Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeevithavijayam

ദൈ​വം ക​ട​ന്നു​വ​രു​മ്പോൾ

""എ​ന്‍റെ മ​ന​സ് പ​ത​റു​ന്നു, വാ​ക്കു​ക​ൾ ചി​ത​റു​ന്നു, ഹൃ​ദ​യം ശൂ​ന്യ​മാ​യി സ്പ​ന്ദി​ക്കു​ന്നു''- ഒ​രു യു​വ​സ​ന്യാ​സി ത​ന്‍റെ ആ​ത്മ​പി​താ​വി​നോ​ടു പ​റ​ഞ്ഞു. ""എ​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്ക് ജീ​വ​ൻ തോ​ന്നു​ന്നി​ല്ല.''


ആ ​ഗു​രു​വി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ഒ​രു ഓ​ട​ക്കു​ഴ​ൽ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ​ഓ​ട​ക്കു​ഴ​ൽ കൈ​യി​ലെ​ടു​ത്ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു: ""ഈ ​ഓ​ട​ക്കു​ഴ​ലി​ന് ത​ന്നി​ൽ​നി​ന്നു പു​റ​പ്പെ​ടാ​ൻ​പോ​കു​ന്ന സം​ഗീ​തം അ​റി​യാ​മോ?''
""അ​റി​യി​ല്ല.'' ശി​ഷ്യ​ൻ മ​റു​പ​ടി​ന​ൽ​കി.

അ​പ്പോ​ൾ ഗു​രു പ​റ​ഞ്ഞു: ""എ​ന്നാ​ൽ മി​ടു​ക്ക​നാ​യ ഒ​രു സം​ഗീ​ത​ജ്ഞ​ന്‍റെ കൈ​യി​ൽ പൊ​ള്ള​യാ​യ ഈ ​കു​ഴ​ൽ ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത​മാ​യി മാ​റു​ന്നു.'' തെ​ല്ലു​നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം ഒ​രു മ​ന്ദ​ഹാ​സ​ത്തോ​ടെ ഗു​രു തു​ട​ർ​ന്നു: ""പ്രാ​ർ​ഥ​ന​യും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്. നാം ​ന​മ്മു​ടെ ശൂ​ന്യ​ത ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കുമ്പോൾ അ​വി​ട​ത്തെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കും.''

അ​നു​ദി​നം പ്രാ​ർ​ഥി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ്രാ​ർ​ഥ​ന​യി​ൽ ഏ​റി​യ​പ​ങ്കും വാ​ചാ​പ്രാ​ർ​ഥ​ന​യു​മാ​യി​രി​ക്കും. പ്രാ​ർ​ഥ​ന​ക​ൾ കൃ​ത്യ​മാ​യി ചൊ​ല്ലു​ന്ന​തി​ലാ​യി​രി​ക്കും ന​മ്മു​ടെ ശ്ര​ദ്ധ. അ​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ പ്രാ​ർ​ഥ​ന​യു​ടെ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ക്കു​ക​ളു​ടെ ശോ​ഭ​യി​ലോ അ​വ​യു​ടെ ഉ​രു​വി​ട​ലി​ലോ അ​ല്ല. പ്രാ​ർ​ഥ​ന​വ​ഴി ദൈ​വം ന​മ്മി​ലേ​ക്ക് ക​ട​ക്കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ലാ​ണ്.

ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ പ്രാ​ർ​ഥ​ന ന​മ്മെ സ​ജ്ജ​മാ​ക്കി​യാ​ൽ ആ ​പ്രാ​ർ​ഥ​ന ഒ​രി​ക്ക​ലും നി​ർ​ജീ​വ​മാ​കി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്യും. തന്മൂല​മാ​ണ് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന​ത്: ""വേ​ണ്ട​വി​ധം പ്രാ​ർ​ഥി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് ന​മു​ക്ക് അ​റി​ഞ്ഞു​കൂ​ടാ. എ​ന്നാ​ൽ, അ​വാ​ച്യ​മാ​യ നെ​ടു​വീ​ർ​പ്പു​ക​ളാ​ൽ ആ​ത്മാ​വു​ത​ന്നെ ന​മു​ക്കു​വേ​ണ്ടി മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്നു'' (റോ​മ 8:26). അ​താ​യ​ത് ഗു​രു യു​വ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞ​തു​പോ​ലെ, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​മെ​ന്നു സാ​രം.

അ​പ്പോ​ഴാ​ണ് പ്രാ​ർ​ഥ​നാ​മ​ധ്യേ നാം ​ദൈ​വ​ത്തി​ന്‍റെ സ്വ​രം കേ​ൾ​ക്കു​ക. ആ ​സ്വ​രം കേ​ൾ​ക്കുമ്പോ​ൾ, പ്ര​വാ​ച​ക​നാ​യി​ത്തീ​ർ​ന്ന ബാ​ല​നാ​യ സാ​മു​വ​ൽ പ​റ​ഞ്ഞ​തു​പോ​ലെ, നാ​മും പ​റ​യ​ണം: ""ദൈ​വ​മേ, സം​സാ​രി​ക്ക​ണ​മേ. അ​ങ്ങ​യു​ടെ ദാ​സ​ൻ കേ​ൾ​ക്കു​ന്നു'' (1 സാ​മു​വ​ൽ 3:9).

ചൈ​നീ​സ് പു​രാ​ണ​ത്തി​ൽ ഒ​രു ക​ഥ​യു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ച​ക്ര​വ​ർ​ത്തി ത​ന്‍റെ ​സ​ദ​സി​ലു​ള്ള​വ​രോ​ട് ഏ​റ്റ​വും ചെ​റു​തും എ​ന്നാ​ൽ ഏ​റ്റ​വും വി​ശി​ഷ്ട​വു​മാ​യ ഒ​രു പ്രാ​ർ​ഥ​ന എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻഇ​പ്ര​കാ​രം എ​ഴു​തി​യ ഒ​രു കു​റി​പ്പ് ചക്രവർത്തിക്കു കൊ​ടു​ത്തു: "കേ​ൾ​ക്കു​ക, അ​നു​സ​രി​ക്കു​ക.'

ഇ​തു ക​ണ്ട​പ്പോ​ൾ ച​ക്ര​വ​ർ​ത്തി​ക്ക് കാ​ര്യം വ്യ​ക്ത​മാ​യി​ല്ല. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച ച​ക്ര​വ​ർ​ത്തി​യോ​ട് ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ പ​റ​ഞ്ഞു: ""ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​വ​നും നാ​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ പ്രാ​ർ​ഥ​ന​യി​ൽ നാം ​ദൈ​വ​സ്വ​ര​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്ക​ണം. ആ ​സ്വ​രം നാം ​അ​നു​സ​രി​ക്കു​ക​യും വേ​ണം.''

ദൈ​വം എ​പ്പോ​ഴും ന​മ്മോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് വാ​സ്ത​വം. ദൈ​വം പ്ര​വാ​ച​ക​നി​ലൂ​ടെ പ​റ​യു​ന്നു: ""നീ ​വ​ല​ത്തോ​ട്ടോ ഇ​ട​ത്തോ​ട്ടോ തി​രി​യു​ന്പോ​ൾ നി​ന്‍റെ കാ​തു​ക​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രു സ്വ​രം ശ്ര​വി​ക്കും. ഇ​താ​ണ് വ​ഴി. ഇ​തി​ലേ പോ​വു​ക'' (ഏ​ശ​യ്യാ 30:21). ദൈ​വ​ത്തി​ന്‍റെ ഈ ​സ്വ​രം കേ​ൾ​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രി​ക്ക​ണം ന​മ്മു​ടെ പ്രാ​ർ​ഥ​ന.

ന​മ്മു​ടെ നാ​ഥ​നും ര​ക്ഷ​ക​നു​മാ​യ യേ​ശു പ​റ​യു​ന്നു: ""എ​ന്‍റെ ആ​ടു​ക​ൾ എ​ന്‍റെ സ്വ​രം ശ്ര​വി​ക്കു​ന്നു'' (യോ​ഹ 10:27). ലാ​സ​റി​നെ​യും അ​യാ​ളു​ടെ ര​ണ്ടു സ​ഹോ​ദ​രി​ക​ളെ​യും യേ​ശു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യ മേ​രി അ​വി​ട​ത്തെ പാ​ദാ​ന്തി​ക​ത്തി​ലി​രു​ന്ന് അ​വി​ട​ത്തെ സ്വ​രം കേ​ട്ടു​കൊ​ണ്ടി​രു​ന്നു. അ​തേ​ക്കു​റി​ച്ച് പ​രാ​തി​പ​റ​ഞ്ഞ മ​ർ​ത്താ​യോ​ട് യേ​ശു പ​റ​ഞ്ഞു: ""മ​റി​യം ന​ല്ല ഭാ​ഗം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു'' (ലൂ​ക്കാ 10:42)

മ​റി​യം യേ​ശു​വി​ന്‍റെ സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ത്ത​തു​പോ​ലെ, ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ലും നാം ​ദൈ​വ​സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ക്ക​ണം. എ​ന്നാ​ൽ അ​തു​കൊ​ണ്ട് പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൈ​വ​ത്തോ​ടു പ​റ​യേ​ണ്ട എ​ന്ന് അ​ർ​ഥ​മി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ അ​നു​ദി​നാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ടു സം​സാ​രി​ക്കു​ക​യും വേ​ണം.

സ്കോ​ട്ട്‌ലൻ​ഡി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ഒ​രു ദ്വീ​പാ​ണ് അ​യോ​ണ. ഈ ​ദ്വീ​പി​ൽ പൊ​ള്ള​യാ​യ ഒ​രു വ​ലി​യ പാ​റ​യു​ണ്ട​ത്രേ. പ​ണ്ടു​കാ​ല​ത്തു തീ​ർ​ഥാ​ട​ക​ർ ഈ ​പാ​റ​യു​ടെ അ​രി​കി​ൽ പോ​യി​നി​ന്നു പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ആ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥി​ക്കു​മ്പോൾ കാ​റ്റ് ആ ​പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ്വാ​സം.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു തീ​ർ​ഥാ​ട​ക​ൻ എ​ഴു​തി: ""ഈ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​യി​രു​ന്നു എ​ന്ന​ത​ല്ല അ​ദ്ഭു​തം. പ്ര​ത്യു​ത ഈ ​പ്രാ​ർ​ഥ​ന​യി​ലൂ​ടെ അ​വി​ടെ പ്രാ​ർ​ഥി​ച്ച​വ​രു​ടെ മ​ന​സി​ലും ജീ​വി​ത​ത്തി​ലും മാ​റ്റം​വ​ന്നു എ​ന്ന​താ​ണ് അ​ദ്ഭു​തം.''

പ്രാ​ർ​ഥ​ന എ​പ്പോ​ഴും ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു എ​ന്നു​വ​രി​ല്ല. അ​തു​പോ​ലെ പ്രാ​ർ​ഥ​ന​വ​ഴി നാം ​ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം ല​ഭി​ച്ചു​വെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ ദൈ​വ​സ്വ​ര​ത്തി​നു കാ​തോ​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​കൂ​ടി​യാ​ണു ന​മ്മു​ടെ പ്രാ​ർ​ഥ​ന​യെ​ങ്കി​ൽ ആ ​പ്രാ​ർ​ഥ​ന ന​മ്മെ മാ​റ്റി​മ​റി​ക്കു​ക​ത​ന്നെ ചെ​യ്യും.

അ​പ്പോ​ൾ ന​മ്മു​ടെ ക്രോ​ധം ക്ഷ​മ​യാ​യും, ദുഃ​ഖം ശ​ക്തി​യാ​യും, ഇ​രു​ട്ട് വെ​ളി​ച്ച​മാ​യും മാ​റും. തന്മൂല​മാ​ണ് ത​ത്വ​ചി​ന്ത​ക​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ സോ​റ​ൻ കി​ർ​ക്കെ​ഗാ​ർ​ഡ് എ​ഴു​തി​യ​ത്: ""പ്രാ​ർ​ഥ​ന ദൈ​വ​ത്തെ മാ​റ്റാ​നു​ള്ള​ത​ല്ല, പ്രാ​ർ​ഥി​ക്കു​ന്ന​വ​നെ മാ​റ്റാ​നു​ള്ള​താ​ണ്.''

പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ന​മു​ക്ക് അ​നു​വ​ദി​ക്കാം. അ​പ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ന​മ്മി​ൽ സം​ഭ​വി​ക്കും. കാ​ര​ണം ദൈ​വം ക​ട​ന്നു​വ​രു​ന്നി​ട​ത്ത് കാ​ര്യ​ങ്ങ​ളൊ​ന്നും പ​ഴ​യ​പ​ടി ആ​യി​രി​ക്കു​ക​യി​ല്ല. അ​വി​ടെ​യെ​ല്ലാം പു​തി​യ രീ​തി​യി​ലാ​യി​രി​ക്കും. അ​താ​ക​ട്ടെ, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലും.

Jeevithavijayam

കു​റ​ച്ചു​പേ​ർ മാ​ത്രം പോ​കു​ന്ന വ​ഴി

ഗ്രീ​ക്ക് മി​ലി​ട്ട​റി ലീ​ഡ​റും ത​ത്വ​ചി​ന്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്നു സെ​നോ​ഫോ​ണ്‍. ബി​സി 431ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം ബി​സി 355നും 354​നു​മി​ട​യി​ൽ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. സെ​നോ​ഫോ​ണ്‍ ഗ്രീ​ക്ക് ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​യ ഹെ​ർ​ക്കു​ലീ​സി​നെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു ക​ഥ​യു​ണ്ട്.

യു​വാ​വാ​യ ഹെ​ർ​ക്കു​ലീ​സ് ജീ​വി​ത​ത്തി​ലെ ഒ​രു വ​ഴി​ത്തി​രി​വി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. അ​പ്പോ​ൾ അ​വ​ന്‍റെ മു​ന്നി​ൽ ര​ണ്ടു യു​വ​സു​ന്ദ​രി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. അ​വ​രി​ലൊ​രു​വ​ൾ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ആ​ന​ന്ദ​മാ​യി​രു​ന്നു. മ​റ്റേ സു​ന്ദ​രി​യാ​ക​ട്ടെ ആ​ത്മ​സം​യ​മ​ന​വും ത്യാ​ഗ​വും സേ​വ​ന​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ധ​ർ​മ​വും.

ആ​ന​ന്ദം ഹെ​ർ​ക്കു​ലീ​സി​നോ​ട് ഉ​ട​ന​ടി സ​ന്തോ​ഷം ന​ൽ​കു​ന്ന ആ​ന​ന്ദ​ക​ര​മാ​യ ഒ​രു ജീ​വി​തം വാ​ഗ്ദാ​നം​ചെ​യ്തു. ധ​ർ​മ​മാ​ക​ട്ടെ ആ​ത്മ​ത്യാ​ഗ​ത്തി​ലൂ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും ആ​ദ​ര​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന വ​ഴി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ഹെ​ർ​ക്കു​ലീ​സ് കു​റേ​സ​മ​യം ആ​ലോ​ചി​ച്ചു. ഒ​ടു​വി​ൽ അ​വ​ൻ ധ​ർ​മ​ത്തി​ന്‍റെ പാ​ത​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​ഒ​രു സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ് ഹെ​ർ​ക്കു​ലീ​സി​നെ കാ​യി​ക​ശ​ക്തി​യി​ൽ മാ​ത്ര​മ​ല്ല, സ്വ​ഭാ​വ​ഗു​ണ​ത്തി​ലും അ​തി​പ്ര​ശ​സ്ത​നാ​യ ഒ​രു വീ​ര​നാ​ക്കി മാ​റ്റി​യ​ത്.

ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ക​ഥ ഏ​റെ അ​ർ​ഥ​വ​ത്താ​ണ്. ഹെ​ർ​ക്കു​ലീ​സി​നെ​പ്പോ​ലെ നാ​മും ജീ​വി​ത​ത്തി​ന്‍റെ ചി​ല വ​ഴി​ത്തി​രി​വു​ക​ളി​ൽ എ​ത്താ​റു​ണ്ട്. ആ ​വ​ഴി​ത്തി​രി​വു​ക​ളി​ൽ ചി​ല​ത് എ​ളു​പ്പം വി​ജ​യം​ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ കു​റു​ക്കു​വ​ഴി​ക​ളാ​യി​രി​ക്കും. എ​ന്നാ​ൽ മ​റ്റു ചി​ല​തു ക​ഠി​ന​വും ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തു​മാ​യി​രി​ക്കും.

എ​ളു​പ്പ​മു​ള്ള​തും ആ​ക​ർ​ഷ​ക​വു​മാ​യ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വും നാം ​പ​ല​പ്പോ​ഴും ചി​ന്തി​ക്കു​ക. എ​ന്നാ​ൽ അ​വ ഒ​രി​ക്ക​ലും ന​മു​ക്കു ശ​രി​യാ​യ ആ​ത്മ​സ​ന്തോ​ഷം ന​ൽ​കി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. അ​വ ന​മു​ക്കു താ​ത്കാ​ലി​ക​മാ​യ ആ​ന​ന്ദം ന​ൽ​കു​മെ​ന്ന​തു ശ​രി​യാ​ണ്. ത​ന്മൂ​ല​മാ​ണ​ല്ലോ സ​ന്പ​ത്തും പ്ര​ശ​സ്തി​യും പ​ദ​വി​യു​മൊ​ക്കെ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ വ​ഴി​ക​ൾ പ​ല​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ നാം ​ഓ​ർ​മി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​മു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ എ​ല്ലാ വ​ഴി​ക​ളും ന​ന്മ​യി​ലേ​ക്ക​ല്ല ന​യി​ക്കു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു​കൊ​ണ്ട​ല്ലേ ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞ​ത്, ""നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി വി​ശാ​ല​മാ​ണ്, ജീ​വ​നി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി ഇ​ടു​ങ്ങി​യ​തും'' (മ​ത്താ 7:13-14) എ​ന്ന്. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ശ​രി​യെ​ന്നു തോ​ന്നു​ന്ന വ​ഴി ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​താ​കാം'' (സു​ഭാ 14: 12).

എ​ളു​പ്പ​മു​ള്ള വ​ഴി​യി​ൽ എ​പ്പോ​ഴും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. എ​ന്നാ​ൽ ശ​രി​യാ​യ വ​ഴി​യി​ൽ അ​ധി​ക​മാ​രെ​യും ക​ണ്ടെ​ന്നി​രി​ക്കു​ക​യി​ല്ല. അ​വി​ടെ പ​ല​പ്പോ​ഴും ന​മ്മ​ൾ ഏ​കാ​ന്ത​പ​ഥി​ക​രാ​യി​രി​ക്കും. അ​തു​മാ​ത്ര​മ​ല്ല നാം ​തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​വി​ടെ ഏ​റെ ത്യാ​ഗ​വും ക്ലേ​ശ​വു​മൊ​ക്കെ​യു​ണ്ടാ​കും. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച് നാം ​ഖി​ന്ന​രാ​കേ​ണ്ട​തി​ല്ല. കാ​ര​ണം ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ ആ​ന​ന്ദ​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന​ത്.

യു​ദ്ധ​വും സ​മാ​ധാ​ന​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ​സ്ത കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ് റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യ് (1828-1910). സ​ന്പ​ന്ന​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ലൗ​കി​ക​മാ​യ രീ​തി​യി​ൽ ഒ​ന്നി​ന്‍റെ​യും കു​റ​വി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സ​ന്പ​ത്തും പ്ര​ശ​സ്തി​യും ലൗ​കി​ക​ജീ​വി​ത​സു​ഖ​ങ്ങ​ളു​മൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് യ​ഥാ​ർ​ഥ​സ​ന്തോ​ഷം ന​ൽ​കി​യി​ല്ല. ജീ​വി​തം ശൂ​ന്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു.


ത​ന്മൂ​ലം അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്താ​ണെ​ന്നോ. അ​ദ്ദേ​ഹ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട പി​തൃ​സ്വ​ത്തു​ക്ക​ൾ അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു. വി​ല​യേ​റി​യ വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ വ​സ്ത്രം​ധ​രി​ച്ചു. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും പാ​ടേ നി​ർ​ത്ത​ലാ​ക്കി. ത​ന്‍റെ സ്വ​ത്തു​ക്ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​ച്ചു.

ഇ​പ്ര​കാ​രം ചെ​യ്ത​തു​വ​ഴി അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ത്തി​ൽ ശ​രി​യാ​യ ഒ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ എ​ഴു​തി: ""ജീ​വി​ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യം ക​ണ്ടു​പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു​കാ​ര്യം ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് അ​ടു​ത്ത കാ​ൽ​വ​യ്പ്പു വ​യ്ക്കു​ക എ​ന്ന​താ​ണ്. ഇ​തു മാ​ത്ര​മേ നി​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ളൂ.''

ടോ​ൾ​സ്റ്റോ​യ് ചെ​യ്ത​ത് ഇ​താ​ണ്. ലൗ​കി​ക​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​യാ​ണം ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തി​ന് ആ​ത്മ​സം​തൃ​പ്തി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന വ​ഴി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ അ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള വ​ഴി​യാ​യി​രു​ന്നി​ല്ല. ആ ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ങ്കി​ലും ആ ​വ​ഴി ധാ​ർ​മി​ക​ത​യു​ടെ ശ​രി​യാ​യ വ​ഴി​യാ​യി​രു​ന്ന​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ധ​ന്യ​മാ​യി.

അ​മേ​രി​ക്ക​ൻ ക​വി റോ​ബ​ർ​ട്ട് ഫ്രോ​സ്റ്റ് (1874-1963) ത​ന്‍റെ ഒ​രു ക​വി​ത​യി​ൽ ഇ​പ്ര​കാ​രം എ​ഴു​തി: ""വ​ന​ത്തി​നു​ള്ളി​ൽ ര​ണ്ടു വ​ഴി​ക​ൾ ഞാ​ൻ ക​ണ്ടു. അ​വ​യി​ൽ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​യ വ​ഴി​യാ​ണ് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​താ​ണ് ജീ​വി​ത​ത്തി​ൽ ഏ​റെ മാ​റ്റം വ​രു​ത്തി​യ​തും.''

കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​കു​ന്ന വ​ഴി. ആ ​വ​ഴി​യാ​ണ് ഹെ​ർ​ക്കു​ലീ​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​വ​ഴി​ത​ന്നെ​യാ​ണ് ടോ​ൾ​സ്റ്റോ​യി​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​മു​ക്കും ആ ​വ​ഴി​യേ പോ​കാം. ആ ​വ​ഴി വി​ശ്വാ​സ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ​ത്യ​സ​ന്ധ​ത​യു​ടെ വ​ഴി​യാ​ണ്. ധൈ​ര്യ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും, ഇ​വ​യും ഇ​വ​യി​ല​ധി​ക​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ധാ​ർ​മി​ക​ത​യു​ടെ​യും വ​ഴി​യാ​ണ്.

Jeevithavijayam

പ്ര​വൃ​ത്തി​യാ​യി മാ​റു​ന്ന സ്നേ​ഹം, ക​രു​ണ

ശാ​സ്ത്ര​ജ്ഞ​ൻ, പ​ര്യ​വേ​ക്ഷ​ക​ൻ, ന​യ​ത​ന്ത്ര​ജ്ഞ​ൻ, ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് ഫ്രി​ഡ്ജ​ഫ് നാ​ൻ​സ​ൻ (1861-1930). നോ​ർ​വേ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ദ്ദേ​ഹം സ​യ​ൻ​സി​ൽ ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ​ശേ​ഷം ഏ​റെ​ക്കാ​ലം സ​മു​ദ്ര​വി​ജ്ഞാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന​ത് 1921ലെ ​റ​ഷ്യ​ൻ ക്ഷാ​മ​കാ​ല​ത്താ​യി​രു​ന്നു.

മു​പ്പ​തു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നു വ​ഴി​തെ​ളി​ച്ച 1921-22ലെ ​ഈ ക്ഷാ​മ​കാ​ല​ഘ​ട്ട​ത്തി​ൽ ലീ​ഗ് ഓ​ഫ് നേ​ഷ​ൻ​സി​ന്‍റെ അ​ഭ​യാ​ർ​ഥി ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു നാ​ൻ​സ​ൻ. റ​ഷ്യ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് പ​ല രാ​ജ്യ​ങ്ങ​ളും മ​ടി​ച്ചു​നി​ന്ന​പ്പോ​ൾ നാ​ൻ​സ​നാ​ണ് ലീ​ഗ് ഓ​ഫ് നേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം​കൊ​ടു​ത്ത​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യി പ്ര​ധാ​ന​മാ​യും അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തു​കൊ​ണ്ട് അ​ന്ന് എ​ഴു​പ​തു​ല​ക്ഷം ആ​ളു​ക​ൾ മ​ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 1922ലെ ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പ്ര​ശ​സ്തി​ക്കും പ്ര​തി​ഫ​ല​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നി​ല്ല നാ​ൻ​സ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഏ​തു​വി​ധേ​ന​യും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​നും. ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു സം​ഭ​വം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​നി​ന്ന് ഇ​വി​ടെ കു​റി​ക്ക​ട്ടെ. ഒ​രു​ദി​വ​സം റ​ഷ്യ​യി​ലെ യാ​ത്ര​യ്ക്കി​ട​യി​ൽ അ​ദ്ദേ​ഹം ക​ണ്ട കാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

പ​ട്ടി​ണി​മൂ​ലം ത​ള​ർ​ന്ന​വ​ശ​നാ​യ ഒ​രു ബാ​ല​ൻ വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​നു സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് മ​റ്റു​ള്ള​വ​രോ​ടു നി​ർ​ദേ​ശി​ക്കു​ന്ന​തി​നു പ​ക​രം അ​ദ്ദേ​ഹം​ത​ന്നെ ആ ​ബാ​ല​നെ തോ​ളി​ലേ​റ്റി ഏ​റെ​ദൂ​രം ന​ട​ന്ന് ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു ശു​ശ്രൂ​ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് സം​സാ​രി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ജീ​വി​ത​ത്തി​ന്‍റെ ഏ​ക അ​ർ​ഥം മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖം കു​റ​യ്ക്കു​ക എ​ന്ന​താ​ണ്.'' ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്തി​യ​ത് മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണു​നീ​ർ തു​ട​ച്ചു​മാ​റ്റു​ന്ന​തി​ലൂ​ടെ​യാ​യി​രു​ന്നു.

യ​ഥാ​ർ​ഥ സ്നേ​ഹം എ​ന്താ​ണെ​ന്നു ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ""സ്നേ​ഹം ക്ഷ​മ​യു​ള്ള​താ​ണ്, ക​രു​ണ​യു​ള്ള​താ​ണ്'' (1 കോ​റി 13: 4). ക​രു​ണ എ​ന്നു പ​റ​യു​ന്ന​ത് സ്നേ​ഹം പ്ര​വൃ​ത്തി​യാ​യി മാ​റു​ന്ന​താ​ണെ​ന്നു സാ​രം. നാ​ൻ​സ​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​മാ​ണ് കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളാ​യി പു​റ​ത്തു​വ​ന്ന​ത്.

ഇ​നി, പ്ര​സി​ദ്ധ ജ​ർ​മ​ൻ സം​ഗീ​ത​ജ്ഞ​നും പി​യാ​നി​സ്റ്റു​മാ​യി​രു​ന്ന ലു​ഡ്‌​വി​ഗ് ബീ​ഥോ​വ​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ക​ഥ കു​റി​ക്ക​ട്ടെ. അ​ദ്ദേ​ഹം വി​യ​ന്ന​യി​ൽ താ​മ​സി​ക്കു​ന്പോ​ൾ അ​യ​ൽ​പ​ക്ക​ത്തു​ള്ള ദ​രി​ദ്ര​മാ​യ ഒ​രു കു​ടും​ബ​ത്തെ​ക്കു​റി​ച്ച് കേ​ട്ടു. ആ ​കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക്ക് സം​ഗീ​തം പ​ഠി​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം ഒ​രു​ദി​വ​സം ആ ​കു​ട്ടി​യെ സം​ഗീ​തം പ​ഠി​പ്പി​ക്കാ​ൻ അ​വി​ടെ​യെ​ത്തി. അ​പ്പോ​ഴാ​ണ് അ​വ​ൾ​ക്കു കാ​ഴ്ച​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്.

ബീ​ഥോ​വ​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പി​യാ​നോ​യി​ൽ ആ​ദ്യം ല​ളി​ത​ഗാ​ന​ങ്ങ​ൾ വാ​യി​ച്ചു. പി​ന്നെ അ​വ​ൾ ആ​വ​ശ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വാ​യി​ച്ചു. അ​ന്ന് സ​ന്ധ്യാ​സ​മ​യ​ത്തു ന​ട​ന്ന ആ ​പി​യാ​നോ വാ​യ​ന​യാ​ണ് പി​ൽ​ക്കാ​ല​ത്ത് ബീ​ഥോ​വ​ൻ ര​ചി​ച്ച "മൂ​ണ്‍​ലൈ​റ്റ് സൊ​ണാ​റ്റ' എ​ന്ന കൃ​തി​യു​ടെ ഭാ​വ​ത്തെ സ്വാ​ധീ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​തു യ​ഥാ​ർ​ഥ സം​ഭ​വ​മ​ല്ലെ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.

യാ​ഥാ​ർ​ഥ്യം എ​ന്തു​ത​ന്നെ​യാ​യാ​ലും മ​റ്റു​ള്ള​വ​രോ​ടു ക​രു​ണ കാ​ണി​ക്കു​ന്ന​തി​ൽ ബീ​ഥോ​വ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ക​ഥ പ​ല​പ്പോ​ഴും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​റ്റൊ​രു ക​ഥ​കൂ​ടി ഇ​വി​ടെ കു​റി​ക്ക​ട്ടെ.
അ​ത് ജോ​ണ്‍ 23-ാമ​ൻ മാ​ർ​പാ​പ്പ​യെ​ക്കു​റി​ച്ചാ​ണ്. 1958ലെ ​ക്രി​സ്മ​സി​ന്‍റെ പി​റ്റേ​ദി​വ​സം മാ​ർ​പാ​പ്പ റോ​മി​ലെ റെ​ജീ​ന ചേ​ളി എ​ന്ന ജ​യി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""എ​ന്നെ കാ​ണാ​ൻ വ​രാ​ൻ നി​ങ്ങ​ൾ​ക്കു സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് നി​ങ്ങ​ളെ കാ​ണാ​ൻ ഞാ​ൻ വ​ന്നി​രി​ക്കു​ക​യാ​ണ്.''

ഇ​തു കേ​ൾ​ക്കാ​നി​ട​യാ​യി ഒ​രു ത​ട​വു​കാ​ര​ൻ പി​ന്നീ​ടു പ​റ​ഞ്ഞു: ""ദൈ​വം ഇ​പ്പോ​ഴും എ​ന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​പ്പോ​ൾ എ​നി​ക്കു മ​ന​സി​ലാ​യി.''

ജോ​ണ്‍ 23-ാമ​ൻ മാ​ർ​പാ​പ്പ​യു​ടെ ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി എ​ത്ര​യോ ത​ട​വു​കാ​രെ സ്പ​ർ​ശി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സ്നേ​ഹം തു​ളു​ന്പു​ന്ന വാ​ക്കു​ക​ളും ആ ​ത​ട​വു​കാ​ർ​ക്കു ന​വ​ജീ​വ​ൻ ന​ൽ​കി​യി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ർ​ച്ച.

ന​മ്മു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ​ക്കും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഏ​റെ സ്വാ​ധീ​ന​മു​ണ്ടാ​കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട. അ​തു​കൊ​ണ്ട​ല്ലേ, ""പ​ര​സ്പ​രം ക്ഷ​മി​ച്ചും ക​രു​ണ​കാ​ണി​ച്ചും ഹൃ​ദ​യാ​ർ​ദ്ര​ത​യോ​ടെ പെ​രു​മാ​റു​വി​ൻ'' എ​ന്ന് ദൈ​വ​വ​ച​നം അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് (എ​ഫേ 4:32).

ആം​ഗ​ലേ​യ​ക​വി​യാ​യ വേ​ഡ്സ്‌​വ​ർ​ത്ത് എ​ഴു​തി: ""ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭാ​ഗം പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന അ​യാ​ളു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളാ​ണ്.'' ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ ലോ​കം ശ്ര​ദ്ധി​ക്കാ​തെ പോ​കു​മാ​യി​രി​ക്കും.

എ​ന്നാ​ൽ ദൈ​വം ശ്ര​ദ്ധി​ക്കു​ക​ത​ന്നെ​ചെ​യ്യും. കാ​ര​ണം, ""ഈ ​ചെ​റി​യ​വ​രി​ൽ ഒ​രു​വ​നു നി​ങ്ങ​ൾ ചെ​യ്ത​പ്പോ​ഴൊ​ക്കെ എ​നി​ക്കു​ത​ന്നെ​യാ​ണ് നി​ങ്ങ​ൾ ചെ​യ്ത​ത്'' (മ​ത്താ 25:40) എ​ന്ന​ല്ലേ ദൈ​വം​ത​ന്നെ​യാ​യ യേ​ശു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്!

Jeevithavijayam

മ​ന​സാ​ക്ഷി​യു​ടെ സ്വ​രം

1933 ജ​നു​വ​രി 30നാ​ണ് അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​ർ ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ​ത്. പി​റ്റേ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് നി​ര്യാ​ത​നാ​യ​പ്പോ​ൾ ഹി​റ്റ്‌​ല​ർ ആ ​സ്ഥാ​നം​കൂ​ടി ഏ​റ്റെ​ടു​ത്തു ജ​ർ​മ​നി​യു​ടെ പ​ര​മാ​ധി​കാ​രി​യാ​യി. അ​തോ​ടു​കൂ​ടി യൂ​റോ​പ്പ് മു​ഴു​വ​ൻ കീ​ഴ​ട​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​സി പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ ഹി​റ്റ്‌​ല​ർ മു​ന്നോ​ട്ടു​പോ​യി. അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് 1938ൽ ​ഓ​സ്ട്രി​യ​യെ പി​ടി​ച്ചെ​ടു​ത്ത് ജ​ർ​മ​നി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​യ​ത്.

ഓ​സ്ട്രി​യ അ​ക്കാ​ല​ത്ത് ഏ​റെ സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ജ​ർ​മ​നി​യാ​ക​ട്ടെ സാ​ന്പ​ത്തി​ക​മാ​യി കു​തി​ച്ചു​യ​രു​ക​യു​മാ​യി​രു​ന്നു. ത​ന്മൂ​ലം പ്ര​ധാ​ന​മാ​യും സാ​ന്പ​ത്തി​ക ഉ​ന്ന​തി ല​ക്ഷ്യം​വ​ച്ച് ഓ​സ്ട്രി​യ​യി​ലെ ആ​ളു​ക​ൾ ജ​ർ​മ​നി​യു​ടെ അ​ധി​നി​വേ​ശം സ്വാ​ഗ​തം​ചെ​യ്തു. ഹി​റ്റ്‌​ല​റു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്നു പൊ​തു​ജ​ന​ങ്ങ​ളി​ൽ ഏ​റി​യ​പ​ങ്കും അ​ജ്ഞ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ഹി​റ്റ്‌​ല​റു​ടെ​യും നാ​സി​ക​ളു​ടെ​യും പോ​ക്ക് തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്നു ബോ​ധ്യ​മു​ള്ള​വ​രും അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ പ​ല​രും നി​ശ​ബ്ദ​ത പാ​ലി​ച്ചു​വെ​ന്നു​മാ​ത്രം.

ഹി​റ്റ്‌​ല​റു​ടെ ആ​ശ​യ​ങ്ങ​ളെ എ​തി​ർ​ക്കു​ക​യും നാ​സി​ക​ളു​ടെ ത​ത്വ​സം​ഹി​ത​യെ ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്ത​വ​ർ അ​ന്നു വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​വ​രി​ലൊ​രാ​ളാ​ണ് ഇ​ന്നു പ്ര​സി​ദ്ധ​നാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ്രാ​ൻ​സ് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ (1907-1943). മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഒ​രു ഗ്രാ​മീ​ണ ക​ർ​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​സ്ട്രി​യ​യി​ലെ ഒ​ബ​ർ​ഗ്രി​ല്ലിം​ഗ് എ​ന്ന ഗ്രാ​മ​ത്തി​ൽ ശാ​ന്ത​മാ​യ ഒ​രു ജീ​വി​ത​മാ​ണ് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ സ്വ​പ്നം​ക​ണ്ട​ത്. എ​ന്നാ​ൽ ജ​ർ​മ​നി ഓ​സ്ട്രി​യ കീ​ഴ​ട​ക്കി​യ​തോ​ടു​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. എ​ല്ലാ പു​രു​ഷ​ന്മാ​രും സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു യു​ദ്ധ​ത്തി​നു സ​ജ്ജ​രാ​ക​ണ​മെ​ന്നു ഹി​റ്റ്‌​ല​ർ ശ​ഠി​ച്ചു.

ജാ​ഗ​ർ​സ്റ്റാ​റ്റ​റി​നു സ്വീ​കാ​ര്യ​മ​ല്ലാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. ഹി​റ്റ്‌​ല​റു​ടെ വ​ഴി അ​നീ​തി​യും അ​ക്ര​മ​വും നി​റ​ഞ്ഞ​താ​ണെ​ന്നും ത​ന്‍റെ മ​ന​സ്സാ​ക്ഷി​യ​നു​സ​രി​ച്ച് ത​നി​ക്ക​തി​നു കൂ​ട്ടു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു: "ഹി​റ്റ്‌​ല​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. വെ​റു​തെ എ​ന്തി​നു കു​ടും​ബ​ത്തി​ന്‍റെ ഭാ​വി നീ ​ന​ശി​പ്പി​ക്കു​ന്നു.' ഉ​ട​നെ ജാ​ഗ​ർ​സ്റ്റാ​റ്റ​ർ പ​റ​ഞ്ഞു: "തെ​റ്റാ​ണെ​ന്ന് എ​നി​ക്കു പൂ​ർ​ണ​ബോ​ധ്യ​മു​ള്ള കാ​ര്യ​മാ​ണി​ത്. എ​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യാ​യാ​ൽ​പ്പോ​ലും ഞാ​ൻ ഹി​റ്റ്‌​ല​റെ അ​നു​സ​രി​ക്കു​ക​യി​ല്ല.

സൈ​ന്യ​സേ​വ​ന​ത്തി​നു വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, 1943 മാ​ർ​ച്ച് ഒ​ന്നി​ന് അ​ദ്ദേ​ഹം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. ത​ട​വി​ൽ ക​ഴി​യു​ന്പോ​ൾ അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് എ​ഴു​തി: "അ​നീ​തി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ അ​തു സ​ഹി​ക്കു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം.' മ​റ്റൊ​ര​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹം ഇ​പ്ര​കാ​രം എ​ഴു​തി: "നാം ​ചെ​യ്യു​ന്ന ഓ​രോ ന​ല്ല പ്ര​വൃ​ത്തി​യും അ​ന്ധ​കാ​ര​ത്തി​ൽ ഓ​രോ ചെ​റി​യ വി​ള​ക്കാ​യി പ്ര​ശോ​ഭി​ക്കും.'

ത​ന്‍റെ മ​ന​സ്സാ​ക്ഷി​യു​ടെ പ്ര​ചോ​ദ​ന​ത്തി​നു വി​രു​ദ്ധ​മാ​യി ഹി​റ്റ്‌​ല​റു​ടെ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു യ​ഹൂ​ദ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​തി​ന് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ ത​യാ​റാ​യി​ല്ല. ത​ന്മൂ​ലം 1943 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് നാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ വ​ധി​ച്ചു. അ​ന്ന് അ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ഴി​കെ അ​ധി​ക​മാ​രും ക​ണ്ണീ​രൊ​ഴു​ക്കാ​നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ച​രി​ത്രം അ​ദ്ദേ​ഹ​ത്തെ മ​റ​ന്നി​ല്ല.

എ​ന്നു​മാ​ത്ര​മ​ല്ല, മ​ന​സ്സാ​ക്ഷി​യെ​പ്ര​തി ര​ക്ത​സാ​ക്ഷി​യാ​യ അ​ദ്ദേ​ഹ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ ആ​ദ​രി​ച്ചു. ദീ​ർ​ഘ​നാ​ൾ നീ​ണ്ടു​നി​ന്ന നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം 2007 ഒ​ക്ടോ​ബ​ർ 26ന് ​അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രു​നാ​ൾ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ രാ​ജാ​വാ​യി​രു​ന്ന ഹെ​ൻ​റി എ​ട്ടാ​മ​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ ഉ​പ​ദേ​ശ​ക​നും ചാ​ൻ​സി​ല​റു​മാ​യി​രു​ന്നു തോ​മ​സ് മൂ​ർ (1478- 1535). എ​ന്നാ​ൽ ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച് ആ​നി ബോ​ളി​ൻ എ​ന്ന യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ​വേ​ണ്ടി ഇം​ഗ്ല​ണ്ടി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യെ പി​ള​ർ​ത്തി ആം​ഗ്ലി​ക്ക​ൻ സ​ഭ ഹെ​ൻ​റി എ​ട്ടാ​മ​ൻ സ്ഥാ​പി​ച്ച​പ്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കാ​ൻ തോ​മ​സ് മൂ​റി​ന് സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ സ്വ​രം ത​ന്‍റെ മ​ന​സ്സാ​ക്ഷി​യി​ൽ കേ​ട്ട അ​ദ്ദേ​ഹം രാ​ജാ​വി​ന്‍റെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി​യി​ല്ല. അ​ത് അ​ദ്ദേ​ഹ​ത്തെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലേ​ക്കു ന​യി​ച്ചു. ത​ന്‍റെ മ​ര​ണ​ത്തി​നു മു​ന്പാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു: "ഞാ​ൻ രാ​ജാ​വി​ന്‍റെ വി​ശ്വ​സ്ത സേ​വ​ക​നാ​ണ്. എ​ന്നാ​ൽ അ​തി​നു മു​ന്പാ​യി ദൈ​വ​ത്തി​ന്‍റേ​തും.'

ജാ​ഗ​ർ​സ്റ്റാ​റ്റ​റു​ടെ കാ​ര്യ​വും ഏ​താ​ണ്ട് ഇ​തു​പോ​ലെ​യാ​യി​രു​ന്നു. രാ​ജ്യ​സേ​വ​ന​ത്തി​ന് അ​ദ്ദേ​ഹം എ​തി​ര​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന് നാ​സി​പ്പ​ട ചെ​യ്തി​രു​ന്ന കൂ​ട്ട​ക്കൊ​ല​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തി​നു ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. കാ​ര​ണം ത​ന്‍റെ മ​ന​സ്സാ​ക്ഷി​യി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ സ്വ​രം അ​ദ്ദേ​ഹം കേ​ട്ടു. ആ ​സ്വ​ര​മാ​ക​ട്ടെ സ​ത്യ​ത്തി​ലും ന​ന്മ​യി​ലും നീ​തി​യി​ലും സ്നേ​ഹ​ത്തി​ലും കാ​രു​ണ്യ​ത്തി​ലു​മൊ​ക്കെ അ​ധി​ഷ്ഠി​ത​മാ​യ സ്വ​ര​മാ​യി​രു​ന്നു.

