Kerala
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി.
District News
വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ടാര്‍മാക് ഒഡിസി എന്ന പേരില്‍ ഓഫ്റോഡിംഗ് വിഷയത്തെ ആസ്പദമാക്കി സാങ്കേതിക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം, എഎസ്എംഇ, ഇന്‍വിക്ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
സാഹസിക ഡ്രൈവിംഗിന്റെയും ഓട്ടോമോട്ടീവ് എന്ജിനിയറിംന്റെയും സാങ്കേതികവശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്പശാല വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അറിവും പ്രചോദനവും പകരുന്നതായി. പ്രശസ്ത ഓഫ്റോഡിംഗ് വിദഗ്ധനും ട്രെയിനറുമായ ഡോ. വി.പി. മുഹമ്മദ് ഫഹദ് റിസോഴ്സ് പേഴ്സണായിരുന്നു. ഓഫ്റോഡ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വങ്ങള്‍, വാഹനങ്ങളുടെ മെക്കാനിക്കല്‍ സജ്ജീകരണങ്ങള്‍, ടയര്‍ പ്രഷര്‍ മാനേജ്മെന്റ്, ട്രാക്ഷന്‍ നിയന്ത്രണം, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ വാഹനം നിയന്ത്രിക്കുന്നതിലെ ശാസ്ത്രീയ സമീപനവും യാഥാര്‍ഥ്യ പൂര്‍ണമായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ. ഷണ്മുഖേഷ്, ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എസ്. അരവിന്ദ്, ഡോ. ലീബ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
District News
മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ഭാവി വികസനപാത നിശ്ചയിക്കുന്നതിനായി മണ്ഡലം ശില്പശാല സംഘടിപ്പിച്ചു. വിവിധ പദ്ധതികളെക്കുറിച്ച് സംബന്ധിച്ച് ലാൻഡ് യൂസ് ബോഡ് കമ്മീഷണർ യാസ്മിൻ ടി. റഷീദ്, നേമം ബിഡിഒ അജയഘോഷ്, കില ഡയറക്ടർ ജനറൽ എ. നിസാമുദീൻ എന്നിവർ വിശദീകരിച്ചു.
ചർച്ചകളുടെയും വാർഡ് മെമ്പർമാർ നൽകിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂവിനിയോഗ ബോർഡ് മണ്ഡലത്തിന്റെ വികസന രേഖ തയാറാക്കും. തുടർന്നു വിവിധ വകുപ്പുകളുടെ സഹായത്തോടെ എല്ലാ വാർഡുകളിലും അടുത്ത പത്തു വർഷകാലമെങ്കിലും മുൻകൂട്ടി കണ്ടുകൊണ്ടുള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും സംഘാടകർ വ്യക്തമാക്കി.
District News
ചെറുപുഴ: അരവഞ്ചാൽ ജെസിഐ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് "യുവ 26' എന്ന പേരിൽ യുവജനങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു.മാക്സ് മൈൻഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നടത്തിയ യുവജന ശാക്തീകരണ പരിപാടിയിൽ ജെസിഐ പ്രസിഡന്റ് ഷൈമ ദീപു അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ഇലക്ട് ഡോ. ആശാദേവി, ഡോ. സോണി തോമസ്, സന്തോഷ്, ഡോ. നിത, രശ്മി ധനീഷ് എന്നിവർ പ്രസംഗിച്ചു.ജെസിഐ അംഗങ്ങളും വിദ്യാർഥികളും പങ്കെടുത്തു. ശില്പശാലയിൽ ടൈം മാനേജ്മെന്റ് എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് നിസാബ് ക്ലാസ് നയിച്ചു.
Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
District News
കൊച്ചി: അന്തര്‍ദേശീയ ബ്രെയ്ലി ദിനാചരണത്തോടനുബന്ധിച്ച് ലിസി മെഡിസിറ്റി നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും സാങ്കേതികതയുടെ പങ്ക് സംബന്ധിച്ച ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ കാഴ്ചപരിമിതരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള തടസങ്ങള്‍ അഭിസംബോധന ചെയ്യുക എന്നിങ്ങനെയുള്ള ഈ വര്‍ഷത്തെ ബ്രെയ്ലി ദിനത്തിന്റെ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടി ലിസി ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. റെജു കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപിക ജിജി സുനില്‍ മുഖ്യപ്രഭാഷണം നടത്തി.
ലിസി മെഡിസിറ്റി നേത്രരോഗ വിഭാഗത്തിലെ ഡോ. സനിത സത്യന് ബ്രെയില്ദിന സന്ദേശം നല്കി. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളായ അശ്വിനി കെ. കിനി, അനെറ്റ്, ആന്റണി എന്നിവര്‍ പഠനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ വിശദീകരിച്ചു. തുടര്‍ന്ന് ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അധ്യാപകന് സുനില്‍ ഡിസെബിലിറ്റി എറ്റിക്വേറ്റ് എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന ക്ലാസ് നടത്തി. ലിസി മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ്, സിസ്റ്റര്‍ ടീമ എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്രീയ ബ്രെയ്ലി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ ലിസി നഴ്സിംഗ് കോളജിലെ ദേവിക, സാന്ദ്ര എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
District News
മാന്നാർ: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എംഒസിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്നായി എഴുത്തിന്റെയും സാഹിത്യത്തിന്റെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം പേർ സംബന്ധിച്ചു.
എംഒസി പബ്ലിക്കേഷൻ അധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ ലോകത്ത് 50 വർഷം പൂർത്തീകരിച്ച പ്രമുഖ കഥാകൃത്ത് ജോൺ സാമുവലിനെ സമ്മേളനത്തിൽ ആദരിച്ചു. ഡോ. മാത്യു ഡാനിയൽ ക്രിസ്തുദർശനം സാഹിത്യത്തിൽ വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത കഥാകൃത്ത് അയ്മനം ജോൺ കഥയെഴുത്തിന്റെ വഴികൾ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണവും തുടർന്ന് സംവാദവും നടന്നും.
