Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇരുവരുടെയും ഏറെക്കാലമായുള്ള പ്രണയം അടുത്ത് തന്നെ സാഫല്യമാകുകയാണ്. അതിഥികൾക്ക് നൽകാനുള്ള വിവാഹക്ഷണക്കത്ത് പുറത്തായിട്ടുണ്ട്.
ആഢംബരം ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക.
ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂർണരൂപം:
‘‘പ്രിയപ്പെട്ട ...
ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്.
ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ - ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.
ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.
2026 മാർച്ച് 4, ബുധനാഴ്ച | വൈകുന്നേരം ഏഴുമണി മുതൽ
താജ് കൃഷ്ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്
നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവം,
വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)’’
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്ത് ഒന്നിച്ചത്. പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി. പലപ്പോഴും വിദേശയാത്രകളിലും പൊതുപരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും തങ്ങൾ വെറും സുഹൃത്തുക്കളാണെന്ന നിലപാടിലായിരുന്നു ഇരുവരും.
Kerala
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്‍ക്കാര ഹാളില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിലെ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
National
ലക്നോ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ. അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
വിവാഹത്തിന് തലേദിവസമാണ് 25കാരിയായ സന്ധ്യയെ കാണാതായത്. മീററ്റിലെ ബഹ്സുമ മേഖലയിലെ അക്ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.
മകളെ കാണാതായതോടെ സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. കവർച്ച, കൊലപാതകം എന്നിവയുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ നേരിടുന്ന അങ്കിത് ചൗഹാനെ (28)തിരെ സുഭാഷ് ശർമ പരാതി നൽകി.
മുസാഫർനഗർ സ്വദേശിയും കോൺസ്റ്റബിളുമായ അതുൽ ശർമയുമായുള്ള വിവാഹത്തിന് സന്ധ്യ 20 ദിവസത്തെ അവധിയെടുത്തിരുന്നുവെന്നും പിതാവ് പറഞ്ഞു.
'ഫെബ്രുവരി അഞ്ചിന്, സന്ധ്യയെ വിവാഹം കഴിച്ചാൽ കൊല്ലുമെന്ന് ചൗഹാൻ ഫോണിലൂടെ അതുൽ ശർമയെ ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാത്രി അയാൾ അവളെ തട്ടിക്കൊണ്ടുപോയി.'- ശർമ പരാതിയിൽ ആരോപിച്ചു. ചൗഹാനെതിരെ ബിഎൻഎസ് സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ സന്ധ്യ പോലീസിന് നൽകിയ മോഴിയുടെ അടിസ്ഥാനത്തിൽ കുറച്ച് വർഷങ്ങളായി ഇരുവരും പരിചയകാരായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും കണ്ടെത്തി.ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Sports
ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന്റെ വിവാഹത്തിന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത്ഷാ തുടങ്ങിയവരെ സച്ചിനും കുടുംബവും നേരിട്ടെത്തി ക്ഷണിച്ചു.
കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ സച്ചിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുനും സാനിയയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്ന് സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും നിശ്ചയവും കഴിഞ്ഞിരുന്നു. വരുന്ന മാര്‍ച്ചിലാകും വിവാഹമെന്നാണ് സൂചന.
അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നവദമ്പതികള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മോദിജിക്ക് നന്ദി അറിയിക്കുന്നുവെന്നും സച്ചിന് സോഷ്യല്‍ മീഡിയായിൽ കുറിച്ചു.
അഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഗോവയ്ക്ക് വേണ്ടിയാണ് അര്ജുന് കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും 29 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റിസിനു വേണ്ടിയാണ് താരം കളിക്കുന്നത്.
