Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegations

Malappuram

റോ​ഡ് ടാ​റിം​ഗിൽ അ​ഴി​മ​തി ആ​രോ​പ​ണം: പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​വൃ​ത്തി ത​ട​ഞ്ഞു

നി​ല​ന്പൂ​ർ: പാ​ത്തി​പ്പാ​റ-​ഏ​നാ​ന്തി റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ൽ അ​ശാ​സ്ത്രീ​യ​ത​യും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റീ ​ടാ​റിം​ഗ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കൈ​കൊ​ണ്ട് ചി​ക​ഞ്ഞ​പ്പോ​ൾ ടാ​ർ ചെ​യ്ത ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​പോ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

മ​ണ്ണി​ട്ട് അ​തി​ന് മു​ക​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് ടാ​റിം​ഗ് പൊ​ളി​യാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി. റീ ​ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം റോ​ഡ് റീ ​ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ന്നും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചു. പാ​ത്തി​പ്പാ​റ- ഏ​നാ​ന്തി ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ നാ​ള​ത്തെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ബാ​വ പെ​രും​പ​ന​ച്ചി, മു​സ്ത​ഫ ഗ​നി പു​ലി​ക്കു​ന്നേ​ൽ, നൗ​ഷാ​ദ്, അ​ഷ​റ​ഫ്, കി​രാ​ദാ​സ്, മു​നീ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Kerala

ആ​രോ​പ​ണ​ങ്ങ​ൾ ​തകർന്നു ത​രി​പ്പ​ണ​മാ​യി: മ​ന്ത്രി രാ​ജേ​ഷ്

തൃ​​​​ശൂ​​​​ർ: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടു​​​​കൂ​​​​ടി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്നു​​​​ത​​​​രി​​​​പ്പ​​​​ണ​​​​മാ​​​​യെ​​​​ന്നു മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ്. പാ​​​​റ​​​​പ്പു​​​​റ​​​​ത്ത് ചി​​​​ല്ലു​​​​പാ​​​​ത്രം വീ​​​​ണു​​​​ട​​​​ഞ്ഞ പോ​​​​ലെ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ അ​​​​വ​​​​ർ​​​​ക്ക് മ​​​​റ്റൊ​​​​ന്നും പ​​​​റ​​​​യാ​​​​നി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഒ​​​​രു അ​​​​വി​​​​ശ്വാ​​​​സം​​​​പോ​​​​ലും കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം അ​​​​ത്ര​​​​യും ആ​​​​ർ​​​​ജി​​​​ച്ചു​​​​വെ​​​​ന്ന​​​​താ​​​​ണ് അ​​​​തി​​​​ന്‍റെ അ​​​​ർ​​​​ഥം. ത​​​​ട്ടി​​​​ക്കൂ​​​​ട്ട് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച് പ്ര​​​​തി​​​​ക​​​​ള്‍ വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു​​​​പോ​​​​ക​​​​ട്ടെ എ​​​​ന്ന​​​​താ​​​​ണോ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

അ​​​​ന്വേ​​​​ഷ​​​​ണം ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ലാ​​​​യാ​​​​ല്‍ പോ​​​​റ്റി​​​​യി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന ഭ​​​​യ​​​​മാ​​​​ണു സ​​​​ഭ​​​​യി​​​​ല്‍ കോ​​​​പ്രാ​​​​യം കാ​​​​ണി​​​​ക്കാ​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ത്യം മു​​​​ഖ​​​​ത്ത​​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും ക​​​​ണ്ണ​​​​ട​​​​ച്ച് ഇ​​​​രു​​​​ട്ടാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ദേ​​​​വ​​​​സ്വം ബെ​​​​ഞ്ചി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​ണു താ​​​​നെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ വി​​​​ചാ​​​​ര​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

