Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GUJARAT

വിദ്യാർഥിനിയുടെ കരണത്തടിച്ച് കർണപുടം തകരാറിലാക്കിയ അധ്യാപികയ്ക്ക് മൂന്നുവർഷം തടവ്

ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ (​​​​​ഗു​​​​​ജ​​​​​റാ​​​​​ത്ത്): ഹോം​​​​​വ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​ത്ത​​​​​തി​​​​​ന് ഒ​​​​​ന്പ​​​​​താം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യു​​​​​ടെ ക​​​​​ര​​​​​ണ​​​​​ത്ത​​​​​ടി​​​​​ച്ച് ക​​​​​ർ​​​​​ണ​​​​​പു​​​​​ടം ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​ക്കി​​​​​യ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യ്ക്ക് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം ക​​​​​ഠി​​​​​ന ത​​​​​ട​​​​​വ്.

അ​​​​​ധ്യാ​​​​​പി​​​​​ക പ​​​​​രു​​​​​ൾ​​​​​ബെ​​​​​ൻ പ​​​​​ട്ടേ​​​​​ലി​​​​​നെ​​​​​യാ​​​​​ണ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ചീ​​​​​ഫ് ജു​​​​​ഡീ​​​​​ഷ​​​​​ൽ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് മൂ​​​​​ന്നു​​​​​ വ​​​​​ർ​​​​​ഷം ത​​​ട​​​വി​​​നു ശി​​​​​ക്ഷി​​​​​ച്ച​​​​​ത്.​​ സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന് നാ​​​​​ല​​​​​ര വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി​​​​​ട്ടും കു​​​​​ട്ടി ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.

ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​റി​​​​​ലെ ബാ ​​​​​ശ്രീ വ​​​​​സ​​​​​ന്ത​​​​​കു​​​​​വ​​​​​ർ​​​​​ബ സ്വ​​​​​കാ​​​​​ര്യ സ്കൂ​​​​​ളി​​​​​ൽ 2020 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നാ​​​​​ണ് കേ​​​​​സി​​​​​നാ​​​​​സ്പ​​​​​ദ​​​​​മാ​​​​​യ സം​​​​​ഭ​​​​​വം. മൂ​​​​​ന്നു​​ ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് അ​​​​​ധ്യാ​​​​​പി​​​​​ക കു​​​​​ട്ടി​​​​​യു​​​​​ടെ ക​​​​​ര​​​​​ണ​​​​​ത്ത​​​​​ടി​​​​​ച്ച​​​​​ത്.

പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ സെക്ടര്‍ 21 പോ​​​​​ലീ​​​​​സാ​​​​​ണ് കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്. അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യ്ക്ക് അ​​​​​ർ​​​​​ബു​​​​​ദ​​​​​മാ​​​​​ണെ​​​​​ന്നും ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നു​​​​​മു​​​​​ള്ള പ്ര​​​​​തി​​​​​ഭാ​​​​​ഗം അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍റെ വാ​​​​​ദം കോ​​​​​ട​​​​​തി ത​​​​​ള്ളി.

National

മു​ത​ല​യെ ത​ല്ലി​ക്കൊ​ന്നു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ മു​ത​ല​യെ ത​ല്ലി​ക്കൊ​ന്ന ര​ണ്ട് പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 17ന് ​ക​ർ​ജ​ൻ താ​ലൂ​ക്കി​ലെ ചോ​ർ​ഭു​ജ് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ വി​ത്ത​ൽ നാ​യ​ക്, ബി​പി​ൻ നാ​യ​ക് എ​ന്നി​വ​രെ‍​യാ​ണ് വ​ഡോ​ദ​ര അ​റ​സ്റ്റ് വ​നം വ​കു​പ്പ് ചെ​യ്ത​തെ​ന്ന് ക​ർ​ജ​ൻ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

മു​ത​ല​യെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ മു​ത​ല​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തും മ​റ്റു ചി​ല​ർ ടോ​ർ​ച്ച് ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

തു​ട​ർ​ന്ന് പ്ര​തി​ക​ൾ ജ​ഡം ഗ്രാ​മ​ത്തി​ലെ കു​ള​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് ക​ർ​ജ​ൻ സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​താ​യി ക​ർ​ജ​ൻ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (ആ​ർ​എ​ഫ്‌​ഒ) ജ​യേ​ഷ് റാ​ത്തോ​ഡ് പ​റ​ഞ്ഞ​താ​യി ഇ​ന്ത്യ​ൻ എ​ക്‌​സ്‌​പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ഞ്ച് വ​യ​സ് പ്രാ​യ​മു​ള്ള മു​ത​ല​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചാ​ർ​ജ് ഷീ​റ്റ് ഫ​യ​ൽ ചെ​യ്ത​ത്.