മ​ന​സ്സാ​ക്ഷി​യി​ൽ നാം ​കേ​ൾ​ക്കു​ന്ന സ്വ​രം എ​പ്പോ​ഴും ശ​രി​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, വി​കാ​ര​ങ്ങ​ളും സ്വാ​ർ​ഥ​ചി​ന്ത​ക​ളും അ​മി​ത​മോ​ഹ​ങ്ങ​ളു​മൊ​ക്കെ ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യെ തെ​റ്റാ​യ​രീ​തി​യി​ൽ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. അ​തു​കൊ​ണ്ട് ന​മ്മു​ടെ മ​ന​സ്സാ​ക്ഷി രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് സ​ത്യ​ത്തി​ലും നീ​തി​യി​ലും സ്നേ​ഹ​ത്തി​ലു​മൊ​ക്കെ​യാ​യി​രി​ക്ക​ണം. അ​തി​നു ന​മ്മെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ വ​ച​ന​മാ​ണ്.

ദൈ​വ​വ​ച​നം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് സ്നേ​ഹി​ക്കാ​നും ക്ഷ​മി​ക്കാ​നും നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടാ​നും സ​ഹി​ക്കാ​നും സ​ത്യ​സ​ന്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും വി​ന​യാ​ന്വി​ത​രാ​യി ജീ​വി​ക്കാ​നു​മൊ​ക്കെ​യാ​ണ്. മ​ന​സ്സാ​ക്ഷി​യി​ൽ നാം ​കേ​ൾ​ക്കു​ന്ന​തു ദൈ​വ​സ്വ​ര​മാ​ണെ​ങ്കി​ൽ ആ ​സ്വ​ര​ത്തി​ൽ സ്വാ​ർ​ഥ​ത​യോ വ​ഞ്ച​ന​യോ കാ​പ​ട്യ​മോ വി​ദ്വേ​ഷ​മോ തി​ന്മ​യാ​യി​ട്ടു​ള്ള ഏ​തെ​ങ്കി​ലും കാ​ര്യ​മോ ഉ​ണ്ടാ​കി​ല്ല. അ​താ​യ​ത്, ശ​രി​യാ​യ മ​ന​സ്സാ​ക്ഷി​യു​ടെ സ്വ​രം ദൈ​വ​സ്വ​രം​ത​ന്നെ ആ​യി​രി​ക്കു​മെ​ന്നു വ്യ​ക്തം. മാ​ത്ര​മ​ല്ല, അ​ങ്ങ​നെ​യു​ള്ള ഒ​രു മ​ന​സ്സാ​ക്ഷി പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യി​രി​ക്കും.

വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യ ജാ​ഗ​ർ​സ്റ്റാ​റ്റ​റി​ന്‍റെ​യും വി​ശു​ദ്ധ തോ​മ​സ് മൂ​റി​ന്‍റെ​യു​മൊ​ക്കെ മ​ന​സ്സാ​ക്ഷി ഇ​ത്ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യും ഇ​വ​രു​ടേ​തി​നു തു​ല്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താം. അ​പ്പോ​ൾ ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യു​ടെ സ്വ​രം ദൈ​വ​ത്തി​ന്‍റെ സ്വ​രം​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

Jeevithavijayam

ഇ​രു​ണ്ട വ​ഴി​ക​ളി​ൽ പ്ര​തീ​ക്ഷ​യോ​ടെ...

2026 എ​ന്ന പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്ക് നാം ​പ്ര​വേ​ശി​ക്കാ​ൻ പോ​വു​ക​യാ​ണ്. അ​തി​നു​മുമ്പ്, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ലെ അ​നു​ഗ്ര​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യാ​ൻ മ​റ​ന്നു​പോ​കേ​ണ്ട. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠം പ​ഠി​ക്കാ​നും നാം ​മ​റ​ന്നു​പോ​ക​രു​ത്.

ആ ​അ​നു​ഭ​വ​ങ്ങ​ളി​ൽ പ​ല​തും സ​ന്തോ​ഷ​ക​ര​വും മ​റ്റു​ള്ള​വ ദുഃ​ഖ​ക​ര​വു​മാ​കാം. ദുഃ​ഖ​ക​ര​മാ​യ​വ​യി​ൽ ചി​ല​ത് ന​മ്മു​ടെ ബ​ല​ഹീ​ന​ത​ക​ൾ​മൂ​ലം സം​ഭ​വി​ച്ച​വ​യു​മാ​കാം. അ​ങ്ങ​നെ​യെ​ങ്കി​ൽ നാം ​അ​വ​യെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ട് മാ​പ്പ​പേ​ക്ഷി​ക്കു​ക​യും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ദൈ​വാ​നു​ഗ്ര​ഹ​ത്തോ​ടെ സ​ന്തോ​ഷ​ക​ര​മാ​യി പു​തി​യ​വ​ർ​ഷം ന​മു​ക്കു തു​ങ്ങാ​ൻ സാ​ധി​ക്കൂ.

ഓ​രോ പു​തി​യ വ​ർ​ഷ​വും ന​മ്മു​ടെ ജീ​വി​തം പു​തി​യ​താ​യി തു​ട​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്. അ​തി​നു വ​ലി​യ പ്ലാ​നും പ​ദ്ധ​തി​യും എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ ജീ​വി​തം എ​ല്ലാ രീ​തി​യി​ലും മെ​ച്ച​പ്പെ​ടു​ത്താ​ൻ​വേ​ണ്ടി ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും ധീ​ര​മാ​യ ചു​വ​ടു​വ​യ്പ്പു​ക​ളും ഉ​ണ്ടാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ പ​ല​പ്പോ​ഴും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന ലോ​ക​ത്തി​ൽ ന​മു​ക്കു വി​ജ​യം​വ​രി​ക്കാ​നാ​കൂ.

അ​ടു​ത്ത​കാ​ല​ത്ത് അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​നി​ലും പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ൾ​ട്ട​ർ കാ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ ഇ​വി​ടെ കു​റി​ക്ക​ട്ടെ. അ​ല​ബാ​മ സം​സ്ഥാ​ന​ത്തെ ഹോം​വു​ഡ് സ്വ​ദേ​ശി​യാ​ണു വാ​ൾ​ട്ട​ർ. കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഈ ​യു​വാ​വ് പാ​ർ​ട്ട് ടൈം ​ജോ​ലി​ചെ​യ്താ​ണ് ത​ന്‍റെ പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ഒ​രു ജോ​ലി​ക്ക് ഓ​ഫ​ർ ല​ഭി​ച്ച​ത് താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് മു​പ്പ​ത്തി​ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പെ​ൽ​ഹാം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു.

പ​ഴ​യൊ​രു കാ​റാ​യി​രു​ന്നു വാ​ൾ​ട്ട​റി​ന്‍റേ​ത്. ജോ​ലി​ക്കു പോ​കേ​ണ്ട ത​ലേ​ദി​വ​സം രാ​ത്രി​യാ​യ​പ്പോ​ൾ അ​തു സ്റ്റാ​ർ​ട്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്നു. കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് കാ​ർ ന​ന്നാ​ക്കി​യെ​ടു​ക്കാ​നോ ടാ​ക്സി വി​ളി​ച്ച് ജോ​ലി​ക്കു പോ​കാ​നോ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ത​ന്നെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി​ക്കാ​ൻ വാ​ൾ​ട്ട​രി​ന് ആ​രു​ടെ​യും സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല.

ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കാ​ൻ ഇ​തൊ​രു ന്യാ​യീ​ക​ര​ണ​മാ​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ വാ​ൾ​ട്ട​റി​ന്‍റെ തീ​രു​മാ​നം മ​റി​ച്ചാ​യി​രു​ന്നു. അ​യാ​ൾ ജോ​ലി​ക്കു ഹാ​ജ​രാ​കാ​ൻ​ത​ന്നെ തീ​രു​മാ​നി​ച്ചു. അ​തി​ന് ഒ​രു​ക്ക​മാ​യി ഭ​ക്ഷ​ണം​ക​ഴി​ച്ച​ശേ​ഷം നാ​ലു മ​ണി​ക്കൂ​ർ ഉ​റ​ങ്ങി. പി​ന്നീ​ട് അ​വ​ൻ ജോ​ലി​സ്ഥ​ല​ത്തേ​ക്കു ന​ട​ന്നു.

ന​മ്മു​ടെ നാ​ട്ടി​ലേ​തു​പോ​ലെ ബ​സ് സൗ​ക​ര്യ​വും മ​റ്റു​മു​ള്ള സ്ഥ​ല​മ​ല്ല അ​ല​ബാ​മ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ. യാ​ത്ര​യ്ക്കി​ട​യി​ൽ വാ​ൾ​ട്ട​ർ ത​ള​ർ​ന്ന​വ​ശ​നാ​യി വി​ശ്ര​മി​ക്കു​ന്പോ​ൾ ഒ​രു പോ​ലീ​സു​കാ​ര​ൻ അ​വ​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തി. വേ​റെ ര​ണ്ടു പോ​ലീ​സു​കാ​രും ഒ​പ്പം​ചേ​ർ​ന്ന് അ​വ​നു ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ടു​ത്തു. അ​തു മാ​ത്ര​മ​ല്ല അ​വ​നെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ൻ ഒ​രു പോ​ലീ​സു​കാ​ര​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

വാ​ൾ​ട്ട​ർ ജോ​ലി​ക്കെ​ത്തി​യ സ്ഥ​ലം ഒ​രു വീ​ടാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ന്ന ജോ​ലി​യാ​യി​രു​ന്നു ബെ​ൽ​ഹോ​പ്സ് മൂ​വിം​ഗ് ക​ന്പ​നി​യു​ടെ പേ​രി​ൽ മ​റ്റു ജോ​ലി​ക്കാ​രോ​ടൊ​പ്പം അ​വ​ൻ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മ​ണി​ക്കാ​ണ് ജോ​ലി തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ രാ​വി​ലെ ആ​റ​ര​യ്ക്ക് വാ​ൾ​ട്ട​ർ അ​വി​ടെ എ​ത്തി​യി​രു​ന്നു. എ​ട്ടു​മ​ണി​വ​രെ ആ ​വീ​ട്ടി​ലെ വി​ശ്ര​മ​മു​റി​യി​ൽ ഉ​റ​ങ്ങി ക്ഷീ​ണം തീ​ർ​ക്കാ​ൻ വീ​ട്ടു​ട​മ​യാ​യ ജ​നി ലാ​മി പ​റ​ഞ്ഞി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ അ​വ​ൻ ഉ​ട​നെ​ത്ത​ന്നെ ത​ന്‍റെ ജോ​ലി തു​ട​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്.

കി​ട്ടി​യ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ കാ​ൽ​ന​ട​യാ​യി യാ​ത്ര​ചെ​യ്ത വാ​ൾ​ട്ട​റി​ന്‍റെ ക​ഥ ജ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ന്നു​മാ​ത്ര​മ​ല്ല കോ​ള​ജ് പ​ഠ​ന​ത്തി​ന് വാ​ൾ​ട്ട​റെ സ​ഹാ​യി​ക്കാ​നാ​യി ജ​നി ഒ​രു ഫ​ണ്ട് സ​മാ​ഹ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ വാ​ൾ​ട്ട​റി​നെ​ക്കു​റി​ച്ച് കേ​ൾ​ക്കാ​നി​ട​യാ​യ മൂ​വിം​ഗ് ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ലൂ​ക്ക് മാ​ർ​ക്ക്‌​ലി​ൻ അ​വ​നെ കാ​ണാ​നെ​ത്തി സ്വ​ന്തം കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി. വാ​ൾ​ട്ട​റി​ന്‍റെ ക​ഥ കേ​ട്ട​വ​ർ അ​വ​നു​വേ​ണ്ടി​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ സ​ഹാ​യി​ച്ചു. അ​ങ്ങ​നെ വാ​ൾ​ട്ട​റി​ന് ഒ​രു ല​ക്ഷ​ത്തോ​ളം ഡോ​ള​ർ ല​ഭി​ച്ചു.

എ​ന്നാ​ൽ ആ ​തു​ക മു​ഴു​വ​നും വാ​ൾ​ട്ട​ർ എ​ടു​ത്തി​ല്ല. അ​തി​ൽ​നി​ന്ന് 25,000 ഡോ​ള​ർ ബ​ർ​മിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന് സം​ഭാ​വ​ന​ചെ​യ്തു. ആ ​ഫൗ​ണ്ടേ​ഷ​നാ​ക​ട്ടെ ആ ​തു​ക ഉ​പ​യോ​ഗി​ച്ച് വാ​ൾ​ട്ട​റി​ന്‍റെ പേ​രി​ൽ ഒ​രു സ്കോ​ള​ർ​ഷി​പ് ആ​രം​ഭി​ച്ചു. വാ​ൾ​ട്ട​ർ ഇ​ന്നു പ​ല​ർ​ക്കും ഒ​രു റോ​ൾ മോ​ഡ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2005ലെ ​ക​ത്രീ​ന എ​ന്ന കൊ​ടു​ങ്കാ​റ്റി​ൽ വാ​ൾ​ട്ട​റി​ന് വീ​ടു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ന്ന് അ​ഞ്ചു​വ​യ​സു​കാ​ര​നാ​യി​രു​ന്ന വാ​ൾ​ട്ട​ർ പി​താ​വി​ല്ലാ​തെ അ​മ്മ​യോ​ടൊ​പ്പം ക​ഷ്ട​പ്പെ​ട്ടാ​ണ് വ​ള​ർ​ന്ന​ത്. ക​റു​ത്ത വം​ശ​ജ​നാ​യ വാ​ൾ​ട്ട​ർ കോ​ള​ജ് പ​ഠ​ന​ത്തി​നു​ശേ​ഷം സൈ​നി​ക​സേ​വ​ന​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

32 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ജോ​ലി​ക്കു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഒ​രാ​ൾ ചോ​ദി​ച്ച​പ്പോ​ൾ വാ​ൾ​ട്ട​ർ പ​റ​ഞ്ഞു: ""എ​ന്നെ തോ​ല്പി​ക്കാ​ൻ എ​നി​ക്കു മ​ന​സി​ല്ലാ​യി​രു​ന്നു.''

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ന​മ്മി​ൽ പ​ല​രും "എ​നി​ക്കു മ​ടു​ത്തു, എ​നി​ക്കു മ​തി​യാ​യി' എ​ന്നു​പ​റ​ഞ്ഞ് ജീ​വി​ത​ത്തി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ക​യാ​ണു പ​തി​വ്. ന​മ്മി​ൽ ചി​ല​രെ​ങ്കി​ലും ചി​ല​പ്പോ​ൾ ഒ​രു പ​രാ​ജ​യ​കാ​ര​ണം കാ​ണു​വാ​ൻ കാ​ത്തി​രു​ന്നു​വെ​ന്നും വ​രാം. അ​തു കി​ട്ടു​ന്പോ​ൾ അ​വ​ർ​ക്കു സ​മാ​ധാ​ന​മാ​യി.

എ​ന്നാ​ൽ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ വാ​ൾ​ട്ട​റി​നെ ത​ള​ർ​ത്തി​യി​ല്ല. അ​വ​ൻ അ​വ​യെ സ​ധൈ​ര്യം നേ​രി​ടു​ക​ത​ന്നെ​ചെ​യ്തു. അ​ന്ധ​യും ബ​ധി​ര​യും മൂ​ക​യു​മാ​യി​രു​ന്ന ലോ​ക​പ്ര​സി​ദ്ധ പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​കാ​രി ഹെ​ല​ൻ കെ​ല്ല​ർ എ​ഴു​തി: ""സു​ഖ​ത്തി​ലും നി​ശ​ബ്ദ​ത​യി​ലും സ്വ​ഭാ​വം മെ​ച്ച​പ്പെ​ടു​ന്നി​ല്ല. പ​രീ​ക്ഷ​ണ​ങ്ങ​ളും വേ​ദ​ന​ക​ളും വ​ഴി​യാ​ണ് ഒ​രാ​ളു​ടെ ആ​ത്മാ​വ് ശ​ക്ത​മാ​കു​ന്ന​ത്.'' വാ​ൾ​ട്ട​റി​ന്‍റെ ജീ​വി​തം ഈ ​സ​ത്യ​മാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​വ​നെ ത​ള​ർ​ത്തി​യി​ല്ല. അ​വ അ​വ​നെ മെ​ച്ച​പ്പെ​ട്ട ഒ​രു വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി രൂ​പ​പ്പെ​ടു​ത്തി.

പ​രാ​ജ​യ​ത്തി​ന് ഒ​രു നാ​യീ​ക​ര​ണം ക​ണ്ടെ​ത്താ​ന​ല്ല വാ​ൾ​ട്ട​ർ ശ്ര​മി​ച്ച​ത്. അ​തി​നു​പ​ക​രം ഇ​രു​ട്ടി​ലൂ​ടെ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടാ​ത്ത​വ​നാ​യി ന​ട​ക്കു​ക​യാ​ണു ചെ​യ്ത​ത്.


ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ക​ർ​ത്താ​വി​നു സ​മ​ർ​പ്പി​ക്കു​ക. അ​പ്പോ​ൾ നി​ന്‍റെ പ​ദ്ധ​തി​ക​ൾ വി​ജ​യി​ക്കും'' (സു​ഭാ​ഷി​ത​ങ്ങ​ൾ 16: 3). ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ൾ നാം ​ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ത​ട​സ​ങ്ങ​ൾ വേ​ഗം ഇ​ല്ലാ​താ​ക​ണ​മെ​ന്നി​ല്ല.

എ​ന്നാ​ൽ ആ ​ത​ട​സ​ങ്ങ​ളെ നേ​രി​ടാ​നും അ​തി​ജീ​വി​ക്കാ​നു​മു​ള്ള ശ​ക്തി ദൈ​വം അ​പ്പോ​ൾ ന​മു​ക്കു ന​ൽ​കും. ആ ​ശ​ക്തി​യാ​ണ് വാ​ൾ​ട്ട​റി​നെ​പ്പോ​ലെ രാ​ത്രി​യി​ലും ന​ട​ന്നു ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്.

പു​തി​യൊ​രു വ​ർ​ഷ​ത്തി​ലേ​ക്കു നാം ​ക​ട​ക്കു​മ്പോ​ൾ പ​രാ​ജ​യ​ങ്ങ​ൾ​ക്കു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ന​മു​ക്കു മാ​റ്റി​വ​യ്ക്കാം. അ​നു​കൂ​ല​മാ​യ അ​വ​സ​ര​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​ട് വി​ശ്വ​സ്ത​ത​യു​ള്ള​വ​രാ​യി ന​മു​ക്കു മു​ന്നോ​ട്ടു​പോ​കാം.

അ​പ്പോ​ൾ ന​മ്മു​ടെ യാ​ത്ര ഇ​രു​ട്ടി​ലൂ​ടെ​യാ​ണെ​ങ്കി​ലും ഓ​രോ ചു​വ​ടും വി​ജ​യ​ത്തി​ലേ​ക്കു​ള്ള​തു​ത​ന്നെ എ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

എ​ല്ലാ​വ​ർ​ക്കും ന​വ​വ​ത്സ​രാ​ശം​സ​ക​ൾ!

Jeevithavijayam

സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് ഒ​രു കാ​രു​ണ്യ​മ​ഴ

വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ അ​ജ​യ്യ​നാ​യൊ​രു കൊ​ടു​മു​ടി​യാ​ണ് വി​ല്യം ഷേ​ക്സ്പി​യ​ർ (1564-1616). ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 37 നാ​ട​ക​ങ്ങ​ൾ, 154 സോ​ണ​റ്റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ഒ​ട്ടേ​റെ ദീ​ർ​ഘ ക​വി​ത​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളെ അ​നാ​വ​ര​ണം​ചെ​യ്യു​ന്ന​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ. സ്നേ​ഹം, അ​സൂ​യ, അ​തി​മോ​ഹം, വ​ഞ്ച​ന, പ്ര​ത്യാ​ശ, ക്ഷ​മ എ​ന്നി​വ​യൊ​ക്കെ ത​ന്‍റെ കൃ​തി​ക​ളി​ൽ അ​തി​മ​നോ​ഹ​ര​മാ​യി അ​ദ്ദേ​ഹം വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

ഷേ​ക്സ്പി​യ​റി​ന്‍റെ ര​ച​ന​ക​ളി​ൽ ദൈ​വ​കാ​രു​ണ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന​ശ്വ​ര​മാ​യ ഒ​രു ദ​ർ​ശ​നം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​മാ​ണ് "ദ ​മെ​ർ​ച്ച​ന്‍റ് ഓ​ഫ് വെ​നീ​സ്'. പ​ര​സ്പ​ര ബ​ന്ധി​ത​മാ​യ ര​ണ്ടു ക​ഥാ​ധാ​ര​ക​ളാ​ണ് ഈ ​നാ​ട​ക​ത്തി​ലു​ള്ള​ത്. ആ​ദ്യ ക​ഥാ​ധാ​ര വെ​നീ​സി​ലെ വ്യാ​പാ​രി​യാ​യ അ​ന്‍റോ​ണി​യോ, അ​യാ​ളു​ടെ ആ​ത്മ​മി​ത്ര​മാ​യ ബ​സാ​നി​യോ എ​ന്നി​വ​രെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. പ​ണ​ക്കാ​ര​ന്‍റെ മ​ക​ളും വി​ദ്യാ​സ​ന്പ​ന്ന​യു​മാ​യ പോ​ർ​ഷ്യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തേ​ത്.

പോ​ർ​ഷ്യ​യെ വി​വാ​ഹം ചെ​യ്യാ​ൻ ബ​സാ​നി​യോ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, പ​ണ​മി​ല്ലാ​തെ ആ ​യു​വ​തി​യെ സ്വാ​ധീ​നി​ക്കാ​നാ​വി​ല്ല. ബ​സാ​നി​യോ​യു​ടെ കൈ​യി​ൽ പ​ണ​മി​ല്ല​താ​നും. യാ​ത്ര​യ്ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി അ​യാ​ൾ അ​ന്‍റോ​ണി​യോ​യോ​ട് മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ക​പ്പ​ലു​ട​മ​യാ​യ അ​ന്‍റോ​ണി​യോ ധ​ന​വാ​നാ​യി​രു​ന്നെ​ങ്കി​ലും മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യം അ​പ്പോ​ൾ അ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ന്മൂ​ല​മാ​ണ് അ​യാ​ൾ ഷൈ​ലോ​ക്ക് എ​ന്ന പ​ണ​ക്കാ​ര​നി​ൽ​നി​ന്ന് ബ​സാ​നി​യോ​യ്ക്കു​വേ​ണ്ടി അ​ത്ര​യും തു​ക ക​ടം​വാ​ങ്ങി​യ​ത്. തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നാ​ൽ ത​ന്‍റെ മാം​സ​ത്തി​ൽ​നി​ന്ന് ഒ​രു പൗ​ണ്ട് ഷൈ​ലോ​ക്കി​നു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ന്‍റോ​ണി​യോ​യു​ടെ വാ​ഗ്ദാ​നം.

അ​ന്‍റോ​ണി​യോ വ​ഴി ല​ഭി​ച്ച പ​ണ​വു​മാ​യി ബ​സാ​നി​യോ പോ​ർ​ഷ്യ​യെ തേ​ടി​പ്പോ​യി. പോ​ർ​ഷ്യ​യു​ടെ പി​താ​വി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ബ​സാ​നി​യോ​യ്ക്കു സാ​ധി​ക്കു​ക​യും ചെ​യ്തു.

അ​പ്പോ​ഴേ​ക്കും ദു​ര​ന്ത​വാ​ർ​ത്ത​യു​മാ​യി ബ​സാ​നി​യോ​യ്ക്ക് ഒ​രു ക​ത്തു ല​ഭി​ച്ചു. ക​പ്പ​ൽ​നാ​ശം​മൂ​ലം അ​ന്‍റോ​ണി​യോ​യ്ക്ക് ഷൈ​ലോ​ക്കി​ന്‍റെ ക​ടം വീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ പോ​ർ​ഷ്യ വേ​ഗം ബ​സാ​നി​യോ​യോ​ട് മ​ട​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി ത​ന്‍റെ സു​ഹൃ​ത്താ​യ നെ​റീ​സ​യോ​ടൊ​പ്പം ബ​സാ​നി​യോ​യെ പി​ൻ​തു​ട​ർ​ന്നു.

അ​ന്‍റോ​ണി​യോ​യ്ക്ക് പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന​തു​കൊ​ണ്ട് ഷൈ​ലോ​ക്ക് കേ​സു​മാ​യി വെ​നീ​സി​ലെ ഭ​ര​ണാ​ധി​കാ​രി​യാ​യ ഡ്യൂ​ക്കി​ന്‍റെ മു​ന്നി​ലെ​ത്തി. പ​റ​ഞ്ഞു സ​മ്മ​തി​ച്ചി​രു​ന്ന മൂ​ന്നു​മാ​സ​ത്തി​ന​കം പ​ണം തി​രി​ച്ചു​ന​ൽ​കാ​തി​രു​ന്ന​തു​മൂ​ലം ത​നി​ക്ക് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സം ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഷൈ​ലോ​ക്കി​ന്‍റെ പി​ടി​വാ​ശി.

നീ​തി ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ഡ്യൂ​ക്ക് ഷൈ​ലോ​ക്കി​ൽ​നി​ന്ന് ക​രു​ണ പ്ര​തീ​ക്ഷി​ച്ചു. അ​യാ​ൾ ക​രു​ണ കാ​ണി​ച്ചി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി അ​ന്‍റോ​ണി​യോ​യു​ടെ വ​ക്കീ​ലാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.

ഷൈ​ലോ​ക്കി​ന് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു സ​മ്മ​തി​ച്ച പോ​ർ​ഷ്യ, ഷൈ​ലോ​ക്ക് അ​യാ​ളോ​ടു ക​രു​ണ​കാ​ണി​ക്ക​ണ​മെ​ന്നു വാ​ദി​ച്ചു. ഈ ​വാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്ത് പോ​ർ​ഷ്യ ഇ​പ്ര​കാ​രം പ​റ​ഞ്ഞു:

""യ​ഥാ​ർ​ഥ കാ​രു​ണ്യം ആ​രി​ൽ​നി​ന്നും നി​ർ​ബ​ന്ധി​ച്ചു നേ​ടു​ന്ന ഒ​ന്ന​ല്ല. അ​തു സ്വ​ർ​ഗ​ത്തി​ൽ​നി​ന്നു ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന മൃ​ദു​ല​മാ​യ മ​ഴ​പോ​ലെ​യാ​ണ്.''

ര​ണ്ടാ​യി​രം വ​ർ​ഷം മു​ന്പ് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ ഒ​രു കാ​രു​ണ്യ​വ​ർ​ഷ​മു​ണ്ടാ​യി. മൃ​ദു​ല​മാ​യ ഒ​രു യ​ഥാ​ർ​ഥ കാ​രു​ണ്യ​വ​ർ​ഷം. അ​തു സം​ഭ​വി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലാ​യി​രു​ന്നു. ദൈ​വം സ്വ​ന്തം മ​ന​സാ​ലെ ത​ന്‍റെ പു​ത്ര​നെ ലോ​ക​ത്തി​ലേ​ക്ക​യ​ച്ച സം​ഭ​വം. അ​തി​നു കാ​ര​ണ​മാ​ക​ട്ടെ ദൈ​വം ലോ​ക​ത്തെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ച​തും(​യോ​ഹ 3:16). ആ ​കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ് നാം ​ഇ​പ്പോ​ൾ ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്മ​സ്.

പാ​പ​ത്തി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ലാ​ണ്ടു​പോ​യ മ​നു​ഷ്യ​വം​ശ​ത്തി​ലേ​ക്കാ​ണ് ദൈ​വം ക​രു​ണ കാ​ണി​ച്ചു​കൊ​ണ്ട് ത​ന്‍റെ പു​ത്ര​നെ അ​യ​ച്ച​ത്. അ​പ്പോ​ൾ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​റ​യു​ന്നു: ""അ​ന്ധ​കാ​ര​ത്തി​ൽ ക​ഴി​യു​ന്ന ജ​നം മ​ഹ​ത്താ​യ ഒ​രു പ്ര​കാ​ശം ക​ണ്ടു. കൂ​രി​രു​ട്ടി​ന്‍റെ ദേ​ശ​ത്തു വ​സി​ച്ചി​രു​ന്ന​വ​രു​ടെ​മേ​ൽ പ്ര​കാ​ശം ഉ​ദി​ച്ചു'' (ഏ​ശ​യ്യാ 9:2).

ആ ​പ്ര​കാ​ശം പ്ര​സ​രി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലെ പു​ൽ​ത്തൊ​ട്ടി​യി​ൽ കി​ട​ന്ന ശി​ശു​വി​ൽ​നി​ന്നാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സ്വ​ർ​ഗീ​യ ദൂ​ത​ന്മാ​ർ ആ​കാ​ശ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ട് പാ​ടി​യ​ത്, ""അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി. ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ച്ച​വ​ർ​ക്കു സ​മാ​ധാ​നം'' (ലൂ​ക്കാ 2:14).

ആ​ർ​ക്കാ​ണ് ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ക്കു​ന്ന​ത്? അ​തു ല​ഭി​ക്കു​ന്ന​ത് മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്ന​വ​ർ​ക്കാ​ണ്. ആ​രൊ​ക്കെ, എ​പ്പോ​ഴൊ​ക്കെ ഉ​ണ്ണി​യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ അ​വ​രു​ടെ​മേ​ൽ ദൈ​വ​കൃ​പ​യു​ടെ കാ​രു​ണ്യ​വ​ർ​ഷം ഉ​ണ്ടാ​കും. ആ ​കാ​രു​ണ്യ​വ​ർ​ഷ​മാ​ണ് ന​മു​ക്കു ഹൃ​ദ​യ​സ​മാ​ധാ​നം ന​ൽ​കു​ന്ന​ത്. അ​പ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ണി​യേ​ശു പി​റ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ർ​ച്ച.

പോ​ർ​ഷ്യ ത​ന്‍റെ വാ​ദ​ത്തി​ൽ അ​നു​സ്മ​രി​ച്ച​തു​പോ​ലെ, കാ​രു​ണ്യം എ​ന്ന​ത് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ഴ പോ​ലെ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലും നാം ​കാ​ണി​ക്കേ​ണ്ട​ത്. ക്രി​സ്മ​സ് ആ​ഘോ​ഷം ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചാ​ൽ അ​തു​വ​ഴി​യാ​യി ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലു​മൊ​ക്കെ ശാ​ന്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നാ​യ സി.​എ​സ്. ലൂ​വീ​സ് പ​റ​യു​ന്നു: ""ദൈ​വം മ​നു​ഷ്യ​നാ​യ​ത് നാം ​യ​ഥാ​ർ​ഥ ദൈ​വ​പു​ത്ര​ന്മാ​രാ​കാ​ൻ വേ​ണ്ടി​യാ​ണ്.'' അ​തു സാ​ധി​ക്കു​ന്ന​താ​ക​ട്ടെ നാം ​കാ​രു​ണ്യ​മു​ള്ള​വ​രാ​യി മാ​റു​ന്പോ​ഴും. അ​തു​കൊ​ണ്ട​ല്ലേ, ""നി​ങ്ങ​ളു​ടെ പി​താ​വ് ക​രു​ണ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നി​ങ്ങ​ളും ക​രു​ണ​യു​ള്ള​വ​രാ​യി​രി​ക്കു​വി​ൻ'' (ലൂ​ക്കാ 6:36) എ​ന്ന് യേ​ശു പ​ഠി​പ്പി​ച്ച​ത്?

അ​ന്‍റോ​ണി​യോ​യോ​ടു ക​രു​ണ കാ​ണി​ക്കു​വാ​ൻ പോ​ർ​ഷ്യ ഷൈ​ലോ​ക്കി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തു​ണ്ടാ​യി​ല്ല. അ​പ്പോ​ഴാ​ണ് ഒ​രു​തു​ള്ളി ര​ക്തം​പോ​ലും ചി​ന്താ​തെ‌​വേ​ണം മാം​സം മു​റി​ച്ചെ​ടു​ക്കാ​ൻ എ​ന്ന് പോ​ർ​ഷ്യ ശ​ഠി​ച്ച​ത്. അ​പ്പോ​ഴേ​ക്കും വാ​ദി പ്ര​തി​യാ​യി മാ​റി. ഷൈ​ലോ​ക്ക് ശി​ക്ഷി​ത​നാ​വു​ക​യും ചെ​യ്തു. ക​രു​ണ കാ​ണി​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​മോ ഇ​ത്? എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ​യും ന​വ​വ​ത്സ​ര​ത്തി​ന്‍റെ​യും മം​ഗ​ളാ​ശം​സ​ക​ൾ!

Jeevithavijayam

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ലേ​ക്ക്

ആ​രാ​ണ് ന​മ്മു​ടെ ജീ​വി​ത​ക​ഥ എ​ഴു​തു​ന്ന​ത്? ന​മ്മ​ൾ​ത​ന്നെ​യോ അ​തോ ദൈ​വ​മോ? ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ ദൈ​വ​വും ക​ർ​ത്താ​വു​മാ​യ ഞാ​ൻ നി​ന്‍റെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്നു. ഞാ​നാ​ണ് പ​റ​യു​ന്ന​ത്, ഭ​യ​പ്പെ​ടേ​ണ്ട. ഞാ​ൻ നി​ന്നെ സ​ഹാ​യി​ക്കും'' (ഏ​ശ​യ്യാ 41:13). ദൈ​വ​മാ​ണ് ന​മ്മു​ടെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ നാം ​പോ​കു​ന്ന വ​ഴി അ​വി​ട​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ആ​യി​രി​ക്കു​മെ​ന്നു വ്യ​ക്തം. നാം ​അ​തി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

ഞാ​ൻ എ​ഴു​തു​ന്ന ചി​ന്താ​വി​ഷ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ടു വി​വ​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​ര​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. അ​തി​ന് ഒ​രു കാ​ര​ണം ഞാ​ൻ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് ഈ ​ഡി​സം​ബ​ർ 17ന് ​അ​ന്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു എ​ന്ന​താ​ണ്. അ​തു​പോ​ലെ, ദീ​പി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​താ​ൻ തു​ട​ങ്ങി​യി​ട്ട് ഈ ​മാ​സം 40 വ​ർ​ഷം തി​ക​യു​ന്നു എ​ന്ന​തും.

ഞാ​ൻ വൈ​ദി​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ച​ത് ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ചെ​യ്യാ​നാ​യി​രു​ന്നു. എ​ന്നാ​ൽ ദൈ​വം എ​ന്നെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ​ത് പൗ​രോ​ഹി​ത്യ​വും പ​ത്ര​പ്ര​വ​ർ​ത്ത​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​ൻ വേ​ണ്ടി​യും. അ​തി​ന്‍റെ സൂ​ച​ന തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​തു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും. എ​ന്നാ​ൽ ഇ​ന്നു തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ എ​ത്ര അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ദൈ​വം എ​ന്‍റെ വ​ഴി​ക​ൾ പ്ലാ​ൻ ചെ​യ്ത​ത് എ​ന്നു മ​ന​സി​ലാ​കു​ന്നു.

1965 മേ​യ് മാ​സ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​ദി​വ​സം. അ​ന്നാ​ണ് ഞാ​ൻ വൈ​ദി​ക​നാ​യി മി​ഷ​ണ​റി​യാ​കു​വാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം എ​ന്‍റെ അ​മ്മ​യെ അ​റി​യി​ച്ച​ത്. ഞാ​ൻ വൈ​ദി​ക​നാ​കു​ന്ന​തി​നോ​ട് അ​മ്മ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ത് സി​എം​ഐ സ​മൂ​ഹ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് അ​മ്മ ആ​ഗ്ര​ഹി​ച്ചു. അ​തി​നു കാ​ര​ണം എ​ന്നെ ദൂ​ര​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള അ​മ്മ​യു​ടെ വൈ​മ​ന​സ്യ​വും വൈ​ദി​ക​രോ​ടു​ള്ള സ​ഭാം​ഗ​ങ്ങ​ളോ​ടു​ള്ള പ​രി​ച​യ​വു​മാ​യി​രു​ന്നു.

അ​മ്മ​യു​ടെ ആ​ഗ്ര​ഹം മാ​നി​ച്ച് സി​എം​ഐ സ​മൂ​ഹ​ത്തി​ൽ​ത​ന്നെ ചേ​രാ​മെ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​തി​ന്‍റെ പി​റ്റേ​ദി​വ​സം എ​ന്‍റെ പി​താ​വ് എ​ന്നെ​യും​കൂ​ട്ടി കു​ര്യ​നാ​ട് സി​എം​ഐ ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്. ആ​ശ്ര​മാ​ധി​പ​നാ​യി​രു​ന്ന മ​ണ്ണ​നാ​ൽ ക്ലെ​യോ​ഫാ​സ​ച്ച​ന് എ​ന്‍റെ പി​താ​വി​നെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ത​ന്മൂ​ലം കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ഗം തീ​രു​മാ​ന​മാ​യി. പ്രൊ​വി​ൻ​ഷ്യ​ല​ച്ച​നെ കാ​ണാ​നാ​യി കോ​ട്ട​യ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും അ​തി​നാ​യി പി​റ്റേ​ദി​വ​സം രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പി​റ്റേ​ന്നു രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്തു​ന്പോ​ൾ ദീ​പി​ക​യു​ടെ ബോ​ർ​ഡ് വ​ച്ച ഒ​രു വെ​ളു​ത്ത അം​ബാ​സ​ഡ​ർ കാ​ർ ആ​ശ്ര​മ​ത്തി​ന്‍റെ പോ​ർ​ട്ടി​ക്കോ​യി​ൽ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​കാ​റി​ലാ​ണ് അ​ക്കാ​ല​ത്ത് കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ് റെ​ക്ട​റാ​യി​രു​ന്ന കു​ള​ത്തി​നാ​ൽ എ​യി​ഡ​ന​ച്ച​ൻ എ​ന്നെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പ​ള്ളി​വാ​തു​ക്ക​ൽ ജ​യിം​സ​ച്ച​നാ​യി​രു​ന്നു അ​ന്നു കോ​ട്ട​യം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ. അ​ദ്ദേ​ഹം അ​ന്നു സി​എം​ഐ​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി എ​ന്നെ സ്വീ​ക​രി​ച്ചു.

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ൽ ചേ​രാ​നെ​ത്തി​യ​ത് ഒ​രു യാ​ദൃ​ച്ഛി​ക സം​ഭ​വ​മാ​യി​രു​ന്നോ? ഇ​ന്നു പി​ന്തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ ദൈ​വം എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഒ​രു ഭാ​ഗം​ത​ന്നെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ കാ​റി​ലു​ള്ള ആ ​യാ​ത്ര​യെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. ആ ​ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഫി​ലോ​സ​ഫി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ദീ​പി​ക​യു​ടെ കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദീ​പി​ക ബു​ക്ക് ഹൗ​സി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​തും പി​ന്നീ​ട് വൈ​ദി​ക​നാ​യ​തി​നു​ശേ​ഷം ദീ​പി​ക​യി​ലെ സേ​വ​ന​ത്തി​ന് ഒ​രു​ക്ക​മാ​യി 1977ൽ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ പോ​യ​തും.

1981ൽ ​അ​മേ​രി​ക്ക​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദീ​പി​ക​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു​ത​വ​ണ ചീ​ഫ് എ​ഡി​റ്റ​റാ​യി. മൂ​ന്നാം ത​വ​ണ​ത്തെ നി​യ​മ​നം മൂ​ന്നു​മാ​സ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ. അ​തി​നു കാ​ര​ണം സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റാ​ളാ​യി 2008ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.

ഇ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​പ​രി​പാ​ല​ന​യി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. എ​ന്‍റെ പൗ​രോ​ഹി​ത്യ​ജീ​വി​തം ദീ​പി​ക​യു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു എ​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രു കാ​ര്യം ക​ഴി​ഞ്ഞ നാ​ല്പ​തു വ​ർ​ഷ​മാ​യി ആ​ഴ്ച​തോ​റും ദീ​പി​ക​യി​ൽ ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​തു​ന്നു എ​ന്ന​താ​ണ്.

എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി ദീ​പി​ക​യി​ൽ സേ​വ​നം​ചെ​യ്യു​ന്പോ​ഴാ​ണ് 1986ൽ ​ചി​ന്താ​വി​ഷ​യം എ​ന്ന പം​ക്തി ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ദീ​പി​ക​യി​ൽ​നി​ന്ന് എ​നി​ക്ക് മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ പ​ഠി​പ്പി​ച്ച​പ്പോ​ഴും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ പോ​യ​പ്പോ​ഴും സി​എം​ഐ സ​മൂ​ഹ​ത്തി​ന്‍റെ പ്രി​യോ​ർ ജ​ന​റാ​ൾ ആ​യി​രു​ന്ന​പ്പോ​ഴും ഈ ​പം​ക്തി തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ അ​ജ​പാ​ല​ന സേ​വ​നം ചെ​യ്യു​ന്പോ​ഴും ഇ​തു തു​ട​രു​ന്നു.

ചെ​റു​പ്പ​കാ​ല​ത്ത് ഞാ​ൻ ര​ചി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ഭാ​ഗ​മാ​ണോ ഇ​തൊ​ക്കെ? അ​ല്ലേ​യ​ല്ല. പ്ര​ത്യു​ത എ​ന്നെ​ക്കു​റി​ച്ചു​ള്ള ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദൈ​വം ര​ചി​ച്ച ക​ഥ​യു​ടെ ഭാ​ഗ​മാ​ണ്. സി​എം​ഐ സ​മൂ​ഹ​ത്തി​ൽ ചേ​രാ​നാ​യി ദീ​പി​ക​യു​ടെ കാ​റി​ൽ എ​ന്നെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ച​ത് എ​ന്‍റെ ഭാ​വി​യെ സൂ​ചി​പ്പി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് ഇ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു.

പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​ര​നാ​യ കാ​ർ​ഡി​ന​ൽ ന്യൂ​മ​ൻ പ​റ​യു​ന്നു: ""ദൈ​വം ചെ​യ്യു​ന്ന​തെ​ന്തെ​ന്ന് അ​വി​ട​ന്ന് ന​ന്നാ​യി അ​റി​യു​ന്നു.'' എ​ന്നാ​ൽ ന​മ്മ​ൾ എ​പ്പോ​ഴും അ​റി​യു​ന്നി​ല്ല. എ​ങ്കി​ലും നാം ​എ​പ്പോ​ഴും തി​രി​ച്ച​റി​യേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ മാ​ത്ര​മ​ല്ല ദൈ​വം ന​മ്മോ​ടൊ​പ്പ​മു​ള്ള​ത്, അ​വി​ട​ന്ന് എ​പ്പോ​ഴും ന​മ്മോ​ടൊ​പ്പ​മു​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു നാം ​അ​വി​ട​ത്തെ കൈ​പി​ടി​ച്ചു ന​ട​ക്കാ​ൻ​വേ​ണ്ടി​യാ​ണു​താ​നും. ഇ​തു നാം ​ഒ​രി​ക്ക​ലും മ​റ​ന്നു​പോ​ക​രു​ത്.

പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഇ​ഴ​ക​ൾ ചേ​ർ​ത്ത് ദൈ​വം എ​നി​ക്കാ​യി ര​ചി​ച്ച ജീ​വി​ത​ക​ഥ​യെ ഓ​ർ​ത്ത് ജൂ​ബി​ലി​യു​ടെ അ​വ​സ​ര​ത്തി​ൽ ഞാ​ൻ അ​വി​ട​ത്തേ​ക്കു ന​ന്ദി​പ​റ​യു​ന്നു. അ​തു​പോ​ലെ 1981 മു​ത​ൽ ദീ​പി​ക​യു​ടെ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ർ​ത്തും ദൈ​വ​ത്തി​നു ന​ന്ദി.