ബ​ലൂ​ചി​സ്ഥാ​ൻ ആ​ക്ര​മ​ണം: പാ​ക് ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ബ​ലൂ​ചി​സ്ഥാ​നി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണം ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പാക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ്വ​ന്തം ആ​ഭ്യ​ന്ത​ര പ​രാ​ജ​യ​ങ്ങ​ളി​ൽനിന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇസ്‌ലാ​മാ​ബാ​ദ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ ചൂണ്ടിക്കാട്ടി.
പാ​ക് സൈ​ന്യ​വും ആ​ഭ്യ​ന്ത​രമ​ന്ത്രി മു​ഹ്സി​ൻ ന​ഖ്‌​വി​യും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ ആ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓ​രോ ത​വ​ണ അ​ക്ര​മസം​ഭ​വ​ങ്ങ​ൾ അരങ്ങേറുമ്പോഴും ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് പാക്കി​സ്ഥാ​ന്‍റെ സ്ഥി​രം ത​ന്ത്ര​മാ​ണെ​ന്ന് അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.
ബ​ലൂ​ചി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു പ​ക​രം, അ​വി​ടെ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും മ​റ​ച്ചുവയ്ക്കാനാണ് പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്ന​ത്. സ്വ​ന്തം രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല പാ​ലി​ക്കു​ന്ന​തി​ലു​ണ്ടാ​യ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം അടിസ്ഥാനമില്ലാത്ത ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

സം​ഘ​ർ​ഷം രൂ​ക്ഷം

സാ​ധാ​ര​ണ​ക്കാ​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ച​ന്ത​ക​ളി​ലും ക​യ​റി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ അ​വ​ർ മ​നു​ഷ്യ​ക​വ​ച​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചെന്ന് പാക് മന്ത്രി ത​ലാ​ൽ ചൗ​ധ​രി പറഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ​ലൂ​ചി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ 48 പേ​ർ കൊ​ല്ല​പ്പെ​ട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.

സേനയെ ലക്ഷ്യമിട്ട് ആക്രമണം

ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി ആ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹെ​റോ​ഫ് എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ഗ്വാ​ദ​ർ, ക്വ​റ്റ തു​ട​ങ്ങി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷാ സേ​ന​യെ ല​ക്ഷ്യം വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​തേ​സ​മ​യം, തി​രി​ച്ച​ടി​യി​ൽ നൂ​റി​ല​ധി​കം വി​ഘ​ട​ന​വാ​ദി​ക​ളെ വ​ധി​ച്ച​താ​യി പാ​ക് സൈ​ന്യ​വും അ​വ​കാ​ശ​പ്പെ​ടു​ന്നു.
സ്വാ​ഭാ​വി​ക വി​ഭ​വ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണെ​ങ്കി​ലും പാ​കി​സ്ഥാ​നി​ലെ ഏ​റ്റ​വും ദ​രി​ദ്ര​മാ​യ പ്ര​വി​ശ്യ​യാ​ണ് ബ​ലൂ​ചി​സ്ഥാ​ൻ. ദ​ശ​ക​ങ്ങ​ളാ​യി ഇ​വി​ടെ സ്വ​യം​ഭ​ര​ണ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നുവ​രി​ക​യാ​ണ്.

Kerala

സുകുമാരൻ നായർക്കും വെള്ളപ്പള്ളിക്കുമെതിരേ നിരവധി കേസുകളുണ്ടെന്നു വിദ്യാസാഗർ

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്‍റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.

സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്‍റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്‍റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.

Kerala

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു തെ​​​ളി​​​ഞ്ഞു: കോ​​​ൺ​​​ഗ്ര​​​സ്

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു തെ​​​ളി​​​ഞ്ഞെ​​​ന്നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്.

പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഡി​​​വൈ​​​എ​​​സ്പി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.