National

ഗു​ജ​റാ​ത്ത് മാ​രി​ടൈം ബോർഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്ന​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കി

 അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ൽ മാ​രി​ടൈം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​നു ശേ​ഷം ജീ​വ​നൊ​ടു​ക്കി. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

ഗു​ജ​റാ​ത്ത് മാ​രി​ടൈം ബോ​ർ​ഡി​ലെ ക്ലാ​സ്-1 ഉ​ദ്യോ​ഗ​സ്ഥ​നാ​യ യ​ഷ്‌​രാ​ജ്‌​സിം​ഗ് ഗോ​ഹി​ൽ, ഭാ​ര്യ രാ​ജേ​ശ്വ​രി ഗോ​ഹി​ൽ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി വീ​ടി​നു​ള്ളി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​താ​യും ഇ​തി​നി​ടെ യ​ഷ്‌​രാ​ജ്‌​സിം​ഗ് ത​ന്‍റെ ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് രാ​ജേ​ശ്വ​രി​യെ വെ​ടി​വ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഭാ​ര്യ​യെ വെ​ടി​വ​ച്ച​തി​ന് ശേ​ഷം ഇ​യാ​ൾ 108 എ​മ​ർ​ജ​ൻ​സി സ​ർ​വീ​സി​ലേ​ക്ക് വി​ളി​ച്ചു. അ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും രാ​ജേ​ശ്വ​രി മ​രി​ച്ചി​രു​ന്നു. എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ് സം​ഘം വീ​ട്ടി​ൽ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ മു​റി​ക്കു​ള്ളി​ൽ ക​യ​റി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഗു​ജ​റാ​ത്ത് മു​ൻ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ശ​ക്തി​സിം​ഗ് ഗോ​ഹി​ലി​ന്‍റെ അ​ന​ന്ത​ര​വ​നാ​യി​രു​ന്നു യ​ഷ്‌​രാ​ജ്‌ സിം​ഗ്. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മു​സ്‌ലിംകളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ ബിജെപി ശ്രമം: എം​സി​സി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന സ്‌​​​​​പെ​​​​​ഷ്യ​​​​​ല്‍ ഇ​​​​​ന്‍റ​​​​ന്‍​സീ​​​​​വ് റി​​​​​വി​​​​​ഷ​​​​​ന്‍ (എ​​​​​സ്ഐ​​​​​ആ​​​​​ര്‍) പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ല്‍ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് മു​​​​​സ്‌​​​​ലിംക​​​​ളെ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് നീ​​​​​ക്കം ചെ​​​​​യ്യാ​​​​​ന്‍ ബി​​​​​ജെ​​​​​പി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം.

ജ​​​​​മാ​​​​​ല്‍​പു​​ര്‍ നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍ മാ​​​​​ത്രം മു​​​​​സ്‌​​​​ലിംക​​​​ളെ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി 20,000 ഫോം ​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ഏ​​​​​കോ​​​​​പ​​​​​ന സ​​​​​മി​​​​​തി (എം​​​​​സി​​​​​സി) ആ​​​​രോ​​​​പി​​​​ച്ചു.

National

ക​ച്ചി​ൽ നേരിയ ഭൂ​ച​ല​നം

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ചി​​​​ൽ റി​​​​ക്‌ടർ ​​​​സ്കെ​​​​യി​​​​ലി​​​​ൽ 4.1 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​നം. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 1.22ന് ​​​​അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട ഭൂ​​​​ച​​​​ല​​​​ന​​​​ത്തി​​​​ൽ ആ​​​​ള​​​​പാ​​​​യ​​​​വും നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

ക​​​​ച്ചി​​​​ലെ ഖാ​​​​വ്ഡ​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 55 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്കാ​​​​യാ​​​​ണ് പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്ന് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സീ​​​​സ്മോ​​​​ള​​​​ജി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ച് അ​​​​റി​​​​യി​​​​ച്ചു.