ഇ​നി, ദീ​പി​ക​യു​ടെ കാ​ർ 1965 മേ​യ് മാ​സ​ത്തി​ൽ എ​നി​ക്കു​വേ​ണ്ടി കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ൽ കാ​ത്തു​കി​ട​ക്കാ​ൻ ഇ​ട​യാ​യ​ത് എ​ങ്ങ​നെ​യെ​ന്നു​കൂ​ടി കു​റി​ക്ക​ട്ടെ. അ​ക്കാ​ല​ത്ത് ദീ​പി​ക​യു​ടെ സ്വ​ന്തം കാ​റു​ക​ളി​ലാ​യി​രു​ന്നു പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ക്ലെ​യോ​ഫാ​സ​ച്ച​ൻ ദീ​പി​ക​യി​ലേ​ക്കു വി​ളി​ച്ചു​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​ലു​വ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റാ​ണ് മ​ട​ക്ക​യാ​ത്ര​യി​ൽ കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ​ത്തി എ​നി​ക്കാ​യി കാ​ത്തു​കി​ട​ന്ന​ത്. അ​താ​ക​ട്ടെ ദൈ​വം ന​മ്മെ ഓ​രോ​രു​ത്ത​രെ​ക്കു​റി​ച്ചും എ​ഴു​തു​ന്ന​തു​പോ​ലെ, എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു താ​നും.

Jeevithavijayam

പ്ര​കാ​ശം പ​ര​ത്തു​ന്ന ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ

ജ​പ്പാ​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തും സ​മാ​ധാ​ന​പൂ​ർ​ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു 1603 മു​ത​ൽ 1868 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ൾ. അ​ക്കാ​ല​ത്തും ജ​പ്പാ​നി​ൽ ച​ക്ര​വ​ർ​ത്തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യ​ഥാ​ർ​ഥ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഷോ​ഗ​ണ്‍ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന മി​ലി​ട്ട​റി നേ​താ​ക്ക​ളാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് ടോ​ക്കി​യോ ആ​യി മാ​റി​യ ഇ​ഡോ ആ​യി​രു​ന്നു അ​വ​രു​ടെ ആ​സ്ഥാ​നം.

ടോ​ക്കു​ഗാ​വ ലെ​യാ​സു എ​ന്ന ഷോ​ഗ​ണ്‍ ആ​യി​രു​ന്നു ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ ആ​ദ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്ത് യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക​യും സ​മാ​ധാ​നം സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തു​കൊ​ണ്ട് വി​വി​ധ രീ​തി​യി​ൽ ജ​പ്പാ​നി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​യി. ഈ ​വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​​ൾ. അ​തു​വ​രെ രാ​ത്രി​യി​ൽ പ്ര​കാ​ശം പ​ക​രാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് സാധാരണ വി​ള​ക്കു​ക​ളോ തീ​പ്പ​ന്ത​ങ്ങ​ളോ ആ​യി​രു​ന്നു.

മു​ള ഉ​പ​യോ​ഗി​ച്ച് ച​ട്ട​ക്കൂ​ടു​ണ്ടാ​ക്കി അ​തു ക​ട്ടി​യു​ള്ള ക​ട​ലാ​സു​കൊ​ണ്ട് നാ​ലു​വ​ശ​വും മ​റ​ച്ച് അ​തി​ൽ എ​ണ്ണ​വി​ള​ക്കു സ്ഥാ​പി​ച്ചാ​ണ് ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. ഈ ​വി​ള​ക്കു​ക​ളാ​ണ് ആ​ളു​ക​ളു​ടെ രാ​ത്രി​കാ​ല സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു വെ​ളി​ച്ചം​പ​ക​ർ​ന്ന​ത്. ഒ​രാ​ൾ ഒ​റ്റ​യ്ക്ക് ഈ ​വി​ള​ക്കു​മാ​യി സ​ഞ്ച​രി​ക്കു​മ്പോൾ വി​ള​ക്കി​ന്‍റെ പ്ര​കാ​ശം സ്വാ​ഭാ​വി​ക​മാ​യും ചെ​റു​താ​യി​രി​ക്കും. എ​ന്നാ​ൽ ഉ​ത്സ​വ​കാ​ല​ത്ത് രാ​ത്രി​യി​ൽ ഗ്രാമങ്ങളിലെ എ​ല്ലാ​വ​രും ഈ ​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കാ​റു​ണ്ട്. അ​പ്പോ​ൾ ആ ​ഗ്രാ​മം മു​ഴു​വ​ൻ പു​തി​യൊ​രു പ്ര​ഭാ​തം​പോ​ലെ തെ​ളി​ഞ്ഞു​നി​ൽ​ക്കും.

ഈ ​വി​ള​ക്കു​ക​ൾ ജ​പ്പാ​ൻ​കാ​രെ പ​ഠി​പ്പി​ച്ച ഒ​രു പാ​ഠ​മു​ണ്ട്. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ചാ​ൽ അ​ന്ധ​കാ​രം അ​തി​വേ​ഗം അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന സ​ത്യം. നാം ​ഓ​രോ​രു​ത്ത​രും ജീ​വി​ത​ത്തി​ൽ നന്മ​യു​ടേ​താ​യി ഓ​രോ വി​ള​ക്കു തെ​ളി​യി​ക്കാ​നി​ട​യാ​യാ​ൽ അ​ത് സ​മൂ​ഹ​ത്തെ മൊ​ത്ത​ത്തി​ൽ നന്മ​പൂ​രി​ത​മാ​ക്കു​മെ​ന്നു സാ​രം.

""നി​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ണ്.. നി​ങ്ങ​ളു​ടെ വെ​ളി​ച്ചം അ​വ​രു​ടെ മു​ൻ​പി​ൽ പ്ര​കാ​ശി​ക്ക​ട്ടെ'' (മ​ത്താ 5:14- 16) എ​ന്നാ​ണ് യേ​ശു​നാ​ഥ​ൻ ന​മ്മെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ നന്മയു​ടേ​താ​യ ഒ​രു ചെ​റി​യ വെ​ളി​ച്ച​മെ​ങ്കി​ലും പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചാ​ൽ അ​തു തീ​ർ​ച്ച​യാ​യും ന​മ്മു​ടെ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​രു​ട്ടി​നു പ​ല​പ്പോ​ഴും ക​നം​കൂ​ടി​വ​രു​ന്ന​താ​യാ​ണു കാ​ണു​ന്ന​ത്. അ​തി​ന്‍റെ കാ​ര​ണ​മാ​ക​ട്ടെ നന്മയു​ടെ വി​ള​ക്കു​ക​ൾ കൊ​ളു​ത്തു​ന്ന​തി​നു പ​ക​രം, ഉ​ള്ള വി​ള​ക്കു​ക​ൾ പ​ല​രും കെ​ടു​ത്തി​ക്ക​ള​യു​ന്ന​താ​ണ്. സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ലു​മൊ​ക്കെ അ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ​ല്ലോ നാം ​കാ​ണു​ന്ന​ത്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ""ഇ​രു​ട്ടി​നെ ശ​പി​ക്കു​ന്ന​തി​നു പ​ക​രം ഒ​രു വി​ള​ക്കു കൊ​ളു​ത്തു​ന്ന​താ​ണ് ഏ​റെ ന​ല്ല​ത്'' എ​ന്ന പ​ഴ​മൊ​ഴി ഏ​റെ പ്ര​സ​ക്ത​മാ​ണ്. എ​ന്നാ​ൽ നാം ​കൊ​ളു​ത്തു​ന്ന വി​ള​ക്കു​ക​ൾ നന്മയു​ടെ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന​വ ആ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

ക​ത്തോ​ലി​ക്കാ ആ​രാ​ധ​ന​ക്ര​മ​മ​നു​സ​രി​ച്ച് ഇ​പ്പോ​ൾ ആ​ഗ​മ​ന​കാ​ല​മാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ആ​ന്ത​രി​ക​മാ​യി ഒ​രു​ങ്ങു​ന്ന കാ​ലം. ആ​ന്ത​രി​ക​മാ​യ ഈ ​ഒ​രു​ക്ക​ത്തെ സ​ഹാ​യി​ക്കാ​ൻ​വേ​ണ്ടി ല​ത്തീ​ൻ സ​ഭ​യി​ൽ ആ​ഗ​മ​ന​കാ​ല മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ക്കു​ന്ന ഒ​രു പാ​ര​ന്പ​ര്യ​മു​ണ്ട്.

ആ ​തി​രി​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ ഒ​രു റീ​ത്തി​നു മു​ക​ളി​ലാ​യി​ട്ടാ​ണ്. ഈ ​റീ​ത്തു​ക​ളു​ണ്ടാ​ക്കാ​ൻ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ക​ട്ടെ പൈ​ൻ വൃ​ക്ഷ​ത്തി​ന്‍റെ​യോ ഫി​ർ മ​ര​ത്തി​ന്‍റെ​യോ ദേ​വ​ദാ​രു​വി​ന്‍റെ​യോ പ​ച്ച​കെ​ടാ​ത്ത ചെ​റി​യ ശി​ഖ​ര​ങ്ങ​ളും.

ആ​ഗ​മ​ന​കാ​ല​ത്തെ നാ​ലു ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​ദ്യ​ത്തേ​തി​ൽ ഒ​രു തി​രി മാ​ത്ര​മാ​ണ് ക​ത്തി​ക്കു​ന്ന​ത്. ആ ​തി​രി പ്ര​ത്യാ​ശ​യു​ടെ പ്ര​തീ​ക​മാ​ണ്. ര​ണ്ടാ​മ​ത്തെ ആ​ഴ്ച ആ​ദ്യ​ത്തെ തി​രി​യോ​ടു​കൂ​ടി ര​ണ്ടാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. അ​തു സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്.

മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച ആ​ദ്യ​ത്തെ ര​ണ്ടു തി​രി​ക​ൾ​ക്കൊ​പ്പം മൂ​ന്നാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. ആ ​തി​രി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് സ​ന്തോ​ഷ​മാ​ണ്. നാ​ലാ​മ​ത്തെ ഞാ​യ​റാ​ഴ്ച ആ​ദ്യ​ത്തെ മൂ​ന്നു തി​രി​ക​ളോ​ടൊ​പ്പം നാ​ലാ​മ​ത്തെ തി​രി​യും ക​ത്തി​ക്കും. ഈ ​തി​രി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് സ്നേ​ഹ​മാ​ണ്.

ആ​ഗ​മ​ന​കാ​ല​ത്തെ പ്ര​ഥ​മ ഞാ​യ​റാ​ഴ്ച തെ​ളി​യി​ക്കു​ന്ന പ്ര​ത്യാ​ശ​യു​ടെ തി​രി ന​മ്മോ​ടു പ​റ​യു​ന്ന​ത് ഇ​രു​ട്ട് എ​ത്ര ക​ന​ത്താ​ലും ഒ​രു ചെ​റി​യ വെ​ളി​ച്ചം​മ​തി ന​മ്മെ ദി​ശ​കാ​ണി​ക്കാ​ൻ എ​ന്നാ​ണ്.

സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ്നേ​ഹ​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​റ്റു തി​രി​ക​ൾ ന​മ്മോ​ടു പ​റ​യു​ന്ന​ത് അ​വ​യു​ടെ വി​ള​ക്കു​ക​ൾ ജീ​വി​ത​ത്തി​ൽ അ​നു​ദി​നം തെ​ളി​യി​ക്കു​വാ​നാ​ണ്. നന്മയു​ടെ ഈ ​തി​രി​ക​ൾ ജീ​വി​ത​ത്തി​ൽ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​തു​വ​ഴി ന​മ്മു​ടെ സ​മൂ​ഹം നന്മയാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​കു​മെ​ന്നു തീ​ർ​ച്ച.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​ഡ്‌വെന്‍റ് റീ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​യി അ​ഞ്ചാ​മ​തൊ​രു വെ​ളു​ത്ത തി​രി​കൂ​ടി സ്ഥാ​പി​ക്കാ​റു​ണ്ട്. അ​തു പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​യി​വ​ന്ന യേ​ശു​നാ​ഥ​നെ​യാ​ണ്. യേ​ശു പ​റ​ഞ്ഞു: ""ഞാ​ൻ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ്. എ​ന്നെ അ​നു​ഗ​മി​ക്കു​ന്ന​വ​ൻ ഒ​രി​ക്ക​ലും അ​ന്ധ​കാ​ര​ത്തി​ൽ ന​ട​ക്കു​ക​യി​ല്ല. അ​വ​ന് ജീ​വ​ന്‍റെ പ്ര​കാ​ശ​മു​ണ്ടാ​യി​രി​ക്കും'' (യോ​ഹ 8:12). യേ​ശു​നാ​ഥ​ൻ പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ ജീ​വി​ച്ചാ​ൽ നാം ​നന്മയു​ടെ പ്ര​കാ​ശം​പ​ര​ത്തു​ന്ന​വ​രാ​യി മാ​റു​മെ​ന്ന​ർ​ഥം.

ഈ ​ആ​ഗ​മ​ന​കാ​ല​ത്ത് നാം ​പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ആ​ഡ്‌വെന്‍റ് തി​രി​ക​ൾ കൊ​ളു​ത്തു​ന്ന​ത് ഒ​രാ​ചാ​ര​മാ​യി മാ​ത്രം ചെ​യ്യു​ന്ന​ത​ല്ല. അ​ത് ജീ​വി​ത​ത്തി​ൽ നാം ​തെ​ളി​യി​ക്കേ​ണ്ട വെ​ളി​ച്ച​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കാ​നാ​ണ്. പ്ര​ത്യേ​കി​ച്ചും പ്ര​ത്യാ​ശ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ.

നാം ​ക്രി​സ്മ​സി​ന് ഒ​രു​ങ്ങു​ന്ന​ത് ഈ ​നന്മക​ളു​ടെ തി​രി​ക​ളോ​ടൊ​പ്പം എ​ല്ലാ നന്മ​ക​ളു​ടെ​യും വി​ള​ക്കു​ക​ൾ ജീ​വി​ത​ത്തി​ൽ തെ​ളി​യി​ച്ചു​കൊ​ണ്ടാ​ക​ട്ടെ. അ​പ്പോ​ൾ ആ​ൻ​ഡോ​ണ്‍ വി​ള​ക്കു​ക​ൾ ഉ​ത്സ​വ​കാ​ല​ത്ത് ഗ്രാ​മം മു​ഴു​വ​ൻ പ്ര​ഭാ​പൂ​രി​ത​മാ​ക്കു​ന്ന​തു​പോ​ലെ നന്മയു​ടെ വി​ള​ക്കു​ക​ൾ സ​മൂ​ഹ​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​മാ​റ്റും.

Jeevithavijayam

എ​പ്പോ​ഴും ന​മ്മെ കേ​ൾ​ക്കു​ന്ന​വ​ൻ

ഒ​രു പോ​സ്റ്റ് ഓ​ഫീ​സാ​ണ് രം​ഗം. ഒ​രു​ദി​വ​സം രാ​വി​ലെ ഒ​രു സ്ത്രീ ​കോ​പാ​കു​ല​യാ​യി കൗ​ണ്ട​റി​ലെ​ത്തി. ""എ​ന്താ​ണ് പ്ര​ശ്നം?'' ജീ​വ​ന​ക്കാ​രി ശാ​ന്ത​യാ​യി ചോ​ദി​ച്ചു. ""ഞാ​ൻ ഷോ​പ്പിം​ഗി​നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു​തു​ട​ങ്ങി. ""വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ വാ​തി​ലി​നു മു​ന്നി​ൽ ഒ​രു കാ​ർ​ഡ് ക​ണ്ടു. പോ​സ്റ്റ്മാ​ൻ ഒ​രു പാ​ഴ്സ​ൽ എ​ത്തി​ക്കാ​ൻ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നെ​ന്നും അ​തി​ൽ എ​ഴു​തി​യി​രു​ന്നു.''

ഒ​രു​നി​മി​ഷം ശ്വാ​സം വ​ലി​ച്ചു​വി​ട്ട് ആ ​സ്ത്രീ തു​ട​ർ​ന്നു: ""എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, എ​ന്‍റെ ഭ​ർ​ത്താ​വ് ഇ​ന്നു മു​ഴു​വ​ൻ​സ​മ​യ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​രും ബെ​ൽ അ​ടി​ച്ച​താ​യി അ​ദ്ദേ​ഹം കേ​ട്ടി​ല്ല എ​ന്നാ​ണ് എ​ന്നോ​ടു പ​റ​ഞ്ഞ​ത്!'' ജീ​വ​ന​ക്കാ​രി ഉ​ട​നെ ക്ഷ​മാ​പ​ണം​ചെ​യ്ത് അ​ക​ത്തു​പോ​യി പാ​ഴ്സ​ൽ കൊ​ണ്ടു​വ​ന്നു. അ​പ്പോ​ൾ ആ ​സ്ത്രീ​യു​ടെ മു​ഖം തെ​ളി​ഞ്ഞു. ""എ​ത്ര നാ​ളാ​യി ഇ​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.'' ആ ​സ്ത്രീ പ​റ​ഞ്ഞു.

അ​പ്പോ​ൾ കൗ​തു​ക​പൂ​ർ​വം ജീ​വ​ന​ക്കാ​രി ചോ​ദി​ച്ചു: ""എ​ന്താ​ണ് ഈ ​പാ​ഴ്സ​ലി​ൽ?'' ഉ​ട​നെ അ​ഭി​മാ​ന​പൂ​ർ​വം ആ ​സ്ത്രീ പ​റ​ഞ്ഞു: ""എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പു​തി​യ ഹി​യ​റിം​ഗ് എ​യ്ഡ്.'' ഒ​രു നി​മി​ഷ​ത്തെ നി​ശ​ബ്ദ​ത. എ​ന്നി​ട്ട് ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു: ""ഇ​നി ആ​രെ​ങ്കി​ലും ബെ​ല്ല​ടി​ച്ചാ​ൽ അ​ദ്ദേ​ഹം കേ​ൾ​ക്കും!''

ഈ ​ക​ഥ ര​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഒ​രു കാ​ര്യം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നാം ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ചെ​വി കേ​ൾ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ. വേ​റൊ​രു​കാ​ര്യം- ചെ​വി​യു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ന​മ്മെ എ​പ്പോ​ഴും കേ​ൾ​ക്ക​ണ​മെ​ന്നി​ല്ല.

കാ​ര​ണം, ചി​ല ആ​ളു​ക​ൾ​ക്ക് ന​മ്മെ കേ​ൾ​ക്കു​വാ​ൻ താ​ല്പ​ര്യം ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല.
ദൈ​വ​ത്തി​ന്‍റെ കാ​ര്യ​വും ഇ​ങ്ങ​നെ​യാ​ണോ? ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം ഉ​ട​നെ കാ​ണാ​തെ​വ​രു​ന്പോ​ൾ ചി​ല​പ്പോ​ൾ നാം ​സം​ശ​യി​ച്ചു​പോ​യേ​ക്കാം. എ​ന്നാ​ൽ സം​ശ​യി​ക്കേ​ണ്ട. ന​മ്മു​ടെ പ്രാ​ർ​ഥ​ന എ​പ്പോ​ഴും ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. അ​തു​മ​ല്ല, ന​മ്മു​ടെ സ്നേ​ഹ​മ​സൃ​ണ​മാ​യ പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കാ​ൻ എ​പ്പോ​ഴും കാ​ത്തി​രി​ക്കു​ന്ന​വ​നു​മാ​ണ് അ​വി​ടു​ന്ന്.

എ​ങ്ങ​നെ​യാ​ണ് ദൈ​വ​ത്തി​ന് എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക? ദൈ​വ​ത്തി​ന് ഒ​രു കാ​ര്യ​ത്തി​ലും പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന​തു​ത​ന്നെ കാ​ര​ണം. ന​മ്മെ കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത നി​മി​ഷ​മോ ശ്ര​ദ്ധ പ​ത​റി​പ്പോ​കു​ന്ന സ​മ​യ​മോ ന​മ്മെ മ​റ​ക്കു​ന്ന സ​മ​യ​മോ അ​വി​ടു​ത്തേ​ക്കി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ന്ന​തി​ൽ അ​വി​ട​ത്തെ ചെ​വി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു'' (സ​ങ്കീ 34:15)

അ​തു​പോ​ലെ ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""പ്രാ​ർ​ഥി​ച്ചു​തീ​രും​മു​ന്പേ ഞാ​ൻ അ​തു കേ​ൾ​ക്കും'' (ഏ​ശ​യ്യാ 65:24). ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ വാ​ക്കു​ക​ളു​ടെ മ​ഹ​ത്വം​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ത്തെ സ്നേ​ഹം മ​ഹ​ത്താ​യ​തു​കൊ​ണ്ടാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് നാം ​അ​തി​ന് അ​ർ​ഹ​രാ​യ​തു​കൊ​ണ്ട​ല്ല. പ്ര​ത്യു​ത, അ​വി​ട​ന്ന് ന​മ്മു​ടെ പി​താ​വാ​യ​തു​കൊ​ണ്ടാ​ണ്.

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​ത് അ​വി​ട​ന്ന് സ്നേ​ഹ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. കേ​ൾ​ക്കു​ക എ​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​മാ​യ ഒ​രു പ്ര​വൃ​ത്തി​യാ​ണ്. ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം നാം ​അ​വി​ട​ത്തേ​ക്ക് വി​ല​പ്പെ​ട്ട​വ​ർ ആ​യ​താ​ണ്. ന​മ്മു​ടെ ""ത​ല​യി​ലെ ഓ​രോ മു​ടി​യി​ഴ​യും എ​ണ്ണി​യി​രി​ക്കു​ന്നു'' (മ​ത്താ​യി 10:30). ദൈ​വം എ​ത്ര കൂ​ടു​ത​ലാ​യി ന​മ്മു​ടെ ക​ണ്ണീ​ർ കാ​ണു​ക​യും പ്രാ​ർ​ഥ​ന​ക​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും!

ദൈ​വം ന​മ്മെ കേ​ൾ​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ന​മ്മു​ടെ വി​ശ്വാ​സം അ​വി​ട​ത്തെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട​ല്ലേ ""വി​ശ്വാ​സ​മി​ല്ലാ​തെ ദൈ​വ​ത്തെ പ്ര​സാ​ദി​പ്പി​ക്കു​ക അ​സാ​ധ്യ​മാ​ണ്'' എ​ന്നു ഹെ​ബ്രാ​യ ലേ​ഖ​ന​ത്തി​ൽ നാം ​വാ​യി​ക്കു​ന്ന​ത് (11:6).

എ​ന്നാ​ൽ വി​ശ്വാ​സ​ത്തോ​ടു​കൂ​ടെ നാം ​പ്രാ​ർ​ഥി​ക്കുമ്പോ​ഴും ചി​ല​പ്പോ​ൾ നാം ​പ്രാ​ർ​ഥി​ക്കു​ന്ന​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ​പോ​കു​ന്നു. എ​ന്താ​യി​രി​ക്കാം അ​തി​നു കാ​ര​ണം? ഒ​രു​പ​ക്ഷേ ന​മ്മു​ടെ പ്ര​ശ്ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ നാം ​കാ​ണു​ന്നു​ണ്ടാ​വൂ. എ​ന്നാ​ൽ ദൈ​വം അ​തി​ന്‍റെ പൂ​ർ​ണ​ചി​ത്രം വ്യ​ക്ത​മാ​യി കാ​ണു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ ഭാ​വി​ജീ​വി​തം മു​ഴു​ൻ ക​ണ്മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് അ​വി​ട​ന്ന് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്.

പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ത്ത​രം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ വി​ശ്വാ​സ​ത്തി​ൽ ന​മ്മെ ആ​ഴ​പ്പെ​ടു​ത്താ​നോ, ന​മ്മെ കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള​വ​രും ന​ന്ദി​യു​ള്ള​വ​രും വി​ശു​ദ്ധി​യു​ള്ള​വ​രു​മൊ​ക്കെ​യാ​യി മാ​റ്റി​യെ​ടു​ക്കാ​നോ വേ​ണ്ടി​യാ​യി​രി​ക്ക​ണം. അ​തു​പോ​ലെ ദൈ​വ​ത്തി​ന്‍റെ മൗ​ന​ത്തി​ൽ​പ്പോ​ലും അ​ർ​ഥ​മു​ണ്ട് എ​ന്ന​ത് നാം ​മ​റ​ക്ക​രു​ത്. ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ട​ന്ന് എ​ല്ലാം ന​മ്മു​ടെ ന​ന്മ​യ്ക്കാ​യി ഭ​വി​പ്പി​ക്കു​ന്നു എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? (റോ​മാ 8:28).

അ​പ്പോ​ൾ​പ്പി​ന്നെ പ്രാ​ർ​ഥി​ക്കാ​ൻ നാം ​മ​ടി​ക്കേ​ണ്ട. വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പോ​സ്ത​ല​ൻ പ​റ​യു​ന്നു: ""ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​രാ​കേ​ണ്ട. പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും അ​പേ​ക്ഷ​യി​ലൂ​ടെ​യും കൃ​ത​ജ്ഞ​താ സ്തോ​ത്ര​ങ്ങ​ളോ​ടെ നി​ങ്ങ​ളു​ടെ യാ​ച​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ അ​ർ​പ്പി​ക്കു​വി​ൻ'' (ഫി​ലി​പ്പി 4:9). ദൈ​വ​പു​ത്ര​നാ​യ യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു: ""ചോ​ദി​ക്കു​വി​ൻ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും. അ​ന്വേ​ഷി​ക്കു​വി​ൻ നി​ങ്ങ​ൾ ക​ണ്ടെ​ത്തും. മു​ട്ടു​വി​ൻ നി​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടും'' (മ​ത്താ​യി 7:7). ഭ​ഗ്നാ​ശ​രാ​കാ​തെ എ​പ്പോ​ഴും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ന്യാ​യാ​ധി​പ​ന്‍റെ​യും വി​ധ​വ​യു​ടെ​യും ഉ​പ​മ​യി​ലൂ​ടെ അ​വി​ട​ന്ന് ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട് (ലൂ​ക്കാ 18:1-8).

അ​തേ, എ​പ്പോ​ഴും ന​മ്മു​ടെ പ്രാ​ർ​ഥ​ന ശ്ര​വി​ക്കു​ന്ന​വ​നാ​ണ് ദൈ​വം. നാം ​ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​ർ​ഥ​ന​യി​ലൂ​ടെ മ​ന​സ് ദൈ​വ​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന ഓ​രോ നി​മി​ഷ​വും സ​മൃ​ദ്ധ​മാ​യി പ​രി​ശു​ദ്ധാ​ത്മാ​വി​നെ അ​വി​ട​ന്ന് ന​മു​ക്കു ന​ൽ​കു​മെ​ന്ന​ല്ലേ യേ​ശു പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്? (ലൂ​ക്കാ 11:13). ന​മ്മു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളോ​ടും ദൈ​വം പ്ര​തി​ക​രി​ക്കു​ക​യും പ​രി​ശു​ദ്ധാ​ത്മാ​വി​നെ ന​ൽ​കി ന​മ്മെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു സാ​രം.

Jeevithavijayam

ഓ​ഡി​യെ കാ​ണാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗാ​ർ​ഫീ​ൽ​ഡു​മാ​ർ

അ​മേ​രി​ക്ക​ൻ കാ​ർ​ട്ടൂ​ണി​സ്റ്റ് ജിം ​ഡേ​വി​സി​ന്‍റെ ഭാ​വ​ന ജന്മം​ന​ൽ​കി​യ അ​തി​മ​നോ​ഹ​ര​മാ​യ കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. ഈ ​പ​ര​ന്പ​ര​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന പൂ​ച്ച​യാ​ണ്. മ​റ്റൊ​രു ക​ഥാ​പാ​ത്രം ഓ​ഡി എ​ന്ന ഒ​രു ചെ​റി​യ നാ​യ​യും. മൂ​ന്നാ​മ​ത്തെ ക​ഥാ​പാ​ത്രം ഇ​വ ര​ണ്ടി​ന്‍റെ​യും ഉ​ട​മ​യാ​യ ജോ​ണ്‍ അ​ർ​ബ​ക്കി​ളും.

ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ​ത്ര​ങ്ങ​ളും മാ​സി​ക​ക​ളും ഉ​ൾ​പ്പെ​ടെ 2,580 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് ഈ ​കോ​മി​ക് സ്ട്രി​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തു ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന കോ​മി​ക് സ്ട്രി​പ്പി​നോ​ടു കി​ട​പി​ടി​ക്കാ​ൻ മ​റ്റൊ​രു കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഇ​ല്ല എ​ന്നു സാ​രം.

ഈ ​കോ​മി​ക് സ്ട്രി​പ്പി​നെ ആ​ധാ​ര​മാ​ക്കി ഒ​ന്നി​ലേ​റെ സി​നി​മ​ക​ളും ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളും ഡ​സ​ൻ ക​ണ​ക്കി​നു വീ​ഡി​യോ ഗെ​യി​മു​ക​ളും പു​സ്ത​ക​ങ്ങ​ളും ധാ​രാ​ളം ക​ച്ച​വ​ട ഉ​ത്പ​ന്ന​ങ്ങ​ളും പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. 2020ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഗാ​ർ​ഫീ​ൽ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​മൂ​ല്യം നൂ​റു​കോ​ടി ഡോ​ള​റി​ലേ​റെ​യാ​ണ്. മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ അ​ത്ര​യേ​റെ സ്വാ​ധീ​നം ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു​ണ്ട് എ​ന്നു വ്യ​ക്തം.

പൂ​ണ്ട മ​ടി​യ​നാ​ണ് ഗാ​ർ​ഫീ​ൽ​ഡ് എ​ന്ന ക​ഥാ​പാ​ത്രം. അ​തു​പോ​ലെ ഭ​ക്ഷ​ണ​ക്കൊ​തി​യ​നും. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത സ​മ​യം മു​ഴു​വ​നും​ത​ന്നെ അ​വ​ൻ നീ​ണ്ട ഉ​റ​ക്ക​ത്തി​ലാ​ണ്. വ്യാ​യാ​മം ചെ​യ്യു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​വ​ന് ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധി​ക്കി​ല്ല. സ്വാ​ർ​ഥ​നാ​ണെ​ന്ന​പോ​ലെ കാ​ര്യം നേ​ടി​യെ​ടു​ക്കാ​ൻ മി​ടു​ക്ക​നു​മാ​ണ് അ​വ​ൻ. ത​ന്നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ലോ​കം തി​രി​യു​ന്ന​ത് എ​ന്നാ​ണ് അ​വ​ന്‍റെ ഭാ​വം. ഭാ​വ​വ്യ​ത്യാ​സ​മി​ല്ലാ​തെ ത​മാ​ശ​പ​റ​യാ​നും അ​വ​ന​റി​യാം.

ധാ​രാ​ളം കു​റ​വു​ക​ളു​ള്ള ഒ​രു ആ​ന്‍റി-​ഹീ​റോ​യാ​ണ് ഗാ​ർ​ഫീ​ൽ​ഡ്. എ​ന്നാ​ൽ വ​ല്ല​പ്പോ​ഴും സ്നേ​ഹം​കാ​ണി​ക്കാ​നും ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും അ​വ​ന് അ​റി​യാം. അ​തു​കൊ​ണ്ടു​കൂ​ടി​യാ​യി​രി​ക്ക​ണം, സു​ഖ​ലോ​ലു​പ​നാ​യ ഈ ​പൂ​ച്ച​യെ ധാ​രാ​ളം​പേ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ർ​ട്ടൂ​ണ്‍ പ​ര​ന്പ​ര ഒ​രു പൂ​ച്ച​യെ​ക്കു​റി​ച്ചു​ള്ള ക​ഥ മാ​ത്ര​മ​ല്ല. ഇ​ത് മ​നു​ഷ്യ​രു​ടെ സ്വ​ഭാ​വ പ്ര​ത്യേ​ക​ത​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ക​ഥാ​പ​ര​ന്പ​ര​യാ​ണ്.

ഈ ​പ​ര​ന്പ​ര​യി​ലെ ക​ഥാ​പാ​ത്ര​മാ​യ ഓ​ഡി എ​ന്ന കൊ​ച്ചു​നാ​യ എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​ണ്. ബു​ദ്ധി​ശ​ക്തി​യി​ൽ പി​ന്നാ​ക്ക​മാ​ണെ​ങ്കി​ലും എ​പ്പോ​ഴും ത​ന്‍റെ യ​ജ​മാ​ന​നോ​ട് വി​ശ്വ​സ്ത​നാ​ണ് അ​വ​ൻ. അ​തു​പോ​ലെ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​നു ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ പൂ​ച്ച​യെ​പ്പോ​ലെ, ചി​ന്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​യി​ട്ട​ല്ല ഓ​ഡി​യെ കാ​ർ​ട്ടൂ​ണി​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​നി ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു കോ​മി​ക് സ്ട്രി​പ്പി​ലെ ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ: കൊ​ടും ത​ണു​പ്പു​ള്ള ഒ​രു ദി​വ​സം. ഗാ​ർ​ഫീ​ൽ​ഡ് ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട ക​സേ​ര​യി​ൽ കാ​ലും​നീ​ട്ടി കി​ട​ക്കു​ക​യാ​ണ്. അ​പ്പോ​ൾ ഗ്ലാ​സ് ജാ​ല​ക​ത്തി​ന​പ്പു​റം ഓ​ഡി​യെ കാ​ണു​ന്നു. അ​വ​ൻ ത​ണു​പ്പു​കൊ​ണ്ടു വി​റ​യ്ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും വീ​ടി​ന​ക​ത്തു ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണ്. പ​ക്ഷേ എ​ല്ലാ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.

ഇ​തു കാ​ണു​ന്ന ഗാ​ർ​ഫീ​ൽ​ഡ് മ​ന​സി​ൽ പ​റ​യു​ക​യാ​ണ്: ""പാ​വം ഓ​ഡി. വീ​ടി​നു​പു​റ​ത്തു കൊ​ടും​ത​ണു​പ്പി​ലാ​യി​പ്പോ​യി. ഇ​തെ​നി​ക്ക് ക​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഞാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം.'' അ​തോ​ടെ ഗാ​ർ​ഫീ​ൽ​ഡ് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്നു. പി​ന്നീ​ടു ചെ​ന്ന് ആ ​ജ​നാ​ല​യു​ടെ വി​രി വ​ലി​ച്ച് ജ​നാ​ല മ​റ​യ്ക്കു​ന്നു!

ഈ ​കോ​മി​ക് സ്ട്രി​പ്പ് കാ​ണു​ന്പോ​ൾ ന​മു​ക്കു ചി​രി​ക്കാ​നാ​ണോ ക​ര​യാ​നാ​ണോ തോ​ന്നു​ക? ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ പൊ​തു​വേ​യു​ള്ള സ്വ​ഭാ​വം വ​ച്ചു നോ​ക്കു​ന്പോ​ൾ അ​വ​ൻ ഇ​തും ഇ​തി​ല​ധി​ക​വും ചെ​യ്യും. എ​ന്നാ​ൽ ഈ ​ക്രൂ​ര​മാ​യ ത​മാ​ശ​യു​ടെ പി​ന്നി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. ന​മ്മി​ൽ ആ​രെ​ങ്കി​ലും ഇ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് ആ ​ചോ​ദ്യം.

മ​റ്റു​ള്ള​വ​രു​ടെ ക​ഷ്ട​ത​ക​ൾ കാ​ണു​ന്പോ​ൾ അ​തു കാ​ണാ​ത്ത​വ​രെ​പ്പോ​ലെ ന​ട​ന്ന​ക​ലു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മോ​ട് ഒ​രു സ​ഹാ​യം ചോ​ദി​ക്കു​ന്പോ​ൾ അ​തു കേ​ട്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? ന​മ്മു​ടെ മു​ന്നി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രെ കാ​ണു​ന്പോ​ൾ അ​തേ​ക്കു​റി​ച്ച് മൗ​നം പാ​ലി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? എ​ങ്കി​ൽ നാ​മും ഗാ​ർ​ഫീ​ൽ​ഡി​ൽ​നി​ന്ന് അ​ല്പം​പോ​ലും വ്യ​ത്യ​സ്ത​ര​ല്ല.

ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട് ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""ലോ​കം ഒ​ത്തി​രി സ​ഹി​ക്കു​ന്നു​ണ്ട്. അ​തു ദു​ഷ്ട​രാ​യ​വ​രു​ടെ അ​ക്ര​മ​പ്ര​വ​ർ​ത്ത​നം​കൊ​ണ്ട​ല്ല, പ്ര​ത്യു​ത ന​ല്ല​വ​രെ​ന്നു ക​രു​ത​പ്പെ​ടു​ന്ന​വ​രു​ടെ മൗ​നം മൂ​ല​മാ​ണ്.''

തീ​ർ​ച്ച​യാ​യും ദു​ഷ്ട​രു​ടെ പ്ര​വൃ​ത്തി​ക​ൾ​മൂ​ലം ലോ​ക​ത്തി​ൽ ധാ​രാ​ളം ദുഃ​ഖ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. അ​തി​നാ​ൽ നെ​പ്പോ​ളി​യ​ന്‍റെ ഉ​ദ്ധ​ര​ണി​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തു പ​റ​യു​ന്ന​ത് ന​മു​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തു പ​റ​യു​ന്നതു നാം ​സ​മ്മ​തി​ക്കു​ക​ത​ന്നെ​വേ​ണം.

മൗ​നം എ​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ വി​വ​ക്ഷി​ക്കു​ന്ന​ത് സം​സാ​ര​ത്തി​ലെ മൗ​നം മാ​ത്ര​മ​ല്ല. അ​തു പ്ര​വൃ​ത്തി​യു​ടെ അ​ഭാ​വം കൂ​ടി​യാ​ണ്. ഗാ​ർ​ഫീ​ൽ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് അ​താ​യി​രു​ന്നു. ത​ണുപ്പിൽ വി​റ​ങ്ങ​ലി​ച്ചു നി​ന്നി​രു​ന്ന ഓ​ഡി​ക്കു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഗാ​ർ​ഫീ​ൽ​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​പ​ക​രം ആ ​കാ​ഴ്ച ക​ണ്ണി​ൽ​നി​ന്ന് മ​റ​യ്ക്കാ​നാ​ണ് അ​വ​ൻ ശ്ര​മി​ച്ച​ത്.

ഓ​ഡി​യെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് നാം ​വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മോ? അ​തോ അ​തി​നു​പ​ക​രം അ​വ​രു​ടെ ദുഃ​ഖം കാ​ണാ​തി​രി​ക്കാ​ൻ നാം ​ജ​നാ​ല​യു​ടെ ക​ർ​ട്ട​ൻ വ​ലി​ച്ച് ജ​നാ​ല അ​ട​യ്ക്കു​മോ? നാം ​സ്വ​യം ചോ​ദി​ക്കേ​ണ്ട ഒ​രു ചോ​ദ്യ​മാ​ണി​ത്.

Jeevithavijayam

മ​നു​ഷ്യ​ൻ മ​റ​ന്നാ​ലും ദൈ​വം മ​റ​ക്കി​ല്ല

2016ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹോ​ളി​വു​ഡ് സി​നി​മ​യാ​ണ് ഹി​ഡ​ൻ ഫി​ഗേ​ഴ്സ്. മൂ​ന്നു സ്ത്രീ​ക​ളാ​ണ് ഈ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​വ​രാ​ക​ട്ടെ ക​റു​ത്ത വം​ശ​ജ​രും. 25 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ട്ടു പു​റ​ത്തി​റ​ക്കി​യ ആ ​സി​നി​മ ഇ​രു​നൂ​റു മി​ല്യ​ൺ ഡോ​ള​റി​ലേ​റെ ലാ​ഭം കൊ​യ്തു. 2016ലെ ​ഏ​റ്റ​വും ന​ല്ല പ​ത്തു സി​നി​മ​ക​ളി​ലൊ​ന്നാ​യി ഇ​ത് എ​ണ്ണ​പ്പെ​ട്ടു. ഏ​റ്റ​വും ന​ല്ല ചി​ത്ര​ത്തി​നു​ള്ള 2016ലെ ​അ​ക്കാ​ഡ​മി നോ​മി​നേ​ഷ​നും ല​ഭി​ച്ചു.

ച​രി​ത്ര​വ​സ്തു​ത​ക​ളെ ആ​ധാ​ര​മാ​ക്കി മാ​ർ​ഗോ ലി ​ഷെ​ട്ട​ർ​ലി എ​ഴു​തി​യ ഇ​തേ പേ​രി​ലു​ള്ള പു​സ്ത​ക​മാ​ണ് സി​നി​മ​യു​ടെ ആ​ധാ​രം. പു​സ്ത​ക​ത്തി​ലെ​യും സി​നി​മ​യി​ലെ​യും ക​ഥ ഏ​ക​ദേ​ശം ഒ​രു​പോ​ലെ​യാ​ണ്. ക​ഥ പ​റ​യാ​നു​ള്ള എ​ളു​പ്പ​ത്തി​ന് സി​നി​മ​യി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു മാ​ത്രം. തി​യ​ഡോ​ർ മെ​ൽ​ഫി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ മെ​ൽ​ഫി​യും ആ​ലി​സ​ൺ ഷ്റോ​ഡ​റും​കൂ​ടി ത​യാ​റാ​ക്കി​യ​താ​ണ്.

മ​നു​ഷ്യ കം​പ്യൂ​ട്ട​ർ

‌മൂ​ന്നു ക​റു​ത്ത വ​നി​ത​ക​ളെ​ക്കു​റി​ച്ചാ​ണ് സി​നി​മ​യെ​ങ്കി​ലും അ​തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ത് കാ​ത്റി​ൻ ജോ​ൺ​സ​ൺ എ​ന്ന ക​ണ​ക്കു വി​ദ​ഗ്ധ​യാ​ണ്. അ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഥ നീ​ങ്ങു​ന്ന​ത്. 1957 ഒ​ക്ടോ​ബ​ർ നാ​ലി​ന് സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ യൂ​റി ഗ​ഗാ​റി​ൻ ആ​ദ്യ ശൂ​ന്യാ​കാ​ശ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ൾ അ​മേ​രി​ക്ക ഞെ​ട്ടി. അ​തി​നു​ള്ള മ​റു​പ​ടി​യാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​യു​ടെ സ്പേ​സ് പ്രോ​ഗ്രാം വി​പു​ലീ​ക​രി​ക്ക​പ്പെ​ട്ട​ത്.

മ​നു​ഷ്യ​നെ ശൂ​ന്യാ​കാ​ശ​ത്തി​ല​യ​യ്ക്ക​ണ​മെ​ങ്കി​ൽ റോ​ക്ക​റ്റ് മാ​ത്രം മ​തി​യാ​വി​ല്ല​ല്ലോ. ആ​വ​ശ്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ൽ ന​ട​ത്തേ​ണ്ടേ? അ​ന്നു കം​പ്യൂ​ട്ട​റു​ക​ളി​ല്ലാ​തി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​നു​ഷ്യ കം​പ്യൂ​ട്ട​റു​ക​ളെ​യാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന ജോ​ലി ഏ​ല്പി​ച്ചി​രു​ന്ന​ത്. അ​ങ്ങ​നെ നി​യ​മി​ക്ക​പ്പെ​ട്ട ഒ​രു മ​നു​ഷ്യ കം​പ്യൂ​ട്ട​റാ​യി​രു​ന്നു കാ​ത്റി​ൻ.