സി​​​പി​​​എ​​​മ്മി​​​നെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ഇ​​​ല്ലാ​​​താ​​​ക്കും. കോ​​​ഴ​​​വാ​​​ങ്ങി​​​യ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ജാ​​​ഫ​​​റി​​​ന്‍റെ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

ജാ​​​ഫ​​​റി​​​ന് 50 ല​​​ക്ഷം ല​​​ഭി​​​ച്ചെ​​​ന്ന​​​തു വ്യ​​​ക്ത​​​മാ​​​ണ്. രാ​​ഷ്‌​​ട്രീ​​യ​​​ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ ത​​​രി​​​ന്പെ​​​ങ്കി​​​ലും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നെ​​​ങ്കി​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം സി​​​പി​​​എം രാ​​​ജി​​​വ​​​യ്ക്ക​​​ണമെന്നും അ ദ്ദേഹം പറഞ്ഞു.

National

സീ​റ്റൊ​ന്നി​ന് 50 ല​ക്ഷം; അശോക് ച​വാ​നെ​തി​രേ ആ​രോ​പ​ണം

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടുപ്പി​​​​ൽ ബി​​​​ജെ​​​​പി സീ​​​​റ്റ് ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം. മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വും മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ അ​​​​ശോ​​​​ക് ച​​​​വാ​​​​ൻ സീ​​​​റ്റ് ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

മ​​​​റാ​​​​ഠ്‌​​വാ​​​​ഡ മേ​​​​ഖ​​​​ല​​​​യി​​​​ലെ നാ​​​​ന്ദേ​​​​ഡി​​​​ൽ 50 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്ക് സീ​​​​റ്റ് വി​​​​റ്റ​​​​താ​​​​യി ദീ​​​​ർ​​​​ഘ​​​​കാ​​​​ലം അ​​​​നു​​​​യാ​​​​യി​​​​യാ​​​​യി​​​​രു​​​​ന്ന ഭാ​​​​നു​​​​സിം​​​​ഗ് റാ​​​​വ​​​​ത്ത് പറഞ്ഞു.

ച​​​​വാ​​​​ൻ ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ 29 മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​പ​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് 15നു ന​​​​ട​​​​ക്കും.

National

മതപരിവർത്തന ആരോപണം; യുപിയിൽ വീണ്ടും അറസ്റ്റ്

കാ​​​​​ൺ​​​​​പുർ: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് യു​​​​​പി​​​​​യി​​​​​ൽ പാ​​​​​സ്റ്റ​​​​​റെ​​​​​യും മ​​​​​ക​​​​​നെ​​​​​യും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഫ​​​​​ത്തേ​​​​​പു​​​​​രി​​​​​ലെ പ​​​​​ള്ളി​​​​​യി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നി​​​​​ടെ​​ പാ​​​​​സ്റ്റ​​​​​ർ ഡേ​​​​​വി​​​​​ഡ് ഗ്ലാ​​​​​ഡി​​​​​യൻ (60)​​​​​ മ​​​​​ക​​​​​ൻ അ​​​​​ഭി​​​​​ഷേ​​​​​ക് എന്നിവരെയാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഹൈ​​​​​ന്ദ​​​​​വ​​​​​ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളാ​​​​​യ സ്ത്രീ​​​​​ക​​​​​ളെ പ​​​​​ണ​​​​​വും മ​​​​​റ്റും വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത് മ​​​​​തം​​ മാ​​​​​റ്റു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നേ​​​​​ര​​​​​ത്തേ പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് പാ​​​​​സ്റ്റ​​​റെ​​​യും മ​​​ക​​​നെ​​​യും പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​നം ​​വ​​​​​ള​​​​​ഞ്ഞ​​​​​ത് സം​​​​​ഘ​​​​​ർ​​​​​ഷാ​​​വ​​​സ്ഥ ​​സൃ​​​​​ഷ്‌​​​ടി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​​​രു​​​​​വ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​യി.

നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രോ​​​​​പി​​​​​ച്ച് ബ​​​​​ജ്‌​​​രം​​​​​ഗ് ദ​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം പ​​​​​ള്ളി​​​​​ക്കു​​​​​ മു​​​​​ന്പി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു​​​​​വെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി​​​​​ഷേ​​​​​ധം ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 150ഓ​​​​​ളം പേ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

National

ആരവല്ലി ഖനനാനുമതി;ആരോപണം നിഷേധിച്ച് കേന്ദ്രം

ന്യൂ​​​​​ഡ​​​​​ല്‍ഹി: ഡ​​​​​ല്‍ഹി, ഹ​​​​​രി​​​​​യാ​​​​​ന, രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍, ഗു​​​​​ജ​​​​​റാ​​​​​ത്ത് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ വ്യാ​​​​​പി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ര​​​​​വ​​​​​ല്ലി മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ള്‍ ഒ​​​​​രു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും നേ​​​​​രി​​​​​ടു​​​​​ന്നി​​​​​ല്ലെ​​​​​ന്നു കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​ര്‍.

വ​​​​​ന​​​​​വ​​​​​ത്ക​​​ര​​​​​ണം, പ​​​​​രി​​​​​സ്ഥി​​​​​തി ലോ​​​​​ല മേ​​​​​ഖ​​​​​ല സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ജ്ഞാ​​​​​പ​​​​​നം, ഖ​​​​​ന​​​​​ന-​​​നി​​​​​ര്‍മാ​​​​​ണ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ നി​​​​​രീ​​​​​ക്ഷ​​​​​ണം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ മ​​​​​ല​​​​​നി​​​​​ര​​​​​യു​​​​​ടെ സ്വാഭാ​​​​​വി​​​​​ക ​​​​​പ്ര​​​​​കൃ​​​​​തി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും പ​​​​​രി​​​​​സ്ഥി​​​​​തി-​​​വ​​​​​നം മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ആ​​​​​ര​​​​​വ​​​​​ല്ലി മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പു​​​​​തി​​​​​യ നി​​​​​ര്‍വ​​​​​ച​​​​​നം വ​​​​​ന്‍തോ​​​​​തി​​​​​ലു​​​​​ള്ള ഖ​​​​​ന​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ര്‍ന്നാ​​​​​ണു വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട തെ​​​​​റ്റാ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര പ​​​​​രി​​​​​സ്ഥി​​​​​തി മ​​​​​ന്ത്രി ഭൂ​​​​​പേ​​​​​ന്ദ്ര യാ​​​​​ദ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളു​​​​​ടെ മൊ​​​​​ത്തം വി​​​​​സ്തീ​​​​​ര്‍ണം 1.47 ല​​​​​ക്ഷം ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ണ്. ഇ​​​​​തി​​​​​ല്‍ 0.19 ശ​​​​​ത​​​​​മാ​​​​​നം സ്ഥ​​​​​ല​​​​​ത്തു​​ മാ​​​​​ത്ര​​​​​മാ​​​​​ണ് ഖ​​​​​ന​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​ത്-​​​​​ പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ളി​​​​​ലെ സു​​​​​ന്ദ​​​​​ര​​​​​വ​​​​​ന​​​​​ത്തി​​​​​ല്‍ പ്രോ​​​​​ജ​​​​​ക്‌​​​ട് എ​​​​​ലി​​​​​ഫ​​​​​ന്‍റ് ആ​​​​​ന്‍ഡ് നാ​​​​​ഷ​​​​​ണ​​​​​ല്‍ ടൈ​​​​​ഗ​​​​​ര്‍ ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍ അ​​​​​ഥോ​​​​​റി​​​റ്റി യോ​​​​​ഗ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ര​​​​​വ​​​​​ല്ലി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പു​​​​​തി​​​​​യ നി​​​​​ര്‍വ​​​​​ച​​​​​ന​​​​​ത്തി​​​​​നാ​​​​​യി കേ​​​​​ന്ദ്ര ​​പ​​​​​രി​​​​​സ്ഥി​​​​​തി-​​​വ​​​​​നം മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ല്‍ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ക​​​​​മ്മി​​​​​റ്റി സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ശി​​​​​പാ​​​​​ര്‍ശ​​​​​ക​​​​​ള്‍ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ന​​​​​വം​​​​​ബ​​​​​ര്‍ അ​​​​​വ​​​​​സാ​​​​​നം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു വി​​​​​വാ​​​​​ദം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.