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ. ന​വ​സാ​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 15കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ലൈം​ഗീ​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ൽ (പോ​ക്സോ) നി​യ​മം, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് എ​ട്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജ​നു​വ​രി ഏ​ഴി​ന് വാ​ൻ​സ്ഡ പ​ട്ട​ണ​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​യെ മൂ​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വ​ന്ന പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

2.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് എ​ത്തി​ച്ചാ​ണ് ഇ​വ​ർ കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ ഏ​ഴ് പേ​ർ 20-21 വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണ്. ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ല​ർ​ച്ചെ​യാ​ണ് കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും എ​ട്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യും ചെ​യ്ത​താ​യി ചി​ഖ്‌​ലി ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ബി.​വി. ഗോ​ഹി​ൽ പ​റ​ഞ്ഞു.

National

ഗുജറാത്തിൽ മാൻഹോളിൽ വീണ് ഒരാൾ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​

വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ ക​​​ണ്ണി​​​ൽ​​​പെ​​​ട്ടു. ഇ​​​തി​​​നു​​​ള്ളി​​​ൽ വി​​​പു​​​ൽ​​​സി​​​ൻ​​​ഹി​​​ന്‍റെ ഷൂ​​​സ് ക​​​ണ്ട​​​തോ​​​ടെ ഫ​​​യ​​​ർ ഫോ​​​ഴ്സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തെ പു​​റ​​ത്തെ​​ടു​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

National

കച്ചിൽ ഭൂചലനം: ആളപായമില്ല

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ക​​​ച്ചി​​​ൽ ഭൂ​​​ച​​​ല​​​നം. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.30 ഓ​​​ടെ​​​യാ​​​ണു റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​തോ​​ടെ ആ​​​ളു​​​ക​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

ക​​​ച്ച് ജി​​​ല്ല​​​യി​​​ലെ റാ​​​പാ​​​റി​​​ന് 22 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ഇ​​​തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു 12 വ​​​രെ പ​​​തി​​​നേ​​​ഴ് ചെ​​​റി​​​യ പ്ര​​​ക​​​ന്പ​​​ന​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വ​​​പ്പെ​​ട്ടു.

2001 ലു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ൽ 13,800 പേ​​​രാ​​​ണ് ക​​ച്ചി​​ൽ മരിച്ച​​​ത്. 1.67 ല​​​ക്ഷം​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ രാ​​​ജ്യം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ ഭൂ​​​ക​​​ന്പ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

Sports

വി​ജ​യ് ഹ​സാ​രെ: കോ​ഹ്ലി വീ​ണ്ടും മി​ന്നി; രോ​ഹി​ത് ഗോ​ൾ​ഡ​ൻ ഡ​ക്ക്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ രണ്ടാം റൗണ്ട് മ​ത്സ​ര​ങ്ങളിൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി.

മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്.

അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

National

അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു. ധാ​രി പ​ട്ട​ണ​ത്തി​ലെ ഗോ​പാ​ൽ​ഗ്രാം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ ചാ​ർ​ജ് അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (എ​സി​എ​ഫ്) പ്ര​താ​പ് ച​ന്തു പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ഹി​ൽ ക​ട്ടാ​ര എ​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

അ​തേ​സ​മ​യം, പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു​വെ​ന്നും പു​ലി​യെ ഉ​ട​ൻ​ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ട്രക്ക് പാഞ്ഞുകയറി നാലു പേർക്ക് ദാരുണാന്ത്യം

മോ​​​​ർ​​​​ബി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ദ്വാ​​​​ര​​​​കാ​​​​ധീ​​​​ശ് ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യോ​​​​ര​​​​ത്തു​​​​കൂ​​​​ടി ന​​​​ട​​​​ന്നു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലേ​​​​ക്ക് ട്ര​​​​ക്ക് പാ​​​​ഞ്ഞു ക​​​​യ​​​​റി അ​​​​ഞ്ചു പേ​​​​ർ ത​​ത്​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ജം​​​​ന​​​​ഗ​​​​റി​​​​ലെ മ​​​​ലി​​​​യ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

Kerala

ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി അ​ദ്വൈ​ത് ആ​ണ് മ​രി​ച്ച​ത്.

സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്വൈ​ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

അ​ദ്വൈ​തി​ന് ചി​കി​ത്സ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

സൂ​റ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എ​സ്‌​വി‌​എ​ൻ‌​ഐ‌​ടി) മൂ​ന്നാം വ​ർ​ഷ ബി ​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​ത്രി 10:30 നും 11:00 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള എ​ച്ച് ബ്ലോ​ക്കി​ലെ 222-ാം ന​മ്പ​ർ മു​റി​യി​ലാ​ണ് അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

കാ​മ്പ​സ് കാ​ന്‍റീ​ന് സ​മീ​പം ആം​ബു​ല​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന് ഏ​ക​ദേ​ശം 30 മി​നി​ട്ട് ക​ഴി​ഞ്ഞാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ദ്വൈ​തി‍​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നി​ട്ടും ആ​രും സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

അ​ദ്വൈ​തി​നെ സൂ​റ​ത്തി​ലെ പി​പ്ലോ​ഡ് പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നാ​ലു മാ​സ​ങ്ങ​ളാ​യി അ​ദ്വൈ​ത് ക്ലാ​സി​ൽ വ​രു​ക​യോ പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ക​യോ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൂട്ടിച്ചേർത്തു.

അ​ദ്വൈ​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​മാ​നി​ലാ​ണ്. മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ഇ​വ​ർ സൂ​റ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

National

പു​ലി​യു​ടെ ആ​ക്ര​മ​ണം; ഗു​ജ​റാ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ട്രാം​ബ​ക്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ൽ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന അ​മ്മ​യു​ടെ അ​രി​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യെ പു​ള്ളി​പ്പു​ലി വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​മ്മ പു​ലി​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ച​ല്ല.

അ​മ്രേ​ലി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ടി​ന​ടു​ത്താ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ന​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പു​ള്ളി​പ്പു​ലി​യെ കു​ടു​ക്കാ​ൻ ദ​ൽ​ഖാ​നി​യ റേ​ഞ്ച് പ്ര​ദേ​ശ​ത്ത് ഏ​ഴ് കൂ​ടു​ക​ൾ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ നി​നാ​മ ട്രാം​ബ​ക്പൂ​ർ ഗ്രാ​മ​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. 

National

ഗു​ജ​റാ​ത്തി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യി; ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കി​യെ​ന്നും പ​രാ​തി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ലെ വി​ജാ​പു​ർ ന​ഗ​ര​ത്തി​ലെ സ്‌​കൂ​ൾ ക്യാം​പ​സി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ‌​ഥി​നി ലൈം​ഗി​ക പീ‍​ഡ​ന​ത്തി​ന് ഇ​ര​യാ​യി. ര​ണ്ടു​ത​വ​ണ​യാ​ണ് സ്കൂ​ളി​ൽ വ​ച്ച് പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യെ ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി.

ന​വം​ബ​ർ 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ആ​ദ്യം ന​ട​ന്ന​ത്. സ്കൂ​ളി​നു പി​ന്നി​ലെ പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് ഒ​രാ​ൾ ത​ന്നെ കൊ​ണ്ടു​പോ​വു​ക​യും മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്.

ന​വം​ബ​ർ 20 ന് ​ഇ​തേ വ്യ​ക്തി വീ​ണ്ടും ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വ​ല​തു​കൈ​യി​ൽ ഇ​ൻ​ജ​ക്ഷ​ൻ ന​ൽ​കു​ക​യും ചെ​യ്ത​താ​യും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ആ​രോ​ടെ​ങ്കി​ലും സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യാ​ൽ കൊ​ല്ലു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്നും പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.

വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ൺ‌​കു​ട്ടി​യു​ടെ പി​താ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ജ്ഞാ​ത വ്യ​ക്തി​യ്ക്ക് എ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വി​ജാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​എ. സോ​ള​ങ്കി പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ്, കു​ത്തി​വ​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

National

അന്താരാഷ്‌ട്ര സൈബർ കുറ്റവാളി ഗുജറാത്തിൽ അറസ്റ്റിലായി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സൈ​​​​ബ​​​​ർ അ​​​​ടി​​​​മ​​​ത്ത ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ത​​​​ല​​​​വ​​​​നെ ഗു​​​​ജ​​​​റാ​​​​ത്ത് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ഷ് സാം​​​​ഘ്‌​​​​വി അ​​​​റി​​​​യി​​​​ച്ചു. മ്യാ​​​​ൻ​​​​മ​​​​റും കം​​​​ബോ​​​​ഡി​​​​യ​​​​യും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ത​​​​ട്ടി​​​​പ്പ് ശൃം​​​​ഖ​​​​ല​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​വ​​​​ന്നി​​​​രു​​​​ന്ന നീ​​​​ലേ​​​​ഷ് പു​​​​രോ​​​​ഹി​​​​താ​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ഈ ​​​​ശൃം​​​​ഖ​​​​ല​​​​യ്ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളെ എ​​​​ത്തി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​യാ​​​​ളാ​​​​ണ്. ‘ദ ​​​​ഗോ​​​​സ്റ്റ്’ എ​​​​ന്നും നീ​​​​ലേ​​​​ഷ് അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളു​​​​ടെ ര​​​​ണ്ട് പ്ര​​​​ധാ​​​​ന കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളാ​​​​യ ഹി​​​​തേ​​​​ഷ് സോ​​​​മ​​​​യ്യ, സോ​​​​ണ​​​​ൽ ഫാ​​​​ൽ​​​​ദു എ​​​​ന്നി​​​​വ​​​ർ അ​​​​ടു​​​​ത്തി​​​​ടെ വ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

126 സ​​​​ബ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രെ നീ​​​​ലേ​​​​ഷ് നി​​​​യ​​​​ന്ത്രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​വ​​​​രി​​​​ൽ 30 പേ​​​​ർ പാ​​​​ക്കി​​​​സ്ഥാ​​​​നി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രാ​​​​ണ്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി ഉ​​​​യ​​​​ർ​​​​ന്ന ശ​​​​ന്പ​​​​ള​​​​മു​​​​ള്ള ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് യു​​​​വാ​​​​ക്ക​​​​ളെ വ​​​​ശീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ട് ഭീ​​​​ഷ​​​​ണി​​​​യി​​​​ലൂ​​​​ടെ ഇ​​​​വ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സൈ​​​​ബ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഘ​​​​ത്തി​​​​ന്‍റെ രീ​​​​തി. ഇ​​​​വ​​​​രു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ട് ബ​​​​ല​​​​മാ​​​​യി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് മ്യാ​​​​ൻ​​​​മ​​​​റി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണു ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (എ​സി​എ​ഫ്) ശൈ​ലേ​ഷ് ഖം​ബ്ല(39)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​യ​ന (42), ഒ​ൻ​പ​ത്, 13 പ്രാ​യ​മു​ള്ള മ​ക​നും മ​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​വ്‌​ന​ഗ​റി​ലെ ത​ല​ജ റോ​ഡി​ലെ ഫോ​റ​സ്റ്റ് കോ​ള​നി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് സ​മീ​പ​മു​ള്ള ആ​റ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം ആ​ദ്യം മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും തി​രോ​ധാ​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് വി​ഷ​മ​മി​ല്ലാ​തി​രു​ന്ന​ത് പോ​ലീ​സി​ൽ സം​ശ​യം തോ​ന്നി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മൊ​ഴി​യി​ൽ പൊ​രു​ത്ത​കേ​ടു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് ശൈ​ലേ​ഷ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സൂ​റ​ത്തി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ന​യ​ന​യും കു​ട്ടി​ക​ളും ന​വം​ബ​ർ ആ​ദ്യം ദീ​പാ​വ​ലി അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ക്ക​ലെ​ത്തി​യ​ത്. ന​വം​ബ​ർ അ​ഞ്ചി​ന്, താ​ൻ ജോ​ലി​ക്ക് പോ​യ സ​മ​യം ഭാ​ര്യ മ​ക്ക​ളു​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ശൈ​ലേ​ഷ് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ന​യ​ന​യും കു​ട്ടി​ക​ളും ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​ത് ക​ണ്ട​താ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന് ശൈ​ലേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ക്കാ​ര്യം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ നി​ഷേ​ധി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശൈ​ലേ​ഷി​ന്‍റെ വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റം പോ​ലീ​സി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. ന​യ​ന​യു​ടെ​യും മ​ക്ക​ളു​ടെ​യും തി​രോ​ധാ​ന​ത്തി​ന് മു​മ്പ് ശൈ​ലേ​ഷ് ഒ​രു ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ വീ​ടി​ന് പി​ന്നി​ൽ ര​ണ്ട് കു​ഴി​ക​ൾ കു​ഴി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ശൈ​ലേ​ഷ് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​കു​ഴി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ശൈ​ലേ​ഷ് പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു.

