Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting

Thiruvananthapuram

ചെ​റി​യ പൂ​വ​ത്തൂ​ര്‍ എ​ന്‍​എ​സ്എ​സ്‌ ക​ര​യോ​ഗം പൊതുയോഗം

നെ​ടു​മ​ങ്ങാ​ട്: ചെ​റി​യ​പൂ​വ​ത്തൂ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി. ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹേ​ഷ്, സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ എ​സ്. ച​ന്ദ്ര​കു​മാ​ര്‍, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഐ.​വി. ഷി​ജു​കു​മാ​ര്‍, അ​ഡ്വ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, വി. ​അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ക​ര​യോ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി.

ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​പി.​ബി. ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍ -പ്ര​സി​ഡ​ന്‍റ്, കെ. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ - സെ​ക്ര​ട്ട​റി, വി. ​അ​ജ​യ​കു​മാ​ര്‍ - ട്ര​ഷ​റ​ർ, കെ. ​ഉ​ദ​യ​കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്. മ​ഹേ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും വ​നി​താ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ന്ദി​രാ​കു​മാ​രി - പ്ര​സി​ഡ​ന്‍റ്, ആ​ര്‍.​വി. ര​ജി​കു​മാ​രി - സെ​ക്ര​ട്ട​റി, ബി. ​ബീ​ന​മോ​ള്‍ -ട്ര​ഷ​റ​ർ, ജെ. ​ര​ജ​നി​മോ​ള്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി. ​ദീ​പ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

National

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ൽ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. എ​ഐ​സി​സി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ‌‌സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നാ​രോ​പി​ച്ചാ​ണ് യെ​ല​ഹ​ങ്ക​യി​ൽ മു​സ്‌​ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്.

ബം​ഗ​ളൂ​രു സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡാ​ണ് ക​ഴി​ഞ്ഞ 20 ന് ​പു​ല​ർ​ച്ചെ വീ​ടു​ക​ൾ പൊ​ളി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വീ​ടു​ക​ള്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി സം​ഘം സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

 

 


 

Kerala

എ​സ്‌​ഐ​ആ​ര്‍: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​രും. ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ന് ശേ​ഷം യോ​ഗം വി​ളി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ‌​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ന്ന​ത്. എ​ന്യൂ​മ​റേ​ഷ​ന്‍ ഫോം ​സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​നി​യും നീ​ട്ട​ണ​മെ​ന്ന് ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ ബി​ജെ​പി ഒ​ഴി​കെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ത​ര​ണം ചെ​യ്ത ഫോ​മു​ക​ളി​ല്‍ 99.71 ശ​ത​മാ​ന​വും ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു.

ഫോ​മു​ക​ള്‍ ഇ​നി​യും സ്വീ​ക​രി​ക്കാ​നു​ള്ള​വ​രു​ടെ എ​ണ്ണം 24.92 ല​ക്ഷ​ത്തോ​ളം വ​രും. മ​രി​ച്ച​വ​രും താ​മ​സ​സ്ഥ​ലം മാ​റി​യ​വ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

 

 

NRI

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഹാ​ൾ യോ​ഗ​ത്തി​ൽ മ​ല​യാ​ളി പ്ര​തി​നി​ധി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഹാ​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ സാ​മൂ​ഹി​ക, വ്യാ​വ​സാ​യി​ക, ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ഫി​ല​ഡ​ൽ​ഫി​യ മേ​യ​ർ ഷെ​റി​ൽ പാ​ർ​ക്ക​ർ, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ ബെ​ഥേ​ൽ ഉ​ൾ​പ്പെ​ടെ സി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ന്മാ​ർ യോ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ എ​ത്തി​ച്ചേ​രു​ക​യു​ണ്ടാ​യി.

ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല​യാ​ളി​ക​ളാ​യ അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​ർ​ജ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ൺ പ​ണി​ക്ക​ർ, സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​ത്തി​ന്‍റെ സാ​മൂ​ഹി​ക, വ്യാ​വ​സാ​യി​ക, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ഈ ​യോ​ഗ​ത്തി​ൽ, വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

NRI

കെ​എ​ച്ച്എ​ൻ​എ​യു​ടെ "മൈ​ഥി​ലി മാ' ​ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) അ​ഭി​മാ​ന​ക​ര​മാ​യ ആ​ത്മീ​യ സം​രം​ഭ​മാ​യ "മൈ​ഥി​ലി മാ' ​ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. കോ​ടി സ​ഹ​സ്ര​നാ​മ​ങ്ങ​ളു​ടെ പു​ണ്യ​പ്ര​ഭ​യി​ൽ, പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച പ​രി​പാ​ടി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​കും.

ഗ​വ​ൺ​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ് സം​സ്കൃ​ത സാ​ഹി​ത്യ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സ​രി​ത മ​ഹേ​ശ്വ​ർ 2025 - 2027 കാ​ല​യ​ള​വി​ലെ മൈ​ഥി​ലി മാ ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ക്ഷേ​മ സ​ഭ വ​നി​താ വി​ഭാ​ഗം കേ​ര​ളാ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക മ​ഹേ​ശ്വ​ർ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ പു​ണ്യ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മി​ട്ടു​കൊ​ണ്ട്, യോ​ഗ​ക്ഷേ​മ സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന ന​ട​ത്തും.

ആ​രം​ഭ​കാ​ലം മു​ത​ൽ മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​യാ​ത്രി​ക​രാ​യ ശാ​ന്ത പി​ള്ള, രാ​ധാ​മ​ണി നാ​യ​ർ, ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​നി​ൽ​ക്കു​ന്ന ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലാ​യി പ്രാ​ർ​ത്ഥ​ന​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കെ​എ​ച്ച്എ​ൻ​എ​യ്ക്ക് പ​ക​ർ​ന്ന ആ​ത്മ​ബ​ലം ചെ​റു​ത​ല്ല. ‌‌‌

സം​ഘ​ട​ന​യി​ലെ ഓ​രോ കു​ടും​ബ​ത്തി​നും പു​ണ്യ​മാ​യും അ​നു​ഗ്ര​ഹ​മാ​യും മാ​റി​യ ഈ ​കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​ക്ക് എ​ല്ലാ​വ​രും സാ​ക്ഷി​ക​ളാ​ണെ​ന്നും കെ​എ​ച്ച്എ​ൻ​എ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഉ​ന്ന​ത​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രും ത​ല​മു​റ​യ്ക്ക് ന​മ്മ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ളം കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് സെ​ക്ര​ട്ട​റി സി​നു നാ​യ​ർ അ​റി​യി​ച്ചു. മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വ​ർ​ഷാ​രം​ഭം പ്ര​വാ​സി ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ആ​ത്മീ​യ ഊ​ർ​ജം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ത​ർ​ക്ക് ഈ ​പു​ണ്യ ക​ർ​മ​ത്തി​ൽ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 882 7522 4714

District News

തി​രു​നാ​ള്‍ ക്ര​മീ​ക​ര​ണ യോ​ഗം

ആ​ല​പ്പു​ഴ: തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയിൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ക്ര​മീ​ക​ര​ണ യോ​ഗം ന​ട​ന്നു. പി.​പി. ചി​ത്ത​ര​ഞ്ജന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എ​ഡി​എം ആ​ശാ സി. ​ഏ​ബ്ര​ഹാ​ം, പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍, മെ​ഡി​ക്ക​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, ആ​യു​ര്‍​വേ​ദം, ഇ​ല​ക്ട്രി​സി​റ്റി, മു​നി​സി​പ്പാ​ലി​റ്റി, ഫു​ഡ് ആ​ന്‍​ഡ് സേ​ഫ്റ്റി മി​ഷ​ന്‍ തു​ട​ങ്ങി​യ ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റില്‍​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പങ്കെടു​ത്തു.

