ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.
വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.
Tags : Dharmendra Bollywood BOLLYWOOD NEWS HEMAMALINI SUNNY DEOL BOBBY DEOL ESHA DEOL