കാ​ത്റി​ൻ ന​ട​ത്തി​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള​നു​സ​രി​ച്ചാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ആ​ദ്യ​ത്തെ ശൂ​ന്യാ​കാ​ശ സ​ഞ്ചാ​രി​യാ​യ അ​ല​ൻ ഷെ​പ്പേ​ർ​ഡ് 1961 മേ​യ് അ​ഞ്ചി​ന് വി​ജ​യ​ക​ര​മാ​യ ശൂ​ന്യാ​കാ​ശ യാ​ത്ര ന​ട​ത്തി​യ​തും തി​രി​ച്ചു മ​ട​ങ്ങി​യ​തും. ഇ​തി​നൊ​ക്കെ ശേ​ഷ​മാ​യി​രു​ന്നു ഐ​ബി​എം കം​പ്യൂ​ട്ട​റു​ക​ൾ ക​ണ​ക്കു​കൂ​ട്ടാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. അ​പ്പോ​ഴും കം​പ്യൂ​ട്ട​റു​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളോ​ടൊ​പ്പം കാ​ത്റി​ന്‍റെ ക​ണ​ക്കു​ക​ളെ​യും നാ​സ ആ​ശ്ര​യി​ച്ചി​രു​ന്നു.

കാ​ത്റി​ന്‍റെ ക​ഥ ഇ​ത്ര​യും പ​റ​ഞ്ഞ​ത് സി​നി​മ​യു​ടെ കേ​ന്ദ്ര​ബി​ന്ദു അ​വ​രാ​യ​തു​കൊ​ണ്ടാ​ണ്. എ​ന്നാ​ൽ, ഇ​വി​ടെ പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യ മേ​രി ജാ​ക്സ​നെ​ക്കു​റി​ച്ചാ​ണ്. മേ​രി​യും നാ​സ​യു​ടെ ഒ​രു മ​നു​ഷ്യ കം​പ്യൂ​ട്ട​റാ​യി​രു​ന്നു. എ​ന്നാ​ൽ, നാ​സ​യി​ൽ എ​ൻ​ജി​നി​യ​റാ​യി നി​യ​മ​ന​ത്തി​നാ​യി അ​വ​ർ അ​പേ​ക്ഷി​ച്ച​പ്പോ​ൾ അ​തി​നു​ള്ള യോ​ഗ്യ​ത​യാ​യി വി​ർ​ജീ​നി​യ സം​സ്ഥാ​ന​ത്തെ ഹാം​പ്റ്റ​ൺ ഹൈ​സ്കൂ​ൾ ന​ൽ​കി​യി​രു​ന്ന ഒ​രു യൂ​ണി​വേ​ഴ്സി​റ്റി കോ​ഴ്സ് പാ​സാ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അ​തു വെ​ളു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള​താ​യി​രു​ന്നു.

വെ​ളു​ത്ത​വ​രു​ടെ സ്കൂ​ൾ

ക​റു​ത്ത​വ​ർ​ക്കു വെ​ളു​ത്ത​വ​രു​ടെ സ്കൂ​ളി​ൽ പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. പ്ര​തി​വി​ധി തേ​ടി മേ​രി കോ​ട​തി​യി​ലെ​ത്തി. അ​പ്പോ​ൾ, ജ​ഡ്ജി പ​റ​ഞ്ഞ​തു നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു. ഉ​ട​നെ ജ​ഡ്ജി​യോ​ട് ത​നി​ച്ചു സം​സാ​രി​ക്കാ​ൻ മേ​രി അ​നു​വാ​ദം ചോ​ദി​ച്ചു. മ​ന​സി​ല്ലാ മ​ന​സോ​ടെ ജ​ഡ്ജി അ​നു​വ​ദി​ച്ച​പ്പോ​ൾ മേ​രി ജ​ഡ്ജി​യോ​ടു പ​റ​ഞ്ഞ​ത് ചു​രു​ക്ക​ത്തി​ൽ ഇ​പ്ര​കാ​ര​മാ​യി​രു​ന്നു:

""അ​ങ്ങ​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി നേ​വി​യി​ൽ ചേ​ർ​ന്ന​തും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ച്ച​തും ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​തും അ​ങ്ങാ​യി​രു​ന്നു.'' ഇ​ത്ര​യും പ​റ​ഞ്ഞ​പ്പോ​ൾ ജ​ഡ്ജി ചോ​ദി​ച്ചു: ""എ​ന്താ​ണ് നി​ങ്ങ​ളു​ടെ പോ​യി​ന്‍റ്.'' മേ​രി പ​റ​ഞ്ഞു:""​അ​ങ്ങ​യു​ടെ മാ​തൃ​ക അ​നു​സ​രി​ച്ച്, ഒ​ന്നാ​മ​താ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- വെ​ളു​ത്ത​വ​രു​ടെ സ്കൂ​ളി​ൽ പ​ഠി​ച്ചു നാ​സ​യി​ലെ ആ​ദ്യ​ത്തെ ക​റു​ത്ത എ​ൻ​ജി​നി​യ​റാ​കാ​ൻ.''

ഉ​ട​നെ ജ​ഡ്ജി പ​റ​ഞ്ഞു:"" അ​തി​നു നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല​ല്ലോ.''​മേ​രി​യു​ടെ മ​റു​പ​ടി:""​അ​ങ്ങ് എ​ത്ര​യോ കേ​സു​ക​ൾ​ക്കാ​ണ് അ​ങ്ങ​യു​ടെ സേ​വ​ന​കാ​ല​ത്തു വി​ധി പ​റ​യാ​ൻ പോ​കു​ന്ന​ത്! നൂ​റു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ അ​വ​യി​ൽ ഏ​തെ​ങ്കി​ലും ആ​രെ​ങ്കി​ലും ഓ​ർ​ത്തി​രി​ക്കു​മോ? എ​ന്നാ​ൽ, എ​ന്‍റെ കേ​സി​ൽ അ​നു​കൂ​ല വി​ധി പ​റ​ഞ്ഞാ​ൽ നൂ​റു വ​ർ​ഷം ക​ഴി​ഞ്ഞാ​ലും ആ​രെ​ങ്കി​ലും അ​തു മ​റ​ക്കു​മോ? ഇ​പ്ര​കാ​ര​മു​ള്ള വി​ധി​യു​ടെ കാ​ര്യ​ത്തി​ലും അ​ങ്ങ് ഒ​ന്നാ​മ​നാ​കി​ല്ലേ?''

ജ​ഡ്ജി​യു​ടെ വി​ധി മേ​രി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. അ​ങ്ങ​നെ മേ​രി വെ​ളു​ത്ത​വ​രു​ടെ സ്കൂ​ളി​ൽ പ​ഠി​ക്കു​ക​യും നാ​സ​യി​ലെ എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​ന്നാ​മ​താ​യി എ​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ആ​രെ​ങ്കി​ലു​മു​ണ്ടോ? പ​ഠ​നം, പ​ണ​സ​ന്പാ​ദ​നം, അ​ധി​കാ​രം, പ്ര​ശ​സ്തി എ​ന്നി​വ​യു​ടെ​യൊ​ക്കെ കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​താ​യി എ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ധാ​രാ​ള​മി​ല്ലേ. ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ ഒ​ന്നാ​മ​താ​കു​ന്ന​തു ന​ല്ല കാ​ര്യം ത​ന്നെ.. എ​ന്നാ​ൽ, അ​തി​ൽ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യോ?

കോ​ട​തി​യി​ൽ മേ​രി ജ​ഡ്ജി​യോ​ട് ചോ​ദി​ച്ച ആ ​ചോ​ദ്യ​മി​ല്ലേ? നൂ​റു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജ​ഡ്ജി​യു​ടെ ഏ​തെ​ങ്കി​ലും വി​ധി ആ​രെ​ങ്കി​ലും ഓ​ർ​ത്തി​രി​ക്കു​മോ എ​ന്ന ചോ​ദ്യം. ആ ​ചോ​ദ്യം കേ​ട്ട​പ്പോ​ഴാ​ണ് ത​ന്‍റെ വി​ധി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ആ ​ജ​ഡ്ജി​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​യ​ത്. അ​തു​വ​രെ, നി​യ​മ​ത്തി​ലെ വ​ള്ളി​യും പു​ള്ളി​യും തെ​റ്റാ​തെ​യു​ള്ള വി​ധി​യാ​യി​രു​ന്നു അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്ന​ത്. വി​ധി​യു​ടെ ആ​ധാ​ര​മാ​യ നി​യ​മം ശ​രി​യോ തെ​റ്റോ എ​ന്ന് അ​ദ്ദേ​ഹം പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. മേ​രി​യു​ടെ ചോ​ദ്യം അ​ദ്ദേ​ഹ​ത്തി​ന് പു​തി​യൊ​രു തി​രി​ച്ച​റി​വ് ന​ൽ​കി. അ​തു ന​ന്മ​യാ​യി മാ​റു​ക​യും ചെ​യ്തു.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നാം ​എ​ന്തെ​ല്ലാം ചെ​യ്യു​ന്നു. എ​ത്ര​യോ നേ​ട്ട​ങ്ങ​ൾ നേ​ടു​ന്നു. എ​ന്നാ​ൽ അ​വ​യെ​ല്ലാം ആ​രെ​ങ്കി​ലും ഓ​ർ​ത്തി​രി​ക്കു​മോ? പ്ര​ത്യേ​കി​ച്ചും ദൈ​വം ഓ​ർ​ത്തി​രി​ക്കു​മോ? നാം ​ന​ന്മ​ക​ളും കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളും ചെ​യ്താ​ൽ മ​റ്റു​ള്ള​വ​ർ അ​ത് ഓ​ർ​ത്തി​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ, കു​റെ ക​ഴി​യു​ന്പോ​ൾ ലോ​കം അ​തു മ​റ​ന്നു​പോ​യേ​ക്കാം. എ​ന്നാ​ൽ, ദൈ​വം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. മ​നു​ഷ്യ​ൻ മ​റ​ന്നു​പോ​യാ​ലും ദൈ​വം മ​റ​ക്കാ​ത്ത ന​ല്ല പ്ര​വൃ​ത്തി​ക​ളാ​ക​ട്ടെ ന​മ്മു​ടെ ജീ​വി​ത​ല​ക്ഷ്യം. അ​പ്പോ​ൾ ഇ​ഹ​ലോ​ക​ത്തി​ലും പ​ര​ലോ​ക​ത്തി​ലും നാം ​അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടും.

Jeevithavijayam

യ​ഥാ​ർ​ഥ മ​ഹ​ത്വം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്

ഒ​രു​കാ​ല​ത്ത് ഹോ​ളി​വു​ഡി​ന്‍റെ രോ​മാ​ഞ്ച​മാ​യി​രു​ന്ന അ​തു​ല്യ​ന​ട​നാ​ണ് ഗ്രി​ഗ​റി പെ​ക്ക് (1916- 2003). കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം അ​ന്പ​തി​ലേ​റെ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന​ത്. 1940ക​ളി​ൽ സി​നി​മ​യി​ൽ തു​ട​ക്ക​മി​ട്ട പെ​ക്ക് 1950-60 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ലോ​ക​പ്ര​ശ​സ്ത​നാ​യി മാ​റി.

1962ൽ ​"ടു കി​ൽ എ ​മോ​ക്കിം​ഗ് ബേ​ർ​ഡ്' എ​ന്ന സി​നി​മ​യി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു. അ​തി​ലെ ആ​റ്റി​ക്ക​സ് ഫി​ഞ്ച് എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പെ​ക്കി​ന് ആ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ന​ട​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡ് ല​ഭി​ച്ചു. ഹാ​ർ​പ്പ​ർ ലി ​എ​ന്ന നോ​വ​ലി​സ്റ്റ് ര​ചി​ച്ച ഈ ​സി​നി​മ​യി​ലെ ക​ഥ​യ​നു​സ​രി​ച്ച് സ​ത്യ​സ​ന്ധ​നാ​യ, മൂ​ല്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​നീ​ത​നാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് ഫി​ഞ്ച്. ഈ ​ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ മ​ഹാ​ന​ട​നാ​യ പെ​ക്കും മ​നോ​ഹ​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു.

സി​നി​മാ​ലോ​ക​ത്ത് അ​ദ്ഭു​ത​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൊ​യ്തെ​ടു​ത്ത അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""ഞാ​ൻ എ​ന്‍റെ ജോ​ലി ഇ​ഷ്ട​പ്പെ​ടു​ന്നു. എ​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. ഞാ​ൻ എ​പ്പോ​ഴും സ്വ​യം പ​റ​യാ​റു​ണ്ട്- നീ ​ഒ​രു ഭാ​ഗ്യ​വാ​നാ​ണ് ഗ്രി​ഗ​റി പെ​ക്ക്. ശ​രി​ക്കും ഒ​രു ഭാ​ഗ്യ​വാ​ൻ!''

പെ​ക്ക് അ​ങ്ങ​നെ പ​റ​യു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത്. അ​ദ്ദേ​ഹം ജീ​വി​ച്ച​ത് അ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു. വി​ന​യാ​ന്വി​ത​മാ​യി​രു​ന്നു പെ​ക്കി​ന്‍റെ ജീ​വി​ത​ശൈ​ലി. മ​റ്റു പ്ര​സി​ദ്ധ ന​ടന്മാ​രെ​പ്പോ​ലെ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വീ​ട്ടി​ല​ല്ല അ​ദ്ദേ​ഹം ജീ​വി​ച്ച​ത്. ഹോ​ളി​വു​ഡി​ലെ പാ​ർ​ട്ടി​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും​നി​ന്ന് അ​ദ്ദേ​ഹം പൊ​തു​വേ അ​ക​ന്നു​നി​ന്നു. ഒ​രു സാ​ധാ​ര​ണ പൗ​ര​നെ​പ്പോ​ലെ ജീ​വി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത്.

ഒ​രു​ദി​വ​സം സു​ഹൃ​ത്തി​നോ​ടൊ​പ്പം പെ​ക്ക് ലോ​സ് ആ​ഞ്ച​ല​സി​ലെ തി​ര​ക്കേ​റി​യ ഒ​രു റ​സ്റ്റോ​റ​ന്‍റി​ൽ പോ​യി. തി​ര​ക്കു​മൂ​ലം അ​വ​ർ​ക്ക് സീ​റ്റു കി​ട്ടാ​ൻ ഏ​റെ​സ​മ​യം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. അ​വി​ട​ത്തെ റി​സ​പ്ഷ​നി​സ്റ്റാ​വ​ട്ടെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞ​തു​മി​ല്ല. അ​പ്പോ​ൾ സു​ഹൃ​ത്ത് അ​സ​ഹി​ഷ്ണു​ത​യോ​ടെ പ​റ​ഞ്ഞു: ""ഗ്രി​ഗ​റി, നീ ​പോ​യി ആ​രാ​ണെ​ന്ന് റി​സ​പ്ഷ​നി​സ്റ്റി​നോ​ടു പ​റ​യൂ. അ​പ്പോ​ൾ ന​മു​ക്കു വേ​ഗം സീ​റ്റ് കി​ട്ടും.'' ഉ​ട​നെ ശാ​ന്ത​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ഇ​ല്ല, നീ ​ആ​രാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​ന്നാ​ൽ നീ ​യ​ഥാ​ർ​ഥ​ത്തി​ൽ അ​താ​യി​രി​ക്കു​ക​യി​ല്ല.''

എ​ത്ര​യോ അ​ർ​ഥ​പൂ​ർ​ണ​മാ​യ മ​റു​പ​ടി​യാ​ണി​ത്! എ​ന്താ​ണ് ഈ ​മ​റു​പ​ടി​യു​ടെ അ​ർ​ഥം? സ്വ​യം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത​ല്ല യ​ഥാ​ർ​ഥ മ​ഹ​ത്വം എ​ന്ന​ത​ല്ലേ? യ​ഥാ​ർ​ഥ മ​ഹ​ത്വം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് വി​ന​യ​ത്തി​ലാ​ണ്. യ​ഥാ​ർ​ഥ മ​ഹ​ത്വ​മു​ള്ള​വ​ർ​ക്ക് അ​ത് സ്വ​യം പ്ര​ഖ്യാ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​രു​ടെ നന്മ ​നി​ശ​ബ്ദ​മാ​യി അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു​കൊ​ള്ളും.

പെ​ക്കി​ന്‍റെ ജീ​വി​ത​ത്തി​ലെ നന്മ ​അ​ദ്ദേ​ഹം പ്ര​തി​ഫ​ലി​പ്പി​ച്ച ഒ​രു സം​ഭ​വം ഇ​വി​ടെ കു​റി​ക്ക​ട്ടെ. 1953ൽ ​പെ​ക്ക് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന "റോ​മ​ൻ ഹോ​ളി​ഡേ' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന അ​വ​സ​രം. അ​പ്പോ​ഴാ​ണ് ത​ന്നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ഓ​ഡ്റി ഹെ​പ്ബേ​ണ്‍ എ​ന്ന ന​ടി​യു​ടെ അ​ഭി​ന​യ​ശേ​ഷി​യും മ​ഹ​ത്വ​വും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്.

സി​നി​മ​യു​ടെ ക​രാ​ർ അ​നു​സ​രി​ച്ച് പ​ര​സ്യ​ങ്ങ​ളി​ൽ പെ​ക്കി​ന്‍റെ പേ​രും ചി​ത്ര​വു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഡ്റി​യു​ടെ അ​ഭി​ന​യം ക​ണ്ട​പ്പോ​ൾ ആ ​ന​ടി​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ന​ൽ​കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. പ​ര​സ്യ​ങ്ങ​ളി​ൽ ത​ന്‍റെ ചി​ത്ര​ത്തി​ന്‍റെ​യും പേ​രി​ന്‍റെ​യു​മൊ​പ്പം അ​തേ വ​ലി​പ്പം​ത​ന്നെ ഓ​ഡ്റി​യു​ടെ​യും ചി​ത്ര​ത്തി​നും പേ​രി​നും ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ശ​ഠി​ച്ചു.

എ​ന്നാ​ൽ ഇ​ങ്ങ​നെ ചെ​യ്ത​ത് ത​ന്‍റെ മ​ഹ​ത്വ​മാ​യി കാ​ണാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. അ​ത് സ്റ്റു​ഡി​യോ​യു​ടെ സ​ല്പേ​രി​ന് ആ​വ​ശ്യ​മാ​ണെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. കാ​ര​ണം ഓ​ഡ്റി ഓ​സ്ക​ർ അ​വാ​ർ​ഡ് നേ​ടു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തീ​ർ​ച്ച​യാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഡ്റി​ക്ക് മു​ൻ​കൂ​ട്ടി പ​ബ്ലി​സി​റ്റി കൊ​ടു​ക്കാ​തി​രു​ന്നാ​ൽ അ​ത് സ്റ്റു​ഡി​യോ​യു​ടെ തെ​റ്റാ​കു​മെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഗ​മ​നം ശ​രി​യാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്രം തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ആ​ത്മ​പ്ര​ശം​സ ചെ​യ്യ​രു​ത്. മ​റ്റു​ള്ള​വ​ർ നി​ന്നെ പ്ര​ശം​സി​ക്ക​ട്ടെ. അ​ന്യ​ന്‍റെ നാ​വാ​ണ്, നി​ന്‍റേ​ത​ല്ല അ​തു ചെ​യ്യേ​ണ്ട​ത്'' (സു​ഭാ​ഷി​ത​ങ്ങ​ൾ 27:2). പെ​ക്ക് എ​ന്ന അ​സാ​ധാ​ര​ണ ന​ട​ൻ ആ​ത്മ​പ്ര​ശം​സ​യു​ടെ വ​ഴി​യേ പോ​യി​ല്ല. വി​നീ​ത​മാ​യ ജീ​വി​തം ന​യി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച​ത്. അ​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ക്കു​ക​യും ചെ​യ്തു.

നാം ​ആ​രും പെ​ക്കി​നെ​പ്പോ​ലെ കേ​മന്മാ​രോ പ്ര​സി​ദ്ധ​രോ അ​ല്ല. എ​ങ്കി​ൽ​പ്പോ​ലും നാം ​അ​റി​യാ​തെ​യാ​ണെ​ങ്കി​ലും ആ​ത്മ​പ്ര​ശം​സ​യു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​റി​ല്ലേ? സ്വ​ന്തം സ്തു​തി​യും പു​ക​ഴ്ച​യും നാം ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു സാ​രം. എ​ന്നാ​ൽ ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ത​ന്നെ​ത്ത​ന്നെ ഉ​യ​ർ​ത്തു​ന്ന​വ​ൻ താ​ഴ്ത്ത​പ്പെ​ടും. ത​ന്നെ​ത്ത​ന്നെ താ​ഴ്ത്തു​ന്ന​വ​ൻ ഉ​യ​ർ​ത്ത​പ്പെ​ടും'' (മ​ത്താ 23:12).

ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലും മ​നു​ഷ്യ​രു​ടെ മു​ന്നി​ലും നാം ​വി​ന​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. കാ​ര​ണം പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു​പോ​ലെ നാം ​എ​ന്താ​യി​രി​ക്കു​ന്നു​വോ അ​ത് ദൈ​വ​കൃ​പ​യാ​ലാ​ണ് (1 കോ​റി​ന്തോ​സ് 15:10). ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ സ​ക​ല നന്മക​ളു​ടെ​യും അ​ടി​സ്ഥാ​നം ദൈ​വ​ത്തി​ന്‍റെ കൃ​പ​യാ​ണെ​ന്നു സാ​രം. ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യാ​ൽ നാം ​എ​ന്നും വി​ന​യ​മു​ള്ള​വ​രാ​യി ജീ​വി​ക്കും. അ​പ്പോ​ൾ ന​മ്മു​ടെ നന്മ ​ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്യും.

Jeevithavijayam

ഇ​രു​ളി​നെ പി​ന്തു​ട​രു​ന്ന​വ​ർ

നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹം​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​ണ് ലാ​സ്‌ലോ ​ക്രാ​സ്ന​ഹോ​ർ​കാ​യ്. സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് പി​യാ​നി​സ്റ്റാ​യി ചി​ല മ്യൂ​സി​ക് ബാ​ൻ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ക്രാ​സ്ന​ഹോ​ർ​കാ​യ് കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് സാ​ഹി​ത്യ​ര​ച​ന​യി​ലേ​ക്കു ക​ട​ന്ന​ത്.

1977ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചെ​റു​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും 1985ൽ ​പു​റ​ത്തി​റ​ങ്ങി​യ "സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന നോ​വ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​സി​ദ്ധ​നാ​ക്കി​യ​ത്. ഈ ​നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി അ​ദ്ദേ​ഹം​ത​ന്നെ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ "സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന സി​നി​മ​യ്ക്കും ജന്മം ​ന​ൽ​കി.

ക്രാ​സ്ന​ഹോ​ർ​കാ​യ് ജ​നി​ച്ചു​വ​ള​ർ​ന്ന​ത് ഹം​ഗ​റി​യി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് "സാ​ത്താ​ൻ​ടാം​ഗോ​'യി​ലെ ക​ഥ ഇ​ത​ൾ​വി​ട​ർ​ത്തു​ന്ന​ത്. ക​ഥ ന​ട​ക്കു​ന്ന​ത് ഒ​രു ക​ർ​ഷ​ക​ഗ്രാ​മ​ത്തി​ലാ​ണ്. എ​ല്ലാ രീ​തി​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ ഗ്രാ​മം. പ​ട്ടി​ണി​യാ​ണ് മു​ഖ​മു​ദ്ര. പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട് അ​ർ​ധ​മൃ​ത​രാ​യി ക​ഴി​യു​ന്ന​വ​രാ​ണ് ഗ്രാ​മ​വാ​സി​ക​ൾ.

അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് മ​രി​ച്ചു​പോ​യി എ​ന്നു ജ​നം ക​രു​തി​യി​രു​ന്ന ഇ​രീ​മി​യാ​സ് എ​ന്നൊ​രാ​ൾ ആ ​ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. അ​യാ​ളെ ക​ണ്ട​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: "അ​വ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നു. ന​മ്മെ ര​ക്ഷി​ക്കാ​നാ​യി അ​വ​ൻ വ​ന്നി​രി​ക്കു​ക​യാ​ണ്.'

പെ​ട്ടെ​ന്ന് ആ ​ഗ്രാ​മ​വാ​സി​ക​ളി​ൽ പ്ര​തീ​ക്ഷ മു​ള​യെ​ടു​ത്തു. അ​യാ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്താ​ണെ​ന്ന് അ​വ​ർ ശ്ര​ദ്ധി​ച്ചു. ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന് മോ​ച​നം​ന​ൽ​കാ​നെ​ത്തി​യ ര​ക്ഷ​ക​നാ​യാ​ണ് അ​വ​ർ ഇ​രീ​മി​യാ​സി​നെ ക​ണ്ട​ത്.

ഇ​രീ​മി​യാ​സ് ജ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു പ​റ​ഞ്ഞു: ""ന​മ്മ​ൾ പു​തി​യൊ​രു സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ പോ​വു​ക​യാ​ണ്. നി​ങ്ങ​ൾ എ​ന്‍റെ​കൂ​ടെ വ​രൂ. നാം ​ഒ​രു​മി​ച്ച് പ​ട്ടി​ണി മാ​റ്റും. ന​മ്മു​ടെ​യി​ട​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കും. അ​ധി​കാ​രി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​ൽ​നി​ന്നു നി​ങ്ങ​ളെ ഞാ​ൻ മോ​ചി​പ്പി​ക്കും. ന​മ്മ​ൾ പു​തി​യൊ​രു ജ​ന​മാ​യി മാ​റും. നാം ​ഒ​രു​മി​ച്ച് പു​ത്ത​ൻ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​ട​മ​ക​ളാ​യി​മാ​റും.''

ഇ​രീ​മി​യാ​സി​ന്‍റെ മ​ധു​രവാ​ഗ്ദാ​ന​ങ്ങ​ൾ അ​ങ്ങ​നെ നീ​ണ്ടു​പോ​യി. ജ​നം അ​യാ​ളെ വി​ശ്വ​സി​ച്ചു. അ​ങ്ങ​നെ​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ അ​വ​രു​ടെ ജീ​വി​ത​സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​യാ​ളു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​യാ​ൾ വാ​ഗ്ദാ​നം​ചെ​യ്ത മോ​ഹ​ന പ​റു​ദീ​സ ഫ​ല​മ​ണി​ഞ്ഞി​ല്ല.

എ​ങ്കി​ലും അ​യാ​ൾ പി​ടിക്ക​പ്പെ​ടു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​താ​യി നോ​വ​ലി​ൽ കാ​ണു​ന്നി​ല്ല. ഇ​രീ​മി​യാ​സി​ന്‍റെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ച​വ​രാ​ക​ട്ടെ പ്ര​തീ​ക്ഷ ന​ശി​ച്ച​വ​രെ​പ്പോ​ലെ അ​ല​യു​ന്ന​താ​യി​ട്ടാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​വി​ടെ​യാ​ണ് ഈ ​ജ​ന​ത്തി​നു തെ​റ്റു​പ​റ്റി​യ​ത്? അ​വ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച​ത് ഒ​രു വ്യാ​ജ പ്ര​വാ​ച​ക​നി​ലാ​യി​രു​ന്നു. അ​യാ​ളു​ടെ നു​ണ​ക​ൾ അ​വ​ർ സ​ത്യ​മാ​യി ക​രു​തി. അ​യാ​ളു​ടെ ഇ​രു​ണ്ട വ​ഴി​ക​ളി​ലൂ​ടെ അ​വ​ർ വെ​ളി​ച്ചം കാ​ണാ​തെ ന​ട​ന്നു. വെ​ളി​ച്ച​ത്തി​നു പ​ക​രം അ​വ​ർ ഇ​രു​ളി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജി.​കെ. ചെ​സ്റ്റ​ർ​ട്ട​ൻ എ​ഴു​തി: ""വി​ശ്വാ​സ​മി​ല്ലാ​ത്തി​ട​ത്ത് വ്യാ​ജ ദേ​വന്മാ​ർ ആ ​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കും.'' അ​പ്പോ​ൾ ആ​ളു​ക​ൾ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക ദൈ​വ​ത്തി​ലാ​യി​രി​ക്കു​ക​യി​ല്ല. പ്ര​ത്യു​ത വ്യാ​ജ ദേ​വന്മാ​രി​ലാ​യി​രി​ക്കും. അ​തു​പോ​ലെ, അ​വ​ർ ന​ൽ​കു​ന്ന വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ലും.

ക്രാ​സ്ന​ഹോ​ർ​കാ​യ് പ​റ​യു​ന്ന​ത് ഹം​ഗ​റി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ക​ഥ മാ​ത്ര​മ​ല്ല, അ​തു ന​മ്മു​ടെ​യും ക​ഥ​യാ​ണ്. കാ​ര​ണം, നാം ​ഇ​ട​യ്ക്കി​ടെ മ​റ്റു​ള്ള​വ​രു​ടെ മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ണു പോ​കാ​റി​ല്ലേ? അ​വ വ​രു​ന്ന​ത് രാ​ഷ്ട്രീ​യ​ക്കാ​രി​ൽ​നി​ന്നോ പു​ത്ത​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നോ ആ​വാം.

അ​ല്ലെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നോ മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്നോ ആ​കാം. എ​ല്ലാ​വ​രും വാ​ഗ്ദാ​നം ന​ൽ​കു​ന്ന​താ​ക​ട്ടെ ജീ​വി​ത​ത്തി​ൽ അ​ഭി​വൃ​ദ്ധി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വു​മൊ​ക്കെ ന​ൽ​കു​മെ​ന്നു മോ​ഹി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും.

എ​ന്നാ​ൽ ഇ​വ​യ്ക്കൊ​ന്നി​നും ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ പ്ര​തീ​ക്ഷ​യും സ​ന്തോ​ഷ​വും ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. അ​തു ദൈ​വ​ത്തി​നു മാ​ത്ര​മേ സാ​ധി​ക്കൂ.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കു​ന്ന​വ​ർ വീ​ണ്ടും ശ​ക്തി​പ്രാ​പി​ക്കും. അ​വ​ർ ക​ഴു​ക​നെ​പ്പോ​ലെ ചി​റ​ക​ടി​ച്ചു​യ​രും. അ​വ​ർ ഓ​ടി​യാ​ലും ക്ഷീ​ണി​ക്കു​ക​യി​ല്ല. ന​ട​ന്നാ​ൽ ത​ളരുക​യു​മി​ല്ല'' (ഏ​ശ 40:31). ഈ ​വ​സ്തു​ത മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണ് സ​ങ്കീ​ർ​ത്ത​ക​നാ​യ ദാ​വീ​ദ് എ​ഴു​തി​യ​ത്: ""ദൈ​വ​ത്തി​ൽ മാ​ത്ര​മാ​ണ് എ​നി​ക്കാ​ശ്വാ​സം. അ​വി​ടന്നാ​ണ് എ​നി​ക്ക് പ്ര​ത്യാ​ശ ന​ൽ​കു​ന്ന​ത്'' (സ​ങ്കീ 62:5-6).

ദൈ​വ​വി​ശ്വാ​സ​മി​ല്ലാ​ത്ത ഒ​രു ജ​ന​ത​യെ​യാ​ണ് ക്രാ​സ്ന​ഹോ​ർ​കാ​യ് ത​ന്‍റെ നോ​വ​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നു​മാ​ത്ര​മ​ല്ല, ഈ ​നോ​വ​ലി​ലെ ഗ്രാ​മ​വാ​സി​ക​ൾ സാ​ത്താ​നോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് നോ​വ​ലി​ന്‍റെ പേ​രു ന​ൽ​കു​ന്ന സൂ​ച​ന.

ടാം​ഗോ എ​ന്ന​ത് ര​ണ്ടു​പേ​ർ ചേ​ർ​ന്നു​ള്ള ഒ​രു നൃ​ത്ത​മാ​ണ്. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യി​ലും യു​റ​ഗ്വേ​യി​ലു​മാ​യി രൂ​പം​കൊ​ണ്ട ഈ ​നൃ​ത്ത​രീ​തി ദ്രു​ത​ച​ല​ന​ങ്ങ​ളും നാ​ട​കീ​യ നീ​ക്ക​ങ്ങ​ളും ആ​ലിം​ഗ​ന​ങ്ങ​ളും​കൊ​ണ്ടു വ്യ​ത്യ​സ്ത​മാ​യി​ത്തീ​ർ​ന്ന​താ​ണ്.

"സാ​ത്താ​ൻ​ടാം​ഗോ' എ​ന്ന പേ​രു സൂ​ചി​പ്പി​ക്കു​ന്ന​ത് സാ​ത്താ​നോ​ടൊ​ത്തു നൃ​ത്തം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചാ​വ​ണം. അ​താ​യ​ത് പ്ര​കാ​ശ​ത്തി​നു പ​ക​രം അ​ന്ധ​കാ​ര​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച്. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ എ​ന്നും നി​രാ​ശ​യും അ​സ​മാ​ധാ​ന​വും അ​സം​തൃ​പ്തി​യും മാ​ത്ര​മേ ഉ​ണ്ടാ​കൂ. കാ​ര​ണം, അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​നു സ്ഥാ​ന​മി​ല്ല എ​ന്ന​തു​ത​ന്നെ.

എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​ന് ഉ​ന്ന​ത​സ്ഥാ​നം ന​ൽ​കു​ന്ന​വ​രു​ടെ കാ​ര്യം ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""അ​ങ്ങ​യി​ൽ ഹൃ​ദ​യ​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​വ​നെ അ​ങ്ങ് സ​മാ​ധാ​ന​ത്തി​ന്‍റെ തി​ക​വി​ൽ സം​ര​ക്ഷി​ക്കു​ന്നു. എ​ന്തെ​ന്നാ​ൽ, അ​വ​ൻ അ​ങ്ങ​യി​ൽ ആ​ശ്ര​യി​ക്കു​ന്നു'' (ഏ​ശ 26:3). ന​മു​ക്ക് എ​പ്പോ​ഴും ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കാം. അ​പ്പോ​ൾ ന​മ്മു​ടെ പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യും. നാം ​സ​മാ​ധാ​ന​ത്തി​ന്‍റെ തി​ക​വി​ലാ​യി​രി​ക്കു​ക​യും ചെ​യ്യും.

Jeevithavijayam

നാം ​കേ​ൾ​ക്കു​ന്ന സ്വ​രം എ​വി​ടെ​നി​ന്ന്?

ഇ​നീ​ഗോ എ​ന്ന് ആ​ദ്യം അ​റി​യ​പ്പെ​ട്ടി​രു​ന്ന വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ഓ​ഫ് ല​യോ​ള (1491-1556) സ്പെ​യി​നി​ലെ ബാ​സ്ക് പ്ര​ദേ​ശ​ത്താ​ണ് ജ​നി​ച്ച​ത്. പ്ര​ഭു​വം​ശ​ജ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ​തി​മൂ​ന്നു മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പ്പ​ത്തി​ൽ വാ​ൾ​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കു​ന്ന​തി​ലും ഡാ​ൻ​സ് പ​ഠി​ക്കു​ന്ന​തി​ലു​മൊ​ക്കെ​യാ​യി​രു​ന്നു ഇ​ഗ്നേ​ഷ്യ​സി​ന്‍റെ ശ്ര​ദ്ധ. പ​തി​നേ​ഴു വ​സ​യു​ള്ള​പ്പോ​ൾ അ​ദ്ദേ​ഹം ആ​ർ​മി​യി​ൽ ചേ​ർ​ന്നു.

ന​ജീ​റാ​യി​ലെ പ്ര​ഭു​വാ​യി​രു​ന്ന അ​ന്‍റോ​ണി​യ ലാ​റാ​യു​ടെ കീ​ഴി​ൽ പ​ല പ്രാ​ദേ​ശി​ക യു​ദ്ധ​ങ്ങ​ളി​ലും ഇ​ഗ്നേ​ഷ്യ​സ് പ​ങ്കെ​ടു​ത്തു. അ​പ്പോ​ഴൊ​ന്നും അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​ൽ​ക്കു​ക​യു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ 1521 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റു. ആ ​പ​രി​ക്കി​ൽ​നി​ന്ന് മോ​ച​നം​നേ​ടാ​ൻ ഒ​ട്ടേ​റെ മാ​സ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​വ​ന്നു. ഇ​ഗ്നേ​ഷ്യ​സ് ശാ​രീ​രി​ക​മാ​യി വ​ള​രെ​യേ​റെ വേ​ദ​ന സ​ഹി​ച്ച അ​വ​സ​ര​മാ​യി​രു​ന്നു അ​ത്.

വേ​ദ​ന​യി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നും സ​മ​യം ത​ള്ളി​നീ​ക്കാ​നു​മാ​യി അ​ദ്ദേ​ഹം പു​സ്ത​ക​വാ​യ​ന​യി​ലേ​ക്കു തി​രി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​യി​രു​ന്ന​ത് യു​ദ്ധ​വീ​രന്മാ​രു​ടെ സാ​ഹ​സി​ക ക​ഥ​ക​ളും റൊ​മാ​ന്‍റി​ക് ക​ഥ​ക​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​താ​ക​ട്ടെ യേ​ശു​വി​ന്‍റെ ഒ​രു ജീ​വ​ച​രി​ത്ര​വും ചി​ല വി​ശു​ദ്ധ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു.

ഈ ​വാ​യ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത്. യു​ദ്ധ​വീ​ര​നാ​യി സ്ഥാ​ന​മാ​ന​ങ്ങ​ളും പ്ര​ശ​സ്തി​യും മോ​ഹി​ച്ച അ​ദ്ദേ​ഹം അ​തി​വേ​ഗം ആ​ത്മീ​യ​വ​ഴി​യി​ലേ​ക്കു തി​രി​ഞ്ഞു. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു മു​പ്പ​തു വ​യ​സാ​യി​രു​ന്നു.

കാ​ലി​ന്‍റെ പ​രി​ക്ക് സു​ഖ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ത​പ​സും പ്രാ​യ​ശ്ചി​ത്ത​വും നി​റ​ഞ്ഞ ജീ​വി​ത​രീ​തി​യി​ലേ​ക്കു തി​രി​ഞ്ഞു. അ​തോ​ടൊ​പ്പം വി​ശു​ദ്ധ​നാ​ടു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം തീ​ർ​ഥ​യാ​ത്ര​യും ന​ട​ത്തി.

വൈ​ദി​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ച അ​ദ്ദേ​ഹം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പാ​രി​സി​ൽ പ​ഠ​നം തു​ട​രു​ന്പോ​ൾ അ​വി​ടെ ക​ണ്ടു​മു​ട്ടി സു​ഹൃ​ത്തു​ക്ക​ളാ​യി​മാ​റി​യ ആ​റു​പേ​ർ​ക്കൊ​പ്പം ഈ​ശോ സ​ഭ എ​ന്ന സ​ന്യാ​സ സ​മൂ​ഹം സ്ഥാ​പി​ച്ചു. ലോ​ക​മെ​ന്പാ​ടും ഈ ​സ​ന്യാ​സ സ​മൂ​ഹം ഇ​പ്പോ​ൾ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു.

ഒ​രു സ​ന്യാ​സ​സ​ഭാ സ്ഥാ​പ​ക​നെ​ന്ന​പോ​ലെ അ​ദ്ദേ​ഹ​ത്തെ പ്ര​സി​ദ്ധ​നാ​ക്കി​യ മ​റ്റൊ​രു കാ​ര്യം അ​ദ്ദേ​ഹം ര​ചി​ച്ച സ്പി​രി​ച്വ​ൽ എ​ക്സ​ർ​സൈ​സ​സ് എ​ന്ന ആ​ധ്യാ​ത്മി​ക ക്ലാ​സി​ക് ആ​യി​രു​ന്നു. ആ​ധ്യാ​ത്മി​ക വ​ള​ർ​ച്ച​യു​ടെ ഇ​ഗ്നേ​ഷ്യ​ൻ മോ​ഡ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​ന ആ​രം​ഭി​ക്കു​ന്ന​ത് 1522-23 കാ​ല​ത്താ​ണ്.

മ​ണ്‍​റേ​സ എ​ന്ന പ്ര​ദേ​ശ​ത്തി​ന​ടു​ത്തു​ള്ള ഒ​രു ഗു​ഹ​യി​ൽ പ്രാ​ർ​ഥ​ന​യും ത​പ​സു​മാ​യി പ​തി​നൊ​ന്നു​മാ​സം അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ ആ​ധ്യാ​ത്മി​ക അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​നു തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഈ ​പു​സ്ത​ക​ത്തി​ന് അ​വ​സാ​ന​രൂ​പം ന​ൽ​കി​യ​ത് 1540-41 കാ​ല​ത്താ​യി​രു​ന്നു. എ​ന്തി​നാ​ണെ​ന്നോ ഈ ​പു​സ്ത​ക​ത്തി​ന്‍റെ ക​ഥ ഇ​വി​ടെ വി​വ​രി​ച്ച​ത്? അ​രൂ​പി​യെ വി​വേ​ചി​ച്ച​റി​യാ​നു​ള്ള നി​യ​മ​ങ്ങ​ൾ എ​ന്ന​പേ​രി​ൽ ഈ ​പു​സ്ത​ക​ത്തി​ൽ ഒ​രു ഭാ​ഗ​മു​ണ്ട്. ഇ​ന്നു ന​മ്മു​ടെ ജീ​വി​ത​ത്തി​ലും പ്ര​സ​ക്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​യി​ൽ പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ന്ന​ത്.

ശ​ബ്ദ​പൂ​ർ​ണ​മാ​ണ് ന​മ്മു​ടെ ജീ​വി​തം. എ​ന്തെ​ല്ലാം ശ​ബ്ദ​ങ്ങ​ളാ​ണ് നാം ​അ​നു​ദി​നം കേ​ൾ​ക്കു​ന്ന​ത്? അ​വ​യി​ൽ ദൈ​വ​സ്വ​രം ഉ​ണ്ടാ​കാം. ദു​ഷ്ടാ​രൂ​പി​യു​ടെ സ്വ​രം ഉ​ണ്ടാ​കാം. ന​മ്മു​ടെ​യും സ്വ​ര​മു​ണ്ടാ​കാം. അ​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് എ​ങ്ങ​നെ​യാ​ണ് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക?

അ​തി​നു ന​മു​ക്കു വി​വേ​ച​ന ശ​ക്തി​വേ​ണം. ന​മ്മു​ടെ ചി​ന്ത​ക​ളെ​യും നാം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യും ശ​രി​യാ​യി വി​വേ​ചി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ് ഇ​ഗ്നേ​ഷ്യ​സ് ന​ൽ​കു​ന്ന ഈ ​നി​യ​മ​ങ്ങ​ൾ.

ന​മ്മി​ലു​ണ്ടാ​കു​ന്ന ചി​ന്ത​ക​ളും വി​കാ​ര​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ ദൈ​വ​ത്തി​ലേ​ക്ക് ന​മ്മെ അ​ടു​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണോ? എ​ങ്കി​ൽ അ​വ വ​രു​ന്ന​തു ദൈ​വാ​രൂ​പി​യി​ൽ​നി​ന്നാ​ണെ​ന്നു തീ​ർ​ച്ച​യാ​ണ്.

