Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : President

ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്

വാ​​​​ഴ​​​​ക്കു​​​​ളം: ഓ​​​​ൾ കേ​​​​ര​​​​ള പൈ​​​​നാ​​​​പ്പി​​​​ൾ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ജോ​​​​സ് പെ​​​​രു​​​​ന്പി​​​​ള്ളി​​​​ക്കു​​​​ന്നേ​​​​ലി​​​​നെ​​​​യും സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ജോ​​​​സ് വ​​​​ർ​​​​ഗീ​​​​സി​​​​നെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ജോ​​​​സ് മോ​​​​നി​​​​പ്പി​​​​ള്ളി​​​​ൽ-​​​​ട്ര​​​​ഷ​​​​റ​​​​ർ, ജി​​​​മ്മി തോ​​​​മ​​​​സ്-​​​​വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഷൈ​​​​ജി ജോ​​​​സ​​​​ഫ്-​​​​ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി, ജെ​​​​യ്സ​​​​ൺ ജോ​​​​സ്, ജി​​​​മ്മി ജോ​​​​ർ​​​​ജ്, മാ​​​​ത്യു ജോ​​​​സ​​​​ഫ്, ഷൈ​​​​ൻ ജോ​​​​ൺ, പി.​​​​വി. ഫ്രാ​​​​ൻ​​​​സി​​​​സ്, എം.​​​​എ​​​​ൻ. ഷാ​​​​ജി-​​​​ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു​​​​ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ.

International

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു

ജെ​റു​സ​ലേം: ഗാ​സ​യി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ശ​നി​യാ​ഴ്ച ഗാ​സ മു​ന​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റ​ഫാ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. ആ​റ് കു​ട്ടി​ക​ള​ട​ക്ക​മാ​ണ് മ​രി​ച്ച​ത്. തെ​ക്ക​ൻ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ടെ​ന്‍റു​ക​ൾ​ക്ക് നേ​രെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ൺ​ഷി​പ്പു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ര​ണ്ടാം​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ഈ ​മാ​സം ആ​ദ്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് പ​ല​സ്തീ​നി​ക​ൾ പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തു​മു​ത​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ക്കു​ന്ന​താ​യി പ​ര​സ്പ​രം ആ​രോ​പി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച ഹ​മാ​സ്, അ​മേ​രി​ക്ക സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​ങ്ങ​ൾ ഇ​സ്ര​യേ​ൽ സ​ർ​ക്കാ​ർ വം​ശ​ഹ​ത്യ​യു​ടെ ക്രൂ​ര​മാ​യ യു​ദ്ധം തു​ട​രു​ക​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യും ഹ​മാ​സ് പ​റ​ഞ്ഞു.

ഖാ​ൻ യൂ​നി​സി​ലെ ഒ​രു കു​ടി​യേ​റ്റ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​രി​ൽ ഏ​ഴ് പേ​ർ. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ലെ പ്ര​ധാ​ന മ​ധ്യ​സ്ഥ​രി​ൽ ഒ​രാ​ളാ​യ ഖ​ത്ത​ർ, ആ​വ​ർ​ത്തി​ച്ചു​ള്ള ഇ​സ്ര​യേ​ലി നി​യ​മ​ലം​ഘ​ന​ങ്ങ​ളെ അ​പ​ല​പി​ച്ച​താ​യി പലസ്തീൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

National

കേന്ദ്രബജറ്റ്: രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർ‍‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.

ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Kerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ത്മാ പു​ര​സ്കാ​രം; പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് രാ​ഷ്ട്ര​പ​തി

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്‌​കാ​രം ന​ൽ​കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് രാ​ഷ്ട്ര​പ​തി. പ​രാ​തി രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി.

പ​രാ​തി പ​രി​ശോ​ധി​ച്ച് മേ​ൽ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പ​രാ​തി​ക്കാ​ര​ന് ല​ഭി​ച്ചു. മു​ൻ​പ് പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ളെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച വ്യ​ക്തി​ക്ക് അ​ത്ത​ര​മൊ​രു ഉ​ന്ന​ത ബ​ഹു​മ​തി ന​ൽ​കു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി രാ​ഷ്ട്ര​പ​തി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ​ക്ക് രാ​ഷ്ട്ര​ത്തി​ന്‍റെ ആ​ദ​രം ന​ൽ​കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും ക​മ്മി​റ്റി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വെ​ള്ളാ​പ്പ​ള്ളി​ക്ക് പു​ര​സ്‌​കാ​രം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​നീ​തി​യാ​ണെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞി​രു​ന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മിൽ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മി​ലായിരിക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

'ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി. ബ​ജ​റ്റി​ൽ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം, പെ​ൻ​ഷ​ൻ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നും പ​റ​യു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി കോ​ൺ​ഗ്ര​സ് ത​ക​ർ​ത്ത​തു പോ​ലെ കേ​ര​ള​ത്തെ സി​പി​എം ത​ക​ർ​ത്തു.'-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം അ​ഞ്ച് ല​ക്ഷം കോ​ടി​യാ​യി. ഇ​ത് എ​ങ്ങ​നെ വീ​ട്ടും? യു​പി​എ സ​ർ​ക്കാ​ർ കാ​ല​ത്തെ​ക്കാ​ൾ 460 ശ​ത​മാ​നം കേ​ന്ദ്ര ഗ്രാ​ൻ​ഡ് എ​ൻ​ഡി​എ കാ​ല​ത്ത് കൂ​ടി. നി​കു​തി വി​ഹി​തം 224 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ല.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. കു​ട്ടി​ക​ൾ​ക്ക് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ന് പ​ക​രം സ്കൂ​ൾ ന​ന്നാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? 75 ശ​ത​മാ​നം സ്കൂ​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണോ ഇ​ൻ​ഷു​റ​ൻ​സ്? ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

National

ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടിക്കും: രാഷ്‌ട്രപതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 95 കോ​​​ടി പേ​​​ർ​​​ക്കു പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ഴി​​​ഞ്ഞ ദ​​​ശ​​​ക​​​ത്തി​​​ൽ 25 കോ​​​ടി ആ​​​ളു​​​ക​​​ളെ ദാ​​​രി​​​ദ്ര്യത്തി​​​ൽ​​​നി​​​ന്ന് മോ​​​ദി സ​​​ർ​​​ക്കാ​​​ർ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​താ​​​യും നാ​​​ലു കോ​​​ടി വീ​​​ടു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യു​​​ടെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള പു​​​രോ​​​ഗ​​​തി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തു ക്രി​​​യാ​​​ത്മ​​​ക മാ​​​റ്റ​​​മു​​​ണ്ടെ​​​ന്നും മു​​​ർ​​​മു പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മി​​​ഷ​​​ൻ സു​​​ദ​​​ർ​​​ശ​​​ൻ ച​​​ക്ര​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ലോ​​​ക്സ​​​ഭ​​​യു​​​ടെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യെ​​​ച്ചൊ​​​ല്ലി പ്ര​​​തി​​​പ​​​ക്ഷ ഇ​​​ന്ത്യ സ​​​ഖ്യം എം​​​പി​​​മാ​​​ർ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 11ന് ​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി 13ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു​​​വ​​​രെ വീ​​​ണ്ടും പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ളി​​​ക്കും.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ സേ​​​വ​​​ന, ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​മെ​​​ന്നും യു​​​വാ​​​ക്ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ’റി​​​ഫോം​​​സ് എ​​​ക്സ്പ്ര​​​സ്’ ദ​​​രി​​​ദ്ര​​​ർ​​​ക്കും മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​നും പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ജി​​​എ​​​സ്ടി പ​​​രി​​​ഷ്ക​​​ര​​​ണം പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം ഉ​​​റ​​​പ്പാ​​​ക്കി. ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​ലൂ​​​ടെ 12 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള വ​​​രു​​​മാ​​​നം നി​​​കു​​​തി​​​യി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി.

മാ​​​വോ​​​യി​​​സ്റ്റ് അ​​​ക്ര​​​മം ഉ​​​ട​​​ൻ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നു മു​​​ർ​​​മു അ​​​റി​​​യി​​​ച്ചു. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന. വി​​​വി​​​ധ ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ സ്ത്രീ​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ മ​​​ത്സ്യോ​​​ത്പാ​​​ദ​​​ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. റെ​​​യി​​​ൽ​​​വേ 100 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ​​​ത്തോ​​​ട​​​ടു​​​ക്കു​​​ന്നു.

അ​​​തി​​​വേ​​​ഗ വ​​​ന്ദേഭാ​​​ര​​​ത് സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ത​​​ൽ പു​​​തി​​​യ രാ​​​ജ​​​ധാ​​​നി ട്രെ​​​യി​​​നു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള​​​വ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്നു. നി​​​ല​​​വി​​​ൽ 150 വ​​​ന്ദേ ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടു​​​ന്നു​​​ണ്ട്. വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ സു​​​പ്ര​​​ധാ​​​ന നേ​​​ട്ട​​​മാ​​​ണ്.

Editorial

വാ​ൾ ഉ​റ​യി​ലി​ടാ​ൻ ട്രം​പി​നോ​ട് സ​ഭ

ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണ​മെ​ന്നാ​ണ് മൂ​ന്നു ക​ർ​ദി​നാ​ൾ​മാ​ർ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന. ര​ണ്ടാ​മ​ത്തേ​ത്, അ​മേ​രി​ക്ക​ൻ സൈ​നി​ക സേ​വ​ന​ത്തി​നു​ള്ള അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ​യു​ടേ​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള മ​നഃ​സാ​ക്ഷി​ക്കു നി​ര​ക്കാ​ത്ത ഉ​ത്ത​ര​വു​ക​ളെ സൈ​നി​ക​ർ​ക്കു ധി​ക്ക​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ട്രം​പോ മ​റ്റു ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളോ ഇ​തി​നെ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​ത​ല്ല, സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും ആ​ളു​ണ്ടാ​യി എ​ന്ന​താ​ണ് പ്ര​സ​ക്തം.

അ​ങ്ങ​നെ, അ​ക​ത്തും പു​റ​ത്തും വി​മ​ർ​ശ​ക​രോ​ട് അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന ട്രം​പി​നെ​തി​രേ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ർ​ദി​നാ​ൾ​മാ​ർ ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന​ത്; “ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ വി​ദേ​ശ ന​യ​ത​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നും ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്തി​രി​യ​ണം.” ഷി​ക്കാ​ഗോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ്ലെ​സ് ജെ. ​കു​പി​ക്, വാ​ഷിം​ഗ്‌​ട​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് മ​ക്എ​ൽ​റോ​യ്, നെ​വാ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ജോ​സ​ഫ് ഡ​ബ്ല‍്യു. ടോ​ബി​ൻ എ​ന്നി​വ​രു​ടേ​താ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന.

“ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും മ​നു​ഷ്യാ​ന്ത​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ദേ​ശ​ന​യ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക മ​ട​ങ്ങ​ണം. ഗ്രീ​ൻ​ലാ​ൻ​ഡി​നോ​ടും വെ​ന​സ്വേ​ല​യോ​ടു​മു​ള്ള ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി യു​ദ്ധം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​മേ​രി​ക്ക ലോ​ക​ത്തി​ന്‍റെ ധാ​ർ​മി​ക സ്വ​ര​മാ​ക​ണം; ഭീ​ഷ​ണി​യാ​ക​രു​ത്. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി മാ​ത്ര​മേ സൈ​നി​ക​ന​ട​പ​ടി പാ​ടു​ള്ളൂ​വെ​ന്ന​ത് ദേ​ശീ​യ ന​യ​മാ​ക്ക​ണം. വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​ക​ളും സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യും ലോ​ക​ത്തെ എ​ണ്ണ​മ​റ്റ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യും. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ടു​പോ​ലെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദേ​ശ​ന​യ​മാ​ണു ന​മ്മു​ടെ രാ​ജ്യ​ത്തി​നു വേ​ണ്ട​ത്.”

ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ല്ലി​യോ ഞാ​യ​റാ​ഴ്ച ബി​ബി​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ​ത്തി​നു​ള്ള അ​ധാ​ർ​മി​ക ഉ​ത്ത​ര​വി​നെ, സ്വ​ന്തം മ​നഃ​സാ​ക്ഷി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ധി​ക്ക​രി​ക്കാ​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കു ക​ഴി​യും എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്. ഇ​ത്, ആ ​വ്യ​ക്തി​യെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന​ത് ത​ന്‍റെ ആ​ശ​ങ്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധാ​ർ​മി​ക​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ചി​ല സൈ​നി​ക​രു​ടെ അ​വ​സ്ഥ ത​ന്നെ ആ​കു​ല​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഈ ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഇ​ന്ത‍്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത്, 1930ലെ ​ദ​ണ്ഡി യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണി​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​മേ​രി​ക്ക​ൻ‌ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ണ്ടാ​യ പ്ര​ഹ​ര​തു​ല്യ​മാ​യ ര​ണ്ടു പ്ര​സ്താ​വ​ന​ക​ളെ​യും പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നാ​ണ് ദേ​ശീ​യ ദി​ന​പ​ത്ര​മാ​യ ‘നാ​ഷ​ണ​ൽ കാ​ത്ത​ലി​ക് റി​പ്പോ​ർ​ട്ട​ർ’ വി​ശേ​ഷി​പ്പി​ച്ച​ത്. അ​മി​ത ദേ​ശീ​യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​യും മാ​ന​വി​ക​ത​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്പോ​ൾ ലോ​കം ഇ​തു ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്.

ചി​ല സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ക​ഠി​ന വി​മ​ർ​ശ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ജ​നാ​ധി​പ​ത്യ പ്ര​തി​ബ​ദ്ധ​ത, ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ചെ​റു​ത്തി​ട്ടു​ണ്ട്. യൂ​റോ​പ്പും മ​റ്റു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ങ്ങ​ളും മൗ​ലി​ക​വാ​ദ​ത്തി​നു മു​ക​ളി​ൽ വി​ക​സ​ന​ത്തെ പ്ര​തി​ഷ്ഠി​ച്ച മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ അ​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​മു​ണ്ട്. അ​ങ്ങ​നെ ച​രി​ത്ര​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ജ​നാ​ധി​പ​ത്യ നാ​യ​ക​സ്ഥാ​നം ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ന്‍റെ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി​നാ​യ​ക പ​രി​വേ​ഷ​ത്തി​ലാ​യി.

ഈ​യ​വ​സ​ര​ത്തി​ലാ​ണ് വ​ക​തി​രി​വി​ല്ലാ​ത്ത അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്കു ത​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ന്ന സൂ​ച​ന ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യു​ടെ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​വും അ​ടി​ച്ച​മ​ർ​ത്ത​ലും മാ​ന​വി​ക​ത​യ്ക്കു വി​രു​ദ്ധ​മാ​ണെ​ന്ന​തി​ൽ പ​രി​ഷ്കൃ​ത​ലോ​ക​ത്തി​നു സം​ശ​യ​മി​ല്ല. പ​ക്ഷേ, പാ​ർ​ല​മെ​ന്‍റി​നെ മ​റി​ക​ട​ന്ന് വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന, കാ​ന​ഡ​യെ​യും ഗ്രീ​ൻ​ലാ​ൻ​ഡി​നെ​യും താ​നി​ങ്ങെ​ടു​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി എ​ങ്ങ​നെ​യാ​ണ് ഏ​കാ​ധി​പ​തി​യ​ല്ലാ​താ​കു​ന്ന​ത്?

മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, വാ​ൾ അ​തി​ന്‍റെ ഉ​റ​യി​ലി​ടാ​നാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ത്തോ​ലി​ക്ക സ​ഭാ നേ​തൃ​ത്വം ത​ങ്ങ​ളു​ടെ ഭ​ര​ണാ​ധി​കാ​രി​യോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. തീ​വ്ര​ദേ​ശീ​യ​ത, മ​ത​രാ​ഷ്‌​ട്ര ഭ്രാ​ന്തു​ക​ൾ, ഏ​കാ​ധി​പ​തി​ക​ളു​ടെ ജ​നാ​ധി​പ​ത്യ ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ​വ​യു​ടെ കാ​ല​ത്ത് മ​ത​ങ്ങ​ൾ അ​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മ​റ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന സ​ന്ദേ​ശം ചെ​റു​ത​ല്ല. പ്ര​ത്യേ​കി​ച്ച്, അ​മേ​രി​ക്ക​യി​ൽ ഉ​ൾ​പ്പെ​ടെ, ക​ഠി​ന​കാ​ല​ത്ത് പ്ര​തി​പ​ക്ഷം മൂ​ടി​പ്പു​ത​ച്ചു കി​ട​ന്നു​റ​ങ്ങു​ന്പോ​ൾ മ​ത​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പൊ​തു​ജ​ന​വും ഉ​റ​ക്ക​മി​ള​യ്ക്കേ​ണ്ട​തു​ണ്ട്.

Kerala

ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കും; ക്ര​മ​ക്കേ​ടു​ക​ൾ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം: കെ. ​ജ​യ​കു​മാ​ർ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. സ​ത്യം അ​ന്വേ​ഷി​ക്കു​ന്ന ഏ​ത് പ്ര​വ​ർ​ത്തി​ക്കു​മൊ​പ്പ​വും നി​ൽ​ക്കു​മെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ടു​ക​ൾ സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം ആ​ണെ​ന്നും ഭാ​വി​യി​ൽ അ​തു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ജോ​ലി​യെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്ന ഒ​രു കേ​സി​ൽ ഒ​രു അ​ഭി​പ്രാ​യ​വും താ​ൻ പ​റ​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​ണ്ടാ​ക​ണ​മെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് സം​ശ​യ​ങ്ങ​ളു​ണ്ട്. അ​ത് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​സ്ഐ​ടി സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി.

Kerala

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഡ​ൽ​ഹി​യി​ൽ; ആ​ലിം​ഗ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ഇ​ന്ത്യ​യി​ല്‍. ​ഡ​ല്‍​ഹി പാ​ലം വ്യോ​മ​താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ പ്ര​സി​ഡ​ന്‍റി​നെ സ്വീ​ക​രി​ച്ചു.

മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം നീ​ളു​ന്ന ഹ്ര​സ്വ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു മോ​ദി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നെ സ്വാ​ഗ​തം ചെ​യ്ത​ത്. ഇ​രു നേ​താ​ക്ക​ളും ഒ​രു കാ​റി​ല്‍ ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കു​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

എ​ന്‍റെ സ​ഹോ​ദ​ര​ന്‍ എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നെ വി​ശേ​ഷി​പ്പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി സ്വീ​ക​രി​ക്കു​ന്ന ഫോ​ട്ടോ​യു​ള്‍​പ്പെ​ടെ മോ​ദി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

കൂ​ടാ​ത, യു​എ​ഇ​യു​മാ​യി ഒ​ന്നി​ല​ധി​കം ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ ഒ​പ്പു​വ​ച്ചു. പ്ര​തി​രോ​ധ, നി​ക്ഷേ​പ, ഊ​ർ​ജ, ബ​ഹി​രാ​കാ​ശ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ച​ർ​ച്ച ചെ​യ്തു. പ്ര​സി​ഡ​ന്‍റാ​യ​തി​നു​ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് ഇ​ന്ത്യ​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

Kerala

കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന്; കെ.​വി.​ശ്രീ​ദേ​വി പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ് നേ​ടി. യു​ഡി​എ​ഫി​ലെ കെ.​വി.​ശ്രീ​ദേ​വി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. മു​മ്പ് ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ എ​സ്ഡി​പി​ഐ അം​ഗം വോ​ട്ട് ചെ​യ്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി​ക്കും യു​ഡി​എ​ഫി​നും അ​ഞ്ചു വീ​തം അം​ഗ​ങ്ങ​ളും എ​സ്ഡി​പി​ഐ​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ഒ​രു അം​ഗ​വു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.

ഇ​ത്ത​വ​ണ എ​സ്ഡി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Business

തി​യ​റി സ​ബാ​ഗ് നി​സാ​ന്‍ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്

കൊ​​​​ച്ചി: തി​​​​യ​​​​റി സ​​​​ബാ​​​​ഗി​​​​നെ നി​​​​സാ​​​​ന്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ്, കെ​​​​എ​​​​സ്എ, സി​​​​എ​​​​എ​​​​സ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ണ്.

ഈ​​​വ​​​ർ​​​ഷം ​പു​​​​തി​​​​യ മൂ​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​യി പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മി​​​​ക​​​​വ്, ഉ​​​​പ​​​​ഭോ​​​​ക്തൃ ശ്ര​​​​ദ്ധ എ​​​​ന്നി​​​​വ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​ണ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

International

യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് വെനസ്വേലൻ പ്രസിഡന്‍റ്

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചു. മ​​​ഡു​​​റോ​​​യ്ക്കൊ​​​പ്പം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ച്ച പ​​​ത്നി സീ​​​ലി​​​യ ഫ്ലോ​​​റ​​​സും കു​​​റ്റ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചു.

ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളു​​​ടെ വേ​​​ഷം ധ​​​രി​​​പ്പി​​​ച്ചും ച​​​ങ്ങ​​​ല​​​യി​​​ൽ ബ​​​ന്ധി​​​ച്ചു​​​മാ​​​ണു വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ന്യൂ​​​യോ​​​ർ​​​ക്ക് ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി​​​യി​​​ലെത്തിച്ച​ത്. ജ​​​ഡ്ജി ആ​​​ൽ​​​വി​​​ൻ ഹാ​​​ള​​​ർ​​​സ്റ്റെ​​​യി​​​ൻ മ​​​ഡു​​​റോ​​​യ്ക്കും സീ​​​ലിയ​​​യ്ക്കും എ​​​തി​​​രാ​​​യ കു​​​റ്റ​​​ങ്ങ​​​ൾ വാ​​​യി​​​ച്ചു​​​കേ​​​ൾ​​​പ്പി​​​ച്ചു.

“ഞാ​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണ്. ഇ​​​വി​​​ടെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള ഒ​​​ന്നി​​​ലും ഞാ​​​ൻ കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ല. ഞാ​​​ൻ ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ണ്, എ​​​ന്‍റെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്”- മ​​​ഡു​​​റോ ദ്വി​​​ഭാ​​​ഷി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. പൂ​​​ർ​​​ണ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നു സീ​​​ലി​​​യ ഫ്ലോ​​​റ​​​സും പ​​​റ​​​ഞ്ഞു. കേ​​​സി​​​ൽ അ​​​ടു​​​ത്ത വാ​​​ദം ന​​​ട​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് 17 വ​​​രെ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും പ​​​ത്നി​​​യെ​​​യും ത​​​ട​​​വി​​​ൽ സൂ​​​ക്ഷി​​​ക്കാ​​​ൻ ജ​​​ഡ്ജി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മ​​​ഡു​​​റോ​​​യ്ക്കും സീ​​​ലി​​​യ​​​യ്ക്കും എ​​​തി​​​രേ ചു​​​മ​​​ത്തി​​​യ 25 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്രം പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് സം​​​ഘ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ച മ​​​ഡു​​​റോ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ട​​​ൺ ക​​​ണ​​​ക്കി​​​നു കൊ​​​ക്കെ​​​യ്ൻ ക​​​യ​​​റ്റി അ​​​യ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യം ന​​​ല്കി​​​യെ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​ന കു​​​റ്റം. മ​​​യ​​​ക്കു​​​മ​​​രു​​​ന്നുക​​​ട​​​ത്തി​​​ന് ത​​​ട​​​സം നി​​​ന്ന​​​വ​​​രെ​​​യും പ​​​ണം ന​​​ല്കാ​​​നു​​​ള്ള​​​വ​​​രെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മു​​​ണ്ട്. തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ് ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​ങ്ങ​​​ളാ​​​ണി​​​വ.

വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജി​​​ന്‍റെ കേ​​​സ് വാ​​​ദി​​​ച്ച ബാ​​​രി ജോ​​​യ​​​ൽ പൊ​​​ള്ളാ​​​ക്ക് ആ​​​ണ് മ​​​ഡു​​​റോ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ. ബാ​​​രി​​​യെ മ​​​ഡു​​​റോ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണു കോ​​​ട​​​തി രേ​​​ഖ​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ട്ടാ​​​ളം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണെ​​​ന്നും മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണാ​​​ധി​​​പ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വി​​​ചാ​​​ര​​​ണാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു നി​​​യ​​​മ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​ണ്ടെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. മ​​​ഡു​​​റോ​​​യു​​​ടെ കേ​​​സി​​​ൽ ഈ ​​​വാ​​​ദ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​യി​​​രി​​​ക്കും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ തു​​​ട​​​ർ​​​ന്നും വാ​​​ദം ന​​​ട​​​ത്തു​​​ക​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​തേ​​​സ​​​മ​​​യം, 2024ലെ ​​​വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ഡു​​​റോ​​​യു​​​ടെ ജ​​​യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​കാ​​​​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​വാ​​​ദം നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

1990ൽ ​​​അ​​​മേ​​​രി​​​ക്ക​​​ൻ സേന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന പാ​​​ന​​​മാ പ​​​ട്ടാ​​​ള മേ​​​ധാ​​​വി മാ​​​നു​​​വേ​​​ൽ നൊ​​​രി​​​യേ​​​ഗ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ വ​​​ച്ചു കേസ് വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും ജ​​​യി​​​ൽ ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തും; തൃ​ണ​മൂ​ൽ ത​ക​ർ​ന്ന​ടി​യും: സ​ഞ്ജ​യ് സ​രൗ​ഗി

പാ​റ്റ്ന: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ഹാ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ​ഞ്ജ​യ് സ​രൗ​ഗി. ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്ന അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും സ​ഞ്ജ​യ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ണ്ട്. അ​വ​ർ ബി​ജെ​പി​ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ അ​വ​ർ മ​ടു​ത്തു. മ​മ​താ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ജ​ന​വി​കാ​ര​മു​ണ്ട്'-​സ​ഞ്ജ​യ് പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ബം​ഗാ​ളി​ൽ ത​ക​ർ​ന്ന​ടി​യു​മെ​ന്നും ബി​ഹാ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​രാ​ജ​യ​മാ​ണ് മ​മ​ത​യെ​യും കൂ​ട്ട​രെ​യും കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

ബി​ജെ​പി​യെ പാ​ന്പെ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കും സ​ഞ്ജ​യ് മ​റു​പ​ടി കൊ​ടു​ത്തു. ബി​ജെ​പി പാ​ന്പ​ല്ലെ​ന്നും പാ​ന്പാ​ട്ടാ​യാ​ണെ​ന്നും അ​ഭി​ഷേ​കി​നെ പോ​ലു​ള്ള വി​ഷ​ജീ​വി​ക​ളെ തു​ര​ത്തു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

Kerala

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന് പ​രി​ക്ക്

തൃ​ശൂ​ര്‍: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ ര​വീ​ന്ദ്ര​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പി​ന്നി​ൽ കാ​റി​ടി​ച്ചാ​ണ് ര​വീ​ന്ദ്ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

തോ​ളെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ ര​വീ​ന്ദ്ര​നെ തി​ങ്ക​ളാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കും. തൃ​ശൂ​രി​ലെ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​വീ​ന്ദ്ര​നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ര​വീ​ന്ദ്ര​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ് ര​വീ​ന്ദ്ര​ൻ.

International

അ​മേ​രി​ക്ക ത​ന്നെ വെ​ന​സ്വേ​ല ഭ​രി​ക്കും; ന​യം വ്യ​ക്ത​മാ​ക്കി ട്രം​പ്, മ​ഡൂ​റോ​യു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു

ന്യൂ​യോ​ർ​ക്ക്: ശ​രി​യാ​യ അ​ധി​കാ​ര കൈ​മാ​റ്റം പൂ​ര്‍​ത്തി​യാ​കും വ​രെ കു​റ​ച്ചു​കാ​ലം വെ​ന​സ്വേ​ല അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ൺ​ൾ​ഡ് ട്രം​പ്. ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, അ​മേ​രി​ക്ക ബ​ന്ധി​യാ​ക്കി​യ വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യു​ടെ ചി​ത്രം ട്രം​പ് പു​റ​ത്തു​വി​ട്ടു. യു​എ​സ് നാ​വി​ക​സേ​നാ ക​പ്പ​ലി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണു​കെ​ട്ടി​യ നി​ല​യി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക ബ​ന്ദി​യാ​ക്കി​യ നി​ക്കോ​ളാ​സ് മ​ഡൂ​റോ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സും അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

മ​ഡൂ​റോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മ​ഡൂ​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​നി​യൊ​രു ആ​ക്ര​മ​ണം വേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.​ഓ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

മ​ഡൂ​റോ​യെ പി​ടി​കൂ​ടി​യ​ത് ഒ​രു ടി​വി ഷോ ​പോ​ലെ ത​ത്സ​മ​യം ക​ണ്ടു; വെ​ളി​പ്പെ​ടു​ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ​ക​ൾ പി​ടി​കൂ​ടു​ന്ന​ത് ഒ​രു ടി​വി ഷോ ​കാ​ണു​ന്ന​ത് പോ​ലെ ത​ത്സ​മ​യം ക​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

മ​ഡൂ​റോ​യും ഭാ​ര്യ​യും നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ശേ​ഷം മ‍​ഡൂ​റോ​യെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് അ​മേ​രി​ക്ക​ൻ യു​ദ്ധ ക​പ്പ​ലി​ൽ എ​ത്തി​ച്ചെ​തെ​ന്നും ഈ ​അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​ത്തി​നി​ടെ ചി​ല അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഡു​റോ​യോ​ട് കീ​ഴ​ട​ങ്ങാ​ൻ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​പ്പോ​ൾ സ​മാ​ധാ​ന​പ​ര​മാ​യി അ​ധി​കാ​രം ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ​യാ​ണ് സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ മ​ഡു​റോ​യെ പി​ടി​കൂ​ടാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ കോ​ട​തി​യി​ൽ മ​ഡു​റോ​യു​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ മ​ഡൂ​റോ അ​മേ​രി​ക്ക​യി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.‌

വെ​ന​സ്വേ​ല​യി​ൽ ക​ട​ന്നു​ക​യ​റി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​തീ​വ ര​ഹ​സ്യ​മാ​യി പി​ടി​കൂ​ടി​യ​ത് അ​മേ​രി​ക്ക​ൻ പ്ര​ത്യേ​ക സൈ​നി​ക വി​ഭാ​ഗ​മാ​യ ഡെ​ൽ​റ്റ ഫോ​ഴ്സാ​യി​രു​ന്നു. അ​തി​രാ​വി​ലെ വെ​ന​സ്വേ​ല​ക്ക് മേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ അ​മേ​രി​ക്ക, ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​ഡു​റോ​യെ വ​ല​യി​ലാ​ക്കി​യ​ത്.

 

 

International

മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി അ​മേ​രി​ക്ക; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ, വെ​ന​സ്വേ​ല​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

മോ​സ്ക്കോ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി​യ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു.

വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യും റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ധി നി​ർ​ണ​യി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും നി​ല​വി​ൽ വെ​നി​സ്വേ​ല​യി​ൽ നി​ന്നും വി​മാ​ന​മാ​ർ​ഗം പു​റ​ത്തെ​ത്തി​ച്ച​താ​യും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സൈ​നി​ക ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​നം ട്രം​പ് വി​ളി​ച്ചി​ട്ടു​ണ്ട്. വെ​നി​സ്വേ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​തോ​ടെ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

National

2026 സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ; പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. 2026 ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ശ​ക്ത​വും സ​മ്പ​ന്ന​വു​മാ​യ ഒ​രു ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് പു​തി​യ ഊ​ർ​ജ്ജം പ​ക​ര​ട്ടെ​യെ​ന്നും രാ​ഷ്ട്ര​പ​തി ആ​ശം​സി​ച്ചു.

പു​തു​വ​ത്സ​രം ന​വോ​ന്മേ​ഷ​ത്തി​ന്‍റെ​യും​യും ന​ല്ല മാ​റ്റ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ പ്ര​തി​ജ്ഞ​ക​ൾ​ക്കു​മു​ള്ള അ​വ​സ​ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഐ​ക്യം എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ന്ധ​ത ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്നും ദ്രൗ​പ​ദി മു​ർ​മു ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

 

Kerala

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​ലും സു​ഖ​ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​നാ​യി: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ഈ ​മ​ണ്ഡ​ല​ക്കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​ലും സു​ഖ​ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ.

ആ​ദ്യ​ത്തെ ഒ​രു ദി​വ​സ​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​മൊ​ഴി​ച്ചാ​ൽ അ​യ്യ​പ്പ​ന്‍റെ അ​നു​ഗ്ര​ഹം കൊ​ണ്ട് ബാ​ക്കി എ​ല്ലാം ഭം​ഗി​യാ​യി ന​ട​ന്നു. പോ​ലീ​സും ജീ​വ​ന​ക്കാ​രും ഒ​ത്തൊ​രു​മി​ച്ചു ക​ഴി​ഞ്ഞ 40 ദി​വ​സ​വും സു​ഗ​മ​ദ​ർ​ശ​നം ഉ​റ​പ്പാ​ക്കി​യെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

"40 ദി​വ​സം കൊ​ണ്ട് 30 ല​ക്ഷ​ത്തി​ലേ​റെ ഭ​ക്ത​ർ വ​ന്നു​പോ​യി. 332.77 കോ​ടി രൂ​പ യാ​ണ് ശ​ബ​രി​മ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള വ​രു​മാ​നം. ക​ഴി​ഞ്ഞ​സീ​ണ​ണി​ലെ മ​ണ്ഡ​ല​മ​ഹോ​ത്സ​വ​കാ​ല​ത്തെ വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്. ഭ​ക്ത​രു​ടെ വ​ർ​ധി​ച്ച വി​ശ്വാ​സ​മാ​ണി​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.'-​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

സ​ദ്യ ഉ​ൾ​പ്പെ​ടു​ത്തി അ​ന്ന​ദാ​ന​ത്തി​ൽ ചെ​റി​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​നാ​യി. ചെ​റി​യ കാ​ര്യ​മാ​ണെ​ങ്കി​ലും ഇ​തി​ലെ മ​നോ​ഭാ​വ​മാ​ണ് പ്ര​ധാ​നം. അ​ന്ന​ദാ​ന​പ്ര​ഭു​വാ​യ അ​യ്യ​പ്പ​നെ കാ​ണാ​ൻ വ​രു​ന്ന ഭ​ക്ത​ർ​ക്കു രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന ചി​ന്ത​യാ​ണ് ഈ ​മാ​റ്റ​ത്തി​നു പി​ന്നി​ൽ.

പ​രാ​തി​ക​ൾ അ​പ്പേ​പ്പോ​ൾ പ​രി​ഹ​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബോ​ർ​ഡും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ര​യും പേ​ർ വ​രു​ന്ന സ്ഥ​ല​ത്ത് പ​രാ​തി​ക​ൾ സ്വ​ഭാ​വി​ക​മാ​ണ്.

കോ​ട​തി​യു​ടെ സ​മ​യോ​ചി​ത നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​പോ​കു​ന്ന​തി​ൽ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്പ​പ്പോ​ൾ പാ​ലി​ച്ചു​പോ​കു​ന്ന​തു​കൊ​ണ്ട് കോ​ട​തി​യു​ടെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

അ​ര​വ​ണ പ്ര​സാ​ദം ആ​ദ്യം മു​പ്പ​തും നാ​ൽ​പ​തും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട​ത് ഇ​രു​പ​തും പ​ത്തും ആ​യി. അ​തി​ൽ ഭ​ക്ത​ർ​ക്കു നി​രാ​ശ​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബോ​ർ​ഡ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച ന​ട അ​ട​യ്ക്കു​മ്പോ​ൾ മു​ത​ൽ അ​ര​വ​ണ​യു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന വ​രു​ത്തും. മ​ക​ര​വി​ള​ക്കി​നാ​യി ന​ട തു​റ​ക്കു​മ്പോ​ൾ 12 ല​ക്ഷം ടി​ൻ അ​ര​വ​ണ​യു​ടെ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ടാ​കും. പ​ത്ത് എ​ന്ന നി​യ​ന്ത്ര​ണം തു​ട​ർ​ന്നാ​ൽ ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ൽ പ്ര​ശ്‌​ന​മു​ണ്ടാ​കി​ല്ല.

കൂ​ടു​ത​ൽ വേ​ണ്ട​വ​ർ​ക്ക് ജ​നു​വ​രി 20ന് ​ശേ​ഷം ത​പാ​ൽ​മാ​ർ​ഗം അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബോ​ർ​ഡ് സ്വീ​ക​രി​ക്കും. ഡി​സം​ബ​ർ 29ന് ​ന​ട​ക്കു​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും.

മ​ക​ര​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച പ​മ്പ​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണ്.

29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു യോ​ഗം ചേ​രും. പു​ല്ലു​മേ​ട്, കാ​ന​പാ​ത വ​ഴി​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ ഈ 15 ​ദി​വ​സം കൊ​ണ്ടു പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Kerala

പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ല​യി​ട​ത്തും അ​ട്ടി​മ​റി​യും അ​പ്ര​തീ​ക്ഷി​ത കൂ​ട്ടു​കെ​ട്ടു​ക​ളും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ പ​ല​യി​ട​ത്തും അ​ട്ടി​മ​റി​യും അ​പ്ര​തീ​ക്ഷി​ത കൂ​ട്ടു​കെ​ട്ടു​ക​ളും. തൃ​ശൂ​ർ മ​റ്റ​ത്തൂ​രി​ൽ ആ​കെ​യു​ള്ള എ​ട്ട് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യെ പി​ന്തു​ണ​ച്ചു. സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ൽ പ്ര​സി​ഡ​ന്‍റാ​കും.

പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. എ​ന്നാ​ൽ, എ​സ്ഡി​പി​ഐ പി​ന്തു​ണ നി​ര​സി​ച്ച യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു. കോ​ട്ട​യം കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ടി​നാ​ണ് ഭ​ര​ണം.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ എ.​പി. ഗോ​പി​ക്ക് യു​ഡി​എ​ഫും ബി​ജെ​പി​യും വോ​ട്ട് ചെ​യ്തു. ഇ​തോ​ടെ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​ട്ട് വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ്- ബി​ജെ​പി സ​ഖ്യം അ​ധി​കാ​രം പി​ടി​ച്ചു.

പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യെ പു​റ​ത്താ​ക്കി യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സു​രേ​ഷ് കു​ഴി​വേ​ലി​ക്കാ​യി എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചു. ഇ​തോ​ടെ ആ​റ് സീ​റ്റ് നേ​ടി​യ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി​ട്ടും ബി​ജെ​പി പു​റ​ത്താ​യി.

പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം 60 വ​ർ​ഷ​ത്തി​ന് ശേ​ഷം കോ​ണ്‍​ഗ്ര​സി​ന് ന​ഷ​ട​മാ​യി. സി​പി​എം വി​മ​ത​യു​ടെ പി​ന്തു​ണ​യോ​ടെ സി​പി​എ​മ്മും ഐ​ഡി​എ​ഫ് സം​ഖ്യ​വും അ​ധി​കാ​രം പി​ടി​ച്ചു.

ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ പ​ഞ്ചാ​യ​ത്ത് മു​ണ്ടേ​രി 40 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ സി.​കെ. റ​സീ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20 പി​ന്തു​ണ​യോ​ടെ 10 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. ഇ​ട​തു മു​ന്ന​ണി​ക്ക് എ​ട്ട് സീ​റ്റും യു​ഡി​എ​ഫി​ന് ഏ​ഴ് സീ​റ്റു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് ട്വ​ന്‍റി 20 അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. യു​ഡി​എ​ഫി​ലെ റെ​ജി തോ​മ​സാ​ണ് പ്ര​സി​ഡ​ന്‍റ്.

പ​ത്ത് വ​ർ​ഷ​മാ​യി ബി​ജെ​പി ഭ​രി​ച്ചി​രു​ന്ന തൃ​ശൂ​രി​ലെ അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യം. കോ​ണ്‍​ഗ്ര​സി​ലെ റോ​സി​ലി ജോ​യ് പ്ര​സി​ഡ​ന്‍റാ​കും.

 

National

വി ​ബി ജി ​റാം ജി ​ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന വി ​ബി ജി ​റാം ജി (​വി​ക​സി​ത് ഭാ​ര​ത് -ഗാ​ര​ന്‍റി ഫോ​ര്‍ റോ​സ്ഗാ​ര്‍ ആ​ന്‍​ഡ് അ​ജീ​വി​ക മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍) ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ പു​തി​യ തൊ​ഴി​ലു​റ​പ്പ് ബി​ല്‍ ഇ​തോ​ടെ നി​യ​മ​മാ​യി.

പ​ദ്ധ​തി​ക്കെ​തി​രാ​യി വ്യാ​പ​ക പ്ര​തി​ഷേ​ധം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രും ഘ​ട​ന​യും മാ​റ്റി​യു​ള്ള വി ​ബി ജി ​റാം ജി ​ബി​ല്‍ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ഉ​ള്‍​പ്പെ​ടെ നേ​ര​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു.

രാ​ജ്യ​ത്തെ ദ​രി​ദ്ര​രു​ടെ ക്ഷേ​മ​ത്തി​ല്‍ ബി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നാ​ണ് ബി​ല്ലി​ന്‍ മേ​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി​യാ​യി കേ​ന്ദ്ര മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്.