District News
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ഇന്ന് വിവാഹമേളം. ഇന്നലെ ഉച്ചവരെ 261 വിവാഹങ്ങളാണ് ശീട്ടാക്കിയത്. 300ഓളം വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹത്തിനും ദർശനത്തിനുമായി ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്കു നിയന്ത്രിക്കും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പട്ടരുകുളത്തിന് സമീപത്തായി വിവാഹസംഘങ്ങൾക്കുള്ള ടോക്കൻ നൽകുന്നതിനും അവർക്ക് വിശ്രമിക്കുന്നതിനുമായി താൽക്കാലിക പന്തലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം ഇവിടെയെത്തി ടോക്കൺ വാങ്ങണം. ചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് മണ്ഡപത്തിലെത്തി വിവാഹച്ചടങ്ങ് നടത്താം.വിവാഹം കഴിഞ്ഞാൽ ക്ഷേത്രം തെക്കേനട വഴി മടങ്ങിപ്പോകണം.വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ദേവസ്വം സെക്യൂരിറ്റിക്ക് പുറമെ കൂടുതൽ പോലീസും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഉണ്ടാകും.
Kerala
കോട്ടയം: വീടു വിട്ടിറങ്ങി പതിനാറു വര്‍ഷത്തിനുശേഷം മനോനില വീണ്ടെടുത്ത സുലഭി (55)യെ ഇന്നലെ മഹാരാഷ്ട്രയിലെ ഷോളാപ്പുര് ജില്ലയിലെ നിംബോണ് ഗ്രാമത്തിലെത്തിക്കുമ്പോള് വീട് വിവാഹാഘോഷത്തിലായിരുന്നു. സുലഭിയുടെ മൂത്തമകന് ശ്രീറാമിന്റെ വിവാഹം. എന്നേക്കുമായി നഷ്ടമായെന്നു കരുതിയ അമ്മയെ വീടിനു മുന്നില്‍ കണ്ട നിമിഷം മകൻ ശ്രീറാം കിണ്ടിയില്‍ വെള്ളവുമായി ഓടിയെത്തി ആചാരപ്രകാരം പാദങ്ങള്‍ കഴുകി ചുംബിച്ചു. ഭര്‍ത്താവ് അശോകും മറ്റ് രണ്ട് ആണ്മക്കളും ബന്ധുക്കളും അയല്‍വാസികളും സുലഭിയെ വാരിപ്പുണര്‍ന്നു.
ഒരാഴ്ച നീളുന്ന കല്യാണച്ചടങ്ങളുകളിലേക്കും സ്വന്തം വീട്ടിലേക്കും പെറ്റമ്മയെ തിരികെ കിട്ടിയതോടെ അത് ഗ്രാമത്തിനു വീണ്ടെടുപ്പിന്റെ ഉത്സവമായി. കോട്ടയം ആറുമാനൂരിലുള്ള ആകാശപ്പറവകളുടെ ഭവനത്തില്‍ ഒരു മാസം മുന്‍പാണ് സുലഭിയെ എത്തിച്ചത്. ഇവിടെ അഗതികളെ സംരക്ഷിക്കുന്ന എലിസബത്ത്, ജെർത്രുദ് എന്നീ പ്രേഷിതരാണ് സുലഭിയുമായി ഇന്നലെ രാവിലെ നിംബോണിലെ വീടു കണ്ടെത്തിയത്. മനോനില തെറ്റി വീടുവിട്ട് അലഞ്ഞ് കേരളത്തിലെത്തിയ സുലഭിയെ പോലീസ് പതിനാറ് വര്‍ഷം മുന്‍പാണു ചങ്ങനാശേരി അതിരൂപതയിലെ കിടങ്ങറ സ്നേഹതീരം അഗതിമന്ദിരത്തിലെത്തിച്ചത്. ഇവിടത്തെ പരിചരണത്തില്‍ സൗഖ്യം പ്രാപിച്ചശേഷമാണ് കഴിഞ്ഞമാസം സുലഭയെ ആറുമാനൂര്‍ ആകാശപ്പറവയിലെത്തിച്ചത്.
