x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം


Published: November 27, 2025 04:53 PM IST | Updated: November 27, 2025 04:53 PM IST

പാലക്കാട്: ജീ​വ​നൊ​ടു​ക്കി​യ സി​ഐ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ഈ ​മാ​സം 15ന് ​ജീ​വ​നൊ​ടു​ക്കി​യ ചെ​ര്‍​പ്പു​ള​ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ 32 പേ​ജു​ള്ള കു​റി​പ്പി​ലാ​ണ് ഡി​വൈ​എ​സ്പി​യാ​യ ഉ​മേ​ഷി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

2014ല്‍ ​സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​നാ​ശാ​സ്യ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ അ​ന്നു​ത​ന്നെ ഉ​മേ​ഷ് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

അ​മ്മ​യും ര​ണ്ടു​മ​ക്ക​ളു​മു​ള്ള വീ​ട്ടി​ല്‍ രാ​ത്രി​സ​മ​യ​ത്ത് എ​ത്തി​യാ​ണ് സി​ഐ​യാ​യി​രു​ന്ന ഉ​മേ​ഷ് പീ​ഡി​പ്പി​ച്ച​ത്. കേ​സ് ഒ​തു​ക്കാ​നും മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​സി​ന്‍റെ വാ​ര്‍​ത്ത വ​രാ​തി​ക്കാ​രി​ക്കാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ വ​ഴ​ങ്ങു​ക​യ​ല്ലാ​തെ യു​വ​തി​ക്ക് വേ​റെ മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

കേ​സ് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ ത​നി​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഉ​മേ​ഷി​ന്‍റെ ഭീ​ഷ​ണി. യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​നാ​യി ത​ന്നെ​യും നി​ര്‍​ബ​ന്ധി​ച്ചെ​ന്നും ബി​നു തോ​മ​സി​ന്‍റെ കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 15നാ​ണ് ബി​നു തോ​മ​സി(52)​നെ ചെ​ര്‍​പ്പു​ള​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്തു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി​യാ​ണ്.

Tags : allegations dysp CI police suicide

Recent News

Up