സൂ​റ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ന​യ​ന ഒ​ന്നി​ച്ച് താ​മ​സി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ശൈ​ലേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

National

പ​​​ശു​​​ക്ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്ത മൂന്നു പേർക്കു ജീവപര്യന്തം!

അ​​​മ്രേ​​​ലി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ഗോ​​​ഹ​​​ത്യ കേ​​​സി​​​ൽ മൂ​​​ന്നു പേ​​​രെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. കാ​​​സിം ഹാ​​​ജി സോ​​​ള​​​ങ്കി, സ​​​ത്താ​​​ർ ഇ​​​സ്മ​​​യി​​​ൽ സോ​​​ള​​​ങ്കി, അ​​​ക്രം ഹാ​​​ജി സോ​​​ള​​​ങ്കി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി റി​​​സ്‌​​​വാ​​​ന ബു​​​ഖാ​​​രി ശി​​​ക്ഷി​​​ച്ച​​​ത്. പ്ര​​​തി​​​ക​​​ൾ 18 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​​ട​​​യ്ക്ക​​​ണം.

2023ൽ ​​​അ​​​മ്രേ​​​ലി ജി​​​ല്ല​​​യി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പ​​​ശു​​​ക്ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്ത വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 40 കി​​​ലോ ബീ​​​ഫ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. പ​​​ശു​​​ക്ക​​​ളു​​​ടെ ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. കാ​​​സിം സോ​​​ള​​​ങ്കി​​​യെ ഉ​​​ട​​​ൻ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. മ​​​റ്റു ര​​​ണ്ടു പേ​​​രെ പി​​​ന്നീ​​​ടാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ​​​ശു​​​വി​​​നെ ക​​​ശാ​​​പ്പ് ചെ​​​യ്ത കേ​​​സി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു പ്ര​​​തി​​​ക​​​ളെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി​​​വി​​​ധി​​​യെ ‘ച​​​രി​​​ത്ര​​​പ​​​രം’ എ​​​ന്നാ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് ജി​​​ത്തു വ​​​ഘാ​​​നി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. 2011ൽ ​​​ന​​​രേ​​​ന്ദ്ര മോ​​​ദി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് ഗു​​​ജ​​​റാ​​​ത്തി​​​ൽ ഗോ​​​ഹ​​​ത്യ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മം​​​പാ​​​സാ​​​ക്കി​​​യ​​​ത്. 2017ൽ ​​​നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​കൂ​​​ടി ചേ​​​ർ​​​ത്തു.

