Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra

ഈ ​വി​ജ​യ​ത്തി​നെ​ല്ലാം പി​ന്നി​ൽ അ​ച്ഛ​ന്‍റെ അ​നു​ഗ്ര​ഹം: ധ​ർ​മേ​ന്ദ്ര​യെ​ക്കു​റി​ച്ച് സ​ണ്ണി ഡി​യോ​ൾ  

ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പി​താ​വ് ധ​ർ​മേ​ന്ദ്ര​യു​ടെ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ സ​ണ്ണി ഡി​യോ​ൾ. പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നെ മു​മ്പും ഇ​ഷ്ട​മാ​യി​രു​ന്നു, ഇ​ന്നും ഇ​ഷ്ട​പ്പെ​ടു​ന്നു. ഞാ​ൻ എ​വി​ടെ പോ​യാ​ലും എ​നി​ക്ക് സ്‌​നേ​ഹം ല​ഭി​ക്കു​ന്നു. അ​തെ​ല്ലാം അ​ച്ഛ​ന്‍റെ അ​നു​ഗ്ര​ഹ​വും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​വും കൊ​ണ്ടാ​ണെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്.

പ്രേ​ക്ഷ​ക​രു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ അ​ദ്ദേ​ഹം ക​രി​യ​റി​ലെ ത​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വെ​ന്ന് പ​ല​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ര​യും വ​ർ​ഷം എ​വി​ടെ​യാ​യി​രു​ന്നു എ​ന്നെ​നി​ക്ക​റി​യി​ല്ല. ഇ​ത് വ​ള​രെ മ​നോ​ഹ​ര​മാ​ണ്. എ​ല്ലാ​വ​രോ​ടും എ​നി​ക്ക് ഒ​രു കാ​ര്യ​മേ പ​റ​യാ​നു​ള്ളൂ - ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക, നി​ങ്ങ​ളു​ടെ തൊ​ഴി​ലി​നെ സ്‌​നേ​ഹി​ക്കു​ക, നി​രു​ത്സാ​ഹ​പ്പെ​ട​രു​ത്. ശ​രി​യാ​യ സ​മ​യം വ​രു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് ഒ​രി​ക്ക​ലും അ​റി​യാ​ൻ ക​ഴി​യി​ല്ല, ആ ​സ​മ​യം പോ​കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്നും. അ​തി​നാ​ൽ എ​പ്പോ​ഴും ത​യ്യാ​റാ​യി​രി​ക്ക​ണം. സ​ണ്ണി ഡി​യോ​ൾ പ​റ​ഞ്ഞു.

 

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു; ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടെ​ന്ന് കു​ടും​ബം

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ശ്സ്ത ന​ട​ൻ ധ​ർ​മേ​ന്ദ്ര ആ​ശു​പ​ത്രി വി​ട്ടു.

വീ​ട്ടി​ൽ ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​ത്.

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് മ​ക​ൾ ഇ​ഷാ ഡി​യോ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

 

National

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന് പ്ര​ചാ​ര​ണം; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മ​ക​ൾ ഇ​ഷ ഡി​യോ​ൾ

മും​ബൈ: ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് മ​ക​ളും ന​ടി​യു​മാ​യ ഇ​ഷ ഡി​യോ​ൾ രം​ഗ​ത്ത്. പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​ഷ അ​ഭ്യ​ർ​ഥി​ച്ചു.​പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Movies

ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന് പ്ര​ചാ​ര​ണം; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മ​ക​ൾ ഇ​ഷ ഡി​യോ​ൾ

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് മ​ക​ളും ന​ടി​യു​മാ​യ ഇ​ഷ ഡി​യോ​ൾ രം​ഗ​ത്ത്. പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​ഷ അ​ഭ്യ​ർ​ഥി​ച്ചു.​പി​താ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

 

Movies

ന​ട​ൻ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; താ​രം വെ​ന്‍റി​ലേ​റ്റ​റി​ൽ

ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണ് 89കാ​ര​നാ​യ താ​രം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ് ധ​ർ​മേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.

 

Latest News

Up