Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DGCA

മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു കോ​ടി രൂ​പ പി​ഴ​യി​ട്ട് ഡി​ജി​സി​എ

ന്യൂ​ഡ​ല്‍​ഹി: മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ല്‍ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ട്ടി​യും സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പി​ഴ​യി​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). ഇ​ന്ത്യ​യു​ടെ എ​യ​ര്‍​ബ​സ് വി​മാ​നം എ​ട്ടു​ത​വ​ണ അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

സം​ഭ​വ​ത്തി​ല്‍ ഡി​ജി​സി​എ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു കോ​ടി രൂ​പ പി​ഴ ചു​മ​ത്തി. എ​യ​ര്‍​ബ​സ് എ320 ​വി​മാ​ന​മാ​ണ് എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി രേ​ഖ​ക​ള്‍, മ​റ്റ് യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ പാ​ലി​ക്കു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ്ര​തി​വ​ര്‍​ഷ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടാ​ണ് എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്.

എ​യ​ര്‍​വോ​ര്‍​ത്തി​ന​സ് റി​വ്യൂ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ 24നും 25​നും ഇ​ട​യി​ല്‍ ഡ​ല്‍​ഹി, ബം​ഗ​ളൂ​രു, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ന​ഗ​ര​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു സ​ര്‍​വീ​സ്. എ​യ​ര്‍ ഇ​ന്ത്യ​യു​മാ​യി ല​യി​ക്കു​ന്ന​തി​ന് മു​ന്‍​പ് വി​സ്താ​ര​യു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍​ബ​സ് എ320 ​വി​മാ​നം. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡി​ജി​സി​എ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ത് പു​റ​ത്തു​വ​ന്ന​ത്. 30 ദി​വ​സ​ത്തി​നു​ള്ള പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

National

ഇൻഡിഗോയിൽ നിരീക്ഷണം ആരംഭിച്ച് ഡിജിസിഎ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ഗു​​​രു​​​ഗ്രാ​​​മി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും റീ​​​ഫ​​​ണ്ടു​​​ക​​​ളു​​​ടെ​​​യും മ​​​റ്റു പ്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ​​​യും നി​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച് വ്യോ​​​മ​​​യാ​​​ന നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ).

വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യെ​​​പ്പ​​​റ്റി​​​യും ക്രൂ ​​​വി​​​ന്യാ​​​സ​​​ത്തെ​​​പ്പ​​​റ്റി​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ലം ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട റൂ​​​ട്ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും ഇ​​​ൻ​​​ഡി​​​ഗോ ആ​​​സ്ഥാ​​​ന​​​ത്ത് ഡി​​​ജി​​​സി​​​എ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കൃ​​​ത​​​ർ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നും ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​നു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡി​​​ജി​​​സി​​​എ എ​​​ട്ടം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ​​​ക​​​ളു​​​ടെ കൂ​​​ട്ട റ​​​ദ്ദാ​​​ക്ക​​​ൽ ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ഇ​​​ൻ​​​ഡി​​​ഗോ 10,000 രൂ​​​പ​​​യു​​​ടെ ട്രാ​​​വ​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ​​​മാ​​​സം മൂ​​​ന്നി​​​നും അ​​​ഞ്ചി​​​നു​​​മി​​​ട​​​യി​​​ലെ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നീ​​​ണ്ട മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​പ്പോ​​​യ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് വൗ​​​ച്ച​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഏ​​​ത് ഇ​​​ൻ​​​ഡി​​​ഗോ യാ​​​ത്ര​​​യ്ക്കു​​​വേ​​​ണ്ടി​​​യും അ​​​ടു​​​ത്ത 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വൗ​​​ച്ച​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​യാ​​​ത്ര റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​ഖ്യാ​​​പി​​​ച്ച റീ​​​ഫ​​​ണ്ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ​​​യാ​​​ണ് ഈ ​​​വൗ​​​ച്ച​​​റു​​​ക​​​ൾ.

അ​​​തി​​​നി​​​ടെ, രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി റാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​വീ​​​ഴ്ച​​​ക​​​ളെ വീ​​​ണ്ടും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പു​​​തി​​​യ ഫ്ലൈ​​​റ്റ് ഡ്യൂ​​​ട്ടി സ​​​മ​​​യ ച​​​ട്ട​​​പ്ര​​​കാ​​​രം ക്രൂ​​​വി​​​നെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ഇ​​​ൻ​​​ഡി​​​ഗോ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​തം മൂ​​​ല​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ക​​​ടു​​​ത്ത കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണെ​​​ന്നും നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​യെ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ഴും ഇ​​​ന്ന​​​ലെ​​​യും നൂ​​​റി​​​ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

National

പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന സ​ർ​വീ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ആ​ശ്വാ​സ പ്ര​ഖ്യാ​പ​നം.

ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നാ​ണ് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​നം. യാ​ത്രാ വൗ​ച്ച​റു​ക​ൾ ഡി​സം​ബ​ർ 3 മു​ത​ൽ 5 വ​രെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ക്ക്പി​റ്റ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​താ​യി ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​ത്രാ വൗ​ച്ച​റു​ക​ൾ ന​ൽ​കു​മെ​ന്നും ഈ ​വൗ​ച്ച​റു​ക​ൾ അ​ടു​ത്ത 12 മാ​സ​ത്തേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ ഏ​ത് യാ​ത്ര​യ്ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

National

‘ഡിജിസിഎയുടെ 1630 തസ്തികകളിൽ 794 എണ്ണം ഒഴിഞ്ഞുകിടക്കുന്നു’

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ന് (ഡി​​​​ജി​​​​സി​​​​എ) ആ​​​​കെ അ​​​​നു​​​​വ​​​​ദി​​​​ച്ച 1630 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ 794 എ​​​​ണ്ണ​​​​വും ഒ​​​​ഴി​​​​ഞ്ഞു​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ.

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ 441 ത​​​​സ്തി​​​​ക​​​​ക​​​​ൾ ഡി​​​​ജി​​​​സി​​​​എ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​താ​​​​യും കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​റാം​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു രാ​​​​ജ്യ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. മാ​​​​ന​​​​വ​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ നാ​​​​ലു മാ​​​​സ​​​​ത്തി​​​​നി​​​​ടെ 22 പു​​​​തി​​​​യ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ നി​​​​യ​​​​മി​​​​ത​​​​രാ​​​​യി.

62 ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ, അ​​​​ഞ്ച് ഫ്ലൈ​​​​റ്റ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ, എ​​​​ട്ട് സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ നി​​​​യ​​​​മി​​​​ച്ചു. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള യോ​​​​ഗ്യ​​​​താ ​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും കേ​​​​ന്ദ്ര​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്ലാ​​​​ത്ത​​​​ത് ഡി​​​​ജി​​​​സി​​​​എ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ കു​​​​റ​​​​വും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ ജോ​​​​ലി​​​​യി​​​​ൽ ചേ​​​​രാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തും പോ​​​​ലു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി 2025ൽ ​​​​ര​​​​ണ്ട് പു​​​​തി​​​​യ ഫ്ലൈ​​​​യിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​ന ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഡി​​​​ജി​​​​സി​​​​എ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. 2021നെ ​​​​അ​​​​പേ​​​​ക്ഷി​​​​ച്ച് പ​​​​രി​​​​ശീ​​​​ല​​​​ന​​​ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 73 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​ധ​​​ന​​​​യാ​​​​ണ് 2025ൽ ​​​​ഉ​​​​ണ്ടാ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ 379 പ​​​​രി​​​​ശീ​​​​ല​​​​ന​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ജെ​​​​ബി മേ​​​​ത്ത​​​​ർ എം​​​​പി​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

National

ഇൻഡിഗോയുടെ സമഗ്ര ഓഡിറ്റ് ആരംഭിച്ച് ഡിജിസിഎ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ടു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ഇ​​​ൻ​​​ഡി​​​ഗോ​​​യി​​​ൽ വ്യോ​​​മ​​​യാ​​​ന നി​​​രീ​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ) സ​​​മ​​​ഗ്ര ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു.

വി​​​മാ​​​ന​​​നി​​​ര​​​യെ​​​ക്കു​​​റി​​​ച്ചും പൈ​​​ല​​​റ്റ്, ക്രൂ ​​​എ​​​ന്നി​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ തീ​​​വ്ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഡി​​​ജി​​​സി​​​എ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​ത്. വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ഗ്ര​​​മാ​​​യ ഡാ​​​റ്റ, ഫ്ലൈ​​​റ്റ് പു​​​നഃ​​​സ്ഥാ​​​പ​​​നം എ​​​ന്നീ വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള പൂ​​​ർ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ഇ​​​ൻ​​​ഡി​​​ഗോ സി​​​ഇ​​​ഒ പീ​​​റ്റ​​​ർ എ​​​ൽ​​​ബേ​​​ഴ്സി​​​നോ​​​ട് ഇ​​​ന്നു ഹാ​​​ജ​​​രാ​​​കാ​​​നും ഡി​​​ജി​​​സി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലാ​​​യെ​​​ന്ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 200ല​​​ധി​​​കം ഇ​​​ൻ​​​ഡി​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും റ​​​ദ്ദാ​​​ക്കി. വ്യോ​​​മ​​​യാ​​​ന ഗ​​​താ​​​ഗ​​​ത പ്ര​​​തി​​​സ​​​ന്ധി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വ്യോ​​​മ​​​യാ​​​ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് സ​​​മി​​​തി ഈ ​​​മാ​​​സം 17ന് ​​​യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.

Kerala

ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു. 

വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. 

ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.

National

രാജ്യത്തെ വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിംഗ് നടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് തടസവും നേരിട്ടു. പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാനമന്ത്രി രാംമോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്.

റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. എസ്. നിരഞ്ജൻ റെഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ‌

ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Up