x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​യ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു


Published: December 21, 2025 05:03 PM IST | Updated: December 21, 2025 05:03 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ പു​ള്ളി​പ്പു​ലി ക​ടി​ച്ചു​കൊ​ന്നു. ധാ​രി പ​ട്ട​ണ​ത്തി​ലെ ഗോ​പാ​ൽ​ഗ്രാം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ ചാ​ർ​ജ് അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (എ​സി​എ​ഫ്) പ്ര​താ​പ് ച​ന്തു പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ഹി​ൽ ക​ട്ടാ​ര എ​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

അ​തേ​സ​മ​യം, പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു​വെ​ന്നും പു​ലി​യെ ഉ​ട​ൻ​ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Leopard Gujarat Boy Death

Recent News

Up