x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ത്രി​ല്ല​ർ​പ്പോ​രി​ൽ ഗു​ജ​റാ​ത്തി​ന് ജ​യം


Published: January 30, 2026 11:47 PM IST | Updated: January 30, 2026 11:59 PM IST

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്ത് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 11 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യ ഗു​ജ​റാ​ത്ത് എ​ലി​മി​നേ​റ്റ​റി​ൽ ക​ട​ന്നു. സ്കോ​ർ: ഗു​ജ​റാ​ത്ത് 167/4 മും​ബൈ 156/7.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ (46 ), ജോ​ർ​ജി​യ (44 ), അ​നു​ഷ്ക (33 ) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 168 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ മും​ബൈ​യു​ടെ മ​റു​പ​ടി ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 156 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

82 റ​ൺ​സ്നേ​ടി​യ ഹ​ർ​മ​ൻ​പ്രീ​ത് പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഹ​ർ​മ​ൻ​പ്രീ​തി​ന് പു​റ​മെ മ​ല​യാ​ളി താ​രം സ​ജ്ന സ​ജീ​വ​ൻ (26), അ​മേ​ലി​യ കെ​ർ (20) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് മും​ബൈ​യ്ക്കാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും എ​ലി​മി​നേ​റ്റ​റി​ൽ ക​ട​ക്കാ​ൻ മും​ബൈ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് - യു​പി വാ​രി​യേ​ഴ്‌​സ് പോ​രാ​ട്ട​ത്തി​ൽ യു​പി ജ​യി​ച്ചാ​ൽ മും​ബൈ​യ്ക്ക് എ​ലി​മി​നേ​റ്റ​റി​ൽ ക​ട​ക്കാം. ഡ​ൽ​ഹി ജ​യി​ച്ചാ​ൽ അ​വ​ർ എ​ലി​മി​നേ​റ്റ​റി​ൽ ക​ട​ക്കും.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. എ​ലി​മി​നേ​റ്റ​റി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​യി​ക്കും ഫൈ​ന​ലി​ൽ ആ​ർ​സി​ബി​യു​ടെ എ​തി​രാ​ളി​ക​ൾ.

Tags : gujarat mumbai eliminator Georgia Wareham

Recent News

Up