2005ല്‍ ​യു​പി​എ സ​ര്‍​ക്കാ​ര്‍ ആ​ണ് എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ ( മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി) അ​വ​ത​രി​പ്പി​ച്ച​ത്. എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ പ്ര​കാ​രം ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ആ​ണ് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്ന​ത്.

പു​തി​യ ബി​ല്ല് 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ എ​ന്ന​ത് 125 ദി​വ​സ​മാ​യി ഉ​യ​ര്‍​ത്തി. ജോ​ലി പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വേ​ത​നം ന​ല്‍​ക​ണ​മെ​ന്നും, സ​മ​യ പ​രി​ധി പാ​ലി​ക്കാ​ത്ത പ​ക്ഷം തൊ​ഴി​ല്‍​ര​ഹി​ത വേ​ത​ന​ത്തി​നും ബി​ല്ലി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

ജ​ല​സു​ര​ക്ഷ, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഉ​പ​ജീ​വ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ദു​ര​ന്ത പ്ര​തി​രോ​ധം എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി പ്ര​കാ​രം ജോ​ലി നി​ശ്ച​യി​ക്കു​ക.

സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ബ​യോ​മെ​ട്രി​ക്‌​സ്, ജി​യോ​ടാ​ഗിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും. പ​രാ​തി പ​രി​ഹാ​ര​ത്തി​നും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

NRI

താ​രി​ഫ് വ​രു​മാ​നം സൈ​നി​ക​ർ​ക്ക്; പ്ര​ഖ്യാ​പ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ബു​ധ​നാ​ഴ്ച അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ താ​രി​ഫു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് 1.45 ദ​ശ​ല​ക്ഷം സൈ​നി​ക അം​ഗ​ങ്ങ​ൾ​ക്ക് ത​ന്‍റെ ഭ​ര​ണ​കൂ​ടം 1,776 ഡോ​ള​ർ ഡി​വി​ഡ​ന്‍റ് ചെ​ക്ക് അ​യ​ക്കു​ന്ന​താ​യി ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു.

"ചെ​ക്കു​ക​ൾ ഇ​തി​ന​കം ത​പാ​ലി​ൽ എ​ത്തി​യി​ട്ടു​ണ്ട്' എ​ന്ന് പ​റ​യു​ക​യും ചെ​യ്തു. ട്രം​പി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പി​ന്തു​ണ 36 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് പേ​യ്‌​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത്, അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു വോ​ട്ടെ​ടു​പ്പ് പ്ര​കാ​രം, ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ സം​ഖ്യ​യാ​ണ്.

താ​രി​ഫു​ക​ളും ഇ​പ്പോ​ൾ പാ​സാ​ക്കി​യ "വ​ൺ ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബി​ല്ലും' കാ​ര​ണം, 1.45 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സൈ​നി​ക സേ​വ​ന അം​ഗ​ങ്ങ​ൾ​ക്ക് "യോ​ദ്ധാ​ക്ക​ളു​ടെ ലാ​ഭ​വി​ഹി​തം' എ​ന്ന് വി​ളി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക തു​ക ല​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ട്രം​പ് പ​റ​ഞ്ഞു.

1776ൽ ​ന​മ്മു​ടെ രാ​ഷ്ട്രം സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥം, ഞ​ങ്ങ​ൾ ഓ​രോ സൈ​നി​ക അം​ഗ​ത്തി​നും 1,776 ഡോ​ള​ർ അ​യ​യ്ക്കു​ന്നു എ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ ഫാ​ൻ ക്ല​ബ് ത​ല​വ​നെ​തി​രെ 50 കോ​ടി​യു​ടെ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി സൗ​ര​വ് ഗാം​ഗു​ലി

കോ​ൽ​ക്ക​ത്ത: അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ ടീ​മി​ന്‍റെ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഫാ​ൻ ക്ല​ബ് ത​ല​വ​നെ​തി​രെ 50 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ൻ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഉ​ത്തം സാ​ഹ​ക്കെ​തി​രെ ഇ-​മെ​യി​ൽ വ​ഴി കോ​ൽ​ക്ക​ത്ത പൊ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ല്ലി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​മി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ൽ ഗാം​ഗു​ലി​ക്കും പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

സാ​ഹ​യു​ടെ പ്ര​സ്താ​വ​ന​ക​ൾ ത​ന്‍റെ പ്ര​ശ​സ്തി​ക്ക് കാ​ര്യ​മാ​യ ന​ഷ്ടം വ​രു​ത്തി​യെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗാം​ഗു​ലി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ ബം​ഗാ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ ചു​മ​ത​ല വ​ഹി​ക്കു​ന്ന ത​നി​ക്ക് മെ​സി​യു​ടെ പ​രി​പാ​ടി​യു​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഗ​സ്റ്റ് എ​ന്ന നി​ല​യി​ലാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​യാ​ണ് പ​ര​സ്യ​മാ​യി ത​നി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്നും ഗാം​ഗു​ലി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ശ​താ​ദ്രു ദ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘എ ​ശ​താ​ദ്രു ദ​ത്ത ഇ​നി​ഷ്യേ​റ്റീ​വ്’ എ​ന്ന സ്ഥാ​പ​നം സം​ഘ​ടി​പ്പി​ച്ച മെ​സി പ​രി​പാ​ടി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു ഗാം​ഗു​ലി എ​ന്നാ​ണ് സാ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Kerala

ക്ഷേ​ത്ര ച​ട​ങ്ങി​ൽ നി​ന്നും ദി​ലീ​പി​നെ മാ​റ്റി​യ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ന​ട​ൻ ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ക​നാ​യി തീ​രു​മാ​നി​ച്ച​തെ​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ല്ലെ​ന്നും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ദി​ലീ​പ് ഇ​ന്ന​ലെ രാ​ത്രി വി​ളി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ച​ട​ങ്ങ് മ​റ്റ​ന്നാ​ള്‍ ത​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും എ​സ്. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ‌ ക്രി​മി​ന​ലു​ക​ളെ പി​ന്താ​ങ്ങു​ന്നു: കെ. ​കെ. ശൈ​ല​ജ

ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ‌ സ​ണ്ണി ജോ​സ​ഫി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ. ​കെ. ശൈ​ല​ജ. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യെ കു​റി​ച്ചു​ള്ള സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യെ ആ​ണ് ശൈ​ല​ജ വി​മ​ർ​ശി​ച്ച​ത്.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ക്രി​മി​ന​ലു​ക​ളെ പി​ന്താ​ങ്ങു​ന്നു​വെ​ന്നും മ​ന​സാ​ക്ഷി​യു​ള്ള ആ​ര്‍​ക്കും അ​തി​ന് ക​ഴി​യി​ല്ലെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. തി​ജീ​വി​ത​ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് നി​ല്‍​ക്കേ​ണ്ട​തെ​ന്നും കോ​ൺ​ഗ്ര​സു​കാ​ർ
പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​ന​ത്തി​ന് വി​ല കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച​വ​രെ ക​ണ്ടെ​ത്തി​യെ​ന്നും ഇ​നി ആ​ക്ര​മ​ണ​ത്തി​ന്‍റെ മോ​ട്ടീ​വ് ക​ണ്ടെ​ത്ത​ണ​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. കേ​സ് അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കെ ​കെ ശൈ​ല​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പ​രാ​തി​ക്ക് പി​ന്നി​ല്‍ ലീ​ഗ​ല്‍ ബ്രെ​യി​ന്‍ ആ​ണെ​ന്നാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം. പ​രാ​തി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്താ​മെ​ന്നും എ​ന്തി​നാ​ണ് ആ ​പ​രാ​തി എ​ന്ന് ആ​ളു​ക​ള്‍​ക്ക​റി​യാ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞി​രു​ന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​രി​ട്ടി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കും; യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ധി​ക്കും. എ​ൽ​ഡി​എ​ഫ് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​ത്. സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സി​പി​എം സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ്.'-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​രി​ട്ടി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​തി​ത​രി​ക്കു​ക​യാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

National

ഹി​മാ​ച​ലി​ൽ ബി​ജെ​പി വി​ജ​യി​ക്കി​ല്ല; കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തും: വി​ന​യ് കു​മാ​ർ

ഷിം​ല: 2027ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വി​ന‍​യ് കു​മാ​ർ എം​എ​ൽ​എ. ബി​ജെ​പി​യെ വീ​ണ്ടും ത​ക​ർ​ക്കു​മെ​ന്നും അ​തി​ന് വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വി​ന​യ് കു​മാ​ർ പ​റ​ഞ്ഞു.

"2027ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണ് ല​ക്ഷ്യം. ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള പൊ​രാ​ട്ട​ത്തി​ലാ​ണു​ള്ള​ത്. ജ​ന​ങ്ങ​ൾ കൂ​ടെ നി​ൽ​ക്കു​മെ​ന്നു​റ​പ്പാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​രി​ക്കും അ​ത്.'- വി​ന​യ് കു​മാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് വി​ന‍​യ് കു​മാ​റി​നെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​ക്കി നി​യ​മി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ക കൂ​ടി​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും വി​ന​യ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​മാ​ച​ലി​നെ ക​റി​ച്ച് ആ​ലോ​ചി​ച്ച് ഇ​നി ബി​ജെ​പി സ്വ​പ്നം കാ​ണ​ണ്ട എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

ജി​ജി കി​ളി​യാ​ങ്ക​ര ആ​ല്‍​ബ​നി​യ ക്യാ​പി​റ്റ​ല്‍ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്

ന്യൂ​യോ​ര്‍​ക്ക്: ആ​ല്‍​ബ​നി​യി​ലെ ക്യാ​പി​റ്റ​ല്‍ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡാ​യി ജി​ജി കി​ളി​യാ​ങ്ക​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മൃ​ദു​ല മ​ണി​ക​ണ്ഠ​ന്‍, സെ​ക്ര​ട്ട​റി മെ​റി​ന്‍ ജോ​സ്, ട്ര​ഷ​റ​ര്‍ സ​ന്ദ​നു നാ​യ​ര്‍.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സെ​നോ ജോ​സ​ഫ്, ശ്രു​തി ബി​നൂ​പ്, അ​ല​ന്‍ മു​രി​ക്ക​ന്‍, ശ്വേ​ത ജോ​സ്, ബി​ജി​ത്ത് കു​മാ​ര്‍. ജ​നു​വ​രി 17ന് ​ക്രി​സ്മ​സ് - ന്യൂ​ഇ​യ​ര്‍ സെ​ലി​ബ്രേ​ഷ​ന്‍ ആ​ല്‍​ബ​നി​യി​ലെ ജ​ര്‍​മ​ന്‍ അ​മേ​രി​ക്ക​ന്‍ ക്ല​ബി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ പ്ര​സ് ക്ല​ബി​ന്‍റെ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി, സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ചി​ന്‍റെ പ്ര​സി​ഡ​ന്‍റ്, ക്യാ​പി​റ്റ​ല്‍ റീ​ജി​യ​ൺ ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ജി കി​ളി​യ​ങ്ക​ര ഇ​പ്പോ​ള്‍ ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് പ്രി​സോ​ണി​ന്‍റെ സീ​നി​യ​ര്‍ റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സ​റാ​ണ്.

