Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood

ര​ൺ​വീ​ർ സിം​ഗി​ന് ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി; ആ​വ​ശ്യ​പ്പെ​ട്ട​ത് 10 കോ​ടി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ര​ൺ​വീ​ർ സിം​ഗി​നോ​ട് പ​ത്തു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ലോ​റ​ൻ​സ് ബി​ഷ്ണോ​യി ക്രി​മി​ന​ൽ​സം​ഘം. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഹാ​രി ബോ​ക്സ​റാ​ണ് ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ൺ​വീ​റി​ന്‍റെ മാ​നേ​ജ​രു​ടെ വാ​ട്‌​സാ​പ് അ​ക്കൗ​ണ്ടി​ലേ​ക്ക് യു​എ​സ് ന​മ്പ​റി​ൽ​നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ​യു​ള്ള ഭീ​ഷ​ണി. രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​വ​യ്ക്കാ​ൻ ദീ​പ​ക് ശ​ർ​മ, സോ​നു കു​മാ​ർ, സ​ണ്ണി കു​മാ​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ബി​ഷ്ണോ​യി സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ൽ 50,000 രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ബു​ള്ള​റ്റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ലും പ്ര​തി​യാ​യ ശു​ഭം ലോ​ങ്ക​റി​ന് രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ ക​ഴി​യു​ന്ന ലോ​റ​ൻ​സ് ബി​ഷ്ണോ​യി അ​വി​ടെ​യി​രു​ന്നാ​ണ് ത​ന്‍റെ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും പു​റ​മെ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് എ​ന്നി​വ​യി​ലും ഈ ​സം​ഘ​ത്തി​നു പ​ങ്കു​ണ്ട്.

ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ സ​ൽ​മാ​ൻ ഖാ​നും ബി ​ടൗ​ൺ താ​ര​ങ്ങ​ളും

ബി ​ടൗ​ൺ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല താ​ര​ങ്ങ​ൾ​ക്കും ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ ആ​ണ്. 1998-ൽ ​കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ഷ്ണോ​യ്ക്ക് സ​ൽ​മാ​നോ​ട് പ​യു​ള്ള​ത്.

കൃ​ഷ്ണ​മൃ​ഗ​ത്തെ ബി​ഷ്ണോ​യി മ​ത​വി​ഭാ​ഗം പ​രി​പാ​വ​ന​മാ​യാ​ണു കാ​ണു​ന്ന​ത്. താ​ര​ത്തി​ന്‍റെ ബാ​ന്ദ്ര​യി​ലെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ങ്ങ​ളും ഒ​ന്നി​ല​ധി​കം വ​ധ​ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​ൽ​മാ​ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​യു​ഷ് ശ​ർ​മ​യ്ക്കും അ​ടു​ത്തി​ടെ ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. സ​ൽ​മാ​നു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും ല​ക്ഷ്യം​വ​യ്ക്കാ​ൻ കാ​ര​ണം.

സ​ൽ​മാ​ൻ ഖാ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് ബാ​ബ സി​ദ്ധി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബി​ഷ്ണോ​യി സം​ഘം ഏ​റ്റെ​ടു​ത്തി​രു​ന്നു. പ​ഞ്ചാ​ബി ഗാ​യ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലും ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.

Movies

ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് ബോളി​വു​ഡി​ലേ​യ്ക്ക്; ആ​ദ്യ​ഗാ​നം ട്രെ​ന്‍റിം​ഗി​ൽ  

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി നി​ർ​മി​ക്കു​ന്ന ‘ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം’ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹി​ഷാം ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ര​വി ഉ​ദ്യാ​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം.

​ഹി​ഷാം സം​ഗീ​ത​മൊ​രു​ക്കി​യ ആ​സ്മാ ആ​സ്മാ എ​ന്ന ഗാ​നം യു​ട്യൂ​ബി​ൽ ട്രെ​ൻ​ഡിം​ഗി​ലാ​ണ്. ജു​ബി​ൻ നോ​ട്ടി​യാ​ലും നീ​തി മോ​ഹ​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഭി​രു​ചി ച​ന്ദ് ആ​ണ് ഗാ​ന​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ന്ത് ച​തു​ർ​വേ​ദി, മൃ​ണാ​ൾ ഠാ​ക്കൂ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന ദോ ​ദീ​വാ​നെ സെ​ഹേ​ർ മേം ​എ​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 20ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

Movies

ഗോ​ഡ്ഫാ​ദ​റി​ന്‍റെ ഹി​ന്ദി റീ​മേ​ക്കി​നെ​ക്കു​റി​ച്ചു​ള്ള ന​ട​ന്‍റെ പ​രാ​മ​ർ​ശം എ​ന്നെ ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചു; പ്രി​യ​ദ​ർ​ശ​ൻ  

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്ന ഗോ​ഡ്ഫാ​ദ​റി​ന്‍റെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​യി​രു​ന്നു പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഹ​ൽ​ച​ൽ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ട​ൻ അ​ർ​ഷാ​ദ് വാ​ഴ്സി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​ത്രം ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​തെ​ന്ന അ​ർ​ഷാ​ദ് വാ​ഴ്സി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ‍​യു​ന്ന​ത്.

ത​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി​ട്ടും, റി​ലീ​സ് സ​മ​യ​ത്ത് വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ച ന​ട​ൻ ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മി​ഡ്ഡേ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

‘അ​ർ​ഷാ​ദ് വാ​ഴ്സി പ​റ​ഞ്ഞ​ത് വാ​യി​ച്ച​പ്പോ​ൾ എ​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നി. എ​നി​ക്ക് തെ​റ്റ് പ​റ്റി​യ​താ​കാം, ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തു​മാ​കാം. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് എ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്നു.

ചി​ത്രം റി​ലീ​സ് ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചി​രു​ന്നു, ‘പ്രി​യ​ൻ സ​ർ, ഇ​ത്ര​ത്തോ​ളം വ​ലി​യൊ​രു അം​ഗീ​കാ​രം എ​നി​ക്ക് ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നി​ല്ല’ എ​ന്നാ​ണ് അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്‍റെ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നി​ട്ടു കൂ​ടി അ​ദ്ദേ​ഹം ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്?