രോഗസൗഖ്യം നേടുന്ന അഗതികളെ അവരുടെ വീടുകളില്‍ തിരികെ എത്തിക്കുന്ന സാമൂഹികനീതി വകുപ്പിന്റെ പ്രത്യാശ സ്കീമിന്റെ ചുമതലക്കാരിയാണ് എലിസബത്ത്. ഇത്തരത്തില്‍ 1800ലധികം പേരെ രാജ്യത്തും അയല്‍രാജ്യങ്ങളിലും എലിസബത്ത് തിരികെ എത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഗോവയിലെത്തിയ മൂവര്‍ക്കും തുടര്‍ന്നുള്ള യാത്രകളുടെ ക്രമീകരണമൊരുക്കിയത് കൊങ്കണില്‍ അര നൂറ്റാണ്ടായി ഗോത്രവാസികള്ക്കൊപ്പം ശുശ്രൂഷ ചെയ്യുന്ന മിഷനറി ഫാ. ജോര്‍ജ് കാവുകാട്ടാണ്. ഗോവയില്‍നിന്ന് ഇവര്‍ ട്രെയിനില്‍ മഹാരാഷ്ട്രയിലെ സാവന്തവാടിയിലെത്തി. തുടര്‍ന്ന് ഫാ. ജോര്‍ജ് കുറ്റിക്കല്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ കൂട്ടായ്മയിലെ ചേന്നങ്കരി സ്വദേശി ഫാ. മോന്‍സി വടകര പുത്തന്‍പുര എംസിബിഎസ് സഭയുടെ ജീപ്പില്‍ ഇവരെ 120 കിലോമീറ്റര്‍ അകലെ കര്‍മല താലൂക്കിലെ നിംബോണ് ഗ്രാമത്തില്‍ സുലഭിയുടെ വീട്ടിലെത്തിച്ചു. എംസിബിഎസ് സഭയുടെ സത്താറ, സോളാപ്പുര്‍ മിഷന് സുപ്പീരിയര്കൂടിയാണ് ഫാ. മോന്‍സി.
മകന്റെ ഇന്നത്തെ മധുരംവയ്പിലും നാളത്തെ കാല്യാണത്തിലും പങ്കെടുത്ത് മരുമകളെ സ്വീകരിക്കാമെന്ന സന്തോഷത്തിലാണ് സുലഭി. മടങ്ങിയെത്തുമ്പോള്‍ പഴയ ചെറ്റപ്പുരയുടെ സ്ഥാനത്ത് വലിയൊരു വീടാണ് സുലഭിക്കു കാണാനായത്. മക്കളായ ശ്രീറാം, ഭരത്, ലക്ഷ്മണന് എന്നിവര്‍ എംബിഎയും എന്ജിനിയറിംഗുമൊക്കെ കഴിഞ്ഞ് ഉന്നതജോലിയില്‍ കഴിയുകയാണ്. സുലഭിയെ കാണാനെത്തിയവരെ മക്കള്‍ ലഡുവും ജിലേബിയും നല്‍കിയാണ് ഇന്നലെ സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യത്ത് പുലർച്ചെ ഒന്നോടെയാണ് സംഭവം. പാങ്ങപ്പാറ മാങ്കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Kerala
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് സംഗീത സംവിധായകന് പലാഷ് മുച്ചല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പലാഷ് വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റം വ്യക്തമാക്കിയത്.
നേരത്തെ സ്മൃതി മന്ദാനയും പലാഷുമായുള്ള വിവാഹത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരുന്നു. നവംബർ 23നായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം പലാഷിന്റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പലാഷ് മുച്ചല്‍ വ്യക്തമാക്കി.
International
കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്.
തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. കറാച്ചി സ്വദേശിനിയാണ് ഇവർ.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ ഒൻപതിന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
തനിക്കു നേരിട്ട സംഭവത്തെക്കുറിച്ചും അവർ വിഡിയോയിൽ വിവരിച്ചു. "പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.'–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്.
2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പി എന്നാരോപിച്ച് സംഘർഷം. സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം.
ഭക്ഷണ ബൊഫേയിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വിവാഹ പാർട്ടിയിൽ ആകാശ്, ഗൗരവ് കുമാർ എന്നീ രണ്ട് അതിഥികൾ ലേബലിനെ എതിർക്കുകയും വീഡിയോ റിക്കാർഡുചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം സംഘർഷത്തിലേക്ക് നയിച്ചു. പോലീസ് സംഘവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥരും എത്തി ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
കാറ്ററിംഗ് ജീവനക്കാരനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് രാത്രി വൈകി വിട്ടയച്ചുവെന്ന് സർക്കിൾ ഓഫീസർ സർവം സിംഗ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി.