National

2027ലേ​​​ക്കു​​​ള്ള സെ​​​മി​​​ഫൈ​​​ന​​​ൽ: കേ​​​ജ​​​രി​​​വാ​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ​​​​യും പ​​​​ഞ്ചാ​​​​ബി​​​​ലെ​​​​യും നി​​​​യ​​​​മ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യം 2027ലേ​​​​ക്കു​​​​ള്ള സെ​​​​മി-​​​​ഫൈ​​​​ന​​​​ലാ​​​​ണെ​​​​ന്ന് എ​​​​എ​​​​പി ത​​​​ല​​​​വ​​​​ൻ അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ൾ. 2027ലാ​​​​ണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലും പ​​​​ഞ്ചാ​​​​ബി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​യും എ​​​​എ​​​​പി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് 2027ൽ ​​​​ഉ​​​​ണ്ടാ​​​​കു​​​​ക​​​​യെ​​​​ന്ന് കേ​​​​ജ​​​​രി​​​​വാ​​​​ൾ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

ശ​​​​ക്തി​​​​സിം​​​​ഗ് ഗോ​​​​ഹി​​​​ൽ രാ​​​​ജി​​​​വ​​​​ച്ചു

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ശ​​​​​ക്തി സിം​​​​​ഗ് ഗോ​​​​​ഹി​​​​​ൽ രാ​​​​​ജി​​​​​വ​​​​​ച്ചു.

2023 ജൂ​​​​​ണി​​​​​ലാ​​​​​ണ് ഗോ​​​​​ഹി​​​​​ൽ പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യ​​​​​ത്. എ​​​​​എ​​​​​പി വി​​​​​ജ​​​​​യി​​​​​ച്ച വി​​​​​സ​​​​​വ​​​​​ദാ​​​​​റി​​​​​ൽ വെ​​​​​റും 5501 വോ​​​​​ട്ടാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി നേ​​​​​ടി​​​​​യ​​​​​ത്. 2007, 2012, 2017 തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് വി​​​​​ജ​​​​​യി​​​​​ച്ച മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​ണ് വി​​​​​സ​​​​​വ​​​​​ദാ​​​​​ർ.

National

ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലും പഞ്ചാബിലും എഎപിക്ക് വിജയം

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: കേ​​​​​​​ര​​​​​​​ളം കൂ​​​​​​​ടാ​​​​​​​തെ ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത്, പ​​​​​​​ഞ്ചാ​​​​​​​ബ്, ബം​​​​​​​ഗാ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ആം ​​​​​​​ആ​​​​​​​ദ്മി പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കു നേ​​​​​​​ട്ടം. പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ലെ​​​​​​​യും ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ​​​​​​​യും സി​​​​​​​റ്റിം​​​​​​​ഗ് സീ​​​​​​​റ്റു​​​​​​​ക​​​​​​​ൾ എ​​​​​​​എ​​​​​​​പി നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു സീ​​​​​​​റ്റി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യും ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു.

ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ വി​​​​​​​സ​​​​​​​വ​​​​​​​ദാ​​​​​​​ർ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ എ​​​​​​​എ​​​​​​​പി മു​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ ഗോ​​​​​​​പാ​​​​​​​ൽ ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ 17,554 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ കി​​​​​​​രി​​​​​​​ത് പ​​​​​​​ട്ടേ​​​​​​​ലി​​​​​​​നെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. എ​​​​​​​എ​​​​​​​പി അം​​​​​​​ഗ ഭൂ​​​​​​​പേ​​​​​​​ന്ദ്ര ഭ​​​​​​​യാ​​​​​​​നി രാ​​​​​​​ജി​​​​​​​വ​​​​​​​ച്ച് ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്ന​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്. ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ കാ​​​​​​​ദി സീ​​​​​​​റ്റി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ രാ​​​​​​​ജേ​​​​​​​ന്ദ്ര ചാ​​​​​​​വ്ഡ വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെത്തി. ബി​​​​​​​ജെ​​​​​​​പി എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന കാ​​​​​​​ർ​​​​​​​സ​​​​​​​ൻ സോ​​​​​​​ള​​​​​​​ങ്കി​​​​​​​യു​​​​​​​ടെ മ​​​​​​​ര​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.

പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ലെ ലു​​​​​​​ധി​​​​​​​യാ​​​​​​​ന വെ​​​​​​​സ്റ്റ് മ​​​​​​​ണ്ഡ​​​​​​​ലം എ​​​​​​​എ​​​​​​​പി​​​​​​​യി​​​​​​​ലെ സ​​​​​​​ഞ്ജീ​​​​​​​വ് അ​​​​​​​റോ​​​​​​​റ നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​ണു ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തും അ​​​​​​​കാ​​​​​​​ലി ദ​​​​​​​ൾ നാ​​​​​​​ലാ​​​​​​​മ​​​​​​​തു​​​​​​​മാ​​​​​​​യി. എ​​​​​​​എ​​​​​​​പി എം​​​​​​​എ​​​​​​​ൽ​​​​​​​എ ഗു​​​​​​​ർ​​​​​​​പ്രീ​​​​​​​ത് ബാ​​​​​​​സി ഗോ​​​​​​​ഗി​​​​​​​യു​​​​​​​ടെ നി​​​​​​​ര്യാ​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ന്ന​​​​​​​ത്.

ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലെ കാ​​​​​​​ളി​​​​​​​ഗ​​​​​​​ഞ്ച് മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി ആ​​​​​​​ലി​​​​​​​ഫ അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് 50,049 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. ബി​​​​​​​ജെ​​​​​​​പി​​​​​​​യാ​​​​​​​ണ് ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. സി​​​​​​​പി​​​​​​​എം പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി മൂ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​യി.

കാ​​​​​ളി​​​​​ഗ​​​​​ഞ്ച് എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യി​​​​​രു​​​​​ന്ന ന​​​​​സി​​​​​റു​​​​​ദ്ദീ​​​​​ൻ അ​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ നി​​​​​ര്യാ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. ന​​​​​സി​​​​​റു​​​​​ദ്ദീ​​​​​ന്‍റെ മ​​​​​ക​​​​​ളാ​​​​​ണ് മു​​​​​പ്പ​​​​​ത്തി​​​​​യെ​​​​​ട്ടു​​​​​കാ​​​​​രി​​​​​യും ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​മാ​​​​​യ ആ​​​​​ലി​​​​​ഫ.

National

ഗുജറാത്തി സംവിധായകൻ മരിച്ചതായി സ്ഥിരീകരണം

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ മ​​​​​ഹേ​​​​​ഷ് ജി​​​​​റാ​​​​​വാ​​​​​ല(34) മ​​​​​രി​​​​​ച്ച​​​​​താ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

വി​​​​​മാ​​​​​നം മേ​​​​​ഘാ​​​​​നി​​​​​ന​​​​​ഗ​​​​​റി​​​​​ലു​​​​​ള്ള ഹോ​​​​​സ്റ്റ​​​​​ലി​​​​​ലേ​​​​​ക്ക് ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ മ​​​​​ഹേ​​​​​ഷ് അ​​​​​തു​​​​​വ​​​​​ഴി ത​​​​​ന്‍റെ സ്കൂ​​​​​ട്ട​​​​​റി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച​​​​​താ​​​​​യി സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ മ​​​​​ഹേ​​​​​ഷി​​​​​ന്‍റെ മൊ​​​​​ബൈ​​​​​ൽ​​​​​ഫോ​​​​​ൺ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​യിരുന്നു. ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ സ്കൂ​​​​​ട്ട​​​​​ർ പോ​​​​​ലീ​​​​​സ് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ വാ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ന്പ​​​​​റും മ​​​​ര​​​​ണം ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യി​​​​ച്ചു.


മൃ​​​​​ത​​​​​ദേ​​​​​ഹാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്കു വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്തു. മ​​​​​ഹേ​​​​​ഷ് ജി​​​​​റാ​​​​​വാ​​​​​ല പ്രൊ​​​​​ഡ​​​​​ക്‌ഷന്‍റെ ബാ​​​​​ന​​​​​റി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​യി​​​​ൽ സം​​​​​ഗീ​​​​​ത വീ​​​​​ഡോ​​​​​യി​​​​​ക​​​​​ളും ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളും നി​​​​ർ​​​​മി​​​​ച്ച ഇ​​​​ദ്ദേ​​​​ഹം 2019-ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ "കോ​​​​​ക്‌​​​​​ടെ​​​​​യ്ൽ പ്രേ​​​​​മി പൗ ​​​​​ഓ​​​​​ഫ് റി​​​​​വ​​​​​ഞ്ച് 'എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നാ​​​​​ണ്.

Latest News

Up