അ​ർ​ഷാ​ദി​ന്‍റെ ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​നി​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ട്, അ​ത് എ​ന്നെ ആ​ഴ​ത്തി​ൽ വേ​ദ​നി​പ്പി​ച്ചു. പ​രാ​തി​പ്പെ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ത്ത് കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ഹ​ൽ​ച​ൽ 32 കോ​ടി​യി​ല​ധി​കം രൂ​പ ക​ല​ക്‌​ഷ​ൻ നേ​ടി​യ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു, അ​ർ​ഷാ​ദി​ന്‍റെ​പ്ര​ക​ട​ന​ത്തി​ന് അ​ന്ന് വ​ലി​യ പ്ര​ശം​സ ല​ഭി​ച്ചി​രു​ന്നു.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

Movies

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല, പ​ല​രും ക​ളി​യാ​ക്കി: മ​ന​സ് തു​റ​ന്ന് ഷെ​ഫാ​ലി ഷാ

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ത​നി​ക്ക് ഉ​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് ന​ടി ഷെ​ഫാ​ലി ഷാ. ​ത​ന്‍റെ രൂ​പ​ത്തെ​ക്കു​റി​ച്ച് പ​ല​രും നി​ര​വ​ധി ക​മ​ന്‍റു​ക​ൾ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ബോ​ഡി ഷെ​യ്മിം​ഗ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​ഞ്ഞു.

സ്കൂ​ളി​ൽ നി​ന്ന് സ​ഹ​പാ​ഠി​ക​ളി​ൽ പ​ല​രും ത​ന്നെ കാ​ണാ​ൻ ഭം​ഗി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ൾ പോ​ലും താ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. ടൈം​സ് നൗ​വി​നു​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

സ്കൂ​ളി​ൽ ആ​രും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ, മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ൻ സു​ന്ദ​രി​യ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സ്കൂ​ളി​ൽ വ​ച്ച് പ​ല​രും ക​ളി​യാ​ക്കി.

ത​ന്നെ സ്ഥി​രം ഇ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ടാ​യി​രു​ന്നു. അ​വ​ൾ എ​ന്നെ "തെ​ലു' എ​ന്ന് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു റെ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് ആ ​പ​ഴ​യ സ​ഹ​പാ​ഠി​യെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ, അ​വ​രോ​ട് ത​നി​ക്ക് സ​ഹ​താ​പ​മാ​ണ് തോ​ന്നി​യ​ത്.

നീ ​കു​റ​ച്ചു​കൂ​ടി മെ​ലി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ന്നും ആ​രെ​ങ്കി​ലും ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​ക​ഴ്ത്തി​യാ​ൽ അ​ത് പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​ണ്, ഞാ​ൻ സു​ന്ദ​രി​യാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

"എ​നി​ക്ക് എ​ന്‍റെ രൂ​പം ഇ​ഷ്ട​മ​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും മെ​ലി​ഞ്ഞി​രി​ക്കി​ല്ലെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ മെ​ലി​ഞ്ഞി​രി​ക്കി​ല്ല. വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഞാ​ൻ എ​ന്നെ​ത്ത​ന്നെ നോ​ക്കു​ക​യും 'ഓ! ​ഞാ​ൻ ന​ന്നാ​യി കാ​ണ​പ്പെ​ടു​ന്നു' എ​ന്ന് പ​റ​യു​ക​യും ചെ​യ്യാ​റു​ള്ളൂ. പ​ക്ഷേ എ​നി​ക്ക് അ​ത് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ആ​രെ​ങ്കി​ലും 'നീ ​സു​ന്ദ​രി​യാ​ണ്' എ​ന്ന് എ​ന്നെ പ്ര​ശം​സി​ക്കു​മ്പോ​ൾ, എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.'- ഷെ​ഫാ​ലി ഷാ ​പ​റ​ഞ്ഞു.

Movies

ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികള്‍; പാപ്പരാസികള്‍ക്കെതിരെ ജയ ബച്ചന്‍

പപ്പാരാസികൾക്കെതിരെ വീണ്ടും പ്രതികരിച്ച് നടി ജയ ബച്ചൻ. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എലികളാണ് ഇവരെന്നാണ് ജയയുടെ വിശേഷണം. മാധ്യമങ്ങളുമായി തന്‍റെ സ്നേഹം മികച്ചതാണെന്നും എന്നാൽ പപ്പരാസികളുമായി അത്ര നല്ല ബന്ധമല്ലെന്നും അവർ പറയുന്നു.

മനഃപൂര്‍വം ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വളിച്ചുവരുത്തുന്ന പ്രവണതയേയും അവര്‍ വിമര്‍ശിച്ചു.

മാധ്യമങ്ങളുമായുള്ള എന്‍റെ ബന്ധം മികച്ചതാണ്. എന്നാല്‍ പാപ്പരാസികളുമായുള്ള എന്‍റെ ബന്ധം അത്ര നല്ലതല്ല. ആരാണിവര്‍? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പരിശീലനം ലഭിച്ചവരാണോ ഇവര്‍? ഇവരെയാണോ നിങ്ങള്‍ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്? എന്‍റെ അച്ഛന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. അങ്ങനെയുള്ളവരോട് എനിക്ക് ബഹുമാനമുണ്ട്.

എന്നാല്‍ പുറത്ത് വൃത്തികെട്ട, ഇറുകിയ പാന്‍റ് ധരിച്ച്, കൈയില്‍ മൊബൈലുമായി നില്‍ക്കുന്ന ഇവര്‍ കൈയിലൊരു മൊബൈല്‍ ഉള്ളതുകൊണ്ട് ആരുടെയും ചിത്രം പകര്‍ത്താമെന്നും എന്തും പറയാമെന്നും കരുതുന്നു.

അവര്‍ പറയുന്ന കമന്‍റുകള്‍! എങ്ങനെയുള്ള മനുഷ്യരാണിവര്‍? എവിടെ നിന്നാണ് ഇവര്‍ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവര്‍ക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം? ജയ ബച്ചന്‍ ചോദിക്കുന്നു.