ആ​​​​​ര​​​​​വ​​​​​ല്ലി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ​​​​​മീ​​​​​പ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ താ​​​​​ഴ്ന്ന നി​​​​​ര​​​​​പ്പി​​​​​ല്‍നി​​​​​ന്ന് 100 മീ​​​​​റ്റ​​​​​റോ അ​​​​​തി​​​​​ലേ​​​​​റെ​​​​​യോ ഉ​​​​​യ​​​​​ര്‍ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ ആ​​​​​ര​​​​​വ​​​​​ല്ലി കു​​​​​ന്നു​​​​​ക​​​​​ളാ​​​​​യും 500 മീ​​​​​റ്റ​​​​​ര്‍ പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ വ​​​​​രു​​​​​ന്ന അ​​​​​ത്ത​​​​​രം കു​​​​​ന്നു​​​​​ക​​​​​ള്‍ ആ​​​​​ര​​​​​വ​​​​​ല്ലി പ​​​​​ര്‍വ​​​​​ത​​​​​നി​​​​​ര​​​​​ക​​​​​ളാ​​​​​യും ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ശി​​​​​പാ​​​​​ര്‍ശ​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്ന​​​​​ത്.

മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ 100 മീ​​​​​റ്റ​​​​​റി​​​​​ല്‍ താ​​​​​ഴെ​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ല്‍ സ്വ​​​​​കാ​​​​​ര്യ​​​​​ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ക്ക് ഖ​​​​​ന​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നി​​​​​ർ​​​​​വ​​​​​ച​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​വെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​രോ​​​​​പ​​​​​ണം. ആ​​​​​ര​​​​​വ​​​​​ല്ലി മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ജ​​​സ്ഥാ​​​നി​​​ലു​​​ട​​​നീ​​​ളം പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും വി​​​വി​​​ധ പ​​​രി​​​സ്ഥി​​​തി​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും പോ​​​ലീ​​​സും ഏ​​​റ്റു​​​മു​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ 26ന് ​​​ജ​​​യ്പു​​​രി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ആ​​​​​ര​​​​​വ​​​​​ല്ലി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പു​​​​​തി​​​​​യ നി​​​​​ര്‍വ​​​​​ച​​​​​ന​​​​​ത്തി​​​​​നാ​​​​​യി കേ​​​​​ന്ദ്ര ​​ പ​​​​​രി​​​​​സ്ഥി​​​​​തി-​​​വ​​​​​നം മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ല്‍ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ക​​​​​മ്മി​​​​​റ്റി സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ശി​​​​​പാ​​​​​ര്‍ശ​​​​​ക​​​​​ള്‍ അം​​​ഗീ​​​ക​​​രി​​​ച്ച മു​​​ൻ ഉ​​​ത്ത​​​ര​​​വ് തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​വി​​​ധ പ​​​രി​​​സ്ഥി​​​തി​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​യെ സ​​​മാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

മതപരിവർത്തന ആരോപണം; യു​​​​​പി​​​​​യി​​​​​ൽ നാ​​​​​ലു​​​​​പേ​​​​​ർ അറസ്റ്റിൽ

ഷാ​​​​​​ജ​​​​​​ഹാ​​​​​​ൻ​​​​​​പു​​​​​​ർ: പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ മ​​​​​​റ​​​​​​വി​​​​​​ൽ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത മ​​​​​​ത​​​​​​പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​പി​​​​​​യി​​​​​​ൽ സ്ത്രീ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ നാ​​​​​​ലു​​​​​​പേ​​​​​​രെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​ടെ മ​​​​​റ​​​​​വി​​​​​ൽ പ​​​​​ണം വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് ന്യാ​​​​​​യീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

വി​​​​​​വേ​​​​​​ക് കു​​​​​​മാ​​​​​​ർ, വി​​​​​​പി​​​​​​ൻ, മോ​​​​​​നു എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കൊ​​​​​​പ്പം എ​​​​​​യ്ഞ്ച​​​​​​ൽ എ​​​​​​ന്ന സ്ത്രീ​​​​​​യുമാണ് അറസ്റ്റി ലായത്.