ഫാ. ജോൺ സ്സീബാ,ഫാ. രെജു പി. കോശി, ഡോ. ജേക്കബ് മണ്ണുംമുട്, ഷിൻസ് പീറ്റർ, ലിലിറ്റ് ആൻ വർഗീസ്, ആൻസി ജയിംസ്, ഏബൽ ജോൺസൺ, ജോയൽ ജോർജുകുട്ടി, സുനി സോളൂ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന സെഷനിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും യുവ എഴുത്തുകാരെയും ആദരിച്ചു. ഫാ. ഡോ. റജി മാത്യൂസ്, ഡോ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ, ഫാ. യൂഹാനോൻ, ബേബി ജോൺ താമരവേലിൽ, രഞ്ജു പി. മാത്യു, വി.എഫ്. ബാബു,സി.സി. ചെറിയാൻ, ജോസ് ചെമ്മണ്, കോന്നിയൂർ എം.എം.പി, അഡ്വ. വർഗീസ് പി. തോമസ്, പ്രീത് ചന്ദനപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
Business
പീരുമേട്: പ്രോലിനോവ നെറ്റ് വര്‍ക്കും പീരുമേട് ഡവലപ്പമെന്റ് സൊസൈറ്റിയും സംയുക്തമായി ഇന്റർനാഷണല്‍ പാര്‍ട്ണേഴ്സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാബു ജോണ്‍ അധ്യക്ഷത വഹിച്ചു.
പ്രോലിനോവ ഇന്റർനാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശെഷ വെട്ടി സിംഗാ, ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. 40 രാജ്യങ്ങളില്‍ നി്ന്നുള്ള പ്രതിനിധികള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.
District News
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ ശാസ്ത്രസര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ സി.പി. വിജയന് ഓണ്‍ലൈനായി ശിൽപശാല ഉദ്ഘാടനം ചെയ്തു.
ഐസിഎംആര്‍ എമിറിറ്റസ് സയന്റിസ്റ്റ് ടി.കെ. സുമ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല റജിസ്ട്രാര്‍ എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രഫ. തോമസ് മാത്യു, അസി. പ്രഫ. വി.ആര്. ജിഷാറാജ് എന്നിവര്‍ പങ്കെടുത്തു. പോണ്ടിച്ചേരി ജിപ്മര്‍ പ്രഫസര്‍മാരായ എന്‍. സുകുമാരന്‍ നായര്‍, കെ.ടി. ഹരിചന്ദ്രകുമാര്‍, ജി. പ്രഭാവതി എന്നിവര്‍ മുഖ്യ ട്രെയിനര്‍മാരായിരുന്നു.
District News
തലയോലപ്പറമ്പ്: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീമിഷനും സംയുക്തമായിവിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കോട്ടുകാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ പി.ജി. റെജി, ബ്ലോക്ക് മെംബർമാരായ സെലീനാമ്മ ജോർജ്, ശ്രുതി ദാസ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് നയന ബിജു, തലയോലപ്പറമ്പ് പഞ്ചായത്തംഗം അനി ചള്ളാങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Kerala
തൃശൂര്‍: ടൈ കേരളയും മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഫാം അസ് ആൻ എന്റര്‍പ്രൈസ്’ ഏകദിന ശില്‍പ്പശാല മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ കാമ്പസില്‍ നടന്നു.
കര്‍ഷകരെയും ഗവേഷകരെയും ബിസിനസ് നേതാക്കളെയും ഒരു വേദിയിലെത്തിച്ച ശില്‍പ്പശാല കാര്‍ഷിക മേഖലയ്ക്ക് പുതിയ പ്രതീക്ഷകളാണ് പകരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൈനടി പ്ലാന്റേഷന് ഉടമ റോഷന് കൈനടി അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് മുഖ്യാതിഥിയായിരുന്നു.
University News
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസിന്റെ നേതൃത്വത്തില്‍ ജീനോമിക്, ട്രാന്‍സ്ക്രിപ്റ്റോമിക് ഡാറ്റാ വിശകലനം എന്ന വിഷയത്തില്‍ നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ് സംഘടിപ്പിക്കും. രാത്രി 7.30 മുതല്‍ 8.30 വരെയാണ് സമയം. രാഷ്ട്രിയ ഉച്ചതര്‍ ശിക്ഷാ അഭിയാന് 2.0 പ്രോജക്ട് 09ന്റെ ഭാഗമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് റിസര്‍ച്ച് സ്കീമിന്റെ സഹകരണത്തോടെയാണ് വര്‍ക്ക്ഷോപ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാവുന്ന ഈ വര്‍ക്ക്ഷോപ്പിന് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും 500 രൂപ, അധ്യാപകര്‍ക്കു 1000 രൂപ എന്നിങ്ങനെയാണ് ഫീസ്. രജിസ്ട്രേഷന് അവസാന തീയതി ഇന്നാണ്. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/R1nrBu7hs3QFHsVh6
9446316905, ഇമെയില്‍ [email protected]
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്:sts.mgu.ac.in, ഫോണ്‍: 9447723704; 04812733374
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്സ്) (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ ആറു മുതല്‍ നടക്കും.
എംഎ, എംഎസ്സി, എംകോം അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് (2001 നു മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍, 2002 നു മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) ജനുവരി 2025 പരീക്ഷകള്‍ നവംബര്‍ 19 മുതല്‍ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) ഡിഡിഎംസിഎ (2016 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.