ഇന്നത്തെ പല യുവതാരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. പാപ്പരാസി വീഡിയോകളില്‍ അവരെ സ്ഥിരമായി കാണാറുമുണ്ട്. എന്നാല്‍, ഫോട്ടോ എടുപ്പിക്കുന്നതിനായി താരങ്ങള്‍ അവരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന രീതിയെ താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'എന്‍റെ ചെറുമകനും (അഗസ്ത്യ ബച്ചന്‍) ചെറുപ്പമാണ്. പക്ഷേ അവന്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലും ഇല്ല. വിമാനത്താവളത്തില്‍ നിങ്ങളുടെ ഫോട്ടോ എടുക്കാന്‍ ആളുകളെ വിളിച്ചുവരുത്തേണ്ടി വന്നാല്‍, നിങ്ങള്‍ എങ്ങനെയുള്ള താരമാണ്?' ജയ ബച്ചന്‍ ചോദിക്കുന്നു.

Movies

ഞെട്ടിച്ച ചുംബന പരീക്ഷണം; നന്ദി ശബാന ആസ്മിയോട്!

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സ​മ്പ്ര​ദാ​യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ മാ​റ്റി​മ​റി​ക്കു​ക​യും ചെ​യ്ത ന​ട​നാ​യ​തു​കൊ​ണ്ടാ​ണ് 'ഹീ-​മാ​ന്‍ ഓ​ഫ് ബോ​ളി​വു​ഡ്' എ​ന്ന് ധ​ര്‍​മേ​ന്ദ്ര​യെ വി​ളി​ക്കു​ന്ന​ത്. ത​ന്‍റെ 87-ാം വ​യ​സി​ല്‍ ശ​ബാ​ന ആ​സ്മി​യെ ചും​ബി​ച്ചു​കൊ​ണ്ട് ധ​ര്‍​മേ​ന്ദ്ര വെ​ള്ളി​ത്തി​ര​യി​ല്‍ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലും ന​ട​ത്തി. ആ ​ചും​ബ​ന​രം​ഗം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ര്‍ ചി​ത്ര​ത്തി​ലെ മാ​സ്മ​രി​ക അ​നു​ഭ​വം കൂ​ടി​യാ​യി​രു​ന്നു ആ ​രം​ഗം.

1960-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ദി​ല്‍ ഭി ​തേ​ര ഹം ​ഭി തേ​രെ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​തി​ഹാ​സ​ന​ട​ന്‍ വെ​ള്ളി​ത്തി​ര​യി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ എ​ന്നും മു​ന്നി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ത്യ​സ്ത​വും പ​ര​മ്പ​രാ​ഗ​ത​ശൈ​ലി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മാ​യി​രു​ന്നു എ​ന്നു കാ​ണാ​ന്‍ ക​ഴി​യും. സം​വി​ധാ​യ​ക​രും നി​ര്‍​മാ​താ​ക്ക​ളും എ​തി​ര​ഭി​പ്രാ​യം ഉ​ന്ന​യി​ക്കു​മ്പോ​ഴും ആ ​താ​ര​മൂ​ല്യ​ത്തി​നു മു​ന്നി​ല്‍ നി​ഷ്പ്ര​ഭ​മാ​കു​ക​യാ​യി​രു​ന്നു.

2003ല്‍ ​ആ​യി​രു​ന്നു എ​ല്ലാ​വ​രും ഞെ​ട്ടി​യ വെ​ള്ളി​ത്തി​ര​യി​ലെ ആ ​രം​ഗം. 'റോ​ക്കി ഔ​ര്‍ റാ​ണി കീ ​പ്രേം ക​ഹാ​നി'​യി​ല്‍ 87 വ​യ​സു​കാ​ര​നാ​യ ധ​ര്‍​മേ​ന്ദ്ര 73 വ​യ​സു​കാ​രി​യാ​യ ന​ടി ഷ​ബാ​ന ആ​സ്മി​യെ ചും​ബി​ച്ചു​കൊ​ണ്ട് പ്രാ​യം എ​ന്ന സ​ങ്ക​ല്പ​ങ്ങ​ളെ ത​ക​ര്‍​ത്തെ​റി​ഞ്ഞു. ക​ര​ണ്‍ ജോ​ഹ​ര്‍ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. ര​ണ്‍​വീ​ര്‍ സിം​ഗ്, ആ​ലി​യ ഭ​ട്ട്, ആ​ഞ്ജ​ലി ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മ​റ്റു താ​ര​ങ്ങ​ള്‍.

ചി​ത്ര​ത്തി​ലെ ചും​ബ​ന​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ ധ​ര്‍​മേ​ന്ദ്ര​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: 'ഇ​ത്, എ​നി​ക്ക് വ​ള​രെ എ​ളു​പ്പ​മാ​ണ്. ഷ​ബാ​ന​യും ഞാ​നും പ്രേ​ക്ഷ​ക​രെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​താ​യി കേ​ട്ടു. അ​തേ​സ​മ​യം, ഷ​ബാ​ന പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി. എ​ന്നാ​ല്‍, ആ​ളു​ക​ള്‍ ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു. ഞാ​ന്‍ അ​വ​സാ​ന​മാ​യി ഒ​രു ചും​ബ​ന​രം​ഗം ചെ​യ്ത​ത് ന​ഫീ​സ അ​ലി​ക്കൊ​പ്പം ആ​യി​രു​ന്നു, അ​ക്കാ​ല​ത്ത് ആ​ളു​ക​ള്‍ അ​തി​നെ സ്വീ​ക​രി​ച്ചി​രു​ന്നു.'