National

മതപരിവർത്തന ആരോപണം: സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ൽ‌

സൂ​​​​​റ​​​​​ത്ത്: സൂ​​​​​റ​​​​​ത്ത് സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യെ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സൂ​​​​​റ​​​​​ത്തി​​​​​ലെ പി​​​​​പ​​​​​ൽ​​​​​വാ​​​​​ഡ പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ രാം​​​​​ജി ചൗ​​​​​ധ​​​​​രി​​​​​യാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്.

പാ​​​​​സ്റ്റ​​​​​റാ​​​​​യ മ​​​​​ക​​​​​ൻ ഡോ.​​​​​അ​​​​​ങ്കി​​​​​ത് ചൗ​​​​​ധ​​​​​രി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​​​ന്നാ​​​​​ണ് രാം​​​​​ജി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​മെ​​​​​ന്ന് സൂ​​​​​റ​​​​​ത്ത് എ​​​​​സ്പി രാ​​​​​ജേ​​​​​ഷ് ഗാ​​​​​ധി​​​​​യ പ​​​​​റ​​​​​ഞ്ഞു.

Kerala

സൂരജ് ലാമ തിരോധാനം: കളമശേരി മെഡി.കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന്‍

കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന്‍ സാന്‍റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്‍റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.

അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്‍റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്‍റണ്‍ ലാമ ചോദിക്കുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്‍റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

Movies

'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'

പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബാദുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചില ഡയലോഗുകളാണ് ശ്രദ്ധേയം. ഹരീഷ് കണാരന് മറുപടിയെന്നോണം ഇതോടു കൂടി നിന്‍റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ എറണാകുളത്ത് പോയാൽ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്കെന്നും ഹരീഷ് പറയുന്നു.

ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്‍റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള്‍ കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു.

ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന്‍ കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.

പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.

നാലഞ്ച് വര്‍ഷമായി എന്‍റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്‍ട്രോളര്‍. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്‍റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി.

ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്‍ശന്‍ സാറിന്‍റെ ഫ്‌ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്‌ളാറ്റൊക്കെ വാങ്ങിയേക്കുവാണ്.

അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.

അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര്‍ വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.

Movies

എനിക്ക് പറയാനുള്ളതെല്ലാം നിങ്ങൾ അറിയും; ഹരീഷ് കണാരന്‍റെ ആരോപണങ്ങളിൽ ബാദുഷ

കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്‌ഷന്‍ കണ്‍ട്രോളറും നിർമാതാവുമായ ബാദുഷ.

ഹരീഷിന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.

എനിക്ക് പറയാനുള്ളതെല്ലാം, എന്‍റെ സിനിമയായ റേച്ചലിന്‍റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.

അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.

‘അജയന്‍റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.

‘എന്‍റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.

എന്‍റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.

‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’

Kerala

അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം

പാലക്കാട്: ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ഈ ​മാ​സം 15ന് ​ജീ​വ​നൊ​ടു​ക്കി​യ ചെ​ര്‍​പ്പു​ള​ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ 32 പേ​ജു​ള്ള കു​റി​പ്പി​ലാ​ണ് ഡി​വൈ​എ​സ്പി​യാ​യ ഉ​മേ​ഷി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

2014ല്‍ ​സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​നാ​ശാ​സ്യ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ അ​ന്നു​ത​ന്നെ ഉ​മേ​ഷ് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

അ​മ്മ​യും ര​ണ്ടു​മ​ക്ക​ളു​മു​ള്ള വീ​ട്ടി​ല്‍ രാ​ത്രി​സ​മ​യ​ത്ത് എ​ത്തി​യാ​ണ് സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് പീ​ഡി​പ്പി​ച്ച​ത്. കേ​സ് ഒ​തു​ക്കാ​നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​സി​ന്‍റെ വാ​ര്‍​ത്ത വ​രാ​തി​ക്കാ​രി​ക്കാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ വ​ഴ​ങ്ങു​ക​യ​ല്ലാ​തെ യു​വ​തി​ക്ക് വേ​റെ മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

