Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanad

Alappuzha

വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊയ്ത്ത് വ്യാ​പ​ക​മാ​കും

രാ​മ​ങ്ക​രി: വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് വ്യാ​പ​ക​മാ​കും. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​യി 500 ഓ​ളം കൊ​യ്ത്ത് ‍‍യ​ന്ത്ര​ങ്ങ​ൾ ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തി​ച്ച് വി​ള​വെ​ടു​പ്പ് എ​ളു​പ്പ​മാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് പ​ദ്ധ​തി ഇ​ട്ടി​ട്ടു​ള്ള​ത്. റോ​ഡ് സൗ​ക​ര്യ​മു​ള്ളി​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2100 രൂ​പ​യും റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ 2200 രൂ​പ​യു​മാ​ണ് വാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ കൃ​ഷി ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ക​ർ​ഷ​ക​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള കൊ​യ്ത്ത് ‍‍യ​ന്ത്ര​ങ്ങ​ൾ കൂ​ടി കൂ​ട്ടി​യാ​ൽ 550 ന​ടു​ത്ത് വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.

മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഹെ​ക്ട​റോ​ളം നി​ലം കൊ​യ്ത് മാ​റു​വാ​നാ​ണ് കൃ​ഷി​വ​കു​പ്പ് മു​ൻ​കൂ​ട്ടി പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ചാ​ണെങ്കി​ൽ കു​റ​ഞ്ഞ​ത് 700 യ​ന്ത്ര​ങ്ങ​ളെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ടു​ക​യോ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ കൊ​യ്ത്ത് വ​ൻ വെ​ല്ലു​വി​ളി​യാ​കാം.

ര​ണ്ടു​ദി​വ​സം മു​ന്പ് ഉ​ണ്ടാ​യ വേ​ന​ൽ മ​ഴ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്നി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​പോ​ലെ മ​ഴ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടാ​ൽ ഇ​പ്രാ​വ​ശ്യ​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ഈ ​യ​ന്ത്ര​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രും.

കു​ട്ട​നാ​ട്ടി​ലെ വി​ള​വെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ത്ര​യും യ​ന്ത്ര​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് ത​യ്യാ​റാ​ക​ണ​മെ​ന്ന് കു​ട്ട​നാ​ട് ക്രി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട കൃ​ഷി ഓ​ഫീ​സ​റും ഗ്രാ​മ​ശ​ക്തി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ജി​മ്മി​ച്ച​ൻ ന​ടു​ച്ചി​റ അ​ധ്യ​ക്ഷ​നാ​യി.

Kerala

പുന്നക്കുന്നത്തുശേരിയിലേക്ക് വീണ്ടും ഷെവലിയർ ബഹുമതി

കോട്ടയം: കു​ട്ട​നാ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ പു​ളി​ങ്കു​ന്നി​ലെ പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി ഗ്രാ​മം ഇ​പ്പോ​ൾ ആ​ഹ്ളാ​ദ​ത്തി​മി​ർ​പ്പി​ലാ​ണ്. ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് ര​ണ്ടാ​മ​തൊ​രു ഷെ​വ​ലി​യ​ർ പ​ദ​വികൂ​ടി എ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

വി​ദ്യാ​ഭ്യാ​സ-​ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ അ​തു​ല്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഷെ​വ​ലി​യർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​ന്നു

​പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി ഗ്രാ​മ​ത്തെ തേ​ടി​യെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഷെ​വ​ലി​യർ പ​ദ​വി​യാ​ണി​ത്. മു​ൻ​പ്, പ്ര​ശ​സ്ത ഭാ​ഷാ​പ​ണ്ഡി​ത​നും തി​രു​വി​താം​കൂ​ർ വ്യ​വ​സാ​യ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഐ.​സി. ചാ​ക്കോ​യെ തേ​ടി​യാ​ണ് ആ​ദ്യ​മാ​യി ഈ ​ബ​ഹു​മ​തി എ​ത്തി​യ​ത്. 1960ൽ ​ജോ​ൺ ഇ​രു​പ​ത്തി​മൂ​ന്നാം മാ​ർ​പാ​പ്പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഷെ​വ​ലി​യ​ർ സ്ഥാ​നം ന​ൽ​കി​യ​ത്.

​മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ ഐ.​സി. ചാ​ക്കോ ന​ൽ​കി​യ മ​ഹ​നീ​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടെ ആ​ദ​ര​വ്. പാ​പ്പാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് കെ.​എ​ൻ. ഡാ​നി​യേ​ലു​മാ​യി ന​ട​ന്ന സു​ദീ​ർ​ഘ​മാ​യ ത​ർ​ക്ക​വും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​മാ​ദ​മാ​യ കോ​ട​തി കേ​സും അ​തി​ന്‍റെ വി​ജ​യ​വും ഐ.​സി. സ​ഭ​യ്ക്ക് ന​ല്കി​യ മി​ക​ച്ച സം​ഭാ​വ​ന​യാ​ണ്.

​പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ലൂ​ടെ പു​ത്ത​ൻ തി​ള​ക്കം

​പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ലൂ​ടെ അ​തേ ഗ്രാ​മ​ത്തി​ലേ​ക്ക് വീ​ണ്ടും ഒ​രു വ​ത്തി​ക്കാ​ൻ ബ​ഹു​മ​തി എ​ത്തു​മ്പോ​ൾ അ​ത് പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി​യു​ടെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ അ​ധ്യാ​യ​മാ​യി മാ​റു​ന്നു. മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണി​ത്.

ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ൽ​നി​ന്ന് ആ​ഗോ​ള​സ​ഭാ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് വ്യ​ക്തി​ത്വ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത് കു​ട്ട​നാ​ടി​നാ​കെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി റവ. ഡോ. ​മാ​ത്യു തെ​ക്കേ​ട​ത്ത് പ​റ​ഞ്ഞു.

District News

കു​ട്ട​നാ​ട്ടി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ്

ച​മ്പ​ക്കു​ളം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​റു ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട​ത്വ ഒ​ഴി​കെ മ​റ്റെ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​വി​ലി​രു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് എ​തി​രാ​യ വി​ധി​യെ​ഴു​ത്ത്. ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി കൈ​ന​ക​രി അ​ട​ക്കി​ഭ​രി​ച്ച സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷം ത​റ​പ​റ്റി.

യു​ഡി​ഫ് ഭ​രി​ച്ചി​രു​ന്ന നെ​ടു​മു​ടി എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ച​മ്പ​ക്കു​ളം യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. ത​ക​ഴി, ത​ല​വ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ഡി എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​പ്പോ​ൾ എ​ട​ത്വ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തി​ൽ യൂ​ഡി​എ​ഫ് നി​ല​നി​ർ​ത്തി.


ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച ബി​ജെ​പി, ത​ല​വ​ടി​യി​ൽ മൂ​ന്നി​ലും എ​ട​ത്വ​യി​ലും ച​മ്പ​ക്കു​ള​ത്തും ഓ​രോ സീ​റ്റി​ലും വി​ജ​യം നേ​ടി.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും തു​ല്യം സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്.


രാ​വി​ലെ എ​ട്ടി​ന് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച വോ​ട്ടെ​ണ്ണ​ലി​ലെ ആ​ദ്യ ഫ​ലം 8.45 ഓ​ടു കൂ​ടി​യെ​ത്തി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​വാ​ർ​ത്ത​യാ​യി​രു​ന്നു ആ​ദ്യ​മെ​ത്തി​യ​ത്. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി അ​നി​യ​ൻ കു​ഞ്ഞി​ന്‍റെ വി​ജ​യം. തു​ട​ർ​ന്ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ആ​റു ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും വി​ജ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നു . ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി വ​ന്നു. ഉ​ച്ച​ക്ക് ഒ​ന്നി​നു മു​ന്പാ​യി വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി.

Kerala

ഓ​ട്ടോ ഡ്രൈ​വ​റെ ഭാ​ര്യ​യു​ടെ മു​ന്നി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം; ഒ​രാ​ളെ വെ​റു​തെ വി​ട്ടു

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ത​ല​വ​ടി​യി​ൽ പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി ഭാ​ര്യ​യു​ടെ മു​ന്നി​ലി​ട്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

ത​ല​വ​ടി ആ​ന​പ്ര​മ്പാ​ൽ വ​ട​ക്ക് പു​ത്ത​ൻ​പ​റ​മ്പ് വീ​ട്ടി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ (38) കൊ​ന്ന കേ​സി​ൽ ഒ​ന്നാം​പ്ര​തി ആ​ന​പ്ര​മ്പാ​ൽ നോ​ർ​ത്ത് ക​ള​ങ്ങ​ര ഭാ​ഗ​ത്ത് വീ​ട്ടി​ൽ അ​മ​ൽ (അ​പൂ​സ്-27), ര​ണ്ടാം പ്ര​തി അ​ന​പ്ര​മ്പാ​ൽ നോ​ർ​ത്ത് കൊ​ച്ചു​പ​റ​മ്പ് വീ​ട്ടി​ൽ കെ​വി​ൻ (25) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ട് ജ​ഡ്ജി എ​സ്.​ഭാ​ര​തി ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മൂ​ന്നാം പ്ര​തി രാ​ഹു​ലി​നെ വെ​റു​തെ​വി​ട്ടു. 2019 ജ​നു​വ​രി 14ന് ​രാ​ത്രി 12.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കെ​വി​ന്‍റെ സ​ഹോ​ദ​രി​യെ എ​ട​ത്വ പ​ച്ച​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​രി​കെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​തി​ന്‍റെ വി​രോ​ധ​ത്താ​ലാ​ണ് പ്ര​തി​ക​ൾ അ​നി​ൽ​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്.

