x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ: രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം


Published: January 7, 2026 06:05 AM IST | Updated: January 7, 2026 06:05 AM IST

മ​ല​പ്പു​റം: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക (എ​സ്ഐ​ആ​ർ) പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്‌ട​റ​ൽ റോ​ൾ ഒ​ബ്സ​ർ​വ​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റി​ൽ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

കു​റ്റ​മ​റ്റ രീ​തി​യി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം രാ​ഷ‌്ട്രീ​യ ക​ക്ഷി​ക​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു.

ഒ​രേ വീ​ട്ടി​ലെ ആ​ളു​ക​ൾ വ്യ​ത്യ​സ്ത ബൂ​ത്തു​ക​ളി​ൽ വ​രു​ന്ന​ത്, ഇ​ല​ക്‌ഷ​ൻ ക​മ്മീ​ഷ​ന്‍റെ സൈ​റ്റി​ലെ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ബൂ​ത്തു​ക​ൾ മാ​റു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മേ തി​രൂ​ർ സ​ബ് ക​ള​ക്‌ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്‌ട​ർ സാ​ക്ഷി മോ​ഹ​ൻ, എ​ഡി​എം കെ. ​ദേ​വ​കി, ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ​മാ​രാ​യ സി.​ആ​ർ. ജ​യ​ന്തി, വി.​ടി. ഘോ​ളി, ജ​യ​ശ്രീ, പി. ​സു​രേ​ഷ്, സ്വാ​തി ച​ന്ദ്ര​മോ​ഹ​ൻ, സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജീ​വ്, എ​ഇ​ആ​ർ​ഒ​മാ​ർ, ബി​എ​ൽ​ഒ​മാ​രു​ടെ മൂ​ന്നു പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Meeting National Parties

Recent News

Up