എരുമ മാംസം നിരോധിക്കാത്തതിനാൽ പലരും ബീഫ് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പലപ്പോഴും മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത പരന്നതോടെ, കർശന നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
ലക്നോ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹവേദിയില്‍ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്.
ഹാമിര്‍പുര്‍ ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി അതിഥികള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഠിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്.
വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ അതിഥികള്‍ പരക്കംപായുകയായിരുന്നു.
ചിപ്സ് പാക്കറ്റുകള്‍ പെട്ടിയില്‍നിന്ന് തട്ടിയെടുക്കാന്‍ നോക്കുന്നതിന്റേയും മറ്റുള്ളവരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുന്നതിന്റേയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Sports
സ്മൃതി മന്ദാന; സൗന്ദര്യവും ക്രിക്കറ്റ് വൈഭവവുംകൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയവള്‍. നിലവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഗ്ലാമര്‍ മുഖം. പലാഷ് മുഖലുമായുള്ള ഏറെനാളത്തെ പ്രണയത്തിനുശേഷം വിവാഹത്തിലേക്കു കടക്കാനൊരുങ്ങിയിരിക്കുന്നു. എന്നാല്‍, സ്മൃതിയുടെ പിതാവിന്റെ ഹൃദയസംബന്ധ പ്രശ്നങ്ങളെത്തുടര്‍ന്ന് വിവാഹച്ചടങ്ങ് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിന്റെ അപ്രതീക്ഷിത മാനസിക സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പലാഷിനെയും സാങ്ഗ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
മുംബൈയിലാണ് സ്മൃതി ജനിച്ചതെങ്കിലും വളര്‍ന്നത് മഹാരാഷ്ട്രയിലെ സാങ്ഗ്ലിയിലായിരുന്നു. മഞ്ഞളിന്റെ നാടെന്നാണ് സാങ്ഗ്ലി അറിയപ്പെടുന്നത്. മഞ്ഞളിന്റെ നാട്ടില്‍ വളര്‍ന്ന സ്മൃതി എങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിമാറി...
പഠിച്ചതും വളര്‍ന്നതും സാങ്ഗ്ലിയില്
1996 ജൂലൈയില്‍ മുംബൈയിലായിരുന്നു സ്മൃതി മന്ദാനയുടെ ജനനം. എന്നാൽ, രണ്ടാം വയസിൽ സാങ്ഗ്ലി ജില്ലയിലെ മാധവ്നഗറിലേക്കു സ്മൃതിയുടെ കുടുംബം ചേക്കേറി. പ്രാദേശിക സ്കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് സാങ്ഗ്ലിയിലെ ചിന്താമണ്‍ റാവു കൊമേഴ്സ് കോളജില്‍നിന്ന് ഡിഗ്രി.
എന്നാല്‍, വിദ്യാഭ്യാസത്തിനൊപ്പം ക്രിക്കറ്റും സ്മൃതി മന്ദാന വശത്താക്കി. കാരണം, സ്മൃതിയുടെ അച്ഛനും ചേട്ടന്മാരും പ്രാദേശികമായി ക്രിക്കറ്റ് കളിക്കുന്നവരായിരുന്നു. ചേട്ടന്മാര് സ്റ്റേറ്റ് ലെവല്‍ ക്രിക്കറ്റ് കളിക്കുന്നതിനും സ്മൃതി സാക്ഷിയായി.
ഒമ്പതാം വയസില്‍ അണ്ടര്‍ 15 ടീമില്‍
ക്രിക്കറ്റ് വീട്ടിലെ വിഷയങ്ങളിലൊന്നായത് സ്മൃതിയുടെ കരിയറിനു ഗുണം ചെയ്തു. ഒമ്പതാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 15 ടീമിലേക്ക് സ്മൃതിക്കു ക്ഷണമെത്തി. 11-ാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 19 ടീമിലും സ്മൃതിക്ക് ഇടംലഭിച്ചു. ക്രിക്കറ്റ് അക്കാദമികളിലൂടെ അല്ലായിുന്നു സ്മൃതിയുടെ കരിയര്‍ തുടങ്ങിയത്. സ്കൂള്‍ മണിക്കൂറുകള്‍ക്ക് മുമ്പുംശേഷവും നടത്തിയ ഇടവിടാതെയുള്ള പ്രാദേശിക പരിശീലനമായിരുന്നു സ്മൃതിയുടെ കരുത്ത്.