കേ​ര​ള വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന ജി​ജി കു​ര്യ​ന്‍ ദേ​വ​മാ​ത കോ​ളേ​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

National

ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും

ബെം​ഗ​ളൂ​രു: ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന സൂ​ച​ന. എ​ല്ലാ​കാ​ല​ത്തേ​ക്കും ഈ ​പ​ദ​വി​യി​ൽ തു​ട​രാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും മാ​ർ​ച്ചി​ൽ പ​ദ​വി​യി​ൽ എ​ത്തി​യി​ട്ട് ആ​റു​വ​ർ​ഷ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​ത്യാ​ശ​യോ​ടെ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ശി​വ​കു​മാ​ർ ആ​ഹ്വാ​നം ചെ​യ്തു.

ഞാ​ൻ എ​വി​ടെ​യാ​ണെ​ന്ന​ത് പ്ര​ധാ​ന​മ​ല്ല, ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നുും പ്ര​തീ​ക്ഷ കൈ​വി​ട​രു​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

National

പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല; രാ​ജി അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഡി.കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ഡി. ​കെ. ശി​വ​കു​മാ​ർ. താ​ൻ പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യ്ക്ക് വേ​ണ്ടി താ​ൻ‌ എ​ല്ലാ കാ​ല​ത്തും പൊ​രു​തു​മെ​ന്നും അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണ് താ​ൻ എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ അ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡും ചേ​ർ​ന്നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ സം​സ്ഥാ​ന​ത്ത് വ​ള​ർ‌​ത്തി​യ​ത് താ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​ലാ​ക്കു​ക​യെ​ന്നും ശി​വ​കു​മാ​ർ ചോ​ദി​ച്ചു. പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും 2028ൽ ​കോ​ൺ​ഗ്ര​സ് അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

National

വാ​രാ​ണ​സി​യി​ൽ തു​ട​ക്ക​ത്തി​ൽ മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ; മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രും: ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ

പാ​റ്റ്ന: സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യം തി​രി​ച്ചു​വ​രു​മെ​ന്ന് ബി​ഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജേ​ഷ് കു​മാ​ർ. എ​ൻ​ഡി​എ​യു​ടെ ലീ​ഡ് താ​ത്ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

"ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പി​ന്നി​ലാ​യി​രു​ന്ന​ല്ലോ. എ​ന്നി​ട്ട് അ​ന്തി​മ ഫ​ലം വ​ന്ന​പ്പോ​ൾ മോ​ദി ത​ന്നെ​യ​ല്ലെ ജ​യി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ കാ​ത്തി​രി​ക്കാം.'-​രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ എ​ൻ​ഡി​എ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 161 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. മ​ഹാ​സ​ഖ്യം 68 സീ​റ്റി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

Kerala

മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും. വി​ദേ​ശ​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്.

ജ​യ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ​രി​ഗ​ണി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ല്‍​കി​യ​ത്. പ​ട്ടി​ക​യി​ല്‍​നി​ന്ന് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം മ​ന്ത്രി വാ​സ​വ​നു തീ​രു​മാ​നി​ക്കാ​മെ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി നി​ര്‍​ദേ​ശം.

ഇ​ത​നു​സ​രി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച​ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റും മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​ണ് ജ​യ​കു​മാ​ര്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ‌്ട്രീ​യ​ക്കാ​ര​ന​ല്ലാ​ത്ത പൊ​തു​സ​മ്മ​ത​നാ​യ മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളെ സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

Kerala

കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് വി​വ​രം.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ്. ഇ​ന്നു​ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​താ​ണ് തീ​രു​മാ​നം. കെ. ​ജ​യ​കു​മാ​ര്‍ നി​ല​വി​ല്‍ ഐ​എം​ജി ഡ​യ​റ​ക്ട​റാ​ണ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തു​ള്‍​പ്പെ​ടെ സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സി​പി​എ​മ്മി​ന്‍റെ ഈ ​സു​പ്ര​ധാ​ന നീ​ക്കം.

ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ്യ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ​ദ​വി​ക​ളും ജ​യ​കു​മാ​ര്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റാ​രെ​ന്ന​തി​ൽ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ച​ര്‍​ച്ച ചൂ​ടു​പി​ടി​ക്കു​ക​യും ജ​യ​കു​മാ​റി​ന്‍റെ പേ​രി​ലേ​ക്കാ​ണ് നേ​താ​ക്ക​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​തെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടാ​തെ ടൂ​റി​സം സെ​ക്ര​ട്ട​റി, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​ണ്.

NRI

​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി കമല ഹാരിസ്

ക​ലി​ഫോ​ർ​ണി​യ: 2024ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സ് 2028ൽ ​വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത.

വൈ​റ്റ് ഹൗ​സി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​കി​ല്ല, എ​ന്നാ​ൽ സാ​ധ്യ​ത​യു​ണ്ട് എ​ന്നാ​ണ് ക​മ​ല ഹാ​രി​സ് പ്ര​തി​ക​രി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ക​രി​യ​ർ മു​ഴു​വ​ൻ സേ​വ​നം ചെ​യ്തു​വെ​ന്നും ക​മ​ല വ്യ​ക്ത​മാ​ക്കി.

ഡെ​മോ​ക്രാ​റ്റി​ക് ടി​ക്ക​റ്റ് നേ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് പ​റ​യു​ന്ന പോ​ളു​ക​ളെ ക​മ​ല ഹാ​രി​സ് ത​ള്ളി​ക്ക​ള​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പോ​ലും സേ​വി​ക്കാ​ൻ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട് എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി രാ​ഷ്ട്ര​പ​തി മ​ട​ങ്ങി

കൊ​ച്ചി: നാ​ല് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങി. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഉ​ച്ച​ക്ക് 2.15ന് ​വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വീ​മാ​ന​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.​ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ, ദേ​വ​സ്വം- സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്ക് യാ​ത്ര അ​യ​പ്പ് ന​ൽ​കി.

ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, പൊ​തു ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​ബി​ജു, ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി( എ​റ​ണാ​കു​ളം റൂ​റ​ൽ) എം. ഹേ​മ​ല​ത, സി ​ഒ 21 (കെ) ​എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ കൊ​ച്ചി​ൻ കേ​ണ​ൽ. എ​ൻ എ​ബ്ര​ഹാം, സ്റ്റേ​റ്റ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ എം. ​എ​സ് ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യാ​ത്ര അ​യ​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

നാ​ലു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി രാ​വി​ലെ​യാ​ണ് കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഷ്ട്ര​പ​തി കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Kerala

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ

 

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്നു മു​ഖ്യാ​തി​ഥി​യാ​കും. കോ​ട്ട​യ​ത്തു​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ 11.30ന് ​എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​ക്കു കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം 11.55നു ​കോ​ള​ജി​ലെ​ത്തി ച​ട​ങ്ങി​നു ശേ​ഷം 1.20നു ​നാ​വി​ക​സേ​നാ ഹെ​ലി​പ്പാ​ഡി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ൽ 1.45നു ​കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ഇ​വി​ടെ​നി​ന്ന് 1.55നു ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ക്കും.

ഇ​ന്ന​ലെ ശി​വ​ഗി​രി​യി​ലെ​യും പാ​ലാ​യി​ലെ​യും പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം കു​മ​ര​ക​ത്തെ താ​ജ് റി​സോ​ർ​ട്ടി​ലാ​ണു രാ​ഷ്ട്ര​പ​തി താ​മ​സി​ച്ച​ത്. രാ​ജ്ഭ​വ​നി​ൽ ര​ണ്ട് ദി​വ​സം താ​മ​സി​ച്ച രാ​ഷ്ട്ര​പ​തി​ക്ക് അ​യ്യ​പ്പ​വി​ഗ്ര​ഹം സ​മ്മാ​നി​ച്ചാ​ണു ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ യാ​ത്ര​യാ​ക്കി​യ​ത്. രാ​ജ്ഭ​വ​ന്‍റെ ചി​ത്ര​മു​ള്ള ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

Kerala

രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ ഇ​ന്ന് കു​മ​ര​കം വ​ര​വേ​ല്‍​ക്കും

കു​മ​ര​കം: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ ഇ​ന്നു കു​മ​ര​കം വ​ര​വേ​ല്‍​ക്കും. വേ​മ്പ​നാ​ട് കാ​യ​ലോ​ര​ത്തെ താ​ജ് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​ണ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ നാ​ളെ രാ​വി​ലെ പ​ത്ത് വ​രെ രാ​ഷ്‌​ട്ര​പ​തി​യു​ടെ താ​മ​സം.

അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി, കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍, പ്ര​തി​ഭാ പാ​ട്ടീ​ല്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ മു​ന്‍​പ് താ​ജി​ല്‍ താ​മ​സി​ച്ചി​ട്ടു​ണ്ട്. താ​ജി​ലെ 23 മു​റി​ക​ളി​ലാ​ണ് രാ​ഷ്‌​ട്ര​പ​തി​യും ഒ​പ്പ​മു​ള്ള ടീ​മും താ​മ​സി​ക്കു​ക.

സം​സ്ഥാ​ന​ത്തു​നി​ന്നും ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​മു​ള്ള മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​മ​ര​ക​ത്തെ മ​റ്റ് റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും താ​മ​സി​ക്കും. ഇ​ന്ന് നൃ​ത്തം ഉ​ള്‍​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. രാ​ത്രി​യും രാ​വി​ലെ​യും കാ​യ​ല്‍ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധ​മാ​ണ് രാ​ഷ്‌​ട്ര​പ​തി​യു​ടെ മു​റി​യു​ടെ ക്ര​മീ​ക​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബോ​ട്ടിം​ഗും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

താ​ജ് ഹോ​ട്ട​ല്‍ എ​സ്പി​ജി സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ്. കൂ​ടാ​തെ കേ​ര​ള പോ​ലീ​സും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ട്. ഇ​ന്നു വൈ​കു​ന്നേ​രം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ഷ്‌​ട്ര​പ​തി പാ​ലാ​യി​ല്‍​നി​ന്ന് ഹെ​ലി​കോ​പ്ട​റി​ല്‍ വൈ​കു​ന്നേ​രം കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​ത്തെ​ത്തും.

