ചമ്പക്കുളം: കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ടു വരുന്ന ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുമ്പോൾ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതകൾക്കു സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ചമ്പക്കുളം ബ്ലോക്കിലെ എടത്വ, കൈനകരി, തകഴി എന്നീ പഞ്ചായത്തുകളിൽ വനിതാ അധ്യക്ഷർ വരുമ്പോൾ നെടുമുടി, തലവടി, ചമ്പക്കുളം എന്നി പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങൾ സംവരണം ചെയ്യപ്പെട്ടിട്ടില്ല.
വെളിയനാട് ബ്ലോക്കിൽ ഉൾപ്പെടുന്ന 6 പഞ്ചായത്തുകളിലേയും (നീലംപേരൂർ, കാവാലം, വെളിയനാട്, മുട്ടാർ, പുളിങ്കുന്ന്, രാമങ്കരി) അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ചമ്പക്കുളം ബ്ലോക്കിന് കീഴിലുള്ള ആറു പഞ്ചായത്തുകളിലായി മൂന്നോ അതിലധികമോ വനിതകൾ അധ്യക്ഷരാകുമ്പോൾ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ വനിതകൾ ആരും അധ്യക്ഷരായി വരണമെന്ന് നിർബന്ധമില്ല.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417എണ്ണം വനിതകൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവർഗ സ്ത്രീകൾക്കും 8 എണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
ജില്ലയിലെ നാലു പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികജാതി സ്ത്രീകൾക്കും മൂന്നു പഞ്ചായത്തുകളിൽ പട്ടികജാതിക്കും. 32 പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനം സ്ത്രീകൾക്കും സംവരണം ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളിൽ 471ൽ അധികം പഞ്ചായത്തുകളിലും വനിതകളായിരിക്കും നേതൃത്വം നല്കു
Tags : local nattuvishesham Kuttanad