"പ്ര​ണ​യ​ത്തി​നു പ്രാ​യ​പ​രി​ധി​യി​ല്ല. ക​ര​ണ്‍ ജോ​ഹ​ര്‍ ഞ​ങ്ങ​ളോ​ടു രം​ഗം വി​വ​രി​ച്ച​പ്പോ​ള്‍, ഞാ​ന്‍ ആ​വേ​ശ​ഭ​രി​ത​നാ​യി​ല്ല. ഞ​ങ്ങ​ള്‍ അ​ത് സി​നി​മ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നു ക​രു​തി. ഞാ​ന്‍ അ​തു ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞു. പ്രാ​യം ഒ​രു സം​ഖ്യ മാ​ത്ര​മാ​ണ്, പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ര​ണ്ട് ആ​ളു​ക​ള്‍ പ​ര​സ്പ​രം ചും​ബി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സ്‌​നേ​ഹ​മാ​ണു വെ​ളി​പ്പെ​ടു​ന്ന​ത്. ഷ​ബാ​ന​യും ഞാ​നും അ​തു ചെ​യ്യു​മ്പോ​ള്‍ ഒ​രു​ത​ര​ത്തി​ലു​മു​ള്ള അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല...' ധ​ര്‍​മേ​ന്ദ്ര കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, പ​വ​ന്‍ ഹാ​ന്‍​സ് ശ്മ​ശാ​ന​ത്തി​ല്‍ ഐ​തി​ഹാ​സി​ക ന​ട​നു ഷ​ബാ​ന ആ​സ്മി ത​ന്‍റെ പ്രി​യ ന​ട​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഷ​ബാ​ന ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ ചെ​റു​മ​ക​ന്‍ അ​ഗ​സ്ത്യ ന​ന്ദ​യോ​ടൊ​പ്പ​മു​ള്ള ഇ​ക്കി​സ് ആ​ണ് ധ​ര്‍​മേ​ന്ദ്ര​യു​ടെ അ​വ​സാ​ന ചി​ത്രം.

Movies

പ്ര​ണ​യം, സൗ​ഹൃ​ദം, ആ​ഘോ​ഷം...ധർമേന്ദ്ര

പ്ര​ണ​യ​ത്തി​ന്‍റെ കാ​ൽ​പ​നി​ക​ത​യും വി​ര​ഹ​ത്തി​ന്‍റെ വേ​ദ​ന​യും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​റ​ങ്ങ​ളും ആ​ക‌്ഷ​ന്‍റെ ച​ടു​ല​ത​യു​മെ​ല്ലാം ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ​സി​നി​മ ദ​ർ​ശി​ച്ച​ത് ഈ ​മ​നു​ഷ്യ​നി​ലൂ​ടെ​യാ​ണ്. ഒ​രു കാ​ല​ഘ​ട്ട​ത്തെ​യാ​കെ സ്വാ​ധീ​നി​ച്ച ഇ​തി​ഹാ​സ​താ​രം. ഇ​ന്നും ബോ​ളി​വു​ഡി​ൽ ധ​ർ​മേ​ന്ദ്ര​യ്ക്ക് പ​ക​ര​ക്കാ​ര​നി​ല്ല.

ബോ​ളി​വു​ഡ് എ​ന്ന സ്വ​പ്ന​ലോ​ക​ത്തെ രാ​ജ​കു​മാ​ര​നാ​യി അ​ദ്ദേ​ഹം വി​ല​സി​യ എ​ഴു​പ​തു​ക​ളും എ​ൺ​പ​തു​ക​ളും... സ്വ​ന്തം സി​നി​മ​ക​ൾ പോ​ലെ ജീ​വി​തം ഒ​രു ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​ന​ട​ന്ന അ​ദ്ദേ​ഹം അ​വ​സാ​ന​കാ​ലം വ​രെ ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു. ഒ​ടു​വി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ബാ​ക്കി​വ​ച്ച് അ​ദ്ദേ​ഹം വി​ട​പ​റ​യുമ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ധ​ർ​മേ​ന്ദ്ര സ​മ്മാ​നി​ച്ച വ​സ​ന്തം ഇ​നി​യും പൂ​ത്തു​ല​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

ആ​ദ്യ പ്ര​തി​ഫ​ലം 51 രൂ​പ

കു​ട്ടി​ക്കാ​ലം മു​ത​ൽ സി​നി​മ​യാ​യി​രു​ന്നു ധ​ർ​മേ​ന്ദ്ര​യു​ടെ സ്വ​പ്നം. അ​തി​നാ​യ് മും​ബൈ​യ്ക്ക് വ​ണ്ടി​ക​യ​റു​ന്പോ​ൾ ആ​ത്മ​വി​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു കൈ​മു​ത​ൽ. ഫി​ലിം ഫെ​യ​ര്‍ ന​ട​ത്തി​യ നാ​ഷ​ണ​ല്‍ ന്യൂ ​ടാ​ല​ന്‍റ് കോ​ണ്ട​സ്റ്റി​ൽ വി​ജ​യി​ച്ച​ത് സി​നി​മ​യി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു.. 1960ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദി​ല്‍ ഭി ​തേ​ര ഹം ​ഭി തേ​ര ആ​യി​രു​ന്നു ആ​ദ്യ​സി​നി​മ. ആ​ദ്യ​സി​നി​മ​യ്ക്ക് ധ​ര്‍​മേ​ന്ദ്ര​യ്ക്ക് പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ​ത് 51 രൂ​പ​യാ​യി​രു​ന്നു. ആ​ദ്യ​ചി​ത്രം പ​ക്ഷേ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് ചി​ല സി​നി​മ​ക​ളി​ല്‍ സ​ഹ​താ​ര​മാ​യി അ​ഭി​ന​യി​ച്ചു. 1965ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹ​ഖീ​ഖ​ത്ത് ആ​ണ് ത​ല​വി​ധി മാ​റ്റി​യ​ത്. പി​ന്നാ​ലെ വ​ന്ന ഫൂ​ല്‍ ഓ​ര്‍ പ​ഥ​ർ‍ വ​ൻ വി​ജ​യ​മാ​തോ​ടെ ധ​ര്‍​മേ​ന്ദ്ര താ​ര​മാ​യി മാ​റി. പി​ന്നീ​ട് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. ഏ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യ​ക​നാ​യി ധ​ര്‍​മേ​ന്ദ്ര.

