ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു. ഡിസംബർ എട്ടിനാണ് ഫാം ഹൗസിലേക്ക് ആരാധകർക്ക് പ്രവേശിക്കാനാവുക.
താരത്തിന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന് ആദരമെന്നോണം ഇക്കാര്യം ചെയ്യാൻ ഡിയോൾ കുടുംബം തീരുമാനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ പാസോ രജിസ്ട്രേഷനോ ഇല്ല. എല്ലാം സൗജന്യമാണ്. ഫാം ഹൗസിലെ സംഗമം ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും.
ധർമേന്ദ്രയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആളുകൾക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു ഇടം സൃഷ്ടിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് പ്രവേശനം സൗജന്യമാക്കാൻ തീരുമാനിച്ചത്. മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
Tags : Dharmendra farmhouse opens to fans