x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഹാ​ൾ യോ​ഗ​ത്തി​ൽ മ​ല​യാ​ളി പ്ര​തി​നി​ധി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: November 11, 2025 03:40 PM IST | Updated: November 11, 2025 03:40 PM IST

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഹാ​ളി​ൽ ന​ഗ​ര​ത്തി​ന്‍റെ സാ​മൂ​ഹി​ക, വ്യാ​വ​സാ​യി​ക, ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ഫി​ല​ഡ​ൽ​ഫി​യ മേ​യ​ർ ഷെ​റി​ൽ പാ​ർ​ക്ക​ർ, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ ബെ​ഥേ​ൽ ഉ​ൾ​പ്പെ​ടെ സി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ന്മാ​ർ യോ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ എ​ത്തി​ച്ചേ​രു​ക​യു​ണ്ടാ​യി.

ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല​യാ​ളി​ക​ളാ​യ അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​ർ​ജ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ൺ പ​ണി​ക്ക​ർ, സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​ത്തി​ന്‍റെ സാ​മൂ​ഹി​ക, വ്യാ​വ​സാ​യി​ക, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ഈ ​യോ​ഗ​ത്തി​ൽ, വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി​യു​ടെ വ​ള​ർ​ച്ച​യും ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ആ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. സി​റ്റി ഗ​വ​ൺ​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

യോ​ഗം ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ഗ​ര ഭ​ര​ണ​ത്തോ​ട് കൂ​ടു​ത​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ലും പ​ങ്കാ​ളി​ത്തം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി. ഈ ​യോ​ഗം ഏ​ഷ്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ഹ​ൻ പാ​ർ​ക്ക് പ്ര​ക​ടി​പ്പി​ച്ചു.

 

Tags : Philadelphia City Hall Meeting Malayali representatives

Recent News

Up