ബോ​ളി​വു​ഡി​ന്‍റെ ഹീ​മാ​ൻ

റൊ​മാ​ന്‍റി​ക് വേ​ഷ​ങ്ങ​ളി​ൽ​നി​ന്ന് 80ക​ളോ​ടെ അ​ദ്ദേ​ഹം ആ​ക‌്ഷ​ന്‍ ചി​ത്ര​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞു. ഇ​തോ​ടെ ബോ​ളി​വു​ഡി​ന്‍റെ ‘ഹീ​മാ​ന്‍’ ഉ​ദ​യം കൊ​ണ്ടു. ബോ​ളി​വു​ഡി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച നാ​യ​ക​ന്‍ എ​ന്ന റെ​ക്കോ​ര്‍​ഡ് ഇ​ന്നും ധ​ര്‍​മേ​ന്ദ്ര​യു​ടെ പേ​രി​ലാ​ണ്. ധ​ര്‍​മേ​ന്ദ്ര ത​ന്‍റെ ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ ന​ല്‍​കി​യ​ത് 75 ഹി​റ്റു​ക​ളാ​ണ്. അ​മി​താ​ഭ് ബ​ച്ച​നും രാ​ജേ​ഷ് ഖ​ന്ന​യും ഷാ​രൂ​ഖ് ഖാ​നും സ​ല്‍​മാ​ന്‍​ഖാ​നു​മെ​ല്ലാം അ​തി​നു പി​ന്നി​ലാ​ണ്. ഷോ​ലെ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ബ​ച്ച​നേ​ക്കാ​ളും പ്ര​തി​ഫ​ലം വാ​ങ്ങി​യ​തും ധ​ര്‍​മേ​ന്ദ്ര​യാ​യി​രു​ന്നു. അ​ഭി​ന​യ​മി​ക​വ് തെ​ളി​യി​ക്കു​ന്ന ഒ​രു​പി​ടി സി​നി​മ​ക​ളും അ​ദ്ദേ​ഹം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ക്ഷ​ന് പു​റ​മെ കോ​മ​ഡി​യും ഇ​മോ​ഷ​ണ​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ഭ​ദ്ര​മാ​യി.

മ​റ​ക്കാ​നാ​വാ​ത്ത ഗാ​ന​രം​ഗ​ങ്ങ​ൾ

ബോ​ളി​വു​ഡ് സം​ഗീ​ത​ത്തി​ന്‍റെ സു​വ​ര്‍​ണ​കാ​ല​ഘ​ട്ട​മാ​യി​രു​ന്ന എ​ഴു​പ​തു​ക​ളി​ൽ ധ​ർ​മേ​ന്ദ്ര​യു​ടെ മാ​സ്മ​രി​ക സാ​ന്നി​ധ്യം കൊ​ണ്ട് സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ ഗാ​ന​ങ്ങ​ൾ നി​ര​വ​ധി. ബോ​ളി​വു​ഡി​ലെ ഐ​ക്കോ​ണി​ക്കാ​യി മാ​റി​യ ഒ​ട്ടേ​റെ പാ​ട്ടു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ബ്ലാ​ക്ക്‌​മെ​യ്ൽ എ​ന്ന ചി​ത്ര​ത്തി​ൽ കി​ഷോ​ര്‍ കു​മാ​ര്‍ പാ​ടി​യ പ​ൽ പ​ൽ ദി​ൽ​കേ പാ​സ്, സ​ഹൃ​ദ​ത്തി​ന്‍റെ പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഷോ​ലെ​യി​ലെ യേ... ​ദോ​സ്തി, ലോ​ഫ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ജ് മോ​സം ബ​ഡാ, ധ​രം വീ​റി​ലെ ഓ ​മേ​രി മെ​ബ​ബൂ​ബ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ ഇ​ന്നും അ​ന​ശ്വ​ര​മാ​യി നി​ൽ​ക്കു​ന്നു.

വി​വാ​ദ​മാ​യ പ്ര​ണ​യ​വും വി​വാ​ഹ​വും

സി​നി​മ​യി​ൽ വ​രു​ന്ന​തി​നു മു​ന്പ് 19-ാം വ​യ​യി​ൽ ധ​ർ​മേ​ന്ദ്ര വി​വാ​ഹി​ത​നാ​യി​രു​ന്നു. പ്ര​കാ​ശ് കൗ​ർ ആ​യി​രു​ന്നു ഭാ​ര്യ. ദ​മ്പ​തി​ക​ൾ​ക്ക് സ​ണ്ണി, ബോ​ബി, അ​ജി​ത, വി​ജേ​ത എ​ന്നീ മ​ക്ക​ളും ജ​നി​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഡ്രീം ​ഗേ​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഹേ​മ​മാ​ലി​നി​യു​മാ​യു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും ധ​ർ​മേ​ന്ദ്ര​യെ ഏ​റെ വി​വാ​ദ​ങ്ങ​ളി​ൽ എ​ത്തി​ച്ചു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ഷോ​ലെ​യു​ടെ സെ​റ്റി​ൽ മൊ​ട്ടി​ട്ട ഈ ​പ്ര​ണ​യം ഒ​ട്ടേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് സ​ഫ​ല​മാ​യ​ത്. ഹേ​മ​മാ​ലി​നി​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ങ്കി​ലും ആ​ദ്യ​ഭാ​ര്യ​യു​മാ​യും മ​ക്ക​ളു​മാ​യെ​ല്ലാം അ​ദ്ദേ​ഹം ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​പ്പോ​ന്നു.

ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ

മി​ക​ച്ച ബോ​ളി​വു​ഡ് താ​രം എ​ന്ന​തി​ലു​പ​രി 335 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് ധ​ർ​മേ​ന്ദ്ര. പാ​ച​ക, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ്. 2015ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലെ ഗ​രം ധ​രം ധാ​ബ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി റ​സ്റ്റ​റ​ന്‍റി​ന് തു​ട​ക്ക​മി​ട്ട​ത്. 2022ൽ ​ക​ർ​ണാ​ൽ ഹൈ​വേ​യി​ൽ ‘ഹേ ​മാ​ൻ’ എ​ന്ന പേ​രി​ൽ മ​റ്റൊ​രു റ​സ്റ്റ​റ​ന്‍റ് കൂ​ടി തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്. മും​ബൈ ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി ലോ​ണ​വാ​ല​യി​ലെ 100 ഏ​ക്ക​ർ വ​രു​ന്ന ഫാം​ഹൗ​സി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഈ ​ഫാം ഹൗ​സി​നു സ​മീ​പം റി​സോ​ർ​ട്ട് വി​ക​സി​പ്പി​ച്ച് ഹോ​സ്പി​റ്റാ​ലി​റ്റി ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​നും അ​ദ്ദേ​ഹം പ​ദ്ധ​തി​യി​ട്ടി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ധ​ർ​മേ​ന്ദ്ര​യ്ക്ക് 17 കോ​ടി​യി​ലേ​റെ സ്വ​ത്തു​ക്ക​ളു​ണ്ട്. അ​തി​നു പു​റ​മേ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഒ​രു ശേ​ഖ​രം ത​ന്നെ​യു​ണ്ട്.