അ​നി​ൽ​കു​മാ​റി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി ഭാ​ര്യ​യു​ടെ മു​ന്നി​ലി​ട്ട് ആ​ക്ര​മി​ച്ച് കൊ​ല​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭാ​ര്യ സ​ന്ധ്യ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഭാ​ര്യ സ​ന്ധ്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് എ​ട​ത്വ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

District News

കുട്ടനാട്ടിലെ പലായനത്തിനു പ്രധാന കാരണം ഇതുതന്നെ; തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ച

ചമ്പക്കുളം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്ന് പലായനവും അതിന്‍റെ കാരണവും. 

ആവർത്തിച്ചുണ്ടാകാറുള്ള വെള്ളക്കെട്ടും അതുമൂലമുള്ള യാത്രാക്ലേശവും ദുരിതങ്ങളുമൊക്കെയാണ് കുട്ടനാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്നവരെ പാലായനത്തിനു പ്രേരിപ്പിക്കുന്ന പ്രധാനപ്രശ്നമായി പലരുമിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

ശൃംഖലയായുള്ള പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി സംരക്ഷിക്കപ്പെടുകയും പന്പിംഗിന്‍റെ ബലത്തിൽ വെള്ളംകയറാതെ പിടിച്ചുനിൽക്കുകയും ചെയ്യുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ഗതാഗതം, വെള്ളപ്പൊക്കമുണ്ടായാലും മുടങ്ങില്ല. പക്ഷേ, ഞാണിേ·ൽകളിപോലുള്ള മഴക്കാലത്തെ രണ്ടാംകൃഷിയോടു കർഷകരും പാടശേഖരസമിതികളും സാധാരണഗതിയിൽ താൽപര്യം കാണിക്കാറില്ല.

കൃഷിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ തകരുന്നതു പതിവാണ്. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകാറുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടെങ്കിലും മാറിക്കിട്ടും. പക്ഷേ, നെൽക്കൃഷിയില്ലാത്തപ്പോൾ വെള്ളം ആരു വറ്റിക്കും എന്നു ചോദിച്ചു ചോദിച്ച് തങ്ങളുടെ നാവിലെ വെള്ളം വറ്റുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി ഓരോ പാടശേഖരത്തിലും അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നെൽക്കൃഷിയില്ലാത്തപ്പോഴും ഇതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ, വലിയൊരു പരിധിവരെ ദുരിതനിവാരണം സാധ്യമാകും. പ്രാദേശികപ്രത്യേകതകൾക്കനുസൃതമായി ദുരിതനിവാരണത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ, പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും, കുട്ടനാട്ടുകാരുടെ അതിജീവനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന കർമ്മപരിപാടികളുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുമെന്നതുറപ്പാണ്.

ജീവിതം പ്രതിസന്ധിയിൽ

വെള്ളക്കെട്ടു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കാറുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും. മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളുടെ ഉള്ളിലുള്ള വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. തൂന്പുകളും ഷട്ടറുകളും തുറന്നും അടച്ചും ആവശ്യാനുസരണം പന്പുകൾ പ്രവർത്തിപ്പിച്ചുമൊക്കെ ജലനിരപ്പുക്രമീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഇതിനാവശ്യമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.

 തുക കൂട്ടണം

പാടശേഖരത്തിൻറെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിൻറെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിൻറെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിൻറെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.

 

Kerala

നോക്കുകൂലി വേണം!; നെൽകർഷകനെ ‘വാരിയടിച്ച്’ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍

ച​​മ്പ​​ക്കു​​ളം: ക​​ര്‍​ഷ​​ക​​ന്‍ നേ​​രി​​ട്ട് നെ​​ല്ല് ചാ​​ക്കി​​ല്‍ നി​​റ​​ച്ച​​തി​​ന് സി​​ഐ​​ടി​​യു​ക്കാ​രാ​യ ചു​​മ​​ട്ടുതൊ​​ഴി​​ലാ​​ളി​​ക​​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ക്വി​​ന്‍റ​​ലി​​ന് 45 രൂ​​പ പ്ര​​കാ​​രം നോ​ക്കു​കൂ​ലി. ഇ​തോ​ടെ ര​​ണ്ട് ഏ​​ക്ക​​ര്‍ നി​​ല​​ത്തി​​ലെ നെ​ല്ല് സം​ഭ​രി​ക്കാ​തെ റോ​ഡി​ലാ​യി.

നെ​ടു​​മു​​ടി കൃ​​ഷി​​ഭ​​വ​​നു കീ​​ഴി​​ലെ മു​​ട്ട​​നാ​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ ക​​ര്‍​ഷ​​ക​​നാ​​യ കാ​​ള​​പ്പ​​റ​​മ്പ് ഓ​​മ​​ന​​ക്കു​​ട്ട​​നാ​ണ് വാ​രു​കൂ​ലി ത​ർ​ക്ക​ത്തി​ന്‍റെ ബ​ലി​യാ​ട്.സി​ഐ​ടി​യു അം​ഗ​മാ​യ മു​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ് ഇ​ദ്ദേ​ഹം.

മു​​ട്ട​​നാ​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​യു​​ള്ള ഒ​​രു ഏ​​ക്ക​​റും പാ​​ട്ട​​കൃ​​ഷി ചെ​​യ്യു​​ന്ന നാ​​ല് ഏ​​ക്ക​​റും ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ച് ഏ​​ക്ക​​റി​ലാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ കൃ​​ഷി ചെ​​യ്ത​ത്. ഇ​തി​ൽ മൂ​​ന്ന് ഏ​​ക്ക​റി​​ലെ നെ​​ല്ല് ക​​ഴി​​ഞ്ഞ ദി​​വ​​സം സം​​ഭ​​രി​​ച്ചി​​രു​​ന്നു. അ​​ന്ന് നെ​​ല്ല് വാ​​രി നി​​റ​​യ്ക്കു​​ന്ന​​തി​​ന് ക്വി​​ന്‍റ​ല്‍ ഒ​​ന്നി​​ന് 45 രൂ​​പ പ്ര​​കാ​​രം വാ​​രു​കൂ​​ലി, തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​​ക​​ള്‍​ക്ക് ന​​ല്കി​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​യു​​ള്ള ഒ​​രേ​​ക്ക​​റി​​ലെ നെ​​ല്ല് ഓ​​മ​​ന​​ക്കു​​ട്ട​​നും ഭാ​​ര്യ ദീ​​പ​​യും ചേ​​ര്‍​ന്ന് വാ​​രി ചാ​​ക്കി​​ല്‍ നി​​റ​​ച്ച​​തി​​നെത്തു​​ട​​ര്‍​ന്നാ​​ണ് നെ​​ല്ല് ചാ​​ക്കി​​ല്‍ നി​​റ​​യ്ക്കു​​ന്ന​​ത് ത​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും, ത​​ങ്ങ​​ള്‍ നി​​റ​​യ്ക്കാ​​ത്ത നെ​​ല്ല് ചു​​മ​​ന്നുക​​യ​​റ്റ​​രു​​തെ​​ന്ന് യൂ​​ണി​​യ​​ന്‍​കാ​​ര്‍ പ​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ അ​​റി​​യി​​ച്ച​​ത്. പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ചു​​മ​​ട്ടുതൊ​​ഴി​​ലാ​​ളി ക​​ണ്‍​വീ​​ന​​ര്‍​മാ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ 45 രൂ​​പ പ്ര​​കാ​​രം വാ​​രു​​കൂ​​ലി ന​​ല്കി​​യാ​​ലേ നെ​​ല്ല് ചു​​മ​​ന്ന് വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റ്റൂ എ​​ന്നാ​യി​രു​ന്നു വാ​​ശി​.

നെ​​ടു​​മു​​ടി പോ​​ലീ​​സും ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​റും മ​​റ്റ് ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും സം​​ഘ​​ടി​​ച്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ നെ​​ല്ല് വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റ്റാ​​ന്‍ ത​​യാ​​റാ​​യി​​ല്ല. ഇ​​ന്നുരാ​​വി​​ലെ​ത​​ന്നെ വേ​​ണ്ട ന​​ട​​പ​​ടി​യു​​ണ്ടാ​​കും എ​​ന്ന ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​റു​​ടെ​​യും കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെയും ഉ​​റ​​പ്പി​​ല്‍ നെ​​ല്ല് റോ​​ഡി​​ല്‍ സൂ​​ക്ഷി​​ച്ച് പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​ക​​ര്‍​ഷ​​ക കു​​ടും​​ബം.

