x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു


Published: January 7, 2026 08:28 AM IST | Updated: January 7, 2026 08:28 AM IST

കൊ​ച്ചി: അ​ന്ത​ര്‍​ദേ​ശീ​യ ബ്രെ​യ്‌​ലി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലി​സി മെ​ഡി​സി​റ്റി നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ശാ​ക്തീ​ക​ര​ണ​ത്തി​ലും സാ​ങ്കേ​തി​ക​ത​യു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ കാ​ഴ്ച​പ​രി​മി​ത​രു​ടെ പ്ര​വേ​ശ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ല​ഭ്യ​ത​യി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ബ്രെ​യ്‌​ലി ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ലി​സി ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ജു ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി സു​നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ലി​സി മെ​ഡി​സി​റ്റി നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ. ​സ​നി​ത സ​ത്യ​ന്‍ ബ്രെ​യി​ല്‍​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ശ്വി​നി കെ. ​കി​നി, അ​നെ​റ്റ്, ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ സു​നി​ല്‍ ഡി​സെ​ബി​ലി​റ്റി എ​റ്റി​ക്വേ​റ്റ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി. ലി​സി മെ​ഡി​സി​റ്റി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ്, സി​സ്റ്റ​ര്‍ ടീ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ന്താ​രാ​ഷ്ട്രീ​യ ബ്രെ​യ്‌​ലി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ലി​സി ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ ദേ​വി​ക, സാ​ന്ദ്ര എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Tags : nattu vishesham Educationa workshop

Recent News

Up