പ​രി​സ​ര​മ​ലി​നീ​ക​ര​ണം ആ​രോ​ഗ്യ​പ​രി​പാ​ല​നം, ഭ​ക്ഷ്യ​സു​ര​ക്ഷി​ത​ത്വം, ജ​ന​ബാ​ഹു​ല്യം ക്ര​മീ​ക​രി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ച് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍ മു​നിസി​പ്പാ​ലി​റ്റി അ​നു​മ​തി നേ​ടേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ല്‍ വി​കാ​രി ഫാ. പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍, സ​ഹ​വി​കാ​രി ഷെ​ല്ലി ആ​ന്‍റണി, കൗ​ണ്‍​സി​ല​ര്‍ ഡോ. ​ലി​ന്‍​ഡ ഫ്രാ​ന്‍​സി​സ്, കൈ​ക്കാ​ര​ന്മാ​രാ​യ കെ. ​ഒ മൈ​ക്കി​ള്‍, രാ​ജു പൊ​ള്ള​യി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​എ​സ്. ബേ​ബി എ​ന്നി​വ​രും​ പ​ങ്കെ​ടു​ത്തു.

Kerala

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേരുക.

ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഫോം ​പൂ​രി​പ്പ​ക്ക​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

അ​ർ​ഹ​രാ​യ എ​ല്ലാ​വ​രും പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ര​ത്ത​ൻ ഖേ​ൽ​ക്ക​ർ പ​റ​ഞ്ഞു. സം​ശ​യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

District News

വ​നി​താ കൗ​ൺ​സി​ൽ യോ​ഗം

ചേ​ർ​ത്ത​ല: കേ​ര​ള പ​ത്മ​ശാ​ലി​യ​സം​ഘം ചേ​ർ​ത്ത​ല-​അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് വ​നി​താ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ വി​ശ്വം​ഭ​ര​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സ​റെ പ​ത്മ​ശാ​ലി​യ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് വ​നി​താ പ്ര​സി​ഡന്‍റ് എ​സ്. സീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വ​നി​താ സെ​ക്ര​ട്ട​റി ജീ​വ​ൽ​ശ്രീ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ​സ്. അ​ജി​ത​കു​മാ​രി, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി എ​സ്. ക​ണ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. നാ​രാ​യ​ണ​ൻകു​ട്ടി, എ​ൻ. കൃ​ഷ്ണ​ദാ​സ​ൻപി​ള്ള, പി.​കെ. ശ​ശി​ധ​ര​ൻപി​ള്ള, ബി. ​സോ​മ​നാ​ഥ​പി​ള്ള, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​മ​സു​രേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

International

ട്രം​പ് - ഷി ​ജി​ൻ​പിം​ഗ് കൂ​ടി​ക്കാ​ഴ്ച അ​ടു​ത്ത​യാ​ഴ്ച

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ടു​ത്ത​യാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഏ​ഷ്യ​ൻ രാ​ജ്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​റ്റ്ഹൗ​സി​ന്‍റെ സ്ഥ​രീ​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്. ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ലേ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നും ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് അ​റി​യി​ച്ചു.

ഏ​ഷ്യ - പ​സ​ഫി​ക് ഉ​ച്ച​ക്കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ക​രോ​ലി​ൻ അ​റി​യി​ച്ചു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി സി​പി​ഐ. മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യോ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്ത് മാ​റ്റി​വെ​ച്ച​താ​ണ് പി​എം ശ്രീ. ​രാ​വി​ലെ ബി​നോ​യ് വി​ശ്വം പാ​ർ​ട്ടി മ​ന്ത്രി​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ർ​ച്ച​യി​ലാ​ണ് കാ​ബി​ന​റ്റി​ൽ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

ഫ​ണ്ട് വാ​ങ്ങി​യാ​ലും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കി​ല്ലെ​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദം ബി​നോ​യ് വി​ശ്വം ത​ള്ളി. സി​പി​എ​മ്മും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പ​ല​ത​രം വി​ശ​ദീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴും പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

International

സ​മ​യം പാ​ഴാ​ക്കാ​നി​ല്ലെ​ന്ന് ട്രം​പ് ; പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്‌​റ്റി​ൽ ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്  വൈ​റ്റ് ഹൗ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


ക​ഴി​ഞ്ഞ​ദി​വ​സം യു​എ​സ് സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും റ​ഷ്യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ഗെ​യ് ലാ​വ്റോ​വും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണു കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്‌​ച റ​ദ്ദാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വൈ​റ്റ് ഹൗ​സ് വ്യ​ക്‌​ത​മാ​ക്കി​യി​ട്ടി​ല്ല.


ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ൽ റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തും വൈ​റ്റ് ഹൗ​സി​ന്‍റെ നി​ല​പാ​ട് മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.
അ​തേ​സ​മ​യം പു​ടി​നു​മാ​യി പാ​ഴാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ​മ​യം പാ​ഴാ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

National

പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി ത​ർ​ക്കം പു​ക​യു​ന്നു; കെ​പി​സി​സി യോ​ഗം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പു​ക​യു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കെ​പി​സി​സി യോ​ഗം മാ​റ്റി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ​ത്തെ യോ​ഗ​മാ​ണ് മാ​റ്റി​വെ​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പു​ക​യു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കെ​പി​സി​സി യോ​ഗം മാ​റ്റി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ​ത്തെ യോ​ഗ​മാ​ണ് മാ​റ്റി​വെ​ച്ച​ത്.
യോ​ഗ​ത്തി​ന് മു​ന്‍​പ് ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ചു​മ​ത​ല വി​ഭ​ജി​ച്ച് ന​ല്‍​കാ​നു​ള്ള ആ​ലോ​ച​ന ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​ത്. അ​തേ​സ​മ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​സൗ​ക​ര്യം കാ​ര​ണ​മാ​ണ് യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.
പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യോ​ഗി​ക്കാ​ത്ത​തി​ല്‍ വി​ഷ​മ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു. തൃ​പ്തി​ക​ര​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ത്ത എ​ട്ട് പ്ര​സി​ഡ​ന്‍റു​മാ​രെ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​നം ജ​നു​വ​രി​യി​ൽ; നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ഗു​ണ​ക​ര​മെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ദേ​ശീ​യ​പാ​ത 66ല്‍ ​സം​സ്ഥാ​ന​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ റീ​ച്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി​യി​ല്‍ ന​ട​ത്തും.

ഉ​ദ്ഘാ​ട​ന​ത്തി​ന് നി​തി​ന്‍ ഗ​ഡ്ക​രി കേ​ര​ള​ത്തി​ല്‍ എ​ത്തും. ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ല്‍ കേ​ര​ളം കൊ​ടു​ക്കാ​നു​ള്ള 237 കോ​ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ഴു​തി​ത്ത​ള്ളും.​പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ നീ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 66-മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യി കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രെ​ടു​ക്കു​ന്ന പൊ​തു നി​ല​പാ​ടി​നെ കേ​ന്ദ്ര​മ​ന്ത്രി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞ​താ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യ​പാ​ത 66 മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ട്.

അ​ത് ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ കു​റ​ച്ചു​കൂ​ടി​ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന​താ​ണ് പൊ​തു​നി​ല​പാ​ട്. സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് നേ​ര​ത്തേ അ​റി​യി​ച്ച​താ​ണ്. അ​ദ്ദേ​ഹ​ത്തി​നും വ്യ​ത്യ​സ്‌​ത​മാ​യ അ​ഭി​പ്രാ​യ​മി​ല്ല.

ചി​ല​യി​ട​ത്ത് അ​ണ്ട​ർ​പാ​സ് വേ​ണം. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ടു​പോ​വാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ൻ​എ​ച്ച് 866 പ്ര​വൃ​ത്തി​യു​ടെ എ​ല്ലാ ത​ട​സ​ങ്ങ​ളും നീ​ക്കാ​നു​ള്ള ക​ർ​ക്ക​ശ നി​ല​പാ​ടാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ്വീ​ക​രി​ച്ച​ത്.

എ​ൻ​എ​ച്ച് 744 പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കു​ക​യും ഇ​ട​മ​ൺ - കൊ​ല്ലം റോ​ഡ് പ​രി​ഷ്‌​ക​രി​ച്ച ഡി​പി​ആ​ർ ഡി​സം​ബ​റി​ൽ സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

Latest News

Up