ര​​ണ്ടു വ​ർ​ഷം മു​​മ്പു​​വ​​രെ സി​​ഐ​​ടി​​യു അം​​ഗ​​മാ​​യി ചു​​മ​​ട്ടുതൊ​​ഴി​​ല്‍ ചെ​​യ്തി​​രു​​ന്ന ഓ​മ​​ന​​ക്കു​​ട്ട​​ന്‍ ആ​​രോ​​ഗ്യ​കാ​​ര​​ണ​​ത്താ​​ലാ​​ണ് ചു​മ​ടെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് മാ​​റി​​യ​​ത്.

District News

കു​ട്ട​നാ​ട്ടി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ സം​വ​ര​ണമായി

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടു വ​രു​ന്ന ച​മ്പ​ക്കു​ളം ബ്ലോ​ക്ക്  പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം  ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​മ്പോ​ൾ  വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​ത​ക​ൾ​ക്കു സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.


 ച​മ്പ​ക്കു​ളം ബ്ലോ​ക്കി​ലെ എ​ട​ത്വ, കൈ​ന​ക​രി, ത​ക​ഴി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ അ​ധ്യ​ക്ഷ​ർ വ​രു​മ്പോ​ൾ നെ​ടു​മു​ടി, ത​ല​വ​ടി, ച​മ്പ​ക്കു​ളം എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.


    വെ​ളി​യ​നാ​ട് ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന 6 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും (നീ​ലം​പേ​രൂ​ർ, കാ​വാ​ലം, വെ​ളി​യ​നാ​ട്, മു​ട്ടാ​ർ, പു​ളി​ങ്കു​ന്ന്, രാ​മ​ങ്ക​രി) അ​ധ്യ​ക്ഷ സ്ഥാ​നം സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യുമുണ്ട്. എ​ന്നാ​ൽ, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.


ച​മ്പ​ക്കു​ളം ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള ആറു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്നോ അ​തി​ല​ധി​ക​മോ വ​നി​ത​ക​ൾ അ​ധ്യ​ക്ഷ​രാ​കു​മ്പോ​ൾ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വ​രു​ന്ന ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​ത​ക​ൾ ആ​രും അ​ധ്യ​ക്ഷ​രാ​യി വ​ര​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.


സം​സ്ഥാ​ന​ത്തെ 941 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡന്‍റ് സ്ഥാ​ന​ങ്ങ​ളി​ൽ 417​എ​ണ്ണം വ​നി​ത​ക​ൾ​ക്കും 46 എ​ണ്ണം പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ൾ​ക്കും 46 എ​ണ്ണം പ​ട്ടി​ക​ജാ​തി​ക്കും 8 എ​ണ്ണം പ​ട്ടി​ക​വ​ർ​ഗ സ്ത്രീ​ക​ൾ​ക്കും 8 എ​ണ്ണം പ​ട്ടി​ക​വ​ർ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു.


ജി​ല്ല​യി​ലെ നാലു പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ൾ​ക്കും മൂന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ട്ടി​ക​ജാ​തി​ക്കും. 32 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ സ്ഥാ​നം സ്ത്രീ​ക​ൾ​ക്കും സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 941 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 471ൽ അ​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​നി​ത​ക​ളാ​യി​രി​ക്കും നേ​തൃ​ത്വം ന​ല്കു​

Special News

വെ​ള്ളം ആ​രു വ​റ്റി​ക്കും? ചോ​ദി​ച്ചു ചോ​ദി​ച്ച് നാ​ട്ടു​കാ​രു​ടെ നാ​വി​ലെ വെ​ള്ളം വ​റ്റി

കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ക​യെ​ന്ന​താ​ണ് അ​ത്യാ​വ​ശ്യം. ഇ​ത് ആ​രു വ​റ്റി​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യം. വെ​ള്ളം വ​റ്റി​ക്കാ​ത്ത​തു കാ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ക​ത്തു​ള്ള തു​രു​ത്തു​ക​ളി​ലും ബ​ണ്ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്.

വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളും ന​ശി​ക്കും.

ജീ​വി​തം പ്ര​തി​സ​ന്ധി​യി​ൽ

മ​ഴ മാ​റി​നി​ന്നാ​ലും വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞാ​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​പോ​കി​ല്ല എ​ന്ന​താ​ണ് അ​നു​ഭ​വം. വെ​ള്ള​ത്തി​ന് ഒ​ഴു​കി​പ്പോ​കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം.

ഇ​തു നി​ത്യ​ജീ​വി​ത​ത്തെ മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​പ്പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വെ​ള്ള​ക്കെ​ട്ട് മൂ​ലം പ​ല സ്കൂ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ 20ൽ ​അ​ധി​കം അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു ന​ഷ്ട​മാ​യി.

കു​ട്ട​നാ​ട്ടി​ലെ ഒ​രു സ്കൂ​ളി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഇ​ട​പെ​ട്ടി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​മു​ദ്ര​നി​ര​പ്പി​നേ​ക്കാ​ൾ ഒ​ൻ​പ​ത് അ​ടിവ​രെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.

അ​വി​ടെ​യാ​ണ് വെ​ള്ളം വ​റ്റി​ച്ചു നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം വ​റ്റി​ക്കു​ക എ​ന്ന​തു ക​ർ​ഷ​ക​ർ​ക്കു ഭ​ഗീ​ര​ഥ പ്ര​യ​ത്ന​മാ​ണ്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഒ​രു കൃ​ഷി മാ​ത്ര​മാ​ണ്. ചി​ലേ​ട​ങ്ങ​ളി​ൽ ര​ണ്ടും.

കൃ​ഷി​സ​മ​യം ക​ഴി​ഞ്ഞാ​ൽ സ​മീ​പ​ത്തെ ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ജ​ല​നി​ര​പ്പാ​യി​രി​ക്കും മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും.

തു​ക കൂ​ട്ട​ണം

പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി പ​ലേ​ട​ത്തും ഏ​ക്ക​ർ ഒ​ന്നി​ന് 3,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന ക​ർ​ഷ​ക​ർ ത​ന്നെ വെ​ള്ളം വ​റ്റി​ക്ക​ലി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത് ഇ​ര​ട്ടി ഭാ​ര​മാ​ണ്.

വെ​ള്ളം വ​റ്റി​ക്ക​ലി​ന്‍റെ തു​ക പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വെ​ള്ളം വ​റ്റി​ക്ക​ലി​നു ന​ൽ​കു​ന്ന തു​ക​യു​ടെ വ്യ​വ​സ്ഥ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഒ​രു പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​സ്തൃ​തി പു​ര​യി​ട​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കും. എ​ന്നാ​ൽ, കൃ​ഷി​യി​ട​ത്തി​ന്‍റെ വി​സ്തൃ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ തു​ക ന​ൽ​കു​ന്ന​ത്.

 

Leader Page

കുട്ടനാട് വികസന മിഷൻ വേണം

സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​നു താ​​​​ഴെ​ സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന​​​​തും അ​​​​ഞ്ച് പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ൾ കു​​​​റു​​​​കെ ഒ​​​​ഴു​​​​കു​​​​ന്ന​​​​തു​​​​മാ​​​​യ കു​​​​ട്ട​​​​നാ​​​​ട്, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പാ​​​​രി​​​​സ്ഥി​​​​തി​​​​ക ഹൃ​​​​ദ​​​​യ​​​​ഭൂ​​​മി​​​​യും നെ​​​​ല്ല​​​​റ​​​​യു​​​​മാ​​​​ണ്. നെ​​​​ൽ​​​​കൃ​​​​ഷി, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, താ​​​​റാ​​​​വു വ​​​​ള​​​​ർ​​​​ത്ത​​​​ൽ, തെ​​​​ങ്ങു വ​​​​ള​​​​ർ​​​​ത്ത​​​​ൽ, ക​​​​ന്നു​​​​കാ​​​​ലി വ​​​​ള​​​​ർ​​​​ത്ത​​​​ൽ, ടൂ​​​​റി​​​​സം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​ളു​​​​ക​​​​ൾ ഇ​​​​വി​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഈ ​​​​പ്ര​​​​ദേ​​​​ശം പാ​​​​രി​​​​സ്ഥി​​​​തി​​​​ക​​​​മാ​​​​യി വ​​​​ള​​​​രെ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണ്. പ​​​​തി​​​​വാ​​​​യി വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​മു​​​ണ്ടാ​​​കു​​​​ന്നു. ക​​​​നാ​​​​ലു​​​​ക​​​​ളി​​​​ൽ ചെ​​​​ളി അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്നു. ഉ​​​​പ്പു​​​​വെ​​​​ള്ളം ക​​​​യ​​​​റു​​​​ന്ന​​​​ത് നി​​​​ര​​​​ന്ത​​​​ര​ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ, നെ​​​​ല്ലി​​​​ന്‍റെ കു​​​റ​​​ഞ്ഞ താ​​​​ങ്ങു​​​വി​​​​ല​​​​യും സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​സ​​​​വും മൂ​​​​ലം ക​​​​ർ​​​​ഷ​​​​ക​​​​ർ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലു​​​മാ​​​​ണ്.

