വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ടാര്‍മാക് ഒഡിസി എന്ന പേരില്‍ ഓഫ്റോഡിംഗ് വിഷയത്തെ ആസ്പദമാക്കി സാങ്കേതിക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം, എഎസ്എംഇ, ഇന്‍വിക്ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
സാഹസിക ഡ്രൈവിംഗിന്റെയും ഓട്ടോമോട്ടീവ് എന്ജിനിയറിംന്റെയും സാങ്കേതികവശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്പശാല വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അറിവും പ്രചോദനവും പകരുന്നതായി. പ്രശസ്ത ഓഫ്റോഡിംഗ് വിദഗ്ധനും ട്രെയിനറുമായ ഡോ. വി.പി. മുഹമ്മദ് ഫഹദ് റിസോഴ്സ് പേഴ്സണായിരുന്നു. ഓഫ്റോഡ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വങ്ങള്‍, വാഹനങ്ങളുടെ മെക്കാനിക്കല്‍ സജ്ജീകരണങ്ങള്‍, ടയര്‍ പ്രഷര്‍ മാനേജ്മെന്റ്, ട്രാക്ഷന്‍ നിയന്ത്രണം, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ വാഹനം നിയന്ത്രിക്കുന്നതിലെ ശാസ്ത്രീയ സമീപനവും യാഥാര്‍ഥ്യ പൂര്‍ണമായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ. ഷണ്മുഖേഷ്, ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. എസ്. അരവിന്ദ്, ഡോ. ലീബ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.