തൃശൂർ: റാപ്പർ വേടന്റെ വിവാഹം തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നു നടക്കും. എഴുത്തുകാരിയായ നവമി ലതയാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്റെ വധു. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയിൽവച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാഹക്കാര്യം ആദ്യം അറിയിച്ചത്. തുടർന്നു വേടനും ഇക്കാര്യം സ്ഥിരീകരിച്ചു.
2020ൽ പുറത്തിറക്കിയ വോയ്സ് ഓഫ് ദ വോയ്സ്ലസ് എന്ന ആദ്യ സംഗീത വീഡിയോയിലൂടെയാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടൻ കേരളത്തിൽ അറിയപ്പെടുന്നത്.
Tags : Rapper Vedan wedding Vedan wedding Navami Latha Hirandas Murali Thrissur Sub Registrar's Office