2018-19ലെ ​​​​മ​​​​ഹാ​​​​പ്ര​​​​ള​​​​യം കു​​​​ട്ട​​​​നാ​​​​ടി​​​​നെ ത​​​​ക​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ, കു​​​​ട്ട​​​​നാ​​​​ട് വി​​​​ക​​​സ​​​​ന പാ​​​​ക്കേ​​​​ജു​​​​ക​​​​ളി​​​​ലൂ​​​​ടെ പു​​​​തി​​​​യ തു​​​​ട​​​​ക്കം സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു.

ഘ​​​​ട്ടം 1: സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ പാ​​​​ക്കേ​​​​ജ് (2008)

2007-08ൽ, ​​​​കു​​​​ട്ട​​​​നാ​​​​ടി​​​​ന്‍റെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​ണ്ടേ​​​​ഷേ​​​​ൻ (എം​​​എ​​​​സ്എ​​​​സ്ആ​​​​ർ​​​എ​​​​ഫ്) ഒ​​​​രു ബ്ലൂ​​​​പ്രി​​​​ന്‍റ് ത​​​​യാ​​​​റാ​​​​ക്കി. 2008ൽ ​​​​കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത് ത​​​​ത്വ​​​​ത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. 1,840.75 കോ​​​​ടി രൂ​​​പ വ​​​​ക​​​യി​​​​രു​​​​ത്തി.

എ​​​​ന്നാ​​​​ൽ, സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ പാ​​​​ക്കേ​​​​ജ് ഒ​​​​രി​​​​ക്ക​​​​ലും പൂ​​​​ർ​​​ണ​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ചി​​​​ല്ല. ചി​​​​ല ത​​​​ട​​​​യ​​​​ണ​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു, ചി​​​​ല അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്തി, പ​​​​ക്ഷേ പ്ര​​​​ധാ​​​​ന വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​നി​​​​യ​​​​ന്ത്ര​​​​ണ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സ്പ​​​​ർ​​​​ശി​​​​ക്കാ​​​​തെ തു​​​​ട​​​​ർ​​​​ന്നു​​​പോ​​​​ന്നു. ഫ​​​ണ്ടു​​​​ക​​​​ൾ വേ​​​ണ്ട​​​​ത്ര ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല.​ ഈ ‘ന​​​​ഷ്ട​​​​പ്പെ​​​​ട്ട ദ​​​​ശ​​​​ക (2008-18)’ത്തി​​​ന്‍റെ പ​​​രി​​​ണ​​​ത​​​ഫ​​​ലം 2018-19 ലെ ​​​​മ​​​​ഹാ​​​​പ്ര​​​​ള​​​​യം ആ​​​​ഞ്ഞ​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ ക​​​ണ്ടു. കു​​​​ട്ട​​​​നാ​​​​ട് അ​​​​തി​​​​നെ പ്ര​​​​തി​​​​രോ​​​​ധി യ്ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ഘ​​​​ട്ടം 2: എ​​​​ൽ​​​ഡി​​​എ​​​​ഫ് പാ​​​​ക്കേ​​​​ജ് 1
(2018-19 വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം)

അ​​​​ഭൂ​​​​ത​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഈ ​​​​വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു​​​​ശേ​​​​ഷം, കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ കു​​​​ട്ട​​​​നാ​​​​ട് വി​​​​ക​​​​സ​​​​ന പാ​​​​ക്കേ​​​​ജ്-01 പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹ്ര​​​​സ്വ​​​​കാ​​​​ല​​​​ത്തേ​​​​ക്കാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​ത്തി​​​​പ്പ് ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​ത്: അ​​​​ടി​​​​യ​​​​ന്ത​​​​ര പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള പ​​​​രി​​​​ഹാ​​​​ര​​​​വും ല​​​​ക്ഷ്യ​​​മി​​​​ട്ടു മു​​​​ന്നേ​​​​റി.

ചി​​​​ല ജോ​​​​ലി​​​​ക​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ഡ്രെ​​​​ഡ്ജിം​​​​ഗ്, ക​​​​ർ​​​​ഷ​​​​ക ചേ​​​​രു​​​​വ​​​​ക​​​​ളു​​​​ടെ ഇ​​​​ൻ​​​​പു​​​​ട്ട് വി​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും, മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​​രി​​​​മി​​​​ത​​​​മാ​​​​യി​​​രു​​​​ന്നു. ബ​​​ണ്ടു​​​​ക​​​​ളു​​​​ടെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ അ​​​​പൂ​​​​ർ​​​​ണ​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​നാ​​​​ലു​​​​ക​​​​ൾ ഭാ​​​​ഗി​​​​ക​​​മാ​​​​യി മാ​​​​ത്ര​​​​മേ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​യു​​​​ള്ളൂ. കൂ​​​​ടാ​​​​തെ, നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ പേ​​​​യ്മെ​​​​ന്‍റു​​​​ക​​​​ൾ വൈ​​​​കി​​​​യ​​​​താ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​ർ തു​​​​ട​​​​രെ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം മു​​​​ഖ്യ ഇ​​​​ന​​​​മാ​​​​യ പാ​​​​രി​​​സ്ഥി​​​​തി​​​​ക പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം തു​​​​ട​​​​രെ മാ​​​​റ്റി​​​​വ​​​​ച്ചു/​​​​അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടു.
ഇ​​​​പ്ര​​​​കാ​​​​രം, കു​​​​ട്ട​​​​നാ​​​​ടി​​​​ന്‍റെ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഒ​​​​രു ചെ​​​​റി​​​​യ ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ​​​​ദ്ധ​​​​തി​​​​യാ​​​​യി പാ​​​​ക്കേ​​​​ജ്-1 പ​​​​രി​​​​ണ​​​​മി​​​​ച്ചു.

ഘ​​​​ട്ടം 3: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പാ​​​​ക്കേ​​​​ജ് -2
(2020 മു​​​​ത​​​​ൽ)

2020ൽ ​​​​കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ കു​​​​ട്ട​​​​നാ​​​​ട് പാ​​​​ക്കേ​​​​ജ്-2 പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 2,447 കോ​​​​ടി രൂ​​​പയുടെ കൂ​​​​ടു​​​​ത​​​​ൽ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ​​​​മാ​​​​യ തു​​​​ക അ​​​​ട​​​​ങ്ക​​​​ലോ​​​​ടെ. ഇ​​​​ത് ഒ​​​​രു സ​​​​മ​​​​ഗ്ര​​​​വും ദീ​​​​ർ​​​​ഘ​​​കാ​​​​ല വി​​​​ക​​​​സ​​​​ന, വെ​​​​ള്ള​​​​പ്പൊ​​​​ക്ക പ്ര​​​​തി​​​​രോ​​​​ധ പ​​​​ദ്ധ​​​​തി​​​​യാ​​​​യി സ്ഥാ​​​​പി​​​​ക്ക​​​പ്പെ​​​​ട്ടു എ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം.

നാ​​​​ലു വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും, പാ​​​​ക്കേ​​​​ജ്-2 ഭാ​​​​ഗി​​​​ക​​​​മാ​​​​യി ക​​​​ട​​​​ലാ​​​​സി​​​​ൽ ത​​​​ന്നെ​​​യാ​​​​ണ്. മി​​​​ക്ക പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളും ഇ​​​​പ്പോ​​​​ഴും ഡി​​​​പി​​​​ആ​​​​ർ (വി​​​​ശ​​​​ദ​​​​മാ​​​​യ പ്രോ​​​​ജ​​​​ക്‌​​​ട് റി​​​​പ്പോ​​​​ർ​​​​ട്ട്) ത​​​​യാ​​​​റാ​​​​ക്ക​​​​ൽ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.
ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ സം​​​​യോ​​​​ജി​​​​ത​​​​വും പാ​​​​രി​​​​സ്ഥി​​​​തി​​​​ക​​​​വും ക​​​​ർ​​​​ഷ​​​​ക കേ​​​​ന്ദ്രീ​​​​കൃ​​​​ത​​​​വു​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്ന ദ​​​​ർ​​​​ശ​​​​നം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​മാ​​​​യി​​​​ട്ടി​​​​ല്ല.

പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത് എ​​​​ന്തു​​​​കൊ​​​ണ്ട്?

മോ​​​​ശം ന​​​​ട​​​​പ്പാ​​​​ക്ക​​​​ൽ, ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ ഏ​​​​കോ​​​​പ​​​​നം, ഫ​​​ണ്ടു​​​ക​​​​ളു​​​​ടെ വി​​​​നി​​​​യോ​​​​ഗ​​​​ക്കു​​​​റ​​​​വ്, എ​​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​​ഗ് പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളി​​​​ലെ കാ​​​ല​​​താ​​​മ​​​സ​​​വും സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​ശ്ന​​​ങ്ങ​​​​ളും, പ്ര​​​വൃ​​​ത്തി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​ സ​​​മ്മ​​​ർ​​​ദം.