അ​വ​സാ​നം വ​രെ സി​നി​മ​യി​ൽ

സി​നി​മ​യാ​യി​രു​ന്നു ധ​ര്‍​മേ​ന്ദ്ര​യ്ക്ക് എ​ല്ലാം. അ​തു​കൊ​ണ്ട് ഇ​ട​വേ​ള​ക​ളി​ല്‍​നി​ന്നും അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് തി​രി​കെ വ​ന്നു കൊ​ണ്ടേ​യി​രു​ന്നു. മ​ക്ക​ളാ​യ സ​ണ്ണി​യും ബോ​ബി​യു​മെ​ല്ലാം ത​ന്നോ​ളം വ​ള​രു​ക​യും താ​ര​ങ്ങ​ളാ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ കാ​ര​ക്ട​ര്‍ റോ​ളു​ക​ളി​ലേ​ക്ക് ചു​വ​ടു​മാ​റി ധ​ര്‍​മേ​ന്ദ്ര. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ റോ​ക്കി ഓ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം തി​രി​കെ വ​രു​ന്ന​ത്. തു​ട​ർ​ന്ന് തേ​രി ബാ​ത്തോം മേം ​ഐ​സ ഉ​ല്‍​ജാ ജി​യ​യി​ലും അ​ഭി​ന​യി​ച്ചു. മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മുൻപ് അ​ഭി​ന​യി​ച്ച ഇ​ക്കി​സ് ഡി​സം​ബ​റി​ലി​ല്‍ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Movies

ക​രി​ഷ്മ ക​പു​റും മക്കളും പുതിയ അപ്പാർട്ട്മെന്‍റിൽ; മാസ വാടക കേട്ടാൽ...

ബോ​ളി​വു​ഡ് താരം ക​രി​ഷ്മ ക​പു​റും മക്കളും പു​തി​യ അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റി. മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​റി​ന്‍റെ 30,000 കോ​ടി രൂ​പ​യു​ടെ എ​സ്റ്റേ​റ്റി​ല്‍ ത​നി​ക്കും മ​ക്ക​ള്‍​ക്കും അ​വ​കാ​ശ​മു​ന്ന​യി​ച്ചു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ക​രി​ഷ്മ ക​പു​ര്‍ ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ക്കു താ​മ​സം മാ​റു​ന്ന​ത്. മാ​സം 5.51 ല​ക്ഷം രൂ​പ​യാ​ണ് വാ​ട​ക! മും​ബൈ ബാ​ന്ദ്ര വെ​സ്റ്റി​ല്‍ ആ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്.

ഹി​ല്‍ റോ​ഡി​ലെ ഗ്രാ​ന്‍​ഡ് ബേ ​കോ​ണ്ടോ​മി​നി​യ​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 2,200 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ണ്ട് വ​സ​തി​ക്ക്. മൂ​ന്ന് പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 1,000 രൂ​പ​യും സ്റ്റാ​മ്പ് ഡ്യൂ​ട്ടി 17,100 രൂ​പ​യു​മാ​ണ്. 20 ല​ക്ഷം രൂ​പ സെ​ക്യൂ​രി​റ്റി തു​ക​യാ​യി അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ഉ​ട​മ​യ്ക്കും ന​ല്‍​കി. ന​വം​ബ​ര്‍ മു​ത​ല്‍ 12 മാ​സ​ത്തേ​ക്കാ​ണ് വാ​ട​ക​ക്ക​രാ​ര്‍.

മും​ബൈ​യി​ലെ മ​നോ​ഹ​ര​മാ​യ പാ​ര്‍​പ്പി​ട മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ബാ​ന്ദ്ര വെ​സ്റ്റ്. വ​മ്പ​ന്‍ ബി​സി​ന​സു​കാ​ര്‍​ക്കും സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും ഇ​വി​ടെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളു​ണ്ട്. ജ​ന​പ്രി​യ ക​ഫേ​ക​ള്‍, കാ​ര്‍​ട്ട​ര്‍ റോ​ഡ് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ള്‍​ക്കു പേ​രു​കേ​ട്ട​താ​ണ് ബാ​ന്ദ്ര.

നി​യ​മ​പോ​രാ​ട്ടം

ക​രി​ഷ്മ​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് സ​ഞ്ജ​യ് ക​പു​ര്‍ ജൂ​ണി​ലാ​ണ് അ​ന്ത​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം, സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യ ത​ര്‍​ക്കം ആ​രം​ഭി​ച്ചു. ക​രി​ഷ്മ​യു​ടെ മ​ക്ക​ള്‍ അ​ച്ഛ​ന്‍റെ സ്വ​ത്തു​ക്ക​ളി​ല്‍ അ​വ​കാ​ശം ഉ​ന്ന​യി​ക്കു​മ്പോ​ള്‍, സ​ഞ്ജ​യ്‌​യു​ടെ സ​ഹോ​ദ​രി മ​ന്ദി​ര ക​പു​ര്‍ അ​മ്മ​യു​ടെ ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ഞ്ജ​യ്-​ക​രി​ഷ്മ ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ സ​മൈ​റ, കി​യാ​ന്‍ എ​ന്നി​വ​രും നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ ര​ണ്ടാം ഭാ​ര്യ പ്രി​യ സ​ച്‌​ദേ​വ് ത​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ്വ​ത്ത് വി​ട്ടു​ന​ല്‍​കു​ന്നി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് മ​ക്ക​ള്‍ കോ​ട​തി​യെ​യെ സ​മീ​പി​ച്ച​ത്. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്.

