മാന്നാർ: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എംഒസിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്നായി എഴുത്തിന്റെയും സാഹിത്യത്തിന്റെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം പേർ സംബന്ധിച്ചു.
എംഒസി പബ്ലിക്കേഷൻ അധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ ലോകത്ത് 50 വർഷം പൂർത്തീകരിച്ച പ്രമുഖ കഥാകൃത്ത് ജോൺ സാമുവലിനെ സമ്മേളനത്തിൽ ആദരിച്ചു. ഡോ. മാത്യു ഡാനിയൽ ക്രിസ്തുദർശനം സാഹിത്യത്തിൽ വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത കഥാകൃത്ത് അയ്മനം ജോൺ കഥയെഴുത്തിന്റെ വഴികൾ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണവും തുടർന്ന് സംവാദവും നടന്നും.
ഫാ. ജോൺ സ്സീബാ,ഫാ. രെജു പി. കോശി, ഡോ. ജേക്കബ് മണ്ണുംമുട്, ഷിൻസ് പീറ്റർ, ലിലിറ്റ് ആൻ വർഗീസ്, ആൻസി ജയിംസ്, ഏബൽ ജോൺസൺ, ജോയൽ ജോർജുകുട്ടി, സുനി സോളൂ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന സെഷനിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും യുവ എഴുത്തുകാരെയും ആദരിച്ചു. ഫാ. ഡോ. റജി മാത്യൂസ്, ഡോ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ, ഫാ. യൂഹാനോൻ, ബേബി ജോൺ താമരവേലിൽ, രഞ്ജു പി. മാത്യു, വി.എഫ്. ബാബു,സി.സി. ചെറിയാൻ, ജോസ് ചെമ്മണ്, കോന്നിയൂർ എം.എം.പി, അഡ്വ. വർഗീസ് പി. തോമസ്, പ്രീത് ചന്ദനപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Literary Workshop