മു​​​​ന്നോ​​​​ട്ടു​​​​ള്ള വ​​​​ഴി

അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യു​​​​ടെ മ​​​​റ്റൊ​​​​രു തു​​​​ട​​​​ർ​​​​ക്ക​​​​ഥ താ​​​​ങ്ങാ​​​​ൻ ഇ​​​​നി​​​​യും കു​​​ട്ട​​​നാ​​​ടി​​​നാ​​​വി​​​ല്ല. പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​രാ​​​വ​​​​ശ്യ​​​​മാ​​​​ണ്. ചി​​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ:

സം​​​​യോ​​​​ജി​​​​ത ആ​​​​സൂ​​​​ത്ര​​​​ണം: കൃ​​​​ഷി, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, ജ​​​​ല മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ടൂ​​​​റി​​​​സം എ​​​​ന്ന​​​​ിവ​​​​യെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​​കൊ​​​ണ്ട് ഒ​​​​രു നീ​​​​ർ​​​​ത്ത​​​​ട ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥാ സ​​​​മീ​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ക.

സാ​​​​മൂ​​​​ഹി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്തം: ക​​​​ർ​​​​ഷ​​​​ക​​​​ർ, മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ​​​​ജീ​​​​വ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം.

സു​​​​താ​​​​ര്യ​​​​ത​​​​യും നി​​​​രീ​​​​ക്ഷ​​​​ണ​​​​വും: സ്വ​​​​ത​​​​ന്ത്ര ഓ​​​​ഡി​​​​റ്റു​​​​ക​​​​ളും പൊ​​​​തു വെ​​​​ളി​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യാ​​​വ​​​ണം പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പ്.

സാ​​​​ങ്കേ​​​​തി​​​​ക ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ: ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബാ​​​​രേ​​​​ജും തോ​​​​ട്ട​​​​പ്പ​​​​ള്ളി സ്പി​​​​ൽ​​​​വേ​​​​യും ഏ​​​​റ്റ​​​​വും പു​​​​തി​​​​യ എ​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​ക്കു​​​​ക.

ഉ​​​​പ​​​​ജീ​​​​വ​​​​ന വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​ര​​​​ണം: മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, താ​​​​റാ​​​​വ് വ​​​​ള​​​​ർ​​​​ത്ത​​​​ൽ, ഇ​​​​ക്കോ- ടൂ​​​​റി​​​​സം, പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​ജം, കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലു​​​​ട​​​​നീ​​​​ളം പ​​​​രീ​​​​ക്ഷി​​​​ക്കേ​​​ണ്ട ഒ​​​​രു മ​​​​ത്സ്യം-ഒ​​​​രു നെ​​​​ല്ല്, ഭ്ര​​​​മ​​​​ണ​​​രീ​​​​തി എ​​​​ന്നി​​​​വ സ്വീ​​​​ക​​​​രി​​​​ച്ച് പൂ​​​​ര​​​​ക​​​​മാ​​​​ക്കു​​​​ക. നെ​​​​ല്ല് ഉത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ സ്വ​​​​യം പ​​​​ര്യാ​​​​പ്ത​​​ത​​​യെ​​​ന്ന ല​​​​ക്ഷ്യം നേ​​​​ട​​​​ണം.

ഇ​​​​ട​​​​ക്കാ​​​​ല വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ: ഈ ​​​​ഒ​​​​ഴു​​​​ക്ക് ത​​​​ട​​​​യാ​​​​ൻ പ​​​​തി​​​​വ് അ​​​​വ​​​​ലോ​​​​ക​​​​ന​​​​ങ്ങ​​​​ൾ സ്ഥാ​​​​പ​​​​ന​​​​വ​​​​ൽ​​​​ക്ക​​​​രി​​​​ക്കു​​​​ക.

ഒ​​​​രു കു​​​​ട്ട​​​​നാ​​​​ട് വി​​​​ക​​​​സ​​​​ന മി​​​​ഷ​​​​ൻ ഉ​​​ണ്ടാ​​​​ക​​​​ട്ടെ.

സ്വാ​​​മി​​​നാ​​​ഥ​​​ൻ പാ​​​ക്കേ​​​ജ്-2008

►ല​​​​വ​​​​ണാം​​​​ശം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ ന​​​​വീ​​​​ക​​​​ര​​​ണം.
​►വെ​​​​ള്ള​​​​പ്പൊ​​​​ക്കം ഒ​​​​ഴു​​​​ക്കി​​​​വി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി തോ​​​​ട്ട​​​​പ്പ​​​​ള്ളി സ്പി​​​​ൽ​​​​വേ​​​​യു​​​​ടെ ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ൽ.
►നെ​​​​ൽ​​​​വ​​​​യ​​​​ലു​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പാ​​​​ട​​​​ശേ​​​​ഖ​​​​ര ബ​​​ണ്ടു​​​​ക​​​​ളു​​​​ടെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​ത്ത​​​​ൽ.
►ജ​​​​ല​​​​പ്ര​​​​വാ​​​​ഹം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​നാ​​​​ൽ ഡ്രെ​​​​ഡ്ജിം​​​​ഗും ഡ്രെ​​​​യി നേ​​​​ജ് പു​​​​നഃ​​​സ്ഥാ​​​​പ​​​​ന​​​​വും.
►ക​​​ണ്ട​​​​ൽ​​​​ക്കാ​​​​ടു​​​​ക​​​​ളും മ​​​​ത്സ്യ ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​രി​​​​സ്ഥി​​​​തി​​​പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന​​​​വും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ സം​​​​ര​​​​ക്ഷ​​​​ണ​​​​വും.
►യ​​​​ന്ത്ര​​​​വ​​​​ത്ക​​​ര​​​​ണം, കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ൽ വാ​​​​യ്പ, പ​​​​രി​​​​ശീ​​​​ലനം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ധ​​​​ന​​​​സ​​​​ഹാ​​​​യ പി​​​​ന്തു​​​​ണ.

എ​​​ൽ​​​ഡി​​​എ​​​ഫ് പാ​​​ക്കേ​​​ജ്-1

►അ​​​​ടി​​​​യ​​​​ന്ത​​​​ര ക​​​​നാ​​​​ൽ ശു​​​ദ്ധീ​​​ക​​​​ര​​​​ണ​​​​വും ന​​​​ദി​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ചെ​​​​ളി​ നീ​​​​ക്കം​​​ചെ​​​​യ്യ​​​​ലും.
►നെ​​​​ൽ​​​​വ​​​​യ​​​​ലു​​​​ക​​​​ൾ​​​​ക്ക് ചു​​​​റ്റു​​​​മു​​​​ള്ള ബ​​​ണ്ടു​​​​ക​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.
►ഇ​​​​ൻ​​​​പു​​​​ട്ട് സ​​​​ബ്സി​​​​ഡി​​​​ക​​​​ൾ, വി​​​​ത്തു​​​​ക​​​​ൾ, യ​​​​ന്ത്ര​​​​ങ്ങ​​​​ൾ, പ​​​​രി​​​​ശീ​​​​ല​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പി​​​​ന്തു​​​​ണ.
►സം​​​​ഭ​​​​ര​​​​ണ​​​​വും എം​​​എ​​​​സ്​​​​പി പേ​​​​യ്മെ​​​​ന്‍റു​​​​ക​​​​ളും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ.
►പ​​​​രി​​​​സ്ഥി​​​​തി പു​​​​നഃ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള പൈ​​​​ല​​​​റ്റ് ശ്ര​​​​മ​​​​ങ്ങ​​​​ൾ/പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

വി​​​ല​​​യി​​​രു​​​ത്ത​​​ൽ

നേ​​​​ട്ട​​​​ങ്ങ​​​​ൾ

►മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​യു​​​ള്ള നേ​​​​ട്ട​​​​ങ്ങ​​​​ൾ പ​​​​രി​​​മി​​​​ത​​​​മാ​​​​ണ്.
►കാ​​​​ർ​​​​ഷി​​​​ക ഇ​​​​ൻ​​​​പു​​​​ട്ടു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും യ​​​​ന്ത്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ച്ചു.
►ഏ​​​​താ​​​​നും ബ​​​ണ്ടു​​​​ക​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി.
►തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് ദു​​​​രി​​​​താ​​​​ശ്വാ​​​​സ സ​​​​ഹാ​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ

