കേരള പത്മശാലിയസംഘം വനിതാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി. വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.
ചേർത്തല: കേരള പത്മശാലിയസംഘം ചേർത്തല-അമ്പലപ്പുഴ താലൂക്ക് വനിതാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി. വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്തു. എക്സറെ പത്മശാലിയ ഹാളിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് വനിതാ പ്രസിഡന്റ് എസ്. സീജ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ സെക്രട്ടറി ജീവൽശ്രീ പിള്ള മുഖ്യപ്രഭാഷണം നടത്തി. പി.എസ്. അജിതകുമാരി, താലൂക്ക് പ്രസിഡന്റ് ഒ.എൻ. മോഹനൻ, സെക്രട്ടറി എസ്. കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. നാരായണൻകുട്ടി, എൻ. കൃഷ്ണദാസൻപിള്ള, പി.കെ. ശശിധരൻപിള്ള, ബി. സോമനാഥപിള്ള, താലൂക്ക് വൈസ് പ്രസിഡന്റ് സീമസുരേഷ് എന്നിവർ പ്രസംഗിച്ചു.
Tags : meeting nattuvisesham local news