കൗമാരത്തിലേ തരംഗം
16-ാം വയസില്‍ ആഭ്യന്തര അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 224 നോട്ടൗട്ടുമായി ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുവാങ്ങി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റിക്കാര്‍ഡായിരുന്നു അന്ന് സ്മൃതി കുറിച്ചത്. അതോടെ ദേശീയ ടീം സെലക്ടര്‍മാരുടെ കണ്ണ് സ്മൃതിയില്‍ ഉടക്കി, ഇന്ത്യയുടെ ഭാവിതാരത്തെ അവര്‍ സ്മൃതിയില്‍ കണ്ടു.
17-ാം വയസില്‍
2013ല്‍ തന്റെ 17-ാം വയസില്‍ സ്മൃതി ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. 2013 ഏപ്രില്‍ അഞ്ചിന് വഡോദരയില്‍ ബംഗ്ലാദേശിനെതിരേ ആയിരുന്നു ട്വന്റി-20 അരങ്ങേറ്റം. ഏപ്രില്‍ 10ന് അഹമ്മദാബാദില്‍വച്ച് ബംഗ്ലാദേശിനെതിരേതന്നെ ഏകദിനത്തിലും അരങ്ങേറി. അങ്ങേറ്റ ട്വന്റി-20 ഇന്നിംഗ്സില്‍ 36 പന്തില്‍ 39 റണ്‍സ്, ഏകദിനത്തില്‍ 35 പന്തില്‍ 25.
2016ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കന്നി രാജ്യാന്തര സെഞ്ചുറി നേടി. അതേവര്‍ഷം ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തില്‍ 117 മത്സരങ്ങളില്‍നിന്ന് 14 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5322 റണ്‍സ് നേടി. ഏഴ് ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 629 റണ്‍സ്, 153 ട്വന്റി-20 കളിച്ച് ഒരു സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3982 റണ്‍സും സ്മൃതി ഇതുവരെ സ്വന്തമാക്കി.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (14), ഏകദിനത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ (14) രണ്ടാം സ്ഥാനം, ഒരു ടൂര്‍ണമെന്റില്‍ (ലോകകപ്പ്) ഏറ്റവും കൂടുതല്‍ സെഞ്ചുറി (5), ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1362) തുടങ്ങി ഒരുപിടി റിക്കാര്‍ഡുകള്‍ 29കാരിയായ സ്മൃതിയുടെ പേരില്‍ നിലവിലുണ്ട്.
Movies
തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഓൺ സക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.
അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ "തമ്മ'യുടെ ഒരു പ്രമോഷണൽ പരിപാടിക്കിടെ, രശ്മികയോട് അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ചോദിക്കുകയും "എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം' എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടക്കുന്ന വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബര്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്നാണ് രശ്മികയും വിജയ് ദേവ്രകൊണ്ടയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. ഒരു അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണില്‍ വിളിക്കുകയും സംസാരിക്കുന്നതിനിടയില്‍ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് രാഹുല്‍ സംകൃത്യന്റെ താത്കാലികമായി വിഡി 14 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
Kerala
കൊച്ചി: വിവാഹച്ചെലവ് ചുരുക്കി വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ. ഇന്നു നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കി ആ പണം ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ നിര്ധനകുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനാണ് എംഎല്‍എ ഒരുങ്ങുന്നത്.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകും വിവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയിലാണു റോജിയുടെയും കാലടി മാണിക്യമംഗലം സ്വദേശിയും യുവസംരംഭകയുമായ ലിപ്സിയുടെയും വിവാഹം. ചെലവ് ചുരുക്കല്‍ സംബന്ധിച്ച കാര്യ എംഎല്‍എ തന്നെയാണ് അറിയിച്ചത്.