►വെ​​​​ള്ള​​​​പ്പൊ​​​​ക്കം മി​​​​ക്ക​​​​വാ​​​​റും എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും കു​​​​ട്ട​​​​നാ​​​​ടി​​​​നെ ന​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​ണ്ടി​​​രി​​​​ക്കു​​​​ന്നു.
►ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബാ​​​​രേ​​​​ജ്, തോ​​​​ട്ട​​​​പ്പ​​​​ള്ളി സ്പി​​​​ൽ​​​​വേ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​യി തു​​​​ട​​​​രു​​​​ന്നു, സം​​​​ഭ​​​​ര​​​​ണ വി​​​​ല വി​​​​ത​​​​ര​​​​ണം തു​​​​ട​​​​രെ വൈ​​​​കു​​​​ന്നു.
►നെ​​​​ൽ​​​​കൃ​​​​ഷി ഇ​​​​പ്പോ​​​​ഴും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​ലാ​​​​ണ്; സം​​​​ഭ​​​​ര​​​​ണ കാ​​​​ല​​​​താ​​​​മ​​​​സ​​​​വും കു​​​​റ​​​​ഞ്ഞ എം​​​​എ​​​​സ്പി​​​​യും തു​​​​ട​​​​രു​​​​ന്നു.
►ക​​​ണ്ട​​​​ൽ​​​​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ ആ​​​​വാ​​​​സവ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ​​​​യും പ​​​​രി​​​സ്ഥി​​​​തി പു​​​​നഃ​​​​സ്ഥാ​​​​പ​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.
►വ​​​​കു​​​​പ്പു​​​​ത​​​​ല ഏ​​​​കോ​​​​പ​​​​നം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണ്, ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സി​​​​ലോ​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പാ​​​​ക്കേ​​​​ജ് -2

►പ്ര​​​​ത്യേ​​​​ക കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും സം​​​​യോ​​​​ജി​​​​ത റൈ​​​​സ് പാ​​​​ർ​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും സൃ​​​​ഷ്ടി.
►മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, താ​​​​റാ​​​​വ് വ​​​​ള​​​​ർ​​​​ത്ത​​​​ൽ, ക​​​​ന്നു​​​​കാ​​​​ലി വ​​​​ള​​​​ർ​​​​ത്ത​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്രോ​​​​ത്സാ​​​ഹ​​​​നം.
►വെ​​​​ള്ള​​​​പ്പൊ​​​​ക്ക നി​​​​യ​​​​ന്ത്ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ: തോ​​​​ട്ട​​​​പ്പ​​​​ള്ളി സ്പി​​​​ൽ​​​​വേ​​​​യു​​​​ടെ വീ​​​​തി കൂ​​​​ട്ട​​​​ൽ, ‘ന​​​​ദി​​​​ക്ക് മു​​​​റി’ സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ക​​​​നാ​​​​ലു​​​​ക​​​​ളെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പ​​​​ക്ക​​​​ൽ, കു​​​​ടി​​​​വെ​​​​ള്ള, ശു​​​​ചി​​​​ത്വ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ.
►ടൂ​​​​റി​​​​സ​​​​വും പ​​​​രി​​​​സ്ഥി​​​​തി പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും.
►അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ൾ-​​​​റോ​​​​ഡു​​​​ക​​​​ൾ, പാ​​​​ല​​​​ങ്ങ​​​​ൾ മ​​​​റ്റ് ഗ്രാ​​​​മീ​​​​ണ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ.​​​
►വെ​​​​ള്ള​​​​പ്പൊ​​​​ക്ക ബാ​​​​ധി​​​​ത കു​​​​ടു​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സ​​​​മ​​​​ഗ്ര പി​​​​ന്തു​​​​ണ ന​​​​ൽ​​​​ക​​​​ൽ.

Leader Page

കുട്ടനാടൻ ജനതയുടെ സമരജീവിതം
2018ലെ ​​​​​​​മ​​​​​​​ഹാ​​​​​​​പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ന് ഏ​​​​ഴു വ​​​​​​​യ​​​​​​​സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കു​​​​​​​മ്പോ​​​​​​​ഴും കു​​​​​​​ട്ട​​​​​​​നാ​​​​​​​ട് വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ൽ​​​​നി​​​​​​​ന്നു ക​​​​​​​ര​​​​​​​ക​​​​​​​യ​​​​​​​റി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. 2018 ഓ​​​​​​​ഗ​​​​​​​സ്റ്റ് 15ന് ​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ദു​​​​​​​രി​​​​​​​തം ആ​​​​​​​ഴ്ച​​​​​​​ക​​​​​​​ളും മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ഇ​​​​​​​വി​​​​​​​ടെ തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​ണ്. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​ശ്ര​​​​​​​യ​​​​​​​മാ​​​​​​​യ​​​​​​​ത് ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി​​​​​​​യും സ​​​​​​​മീ​​​​​​​പ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ബാ​​​​​​​ക്കി ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ​​​​​​​യി​​​​​​​ലേ​​​​​​​ക്കും ര​​​​​​​ക്ഷ​​​​​​​പ്പെ​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​ഴ​​​​​​​യും വെ​​​​​​​ള്ള​​​​​​​പ്പൊ​​​​​​​ക്ക​​​​​​​വും ഇ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ഇ​​​​​​​ന്നും ആ​​​​​​​ണ്ടു​​​​​​​വ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​ക​​​​​​​വും വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ൽ ക​​​​​​​ഴി​​​​​​​യാ​​​​​​​ൻ വി​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രാ​​​​​​​ണ് കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ.

ഇ​​​​​​​നിയുമൊരു പ്ര​​​​​​​ള​​​​​​​യമുണ്ടാ​​​​​​​യാ​​​​​​​ൽ എ​​​​​​​ന്തു പോം​​​​​​​വ​​​​​​​ഴി​​​​​​​യാ​​​​​​​ണ് ക​​​​​​​ഴി​​​​​​​ഞ്ഞ ഏ​​​​ഴു വ​​​​​​​ർ​​​​​​​ഷം​​​​കൊ​​​​​​​ണ്ട് നാം ​​​​​​​ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഒ​​​​​​​ന്നുമില്ല എ​​​​​​​ന്നാ​​​​​​​ണു​​​​ത്ത​​​​രം. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട​​​​​​​ൻ ജ​​​​​​​ന​​​​​​​ത​​​​​​​യു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും പു​​​​​​​തി​​​​​​​യ​​​​​​​ത​​​​​​​ല്ല. എ​​​​​​​ല്ലാ​​​​​​​റ്റി​​​​​​​നും പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ പ​​​​​​​ഴ​​​​​​​ക്ക​​​​​​​മു​​​​​​​ണ്ട്.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​ന്‍റെ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്, കൃ​​​​​​​​ഷി​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ര​​​​​​ണ്ടാ​​​​​​യി തി​​​​​​രി​​​​​​ക്കാം.

ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​നി​​​​​​​​ർ​​​​​​​​മി​​​​​​​​ത പ്ര​​​​​​​​ള​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​യാ​​​​​​ണ് ആ​​​​​​ദ‍്യ​​​​​​മാ​​​​​​യി വേ​​​​​​ണ്ട​​​​​​ത്. അ​​​​​​​​തി​​​​​​​​നാ​​​​​​​​യി കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ ഒ​​​​​​​​ഴു​​​​​​​​കി​​​​​​യെ​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ഴ​​​​​​​​വെ​​​​​​​​ള്ളം ഒ​​​​​​​​ഴു​​​​​​​​കിമാ​​​​​​​​റാ​​​​​​​​നു​​​​​​​​ള്ള സൗ​​​​​​​​ക​​​​​​​​ര്യ​​​​​​മൊ​​​​​​​​രു​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ത് സ​​​​​​​​മ​​​​​​​​യ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​യും കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥാ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലും യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ത്ത​​​​​​​​ണം. അ​​​​​​​​വ​​​​​​​​യി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ദി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും തോ​​​​​​​​ടു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും വേ​​​​​​​​മ്പ​​​​​​​​നാ​​​​​​​​ട്ടു കാ​​​​​​​​യ​​​​​​​​ലി​​​​​​ന്‍റെ​​​​​​​​യും ആ​​​​​​​​ഴം പു​​​​​​​​നഃ​​​​​​​​സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും, കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ ഹൃ​​​​​​​​ദ​​​​​​​​യഭാ​​​​​​​​ഗ​​​​​​​​ത്തു​​​​​​​​കൂടി ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്ന എ​​​​​​സി ക​​​​​​​​നാ​​​​​​​​ൽ, ആ​​​​​​​​രം​​​​​​​​ഭ​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് വി​​​​​​​​ഭാ​​​​​​​​വ​​​​​​​​ന ചെ​​​​​​​​യ്ത​​​​​​​​തു​​​​​​പോ​​​​​​​​ലെ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത്. തോ​​​​​​​​ട്ട​​​​​​​​പ്പ​​​​​​​​ള്ളി സ്പി​​​​​​​​ൽ​​​​​​​​വേ, ത​​​​​​​​ണ്ണീ​​​​​​​​ർ​​​​​​​​മു​​​​​​​​ക്കം ബ​​​​​​​​ണ്ട് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ വെ​​​​​​​​ള്ളം ഒ​​​​​​​​ഴു​​​​​​​​ക്കി​​​​​​ക്ക​​​​​​​​ള​​​​​​​​യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ക്ര​​​​​​​​മീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. സ്വാ​​​​​​​​മി​​​​​​​​നാ​​​​​​​​ഥ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍റെ ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​പ്ര​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള ഹൈ ​​​​​​​​പ​​​​​​​​വ​​​​​​​​ർ പ​​​​​​​​മ്പു​​​​​​​​ക​​​​​​​​ൾ നി​​​​​​​​ശ്ചി​​​​​​​​ത സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സ്ഥാ​​​​​​​​പി​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ടം വ​​​​​​​​ഹി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രോ​​​​​​​​ടൊ​​​​​​​​പ്പം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​ള​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ന്ന സ​​​​​​​​മി​​​​​​​​തി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ഉ​​​​​​​​ട​​​​​​​​ൻ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്ക​​​​​​​​ണം.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ അ​​​​​​​​ധി​​​​​​​​ക​​​​​​​​മാ​​​​​​​​യി വെ​​​​​​​​ള്ള​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​ണ് ദു​​​​​​​​രി​​​​​​​​തം വി​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത്. ഒ​​​​​​​​ഴു​​​​​​​​കി​​​​​​യെ​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ഴ​​​​​​വെ​​​​​​​​ള്ളം താ​​​​​​​​ഴ്ന്ന പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും കെ​​​​​​​​ട്ടി​​​​​​ക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തുമൂ​​​​​​​​ലം ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​തം ദുഃ​​​​​​​​സ​​​​​​​​ഹ​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. ആ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ട്ടം മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ വെ​​​​​​​​ള്ളം പ​​​​​​​​മ്പ് ചെ​​​​​​​​യ്ത് ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് ക്ര​​​​​​​​മ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പു​​​​​​​​റം​​​​​​​​ബ​​​​​​​​ണ്ടു ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ട പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്തര​​​​​​​​മാ​​​​​​​​യി​​ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ത് പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ലെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളെ​​​​​​​​യും റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ളെ​​​​​​​​യും വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളെ​​​​​​​​യും ക​​​​​​​​ര​​​​​​​​കൃ​​​​​​​​ഷി​​​​​​​​യെ​​​​​​​​യും സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കും. പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ വെ​​​​​​​​ള്ളം വ​​​​​​​​റ്റി​​​​​​​​ക്കു​​​​​​​​ന്ന ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടേ​​​​​​​​തു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ക്കാ​​​​​​​​തെ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റേ​​​​​​താ​​​​​​​​ക്കി മാ​​​​​​​​റ്റ​​​​​​​​ണം. അ​​​​​​​​തി​​​​​​​​നു വേ​​​​​​​​ണ്ടി​​​​​​വ​​​​​​​​രു​​​​​​​​ന്ന വൈ​​​​​​​​ദ്യു​​​​​​​​തി, മോ​​​​​​​​ട്ടോ​​​​ർ വാ​​​​​​​​ട​​​​​​​​ക, മ​​​​​​​​റ്റ് കൂ​​​​​​​​ലി​​​​​​ച്ചെ​​​​​​ല​​​​​​​​വു​​​​​​​​ക​​​​​​​​ൾ എ​​​​ന്നി​​​​വ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നേ​​​​​​​​രി​​​​​​​​ട്ടു വ​​​​​​​​ഹി​​​​​​​​ക്ക​​​​​​​​ണം.

കൃ​​​​​​​​ഷി​​

കു​​​​​​​​ട്ടനാ​​​​​​​​ട്ടി​​​​​​​​ലെ നെ​​​​​​​​ല്ല്, മ​​​​​​​​ത്സ്യം, താ​​​​​​​​റാ​​​​​​​​വ്, തെ​​​​​​​​ങ്ങ്, ക​​​​​​​​ര​​​​​​​​കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് വേ​​​​​​​​ണ്ട സ​​​​​​​​ത്വ​​​​​​​​ര ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​വ​​​​​​​​ണം. നെ​​​​​​​​ൽ​​​​​​​​കൃ​​​​​​​​ഷി​​​​​​​​യെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ നെ​​​​​​​​ല്ലി​​​​​​​​ന്‍റെ വി​​​​​​​​ല കൃ​​​​​​​​ഷി​​​​​​ച്ചെ​​​​​​ല​​​​​​​​വി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക. സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണം യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യും നെ​​​​​​​​ല്ലുവി​​​​​​​​ല ഉ​​​​​​​​ട​​​​​​​​നെ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ന് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​യും വേ​​​​​​ണം. കൊ​​​​​​​​യ്ത്തുയ​​​​​​​​ന്ത്ര ല​​​​​​​​ഭ്യ​​​​​​​​ത യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ഉ​​​​​​​​റ​​​​​​​​പ്പു വ​​​​​​​​രു​​​​​​​​ത്ത​​​​​​ണം. കി​​​​​​​​ഴി​​​​​​​​വ് സ​​​​​​​​ന്പ്ര​​​​​​​​ദാ​​​​​​​​യം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി വി​​​​​​​​ള​​​​​​​​വെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ന്‍റെ സീ​​​​​​​​സ​​​​​​​​ൺ അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് ഇ​​​​​​​​തി​​​​​​​​ന് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ വേ​​​​​​​​ണ്ട ക്ര​​​​​​​​മീ​​​​​​​​ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ന്‍റെ ദു​​​​​​​​രി​​​​​​​​തം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ണം. വി​​​​​​​​പു​​​​​​​​ല​​​​​​​​വും കൃ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ര​​​​​​​​നു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി കാ​​​​​​​​ല​​​​​​​​താ​​​​​​​​മ​​​​​​​​സം കൂ​​​​​​​​ടാ​​​​​​​​തെ ന​​​​​​​​ഷ്ട​​​​​​​​ത്തി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ധ​​​​​​​​നം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ഗു​​​​​​​​ണ​​​​​​​​മേ​​​​​​​​ന്മ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ത്തും വ​​​​​​​​ള​​​​​​​​വും യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം കു​​​​​​​​റ​​​​​​​​ഞ്ഞ വി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള​​​​​​​​ത് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക, കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന് അ​​​​​​​​നു​​​​​​​​യോ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യ വി​​​​​​​​ത്ത് കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ ത​​​​​​​​ന്നെ ഉ​​​​​​​​ത്പാ​​​​​​​​ദി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക, പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ വെ​​​​​​​​ള്ളം വ​​​​​​​​റ്റി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ചെല​​​​​​​​വും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ വ​​​​​​​​ഹി​​​​​​​​​​​​ക്കു​​​​​​​​ക തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ നെ​​​​​​​​ൽ​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​ന്‍റെ ന്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ളും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ബ്രാ​​​​​​​​ൻ​​​​​​​​ഡ് അ​​​​​​​​രി വി​​​​​​​​പ​​​​​​​​ണി​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ച്ച് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​നേ​​​​​​​​ട്ടം ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ങ്ങ​​​​​​​​നെ നാ​​​​​​​​ടി​​​​​​​​ന്‍റെ ഭ​​​​​​​​ക്ഷ്യ​​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കു​​​​വേ​​​​​​​​ണ്ടി അ​​​​​​​​ധ്വാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു വേ​​​​​​​​ണ്ട അം​​​​​​​​ഗീ​​​​​​​​കാ​​​​​​​​ര​​​​​​​​വും പ്രോ​​​​​​​​ത്സാ​​​​​​​​ഹ​​​​​​​​ന​​​​​​​​വും ന​​​​​​​​ല്ക​​​​​​​​ണം.

മ​​​​​​​​ത്സ്യം, തെ​​​​​​​​ങ്ങ്, താ​​​​​​​​റാ​​​​​​​​വ്, മ​​​​​​​​റ്റു കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ

മ​​​​​​​​ത്സ്യക്കൃ​​​​​​​​ഷി​​​​​​​​യും താ​​​​​​​​റാ​​​​​​​​വുകൃ​​​​​​​​ഷി​​​​​​​​യും പ്രോ​​​​​​​​ത്സാ​​​​​​​​ഹി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ഈ ​​​​​​​​കൃ​​​​​​​​ഷി​​​​​കൊ​​​​​​​​ണ്ട് ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നാ​​​​കാ​​​​​​​​ത്ത അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്ന് നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള​​​​​​​​ത്. വ​​​​​​​​ർ​​​​​​​​ഷം​​​​​​​​തോ​​​​​​​​റും എ​​​​​​​​ത്തു​​​​​​​​ന്ന പ​​​​​​​​ക്ഷി​​​​​​​​പ്പ​​​​​​​​നി​​​​​​​​യെ​​​​​​​​പ്പ​​​​​​​​റ്റി ശാ​​​​​​​​സ്ത്രീ​​​​​​​​യ​​​​​​​​ പ​​​​​​​​ഠ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യും വേ​​​​​​​​ണ്ട പ​​​​​​​​രി​​​​​​​​ഹാ​​​​​​​​ര​​​​​മാ​​​​​​​​ർ​​​​​​​​ഗം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യ​​​​​​​​ണം. താ​​​​​​​​റാ​​​​​​​​വ്, മ​​​​​​​​ത്സ്യ കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം. പാ​​​​​​​​ട​​​​​​​​ശേഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​റം​​​​​​​​ബ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ൾ കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ലെ തോ​​​​​​​​ടു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​യും ന​​​​​​​​ദി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​യും മ​​​​​​​​ണ്ണും ചെ​​​​​​​​ളി​​​​​​​​യും​​​​​കൊ​​​​​​​​ണ്ട് ഉ​​​​​​​​യ​​​​​​​​രം കൂ​​​​​​​​ട്ടി ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി തെ​​​​​​​​ങ്ങുകൃ​​​​​​​​ഷി ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും മ​​​​​​​​റ്റു ക​​​​​​​​ര​​​​​​​​ക്കൃ​​​​​​​​ഷികൾ ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ട പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ത​​​​​​​​ന​​​​​​​​ത് ഇ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യ താ​​​​​​​​റാ​​​​​​​​വ്, ക​​​​​​​​രി​​​​​​​​മീ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്ക് പ്രാ​​​​​​​​ധാ​​​​​​​​ന്യം ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​പ​​​​​​​​ണി സൗ​​​​​​​​ക​​​​​​​​ര്യം ഒ​​​​​​​​രു​​​​​​​​ക്ക​​​​​​​​ണം.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​നി​​​​​​​​ല്പി​​​​​​​​നു വേ​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ള്ള പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ നാ​​​​​​​​ട് മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ഒ​​​​​​​​ന്നി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. എ​​​​​​​​ങ്കി​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മേ ജൈ​​​​​​​​വ​​​​​​​​വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​യും ഈ ​​​​​​​​നാ​​​​​​​​ട് നി​​​​​​​​ല​​​​​​​​നി​​​​​​​​ല്ക്കൂ. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​ത്ത നാ​​​​​​​​ടാ​​​​​​​​ണ് എ​​​​​​​​ന്ന തെ​​​​​​​​റ്റി​​​​​​​​ദ്ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​ര​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ന​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യി ഭൂ​​​​​​​​മി വാ​​​​​​​​ങ്ങി​​​​​​​​ക്കൂ​​​​​​​​ട്ടു​​​​​​​​ക​​​​​​​​യും കൃ​​​​​​​​ഷി​​​​​ഭൂ​​​​​​​​മി ത​​​​​​​​രി​​​​​​​​ശി​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും വേ​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ വി​​​​​​​​ക​​​​​​​​സ​​​​​​​​നം ല​​​​​​​​ക്ഷ്യ​​​​​​​​മാ​​​​​​​​ക്കി കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് വി​​​​​​​​ക​​​​​​​​സ​​​​​​​​ന അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും ത​​​​​​​​ന​​​​​​​​ത് ജീ​​​​​​​​വ​​​​​​​​ജാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു ദോ​​​​​​​​ഷം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​ണ് അ​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചെ​​​​​​​​മ്മ​​​​​​​​ണ്ണു​​​​​കൊ​​​​​ണ്ടു​​​​​ള്ള നി​​​​​ക​​​​​ത്ത​​​​​ൽ. ഇ​​​​​തി​​​​​ന് നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ണം.

(2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ച​ങ്ങ​നാ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്നു ലേ​ഖ​ക​ന്‍)
 
 

Leader Page

തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം

2014ലെ ​​​പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഒ​​​ന്നി​​​ച്ചുകൂ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. 1080 താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ന്നി​​​ച്ചുകൂ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ 2024 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം നൂ​​​റി​​​ൽ താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞു. കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ്കൃ​​​ഷി നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രെ താ​​​റാ​​​വ്കൃ​​​ഷി​​​യി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ട​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ത്ത് വ​​​ർ​​​ഷം​​കൊ​​​ണ്ട് താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം പ​​​ത്തി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടു​​പി​​​ടി​​​ച്ച് പ്ര​​​തി​​​വി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രെ കൂ​​​ടി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പി​​​ൻ​​​മാ​​​റാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു.

പ​​​ക്ഷി​​​പ്പ​​​നി​​​യും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളും

2014ൽ ​​​കു​​​ട്ട​​​നാ​​​ട​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് അ​​​വ​​​ത​​​രി​​​ച്ച പ​​​ക്ഷി​​​പ്പ​​​നി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​നി​​​ടെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ, താ​​​റാ​​​വി​​​ന്‍റെ മാം​​​സ​​​വും മു​​​ട്ട​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ഒ​​​രു പ​​​റ്റം ആ​​​ളു​​​ക​​​ൾ താ​​​റാ​​​വി​​​നെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​റ്റ് ചി​​​ല ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി വ​​​ലി​​​യ മു​​​ത​​​ൽമു​​​ട​​​ക്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ താ​​​റാ​​​വു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ങ്ങ​​​നെ സം​​​ര​​​ക്ഷി​​​ച്ച താ​​​റാ​​​വി​​​ന്‍റെ മു​​​ട്ട നി​​​രോ​​​ധ​​​നം നി​​​മി​​​ത്തം ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടിവ​​​ന്നു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക​​​ളാ​​​ണ് അ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കാ​​​തെ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​തെ പ​​​രി​​​ര​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത മാ​​​ത്രം ബാ​​​ക്കി​​​യാ​​​യി.

ഇ​​​ന്നും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന പ​​​ക്ഷി​​​പ്പ​​​നി​​​യെ​​​പ്പ​​​റ്റി ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളോ സ​​​ത്യ​​​സ്ഥി​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല.​

മ​​റു​​നാ​​ട​​ൻ​​ താ​​​റാ​​​വു​​​ക​​​ൾ

ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മി​​​ക്ക ഇ​​​ട​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്ന​​​ത് മ​​​റു​​​നാ​​​ട​​​ൻ താ​​​റാ​​​വാ​​​ണ്. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ശൈ​​​ലി​​​യി​​​ൽ സ​​​മ​​​യ​​മെ​​ടു​​​ത്ത് വ​​​ള​​​ർ​​​ത്തു​​​ന്ന കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ളാ​​​യ ചാ​​​ര​​​യോ​​​ടും ചെ​​​മ്പ​​​ല്ലി​​​യോ​​​ടും സാ​​​മ്യം തോ​​​ന്നു​​​ന്ന മ​​റു​​നാ​​ട​​ൻ​​താ​​​റാ​​​വു​​​ക​​​ൾ വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കു​​​ന്ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

നാ​​​ലു മാ​​​സംകൊ​​​ണ്ട് വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തു​​​ന്ന താ​​​റാ​​​വി​​​നെ മു​​​ട്ട​​​യ്ക്കും മാം​​​സ​​​ത്തി​​​നും എ​​​ന്നി​​​ങ്ങ​​​നെ വേ​​​ർ​​​തി​​​രി​​​ക്കും. മാം​​​സ​​​ത്തി​​​നു​​​ള്ള​​​വ​​​യെ മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കും മു​​​ട്ട​​യ്ക്കു​​​ള്ള​​​വ​​​യെ തു​​​ട​​​ർ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും മാ​​​റ്റും. എ​​​ന്നാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന താ​​​റാ​​​വി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യ പ​​​രി​​​പാ​​​ല​​​ന ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വി​​​ല​​പോ​​​ലും ല​​​ഭി​​​ക്കാ​​​തെ പോ​​​കു​​​ന്നു. വ​​​ഴി​​​യോ​​​ര വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്രീ​​​കൃ​​​ത വി​​​ല്‌​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും താ​​​റാ​​​വൊ​​​ന്നി​​​ന് 400 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ ആ​​​ണ് വി​​​ല. എ​​​ന്നാ​​​ൽ ത​​​നി നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ് വി​​​ല 250 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ്.

പ്ര​​​തി​​​വി​​​ധി

►മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് നി​​​ശ്ചി​​​ത നി​​​കു​​​തി ചു​​​മ​​​ത്ത​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​യാ​​​വു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​ണം.

►ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി​​​യി​​​ൽ ഒ​​​രു വി​​​ഹി​​​തം താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം.

►താ​​​റാ​​​വി​​ന് തൂ​​​ക്ക​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി നി​​​ശ്ചി​​​ത തു​​ക നി​​​ശ്ച​​​യി​​​ച്ച് ന​​​ല്കു​​​ക​​​യും അ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​ത​​നു​​സ​​രി​​ച്ചാ​​ക​​ണം ക​​​മ്പോ​​​ള വി​​​ല.

►കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ക​​​മ്പോ​​​ളവി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണം.

►താ​​​റാ​​​വ്കൃ​​​ഷി​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​വും ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ​​​വും ആ​​​ക​​​ണം.

►പ​​​ക്ഷി​​​പ്പ​​​നി​​​യെ​​ക്കു​​റി​​ച്ച് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും താ​​​റാ​​​വി​​​നെ കൊ​​​ന്നു ത​​​ള്ളു​​​ന്ന​​​തി​​​ന് പ​​​ക​​​രം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി​​യെ​​ടു​​ക്കു​​ക​​യും വേ​​​ണം.

►പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലേ​​​ണ്ടി വ​​​ന്നാ​​​ൽ, കൊ​​​ല്ലു​​​ന്ന താ​​​റാ​​​വി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര നി​​​ർ​​​ണ​​​യ​​​ത്തി​​​ലും സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​ര​​​ണം.

Latest News

Up