Movies

ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിട്ടും അതു നഷ്ടം വരുത്തി... എങ്കിലും

2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്‌ഷൻ നേടിയിട്ടും ചിത്രത്തിന്‍റെ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ അണിയറക്കാർക്കായില്ല. ഋ​ത്വി​ക് റോ​ഷ​ന്‍, ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ചി​ത്രം ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ വീ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഋ​ത്വി​ക് റോ​ഷ​ന്‍ പ​റ​ഞ്ഞ മ​റു​പ​ടി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു. ദു​ബാ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​വ​താ​ര​ക​ന്‍ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ള്‍, സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണം ന​ല്‍​കി​യ​തി​നാ​ണ് ഋ​ത്വി​ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. തന്‍റെ സി​നി​മ, വാ​ര്‍ 2- ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​തി​നും ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​നും താ​ന്‍ വ​ള​രെ​യ​ധി​കം ന​ന്ദി​യു​ള്ള​വ​നാ​ണ് എ​ന്നാ​ണ് ഋ​ത്വി​ക് പ​റ​ഞ്ഞ​ത്.

ഓ​ഗ​സ്റ്റി​ലാ​ണ് വാർ 2- പു​റ​ത്തി​റ​ങ്ങി​യ​ത്. തി​യ​റ്റ​ര്‍ റി​ലീ​സി​നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് താ​രം ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്. ആ​രാ​ധ​ക​രു​മാ​യി ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ താ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. താ​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് ആ​രാ​ധ​ക​ര്‍ വ്യാ​പ​ക​മാ​യി പ്ര​തി​ക​രി​ച്ചു. "വാ​ര്‍ 2-ന്‍റെ ​പ​രാ​ജ​യം അ​ദ്ദേ​ഹം അ​ത് തു​റ​ന്നു സ​മ്മ​തി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​നി, താ​രം അ​ത്ത​രം വി​ഡ്ഢി​ത്തം ചെ​യ്യി​ല്ലെ​ന്നാണ് പ്രതീക്ഷ... ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് 'ക്രി​ഷ് 4' ആണ് തു​ട​ങ്ങി​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

ഋ​ത്വി​ക് റോ​ഷ​നും ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ച ആ​ദ്യ ചി​ത്ര​മാ​ണ് വാ​ര്‍ 2. അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത "വാ​ര്‍ 2', 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്. വൈ​ആ​ര്‍​എ​ഫിന്‍റെ ഭാ​ഗ​മാ​യ ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ സ്റ്റു​ഡി​യോ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.

Movies

പ്രാ​ണ​നാ​യ​ക​ന് വി​ട; ധ​ർ​മേ​ന്ദ്ര​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഹേ​മ​മാ​ലി​നി​യും ഇ​ഷ​യും എ​ത്തി

ധ​ർ​മേ​ന്ദ്ര​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഭാ​ര്യ ഹേ​മ​മാ​ലി​നി​യും മ​ക​ൾ ഇ​ഷ ഡി​യോ​ളും എ​ത്തി. വി​ലെ പാ​ർ​ലെ​യി​ലെ ശ്മ​ശാ​ന​ത്തി​ലാ​ണ് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വി​ലെ പാ​ർ​ലെ​യി​ലെ പ​വ​ൻ​സ് ഹാ​ൻ​സ് ശ്മ​ശാ​ന​ത്തി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ. ഷാ​രു​ഖ് ഖാ​ൻ, ആ​മി​ർ ഖാ​ൻ തു​ട​ങ്ങി​യ​വ​രെ​ല്ലാം സ്ഥ​ല​ത്തു​ണ്ട്.

ഒ​രാ​ഴ്ച മു​മ്പ് ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ താ​രം പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

Movies

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​ (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

Movies

ഒരേയൊരു മതമേയുള്ളൂ, സ്‌നേഹമെന്ന മതം; നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് ഐശ്വര്യ റായ്

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്നേഹത്തിന്‍റെയും മാനുഷിക സേവനത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രസംഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡുൽക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഐശ്വര്യ റായ് ശ്രദ്ധേയമായ പ്രസംഗം നടത്തിയത്.

‘‘എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക. ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം. ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്‍റെ ഭാഷ, ഒരേയൊരു ദൈവമേയുള്ളൂ, അവൻ സർവവ്യാപിയാണ്. സായി റാം. ജയ് ഹിന്ദ്.

ഈ പ്രത്യേക അവസരത്തെ ആദരിച്ചുകൊണ്ട് ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്നത്തേയും പോലെ സ്വാധീനവും പ്രചോദനവും നൽകുന്ന അങ്ങയുടെ വിവേകപൂർണമായ വാക്കുകൾ കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു,’’ ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.

സത്യസായി ബാൽ വികാസ് പരിപാടിയുടെ വിദ്യാർഥിയായിരുന്ന ഐശ്വര്യ റായ്ക്ക് സത്യസായി ബാബയുമായി കുട്ടിക്കാലം മുതലേ അടുത്ത ബന്ധമുണ്ട്. തന്‍റെ പ്രസംഗത്തിൽ, അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നീ അഞ്ച് കാര്യങ്ങളെക്കുറിച്ചുള്ള ബാബയുടെ സന്ദേശവും അവർ ഓർമ്മിപ്പിച്ചു.

ചടങ്ങിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് വണങ്ങുന്ന ഐശ്വര്യ റായുടെ വീഡിയോ ക്ലിപ്പുകളും ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽ തൊട്ട് വന്ദിച്ച താരത്തെ പ്രധാനമന്ത്രി സ്നേഹത്തോടെ അനുഗ്രഹിക്കുകയും ചെയ്തു.

മനുഷ്യസേവനമാണ് യഥാർത്ഥ നേതൃത്വം എന്ന ബാബയുടെ സന്ദേശം പ്രധാനമന്ത്രിയുടെ സാന്നിധ്യം ഓർമ്മിപ്പിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. സത്യസായി ബാബയുടെ ആദർശങ്ങളോടുള്ള താരത്തിന്‍റെ ആഴമായ ഭക്തിയും, മനുഷ്യത്വത്തെക്കുറിച്ചുള്ള പ്രസംഗവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Movies

ര​ൺ​വീ​റി​ന്‍റെ മ​നം ക​വ​ർ​ന്ന് ഒ​രു മ​ല​യാ​ളി​പ്പെ​ൺ​കു​ട്ടി; ധു​ര​ന്ദ​ർ ട്രെ​യി​ല​ർ

ര​ൺ​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത മാ​സ് ആ​ക്ഷ​ൻ ത്രി​ല്ല​ർ ധു​ര​ന്ദ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. മ​ല​യാ​ളി താ​രം സാ​റാ അ​ർ​ജു​നാ​ണ് നാ​യി​ക. വ​മ്പ​ൻ ആ​ക്ഷ​നു​ക​ളു​മാ​യി സ്പൈ ​ത്രി​ല്ല​ർ ചി​ത്ര​മാ​യാ​ണ് ധു​ര​ന്ദ​ർ എ​ത്തു​ന്ന​ത്. അ​ക്ഷ​യ് ഖ​ന്ന, ആ​ർ. മാ​ധ​വ​ൻ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു

ചി​ത്ര​ത്തി​ലെ മാ​ധ​വ​ന്‍റെ ലു​ക്ക് നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജി​ത് ഡോ​വ​ല്‍ ആ​യാ​ണ് മാ​ധ​വ​ൻ ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​ത് എ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു; ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടെ​ന്ന് കു​ടും​ബം

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ശ്സ്ത ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു.