അ​വി​ടെ​നി​ന്ന് റോ​ഡു​മാ​ര്‍​ഗ​മാ​ണു കു​മ​ര​ക​ത്തേ​ക്കു പോ​കു​ക. നാ​ളെ രാ​വി​ലെ പ​ത്തി​ന് കു​മ​ര​ക​ത്തു​നി​ന്ന് റോ​ഡു​മാ​ര്‍​ഗം കോ​ട്ട​യ​ത്തെ​ത്തി ഹെ​ലി​കോ​പ്ട​റി​ലേ​ക്ക് കൊ​ച്ചി​യി​ലേ​ക്കും പോ​കും. കോ​ട്ട​യം മു​ത​ല്‍ കു​മ​ര​കം വ​രെ 1,200 പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​പ്പി​ക്കു​ക.

<b>ദ്രൗ​പ​തി മു​ര്‍​മു​വി​ന് ഭ​ക്ഷ​ണം വെ​ജി​റ്റേ​റി​യ​ന്‍</b>

സു​ര​ക്ഷാ സം​ഘ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രാ​ഷ്‌​ട്ര​പ​തി​യു​ടെ സ്വ​ന്തം പാ​ച​ക​ടീ​മാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. കു​മ​ര​ക​ത്തും പാ​ച​കം ഇ​വ​ര്‍​ത​ന്നെ. രാ​ഷ്‌​ട്ര​പ​തി വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​മാ​ണ് താ​ത്പ​ര്യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും ഒ​പ്പ​മു​ള്ള​വ​രെ സ​ത്ക​രി​ക്കാ​ന്‍ ക​രി​മീ​നും കൊ​ഞ്ചു​ക​റി​യും പു​ളി​യി​ട്ട നാ​ട​ന്‍ മീ​ന്‍​ക​റി​യും ക​പ്പ​യും ഉ​ള്‍​പ്പെ​ടെ വി​ഭ​വ​ങ്ങ​ള്‍ ടാ​ജ് ഹോ​ട്ട​ല്‍ ക​രു​തു​ന്നു​ണ്ട്.

അ​ത്താ​ഴ വി​രു​ന്ന് 50 പേ​ര്‍​ക്കാ​ണ് ഒ​രു​ക്കു​ന്ന​ത്. തി​ക​ച്ചും നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളാ​ണ് അ​ത്താ​ഴ​ത്തി​ന്. കാ​യ​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്കു പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നും കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ള്‍ ത​ന്നെ.

തി​രു​വ​ന​ന്ത​പു​രം രാ​ജ്ഭ​വ​നി​ല്‍ ചൊ​വ്വാ​ഴ്ച അ​ത്താ​ഴ​ത്തി​നു ചോ​റും ബീ​ന്‍​സ് തോ​ര​നും മു​രി​ങ്ങ​ക്ക സൂ​പ്പും ഉ​ള്‍​പ്പെ​ടെ​യു​ള്ള വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണ​മാ​ണ് രാ​ഷ്‌​ട്ര​പ​തി​ക്ക് ഒ​രു​ക്കി​യ​ത്. ക​രി​ക്ക് പു​ഡ്ഡിം​ഗു​മു​ണ്ടാ​യി​രു​ന്നു.

ച​പ്പാ​ത്തി, വെ​ള്ള ക​ട​ല​ക്ക​റി, റാ​ഗി റൊ​ട്ടി, വെ​ജി​റ്റ​ബി​ള്‍ കോ​ലാ​പൂ​രി, മി​ക്സ​ഡ് വെ​ജി​റ്റ​ബി​ള്‍ കി​ച്ച​ടി, തൈ​ര്, പ​പ്പ​ടം, അ​ച്ചാ​ര്‍, വെ​ജി​റ്റ​ബി​ള്‍ സാ​ല​ഡ്, വെ​ജി​റ്റ​ബി​ള്‍ ക​ബാ​ബ്, ചു​വ​ന്ന പ​രി​പ്പ് ഫ്രൈ, ​കൂ​ണ്‍ നെ​യ്യ് റോ​സ്റ്റ്, കാ​പ്സി​ക്കം ബ​ജി എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. കു​മ​ര​ക​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ളാ​യി​രി​ക്കും ത​യാ​റാ​ക്കു​ക.

<b>കാ​യ​ലും ക​ര​യും അ​തീ​വ സു​ര​ക്ഷ​യി​ല്‍</b>

രാ​ഷ്‌​ട്ര​പ​തി​യെ വ​ര​വേ​ല്‍​കാ​ന്‍ കു​മ​ര​ക​ത്ത് കാ​യ​ലി​ലും ക​ര​യി​ലും അ​തീ​വ സു​ര​ക്ഷ ഒ​രു​ക്കി. രാ​ഷ്‌​ട്ര​പ​തി താ​മ​സി​ക്കു​ന്ന താ​ജ് ഹോ​ട്ട​ല്‍, സ​മീ​പ കാ​യ​ല്‍ തീ​രം, സ​ഞ്ചാ​ര പാ​ത​യി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഡോ​ഗ് സ്ക്വാ​ഡ് കു​മ​ര​ക​ത്ത് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​ന്നും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​ക്കും.

സു​ര​ക്ഷാ ചു​മ​ത​ല​ക്ക് 500 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു വി​ന്വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. താ​ജ് ഹോ​ട്ട​ലി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വും ജ​ല​ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു.
കാ​യ​ല്‍ സ​വാ​രി​ക്കാ​യി ര​ണ്ട് ഹൗ​സ് ബോ​ട്ടു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ മാ​ത്ര​മെ കാ​യ​ല്‍ സ​വാ​രി ന​ട​ത്തു​ക​യു​ള്ളു.

<b>കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍</b>

രാ​ഷ്‌​ട്ര​പ​തി​ക്കാ​യി ഹോ​ട്ട​ലി​ന്‍റെ ലോ​ണി​ല്‍ ഇ​ന്ന് രാ​ത്രി കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ക​ഥ​ക​ളി, ഓ​ട്ട​ന്‍​തു​ള്ള​ല്‍, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ​വ രാ​ഷ്‌​ട്ര​പ​തി‌​യു​ടെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് അ​വ​ത​രി​പ്പി​ക്കും.

<b>പാ​ലം റെ​ഡി</b>

നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ണ​ത്താ​റ്റു പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ധൃ​ത​ഗ​തി​യി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. റോ​ഡി​ന്‍റെ അ​വ​സാ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കി. വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി.

 

Kerala

ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത് എ​ച്ച് മാ​ർ​ക്കി​നേ​ക്കാ​ൾ പി​ന്നി​ൽ ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ സ്ഥ​ല​ത്തെ കോ​ൺ​ക്രീ​റ്റ് ത​റ താ​ഴ്ന്നു​പോ​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ. ഹെ​ലി​പ്പാ​ടി​ന്‍റെ ഉ​റ​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​ച്ച് മാ​ർ​ക്കി​നേ​ക്കാ​ൾ പി​ന്നി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത്. പു​തി​യ കോ​ൺ​ക്രീ​റ്റ് ആ​യ​തി​നാ​ൽ അ​ര ഇ​ഞ്ചി​ന്‍റെ താ​ഴ്ച​യു​ണ്ടാ​യി. സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​വി​ടെ നി​ന്ന് ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ ടേ​ക്ക് ഓ​ഫ് ചെ​യ്യി​ല്ലാ​യി​രു​ന്നു​വെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല യാ​ത്ര​യ്ക്കാ​യി ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത് നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​നാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് അ​വ​സാ​ന നി​മി​ഷം ലാ​ൻ​ഡിം​ഗ് സ്ഥ​ലം പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ രാ​വി​ലെ​യാ​ണ് പ്ര​മാ​ട​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഹെ​ലി​പാ​ഡ് ഒ​രു​ക്കി​യ​ത്. ഈ ​കോ​ൺ​ക്രീ​റ്റ് ഉ​റ​യ്ക്കു​ന്ന​തി​ന് മു​ൻ​പേ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ​താ​ണ് ത​റ താ​ഴാ​ൻ കാ​ര​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Kerala

ഹെ​ലി​കോ​പ്റ്റ​ര്‍ ഹെ​ലി​പ്പാ​ഡി​ൽ താ​ഴ്ന്ന സം​ഭ​വം; സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് ഡി​ജി​പി

പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു വ​ന്നി​റ​ങ്ങി​യ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ട​യ​റു​ക​ള്‍ ഹെ​ലി​പാ​ഡി​ലെ കോ​ണ്‍​ക്രീ​റ്റി​ല്‍ താ​ഴ്ന്ന സം​ഭ​വ​ത്തി​ല്‍ ‌യാ​തൊ​രു സു​ര​ക്ഷാ​വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍.

ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ഹെ​ലി​പാ​ഡ് വ​ള​രെ വൈ​കി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ആ ​നി​ശ്ച​യി​ച്ച സ്ഥ​ല​ത്തു​നി​ന്ന് അ​ഞ്ച​ടി മാ​റി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ത് സെ​റ്റാ​വാ​ത്ത കോ​ണ്‍​ക്രീ​റ്റ് ഉ​ള്ള ഭാ​ഗ​ത്താ​യി​പ്പോ​യി. ഇ​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ത് ത​ള്ളി നേ​ര​ത്തേ ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ല​ഞ്ച് അ​ടി മാ​റി​യു​ള്ള സ്ഥ​ല​ത്തേ​ക്ക് നീ​ക്കി​യ​ത്. അ​ല്ലാ​തെ ഹെ​ലി​കോ​പ്റ്റ​റി​നോ രാ​ഷ്ട്ര​പ​തി​യു​ടെ ലാ​ന്‍​ഡിം​ഗി​നോ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി​ഡ​ബ്ല്യു​ഡി​യാ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. എ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച ഇ​ട​ത്താ​ണ് ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കി​യ​തെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​റി​യി​ച്ചു.

രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​വി​ടം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ചെ​ളി​യും പൊ​ടി​പ​ട​ല​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും എ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ​യാ​ണ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്നും പി​ഡ​ബ്ല്യു​ഡി വ്യ​ക്ത​മാ​ക്കി.