അ​തേ​സ​മ​യം ന​മ്മി​ലെ ചി​ന്ത​ക​ളും വി​കാ​ര​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളു​മൊ​ക്കെ ദൈ​വ​ത്തി​ൽ​നി​ന്ന് ന​മ്മെ അ​ക​റ്റു​ന്ന​വ​യാ​ണോ? എ​ങ്കി​ൽ സം​ശ​യി​ക്കേ​ണ്ട, അ​വ വ​രു​ന്ന​ത് ദു​ഷ്ടാ​രൂ​പി​യി​ൽ​നി​ന്നു​ത​ന്നെ- വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് പ​ഠി​പ്പി​ക്കു​ന്നു.

ദൈ​വാ​രൂ​പി​യി​ൽ​നി​ന്ന് വ​രു​ന്ന പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹ​ങ്ങ​ളു​ടെ​യു​മൊ​ക്കെ പ്ര​ത്യേ​ക​ത അ​വ ന​മ്മി​ൽ ആ​ശ്വാ​സ​വും ആ​ന​ന്ദ​വും പ്ര​ത്യാ​ശ​യു​മൊ​ക്കെ ജ​നി​പ്പി​ക്കും എ​ന്ന​താ​ണ്.

എ​ന്നാ​ൽ ദു​ഷ്ടാ​രൂ​പി​യി​ൽ​നി​ന്നു വ​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​മ്മി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത് വി​ര​സ​ത​യും സം​ശ​യ​വും നി​രാ​ശ​യു​മൊ​ക്കെ​യാ​യി​രി​ക്കും. അ​വ നന്മയു​ടെ വ​ഴി​യി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ച് തിന്മയു​ടെ പാ​ത​യി​ലേ​ക്കു തി​രി​യാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കും.

സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്നാ​ണ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. കാ​ലി​നേ​റ്റ പ​രി​ക്കി​ൽ​നി​ന്നു സു​ഖം​പ്രാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സ്വ​പ്നം കാ​ണു​മാ​യി​രു​ന്നു.

യു​ദ്ധ​ത്തി​ൽ വി​ജ​യി​ച്ച് പേ​രെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം താ​ൻ ര​ഹ​സ്യ​മാ​യി പ്ര​ണ​യി​ക്കു​ന്ന രാ​ജ​കു​മാ​രി​യെ വി​വാ​ഹം​ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ഭാ​വ​നം​ചെ​യ്തു. ആ ​ചി​ന്ത​ക​ൾ ചു​രു​ങ്ങി​യ നി​മി​ഷ​ങ്ങ​ളി​ലേ​ക്കു സ​ന്തോ​ഷം പ​ക​ർ​ന്നെ​ങ്കി​ലും അ​വ നി​ല​നി​ന്നി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, ആ ​ചി​ന്ത​ക​ളു​ടെ ഫ​ലം നി​രാ​ശ​യും ശൂ​ന്യ​താ​ബോ​ധ​വു​മൊ​ക്കെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ യേ​ശു​വി​ന്‍റെ ച​രി​ത്ര​വും വി​ശു​ദ്ധ​രു​ടെ ച​രി​ത്ര​വും വാ​യി​ച്ച അ​വ​സ​ര​ങ്ങ​ളി​ലൊ​ക്കെ അ​വ മ​ന​സി​നു കു​ളി​ർ​മ​യും സ​ന്തോ​ഷ​വും ന​ൽ​കി. മാ​ത്ര​മ​ല്ല, വി​ശു​ദ്ധ​രു​ടെ മാ​തൃ​ക അ​നു​ക​രി​ച്ച് യേ​ശു​നാ​ഥ​നെ പി​ന്തു​ട​ര​ണ​മെ​ന്ന ചി​ന്ത ക​ട​ന്നു​വ​ന്ന​പ്പോ​ൾ ഹൃ​ദ​യ​വും മ​ന​സും സ​ന്തോ​ഷം​കൊ​ണ്ടു നി​റ​ഞ്ഞു. അ​തു​പോ​ലെ ആ ​സ​ന്തോ​ഷം നീ​ണ്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ അ​നു​ഭ​വ​ത്തി​ൽ​നി​ന്നാ​ണ് ന​ല്ല അ​രൂ​പി​യെ​യും ദു​ഷ്ടാ​രൂ​പി​യെ​യും വി​വേ​ചി​ച്ച​റി​യാ​നു​ള്ള നി​യ​മ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം രൂ​പം​കൊ​ടു​ത്ത​ത്. ഈ ​നി​യ​മ​ങ്ങ​ളി​ൽ അ​ഞ്ചാ​മ​ത്തേ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

ന​മ്മു​ടെ മ​ന​സ് ശാ​ന്ത​മാ​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യും ഇ​രി​ക്കു​ന്പോ​ൾ​മാ​ത്ര​മേ സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​വൂ. അ​താ​യ​ത് നാം ​ദൈ​വ​ത്തി​നോ​ട​ടു​ത്തു​നി​ന്നു​കൊ​ണ്ടു വേ​ണം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ. അ​ല്ലെ​ങ്കി​ൽ അ​വ പാ​ളി​പ്പോ​കു​മെ​ന്നു തീ​ർ​ച്ച.

നാം ​ക​ട​ന്നു​പോ​കു​ന്ന​ത് ആ​ത്മാ​വി​ന്‍റെ കാ​ള​രാ​ത്രി​യി​ലൂ​ടെ​യാ​ണോ? എ​ങ്കി​ൽ നാം ​മുമ്പെടു​ത്തി​ട്ടു​ള്ള ന​ല്ല തീ​രു​മാ​ന​ങ്ങ​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും മാ​റ്റ​രു​ത്. എ​ങ്കി​ൽ മാ​ത്ര​മേ ആ ​കാ​ള​രാ​ത്രി പി​ന്നി​ട്ട് ന​ല്ല തീ​രു​മാ​ന​ങ്ങ​ളു​മാ​യി ജീ​വി​ത​ത്തി​ലേ​ക്കും അ​തു​വ​ഴി ദൈ​വ​ത്തി​ലേ​ക്കും മ​ട​ങ്ങി​വ​രാ​നാ​കൂ. നാം ​എ​ന്തു തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്താ​ലും അ​വ​യെ​ല്ലാം ദൈ​വം ന​ൽ​കു​ന്ന വെ​ളി​ച്ച​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നു സാ​രം.

Jeevithavijayam

അ​ല​ങ്കോ​ല​മാ​യ ജീ​വി​ത​ത്തി​നു മ​റു​മ​രു​ന്ന്

ക​നേ​ഡി​യ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​യ ജോ​ർ​ഡാ​ൻ പീ​റ്റേ​ഴ്സ​ണ്‍ 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​മാ​ണ് "12 റൂ​ൾ​സ് ഫോ​ർ ലൈ​ഫ്: ആ​ൻ ആ​ന്‍റി​ഡോ​ട്ട് ടു ​കേ​ഓ​സ്'. മ​നഃ​ശാ​സ്ത്രം, മ​തം, ത​ത്വ​ചി​ന്ത, ധാ​ർ​മി​ക​ത, സാ​ഹി​ത്യം, വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഈ ​മാ​ർ​ഗ​നി​ർ​ദേ​ങ്ങ​ളാ​ക​ട്ടെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്താ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും വാ​യ​ന​ക്കാ​ര​നെ സ​ഹാ​യി​ക്കു​ന്നു.

പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​യു​ട​നെ ബെ​സ്റ്റ് സെ​ല്ല​റാ​യി മാ​റി​യ ഈ ​പു​സ്ത​ക​ത്തി​ന്‍റെ അ​ന്പ​തു ല​ക്ഷ​ത്തി​ലേ​റെ കോ​പ്പി​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്പ​തി​ലേ​റെ ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​സ്ത​ക​ത്തി​ന് ഏ​റെ പ്ര​ചാ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗം എ​ന്ന​പോ​ലെ "ബി​യോ​ണ്ട് ഓ​ർ​ഡ​ർ, 12 മോ​ർ റൂ​ൾ​സ് ഫോ​ർ ലൈ​ഫ്' എ​ന്ന പേ​രി​ൽ മ​റ്റൊ​രു പു​സ്ത​ക​വും പീ​റ്റേ​ഴ്സ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും ഉ​ത്ത​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള ഒ​രു ഇ​ന്‍റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോം ആ​ണ് ക്‌​വോ​റ. ഈ ​പ്ലാ​റ്റ്ഫോ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു ചോ​ദ്യ​മാ​യി​രു​ന്നു "എ​ല്ലാ​വ​രും അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഏ​റ്റ​വും അ​മൂ​ല്യ​മാ​യ കാ​ര്യ​ങ്ങ​ൾ ഏ​വ' എ​ന്ന​ത്. ക്‌​വോ​റ​യി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം​ന​ൽ​കു​ന്ന​ത് പീ​റ്റേ​ഴ്സ​ന്‍റെ ഒ​രു ഹോ​ബി​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​നും അ​തി​നു പി​ന്നാ​ലെ പു​സ്ത​കം ത​യാ​റാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യ​ത്.

അ​ല​ങ്കോ​ല​മാ​യി അ​ല്ലെ​ങ്കി​ൽ താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ജീ​വി​ത​ത്തി​ന് ഒ​രു മ​റു​മ​രു​ന്ന് എ​ന്ന​പോ​ലെ​യാ​ണ് പ​ന്ത്ര​ണ്ടു നി​യ​മ​ങ്ങ​ൾ പ​ന്ത്ര​ണ്ട് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി പീ​റ്റേ​ഴ്സ​ണ്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ആ ​നി​യ​മ​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്:

1. നി​വ​ർ​ന്ന് നെ​ഞ്ചു​വി​രി​ച്ചു​പി​ടി​ച്ചു നി​ൽ​ക്കു​ക. 2. സ​ഹാ​യി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട് എ​ന്ന​പോ​ലെ നി​ങ്ങ​ളോ​ടു​ത​ന്നെ പെ​രു​മാ​റു​ക. 3. നി​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ന​ല്ല​ത് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യി സു​ഹൃ​ദ്ബ​ന്ധം സ്ഥാ​പി​ക്കു​ക. 4. നി​ങ്ങ​ൾ ഇ​ന്ന​ലെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​തു​മാ​യി ഇ​ന്നു നി​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്യു​ക. അ​ല്ലാ​തെ, മ​റ്റു​ള്ള​വ​ർ ഇ​ന്ന് എ​ങ്ങ​നെ ആ​യി​രി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​വ​രു​ത്.

5. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ മ​ക്ക​ളെ ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ നി​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​വ​ദി​ക്ക​രു​ത്. 6. ലോ​ക​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തി​നു​മു​ന്പ് നി​ങ്ങ​ളു​ടെ സ്വ​ന്തം ഭ​വ​നം ശ​രി​യാ​യ രീ​തി​യി​ലാ​ക്കു​ക. 7. സൗ​ക​ര്യ​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​പി​ന്നാ​ലെ എ​ന്ന​തി​നു​പ​ക​രം അ​ർ​ഥ​പൂ​ർ​ണ​മാ​യ കാ​ര്യ​ങ്ങ​ൾ പി​ന്തു​ട​രു​ക. 8. സ​ത്യം പ​റ​യു​ക. ചു​രു​ങ്ങി​യ​പ​ക്ഷം ക​ള്ളം പ​റ​യാ​യി​രി​ക്കു​ക​യെ​ങ്കി​ലും ചെ​യ്യു​ക.

9. നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ക്ക് നി​ങ്ങ​ൾ​ക്ക​റി​യാ​ത്ത എ​ന്തെ​ങ്കി​ലും അ​റി​യാ​മെ​ന്ന് അ​നു​മാ​നി​ക്കു​ക. 10. നി​ങ്ങ​ളു​ടെ സം​സാ​ര​ത്തി​ൽ വ്യ​ക്ത​ത ഉ​റ​പ്പാ​ക്കു​ക. 11. സ്കെ​യ്റ്റ് ബോ​ർ​ഡിം​ഗ് ചെ​യ്യു​ന്ന കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക. 12. വ​ഴി​യ​രി​കി​ൽ ഒ​രു പൂ​ച്ച​യെ ക​ണ്ടാ​ൽ അ​തി​നെ ഓ​മ​നി​ക്കു​ക.

പീ​റ്റേ​ഴ്സ​ണ്‍ ന​ൽ​കു​ന്ന ഈ ​നി​യ​മ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ന​മു​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ൽ അ​വ​സാ​നം കൊ​ടു​ത്തി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ അ​ല്പം വി​ശ​ദീ​ക​ര​ണം വേ​ണ്ടി​വ​രും. അ​തു ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി ഈ ​പു​സ്ത​ക​ത്തി​ലെ പ്ര​ധാ​ന ആ​ശ​യം എ​ന്താ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്ക​ട്ടെ. പീ​റ്റേ​ഴ്സ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ക്ര​മ​വും ക്ര​മ​രാ​ഹി​ത്യ​വും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടു മു​ഖ​ങ്ങ​ളാ​ണ്.

ജീ​വി​തം ക്ര​മ​ര​ഹി​ത​മാ​യി, അ​താ​യ​ത് അ​ല​ങ്കോ​ല​മാ​യി മാ​റു​ന്പോ​ൾ എ​ല്ലാം അ​നി​യ​ന്ത്രി​ത​മാ​യി​ത്തീ​രും. അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ൾ പ​ല​പ്പോ​ഴും പ്ര​വ​ച​നാ​തീ​ത​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ ക്ര​മ​മു​ള്ള ജീ​വി​ത​ത്തി​ൽ എ​ല്ലാ​ത്തി​നും ഒ​രു ഘ​ട​ന​യു​ണ്ട്. ആ ​ജീ​വി​ത​ത്തി​ന് സു​ര​ക്ഷി​ത​ത്വ​വും അ​ർ​ഥ​വു​മു​ണ്ട്. ക്ര​മ​ര​ഹി​ത​മാ​യി ജീ​വി​തം അ​ല​ങ്കോ​ല​മാ​ക്കാ​തെ, ക്ര​മ​വും ചി​ട്ട​യും പാ​ലി​ച്ച് ജീ​വി​ത​ത്തി​ൽ അ​ർ​ഥം ക​ണ്ടെ​ത്താ​നാ​ണ് പീ​റ്റേ​ഴ്സ​ണ്‍ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ​ഹ​നം ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. സ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ ഏ​റെ​പ്പേ​രും പ​ക​ച്ചു​നി​ൽ​ക്കു​ന്ന​വ​രാ​ണ്. അ​തി​നു​പ​ക​രം ജീ​വി​ത​ത്തി​ലെ സ​ഹ​ന​ങ്ങ​ളെ ത​ന്‍റേ​ട​ത്തോ​ടെ നേ​രി​ട​ണ​മെ​ന്നാ​ണ് പീ​റ്റേ​ഴ്സ​ണ്‍ പ​ഠി​പ്പി​ക്കു​ന്ന​ത്. ന​ട്ടെ​ല്ലു​നി​വ​ർ​ത്തി നെ​ഞ്ചു​വി​രി​ച്ചു​പി​ട​ച്ച് നി​ൽ​ക്കു​ക എ​ന്ന നി​യ​മം​കൊ​ണ്ട് അ​ദ്ദേ​ഹം അ​ർ​ഥ​മാ​ക്കു​ന്ന​ത് ഇ​താ​ണ്.

ജീ​വി​ത​ത്തി​ലെ ദു​രി​ത​പൂ​ർ​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ നാം ​വൈ​മു​ഖ്യം കാ​ണി​ക്ക​രു​തെ​ന്നു സാ​രം. """ഓ​രോ​രു​ത്ത​രും ത​ന്‍റെ ഭാ​ര​ങ്ങ​ൾ ചു​മ​ക്ക​ണം'' എ​ന്നാ​ണ​ല്ലോ സെ​ന്‍റ് പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് (ഗ​ലാ 6:5). അ​തു​പോ​ലെ ""എ​ന്നെ പി​ന്തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ൻ ത​ന്‍റെ കു​രി​ശു​മെ​ടു​ത്തു​കൊ​ണ്ട് എ​ന്‍റെ പി​ന്നാ​ലെ വ​ര​ട്ടെ'' (മ​ത്താ 16:24) എ​ന്ന് ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞി​രി​ക്കു​ന്ന​തും ഇ​വി​ടെ ഓ​ർ​മി​ക്കേ​ണ്ട​താ​ണ്.

ബൈ​ബി​ളി​ലെ ഈ ​ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു​കൊ​ണ്ടാ​ണ് ജീ​വി​തം സ​ഹ​ന​പൂ​ർ​ണ​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ജീ​വി​ത​ത്തി​ന് അ​ർ​ഥം കാ​ണാ​ൻ പീ​റ്റേ​ഴ്സ​ണ്‍ ന​മ്മെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ നാം ​ആ​ദ്യം അ​ന്വേ​ഷി​ക്കേ​ണ്ട​ത് ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥ​മാ​ണ്. അ​ല്ലാ​തെ സ​ന്തോ​ഷ​മ​ല്ല.

ഇ​നി പ​തി​നൊ​ന്നാ​മ​ത്തെ നി​യ​മം എ​ന്താ​ണെ​ന്നു പ​റ​യാം. സ്കെ​യ്റ്റ് ബോ​ർ​ഡിം​ഗ് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്താ​വു​ന്ന ഒ​രു വി​നോ​ദ​മാ​ണ്. എ​ങ്കി​ൽ​പ്പോ​ലും കു​ട്ടി​ക​ൾ അ​തു ചെ​യ്യ​ട്ടെ എ​ന്നു​പ​റ​യു​ന്ന​തി​ന്‍റെ അ​ർ​ഥം ജീ​വി​ത​ത്തി​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​വ​രെ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ്. എ​ങ്കി​ൽ​മാ​ത്ര​മേ അ​വ​ർ​ക്കു വ​ള​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വ​ത്രേ.

ഒ​രു പൂ​ച്ച​യെ വ​ഴി​യി​ൽ ക​ണ്ടാ​ൽ അ​തി​നെ ഓ​മ​നി​ക്കു​ക എ​ന്നു​പ​റ​യു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ നി​യ​മ​ത്തി​ന്‍റെ അ​ർ​ഥം ദുഃ​ഖ​ങ്ങ​ൾ​ക്കും ദു​രി​ത​ങ്ങ​ൾ​ക്കു​മി​ട​യി​ലും ജീ​വി​ത​ത്തി​ലെ കൊ​ച്ചു​കൊ​ച്ചു ന​ന്മ​ക​ൾ അ​നു​സ്മ​രി​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക എ​ന്നാ​ണ്. അ​ങ്ങ​നെ​യു​ള്ള ന​ന്മ​ക​ൾ ഏ​റെ​യു​ണ്ട് എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ.

പീ​റ്റേ​ഴ്സ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ന്ത്ര​ണ്ടു നി​യ​മ​ങ്ങ​ളും ന​മ്മു​ടെ ചി​ന്താ​വി​ഷ​യ​മാ​യി​രി​ക്ക​ട്ടെ. ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്താ​ൻ അ​വ ന​മ്മെ സ​ഹാ​യി​ക്കും.

Jeevithavijayam

ചാ​വു​ക​ട​ലും ഗ​ലീ​ലി​യാ ത​ടാ​ക​വും

വ​ർ​ഷം​തോ​റും ഇ​രു​പ​തു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് ചാ​വു​ക​ട​ൽ. ഇ​സ്ര​യേ​ലി​നും വെ​സ്റ്റ് ബാ​ങ്കി​നും കി​ഴ​ക്കാ​യും ജോ​ർ​ദാ​നു പ​ടി​ഞ്ഞാ​റാ​യും സ്ഥി​തി​ചെ​യ്യു​ന്ന ചാ​വു​ക​ട​ലി​ന് അ​ന്പ​തു കി​ലോ​മീ​റ്റ​ർ നീ​ള​വും പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. സ​മു​ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 430 മീ​റ്റ​ർ താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന ചാ​വു​ക​ട​ൽ ഭൂ​മി​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന പ്ര​ദേ​ശ​മാ​ണ്.

ബൈ​ബി​ളി​ലെ ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ൽ ചാ​വു​ക​ട​ലി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. സോ​ദോം-​ഗൊ​മോ​റ എ​ന്നീ പ​ട്ട​ണ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന​ത് ബൈ​ബി​ളി​ൽ ഉ​പ്പു​ക​ട​ൽ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ചാ​വു​ക​ട​ലി​ന് അ​ടു​ത്താ​യി​രു​ന്നു (ഉ​ത്പ​ത്തി 14:3). ഉ​പ്പും ഇ​രു​ന്പും കാ​ൽ​സ്യ​വും മ​ഗ്നീ​ഷ്യ​വു​മൊ​ക്കെ ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ചാ​വു​ക​ട​ൽ തീ​ര​ങ്ങ​ൾ. ഹേ​റോ​ദോ​സ് മ​ഹാ​രാ​ജാ​വ് ചാ​വു​ക​ട​ൽ തീ​ര​ത്താ​യി കൊ​ട്ടാ​ര​ങ്ങ​ളും കോ​ട്ട​ക​ളും പ​ണി​തു​യ​ർ​ത്തി​യി​രു​ന്നു.

കാ​ണാ​ൻ മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ജീ​വ​നി​ല്ലാ​ത്ത ക​ട​ലാ​ണി​ത്. ഈ ​ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ളി​ല്ല. തീ​ര​ത്തു സ​സ്യ​ജാ​ല​ങ്ങ​ളു​മി​ല്ല. ചാ​വു​ക​ട​ൽ നി​ർ​ജീ​വ​മാ​ണെ​ന്നു സാ​രം. എ​ന്തു​കൊ​ണ്ടാ​വു​മി​ത്? സാ​ധാ​ര​ണ സ​മു​ദ്ര​ജ​ല​ത്തി​ൽ മൂ​ന്ന​ര ശ​ത​മാ​നം ഉ​പ്പു​ള്ള​പ്പോ​ൾ ചാ​വു​ക​ട​ലി​ലെ വെ​ള്ള​ത്തി​ൽ മു​പ്പ​തു ശ​ത​മാ​നം ഉ​പ്പു​ണ്ട്. ഈ ​ജ​ല​ത്തി​ൽ ജീ​വ​നു നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല​ത്രേ.

ചാ​വു​ക​ട​ലി​ലെ ജ​ല​ത്തി​ലു​ള്ള ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത വ​ള​രെ കൂ​ടി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വി​ടെ സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​രും മു​ങ്ങി​മ​രി​ക്കാ​റി​ല്ലാ​ത്ത​ത്. നാം ​ചാ​വു​ക​ട​ലി​ൽ ഇ​റ​ങ്ങി​യാ​ൽ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ക​യേ​യു​ള്ളൂ, താ​ഴ്ന്നു പോ​കി​ല്ല.

എ​ന്താ​ണ് ചാ​വു​ക​ട​ലി​ൽ ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത ഇ​ത്ര കൂ​ടാ​ൻ കാ​ര​ണം? ഒ​ന്നാ​മ​താ​യി വ​ള​രെ ചൂ​ടു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ത​ന്മൂ​ലം ജ​ലം നീ​രാ​വി​യാ​യി മാ​റു​ന്പോ​ൾ ഉ​പ്പ് ചാ​വു​ക​ട​ലി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്നു. ര​ണ്ടാ​മ​താ​യി, നൂ​റ്റാ​ണ്ടു​ക​ളാ​യി ചാ​വു​ക​ട​ലി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തി​ൽ ഉ​പ്പി​ന്‍റെ​യും കാ​ൽ​സ്യ​ത്തി​ന്‍റെ​യും മ​റ്റും അം​ശ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്.

അ​വ അ​വി​ടെ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത​ല്ലാ​തെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നി​ല്ല. ചാ​വു​ക​ട​ലി​ലെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​രു​ന്നെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത കു​റ​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ത്സ്യ​ങ്ങ​ൾ​ക്കും സ​സ്യ​ജാ​ല​ങ്ങ​ൾ​ക്കും അ​വി​ടെ വ​ള​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

ചാ​വു​ക​ട​ലി​ന്‍റെ ഈ ​ക​ഥ പ​റ​ഞ്ഞ​ത് വ​ലി​യൊ​രു ജീ​വി​ത​യാ​ഥാ​ർ​ഥ്യം ചൂ​ണ്ടി​ക്കാ​ട്ടാ​നാ​ണ്. അ​താ​യ​ത് ന​മ്മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ഒ​ഴു​കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​ത​വും നി​ർ​ജീ​വ​മാ​യി മാ​റും എ​ന്ന യാ​ഥാ​ർ​ഥ്യം.

ന​മ്മു​ടെ​യെ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ദൈ​വം ധാ​രാ​ളം ന​ന്മ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്. ന​മ്മു​ടെ സ​മ​യ​വും വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ളും സ​ന്പ​ത്തു​മെ​ല്ലാം ദൈ​വം ന​ൽ​കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. അ​വ ന​മ്മ​ൾ ന​മു​ക്കാ​യി​മാ​ത്രം വി​നി​യോ​ഗി​ച്ചാ​ൽ പോ​രാ. അ​വ മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്കാ​യും വി​നി​യോ​ഗി​ക്ക​ണം.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി കി​ട്ടി. സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ നി​ങ്ങ​ൾ കൊ​ടു​ക്കു​വി​ൻ'' (മ​ത്താ 10:8). ന​ന്മ​ക​ളെ​ല്ലാം​ത​ന്നെ ന​മു​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ നാം ​മ​ടി​ക്ക​രു​ത്. ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""ദൈ​വം നി​ങ്ങ​ളെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ന്പ​ന്ന​രാ​ക്കു​വാ​ൻ ക​ഴി​യു​ന്ന​വ​നാ​ണ്'' (2 കോ​റി 9:8). അ​വി​ട​ന്ന് ന​മ്മെ സ​ന്പ​ന്ന​രാ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നോ? ദൈ​വ​വ​ച​നം തു​ട​ർ​ന്നു പ​റ​യു​ന്ന​ത​നു​സ​രി​ച്ച് നാം ​എ​ല്ലാ സ​ൽ​പ്ര​വൃ​ത്തി​ക​ളി​ലും സ​ന്പ​ന്ന​രാ​കാ​ൻ വേ​ണ്ടി​യാ​ണ്.

എ​ന്നാ​ൽ ദൈ​വം ന​മു​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ന​മു​ക്ക് പ​ല​പ്പോ​ഴും മ​ടി​യാ​ണ്. അ​തി​ന്‍റെ ഒ​രു കാ​ര​ണം ന​മ്മു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള​വ ഉ​ണ്ടോ എ​ന്ന ഭ​യ​മാ​കാം. അ​ഹ​ങ്കാ​ര​മാ​കാം മ​റ്റൊ​രു കാ​ര​ണം. ഞാ​ൻ അ​ധ്വാ​നി​ച്ചു സ​ന്പാ​ദി​ച്ച​ത് എ​നി​ക്കു​മാ​ത്രം വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന നി​ല​പാ​ട്. വേ​റെ പ​ല​ർ​ക്കും സ​ഹാ​യി​ക്കാ​ൻ ക​ഴി​വു​ണ്ട​ല്ലോ. അ​വ​ർ സ​ഹാ​യി​ക്ക​ട്ടെ എ​ന്ന മ​നോ​ഭാ​വ​മാ​കാം മ​റ്റൊ​രു കാ​ര​ണം.

കാ​ര​ണ​ങ്ങ​ൾ എ​ന്തു​മാ​ക​ട്ടെ, ന​മ്മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം ചാ​വു​ക​ട​ലി​നു സ​മാ​ന​മാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട. ജീ​വ​നി​ല്ലാ​ത്ത ഒ​രു ജീ​വി​ത​മാ​യി​രി​ക്കും അ​തെ​ന്നു തീ​ർ​ച്ച.

ഇ​സ്ര​യേ​ലി​ൽ മ​റ്റൊ​രു ക​ട​ലു​ണ്ട്- ഗ​ലീ​ലി​യാ ക​ട​ൽ. ചാ​വു​ക​ട​ലി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ഈ ​ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം അ​വി​ടെ അ​ടി​ഞ്ഞു​കി​ട​ക്കാ​റി​ല്ല. അ​ത് താ​ഴേ​ക്കൊ​ഴു​കി ചാ​വു​ക​ട​ലി​ലാ​ണ് എ​ത്തു​ന്ന​ത്. ഗ​ലീ​ലി​യാ ത​ടാ​കം എ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്ന ഗ​ലീ​ലി​യാ ക​ട​ലി​ന് ജീ​വ​നു​ണ്ട്. അ​വി​ടെ മ​ത്സ്യ​ങ്ങ​ളും സ​സ്യ​ജാ​ല​ങ്ങ​ളു​മൊ​ക്കെ വ​ള​രു​ന്നു. അ​തി​ന്‍റെ കാ​ര​ണ​മാ​ക​ട്ടെ അ​വി​ട​ത്തെ ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു എ​ന്ന​താ​ണ്.

ന​മ്മു​ടെ ജീ​വി​തം ചാ​വു​ക​ട​ലി​നു തു​ല്യ​മോ അ​തോ ഗ​ലീ​ലി​യാ ക​ട​ൽ പോ​ലെ​യോ? ന​മു​ക്കു ചി​ന്തി​ച്ചു​നോ​ക്കാം.

Jeevithavijayam

ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട അ​വ​ബോ​ധം

ജീ​വി​തം അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കേ​ണ്ട​ത് സ​ത്യം, നീ​തി, ദ​യ, ആ​ർ​ജ​വം എ​ന്നി​ങ്ങ​നെ​യു​ള്ള ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളി​ലാ​ണ്. ഇ​വ​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് നാം ​എ​ന്തു​നേ​ടി​യാ​ലും അ​വ​യൊ​ന്നും യ​ഥാ​ർ​ഥ നേ​ട്ട​ങ്ങ​ളാ​യി​രി​ക്കു​ക​യി​ല്ല. 

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ജ​നി​ച്ച മാ​ർ​ത്താ സ​ലൈ​നാ​സ് അ​ത്ര പ്ര​സി​ദ്ധ​യാ​യ എ​ഴു​ത്തു​കാ​രി​യൊ​ന്നു​മ​ല്ല. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് പ​ഠി​ച്ച മാ​ർ​ത്താ അ​ധി​ക​മൊ​ന്നും എ​ഴു​തി​ക്കൂ​ട്ടി​യി​ട്ടു​മി​ല്ല.

എ​ങ്കി​ലും അ​വ​ർ എ​ഴു​തി​യ "സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ്' എ​ന്ന ക​ഥ ഒ​ട്ടേ​റെ​പ്പേ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. മെ​ക്സി​ക്ക​ൻ വം​ശ​ജ​യാ​യ മാ​ർ​ത്താ സ്വ​ന്തം ക​ഥ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് ഈ ​ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നു​മാ​ത്ര​മ​ല്ല, ക​ഥ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും മാ​ർ​ത്താ എ​ന്നു​ത​ന്നെ.

ക​ഥാ​പാ​ത്ര​മാ​യ മാ​ർ​ത്താ പ​ഠി​ക്കാ​ൻ ബ​ഹു​മി​ടു​ക്കി​യാ​ണ്. അ​വ​ൾ പ​ഠി​ച്ച എ​ല്ലാ ക്ലാ​സു​ക​ളി​ലും എ​ന്നും ഒ​ന്നാ​മ​താ​യി​രു​ന്നു. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ് അ​വ​ൾ നേ​ടി. എ​ട്ടാം ക്ലാ​സി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ "സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ്' ല​ഭി​ക്കു​ക ത​നി​ക്കാ​യി​രി​ക്കും എ​ന്ന് അ​വ​ൾ​ക്കു തീ​ർ​ച്ച​യാ​യി​രു​ന്നു. ആ ​ബ​ഹു​മ​തി ക​ര​സ്ഥ​മാ​ക്കു​ക അ​വ​ളു​ടെ സ്വ​പ്ന​വു​മാ​യി​രു​ന്നു. സ​ഹോ​ദ​രി റോ​സി ത​ലേ​വ​ർ​ഷം ആ ​ബ​ഹു​മ​തി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ട്ടാം ക്ലാ​സും പ​ന്ത്ര​ണ്ടാം ക്ലാ​സു​മൊ​ക്കെ പാ​സാ​കു​മ്പോ​ൾ അ​വ​ർ​ക്ക് ഡി​പ്ലോ​മ​ക​ൾ ന​ൽ​കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ക്കാ​റു​ണ്ട്. ആ ​ച​ട​ങ്ങു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​യാ​ൾ ആ ​ക്ലാ​സി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കും.

വ​ലെ​ഡി​ക്ടോ​റി​യ​ൻ എ​ന്നാ​ണ് ആ ​വി​ദ്യാ​ർ​ഥി അ​റി​യ​പ്പെ​ടു​ക. അ​ങ്ങ​നെ​യു​ള്ള വ​ലെ​ഡി​ക്ടോ​റി​യ​ന് മാ​ർ​ത്താ​യു​ടെ സ്കൂ​ളി​ൽ ന​ൽ​കി​യി​രു​ന്ന സ​മ്മാ​ന​മാ​യി​രു​ന്നു "സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ്'.

ത​നി​ക്കു സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് സ്വ​പ്നം​ക​ണ്ടു ന​ട​ക്കുമ്പോ​ഴാ​ണ് ര​ണ്ട് അ​ധ്യാ​പ​ക​ർ​ത​മ്മി​ലു​ള്ള ഒ​രു സം​ഭാ​ഷ​ണം മാ​ർ​ത്താ കേ​ൾ​ക്കാ​നി​ട​യാ​യ​ത്.

ആ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ആ​ർ​ക്കു​ന​ൽ​ക​ണം എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ച​ർ​ച്ചാ​വി​ഷ​യം. അ​തു മാ​ർ​ത്താ​യ്ക്കാ​ണ് ന്യാ​യ​മാ​യും ല​ഭി​ക്കേ​ണ്ട​തെ​ന്ന് ഒ​രാ​ൾ വാ​ദി​ച്ച​പ്പോ​ൾ മ​റ്റേ​യാ​ൾ അ​തു ജോ​വാ​ൻ എ​ന്ന പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു.

സ്കൂ​ൾ ബോ​ർ​ഡി​ലെ അം​ഗ​വും പ​ണ​ക്കാ​ര​നു​മാ​യി​രു​ന്നു ജോ​വാ​ന്‍റെ പി​താ​വ്. ജോ​വാ​ൻ ഏ​റ്റ​വും സ​മ​ർ​ഥ​യാ​യ വി​ദ്യാ​ർ​ഥി​നി​യ​ല്ലെ​ങ്കി​ലും സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് അ​വ​ൾ​ക്കു സ​മ്മാ​നി​ച്ചാ​ൽ അ​ത് സ്കൂ​ളി​നു വ​ലി​യ മെ​ച്ച​മു​ണ്ടാ​ക്കു​മെ​ന്ന് ആ ​അ​ധ്യാ​പ​ക​ൻ വാ​ദി​ച്ചു.

ഈ ​സം​ഭാ​ഷ​ണം കേ​ൾ​ക്കാ​നി​ട​യാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം മാ​ർ​ത്താ​യെ പ്രി​ൻ​സി​പ്പ​ൽ ത​ന്‍റെ ഓ​ഫീ​സി​ൽ വി​ളി​പ്പി​ച്ചു പ​റ​ഞ്ഞു: ""സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് സം​ബ​ന്ധി​ച്ച ന​യം സ്കൂ​ൾ ബോ​ർ​ഡ് മാ​റ്റി. വ​ലെ​ഡി​ക്ടോ​റി​യ​നു സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു പ​തി​ന​ഞ്ചു ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സ്ഥ. അ​തു ന​ൽ​കാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ ആ ​സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കും''.

ഇ​തു കേ​ട്ട​പ്പോ​ൾ മാ​ർ​ത്താ പ​റ​ഞ്ഞു: ""എ​ന്‍റെ വ​ല്യ​പ്പ​ച്ച​നോ​ടു ചോ​ദി​ച്ചി​ട്ടു പ​റ​യാം''. അ​ന്ന് ഏ​റെ ദുഃ​ഖി​ത​യാ​യി​ട്ടാ​ണ് അ​വ​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം അ​വ​ൾ താ​മ​സി​ച്ചി​രു​ന്ന​ത് അ​പ്പ​ച്ച​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ അ​വ​ൾ വ​ല്യ​പ്പ​ച്ച​നോ​ടു കാ​ര്യം പ​റ​ഞ്ഞു. കൃ​ഷി​ക്കാ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ​തി​ന​ഞ്ചു ഡോ​ള​ർ അ​ത്ര വ​ലി​യ തു​ക​യൊ​ന്നു​മ​ല്ലാ​യി​രു​ന്നു. പ​ക്ഷേ ആ ​തു​ക ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

""സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ അ​ർ​ഥം എ​ന്താ​ണ്''? അ​ദ്ദേ​ഹം മാ​ർ​ത്താ​യോ​ടു ചോ​ദി​ച്ചു. ""എ​ട്ടു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന സ​മ്മാ​ന​മാ​ണ​ത്''- അ​വ​ൾ പ​റ​ഞ്ഞു.

""അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തി​നു പ​ണം ന​ൽ​കി​യാ​ൽ അ​തെ​ങ്ങ​നെ സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ആ​കും''? അ​ദ്ദേ​ഹം ചോ​ദി​ച്ചു. ""പ​ണം ന​ൽ​കാ​ൻ ഞാ​ൻ ത​യാ​റ​ല്ലെ​ന്ന് നീ ​പോ​യി പ്രി​ൻ​സി​പ്പ​ലി​നോ​ടു പ​റ​യൂ''. വ​ല്യ​പ്പ​ച്ച​ൻ പ​റ​യു​ന്ന​ത് ശ​രി​യാ​ണ​ല്ലോ എ​ന്ന് അ​വ​ൾ ഓ​ർ​മി​ച്ചു. എ​ങ്കി​ലും സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​മെ​ന്നോ​ർ​ത്ത​പ്പോ​ൾ അ​വ​ളു​ടെ ഹൃ​ദ​യം നു​റു​ങ്ങി.

പി​റ്റേ​ദി​വ​സം അ​വ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ക​ണ്ട് ത​ന്‍റെ വ​ല്യ​പ്പ​ച്ച​ൻ പ​ണം​ന​ൽ​കാ​ൻ ത​യാ​റ​ല്ല എ​ന്ന് അ​റി​യി​ച്ചു. ""നി​ന്‍റെ വ​ല്യ​പ്പ​ച്ച​നു പ​ണ​മു​ണ്ട​ല്ലോ. പി​ന്നെ എ​ന്താ​ണ് പ​ണം ന​ൽ​കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ക്കു​ന്ന​ത്''? പ്രി​ൻ​സി​പ്പ​ൽ ചോ​ദി​ച്ചു. ഉ​ട​നെ അ​വ​ൾ പ​റ​ഞ്ഞു: ""സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റി​നു പ​ണം ന​ൽ​കി​യാ​ൽ അ​ത് സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് ആ​കി​ല്ല എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്''.

ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് അ​വ​ൾ പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു: ""നി​ൽ​ക്കൂ, പോ​കാ​ൻ വ​ര​ട്ടെ. സ്കോ​ള​ർ​ഷി​പ് ജാ​ക്ക​റ്റ് മാ​ർ​ത്താ​യ്ക്കു​ത​ന്നെ ന​ൽ​കാ​ൻ ഞാ​ൻ ബോ​ർ​ഡി​നോ​ടു പ​റ​ഞ്ഞു​കൊ​ള്ളാം''.

ഈ ​വി​വ​രം മാ​ർ​ത്താ ത​ന്‍റെ വ​ല്യ​പ്പ​ച്ച​നോ​ടു പ​റ​യു​ന്ന​തോ​ടു​കൂ​ടി ക​ഥ അ​വ​സാ​നി​ക്കു​ക​യാ​ണ്. എ​ന്താ​ണ് ഈ ​ക​ഥ ന​ൽ​കു​ന്ന സ​ന്ദേ​ശം? ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ മ​റ്റു​ള്ള​വ​രു​ടെ ആ​ദ​ര​വും ബ​ഹു​മ​തി​യും ല​ഭി​ക്കു​ന്ന​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വും ബ​ഹു​മ​തി​യും ല​ഭി​ക്കാ​തെ​വ​ന്നാ​ൽ അ​തി​ൽ നാം ​ഖി​ന്ന​രാ​കേ​ണ്ട. അ​തി​നു​പ​ക​രം ന​ട്ടെ​ല്ലു വ​ള​യ്ക്കാ​തെ നി​ൽ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

പ​ണം​കൊ​ടു​ത്തു ബ​ഹു​മ​തി വാ​ങ്ങി​ക്കൊ​ള്ളൂ എ​ന്നാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ മാ​ർ​ത്താ​യോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ങ്ങ​നെ വാ​ങ്ങു​ന്ന ബ​ഹു​മ​തി, ബ​ഹു​മ​തി​യാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ വ​ല്യ​പ്പ​ച്ച​ന്‍റെ നി​ല​പാ​ട്. ആ ​നി​ല​പാ​ട് അ​വ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​ക​ഥ ബ​ഹു​മ​തി സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു മാ​ത്ര​മു​ള്ള​ത​ല്ല. ഇ​ത് ജീ​വി​ത​ത്തി​ൽ ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട ആ​ർ​ജ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ഥ​കൂ​ടി​യാ​ണ്.

ന​മു​ക്കു ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​വും ബ​ഹു​മ​തി​യു​മൊ​ക്കെ​യാ​യി​രി​ക്കും നാം ​പ​ല​പ്പോ​ഴും വ​ലി​യ കാ​ര്യ​മാ​യി ക​രു​തു​ക. എ​ന്നാ​ൽ അ​തി​ലേ​റെ വ​ലി​യ​കാ​ര്യം ന​മ്മു​ടെ ജീ​വി​തം ശ​രി​യാ​യ രീ​തി​യി​ൽ ത​ത്വാ​ധി​ഷ്ഠി​ത​മാ​ണോ എ​ന്നു​ള്ള​താ​ണ്. ജീ​വി​തം അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കേ​ണ്ട​ത് സ​ത്യം, നീ​തി, ദ​യ, ആ​ർ​ജ​വം എ​ന്നി​ങ്ങ​നെ​യു​ള്ള ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളി​ലാ​ണ്. ഇ​വ​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് നാം ​എ​ന്തു​നേ​ടി​യാ​ലും അ​വ​യൊ​ന്നും യ​ഥാ​ർ​ഥ നേ​ട്ട​ങ്ങ​ളാ​യി​രി​ക്കു​ക​യി​ല്ല.

പ​ണം​കൊ​ടു​ത്തു വാ​ങ്ങു​ന്ന ബ​ഹു​മ​തി ശ​രി​യാ​യ ബ​ഹു​മ​തി​യ​ല്ല എ​ന്ന അ​വ​ബോ​ധം ആ ​വ​ല്യ​പ്പ​ച്ച​നു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ​യു​ള്ള ഒ​ര​വ​ബോ​ധം ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മു​ക്കു​ണ്ടാ​യാ​ൽ ജീ​വി​തം എ​ത്ര​യേ​റെ മെ​ച്ച​പ്പെ​ടു​മാ​യി​രു​ന്നു!.