വീ​ട്ടി​ൽ ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മ​ക​ൾ ഇ​ഷാ ഡി​യോ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

National

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന് പ്ര​ചാ​ര​ണം; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മ​ക​ൾ ഇ​ഷ ഡി​യോ​ൾ

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് മ​ക​ളും ന​ടി​യു​മാ​യ ഇ​ഷ ഡി​യോ​ൾ രം​ഗ​ത്ത്. പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​ഷ അ​ഭ്യ​ർ​ഥി​ച്ചു.​പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; താ​രം വെ​ന്‍റി​ലേ​റ്റ​റി​ൽ

ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണ് 89കാ​ര​നാ​യ താ​രം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് ധ​ർ​മേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

 

National

ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു

മും​​​​​ബൈ: ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഹാ​​​​​സ്യ​​​​​താ​​​​​രം സ​​​​​തീ​​​​​ഷ് ഷാ (74)​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബാ​​​​​ന്ദ്ര ഈ​​​​​സ്റ്റി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

1983ലെ ​​​​​കു​​​​​ന്ദ​​​​​ൻ ഷാ​​​​​യു​​​​​ടെ ക്ലാ​​​​​സി​​​​​ക് ചി​​​​​ത്രം ജാ​​​​​നേ ഭീ ​​​​​ദോ യാ​​​​​രോ​​​​​യി​​​​​ലെ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​ടെ വേ​​​​​ഷ​​​​​മാ​​​​​ണ് സ​​​​​തീ​​​​​ഷി​​​​നെ ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ പ്രി​​​​​യ​​​​​ങ്ക​​​​​ര​​​​​നാ​​​​​ക്കി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് മേ ​​​​​ഹൂ നാ, ​​​​​ക​​​​​ൽ​​​​​ഹോ ന ​​​​​ഹോ, മ​​​​​ലാ​​​​​മാ​​​​​ൽ, ക​​​​​ഭീ ഹാ ​​​​​ക​​​​​ഭീ നാ, ​​​​​ക​​​​​ൽ ഹോ​​​​​ന ഹോ, ​​​​​ഓം ശാ​​​​​ന്തി ഓം, ​​​​​ഫ​​​​​നാ, അ​​​​​കേ​​​​​ലേ ഹം ​​​​​അ​​​​​കേ​​​​​ലെ തും ​​​​​എ​​​​​ന്നീ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും ശ്ര​​​​​ദ്ധേ​​​​​യ വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി.

സാ​​​​​രാ​​​​​ഭാ​​​​​യി വെ​​​​​സ് സാ​​​​​രാ​​​​​ഭാ​​​​​യി, യേ ​​​​​ജോ ഹെ ​​​​​സി​​​​​ന്ദ​​​​​ഗി, ഫി​​​​​ലി​​​​​മി ച​​​​​ക്ക​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ ഡ്രാ​​​​​മ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ഹാ​​​​​സ്യ​​​​​താ​​​​​ര​​​​​മാ​​​​​യി തി​​​​​ള​​​​​ങ്ങി.

Movies

സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ അ​പ​ക​ടം; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന് ദാ​രു​ണാ​ന്ത്യം

പ്ര​ശ​സ്ത ഗാ​യ​ക​നും ആ​സാം സ്വ​ദേ​ശി​യു​മാ​യ സു​ബീ​ൻ ഗാ​ർ​ഗി​ന് (52) സിം​ഗ​പ്പൂ​രി​ൽ ദാ​രു​ണാ​ന്ത്യം. സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഗാ​യ​ക​ന് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സി​പി​ആ​ർ ന​ൽ​കി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്നു ദി​വ​സം നീ​ളു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു ഗാ​ർ​ഗ് സിം​ഗ​പ്പൂ​രി​ൽ എ​ത്തി​യ​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ നാ​ൽ​പ്പ​തി​ലേ​റെ ഭാ​ഷ​ക​ളി​ൽ സു​ബീ​ൻ ഗാ​നാ​ലാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഗാം​ഗ്സ്റ്റ​റി​ലെ "യാ ​അ​ലി’​എ​ന്ന ഗാ​ന​മാ​ണ് സു​ബീ​നെ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഈ ​ഗാ​ന​ത്തി​ന് 2006ൽ ​മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​വാ​ർ​ഡ്സ് (ജി​ഐ​എ​ഫ്എ) ല​ഭി​ച്ചു. രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യാ​ൻ സു​ബീ​ൻ ഒ​രി​ക്ക​ലും മ​ടി​കാ​ണി​ച്ചി​ട്ടി​ല്ല.

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ (സി​എ​എ) ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ ഇ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. 1972 ന​വം​ബ​ർ 18ന് ​മേ​ഘാ​ല​യ​യി​ലാ​ണു സു​ബീ​ൻ ജ​നി​ച്ച​ത്. 1992ൽ ​ആ​സാ​മീ​സ് ആ​ൽ​ബം "അ​നാ​മി​ക’​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

സം​ഗീ​ത സം​വി​ധാ​യ​ൻ, ന​ട​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​യി​രു​ന്നു. 38 ആ​സാ​മീ​സ് സി​നി​മ​ക​ൾ​ക്കും നാ​ലു ബം​ഗാ​ളി സി​നി​മ​ക​ൾ​ക്കും മൂ​ന്നു ഹി​ന്ദി സി​നി​മ​ക​ൾ​ക്കും സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

Latest News

Up