തുമ്പോളി സെന്റ് തോമസ് പള്ളിയിൽ തിരുനാളിന് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അവലോകനയോഗം പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ക്രമീകരണ യോഗം നടന്നു. പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. എഡിഎം ആശാ സി. ഏബ്രഹാം, പോലീസ്, എക്സൈസ്, ഫയര്‍, മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ആയുര്‍വേദം, ഇലക്ട്രിസിറ്റി, മുനിസിപ്പാലിറ്റി, ഫുഡ് ആന്‍ഡ് സേഫ്റ്റി മിഷന് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പരിസരമലിനീകരണം ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം ക്രമീകരിക്കാനുള്ള പോലീസിന്റെ ജാഗ്രത എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കാന് യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തുമെന്നും തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തില്‍ കച്ചവടം നടത്തുന്നവര്‍ മുനിസിപ്പാലിറ്റി അനുമതി നേടേണ്ടതാണെന്നും നിര്‍ദേശിച്ചു.
യോഗത്തില്‍ വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍, സഹവികാരി ഷെല്ലി ആന്റണി, കൗണ്‍സിലര്‍ ഡോ. ലിന്‍ഡ ഫ്രാന്‍സിസ്, കൈക്കാരന്മാരായ കെ. ഒ മൈക്കിള്‍, രാജു പൊള്ളയില്, പബ്ലിസിറ്റി കണ്‍വീനര്‍ എ.എസ്. ബേബി എന്നിവരും പങ്കെടുത്തു.
Tags : meeting nattuvisesham local news