x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; താ​രം വെ​ന്‍റി​ലേ​റ്റ​റി​ൽ


Published: November 11, 2025 08:32 AM IST | Updated: November 11, 2025 08:32 AM IST

ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണ് 89കാ​ര​നാ​യ താ​രം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് ധ​ർ​മേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

 

Tags : Dharmendra Hemamalini Bollywood Movie News

Recent News

Up