 

Kerala

രാ​ഷ്ട്ര​പ​തി സ​ന്നി​ധാ​ന​ത്തെ​ത്തി; അ​യ്യ​പ്പ​നെ ദ​ർ​ശി​ച്ചു

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി. ത​ല​യി​ൽ ഇ​രു​മു​ടി​കെ​ട്ടു​മാ​യി 18-ാം പ​ടി ച​വി​ട്ടി​യ രാ​ഷ്ട്ര​പ​തി, അ​യ്യ​പ്പ​നെ ദ​ർ​ശി​ച്ചു.

ഇ​രു​മു​ടി​കെ​ട്ടു​മാ​യി അം​ഗ​ര​ക്ഷ​ക​രും രാ​ഷ്ട്ര​പ​തി​ക്കൊ​പ്പ​മു​ണ്ട്. രാ​ഷ്ട്ര​പ​തി​യു​ടെ​യും അം​ഗ​ര​ക്ഷ​ക​രു​ടെ​യും ഇ​രു​മു​ടി​ക്കെ​ട്ടു​ക​ൾ മേ​ൽ​ശാ​ന്തി ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് പൂ​ജ​യ്ക്കാ​യി ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് എ​ടു​ത്തു.

പ​മ്പ സ്നാ​ന​ത്തി​ന് ശേ​ഷം പ​മ്പ മേ​ൽ​ശാ​ന്തി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​മു​ടി കെ​ട്ട് നി​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് രാ​ഷ്ട്ര​പ​തി സ​ന്നി​ധാ​ന​ത്തേ​യ്ക്ക് യാ​ത്ര തി​രി​ച്ച​ത്.

ഗ​ണ​പ​തി കോ​വി​ലി​ന് മു​ന്നി​ൽ നി​ന്നും പോ​ലീ​സി​ന്‍റെ ഗൂ​ർ​ഖ ജീ​പ്പി​ലാ​ണ് രാ​ഷ്ട്ര​പ​തി​യും സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ട​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ലാ​യി 20 അം​ഗ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രാ​ഷ്ട്ര​പ​തി​യെ അ​നു​ഗ​മി​ക്കു​ന്ന​ത്.

Kerala

സു​ര​ക്ഷാ വ​ല​യ​ത്തി​ൽ സ​ന്നി​ധാ​നം; രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ വ​ല​യ​ത്തി​ൽ. ഇ​ന്നു രാ​വി​ലെ 10.20ന് ​നി​ല​യ്ക്ക​ലി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ‌്ട്ര​പ​തി​യെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ  നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ വ​ല​യ​ത്തി​ൽ. ഇ​ന്നു രാ​വി​ലെ 10.20ന് ​നി​ല​യ്ക്ക​ലി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ‌്ട്ര​പ​തി​യെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ  നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. 
തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം  പ​മ്പ​യി​ലെ​ത്തു​ന്ന ദ്രൗ​പ​ദി മു​ർ​മു, ത്രി​വേ​ണി​യി​ൽ  കാ​ൽ ക​ഴു​കി ശു​ദ്ധി​വ​രു​ത്തും. ഇ​തി​നാ​യി ത്രി​വേ​ണി പാ​ല​ത്തി​നു സ​മീ​പം ജ​ല​സേ​ച​ന വ​കു​പ്പ് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.  ഇ​വി​ടെ​നി​ന്ന്  പ​മ്പ ഗ​ണ​പ​തി​കോ​വി​ലി​ൽ എ​ത്തി ഇ​രു​മു​ടി​ക്കെ​ട്ട് നി​റ​യ്ക്കും. 
തു​ട​ർ​ന്ന് 11.10ന് ​ഗൂ​ർ​ഖ ജീ​പ്പി​ൽ  സ​ന്നി​ധാ​ന​ത്തേ​ക്കു പു​റ​പ്പെ​ടും. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ലാ​യി 20 അം​ഗ സം​ഘ​മാ​കും അ​നു​ഗ​മി​ക്കു​ക. 11.50ന് ​സ​ന്നി​ധാ​ന​ത്ത് എ​ത്തും. തു​ട​ർ​ന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റി എ​ത്തു​ന്ന രാ​ഷ‌്ട്ര​പ​തി​യെ ദേ​വ​സ്വം ബോ​ർ​ഡ് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും.  
12.20ന് ​അ​യ്യ​പ്പ​ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​പൂ​ജ​യും ക​ണ്ടു തൊ​ഴു​ത​ശേ​ഷം ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​ല​യ്ക്ക​ലി​ലേ​ക്ക് മ​ട​ങ്ങും. 4.20ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

Kerala

രാ​ഷ്ട്ര​പ​തി ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും; ശ​ബ​രി​മ​ല ദ​ർ​ശ​നം ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. വൈ​കി​ട്ട്‌ 6.20ന്‌ ​തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഇ​ന്ന്‌ രാ​ജ്‌​ഭ​വ​നി​ൽ ത​ങ്ങും. ബു​ധ​നാ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.20ന്‌ ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന്‌ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്‌​റ്റ​റി​ൽ പു​റ​പ്പെ​ട്ട്‌ 10.20ന്‌ ​നി​ല​ക്ക​ൽ ഹെ​ലി​പാ​ഡി​ലെ​ത്തും. റോ​ഡു മാ​ർ​ഗം പ​മ്പ​യി​ലും തു​ട​ർ​ന്ന്‌ ശ​ബ​രി​മ​ല​യി​ലും എ​ത്തും.

പ​ക​ൽ 11.55മു​ത​ൽ 12.25 വ​രെ രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലു​ണ്ടാ​കും. വൈ​കി​ട്ട്‌ 5.30ന്‌ ​ദ്രൗ​പ​ദി മു​ർ​മു രാ​ജ്‌​ഭ​വ​നി​ൽ മ​ട​ങ്ങി​യെ​ത്തും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്‌ ​രാ​ജ്‌​ഭ​വ​ൻ വ​ള​പ്പി​ൽ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം​ചെ​യ്യും. 12.20ന്‌ ​ശി​വ​ഗി​രി​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു മ​ഹാ​സ​മാ​ധി​യു​ടെ ശ​താ​ബ്ദി പ​രി​പാ​ടി​യും വൈ​കി​ട്ട്‌ 4.15ന്‌ ​പാ​ലാ സെ​ന്‍റ് തോ​മ​സ്‌ കോ​ള​ജി‍​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പ​ന​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ 12.10ന്‌ ​എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ്‌ കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നും രാ​ഷ്ട്ര​പ​തി ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ൽ ഇ​ന്നു ന​ട​ക്കും.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്‌​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും അ​വ​സാ​ന​ഘ​ട്ട ട്ര​യ​ൽ ന​ട​ത്തു​ക. രാ​ഷ്‌​ട്ര​പ​തി യാ​ത്ര ചെ​യ്യു​ന്ന ഗൂ​ർ​ഖ വാ​ഹ​ന​ത്തി​ൽ നി​ശ്‌​ച​യി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളെ ക​യ​റ്റി പ​മ്പ​യി​ൽ നി​ന്ന്‌ സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​ച്ചും ഓ​ടി​ച്ചു​നോ​ക്കും.

Kerala

രാ​ഷ്‌​ട്ര​പ​തി​യെ വ​ര​വേ​ല്‍​ക്കാ​ന്‍ കോ​ട്ട​യം ഒ​രു​ങ്ങു​ന്നു

കോ​ട്ട​യം: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ കോ​ട്ട​യം ഒ​രു​ങ്ങു​ന്നു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 22നു ​കേ​ര​ള​ത്തി​ലെ​ത്തും.

കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ കു​മ​ര​ക​ത്താ​യി​രി​ക്കും താ​മ​സം. കു​മ​ര​കം ടാ​ജ് ഹോ​ട്ട​ലാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 24 വ​രെ രാ​ഷ്‌​ട്ര​പ​തി കേ​ര​ള​ത്തി​ലു​ണ്ടാ​കും. 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി റോ​ഡ് മാ​ര്‍​ഗം കു​മ​ര​ക​ത്തേ​ക്കും ഹെ​ലി​കോ​പ്റ്റ​റി​ല്‍ പാ​ലാ​യി​ലേ​ക്കും പോ​കും. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു മു​ന്നി​ലെ മൈ​താ​ന​ത്തോ പ്ര​ധാ​ന ഗ്രൗ​ണ്ടി​ലോ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങും.

രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്നു​ള്ള സു​ര​ക്ഷാ പ്ര​തി​നി​ധി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തും. ജി​ല്ലാ​ത​ല​ത്തി​ല്‍ പോ​ലീ​സ് ഇ​തി​നാ​യി ഒ​ന്നി​ലേ​റെ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും. പോ​ലീ​സ്, ഫ​യ​ര്‍, ആ​രോ​ഗ്യം, വൈ​ദ്യു​തി, പി​ആ​ര്‍​ഡി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ത​ല യോ​ഗ​വും ചേ​രും.

National

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ശ​ബ​രി​മ​ല​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്നു. ഓ​ക്ടോ​ബ​ർ 22നാ​ണ് രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 24 വ​രെ രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ൽ തു​ട​രും.

നേ​ര​ത്തെ ഒ​ക്ടോ​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ രാ​ഷ്ട്ര​പ​തി ഭ​വ​നെ അ​റി​യി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ർ 16നാ​ണ് തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ക.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മേ​യി​ൽ രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Movies

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​നി മോ​ഹ​ൻ​ലാ​ലി​ന് പ​ക​രം ആ​രു​വ​രും? "അ​മ്മ’ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ചു

മ​ല​യാ​ള സി​നി​മ​യു​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്കു​ള​ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ൾ‌ സ​മ​ർ​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് പേ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് 11 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം 24നാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി. ജൂ​ലൈ 31ന് ​അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 15നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ പേ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഇ​ട​വേ​ള ബാ​ബു തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ നാ​ല് സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്കാ​ണ്. പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ മ​റ്റു സ്ഥാ​ന​ങ്ങ​ൾ എ​ല്ലാം ജ​ന​റ​ൽ സീ​റ്റു​ക​ളും ആ​ണ്.

മ​റ്റു സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ത്വം ഇ​ല്ലാ​ത്ത ആ​ളു​ക​ൾ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​കു​ക. മാ​ർ​ച്ച് 31 വ​രെ സം​ഘ​ട​ന​യി​ൽ കു​ടി​ശ്ശി​ക ഇ​ല്ലാ​ത്ത ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാം. ഇ​ന്ന് രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കി​ട്ട് നാ​ലു​മ​ണി​വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.


Latest News

Up