Jeevithavijayam

കാ​ണാ​തെ​പോ​കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ

2023ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​നോ​ഹ​ര​മാ​യ ഒ​രു സി​നി​മ​യാ​ണ് "ദ ​മി​റ​ക്കി​ൾ ക്ല​ബ്'. അ​യ​ർ​ല​ൻ​ഡി​ലും ബ്രി​ട്ട​നി​ലു​മാ​യി നി​ർ​മി​ക്ക​പ്പെ​ട്ട ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ത​ദേ​വൂ​സ് സ​ള്ളി​വ​നാ​ണ്. അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലെ ബാ​ലി​ഗ​ർ എ​ന്ന പ്ര​ദേ​ശ​ത്തെ ചി​ല സ്ത്രീ​ക​ളാ​ണ് ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

അ​വ​രി​ലൊ​രാ​ൾ ലി​ലി. ര​ണ്ടാ​മ​ത്ത​വ​ൾ ഐ​ലീ​ൻ. മൂ​ന്നാ​മ​ത്ത​വ​ൾ ഡോ​ളി. "മി​റ​ക്കി​ൾ​സ്' എ​ന്ന പേ​രി​ൽ അ​വ​ർ ഒ​രു മ്യൂ​സി​ക് ബാ​ൻ​ഡ് രൂ​പീ​ക​രി​ച്ചു. ഇ​ട​വ​ക​പ്പ​ള്ളി​യി​ലെ ടാ​ല​ന്‍റ് ഷോ ​മ​ത്സ​ര​ത്തി​ൽ അ​വ​ർ വി​ജ​യി​ക​ളാ​യി. സ​മ്മാ​ന​മാ​യി കി​ട്ടി​യ​ത് ലൂ​ർ​ദി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര പോ​കാ​നു​ള്ള ടി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. തീ​ർ​ഥ​യാ​ത്ര ന​യി​ച്ചി​രു​ന്ന​ത് അ​വി​ട​ത്തെ പ​ള്ളി​വി​കാ​രി​യാ​യ ഫാ. ​ഡെ​ർ​മോ​ട്ടും.

ലി​ലി​യു​ടെ ജീ​വി​താ​ഭി​ലാ​ഷ​മാ​യി​രു​ന്നു ലൂ​ർ​ദി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര പോ​വു​ക​യെ​ന്ന​ത്. ഐ​ലീ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്‍റെ കാ​ൻ​സ​ർ രോ​ഗ​ത്തി​നു ശ​മ​നം​തേ​ടു​ക എ​ന്ന​താ​യി​രു​ന്നു യാ​ത്രാ​ല​ക്ഷ്യം. ഡോ​ളി​യു​ടെ ല​ക്ഷ്യം മ​റ്റൊ​ന്നാ​യി​രു​ന്നു. ബാ​ല​നാ​യ മ​ക​ൻ ഡാ​നി​യേ​ലി​നു സം​സാ​ര​ശേ​ഷി ല​ഭി​ക്കാ​ൻ​വേ​ണ്ടി​യാ​യി​രു​ന്നു അ​വ​ളു​ടെ തീ​ർ​ഥ​യാ​ത്ര.

ഈ ​മൂ​ന്നു​പേ​രും തീ​ർ​ഥ​യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​പ്പോ​ൾ അ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്തു. തീ​ർ​ഥ​യാ​ത്ര പോ​യാ​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​രേ​ണ്ട എ​ന്ന അ​ന്ത്യ​ശാ​സ​നം ഡോ​ളി​യു​ടെ ഭ​ർ​ത്താ​വ് അ​വ​ൾ​ക്കു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ അ​വ​ർ യാ​ത്ര​തു​ട​ങ്ങി. അ​പ്പോ​ഴാ​ണ് ക്രി​സി എ​ന്ന നാ​ലാ​മ​തൊ​രു സ്ത്രീ ​അ​വ​ർ​ക്കൊ​പ്പം ചേ​രു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റാ​ൻ നി​ർ​ബ​ന്ധി​ത​യാ​യ​വ​ളാ​ണ് ക്രി​സി. അ​തി​നു കാ​ര​ണം ലി​ലി​യു​ടെ മ​ക​നാ​യ ഡെ​ക്ലാ​നു​മാ​യു​ള്ള അ​വ​ളു​ടെ പ്രേ​മ​ബ​ന്ധ​മാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു​മു​ന്പ് ഡെ​ക്ലാ​നി​ൽ​നി​ന്നു ഗ​ർ​ഭ​വ​തി​യാ​യ അ​വ​ളെ സ​മൂ​ഹം ആ​ട്ടി​പ്പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ക്രി​സി നാ​ടു​വി​ട്ടു എ​ന്നു കേ​ട്ട​പ്പോ​ൾ ദുഃ​ഖം​മൂ​ലം ഡെ​ക്ലാ​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു. എ​ന്നാ​ൽ ഒ​ര​പ​ക​ട​ത്തി​ൽ അ​യാ​ൾ മു​ങ്ങി​മ​രി​ച്ചു എ​ന്നാ​ണ് പ​ര​ക്കേ അ​റി​യ​പ്പെ​ട്ട​ത്.

അ​മ്മ മൊ​റീ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്രി​സി ഡ​ബ്ലി​നി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​പ്പോ​ൾ ലി​ലി​യും ഐ​ലീ​നും ശ​ത്രു​താ​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് അ​വ​ളോ​ടു പെ​രു​മാ​റി​യ​ത്. എ​ങ്കി​ലും അ​മ്മ​യു​ടെ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ക്രി​സി​യും ആ ​തീ​ർ​ഥാ​ട​ന​സം​ഘ​ത്തി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ചു.

ലൂ​ർ​ദി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ അ​തി​വേ​ഗം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ട​ത്തെ ജ​ല​ത്തി​ൽ കു​ളി​ച്ചി​ട്ടും പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള അ​ദ്ഭു​ത​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ഐ​ലീ​ന്‍റെ കാ​ര്യ​ത്തി​ൽ. ആ ​സ്ത്രീ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ ത​ന്‍റെ മാ​റി​ലെ മു​ഴ അ​പ്ര​ത്യ​ക്ഷ​മാ​യി​ല്ല. ത​ന്മൂ​ലം ഐ​ലീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. ലൂ​ർ​ദി​ലെ പ​രി​പാ​ടി​ക​ളെ​ല്ലാം ത​ട്ടി​പ്പാ​ണ് എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ നി​ല​പാ​ട്.

ഉൗ​മ​യാ​യ ത​ന്‍റെ മ​ക​ൻ ലൂ​ർ​ദി​ലെ​ത്തി​യാ​ൽ സം​സാ​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഡോ​ളി വി​ചാ​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​അ​ദ്ഭു​തം ന​ട​ക്കാ​തെ​വ​ന്ന​പ്പോ​ൾ അ​വ​ൾ ആ​കെ ത​ക​ർ​ന്നു. ഡാ​നി​യേ​ലി​നെ ഗ​ർ​ഭം ധ​രി​ച്ചി​രു​ന്ന​പ്പോ​ൾ അ​വ​നെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ലൂ​ടെ ന​ശി​പ്പി​ക്കാ​ൻ ആ​ലോ​ചി​ച്ച​തി​ന്‍റെ ശി​ക്ഷ​മൂ​ല​മാ​ണ് അ​വ​ൻ ഊ​മ​യാ​യി ജ​നി​ച്ച​തെ​ന്ന് ഡോ​ളി വി​ല​പി​ച്ചു.

ക്രി​സി​യും ത​ന്‍റെ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് അ​വ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ക്രി​സി ഏ​റ്റു​പ​റ​ഞ്ഞ കു​റ്റം ത​ന്‍റെ ഗ​ർ​ഭ​ച്ഛി​ദ്ര​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക്രി​സി ലി​ലി​യു​മാ​യി ര​മ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞി​രു​ന്നു. ഐ​ലീ​നും ഡോ​ളി​യു​മൊ​ക്കെ പ്ര​തീ​ക്ഷി​ച്ച അ​ദ്ഭു​തം കാ​ണാ​തെ​യാ​ണ് ഡ​ബ്ലി​നി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ അ​വ​രാ​രും ശ്ര​ദ്ധി​ക്കാ​ത്ത വ​ലി​യ അ​ദ്ഭു​തം ലൂ​ർ​ദി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ന്നു​ക​ഴി​ഞ്ഞി​രു​ന്നു. ലി​ലി​യെ​യും ഐ​ലീ​നെ​യും ക്രി​സി​യെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​ര​സ്പ​രം ക്ഷ​മി​ക്കാ​നും അ​ങ്ങ​നെ അ​വ​രു​ടെ ജീ​വി​തം ഏ​റെ പ്ര​സ​ന്ന​മാ​ക്കാ​നും സാ​ധി​ച്ചു. ഡോ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്‍റെ കു​റ്റം ഏ​റ്റു​പ​റ​യു​ക​വ​ഴി വ​ലി​യ മ​ന​സ​മാ​ധാ​നം ല​ഭി​ച്ചു.

ലി​ലി​യും ഐ​ലീ​നും ഡോ​ളി​യും തീ​ർ​ഥാ​ട​നം​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​ക്ക​ന്മാ​ർ ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​തും ഒ​ര​ദ്ഭു​ത​മാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ഡോ​ളി പ്ര​തീ​ക്ഷി​ച്ച അ​ദ്ഭു​തം ന​ട​ക്കു​ന്ന​തും നാം ​കാ​ണു​ന്നു​ണ്ട്. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഡാ​നി​യേ​ൽ വീ​ട് എ​ന്ന അ​ർ​ഥം​വ​രു​ന്ന "ഹോം' ​എ​ന്ന വാ​ക്കു​പ​റ​യു​ന്ന​താ​ണ് ആ ​അ​ദ്ഭു​തം.

എ​ന്താ​ണ് ഈ ​സി​നി​മ ന​ൽ​കു​ന്ന സ​ന്ദേ​ശം? രോ​ഗ​ശാ​ന്തി മാ​ത്ര​മ​ല്ല യ​ഥാ​ർ​ഥ അ​ദ്ഭു​തം. തെ​റ്റു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​പ​റ​യാ​നും ക്ഷ​മി​ക്കാ​നും അ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ സ​ങ്ക​ട​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ നേ​രി​ടാ​നും സാ​ധി​ച്ചാ​ൽ അ​തും യ​ഥാ​ർ​ഥ അ​ദ്ഭു​തം​ത​ന്നെ​യാ​ണ്.

ദൈ​വം എ​പ്പോ​ഴും ന​മു​ക്കു രോ​ഗ​ശാ​ന്തി ത​ന്നു​വെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​തെ നാം ​നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ അ​ത് ദൈ​വ​ത്തി​ന്‍റെ കൃ​പ മൂ​ല​മാ​ണ്. അ​തും വ​ലി​യൊ​രു അ​ദ്ഭു​തം​ത​ന്നെ​യെ​ന്നു സാ​രം.

പ്രാ​ർ​ഥി​ക്കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന അ​ദ്ഭു​തം ന​ട​ക്കാ​തെ​വ​രുമ്പോഴും ​ന​മ്മി​ൽ വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ? സ്നേ​ഹം ഉ​ണ്ടോ? ക്ഷ​മി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ണ്ടോ? സ്വ​ന്തം കു​രി​ശു​ക​ൾ വ​ഹി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള മ​നഃ​ശ​ക്തി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ അ​വ​യൊ​ക്കെ ദൈ​വം ന​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ഭു​ത​ങ്ങ​ൾ​ത​ന്നെ​യെ​ന്ന​താ​ണ് വാ​സ്ത​വം. അ​തു നാം ​മ​റ​ക്ക​രു​ത്.

ദൈ​വം ന​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​അ​ദ്ഭു​ത​ങ്ങ​ളെ​ക്കു​റി​ച്ച് എ​ത്ര​മാ​ത്രം അ​വ​ബോ​ധം ന​മു​ക്കു​ണ്ടാ​കു​ന്നു​വോ അ​ത്ര​യും ന​മ്മു​ടെ ജീ​വി​തം കൃ​ത​ജ്ഞ​താ​പൂ​രി​ത​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​യി​രി​ക്കും.

Jeevithavijayam

ഹൃ​ദ​യ​ത്തി​ൽ​നി​ന്നെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ

ക​ന്ന​ഡ സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​യാ​യ എ​ഴു​ത്തു​കാ​രി​യാ​ണ് ബാ​നു മു​ഷ്താ​ക്. പ​ത്ര​പ്ര​വ​ർ​ത്ത​ക, റേ​ഡി​യോ ജേ​ർ​ണ​ലി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​വ​ർ ആ​റു ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ൾ, ഒ​രു നോ​വ​ൽ, ഒ​രു ലേ​ഖ​ന​സ​മാ​ഹാ​രം, ഒ​രു ക​വി​താ സ​മാ​ഹാ​രം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ചി​ല കൃ​തി​ക​ൾ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, ഉ​റു​ദു ഭാ​ഷ​ക​ളി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു.

1999ൽ ​ക​ന്ന​ഡ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ബാ​നു​വി​ന്‍റെ ചി​ല ചെ​റു​ക​ഥ​ക​ൾ ഹാ​ർ​ട്ട് ലാ​ന്പ് (ഹൃ​ദ​യ​ദീ​പം) എ​ന്ന പേ​രി​ൽ ഇം​ഗ്ലീ​ഷി​ലേ​ക്കു വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. ദീ​പാ ഭാ​സ്തി വി​വ​ർ​ത്ത​നം​ചെ​യ്ത ഈ ​ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന് 2025ലെ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക​ർ സ​മ്മാ​നം ല​ഭി​ച്ചു. ക​ന്ന​ഡ​യി​ൽ​നി​ന്നു വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ഒ​രു ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന് ആ​ദ്യ​മാ​യാ​ണ് ബു​ക്ക​ർ സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്.

ഹൃ​ദ​യ​ദീ​പം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ൽ ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ഒ​രു ചെ​റു​ക​ഥ​യാ​ണ് ഹൃ​ദ​യ​ത്തി​ന്‍റെ തീ​രു​മാ​നം എ​ന്ന അ​ർ​ഥം വ​രു​ന്ന "എ ​ഡി​സി​ഷ​ൻ ഓ​ഫ് ദ ​ഹാ​ർ​ട്ട്'. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​യും അ​വ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും അ​തി​മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ക​ഥ​യാ​ണി​ത്.

ഈ ​ക​ഥ​യി​ൽ മൂ​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​ദ്യ​ത്തേ​ത് യൂ​സ​ഫ് എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​ൻ. അ​യാ​ളു​ടെ ഭ​വ​നാം​ഗ​ങ്ങ​ളാ​യി ര​ണ്ടു​പേ​രു​ണ്ട്- അ​മ്മ​യും ഭാ​ര്യ​യും. അ​മ്മ​യോ​ട് ഏ​റെ ബ​ഹു​മാ​ന​വും ഭാ​ര്യ​യോ​ട് വ​ലി​യ സ്നേ​ഹ​വും അ​യാ​ൾ​ക്കു​ണ്ട്. എ​ന്നാ​ൽ അ​യാ​ളു​ടെ ഹൃ​ദ​യം തേ​ങ്ങു​ക​യാ​ണ്. കാ​ര​ണം ത​ന്‍റെ ഭാ​ര്യ​യാ​യ അ​ഖി​ല അ​മ്മ​യോ​ട് അ​ത്ര താ​ത്പ​ര്യ​ത്തി​ല​ല്ല. നേ​രേ​മ​റി​ച്ച് വ​ലി​യ ശ​ത്രു​ത​യി​ലാ​ണ്.

ഭ​ർ​ത്താ​വി​ന്‍റെ സ്നേ​ഹം വി​ഭ​ജി​ച്ചു​പോ​കു​ന്ന​തി​ലാ​ണ് അ​വ​ൾ​ക്കു ദുഃ​ഖം. സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ​ജീ​വി​ത​ത്തി​ന് ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് അ​വ​ളു​ടെ നി​ര​ന്ത​ര പ​രാ​തി. ത​ന്നെ കൊ​ത്തി​വി​ഴു​ങ്ങാ​ൻ നി​ൽ​ക്കു​ന്ന ഒ​രു ക​ഴു​ക​നെ​പ്പോ​ലെ​യാ​ണ് അ​വ​ൾ ആ ​അ​മ്മ​യെ കാ​ണു​ന്ന​ത്.

എ​ന്നാ​ൽ അ​വ​ൾ വി​ചാ​രി​ക്കു​ന്ന​തു​പോ​ലു​ള്ള സ്ത്രീ​യ​ല്ല യൂ​സ​ഫി​ന്‍റെ അ​മ്മ. മ​രു​മ​ക​ളി​ൽ​നി​ന്ന് അ​വ​ഗ​ണ​ന​യും അ​ധി​ക്ഷേ​പ​വും ഉ​ണ്ടാ​കു​ന്പോ​ൾ ആ ​സ്ത്രീ മ​ക​നോ​ട് പ​രാ​തി​പ​റ​യു​ന്നി​ല്ല. സ്നേ​ഹ​വും സേ​വ​ന​വും ത്യാ​ഗ​വും നി​റ​ഞ്ഞ ഒ​രു ജീ​വി​ത​മാ​ണ് അ​വ​രു​ടേ​ത്.

അ​ത് യൂ​സ​ഫി​ന് ന​ന്നാ​യി അ​റി​യു​ക​യും ചെ​യ്യാം. അ​താ​ണ് അ​യാ​ളെ ഏ​റെ ദുഃ​ഖി​ത​നാ​ക്കു​ന്ന​തും. ഭാ​ര്യ ത​ന്‍റെ അ​മ്മ​യു​ടെ ന​ന്മ മ​ന​സി​ലാ​ക്കി അ​വ​രെ സ്നേ​ഹി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് യൂ​സ​ഫ് ആ​ഗ്ര​ഹി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല.

എ​ന്നാ​ൽ ത​ന്‍റെ എ​തി​രാ​ളി​യാ​യി മാ​ത്ര​മേ അ​ഖി​ല​യ്ക്ക് ത​ന്‍റെ അ​മ്മാ​യി​യ​മ്മ​യെ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ള്ളൂ. അ​വ​രെ സ്നേ​ഹി​ക്കാ​നോ ശു​ശ്രൂ​ഷി​ക്കാ​നോ അ​വ​ൾ ത​യാ​റ​ല്ല. അ​വ​ർ മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ലെ​ന്ന് അ​വ​ൾ ആ​ശി​ച്ചു.

ഇ​വ​ർ ര​ണ്ടു​പേ​രെ​ക്കാ​ളും ഏ​റെ വേ​ദ​നി​ച്ച​ത് യൂ​സ​ഫാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യ​യു​ടെ പോ​രാ​യ്മ​ക​ൾ അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​യാ​ൾ അ​വ​ളെ സ്നേ​ഹി​ച്ചു. അ​തേ​സ​മ​യം അ​മ്മ​യെ ആ ​ത​ട​വ​റ​യി​ൽ​നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്നും അ​യാ​ൾ തീ​രു​മാ​നി​ച്ചു.

അ​ങ്ങ​നെ​യാ​ണ് ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു തീ​രു​മാ​ന​ത്തി​ൽ അ​യാ​ളെ​ത്തി​യ​ത്. വി​ധ​വ​യാ​യ ത​ന്‍റെ അ​മ്മ​യെ സ്നേ​ഹ​സ​ന്പ​ന്ന​നാ​യ ഒ​രു​വ​ന് വി​വാ​ഹം ക​ഴി​പ്പി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ആ ​തീ​രു​മാ​നം.

യാ​ഥാ​സ്ഥി​തി​ക​രാ​യ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ ​തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു. എ​ന്നാ​ൽ യൂ​സ​ഫ് ത​ന്‍റെ തീ​രു​മാ​നം ന​ട​പ്പാ​ക്കി. അ​ങ്ങ​നെ സ്നേ​ഹ​സ​ന്പ​ന്ന​നാ​യ ഒ​രാ​ളെ ആ ​വി​ധ​വ​യ്ക്ക് ഭ​ർ​ത്താ​വാ​യി ല​ഭി​ച്ചു.

കാ​ര്യ​ങ്ങ​ൾ ഇ​പ്ര​കാ​രം പു​രോ​ഗ​മി​ച്ച​പ്പോ​ൾ അ​ഖി​ല​യ്ക്കു കു​റ്റ​ബോ​ധ​മു​ണ്ടാ​യി. അ​വ​ൾ ഭ​ർ​തൃ​മാ​താ​വി​നോ​ട് മാ​പ്പ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ യൂ​സ​ഫി​ന്‍റെ ധീ​ര​മാ​യ ഒ​രു തീ​രു​മാ​നം ആ ​കു​ടും​ബ​ത്തി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ച്ചു.

എ​ന്താ​ണ് ഈ ​ക​ഥ ന​ൽ​കു​ന്ന സ​ന്ദേ​ശം? അ​മ്മാ​യി​യ​മ്മ വി​ധ​വ​യാ​ണെ​ങ്കി​ൽ അ​വ​രെ കെ​ട്ടി​ച്ച​യ​യ്ക്കാ​ൻ മ​രു​മ​ക​ളും മ​ക​നും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നോ? ഒ​രി​ക്ക​ലു​മ​ല്ല. അ​മ്മാ​യി​യ​മ്മ വി​ധ​വ​യും ചെ​റു​പ്പ​വു​മാ​ണെ​ങ്കി​ൽ അ​വ​ർ​ക്കു വീ​ണ്ടും വി​വാ​ഹം​ക​ഴി​ക്കാ​ൻ സാ​ധി​ച്ചാ​ൽ അ​തു ന​ല്ല​കാ​ര്യം​ത​ന്നെ.

യൂ​സ​ഫ് എ​ടു​ത്ത ആ ​തീ​രു​മാ​നം അ​യാ​ളു​ടെ കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ന​ല്ല​കാ​ര്യ​മാ​യി​രു​ന്നു. നി​ര​ന്ത​ര​മാ​യ ഒ​രു കു​ടും​ബ​ക​ല​ഹം തീ​ർ​ക്കാ​ൻ അ​തു സ​ഹാ​യി​ച്ചു. എ​ന്നാ​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കാ​വു​ന്ന ഒ​രു ന​ട​പ​ടി​യ​ല്ല ഇ​ത്.

പ്ര​ത്യേ​കി​ച്ചും ചി​ല സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ ഇ​ത് അ​ചി​ന്ത​നീ​യ​വു​മാ​ണ്. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്താ​ണു ചെ​യ്യേ​ണ്ട​തെ​ന്ന ആ​ഴ​മു​ള്ള പ​ല സ​ന്ദേ​ശ​ങ്ങ​ളും ഈ ​ക​ഥ​യി​ലു​ണ്ട്.

അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​ത്വ​ത്തെ മാ​നി​ക്കാ​ൻ പ​ഠി​ക്കു​ക എ​ന്ന​താ​ണ്. അ​മ്മാ​യി​യ​മ്മ​യു​ടെ വ്യ​ക്തി​ത്വ​ത്തെ മാ​നി​ക്കാ​ൻ സാ​ധി​ക്കാ​തെ​പോ​യ​താ​യി​രു​ന്നു അ​ഖി​ല​യു​ടെ പ​രാ​ജ​യം. അ​തു മ​ന​സി​ലാ​ക്കാ​നും തി​രു​ത്താ​നും അ​മ്മാ​യി​യ​മ്മ​യ്ക്ക് ഒ​രു വി​വാ​ഹം വേ​ണ്ടി​വ​ന്ന​ത് അ​ഖി​ല​യു​ടെ മ​റ്റൊ​രു പ​രാ​ജ​യം.

കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ പ​ല​രും ചെ​യ്യു​ക അ​വ​യെ നി​ശ​ബ്ദ​മാ​യി അ​വ​ഗ​ണി​ച്ചു മു​ന്നോ​ട്ടു​പോ​വു​ക എ​ന്ന​താ​ണ്. പ്ര​ശ്ന​പ​രി​ഹാ​രം എ​ളു​പ്പ​മ​ല്ലെ​ങ്കി​ൽ ഒ​ന്നും ചെ​യ്യാ​തെ അ​വ​ർ മു​ന്നോ​ട്ടു​പോ​കും.

എ​ന്നാ​ൽ യൂ​സ​ഫ് തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ത​ല്ലാ​യി​രു​ന്നു. പ്ര​ത്യു​ത അ​യാ​ളു​ടെ കു​ടും​ബ​ത്തി​ൽ സ്നേ​ഹ​വും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി​രു​ന്നു. അ​തി​ന് കു​റേ​യേ​റെ ആ​ത്മ​ധൈ​ര്യം വേ​ണ്ടി​വ​ന്നു എ​ന്ന​തു വേ​റേ​കാ​ര്യം.

വി​പ്ല​വ​ക​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നു യൂ​സ​ഫി​ന്‍റേ​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി​മാ​ത്രം നാം ​മ​ന​സി​ലാ​ക്കി​യാ​ൽ മ​തി. അ​താ​യ​ത് കു​ടും​ബ​ക​ല​ഹ​ങ്ങ​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും തീ​ർ​ക്കാ​ൻ ഭാ​വ​നാ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ നാം ​സ്വീ​ക​രി​ക്ക​ണ​മെ​ന്നു സാ​രം.

ഈ ​ക​ഥ​യി​ലെ മ​റ്റൊ​രു സ​ന്ദേ​ശം കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ മു​റി​വു​ക​ൾ ഉ​ണ​ക്കാ​ൻ വി​ന​യം​ക​ല​ർ​ന്ന സ്നേ​ഹം അ​നി​വാ​ര്യ​മാ​ണെ​ന്ന​താ​ണ്. അ​ഖി​ല​യു​ടെ കാ​ര്യ​ത്തി​ൽ അ​തു സം​ഭ​വി​ച്ച​പ്പോ​ഴാ​ണ് ആ ​കു​ടും​ബ​ത്തി​ൽ യ​ഥാ​ർ​ഥ സ​മാ​ധാ​ന​മു​ണ്ടാ​യ​ത്.

ഹൃ​ദ​യ​ത്തി​ൽ​നി​ന്നെ​ടു​ത്ത ഒ​രു തീ​രു​മാ​നം​വ​ഴി​യാ​ണ് യൂ​സ​ഫ് ത​ന്‍റെ കു​ടും​ബ​ത്തി​ൽ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും പു​നഃ​സ്ഥാ​പി​ച്ച​ത്. നാം ​എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഹൃ​ദ​യം​നി​റ​ഞ്ഞ സ്നേ​ഹ​ത്തി​ൽ​നി​ന്നെ​ടു​ക്കു​ന്ന​വ​യാ​ണെ​ങ്കി​ൽ അ​വ എ​പ്പോ​ഴും കു​ടും​ബ​ങ്ങ​ളി​ൽ സ​മാ​ധാ​നം സം​സ്ഥാ​പി​ക്കു​ക​ത​ന്നെ ചെ​യ്യും.

Jeevithavijayam

എ​ല്ലാ ദി​വ​സ​വും ഏ​റ്റ​വും ന​ല്ല ദി​വ​സ​ങ്ങ​ളാ​കാ​ൻ..

ഓ​രോ ദി​വ​സ​വും ഏ​റ്റ​വും ന​ല്ല ദി​വ​സ​മാ​കാം. ഓ​രോ നി​മി​ഷ​വും ഏ​റ്റ​വും ന​ല്ല നി​മി​ഷ​വും. നി​ങ്ങ​ൾ​ക്ക​തു കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്നു​മാ​ത്രം..

അ​നു​ദി​ന​ജീ​വി​ത​ത്തി​ലെ ആ​കു​ല​ത​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ളു​ടെ​യും അ​സ്വ​സ്ഥ​ത​ക​ളു​ടെ​യു​മൊ​ക്കെ മ​ധ്യേ ആ​ഴ​മേ​റി​യ പ​ല സ​ത്യ​ങ്ങ​ളും നാം ​മ​റ​ന്നു​പോ​കാ​നി​ട​യു​ണ്ട്. എ​ന്നാ​ൽ അ​വ​യെ ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ പ​ല​പ്പോ​ഴും ഒ​രു നി​ർ​മ​ല മ​ന​സു മ​തി​യാ​കും.

അ​ങ്ങ​നെ​യു​ള്ള നി​ർ​മ​ല മ​ന​സി​ന്‍റെ ഉ​ട​മ​യാ​യ ഒ​രു ബാ​ല​നെ​യാ​ണ് "ദി ​അ​ണ്‍​ബ്രേ​ക്ക​ബി​ൾ ബോ​യ്' എ​ന്ന ഹോ​ളി​വു​ഡ് സി​നി​മ​യി​ൽ നാം ​കാ​ണു​ക. ഓ​സ്റ്റി​ൻ ലെ​റെ​റ്റ് എ​ന്ന ബാ​ല​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​ക​ഥ​യെ ആ​ധാ​ര​മാ​ക്കി നി​ർ​മി​ച്ച ഈ ​ചി​ത്രം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

എ​ല്ലു​ക​ൾ എ​ളു​പ്പ​ത്തി​ൽ ഒ​ടി​യു​ന്ന രോ​ഗ​വു​മാ​യാ​ണ് ഓ​സ്റ്റി​ൻ ജ​നി​ച്ച​ത്. അ​തോ​ടൊ​പ്പം ഓ​ട്ടി​സം എ​ന്ന അ​വ​സ്ഥാ​വി​ശേ​ഷ​വും അ​വ​നു​ണ്ടാ​യി​രു​ന്നു. എ​ല്ലു​ക​ൾ പെ​ട്ടെ​ന്ന് ഒ​ടി​യു​ന്ന​തു​മൂ​ലം അ​വ​ന് ഇ​ട​യ്ക്കി​ടെ ആ​ശു​പ​ത്രി​വാ​സം വേ​ണ്ടി​വ​ന്നു.

രോ​ഗ​വും ഓ​ട്ടി​സ​വും അ​വ​ന് വേ​ദ​ന​ക​ളും വെ​ല്ലു​വി​ളി​ക​ളും സൃ​ഷ്ടി​ച്ചു. എ​ന്നാ​ൽ അ​വ​യ്ക്കൊ​ന്നും അ​വ​നെ ത​ള​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. നേ​രേ​മ​റി​ച്ച് അ​വ​ന്‍റെ ലോ​ക​ദ​ർ​ശ​നം അ​ത്ഭു​ത​ക​ര​മാ​യ ലാ​ളി​ത്യ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു.

ഈ ​ദ​ർ​ശ​നം ഏ​റെ സ്വാ​ധീ​നി​ച്ച​ത് അ​വ​ന്‍റെ പി​താ​വാ​യ സ്കോ​ട്ടി​നെ​യാ​യി​രു​ന്നു. ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളോ​ടു മ​ല്ല​ടി​ച്ച് ത​ള​ർ​ന്ന മ​നു​ഷ്യ​നാ​യി​രു​ന്നു സ്കോ​ട്ട്. ഭാ​വി​യെ​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലാ​തി​രു​ന്ന അ​യാ​ൾ ത​ന്‍റെ പു​ത്ര​ന്‍റെ ജീ​വി​ത​വീ​ക്ഷ​ണ​വും പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ക​യും ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ്ര​ത്യാ​ശ​യു​ള്ള​വ​നാ​യി മാ​റു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് ഓ​സ്റ്റി​ന്‍റെ ക​ഥ പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സ്കോ​ട്ട് ത​യാ​റാ​യ​ത്.

ഓ​സ്റ്റി​ന്‍റെ ജീ​വി​ത​വീ​ക്ഷ​ണം വ്യ​ക്ത​മാ​ക്കു​ന്ന രീ​തി​യി​ൽ സി​നി​മ​യി​ൽ അ​വ​ൻ പ​റ​യു​ന്ന ഒ​രു വാ​ച​കം ഇ​പ്ര​കാ​ര​മാ​ണ്: ""ഓ​രോ ദി​വ​സ​വും ഏ​റ്റ​വും ന​ല്ല ദി​വ​സ​മാ​കാം. ഓ​രോ നി​മി​ഷ​വും ഏ​റ്റ​വും ന​ല്ല നി​മി​ഷ​വും. നി​ങ്ങ​ൾ​ക്ക​തു കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്നു​മാ​ത്രം''.

ഇ​തു പ​റ​യു​ന്ന​ത് അ​നു​ദി​നം വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന ഒ​രു ബാ​ല​നാ​ണെ​ന്നു നാം ​ഓ​ർ​മി​ക്ക​ണം. ഇ​തൊ​രു വി​ജ്ഞാ​നം പ​ങ്കു​വ​യ്ക്ക​ല​ല്ല, വ​ലി​യൊ​രു ജീ​വി​ത​സാ​ക്ഷ്യ​മാ​ണ്.

ജീ​വി​ത​ത്തി​ൽ സാ​ധാ​ര​ണ​യാ​യി ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച​ല്ല ഓ​സ്റ്റി​ൻ ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത്. പ്ര​ത്യു​ത, സെ​ന്‍റ് പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലെ "ആ​ന്ത​രി​ക നേ​ത്ര​ങ്ങ​ൾ' (എ​ഫേ 1:18) കൊ​ണ്ട് ജീ​വി​ത​ത്തെ ദ​ർ​ശി​ക്കു​വാ​നാ​ണ്.

അ​ങ്ങ​നെ ഹൃ​ദ​യം​തു​റ​ന്ന്, ആ​ന്ത​രി​ക നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ച്ചാ​ൽ ഓ​രോ ദി​വ​സ​വും, ഓ​രോ നി​മി​ഷ​വും ഏ​റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണെ​ന്നു ന​മു​ക്കു കാ​ണാ​നാ​വും.

ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴും ന​മു​ക്കു ക​ഷ്ട​പ്പാ​ടു​ക​ളു​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ അ​വ​യൊ​ന്നും ന​മ്മു​ടെ സ​ന്തോ​ഷം ത​ല്ലി​ക്കെ​ടു​ത്താ​ൻ നാം ​അ​നു​വ​ദി​ക്ക​രു​ത്. ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ​താ​ണ് ഓ​സ്റ്റി​ന്‍റെ ജീ​വി​തം.

എ​ന്നാ​ൽ ആ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ൽ ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹ​ങ്ങ​ളെ എ​ണ്ണു​വാ​നാ​ണ് അ​വ​നു തി​ടു​ക്കം. ഇ​തു​ചെ​യ്യാ​ൻ അ​വ​നെ പ്രാ​പ്ത​നാ​ക്കു​ന്ന​ത് അ​വ​ന്‍റെ ന​വ്യ​മാ​യ ജീ​വി​ത​വീ​ക്ഷ​ണം​ത​ന്നെ.

ജ​നി​ച്ച് പ​ത്തൊ​ന്പ​തു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന്ധ​യും ബ​ധി​ര​യു​മാ​യി​ത്തീ​ർ​ന്ന ദൗ​ർ​ഭാ​ഗ്യ​വ​തി​യാ​യി​രു​ന്നു ഹെ​ല​ൻ കെ​ല്ല​ർ (1880-1968). എ​ങ്കി​ലും ത​ന്‍റെ പോ​രാ​യ്മ​ക​ളോ​ടു പോ​രാ​ടി ലോ​ക​പ്ര​ശ​സ്ത​യാ​യ ഗ്ര​ന്ഥ​കാ​രി​യും വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ക​യു​മാ​യി മാ​റാ​ൻ ഹെ​ല​നു സാ​ധി​ച്ചു.

അ​വ​ർ ഒ​രി​ക്ക​ൽ എ​ഴു​തി: ""ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ​താ​ണ് ഈ ​ലോ​കം. എ​ന്നാ​ൽ അ​വ​യെ അ​തി​ജീ​വി​ച്ച ക​ഥ​ക​ൾ​കൊ​ണ്ടും ഈ ​ലോ​കം നി​റ​ഞ്ഞി​രി​ക്കു​ന്നു''.

ത​ന്‍റെ ജീ​വി​ത​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ൾ മ​റി​ക​ട​ന്ന് ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ഹെ​ല​ന് ആ​ദ്യം വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ആ​നി സ​ള്ളി​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ ഹെ​ല​നു സാ​ധി​ച്ചു.

അ​ങ്ങ​നെ​യാ​ണ് അ​ന്ധ​യാ​യി​രു​ന്ന അ​വ​ർ​ക്ക് ആ​ന്ത​രി​ക നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് ജീ​വി​ത​ത്തെ ദ​ർ​ശി​ക്കാ​ൻ സാ​ധി​ച്ച​ത്. മു​ന്പ് എ​ന്ന​തി​നേ​ക്കാ​ൾ ഏ​റെ തി​ര​ക്കേ​റി​യ​താ​ണ് ന​മ്മി​ൽ പ​ല​രു​ടെ​യും ജീ​വി​തം.

തി​ര​ക്കു​ക​ൾ​ക്കും വ്യ​ഗ്ര​ത​ക​ൾ​ക്കു​മി​ട​യി​ൽ അ​വ​യി​ല്ലാ​ത്ത ന​ല്ല ഒ​രു ദി​വ​സ​ത്തെ​യാ​കും ന​മ്മി​ൽ പ​ല​രും സ്വ​പ്നം കാ​ണു​ക. എ​ന്നാ​ൽ ആ ​ന​ല്ല​ദി​വ​സം ഒ​രി​ക്ക​ൽ വ​രു​മെ​ന്നു​ക​രു​തി വെ​റു​തെ കാ​ത്തി​രു​ന്നു സ​മ​യം ക​ള​യേ​ണ്ട​തു​ണ്ടോ? ഓ​സ്റ്റി​ൻ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു​പോ​ലെ എ​ല്ലാ ദി​വ​സ​വും ന​ല്ല ദി​വ​സ​ങ്ങ​ളാ​ക്കി​മാ​റ്റി മു​ന്നോ​ട്ടു പോ​കു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത​ല്ലേ ന​മു​ക്കു ന​ല്ല​ത്?

അ​തി​ന് ആ​ദ്യം​ചെ​യ്യേ​ണ്ട​ത് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ന​ല്ല നി​മി​ഷ​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ്. അ​തു സാ​ധി​ക്ക​ണ​മെ​ങ്കി​ൽ ഓ​രോ നി​മി​ഷ​വും ദൈ​വം ന​മു​ക്കു​ന​ൽ​കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ല്ല അ​വ​ബോ​ധ​മു​ണ്ടാ​ക​ണം.

ഉ​ദാ​ഹ​ര​ണ​മാ​യി, ബു​ദ്ധി​മു​ട്ടു​കൂ​ടാ​തെ ന​മു​ക്കു ശ്വ​സി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് എ​ത്ര​യോ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്! അ​തു​പോ​ലെ, നാം ​നോ​ക്കു​ന്പോ​ൾ ചു​റ്റു​മു​ള്ള ലോ​ക​ത്തെ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തും വ​ലി​യൊ​രു അ​നു​ഗ്ര​ഹം ത​ന്നെ​യ​ല്ലേ?

ഇ​തു​പോ​ലെ എ​ന്തെ​ല്ലാം അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ള്ള​ത്! അ​വ ഓ​രോ​ന്നാ​യി എ​ണ്ണു​വാ​നും അ​വ​യെ​ക്കു​റി​ച്ച് അ​നു​നി​മി​ഷം അ​വ​ബോ​ധ​മു​ള്ള​വ​രാ​യി ജീ​വി​ക്കാ​നും സാ​ധി​ച്ചാ​ൽ ന​മ്മു​ടെ ഓ​രോ നി​മി​ഷ​വും ന​ല്ല നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കി​ല്ലേ? ഓ​രോ ദി​വ​സ​വും ന​ല്ല ദി​വ​സ​ങ്ങ​ളാ​യി​രി​ക്കി​ല്ലേ? സ​ങ്കീ​ർ​ത്ത​ക​നാ​യ ദാ​വീ​ദി​ന് ത​ന്‍റെ അ​നു​ദി​ന ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ല്ല ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു.

ത​ന്മൂ​മാ​ണ് പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ നി​വേ​ശി​ത​നാ​യി അ​ദ്ദേ​ഹം എ​ഴു​തി​യ​ത്- ""ഇ​തു ക​ർ​ത്താ​വ് ന​ൽ​കി​യ ദി​വ​സ​മാ​ണ്. ന​മു​ക്കി​ന്ന് സ​ന്തോ​ഷി​ച്ചാ​ന​ന്ദി​ക്കാം'' (സ​ങ്കീ 118:24)

എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് നാം ​സ​ന്തോ​ഷി​ച്ചാ​ന​ന്ദി​ക്കേ​ണ്ട​ത്? ദൈ​വം ന​മു​ക്കാ​യി പു​തി​യൊ​രു ദി​വ​സം ത​ന്നി​രി​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ. അ​തി​ന്‍റെ അ​ർ​ഥം അ​വി​ട​ന്ന് എ​പ്പോ​ഴും ന​മ്മോ​ടൊ​പ്പ​മു​ണ്ട് എ​ന്ന​ത​ല്ലേ? ത​ന്മൂ​ല​മാ​ണ് ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞ​ത്- ""നാ​ളെ​യെ​ക്കു​റി​ച്ച് നി​ങ്ങ​ൾ ആ​കു​ല​രാ​കേ​ണ്ട'' (മ​ത്താ 6:34) എ​ന്ന്.

ന​മ്മു​ടെ ഓ​രോ നി​മി​ഷ​വും ഓ​രോ ദി​വ​സ​വും ഏ​റ്റ​വും ന​ല്ല​താ​ക്കി മാ​റ്റാ​ൻ ദൈ​വം എ​പ്പോ​ഴും ന​മ്മോ​ടു​കൂ​ടി​യു​ണ്ട്. എ​ന്നാ​ൽ ന​മ്മു​ടെ ഓ​രോ നി​മി​ഷ​വും ഓ​രോ ദി​വ​സ​വും നാം ​അ​വി​ട​ത്തോ​ടു​കൂ​ടി​യാ​ണോ എ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​യ ചോ​ദ്യം.

നാം ​എ​പ്പോ​ഴും അ​വി​ട​ന്നോ​ടൊ​പ്പ​മാ​ണെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ഓ​രോ ദി​വ​സ​വും ഏ​റ്റ​വും മി​ക​ച്ച​തു​ത​ന്നെ ആ​യി​രി​ക്കും. അ​തി​ൽ സം​ശ​യം​വേ​ണ്ട.

Jeevithavijayam

തീ ​കൊ​ളു​ത്തു​വാ​ൻ അ​റി​യാ​വു​ന്ന​തു​കൊ​ണ്ടു​മാ​ത്രം

പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ, നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത് എ​ന്നി​ങ്ങ​നെ വി​വി​ധ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​ണ് ജാ​ക്ക് ല​ണ്ട​ൻ (1876-1916). സ​യ​ൻ​സ് ഫി​ക്‌ഷനി​ലും അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. മ​നു​ഷ്യ​ന്‍റെ സാ​ഹ​സി​ക​ജീ​വി​ത​വും, പ്ര​കൃ​തി​യു​മാ​യി അ​വ​ൻ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വ​ര​ച്ചു​കാ​ട്ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ഒ​രു ക​ഥ​യാ​ണ് "ടു ​ബി​ൽ​ഡ് എ ​ഫ​യ​ർ'.

"ഒ​രു തീ ​കൊ​ളു​ത്താ​ൻ' എ​ന്ന അ​ർ​ഥം വ​രു​ന്ന ഈ ​ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ലം 1890ക​ളി​ലെ ഗോ​ൾ​ഡ് റ​ഷ് ആ​ണ്. കാ​ന​ഡ​യു​ടെ വ​ട​ക്കു​പ​റി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള യൂ​ക്കോ​ണ്‍ ന​ദി​ക്കു സ​മീ​പം സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​പ്പോ​ൾ അ​തി​ൽ കു​റേ കൈ​ക്ക​ലാ​ക്കാ​ൻ ഒ​രു​ല​ക്ഷ​ത്തോ​ളം​പേ​ർ പ​ല​പ്പോ​ഴാ​യി അ​വി​ടേ​ക്കു സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ അ​വ​രി​ൽ പ​കു​തി​യോ​ളം​പേ​ർ മാ​ത്ര​മേ അ​തി​പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യെ മ​റി​ക​ട​ന്ന് അ​വി​ടെ എ​ത്തി​യു​ള്ളു​വ​ത്രേ. അ​ത്ര​മാ​ത്രം ശ​ക്ത​മാ​യ ത​ണു​പ്പും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി​രു​ന്നു അ​വ​ർ നേ​രി​ട്ട​ത്.

