​ക്ഷേ​പം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഇ​തി​ൽ​നി​ന്ന് താ​ത്പ​ര്യ​മു​ള്ള സ്മാ​ര​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.

Tags : cultural monuments private agencies Protection country India Archaeological Survey of India

Recent News

Up