കേ​സ് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ ത​നി​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഉ​മേ​ഷി​ന്‍റെ ഭീ​ഷ​ണി. യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ത​ന്നെ​യും നി​ര്‍​ബ​ന്ധി​ച്ചെ​ന്നും ബി​നു തോ​മ​സി​ന്‍റെ കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 15നാ​ണ് ബി​നു തോ​മ​സി(52)​നെ ചെ​ര്‍​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്തു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി​യാ​ണ്.

National

ഛഠ് പൂജയ്ക്ക് മോദിക്കായി ഫിൽറ്റേർഡ് വെള്ളമുപയോഗിച്ച് ‘വ്യാജ യമുന’ നിർമിച്ചെന്ന് ആരോപണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഛഠ് ​പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു നോ​ർ​ത്തേ​ണ്‍ ഡ​ൽ​ഹി​യി​ലെ വ​സു​ദേ​വ് ഘ​ട്ട് സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ മോ​ദി​ക്കാ​യി അ​ധി​കൃ​ത​ർ വ്യാ​ജ യ​മു​നാ ഘ​ട്ട് നി​ർ​മി​ച്ചെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി).

മ​റ്റു​ള്ള വി​ശ്വാ​സി​ക​ൾ മ​ലി​ന​മാ​യ ന​ദി​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി മാ​ത്രം ഫി​ൽ​റ്റേ​ർ​ഡ് (ശു​ദ്ധീ​ക​രി​ച്ച) വെ​ള്ള​മു​പ​യോ​ഗി​ച്ച് വ്യാ​ജ യ​മു​നാ​ഘ​ട്ട് നി​ർ​മി​ച്ചെ​ന്നും എ​എ​പി ഡ​ൽ​ഹി അ​ധ്യ​ക്ഷ​ൻ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ലെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന വ​സീ​റാ​ബാ​ദ് ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ പൈ​പ്പ് ലൈ​നി​ൽ​നി​ന്നാ​ണു ഘ​ട്ടി​ലേ​ക്കു​ള്ള വെ​ള്ളം എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. മോ​ദി ഇ​ന്നു വ​രാ​നി​രി​ക്കു​ന്ന ഘ​ട്ടി​നു സ​മീ​പ​ത്തു​നി​ന്നെ​ടു​ത്ത വീ​ഡി​യോ സൗ​ര​ഭ് എ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. യ​മു​നാ ന​ദി​യു​ടെ വെ​ള്ളം ക​ല​രാ​ത്ത​വ​ണ്ണം ന​ദി​യു​ടെ സ​മീ​പം മ​തി​ൽ​ക്കെ​ട്ടു നി​ർ​മി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കു​ന്ന കു​ള​മു​ണ്ടാ​ക്കി​യ​തെ​ന്ന് വീ​ഡി​യോ​യി​ൽ കാ​ണാം.

പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും ബി​ഹാ​റി​ൽ​നി​ന്നും പൂ​ർ​വാ​ഞ്ച​ലി​ൽ​നി​ന്നും ഛഠ് ​പൂ​ജ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ ഭ​ക്ത​രെ ക​ബ​ളി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് സൗ​ര​ഭ് ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​എ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വീ​രേ​ന്ദ്ര സ​ച്ച്ദേ​വ ത​ള്ളി. ഡ​ൽ​ഹി​യി​ലെ​യും മു​ഴു​വ​ൻ രാ​ജ്യ​ത്തി​ലെ​യും ജ​ന​ങ്ങ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ല​ജ്ജാ​ക​ര​മാ​യ രാ​ഷ്‌​ട്രീ​യ​നി​രാ​ശ ക​ണ്ടെ​ന്നും ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഒ​രു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണെ​ന്നും വീ​രേ​ന്ദ്ര ആ​രോ​പി​ച്ചു.

Latest News

Up