ഒ​രു തീ ​കൊ​ളു​ത്താ​ൻ എ​ന്ന ക​ഥ​യി​ലെ പേ​രി​ല്ലാ​ത്ത ക​ഥാ​പാ​ത്രം ന​ദി​ക്ക​രി​കി​ലു​ള്ള ഒ​രു ക്യാ​ന്പി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​യാ​ളാ​ണ്. മ​നു​ഷ്യ​രാ​രും കൂ​ട്ടി​ല്ലാ​തെ, ഒ​രു നാ​യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു അ​യാ​ളു​ടെ യാ​ത്ര. മു​ന്പ് യൂ​ക്കോ​ണ്‍ ന​ദീ​തീ​ര​ത്തേ​ക്കു യാ​ത്ര​ചെ​യ്തി​ട്ടു​ള്ള ഒ​രാ​ൾ ഈ ​യാ​ത്ര ഏ​റെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ ഈ ​യാ​ത്ര​യ്ക്ക് ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രാ​ളെ​ങ്കി​ലും കൂ​ട്ടി​നു​ണ്ടാ​ക​ണ​മെ​ന്ന് അ​യാ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് ക​ഥാ​നാ​യ​ക​ൻ യാ​ത്ര​പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ സീ​റോ ഡി​ഗ്രി​ക്ക് അ​ന്പ​തു​ശ​ത​മാ​നം താ​ഴെ​യാ​യി​രു​ന്നു താ​പ​നി​ല.

യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ വ​ലി​യ കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ മു​ന്നോ​ട്ടു​പോ​കും​തോ​റും പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​ക്കൂ​ടി​വ​ന്നു. അ​ങ്ങ​നെ​യാ​ണ് ഒ​രി​ട​ത്തു​വ​ച്ച് മ​ഞ്ഞു​ക​ട്ട​ക​ൾ​ക്ക​ടി​യി​ലു​ള്ള വെ​ള്ള​ത്തി​ൽ അ​യാ​ൾ വീ​ഴാ​നി​ട​യാ​യ​ത്. അ​തോ​ടെ മു​ട്ടു​വ​രെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ന​ന​ഞ്ഞു. ആ ​വ​സ്ത്ര​ങ്ങ​ൾ അ​തി​വേ​ഗം ഉ​ണ​ക്കി​യെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൊ​ടും​ത​ണു​പ്പു​മൂ​ലം അ​തു വ​ലി​യ അ​പ​ക​ടം​വ​രു​ത്തി​വ​യ്ക്കും.

ഇ​തു മ​ന​സി​ലാ​ക്കി അ​യാ​ൾ തീ​കൂ​ട്ടു​വാ​ൻ ശ്ര​മി​ച്ചു. അ​തു വി​ജ​യി​ച്ചെ​ങ്കി​ലും മ​ര​ച്ചി​ല്ല​ക​ളി​ൽ​നി​ന്നു മ​ഞ്ഞു​ക​ട്ട​ക​ൾ വീ​ണ് ആ ​തീ പെ​ട്ടെ​ന്ന് അ​ണ​ഞ്ഞു​പോ​യി. പി​ന്നീ​ട് തീ​പി​ടി​പ്പി​ക്കു​വാ​ൻ അ​യാ​ൾ​ക്കു സാ​ധി​ച്ചി​ല്ല. അ​യാ​ളു​ടെ കൈ​വി​ര​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം മ​ര​വി​ച്ചു​പോ​യി​രു​ന്നു.

അ​പ്പോ​ൾ ത​ന്‍റെ കൂ​ടെ​യു​ള്ള നാ​യ​യെ കൊ​ന്ന് അ​തി​ന്‍റെ ര​ക്ത​ത്തി​ൽ കൈ​ക​ൾ മു​ക്കി അ​വ ചൂ​ടു​പി​ടി​പ്പി​ക്കാ​ൻ അ​യാ​ൾ ആ​ലോ​ചി​ച്ചു. അ​യാ​ളു​ടെ മ​നോ​ഗ​തി മ​ന​സി​ലാ​ക്കി​യ നാ​യ അ​യാ​ൾ​ക്കു പി​ടി​കൊ​ടു​ക്കാ​തെ അ​ക​ന്നു​നി​ന്നു. അ​ധി​കം താ​മ​സി​യാ​തെ കൊ​ടും​ത​ണു​പ്പ് അ​യാ​ളു​ടെ ജീ​വ​ൻ കാ​ർ​ന്നു​തി​ന്നു. നാ​യ​യാ​ക​ട്ടെ, മ​നു​ഷ്യ​വാ​സ​മു​ള്ള ദി​ക്കു​തേ​ടി അ​വി​ടെ​നി​ന്ന് ഓ​ടി​യ​ക​ലു​ക​യും ചെ​യ്തു. അ​തോ​ടെ ക​ഥ അ​വ​സാ​നി​ക്കു​ന്നു.

എ​ന്താ​ണ് ഈ ​ക​ഥ ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു​ത്? പ്ര​കൃ​തി മ​നു​ഷ്യ​ന് ഇ​നി​യും കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നോ? തീ​ർ​ച്ച​യാ​യും അ​ങ്ങ​നെ​യൊ​രു സ​ന്ദേ​ശം ഈ ​ക​ഥ​യി​ലു​ണ്ട്. അ​താ​യ​ത്, മ​നു​ഷ്യ​ൻ എ​ത്ര സാ​ഹ​സി​ക​നാ​യാ​ലും ഒ​രു പ​രി​ധി​ക്ക​പ്പു​റം പ്ര​കൃ​തി​യെ കീ​ഴ​ട​ക്കാ​നാ​വി​ല്ലെ​ന്നു സാ​രം.

എ​ന്നാ​ൽ, ഇ​വി​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം മ​റ്റൊ​ന്നാ​ണ്. ക​ടു​ത്ത ശൈ​ത്യ​കാ​ല​ത്ത് യൂ​ക്കോ​ണ്‍ പ്ര​ദേ​ശ​ത്തു​കൂ​ടി ഒ​റ്റ​യ്ക്കു യാ​ത്ര​തി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്ന് പ​രിച​യ​സ​ന്പ​ന്ന​നാ​യ ഒ​രു വ​യോ​ധി​ക​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്.

എ​ന്നി​ട്ടും ത​ന്‍റെ ക​ഴി​വി​ലും സാ​മ​ർ​ഥ്യ​ത്തി​ലും അ​മി​ത​മാ​യി വി​ശ്വ​സി​ച്ചി​രു​ന്ന ക​ഥാ​നാ​യ​ക​ൻ ആ ​ഉ​പ​ദേ​ശം ചെവിക്കൊ​ണ്ടി​ല്ല. ത​ണു​പ്പ് എ​ത്ര കൂ​ടി​യാ​ലും ത​നി​ക്ക് തീ ​കൊ​ളു​ത്തി ര​ക്ഷ​പ്പെ​ടാ​മെ​ന്നാ​യി​രു​ന്നു അ​യാളുടെ ധാ​ര​ണ. തെ​റ്റാ​യ ആ ​ധാ​ര​ണ അ​യാ​ളു​ടെ മ​ര​ണ​ത്തി​നു വ​ഴി​യൊ​രു​ക്കി.

ജീ​വി​ത​ത്തി​ലെ പ​ല അ​പ​ക​ട​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും നാം ​പ​ല​പ്പോ​ഴും മു​ൻ​കൂ​ട്ടി കാ​ണു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. അ​തി​ന്‍റെ കാ​ര​ണം ന​മു​ക്കു മു​ന്പേ ന​ട​ന്നു​പോ​യ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു പാ​ഠംപ​ഠി​ക്കാ​ൻ നാം ​വി​സ​മ്മ​തി​ക്കു​ന്നു എ​ന്ന​താ​ണ്.

അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള​വ​രു​ടെ വാ​ക്കു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത് ത​യാ​റെ​ടു​പ്പി​ല്ലാ​തെ ദു​ർ​ഘ​ട​മാ​യ ഒ​രു യാ​ത്ര​പോ​കു​ന്ന​തി​നു തു​ല്യ​മാ​ണ്. സ്പെ​യി​നി​ൽ ജ​നി​ച്ച അ​മേ​രി​ക്ക​ൻ ത​ത്വ​ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ർ​ജ് സ​ൻ‌റ്റാ​യ​ന പ​റ​യു​ന്നു: ""ഭൂ​ത​കാ​ലം വി​സ്മ​രി​ക്കു​ന്ന​വ​ർ ആ ​കാ​ല​ത്തെ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു''.

ന​മു​ക്കു ന​ല്ല വി​ദ്യാ​ഭ്യാ​സ​വും അ​റി​വും ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം കേ​ൾ​ക്കാ​ൻ നാം ​വി​മു​ഖ​രാ​ക​രു​ത്. ന​മ്മു​ടെ ജീ​വി​ത​യാ​ത്ര​യി​ൽ അ​ത് ഏ​റെ സ​ഹാ​യി​ക്കു​ക​ത​ന്നെ​ചെ​യ്യും.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""മാ​ർ​ഗ​ദ​ർ​ശ​ന​മി​ല്ലാ​ഞ്ഞാ​ൽ ജ​ന​ത നി​ലം​പ​തി​ക്കും. ഉ​പ​ദേ​ഷ്ടാ​ക്ക​ൾ ധാ​രാ​ള​മു​ണ്ടെ​ങ്കി​ൽ സു​ര​ക്ഷി​ത​ത്വ​മു​ണ്ട്'' (സു​ഭാ​ഷി​ത​ങ്ങ​ൾ 11:14). തന്മൂലമാ​ണ് ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സി.​എ​സ്. ലൂ​വി​സ് എ​ഴു​തി​യ​ത്- "സ്വ​യം ജ്ഞാ​നി​യാ​യി​രി​ക്കു​വാ​ൻ മെ​ച്ച​പ്പെ​ട്ട കാ​ര്യം ജ്ഞാ​നി​ക​ളാ​യ​വ​രു​ടെ​കൂ​ടെ ജീ​വി​ക്കു​ക എ​ന്ന​താ​ണ്.”

ജ്ഞാ​നം എ​ന്നു​പ​റ​യു​ന്ന​ത് വെ​റും അ​റി​വ​ല്ല. അ​ത് അ​നു​ഭ​വ​ത്തി​ന്‍റെ ക​ണ്ണ​ട​വ​ഴി ല​ഭി​ക്കു​ന്ന അ​റി​വു​കൂ​ടി​യാ​ണ്. അ​റി​വും ശ​രി​യാ​യ അ​നു​ഭ​വ​സ​ന്പ​ത്തു​മു​ള്ള​വ​രു​ടെ ഉ​പ​ദേ​ശ​ത്തി​ന് നാം ​ചെ​വി​കൊ​ടു​ക്ക​ണം. അ​തൊ​രു പോ​രാ​യ്മ​യാ​യി ക​രു​ത​രു​ത്. നേ​രേ​മ​റി​ച്ച് അ​ത് വി​വേ​ക​ത്തി​ന്‍റെ​യും വി​ന​യ​ത്തി​ന്‍റെ​യും ല​ക്ഷ​ണ​മാ​യി നാം ​കാ​ണ​ണം.

മ​നു​ഷ്യ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ജീ​വി​ത​യാ​ത്ര​യി​ൽ ന​മ്മെ സ​ഹാ​യി​ക്കു​ക​ത​ന്നെ ചെ​യ്യും. എ​ന്നാ​ൽ, അ​തി​ലേ​റെ നാം ​ആ​ശ്ര​യി​ക്കേ​ണ്ട​തു ദൈ​വം ന​മു​ക്കുന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ്. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ക​ർ​ത്താ​വി​ൽ പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ക. നി​ന്‍റെ ബു​ദ്ധി​യി​ൽ നീ ​ആ​ശ്ര​യി​ക്കേ​ണ്ട. നി​ന്‍റെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ദൈ​വ​വി​ചാ​ര​ത്തോ​ടെ​യാ​ക​ട്ടെ. അ​വി​ടു​ന്നു നി​നക്കു വ​ഴി​തെ​ളി​ച്ചു​ത​രും​'' (സു​ഭാ​ഷി​ത​ങ്ങ​ൾ 3:5-6).

ദൈ​വം എ​പ്പോ​ഴും വ​ഴി​തെ​ളി​ച്ചു​ത​രു​മെ​ന്ന ബോ​ധ്യം സ​ങ്കീ​ർ​ത്ത​ക​നു​ണ്ടാ​യി​രു​ന്നു. അതുകൊണ്ടാണ് അ​ദ്ദേ​ഹം ഇ​പ്ര​കാ​രം എ​ഴു​തി​യ​ത്- ""അ​ങ്ങ​യു​ടെ വ​ച​നം എ​ന്‍റെ പാ​ദ​ത്തി​നു വി​ള​ക്കും പാ​ത​യി​ൽ പ്ര​കാ​ശ​വു​മാ​ണ്'' (സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ 118:105).

ദൈ​വം ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ ന​മ്മു​ടെ തീ​രു​മാ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും തെ​റ്റാ​നി​ട​യാ​കി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, മാ​നു​ഷി​ക പോ​രാ​യ്മ​മൂ​ലം ന​മ്മു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കും പ്ര​വൃ​ത്തി​ക​ൾ​ക്കും എ​ന്തെ​ങ്കി​ലും കു​റ​വു​ക​ളു​ണ്ടാ​യാ​ൽ​പ്പോ​ലും ദൈ​വം അ​വ പ​രി​ഹ​രി​ക്കു​മെ​ന്നും തീ​ർ​ച്ച​യാ​ണ്.

ഒ​രു തീ ​കൊ​ളു​ത്താ​ൻ എ​ന്ന ക​ഥ​യി​ലെ നാ​യ​ക​ന്‍റെ അ​നു​ഭ​വം ന​മു​ക്കൊ​രു പാ​ഠ​മാ​ക​ട്ടെ. നാം ​എ​ത്ര മി​ടു​ക്ക​രാ​ണെ​ങ്കി​ലും ന​മു​ക്കു പോ​രാ​യ്മ​ക​ളു​മു​ണ്ടെ​ന്നു മ​റ​ക്കാ​തി​രി​ക്കാം. ജീ​വി​ത​യാ​ത്ര​യി​ൽ മ​റ്റു​ള്ള​വ​രു​ടെ​യും അ​തി​ലു​പ​രി ദൈ​വ​ത്തി​ന്‍റെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​മു​ക്ക് ആ​വ​ശ്യ​മാ​ണ്. കാ​ര​ണം, അ​തു​കൂ​ടാ​തെ ഈ ​ലോ​ക​ത്തി​ലും പ​ര​ലോ​ക​ത്തി​ലും ന​മു​ക്കു വി​ജ​യം നേ​ടാ​നാ​കി​ല്ല.

Jeevithavijayam

ആ​ത്മ​ധൈ​ര്യ​ത്തി​ന്‍റെ ഉ​റ​വി​ടം

ദൈ​വം മോ​ശ​യോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ ഈ ​സാ​ന്നി​ധ്യ​മാ​ണ് ഫ​റ​വോ​യെ നേ​രി​ടാ​നും ഇ​സ്രാ​യേ​ൽ​കാ​രെ ഈ​ജി​പ്റ്റി​ലെ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​നും മോ​ശ​യെ സ​ഹാ​യി​ച്ച​ത്.

പു​രാ​ണ ഗ്രീ​ക്ക് ക​ഥ​ക​ളി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് തീ​സ്യ​സ്. ആ​ഥ​ൻ​സി​ലെ രാ​ജാ​വാ​യി​രു​ന്ന ഏ​ജി​യ​സി​ന്‍റെ പു​ത്ര​നാ​യി​രു​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​നാ​ണ് പാ​തി മ​നു​ഷ്യ​നും പാ​തി മൃ​ഗ​വു​മാ​യി​രു​ന്ന മി​നോ​ട്ട​ർ എ​ന്ന ഭീ​ക​ര​ജീ​വി​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഥ​ൻ​സി​ലെ നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

മി​നോ​ട്ട​ർ ജീ​വി​ച്ചി​രു​ന്ന​ത് ക്രീ​റ്റ് എ​ന്ന ദ്വീ​പി​ലാ​യി​രു​ന്നു. അ​വി​ട​ത്തെ ശ​ക്ത​നാ​യ രാ​ജാ​വാ​യി​രു​ന്ന മി​നോ​സ് ആ​ണ് ഡേ​ഡ​ല​സ് എ​ന്ന ശി​ല്പി​യെ​ക്കൊ​ണ്ട് മി​നോ​ട്ട​റെ ത​ള​ച്ചി​ടാ​നാ​യി ലാ​ബി​റി​ന്ത് നി​ർ​മി​ച്ച​ത്.


അ​ക​ത്തു പ്ര​വേ​ശി​ച്ചാ​ൽ ആ​ർ​ക്കും ഒ​രി​ക്ക​ലും പു​റ​ത്തു​ക​ട​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ചു​റ്റു​വ​ഴി​ക​ളു​ള്ള ഒ​രു ദു​ർ​ഘ​ട ഗു​ഹാ​സം​വി​ധാ​ന​മാ​യി​രു​ന്നു ലാ​ബി​റി​ന്ത്.

മി​നോ​ട്ട​ർ പു​റ​ത്തു​ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​നും മി​നോ​ട്ട​റി​നു ഭ​ക്ഷ​ണ​മാ​യി ന​ൽ​ക​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ അ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ ഈ ​സം​വി​ധാ​നം സൃ​ഷ്ടി​ച്ച​ത്.

ന​ര​ഭോ​ജി​യാ​യി​രു​ന്ന മി​നോ​ട്ട​ർ ദി​വ​സ​വും മ​നു​ഷ്യ​മാം​സം ഭ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഒ​ന്പ​തു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ആ​ഥ​ൻ​സി​ലെ രാ​ജാ​വ് ഏ​ഴു യു​വാ​ക്ക​ളെ​യും ഏ​ഴു യു​വ​തി​ക​ളെ​യും മി​നോ​ട്ട​റി​നു ഭ​ക്ഷ​ണ​മാ​യി എ​ത്തി​ക്ക​ണ​മെ​ന്ന് ക്രീ​റ്റി​ലെ മി​നോ​സ് രാ​ജാ​വ് ഒ​രു നി​ബ​ന്ധ​ന വ​ച്ചി​രു​ന്നു.

യു​ദ്ധ​ത്തി​ൽ ആ​ഥ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ആ​ഥ​ൻ​സി​നു സ്വാ​ത​ന്ത്ര്യം ന​ൽ​കു​വാ​ൻ മി​നോ​സ് രാ​ജാ​വ് മു​ന്നോ​ട്ടു​വ​ച്ച ഒ​രു വ്യ​വ​സ്ഥ​യാ​യി​രു​ന്നു അ​ത്. തീ​സ്യ​സി​ന് ഈ ​വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​നെ​യാ​ണ് മി​നോ​ട്ട​റി​നു ഭ​ക്ഷ​ണ​മാ​യി അ​യ​യ്ക്ക​പ്പെ​ട്ട പ​തി​നാ​ലു​പേ​രി​ൽ ഒ​രു​വ​നാ​യി തീ​സ്യ​സ് ത​ന്നെ​യും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഭീ​ക​ര​ജീ​വി​യാ​യ മി​നോ​ട്ട​റെ നേ​രി​ടാ​ൻ ത​ക്ക ശ​രീ​ര​ബ​ല​വും കാ​യി​ക​ശ​ക്തി​യും തീ​സ്യ​സി​ന് ഉ​ണ്ടാ​യി​രു​ന്നോ? ഒ​രി​ക്ക​ലു​മി​ല്ല. എ​ന്നാ​ൽ, മി​നോ​ട്ട​റെ വ​ക​വ​രു​ത്തി മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്ന ഒ​രു ദൗ​ത്യ​ബോ​ധം ആ ​ചെ​റു​പ്പ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. അ​താ​ണ് ഒ​രു പ​രി​ധി​വ​രെ അ​യാ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്.

വി​ജ​യ​ത്തെ​ക്കു​റി​ച്ച് തീ​സ്യ​സി​നു തീ​ർ​ച്ച​യി​ല്ലാ​യി​രു​ന്നു. ഭ​യ​ര​ഹി​ത​നു​മാ​യി​രു​ന്നി​ല്ല അ​യാ​ൾ. എ​ന്നാ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ദൗ​ത്യ​ബോ​ധം അ​യാ​ളെ പ്രേ​രി​പ്പി​ച്ചു. അ​പ്പോ​ൾ ദൈ​വാ​നു​ഗ്ര​ഹ​വും കൂ​ട്ടി​നു​വ​ന്നു.

അ​തു​വ​ഴി​യാ​ണ് മി​നോ​സ് രാ​ജാ​വി​ന്‍റെ പു​ത്രി​യാ​യ അ​റി​യാ​ഡ്നെ തീ​സ്യ​സി​നെ ക​ണ്ടു​മു​ട്ടാ​നും പ്രേ​മ​ത്തി​ലാ​കാ​നും ഇ​ട​യാ​യ​ത്. അ​റി​യാ​ഡ്നെ​യാ​ണ് ലാ​ബി​റി​ന്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി തീ​സ്യ​സി​ന് ഉ​പ​ദേ​ശി​ച്ചു​കൊ​ടു​ത്ത​ത്.

ഒ​രു നൂ​ലു​ണ്ട​യു​ടെ ഒ​ര​റ്റം ലാ​ബി​റി​ന്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ബ​ന്ധി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​യാ​ൽ, ആ ​ച​ര​ടി​ൽ​പി​ടി​ച്ച് പോ​യ​വ​ഴി​യേ പി​ന്നോ​ട്ടു പോ​രാ​ൻ സാ​ധി​ക്കും എ​ന്ന​താ​യി​രു​ന്നു ആ ​സു​ന്ദ​രി​യു​ടെ ഉ​പ​ദേ​ശം.

അ​തി​നാ​യി ഒ​രു നൂ​ലു​ണ്ട അ​വ​ൾ തീ​സ്യ​സി​നെ ഏ​ല്പി​ക്കു​ക​യും ചെ​യ്തു. തീ​സ്യ​സ് ആ ​നൂ​ലു​ണ്ട​യു​മാ​യി അ​ക​ത്തു​ക​ട​ന്ന് മി​നോ​ട്ട​റെ വ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​നാ​യി പു​റ​ത്തു​ക​ട​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പു​രാ​ണം പ​റ​യു​ന്ന​ത്.

പു​റ​മേ​നി​ന്നു വീ​ക്ഷി​ക്കുമ്പോൾ തീ​സ്യ​സ് വ​ലി​യ ധൈ​ര്യ​ശാ​ലി​യാ​യി​രു​ന്നെ​ന്നു തോ​ന്നാം. ഒ​രു​പ​ക്ഷേ അ​യാ​ൾ അ​ങ്ങ​നെ​ത​ന്നെ ആ​യി​രു​ന്നി​രി​ക്കു​ക​യും ചെ​യ്യാം. എ​ങ്കി​ലും അ​യാ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​റ​വി​ടം അ​യാ​ളു​ടെ ദൗ​ത്യ​ബോ​ധം​ത​ന്നെ ആ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ആ ​ദൗ​ത്യ​ബോ​ധം പ്ര​ദാ​നം​ചെ​യ്യു​ന്ന​താ​ക​ട്ടെ സ​ക​ല ന​ന്മ​ക​ളു​ടെ​യും ഉ​റ​വി​ട​മാ​യ ദൈ​വ​വും.

ബൈ​ബി​ളി​ൽ നാം ​വാ​യി​ക്കു​ന്ന മോ​ശ​യു​ടെ ക​ഥ ഈ ​യാ​ഥാ​ർ​ഥ്യ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ​ജി​പ്റ്റി​ൽ അ​ടി​മ​ക​ളാ​യി​രു​ന്ന ഇ​സ്രാ​യേ​ൽ​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ദൈ​വം ചു​മ​ത​ല​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു മോ​ശ.

എ​ന്നാ​ൽ മോ​ശ​യ്ക്ക് അ​ല്പം​പോ​ലും ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​യി​രു​ന്നു. ത​ന്മൂ​ലം മോ​ശ ദൈ​വ​ത്തോ​ടു പ​റ​ഞ്ഞു: ""ഫ​റ​വോ​യു​ടെ അ​ടു​ക്ക​ൽ പോ​കാ​നും ഇ​സ്രാ​യേ​ൽ മ​ക്ക​ളെ ഈ​ജി​പ്റ്റി​ൽ​നി​ന്നു പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും ഞാ​ൻ ആ​രാ​ണ്?'' ഉ​ട​നെ ദൈ​വം പ​റ​ഞ്ഞു: ""ഞാ​ൻ നി​ന്നോ​ടു കൂ​ടെ ഉ​ണ്ടാ​യി​രി​ക്കും''(​പു​റ​പ്പാ​ട് 3:11-12).

ദൈ​വം മോ​ശ​യോ​ടൊ​പ്പം എ​ന്നും ഉ​ണ്ടാ​യി​രു​ന്നു. ദൈ​വ​ത്തി​ന്‍റെ ഈ ​സാ​ന്നി​ധ്യ​മാ​ണ് ഫ​റ​വോ​യെ നേ​രി​ടാ​നും ഇ​സ്രാ​യേ​ൽ​കാ​രെ ഈ​ജി​പ്റ്റി​ലെ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​നും മോ​ശ​യെ സ​ഹാ​യി​ച്ച​ത്.

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ഫ്രാ​ൻ​സി​ൽ ജീ​വി​ച്ചി​രു​ന്ന ഒ​രു ഗ്രാ​മീ​ണ പെ​ണ്‍​കൊ​ടി​യാ​യി​രു​ന്നു ജോ​വാ​ൻ ഓ​ഫ് ആ​ർ​ക്ക് (1412-1431). അ​വ​ൾ​ക്ക് പ​തി​നേ​ഴു വ​യ​സു​ള്ള​പ്പോ​ൾ ദൈ​വം അ​വ​ളെ ഒ​രു പ്ര​ത്യേ​ക ദൗ​ത്യ​ത്തി​നാ​യി വി​ളി​ച്ചു. ഫ്രാ​ൻ​സി​നെ ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ആ ​ദൗ​ത്യം.

ദൈ​വം ത​ന്നെ ഏ​ല്പി​ച്ചി​രി​ക്കു​ന്ന ദൗ​ത്യ​ത്തെ​ക്കു​റി​ച്ച് അ​വ​ൾ ഫ്രാ​ൻ​സി​ലെ ചാ​ൾ​സ് ഏ​ഴാ​മ​നു​മാ​യി സം​സാ​രി​ച്ചു. സ്ഥാ​ന​ഭൃ​ഷ്ട​നാ​യി​രു​ന്ന ആ ​രാ​ജാ​വി​ന് അ​വ​ളു​ടെ വാ​ക്കു​ക​ളി​ൽ വി​ശ്വാ​സം​വ​ന്നു. യു​ദ്ധ​മു​ഖ​ത്തേ​ക്കു​പോ​യി ഇം​ഗ്ല​ണ്ടി​നെ​തി​രേ പോ​രാ​ടാ​ൻ അ​ദ്ദേ​ഹം അ​വ​ളെ അ​നു​വ​ദി​ച്ചു.

പ​ട​യാ​ളി​ക​ളു​ടെ യൂ​ണി​ഫോം അ​ണി​ഞ്ഞ് ജോ​വാ​ൻ ഓ​ർ​ലി​യ​ൻ​സി​ലെ യു​ദ്ധ​മേ​ഖ​ല​യി​ലെ​ത്തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ട​യാ​ളി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും വി​ജ​യ​പ്ര​തീ​ക്ഷ​യും ന​ൽ​കി അ​വ​രോ​ടൊ​പ്പം പോ​രാ​ടി.

ഒമ്പതു ദി​വ​സം​കൊ​ണ്ട് അ​വ​ർ ഇം​ഗ്ലീ​ഷു​കാ​രെ അ​വി​ടെ​നി​ന്നു തു​ര​ത്തി. പി​ന്നീ​ടു​ണ്ടാ​യ മ​റ്റു​ചി​ല വി​ജ​യ​ങ്ങ​ൾ​ക്കു​ശേ​ഷം ചാ​ൾ​സ് ഏ​ഴാ​മ​ൻ വീ​ണ്ടും ഫ്രാ​ൻ​സി​ന്‍റെ രാ​ജാ​വാ​യി വാ​ഴി​ക്ക​പ്പെ​ട്ടു. അ​പ്പോ​ൾ ജോ​വാ​ൻ രാ​ജാ​വി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ജോ​വാ​ൻ പി​ന്നീ​ട് യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും വ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു എ​ന്ന​ത് ശ​രി​യാ​ണ്. അ​തു വേ​റൊ​രു ക​ഥ. ആ ​ക​ഥ​യി​ലേ​ക്ക് ഇ​വി​ടെ ക​ട​ക്കു​ന്നി​ല്ല.

എ​ന്താ​യി​രു​ന്നു പ​തി​നേ​ഴു​കാ​രി​യാ​യ ഒ​രു ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി​യു​ടെ അ​വി​ശ്വ​സ​നീ​യ​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം? അ​തു ദൈ​വം അ​വ​ൾ​ക്കു ന​ൽ​കി​യ ദൗ​ത്യ​ബോ​ധ​വും, ദൈ​വം ശ​ക്തി​പ​ക​ർ​ന്നു​കൊ​ണ്ട് ത​ന്നോ​ടൊ​പ്പം ഉ​ണ്ട് എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​വു​മാ​യി​രു​ന്നു.

ജീ​വി​ത​ത്തി​ൽ വി​ജ​യം​വ​രി​ക്കു​വാ​ൻ ന​മു​ക്കു​വേ​ണ്ട​തും ഇ​തു​ത​ന്നെ​യാ​ണ്. നാം ​പ്രാ​പി​ക്കേ​ണ്ട ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ത്മ​ബോ​ധ​വും, ദൈ​വം ന​മു​ക്കു ശ​ക്തി​പ​ക​ർ​ന്നു​കൊ​ണ്ട് ന​മ്മോ​ടൊ​പ്പം ഉ​ണ്ട് എ​ന്ന ഉ​റ​ച്ച ബോ​ധ്യ​വും ന​മു​ക്കു​ണ്ടെ​ങ്കി​ൽ നാം ​തീ​ർ​ച്ച​യാ​യും ന​മ്മു​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​ത​ന്നെ ചെ​യ്യും. എ​ന്നാ​ൽ ആ ​ല​ക്ഷ്യം ദൈ​വ​ത്തോ​ടൊ​ത്തു​പോ​കു​ന്ന ല​ക്ഷ്യ​മാ​യി​രി​ക്ക​ണ​മെ​ന്നു​മാ​ത്രം.

 

Jeevithavijayam

തു​റ​ന്നു​കി​ട​ക്കു​ന്ന ത​ട​വ​റ​ക​ൾ

സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക- അ​മേ​രി​ക്ക​യി​ലെ ന്യൂ​ഹാമ്പ്ഷെ​ർ എ​ന്ന കൊ​ച്ചു സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ​ർ​ശ​വാ​ക്യ​മാ​ണി​ത്. മാ​ന​വ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മാ​ഹാ​ത്മ്യം വി​ളി​ച്ചോ​തു​ന്ന ഈ ​ആ​ദ​ർ​ശ​വാ​ക്യം- ലി​വ് ഫ്രീ ​ഓ​ർ ഡൈ ​ആ സം​സ്ഥാ​ന​ത്തെ എ​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് പ്ലെ​യ്റ്റി​ൽ ആ​ലേ​ഖ​നം ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ, ആ​രാ​ണ് ഈ ​ലൈ​സ​ൻ​സ് പ്ലെ​യ്റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്നോ?

അ​താ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം. കാ​ര​ണം, ഈ ​പ്ലെ​യ്റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് കോ​ണ്‍​കോ​ർ​ഡി​ലു​ള്ള ന്യൂ ​ഹാമ്പ്ഷെ​ർ സ്റ്റേ​റ്റ് പ്രി​സ​ണി​ലെ ത​ട​വു​കാ​രാ​ണ്! ത​ട​വു​കാ​ർ​ക്കു ജോ​ലി​കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ന്യൂ ​ഹാ​ന്പ്ഷെ​റി​ലെ ലൈ​സ​ൻ​സ് പ്ലെ​യ്റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​രു ഫാ​ക്ട​റി​ത​ന്നെ ആ ​ജ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ട്ട ത​ട​വു​കാ​രാ​ണ് "സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക’ എ​ന്ന ആ​ദ​ർ​ശ​വാ​ക്യം അ​നു​ദി​നം ലൈ​സ​ൻ​സ് പ്ലെ​യ്റ്റു​ക​ളി​ൽ പ്രി​ന്‍റ് ചെ​യ്യു​ന്ന​ത്!

മ​നോ​ഹ​ര​മാ​യ ഈ ​ആ​ദ​ർ​ശ​വാ​ക്യം പ്രി​ന്‍റ് ചെ​യ്യു​ന്ന ത​ട​വു​കാ​ർ​ക്ക്, അ​വ​ർ ആ​ഗ്ര​ഹി​ച്ചാ​ൽ​പോ​ലും ത​ട​വി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​തെ പു​റ​ത്തി​റ​ങ്ങി സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തൊ​രു വി​രോ​ധാ​ഭാ​സം​ത​ന്നെ. എ​ന്നാ​ൽ, അ​തി​ലും വ​ലി​യൊ​രു വി​രോ​ധാ​ഭാ​സം ന​മ്മി​ൽ പ​ല​രു​ടെ​യും ജീ​വി​ത​ത്തി​ൽ കാ​ണാ​നാ​വും. അ​താ​യ​ത്, നാം ​ജ​യി​ലി​നു പു​റ​ത്താ​ണ് താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും ന​മ്മ​ളും പ​ല​പ്പോ​ഴും ത​ട​വു​കാ​ർ​ത​ന്നെ എ​ന്ന യാ​ഥാ​ർ​ഥ്യം.

നാം ​ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​ത് ഇ​രു​ന്പ​ഴി​ക​ൾ​ക്കു​ള്ളി​ല​ല്ല എ​ന്ന​തു ശ​രി​ത​ന്നെ. എ​ന്നാ​ൽ ഭ​യം, ദേ​ഷ്യം, വി​ദ്വേ​ഷം, അ​സൂ​യ, അ​ഹ​ങ്കാ​രം, മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും മ​റ്റു​മു​ള്ള അ​ഡി​ക്ഷ​ൻ എ​ന്നി​ങ്ങ​നെ എ​ത്ര​യോ തി​ന്മ​ക​ളു​ടെ​യും ദു​ർ​ഗു​ണ​ങ്ങ​ളു​ടെ​യും അ​ടി​മ​ക​ളാ​ണ് ന​മ്മ​ൾ! അ​താ​യ​ത്, നാം ​അ​വ​യു​ടെ ത​ട​വു​കാ​രാ​ണെ​ന്നു സാ​രം. ഒ​രു​പ​ക്ഷേ, ന​മ്മി​ൽ ഭൂ​രി​പ​ക്ഷം​പേ​രും ക​ഴി​യു​ന്ന ഒ​രു ത​ട​വ​റ ഭ​യ​ത്തി​ന്‍റെ ത​ട​വ​റ​യാ​യി​രി​ക്കും.

എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് നാം ​ഭ​യ​പ്പെ​ടു​ന്ന​ത്. അ​തു തി​ട്ട​പ്പെ​ടു​ത്തു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ങ്കി​ലും, അ​വ​യി​ൽ ഭൂ​ത-​ഭാ​വി-​വ​ർ​ത്ത​മാ​ന കാ​ല​ങ്ങ​ളി​ലെ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. പ​ഠ​ന​ത്തി​ലും ജീ​വി​ത​ത്തി​ലും പ​രാ​ജ​യ​പ്പെ​ടു​മോ എ​ന്ന ഭീ​തി, ആ​രോ​ഗ്യ- സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭീ​തി, ജീ​വി​ത​ത്തി​ലെ വി​വി​ധ​ത​രം പ്ര​തി​സ​ന്ധി​ക​ളെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന ഭ​യം എ​ന്നി​ങ്ങ​നെ അ​വ​യു​ടെ പ​ട്ടി​ക നീ​ണ്ടു​പോ​കാം.

ന​മ്മി​ൽ പ​ല​രും ക​ഴി​യു​ന്ന മ​റ്റൊ​രു ത​ട​വ​റ​യാ​ണ് അ​സൂ​യ​യു​ടെ ത​ട​വ​റ. അ​സൂ​യ ന​മ്മെ കാ​ർ​ന്നു​തി​ന്നു​മെ​ന്നു മാ​ത്ര​മ​ല്ല, അ​തു പ​ല ദു​ര​ന്ത​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ക്കു​ക​യും ചെ​യ്യും എ​ന്ന​താ​ണ് നി​ർ​ഭാ​ഗ്യ​ക​ര​മാ​യ ഒ​രു കാ​ര്യം. ബൈ​ബി​ളി​ൽ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ആ​ദ്യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തു കാ​യേ​ൻ ആ​യി​രു​ന്ന​ല്ലോ. സ്വ​ന്തം സ​ഹോ​ദ​ര​നാ​യ ആ​ബേ​ലി​നെ അ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​പി​ന്നി​ൽ സ​ഹോ​ദ​ര​നോ​ടു​ള്ള അ​സൂ​യ​യാ​യി​രു​ന്നു.

നാം ​പു​റ​ത്തു​ക​ട​ക്കാ​ൻ പ​ല​പ്പോ​ഴും ഏ​റെ വി​സ​മ്മ​തി​ക്കു​ന്ന മ​റ്റൊ​രു ത​ട​വ​റ വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വൈ​രാ​ഗ്യ​ത്തി​ന്‍റെ​യു​മാ​ണ്. ആ​രെ​ങ്കി​ലും ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ന​മ്മെ ഉ​പ​ദ്ര​വി​ച്ചാ​ൽ​മ​തി, അ​പ്പോ​ൾ അ​തു ക്ഷ​മി​ക്കാ​ൻ ത​യാ​റാ​കാ​തെ വൈ​രാ​ഗ്യ​ത്തി​ന്‍റെ ത​ട​വ​റ​യി​ൽ നാം ​സ്വ​യം പ്ര​വേ​ശി​ക്കും. പി​ന്നെ അ​തി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് നാം ​ചി​ന്തി​ച്ചെ​ന്നു​പോ​ലും വ​രി​ല്ല. ന​മ്മു​ടെ പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന പ​ല ക്രൂ​ര​കൃ​ത്യ​ങ്ങ​ളു​ടെ​യും മൂ​ല​കാ​ര​ണം വൈ​രാ​ഗ്യ​മാ​ണ​ല്ലോ. അ​താ​യ​ത്, ക്ഷ​മി​ക്കു​വാ​നും മ​റ​ക്കു​വാ​നു​മു​ള്ള മ​ന​സി​ല്ലാ​യ്മ.

നാം ​ക​ഴി​യു​ന്ന ത​ട​വ​റ​ക​ളു​ടെ ലി​സ്റ്റ് ഇ​ങ്ങ​നെ നീ​ണ്ടു​പോ​കാം. എ​ന്നാ​ൽ നാം, ​ചി​ന്തി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ഒ​രു​കാ​ര്യം ന​മു​ക്ക് എ​ങ്ങ​നെ ഈ ​ത​ട​വ​റ​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ്. നാം ​ക​ഴി​യു​ന്ന ത​ട​വ​റ​ക​ളി​ൽ​നി​ന്നു മോ​ച​നം പ്രാ​പി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം ചെ​യ്യേ​ണ്ട​ത് നാം ​ത​ട​വ​റ​യി​ലാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കു​ക എ​ന്ന​താ​ണ്. പേ​ർ​ഷ്യ​ൻ ക​വി​യും സൂ​ഫി മി​സ്റ്റി​ക്കും ആ​യി​രു​ന്ന റൂ​മി ചോ​ദി​ക്കു​ന്നു: “ത​ട​വ​റ​ക​ളു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നു​കി​ട​ക്കു​ന്പോ​ൾ നീ ​എ​ന്തി​നു ത​ട​വ​റ​യി​ൽ ക​ഴി​യു​ന്നു?’’ ശ​രി​യാ​ണ്, ത​ട​വ​റ​യു​ടെ വാ​തി​ൽ ദൈ​വം തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

എ​ങ്കി​ലും, നാം ​സൃ​ഷ്ടി​ച്ച ച​ങ്ങ​ല​ക​ൾ ന​മ്മെ ന​മ്മു​ടെ ത​ട​വ​റ​ക​ളി​ൽ ത​ള​ച്ചി​ട്ടി​രി​ക്കു​ന്നു. ആ ​ച​ങ്ങ​ല​ക​ൾ പൊ​ട്ടി​ക്കാ​ൻ ന​മു​ക്കു ത​നി​ച്ചു സാ​ധി​ക്കു​ക​യി​ല്ല. അ​തി​നു ദൈ​വ​സ​ഹാ​യം വേ​ണം. ത​ന്മൂ​ലം, ദൈ​വ​സ​ഹാ​യം തേ​ടു​ക എ​ന്ന​താ​ണ് നാം ​ര​ണ്ടാ​മ​തു ചെ​യ്യേ​ണ്ട​കാ​ര്യം. അ​പ്പോ​ൾ ന​മു​ക്കു ചെ​യ്യാ​ൻ പ​റ്റാ​ത്ത കാ​ര്യം ദൈ​വം ചെ​യ്തു​ത​രും.

വി​വി​ധ​ത​രം ത​ട​വ​റ​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കാ​നാ​ണ് ദൈ​വം ത​ന്‍റെ പു​ത്ര​നെ ലോ​ക​ത്തി​ലേ​ക്ക് അ​യ​ച്ച​ത് (ലൂ​ക്കാ 4:18). ആ ​ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​യു​ന്നു: ""പു​ത്ര​ൻ നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ത​ന്ത്ര​രാ​വും'' (യോ​ഹ 8:36). ദൈ​വം ത​ന്‍റെ പു​ത്ര​നാ​യ യേ​ശു​വി​ലൂ​ടെ ന​മ്മെ സ്വ​ത​ന്ത്ര​രാ​ക്കു​വാ​ൻ എ​പ്പോ​ഴും സ​ന്ന​ദ്ധ​നാ​ണ്.

ആ ​സ​ഹാ​യം സ്വീ​ക​രി​ച്ചാ​ൽ ന​മ്മെ ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന ഏ​തു ച​ങ്ങ​ല​യും പൊ​ട്ടി​ച്ച് സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​വാ​ൻ ന​മു​ക്കു സാ​ധി​ക്കും. ഇ​തു സ്വ​ന്തം ജീ​വി​ത​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ എ​ഴു​തി​യ​ത്- ""എ​ന്നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന യേ​ശു​വി​ലൂ​ടെ എ​നി​ക്കെ​ല്ലാം സാ​ധ്യ​മാ​ണ് '' (ഫി​ലി​പ്പി 4:14).

ദൈ​വ​ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​റ​യു​ന്നു: ""നി​ന്നെ​ക്കൂ​ടാ​തെ​യാ​ണ് ദൈ​വം നി​ന്നെ സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ നി​ന്നെ​ക്കൂ​ടാ​തെ ദൈ​വം നി​ന്നെ ര​ക്ഷി​ക്കു​ക​യി​ല്ല''. അ​തി​ന്‍റെ അ​ർ​ഥം, എ​ല്ലാ രീ​തി​യി​ലും നാം ​മോ​ചി​ത​രാ​ണ​മെ​ങ്കി​ൽ നാം ​ദൈ​വ​ത്തോ​ട് സ​ഹ​ക​രി​ക്കു​ക​ത​ന്നെ വേ​ണം. അ​ത​ല്ലാ​തെ വേ​റെ ന​മു​ക്കു പോം​വ​ഴി​യി​ല്ല.

ഏ​ശ​യ്യാ പ്ര​വാ​ച​ക​നി​ലൂ​ടെ ദൈ​വം പ​റ​യു​ന്നു: ""ഭ​യ​പ്പെ​ടേ​ണ്ട. ഞാ​ൻ നി​ന്നോ​ടു കൂ​ടെ​യു​ണ്ട്. സം​ഭ്ര​മി​ക്കേ​ണ്ട. ഞാ​നാ​ണ് നി​ന്‍റെ ദൈ​വം. ഞാ​ൻ നി​ന്നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യും'' (41:10). അ​തേ, ന​മ്മെ സ​ഹാ​യി​ക്കു​വാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും ദൈ​വം ന​മ്മോ​ടു​കൂ​ടെ​യു​ണ്ട്. അ​പ്പോ​ൾ​പ്പി​ന്നെ നാം ​എ​ന്തി​നു ത​ട​വു​കാ​രാ​യി ക​ഴി​യ​ണം? ന​മ്മു​ടെ ത​ട​വ​റ​ക​ളി​ൽ​നി​ന്ന് അ​തി​വേ​ഗം ന​മു​ക്കു മോ​ച​നം​നേ​ടാം.

Jeevithavijayam

മാ​റ്റ​ങ്ങ​ൾ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ടോ

മെ​ക്സി​ക്കോ​യി​ലെ ആ​സ്ടെ​ക് സാ​മ്രാ​ജ്യം കീ​ഴ​ട​ക്കി അ​വി​ടെ സ്പെ​യി​നി​ന്‍റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച യു​ദ്ധ​വീ​ര​നാ​ണ് ഹെ​ർ​ണ​ൻ കോ​ർ​ടെ​സ് (1485-1547). 1519 ഏ​പ്രി​ലി​ലാ​ണ് പ​തി​നൊ​ന്നു ക​പ്പ​ലു​ക​ളി​ലാ​യി അ​ഞ്ഞൂ​റ് പ​ട​യാ​ളി​ക​ളും പ​തി​നാ​റു കു​തി​ര​ക​ളു​മാ​യി അ​ദ്ദേ​ഹം മെ​ക്സി​ക്കോ തീ​ര​ത്ത് അ​ടു​ത്ത​ത്. കോ​ർ​ടെ​സ് അ​വി​ടെ എ​ത്തി​യ ഉ​ട​നെ ചെ​യ്ത ഒ​രു കാ​ര്യം അ​വി​ശ്വ​സ​നീ​യ​മാ​യി ന​മു​ക്കു തോ​ന്നാം. അ​ത് എ​ന്താ​ണെ​ന്നോ?

പ​തി​നൊ​ന്നു ക​പ്പ​ലു​ക​ളി​ൽ ഒ​രു ക​പ്പ​ലൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ​യെ​ല്ലാം അ​ദ്ദേ​ഹം ന​ശി​പ്പി​ച്ചു. ക​പ്പ​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ ഒ​രു കാ​ര​ണം, അ​വ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ​ടു​ത്ത് അ​വ​ർ​ക്കു താ​മ​സ​സ്ഥ​ലം ഒ​രു​ക്കു​ക എ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, ക​പ്പ​ലു​ക​ൾ ന​ശി​പ്പി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​ക​ട്ടെ പ​ട​യാ​ളി​ക​ളു​ടെ മ​ട​ങ്ങി​പ്പോ​ക​ൽ അ​സാ​ധ്യ​മാ​ക്കു​ക എ​ന്ന​തും. തി​രി​ച്ചു​പോ​കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നു വ​ന്നാ​ൽ പ​ട​യാ​ളി​ക​ൾ കൈ​യും മെ​യ്യും മ​റ​ന്നു ജ​യി​ക്കാ​നാ​യി പോ​രാ​ടു​മെ​ന്ന​താ​യി​രു​ന്നു കോ​ർ​ടെ​സി​ന്‍റെ ചി​ന്താ​ഗ​തി.

മു​ന്നി​ൽ ഒ​രേ​യൊ​രു വ​ഴി

ഒ​രു ക​പ്പ​ൽ ന​ശി​പ്പി​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം അ​തു​വ​ഴി സ്പെ​യി​നി​ലേ​ക്കു സ​ന്ദേ​ശം അ​യ​യ്ക്കു​ക എ​ന്ന​താ​യി​രു​ന്നു. കോ​ർ​ടെ​സി​ന്‍റെ ത​ന്ത്രം ഫ​ലി​ച്ചു. യു​ദ്ധ​ത്തി​ൽ ജ​യി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു പ​ട​യാ​ളി​ക​ൾ​ക്കു മു​ന്നി​ൽ അ​തി​ജീ​വ​ന​ത്തി​നു​ള്ള മാ​ർ​ഗം. അ​വ​ർ സ​ർ​വം മ​റ​ന്നു പോ​രാ​ടി. ആ​സ്ടെ​ക് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​യി​രു​ന്ന വി​വി​ധ ഗോ​ത്ര​ങ്ങ​ളു​ടെ സ​ഹാ​യം കി​ട്ടി​യ​തോ​ടെ വി​ജ​യം എ​ളു​പ്പ​മാ​യി.

അ​നി​ശ്ചി​ത​ത്വം നി​റ​ഞ്ഞ പു​തി​യ ഒ​രു ഭൂ​മി​യി​ലാ​യി​രു​ന്നു പ​ട​യാ​ളി​ക​ൾ എ​ത്തി​യ​ത്. പി​ന്നോ​ട്ടു പോ​വു​ക അ​സാ​ധ്യം. അ​തു​വ​രെ​യു​ള്ള ജീ​വി​ത​ത്തി​ലെ പ​ല സ​ന്തോ​ഷ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​വ​രി​ലേ​റെ​പ്പേ​രും പു​തി​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​യി.

ചി​ല​പ്പോ​ൾ, ന​മ്മു​ടെ ജീ​വി​ത​ത്തി​ലും ഇ​തു​പോ​ലെ​യു​ള്ള വ​ലി​യ അ​പ്ര​തീ​ക്ഷി​ത മാ​റ്റം സം​ഭ​വി​ക്കാം. കാ​ര​ണ​ങ്ങ​ൾ പ​ല​താ​കാം. ഗൗ​ര​വ​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​ക​ൾ, സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ അ​സ്വ​സ്ഥ​ത​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ന​മ്മു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചേ​ക്കാം. അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​യും ഭ​യ​വു​മൊ​ക്കെ ന​മ്മു​ടെ ജീ​വി​ത​ത്തെ ഏ​റെ ബാ​ധി​ക്കു​ക​യും ചെ​യ്യും.

ഈ ​മാ​റ്റ​ങ്ങ​ളി​ൽ ചി​ല​ത് ഒ​രു തി​രി​ച്ചു​പോ​ക്കി​നു സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​താ​വാം. എ​ന്നാ​ൽ, പ​ല​തും അ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ട്, ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യി​ൽ ആ​ശ്ര​യി​ച്ച് ആ ​മാ​റ്റ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി അ​ഭി​മു​ഖീ​ക​രി​ച്ചേ മ​തി​യാ​കൂ. കാ​ര​ണം, ഈ ​മാ​റ്റം ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യു​ടെ ഭാ​ഗം​ത​ന്നെ​യാ​യി​രി​ക്കാം.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൈ​ബി​ളി​ലെ റൂ​ത്തി​ന്‍റെ ക​ഥ അ​നു​സ്മ​രി​ക്കു​ന്ന​തു ന​ല്ല​താ​ണ്. ഭ​ർ​ത്താ​വി​നെ ന​ഷ്ട​പ്പെ​ട്ട റൂ​ത്ത്, സ്വ​ന്തം ഭാ​വി ഭ​ദ്ര​മാ​ക്കാ​തെ അ​മ്മാ​യി​യ​മ്മ​യാ​യ ന​വോ​മി​യെ സ​ഹാ​യി​ക്കാ​ൻ അ​വ​രോ​ടൊ​പ്പം ബേ​ത്‌​ലെ​ഹെ‌​മി​ലേ​ക്കു യാ​ത്ര​യാ​യ​പ്പോ​ൾ അ​വ​ൾ നേ​രി​ട്ട​ത് അ​പ​രി​ചി​ത​മാ​യ സം​സ്കാ​ര​വും അ​നി​ശ്ചി​ത​മാ​യ ഭാ​വി​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ദൈ​വ​പ​രി​പാ​ല​ന​യി​ൽ ആ​ശ്ര​യി​ച്ച് അ​വ​ൾ മു​ന്നോ​ട്ടു​പോ​യി. അ​തു​മൂ​ലം, ദാ​വീ​ദ് രാ​ജാ​വി​നും ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​നും ജ​ന്മം ന​ൽ​കു​ന്ന വം​ശ​പ​ര​ന്പ​ര​യി​ൽ റൂ​ത്തി​ന് ഇ​ടം നേ​ടാ​ൻ സാ​ധി​ച്ചു. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ക​ര​മാ​യ ഒ​രു മാ​റ്റം പി​ന്നീ​ടു ച​രി​ത്ര​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ക​ര​മാ​യ സം​ഭ​വ​മാ​യി മാ​റി.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: "ഗോ​ത​ന്പു​മ​ണി നി​ല​ത്തു​വീ​ണ് അ​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ അ​ത് അ​തേ​പ​ടി ഇ​രി​ക്കും. അ​ഴി​യു​ന്നെ​ങ്കി​ലോ അ​തു വ​ള​രെ ഫ​ലം പു​റ​പ്പെ​ടു​വി​ക്കും'(​യോ​ഹ 12:24). ജീ​വി​ത​ത്തി​ലെ ചി​ല മാ​റ്റ​ങ്ങ​ൾ വ​ഴി ന​മു​ക്കു പ​ല ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചേ​ക്കാം. എ​ന്നാ​ൽ, അ​തോ​ടൊ​പ്പം, അ​വ ന​മു​ക്കു ന​വ​മാ​യ പ​ല സാ​ധ്യ​ത​ക​ളും ന​ൽ​കു​ന്നു എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം.

മാ​റ്റ​ങ്ങ​ളെ പേ​ടി​ക്കേ​ണ്ട​തി​ല്ല

മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും വ​ലി​യ അ​സ്വ​സ്ഥ​ത​ക​ൾ സൃ​ഷ്ടി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. പ​രി​ചി​ത​മാ​യ ശീ​ല​ങ്ങ​ൾ, സ്ഥ​ല​ങ്ങ​ൾ, ബ​ന്ധ​ങ്ങ​ൾ, ദി​ന​ച​ര്യ​ക​ൾ എ​ന്നി​വ​ക​ളി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ നാം ​സ്വാ​ഭാ​വി​ക​മാ​യും അ​സ്വ​സ്ഥ​രാ​യേ​ക്കാം.

എ​ന്നാ​ൽ, ദൈ​വ​പ​രി​പാ​ല​ന​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ധൈ​ര്യ​പൂ​ർ​വം മു​ന്നോ​ട്ടു പോ​വു​ക​ത​ന്നെ ചെ​യ്യും. കാ​ര​ണം, ദൈ​വ​വ​ച​നം പ​റ​യു​ന്നു: "ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക്, അ​വി​ട​ത്തെ പ​ദ്ധ​തി​യ​നു​സ​രി​ച്ചു വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക്, അ​വി​ടു​ന്നു സ​ക​ല​വും ന​ന്മ​യ്ക്കാ​യി പ​രി​ണ​മി​പ്പി​ക്കു​ന്നു​വെ​ന്നു ന​മു​ക്ക​റി​യാ​മ​ല്ലോ'(​റോ​മാ 8:28).

ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രാ​യ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം ന​ന്മ​യ്ക്കാ​ണെ​ന്ന് അ​റി​യാ​മെ​ങ്കി​ലും ആ ​മാ​റ്റ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മാ​ണെ​ന്നു പ​റ​യാ​നോ ന​ടി​ക്കാ​നോ സാ​ധ്യ​മ​ല്ല. എ​ങ്കി​ലും, ആ ​മാ​റ്റ​ങ്ങ​ളി​ൽ ദൈ​വ​ക​രം കാ​ണാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണം. പ്ര​വാ​ച​ക​നി​ലൂ​ടെ ദൈ​വം പ​റ​യു​ന്നു: "ഇ​താ, ഞാ​ൻ പു​തി​യ ഒ​രു കാ​ര്യം ചെ​യ്യു​ന്നു. അ​തു മു​ള​യെ​ടു​ക്കു​ന്ന​തു നി​ങ്ങ​ൾ അ​റി​യു​ന്നി​ല്ലേ?'(​ഏ​ശ 43:18).

മാ​റ്റ​ങ്ങ​ളി​ൽ പ​ല​തും ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി​രി​ക്കി​ല്ല. അ​തി​ന്‍റെ കാ​ര​ണ​ക്കാ​രും ന​മ്മ​ളാ​യി​രി​ക്കി​ല്ല. അ​വ​യു​ടെ ഫ​ലം എ​ന്തു​ത​ന്നെ ആ​യാ​ലും അ​തി​ൽ ദൈ​വ​ക​രം ദ​ർ​ശി​ച്ചു മു​ന്നോ​ട്ടു പോ​വു​ക​യാ​ണു വേ​ണ്ട​ത്. കാ​ര​ണം, അ​വ വ​ഴി​യാ​കാം കൂ​ടു​ത​ൽ ദൈ​വാ​നു​ഗ്ര​ഹം ന​മു​ക്കു​ണ്ടാ​വു​ക.

സാ​ധാ​ര​ണ​ഗ​തി​യി​ൽ, ഒ​രേ​യൊ​രു അ​ധ്യാ​യം​കൊ​ണ്ട് ന​മ്മു​ടെ ജീ​വി​ത​ക​ഥ തീ​രി​ല്ല. ആ ​ക​ഥ​യി​ൽ വി​വി​ധ അ​ധ്യാ​യ​ങ്ങ​ളു​ണ്ടാ​കാം. ചി​ല അ​ധ്യാ​യ​ങ്ങ​ളി​ൽ ക​ണ്ണീ​രി​ന്‍റെ ക​ഥ​ക​ളാ​കാം വി​വ​രി​ക്കു​ക. എ​ന്നാ​ൽ, ദൈ​വ​പ​രി​പാ​ല​ന​യി​ലാ​ശ്ര​യി​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തെ​ങ്കി​ൽ, ദൈ​വം​ത​ന്നെ ന​മ്മു​ടെ ജീ​വി​ത​ക​ഥ സു​ന്ദ​ര​മാ​യി എ​ഴു​തും. അ​പ്പോ​ൾ, ആ ​ക​ഥ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തു ദൈ​വ​ത​ണ​ലി​ൽ നാം ​നേ​ടി​യ അ​വി​സ്മ​ര​ണീ​യ​മാ​യ വി​ജ​യ​മാ​യി​രി​ക്കും.

Jeevithavijayam

അ​സാ​ധ്യ​മാ​യ​തു സാ​ധ്യ​മാ​ക്കി​യ മൈ​ക്കി​ളാ​ഞ്ച​ലോ  

1296ൽ ​പ​ണി ആ​രം​ഭി​ച്ച് 1436ൽ ​പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു പ​ള്ളി​യാ​ണ് ഇ​റ്റ​ലി​യി​ലെ ഫ്ളോ​റ​ൻ​സി​ലു​ള്ള സാ​ന്ത​മ​രി​യ ക​ത്തീ​ഡ്ര​ൽ. ഈ ​ക​ത്തീ​ഡ്ര​ലി​ന്‍റെ മു​ൻ​ഭാ​ഗ​ത്തും മു​ക​ൾ​പ്പ​ര​പ്പി​ലു​മാ​യി പ​ന്ത്ര​ണ്ട് കൂ​റ്റ​ൻ പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​വ​യെ​ല്ലാം പ​ഴ​യ നി​യ​മ​ത്തി​ലെ പ്ര​വാ​ച​ക​ന്മാ​രെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ദാ​വീ​ദ് രാ​ജാ​വി​ന്‍റെ ഒ​രു പ്ര​തി​മ​യു​ടെ പ​ണി 1464ൽ ​ആ​രം​ഭി​ച്ചു.

പ​ത്തൊ​ന്പ​ത​ടി നീ​ള​വും ഇ​രു​പ​തു ട​ണ്‍ ഭാ​ര​വു​മു​ണ്ടാ​യി​രു​ന്ന അ​തി​ഭീ​മാ​കാ​ര​മാ​യ ഒ​രു മാ​ർ​ബി​ൾ ബ്ലോ​ക്ക് ആ​ണ് ഈ ​പ്ര​തി​മാ​നി​ർ​മാ​ണ​ത്തി​നു വി​നി​യോ​ഗി​ച്ച​ത്. അ​ഗ​സ്തീ​നോ ഡി ​സൂ​ച്ചി​യോ എ​ന്ന ശി​ല്പി​യാ​യി​രു​ന്നു ഈ ​നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ​ണി ബു​ദ്ധി​മു​ട്ടാ​ണെ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹം ആ ​ജോ​ലി​യി​ൽ​നി​ന്നു പി​ന്മാ​റി.

ര​ഹ​സ്യ​ത്തി​ൽ സം​ഭ​വി​ച്ച​ത്

പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന്‍റോ​ണി​യോ റോ​സ​ലീ​നോ എ​ന്ന ശി​ല്പി ദാ​വീ​ദ് രാ​ജാ​വി​ന്‍റെ പ്ര​തി​മാ​നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു. പ​ക്ഷേ, കു​റേ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​വും ദൗ​ത്യം ഉ​പേ​ക്ഷി​ച്ചു. കൊ​ത്തു​പ​ണി ചെ​യ്യാ​ൻ പ​റ്റി​യ മാ​ർ​ബി​ൾ അ​ല്ല അ​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു​പോ​യി. അ​പ്പോ​ഴും ആ ​വ​ലി​യ മാ​ർ​ബി​ൾ ബ്ലോ​ക്ക് ക​ത്തീ​ഡ്ര​ൽ വ​ർ​ക്ക്ഷോ​പ്പി​ന്‍റെ മു​റ്റ​ത്തു​കി​ട​ന്നു. എ​ങ്കി​ലും പ്ര​തി​മാ നി​ർ​മാ​ണ പ​ദ്ധ​തി ക​ത്തീ​ഡ്ര​ൽ ക​മ്മി​റ്റി ഉ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല.

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ പു​തി​യ ഒ​രു ശി​ല്പി​ക്കാ​യി ക​മ്മി​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്കാ​ല​ത്തെ അ​റി​യ​പ്പെ​ടു​ന്ന പ​ല ശി​ല്പി​ക​ളും ആ ​സം​രം​ഭം ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ച്ചു. അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, അ​സാ​ധ്യ​മാ​യി​രു​ന്നു ആ ​കൂ​റ്റ​ൻ പ്ര​തി​മാ​നി​ർ​മാ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, ഇ​രു​പ​ത്താ​റു​കാ​ര​നാ​യ മൈ​ക്കി​ളാ​ഞ്ച​ലോ എ​ന്ന ശി​ല്പി​യു​ടെ വ​ര​വ്. അ​സാ​ധ്യ​മെ​ന്നു തോ​ന്നാ​മെ​ങ്കി​ലും സാ​ധ്യ​മാ​യ ഒ​രു കാ​ര്യ​മാ​ണ് ആ ​പ്ര​തി​മാ നി​ർ​മാ​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​തേ​ത്തു​ട​ർ​ന്ന്, പ്ര​തി​മാ​നി​ർ​മാ​ണം അ​വ​ർ മൈ​ക്കി​ളാ​ഞ്ച​ലോ​യെ ഏ​ല്പി​ച്ചു.

പ്ര​തി​മ​യു​ടെ കൊ​ത്തു​പ​ണി ര​ഹ​സ്യ​ത്തി​ലാ​യി​രി​ക്കാ​ൻ വേ​ണ്ടി മാ​ർ​ബി​ളി​നു ചു​റ്റും ഒ​രു ഷെ​ഡ് കെ​ട്ടി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹം ത​ന്‍റെ ജോ​ലി ആ​രം​ഭി​ച്ച​ത്. 1501 സെ​പ്റ്റം​ബ​ർ 13നു ​തു​ട​ങ്ങി​യ ആ ​ജോ​ലി 1504 മേ​യി​ൽ അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി. അ​ദ്ദേ​ഹം കൊ​ത്തു​പ​ണി ചെ​യ്തു പൂ​ർ​ത്തി​യാ​ക്കി​യ ദാ​വീ​ദ് രാ​ജാ​വി​ന്‍റെ പ്ര​തി​മ​ക​ണ്ട് ലോ​കം അ​ദ്ഭു​തം​കൂ​റി! അ​സാ​ധ്യ​മെ​ന്നു ക​രു​തി​യ ഒ​രു കാ​ര്യ​മാ​ണ് മൈ​ക്കി​ളാ​ഞ്ച​ലോ ക​ല്ലു​ളി​യും കൊ​ട്ടു​വ​ടി​യും​കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ​ത്.

മൈ​ക്കി​ളാ​ഞ്ച​ലോ കൊ​ത്തു​പ​ണി ചെ​യ്തെ​ടു​ത്ത പ്ര​തി​മ​യു​ടെ ഉ​യ​രം പ​തി​നേ​ഴ​ടി​യാ​ണ്. ഭാ​ര​മാ​ക​ട്ടെ ആ​റ് ട​ണ്ണും. പ്ര​തി​മാ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ, ദാ​വീ​ദി​ന്‍റെ പ്ര​തി​മ​യ്ക്കു ജീ​വ​നു​ള്ള​പോ​ലെ മൈ​ക്കി​ളാ​ഞ്ച​ലോ​യ്ക്കു തോ​ന്നി. അ​പ്പോ​ൾ അ​ദ്ദേ​ഹം പ്ര​തി​മ​യോ​ടു പ​റ​ഞ്ഞു: "സം​സാ​രി​ക്കൂ'

സം​സാ​രി​ക്കൂ എ​ന്നു മൈ​ക്കി​ളാ​ഞ്ച​ലോ പ്ര​തി​മ​യോ​ടു പ​റ​ഞ്ഞു എ​ന്ന​തു ച​രി​ത്ര​വ​സ്തു​ത​യാ​ണോ​യെ​ന്നു തീ​ർ​ച്ച​യി​ല്ല. ജീ​വ​ൻ തു​ടി​ക്കു​ന്ന പ്ര​തി​മ​യാ​യ​തു​കൊ​ണ്ട് അ​തൊ​രു കെ​ട്ടു​ക​ഥ​യാ​യി രൂ​പം​കൊ​ണ്ടു എ​ന്നു ക​രു​തു​ന്ന​താ​വും ശ​രി.

വി​ദ​ഗ്ധ​രാ​യ നി​ര​വ​ധി ശി​ല്പി​ക​ൾ അ​സാ​ധ്യ​മെ​ന്നു പ​റ​ഞ്ഞു പി​ൻ​വാ​ങ്ങി​യ ഒ​രു കാ​ര്യ​മാ​ണ് മൈ​ക്കി​ളാ​ഞ്ച​ലോ സാ​ധ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, എ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തു ന​ല്ല​താ​ണ്.

മ​റ്റ് ശി​ല്പി​ക​ൾ ആ ​മാ​ർ​ബി​ൾ ക​ണ്ട​പ്പോ​ൾ അ​വ​രു​ടെ ശ്ര​ദ്ധ പോ​യ​തു ആ ​മാ​ർ​ബി​ളി​ന്‍റെ ന്യൂ​ന​ത​ക​ളി​ലേ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​മാ​ർ​ബി​ളി​ലെ സാ​ധ്യ​ത​ക​ൾ കാ​ണാ​ൻ മൈ​ക്കി​ളാ​ഞ്ച​ലോ​യു​ടെ അ​തി​രു​ക​ളി​ല്ലാ​ത്ത ഭാ​വ​ന​യ്ക്കു സാ​ധി​ച്ചു. ആ ​ഭാ​വ​ന​യാ​ണ്, മാ​ർ​ബി​ളി​ന്‍റെ ന്യൂ​ന​ത​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പ​ണി​യാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

ആ​ത്മ​വി​ശ്വാ​സം

ഈ ​പ്ര​തി​മാ​നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച മ​റ്റൊ​രു ഘ​ട​കം ആ​ത്മ​വി​ശ്വാ​സ​മാ​ണ്. ദൈ​വം ത​ന്നി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന ക​ഴി​വു​ക​ൾ താ​ൻ ശ​രി​ക്കു വി​ക​സി​പ്പി​ച്ചെ​ടു​ത്തു എ​ന്ന ആ​ത്മ​വി​ശ്വാ​സം. അ​ത് ഒ​റ്റ ദി​വ​സം​കൊ​ണ്ടു സം​ഭ​വി​ച്ച​ത​ല്ല, ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ശ്ര​മ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ശി​ല്പി​യാ​ക്കി മാ​റ്റി​യ​ത്.

പ്ര​തി​മ നി​ർ​മി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ച മ​റ്റൊ​രു ഘ​ട​കം സ്ഥി​രോ​ത്സാ​ഹം ആ​യി​രു​ന്നു. നി​ര​ന്ത​ര പ്ര​യ​ത്ന​ത്തി​ന് അ​ദ്ദേ​ഹം ത​യാ​റാ​യ​തു​കൊ​ണ്ട​ല്ലേ മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ക​ല്ലു​ളി​യും കൊ​ട്ടു​വ​ടി​യു​മു​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം ആ ​പ്ര​തി​മ രൂ​പ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​വ​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു കാ​ര്യം അ​ദ്ദേ​ഹം ദൈ​വാ​നു​ഗ്ര​ഹ​ത്തി​ൽ ആ​ശ്ര​യി​ച്ചി​രു​ന്നു എ​ന്ന​താ​ണ്.

കൊ​ത്തു​പ​ണി വി​ദ​ഗ്ധ​നാ​യി​രു​ന്ന മൈ​ക്ക​ളാ​ഞ്ച​ലോ വ​ലി​യ ചി​ത്ര​കാ​ര​നു​മാ​യി​രു​ന്നു എ​ന്ന കാ​ര്യം ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. എ​ന്നാ​ൽ, അ​ദ്ദേ​ഹം ഒ​രു ക​വി​യു​മാ​യി​രു​ന്നു എ​ന്ന​തു പ​ല​ർ​ക്കും അ​റി​യി​ല്ല. മു​ന്നൂ​റി​ലേ​റെ ചെ​റു​ക​വി​ത​ക​ൾ അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ള്ള​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഈ ​ക​വി​ത​ക​ളി​ൽ പ​ല​തി​ലും അ​ദ്ദേ​ഹം ത​നി​ക്കു ല​ഭി​ച്ചി​ട്ടു​ള്ള ക​ഴി​വു​ക​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്ന​താ​യി കാ​ണാ​നാ​വും. അ​തി​ന്‍റെ അ​ർ​ഥം അ​ദ്ദേ​ഹം ദൈ​വാ​നു​ഗ്ര​ഹ​ത്തി​ൽ ആ​ശ്ര​യി​ച്ചി​രു​ന്നു എ​ന്ന​ത​ല്ലേ?

ജീ​വി​ത​ത്തി​ൽ നേ​ടി​യെ​ടു​ക്കേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും അ​സാ​ധ്യ​മാ​യി ന​മു​ക്കു തോ​ന്നാം. എ​ന്നാ​ൽ, മൈ​ക്കി​ളാ​ഞ്ച​ലോ​യെ​പ്പോ​ലെ, അ​ന​ന്ത​മാ​യ ഭാ​വ​ന​യും ദൈ​വം ന​മു​ക്കു ത​ന്നി​രി​ക്കു​ന്ന ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു​വ​ഴി ഉ​ണ്ടാ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത​യും സ​ർ​വോ​പ​രി ദൈ​വ​ത്തി​ലാ​ശ്ര​യി​ച്ചു മു​ന്നോ​ട്ടു പോ​കാ​നു​ള്ള സ​ന്മ​ന​സും ന​മു​ക്കു​ണ്ടെ​ങ്കി​ൽ അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന പ​ല കാ​ര്യ​ങ്ങ​ളും സാ​ധ്യ​മാ​ക്കാം.

ബ്രി​ട്ടീ​ഷ് ഗ്ര​ന്ഥ​കാ​ര​നാ​യ സി.​എ​സ്. ലൂ​വി​സ് എ​ഴു​തി: "നാം ​പി​ന്നി​ട്ടു പോ​കു​ന്ന​വ‍​യേ​ക്കാ​ൾ ഏ​റെ വ​ലി​യ കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ന​മു​ക്കു മു​ന്നി​ലു​ണ്ട്.' ഈ ​നേ​ട്ട​ങ്ങ​ളി​ൽ പ​ങ്കു​കാ​രാ​കാ​ൻ ന​മു​ക്കു ക​ഴി​യ​ണം. എ​ന്നാ​ൽ, അ​തി​ന് അ​തി​രു​ക​ളി​ല്ലാ​ത്ത ഭാ​വ​ന​യും ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത​യും ദൈ​വാ​നു​ഗ്ര​ഹ​വും അ​നി​വാ​ര്യ​മാ​ണ്. അ​തു മ​റ​ക്കാ​തി​രി​ക്കാം. അ​തോ​ടൊ​പ്പം സ​ങ്കീ​ർ​ത്ത​ക​നോ​ടു​കൂ​ടി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. "ദൈ​വ​മേ ഞ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ളെ ഫ​ല​മ​ണി​യി​ക്കേ​ണ​മേ!' (സ​ങ്കീ 90:17).

Jeevithavijayam

ആ​ധ്യാ​ത്മി​ക പാ​പ്പ​ര​ത്തം അ​പ​ക​ടം​പി​ടി​ച്ച​ത്

എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​രി​ൽ എ​ണ്ണ​പ്പെ​ടു​ന്ന പ്ര​തി​ഭാ​ധ​ന​നാ​ണ് ടോ​ൾ​സ്റ്റോ​യി (1828-1910). റ​ഷ്യ​യി​ലെ അ​തി​സ​ന്പ​ന്ന​മാ​യ ഒ​രു കു​ടും​ബ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം.

യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​യ​മ​പ​ഠ​നം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തു പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. ഇ​തി​നി​ട​യി​ൽ അ​ദ്ദേ​ഹം നോ​വ​ൽ ര​ച​ന ആ​രം​ഭി​ച്ചു. ചൂ​തു​ക​ളി​യി​ലൂ​ടെ ധാ​രാ​ളം പ​ണ​വും ക​ള​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​ർ​മി​യി​ൽ ചേ​ർ​ന്ന​ത്.

ക്രി​മി​യ​ൻ യു​ദ്ധ (1853-1856) കാ​ല​ത്ത് ടോ​ൾ​സ്റ്റോ​യ് ഒ​രു ആ​ർ​ട്ടി​ല​റി ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. യു​ദ്ധം ക​ഴി​ഞ്ഞ് ആ​ർ​മി സേ​വ​നം അ​വ​സാ​നി​പ്പി​ച്ച അ​ദ്ദേ​ഹം വീ​ണ്ടും എ​ഴു​ത്തി​ലേ​ക്കു തി​രി​ഞ്ഞു. അ​തോ​ടൊ​പ്പം, ര​ണ്ടു ത​വ​ണ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​വും ന​ട​ത്തി.

ടോ​ൾ​സ്റ്റോ​യ്ക്ക് അ​മ്പ​തു വ​യ​സ് ക​ഴി​യു​ന്പോ​ഴേ​ക്കും അ​ദ്ദേ​ഹം ത​ന്‍റെ നോ​വ​ലു​ക​ളി​ലൂ​ടെ ഏ​റെ പ്ര​ശ​സ്ത​നാ​യി മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് ഏ​റെ സം​ഘ​ർ​ഷ​പൂ​രി​ത​മാ​യി​രു​ന്നു. അ​ല്പം​പോ​ലും മ​നഃ​സ​മാ​ധാ​നം ഇ​ല്ലാ​ത്ത അ​വ​സ്ഥ. അ​ങ്ങ​നെ​യാ​ണ്, അ​ദ്ദേ​ഹം വ​ലി​യ ഒ​രു ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​യ​ത്.

ആ ​ആ​ത്മ​പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം ത​ന്‍റെ ആ​ധ്യാ​ത്മി​ക പാ​പ്പ​ര​ത്ത​മാ​യി​രു​ന്നു. അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ച "എ ​ക​ണ്‍​ഫെ​ഷ​ൻ' എ​ന്ന ചെ​റി​യ ഗ്ര​ന്ഥ​ത്തി​ൽ അ​ദ്ദേ​ഹം ഇ​പ്ര​കാ​ര​മെ​ഴു​തി: "എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ ആ​യി​രു​ന്ന​ത് എ​ന്തോ അ​തു ത​ക​ർ​ന്ന​താ​യി എ​നി​ക്കു തോ​ന്നി. ത​ന്മൂ​ലം, എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു കാ​ര്യ​ത്തി​നും അ​ർ​ഥം കൊ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ച്ചി​ല്ല.'

ആ​ത്മ​പ​രി​ശോ​ധ​ന

ടോ​ൾ​സ്റ്റോ​യ് ആ​രം​ഭി​ച്ച ആ​ത്മ​പ​രി​ശോ​ധ​ന ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ നി​ർ​ബ​ന്ധി​ച്ചു. അ​ങ്ങ​നെ​യാ​ണ്, യേ​ശു​വി​ന്‍റെ മ​ല​യി​ലെ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം വ​ലി​യ പ്ര​ലോ​ഭ​ന​വും ആ​ശ്വാ​സ​വും ക​ണ്ടെ​ത്തി​യ​ത്.

അ​തോ​ടൊ​പ്പം, ജീ​വി​ത​ത്തി​ലെ കാ​ത​ലാ​യ മൂ​ല്യ​ങ്ങ​ൾ സ്നേ​ഹ​വും ക​രു​ണ​യു​മൊ​ക്കെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൽ​ക്കാ​ല ര​ച​ന​ക​ൾ ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്.

"ആ​ത്മ​പ​രി​ശോ​ധ​ന ചെ​യ്യ​പ്പെ​ടാ​ത്ത ജീ​വി​തം ജീ​വി​ത​യോ​ഗ്യ​മ​ല്ല' എ​ന്നു പു​രാ​ത​ന ഗ്രീ​ക്ക് ത​ത്വ​ചി​ന്ത​ക​നാ​യ സോ​ക്ര​ട്ടീ​സ് പ​റ​ഞ്ഞ​ത് എ​ത്ര​യോ ശ​രി​യാ​ണ്! സോ​ക്ര​ട്ടീ​സ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ലൂ​ടെ ചെ​റു​പ്പ​ക്കാ​രെ വ​ഴി​തെ​റ്റി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ചു​കൊ​ണ്ട് ഏ​ഥ​ൻ​സി​ലെ ജൂ​റി അ​ദ്ദേ​ഹ​ത്തി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​പ്ര​കാ​രം പ്ര​സ്താ​വി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​വാ​ക്കു​ക​ൾ അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും മു​ഴ​ങ്ങി കേ​ട്ടി​ട്ടു​ണ്ട്. ഇ​നി ഭാ​വി​യി​ലും അ​ങ്ങ​നെ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും.

ടോ​ൾ​സ്റ്റോ​യി ത​ന്‍റെ ജീ​വി​ത​ത്തെ ശ​രി​യാ​യി സ്വ​യം വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ഴാ​ണ് ത​ന്‍റെ പോ​രാ​യ്മ​ക​ൾ എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തും അ​തി​നു പ്ര​തി​വി​ധി​യാ​യി അ​നു​ദി​നം ആ​ധ്യാ​ത്മി​ക ഊ​ർ​ജം സ​ന്പാ​ദി​ക്കാ​ൻ ശ്ര​മി​ച്ച​തും.

അ​ദ്ദേ​ഹം ആ ​ആ​ധ്യാ​ത്മി​ക ഊ​ർ​ജം സം​ഭ​രി​ച്ച​താ​ക​ട്ടെ ആ​ഴ​മേ​റി​യ മൂ​ല്യ​ങ്ങ​ളി​ൽ ജീ​വി​ത​ത്തെ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​ക്കൊ​ണ്ടും.​സാ​ധാ​ര​ണ​ക്കാ​രാ​യ ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ത്മ​പ​രി​ശോ​ധ​ന ഒ​രു അ​പൂ​ർ​വ സം​ഭ​വ​മാ​യി​രി​ക്കാം.

അ​തു​കൊ​ണ്ട​ല്ലേ ഓ​രോ​രോ കാ​ര്യ​ങ്ങ​ൾ വെ​റു​തെ ചെ​യ്തു മു​ന്നോ​ട്ടു​പോ​കു​ന്ന​ത്? എ​ന്നാ​ൽ, അ​തു​വ​ഴി​യാ​യി ഏ​തു ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​രാ​യി നാം ​മാ​റു​ന്നു എ​ന്ന് അ​ന്വേ​ഷി​ക്കാ​റു​ണ്ടോ?

ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ ഈ ​അ​ഭാ​വം മൂ​ല​മ​ല്ലേ ജീ​വി​ത​ത്തി​ൽ അ​ത്യാ​വ​ശ്യ​മാ​യി വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ന​മു​ക്ക് അ​ല്പം​പോ​ലും അ​വ​ബോ​ധ​മി​ല്ലാ​തെ പോ​കു​ന്ന​ത്? ആ​ത്മ​പ​രി​ശോ​ധ​ന എ​ന്നു പ​റ​യു​ന്പോ​ൾ അ​തു തെ​റ്റു​ക​ളെ​യും കു​റ്റ​ങ്ങ​ളെ​യും​കു​റി​ച്ചു മാ​ത്ര​മു​ള്ള ഒ​രു അ​ന്വേ​ഷ​ണ​മാ​ണെ​ന്നു ക​രു​ത​രു​ത്. തീ​ർ​ച്ച​യാ​യും അ​ത് എ​പ്പോ​ഴും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ആ​ദ്യം​ത​ന്നെ ഉ​ണ്ടാ​ക​ണം.

എ​ന്നാ​ൽ, അ​തോ​ടൊ​പ്പം ന​മ്മു​ടെ അ​നു​ഭ​വ​ങ്ങ​ളെ വി​ല​യി​രു​ത്താ​നും അ​വ​യി​ൽ​നി​ന്നു പാ​ഠം പ​ഠി​ക്കാ​നും അ​ങ്ങ​നെ ജീ​വി​ത​ത്തെ സ​മ​ഗ്ര​മാ​യി ന​വീ​ക​രി​ക്കാ​നും ആ​ത്മ​പ​രി​ശോ​ധ​ന സ​ഹാ​യി​ക്ക​ണം. ജീ​വി​തം അ​സാ​ധാ​ര​ണ​മാ​യ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ, ഇ​ട​യ്ക്കി​ടെ ജീ​വി​ത​ത്തി​ന്‍റെ പോ​ക്കി​നെ​ക്കു​റി​ച്ച് ആ​ത്മ​പ​രി​ശോ​ധ​ന ചെ​യ്യു​ക​യും ജീ​വി​ത​ത്തെ വി​ല​യി​രു​ത്തു​ക​യും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മെ, ജീ​വി​ത​ത്തെ ആ​ധ്യാ​ത്മി​ക പാ​പ്പ​ര​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കൂ.

നാം ​ചെ​യ്യേ​ണ്ട​ത്

ദൈ​വ​വ​ച​നം പ​റ​യു​ന്നു: "ന​മു​ക്കു ന​മ്മു​ടെ വ​ഴി​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ക​ർ​ത്താ​വി​ങ്ക​ലേ​ക്കു തി​രി​യു​ക​യും ചെ​യ്യാം'(​വി​ലാ​പ​ങ്ങ​ൾ 3:40).ന​മ്മു​ടെ വ​ഴി​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ക​ണ്ടെ​ത്തു​ന്ന കാ​ര്യം നാം ​പ​ല​പ്പോ​ഴും ദൈ​വ​ത്തി​ന്‍റെ വ​ഴി​ക​ളി​ൽ​നി​ന്ന് അ​ക​ന്നു പോ​കു​ന്നു എ​ന്നു​ള്ള​താ​യി​രി​ക്കും.

അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്താ​ണു ചെ​യ്യേ​ണ്ട​തെ​ന്നു മു​ക​ളി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന വ​ച​നം ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. അ​താ​യ​ത്, ദൈ​വം കാ​ണി​ച്ചു​ത​രു​ന്ന വ​ഴി​യി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നു സാ​രം. രാ​ജാ​വും പ്ര​വാ​ച​ക​നു​മാ​യി​രു​ന്നു പ​ഴ​യ നി​യ​മ​ത്തി​ലെ ദാ​വീ​ദ്. പ​ല​പ്പോ​ഴും ആ​ത്മ​പ​രി​ശോ​ധ​ന ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​പ്ര​കാ​രം പ്രാ​ർ​ഥി​ച്ച​ത്: "ദൈ​വ​മേ, എ​ന്നെ പ​രി​ശോ​ധി​ച്ച് എ​ന്‍റെ ഹൃ​ദ​യ​ത്തെ അ​റി​യ​ണ​മേ. എ​ന്നെ പ​രീ​ക്ഷി​ച്ച് എ​ന്‍റെ വി​ചാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മേ! വി​നാ​ശ​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ലാ​ണോ ഞാ​ൻ ച​രി​ക്കു​ന്ന​തെ​ന്നു നോ​ക്ക​ണ​മേ! ശാ​ശ്വ​ത മാ​ർ​ഗ​ത്തി​ലൂ​ടെ എ​ന്നെ ന​യി​ക്ക​ണ​മേ' (സ​ങ്കീ139:23-24).

ദാ​വീ​ദി​ന്‍റെ ഈ ​പ്രാ​ർ​ഥ​ന​യി​ൽ ന​മു​ക്കും പ​ങ്കു​ചേ​രാം. ദൈ​വ​ത്തി​നു ന​മ്മു​ടെ ഹൃ​ദ​യ​ത്തെ അ​റി​യാം. വി​ചാ​ര​ങ്ങ​ൾ ഏ​തു വ​ഴി​ക്കു പോ​കു​ന്നു​വെ​ന്നും അ​റി​യാം. എ​ന്നാ​ൽ, ന​മു​ക്കു ന​മ്മു​ടെ ഹൃ​ദ​യ​ത്തെ അ​റി​യാ​മോ എ​ന്നു സം​ശ​യി​ക്ക​ണം.

അ​തു​പോ​ലെ, ചി​ന്ത​ക​ൾ എ​ങ്ങ​നെ പോ​കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും. അ​തി​നാ​ൽ, അ​നു​ദി​നം ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കു നാം ​ത​യാ​റാ​ക​ണം. അ​തോ​ടൊ​പ്പം ശാ​ശ്വ​ത​മാ​ർ​ഗ​ത്തി​ലൂ​ടെ ന​യി​ക്ക​ണ​മെ​ന്നു പ്രാ​ർ​ഥി​ക്ക​ണം. അ​പ്പോ​ൾ ഒ​രി​ക്ക​ലും ആ​ധ്യാ​ത്മി​ക പാ​പ്പ​ര​ത്തം ഉ​ണ്ടാ​കി​ല്ല, തീ​ർ​ച്ച.

Latest News

Up