Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral

പ്രഫ. ജെ. ഫിലിപ്പിന്‍റെ സംസ്‌കാരം ഇന്ന്

ബം​ഗ​ളൂരു: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് മു​ന്‍ ഡ​യ​റ​ക്ട​റും മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​നു​മാ​യ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് കാ​പ്പി​ല്‍ കോ​യി​പ്പ​ള്ളി ഷെ​വ​ലി​യ​ര്‍ പ്ര​ഫ. ജെ. ഫി​ലി​പ്പി​ന്‍റെ (90) സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ബം​ഗ​ളൂ​രു 85 ഹൊ​സൂ​ര്‍ റോ​ഡി​ലെ സെ​ന്‍റ് പാ​ട്രി​ക് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ക്ക് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

ബം​ഗ​ളൂരു, ചെ​ന്നൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ്യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍ഡ് എ​ന്‍റ​ർ​പ്ര​ണ​ര്‍ഷി​പ് (സൈം) ​മാ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളു​ക​ള്‍, കോ​ട്ട​യം സൈം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​ണ്.

ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഷെ​വ​ലി​യ​ര്‍ പ​ദ​വി, ദീ​പി​ക ബി​സി​ന​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ലൈ​ഫ് ടൈം ​എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ്, ര​വി ജെ. ​മ​ത്താ​യി നാ​ഷ​ണ​ല്‍ ഫെ​ലോ അ​വാ​ര്‍ഡ്, എ​ക്‌​സ്എ​ല്‍ആ​ര്‍ഐ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍ഡ്, ദ് ​ഹി​ന്ദു ഗ്രൂ​പ്പി​ന്‍റെ ദ ​ഡോ​യ​ന്‍സ് - ഗാ​ര്‍ഡി​യ​ന്‍സ് ഓ​ഫ് നോ​ള​ജ് അ​വാ​ര്‍ഡ് തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ള്‍ക്ക് അ​ര്‍ഹ​നാ​യി​ട്ടു​ണ്ട്.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സ് അം​ഗ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ രാ​ജ​ൻ മേ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ (ലി​ല്ലി​ക്കു​ട്ടി 78) പൊ​തു​ദ​ർ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1400 W Frankford Rd, Carrollton, Tx 75007) ന​ട​ക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ​ണ്ണി​വെ​യി​ലു​ള്ള പ്ല​സ​ന്‍റ് റി​ഡ്ജ് സെ​മി​ത്തേ​രി​യി​ൽ (4600 N Belt Line Rd, Sunnyvale, Tx 75182).

മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Kerala

സൂരജ് ലാമയ്ക്ക് കളമശേരില്‍ അന്ത്യവിശ്രമം; നീതി ഉറപ്പാക്കണമെന്ന് ഭാര്യ റിനി ലാമ

കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറിയിരുന്നു.

സൂരജ് ലാമയുടെ മകന്‍ സാന്‍റൺ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.

അതേസമയം, സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും ഭാര്യ റിനി ലാമ പ്രതികരിച്ചു. ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ കൃത്യമായി പരിചരിച്ചില്ലെന്നും അവര്‍ ആവശ്യമായ സഹായം നല്‍കിയിരുന്നെങ്കില്‍ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും റിനി ലാമ കൂട്ടിച്ചേർത്തു.

ആശുപത്രിക്കെതിരേ പരാതി നല്കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.

കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡി പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.

ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സാന്‍റൺ ലാമ പ്രതികരിച്ചിരുന്നു.

District News

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി

കോ​ട്ട​യം: ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി. വെ​ട്ട​ത്തു​ക​വ​ല പ​നം​താ​ന​ത്ത് ന​ന്ദ​കു​മാ​ര്‍ (22), വാ​രി​ശേ​രി മ​ര്യാ​ത്തു​രു​ത്ത് കൈ​താ​രം ആ​സി​യ ത​സ്മി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ശാ​സ്ത്രി റോ​ഡി​ലെ നി​ഷാ കോ​ണ്ടി​ന​ന്‍റ​ല്‍ ഹോ​ട്ട​ലി​ലെ 202ാം ന​മ്പ​ര്‍ മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും ഒ​രു ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​രു​വ​രും ഹോ​ട്ട​ലി​ല്‍ എ​ത്തി മു​റി​യെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രെ​യും മു​റി​യി​ല്‍​നി​ന്നു പു​റ​ത്ത് കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വി​വ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

National

സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ബ​ന്നാ​ർ​ഘ​ട്ട​യി​ൽ

ബം​ഗു​ളൂ​രു: അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച. ബ​ന്നാ​ർ​ഘ​ട്ട​യി​ലെ റോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നേ​ച്ച​ർ കോ​ൺ​ഫി​ഡ​ന്‍റ് കാ​സ്കേ​ഡി​ൽ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ബ​ന്നാ​ർ​ഘ​ട്ട​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​യി​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്. ഹ​ല​സു​രു​വി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

NRI

യു​കെ മ​ല​യാ​ളി ജേ​ക്ക​ബ് ജോ​ർ​ജി​ന് ജ​ന്മ​നാ​ട്ടി​ൽ യാ​ത്രാ​മൊ​ഴി

പ​ത്ത​നം​തി​ട്ട: യു​കെ​യി​ലെ സ്റ്റീ​വ​നേ​ജി​ൽ നി​ന്നും ഭാ​ര്യാ​മാ​താ​വി​ന്‍റെ പ്ര​ഥ​മ ച​ര​മ​വാ​ർ​ഷി​ക പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച ജേ​ക്ക​ബ് ജോ​ർ​ജി​ന് (ഷാ​ജി) ജ​ന്മ​നാ​ട്ടി​ൽ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.

റ​വ. സ​ജി തോ​മ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്ത്യോ​പ​ചാ​ര ക​ർ​മ​ങ്ങ​ളി​ൽ റ​വ.​ വി.​ടി. ജോ​ൺ, റ​വ. മ​ഹേ​ഷ് തോ​മ​സ് ചെ​റി​യാ​ൻ, റ​വ. ഡോ. ​മാ​ത്യു എം.​ തോ​മ​സ്. റ​വ. മാ​ത്യു സ​ക്ക​റി​യ, റ​വ. സി.​ജി. തോ​മ​സ്, റ​വ. ഡോ. ​ജോ​സ് പു​ന്ന​മ​ഠം, റ​വ. ടി.​എം. സ​ക്ക​റി​യ, റ​വ.​ജോ​ൺ തോ​മ​സ് എ​ന്നീ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

യു​കെ​യി​ലെ സ്റ്റീ​വ​നേ​ജി​ൽ നി​ന്നും പാ​രീ​ഷ് അം​ഗ​മാ​യി​രു​ന്ന ല​ണ്ട​ൻ ഹോ​ൻ​സ്ലോ​യി​ലെ സെ​ന്‍റ് ജോ​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, യു​ക്മ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം ജേ​ക്ക​ബു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടി​രു​ന്ന നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ൾ അ​ന്ത്യോ​പ​ചാ​ര​ങ്ങ​ൾ നേ​രു​വാ​ൻ എ​ത്തി.

 

NRI

നോ​ർ​ത്താം​പ്ട​ണി​ൽ അ​ന്ത​രി​ച്ച ഡോ. ​ഷാ​ജി ജോ​സ​ഫി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

നോ​ർ​ത്താം​പ്ട​ൺ: പു​തു​വ​ർ​ഷ പു​ല​രി​യി​ൽ നോ​ര്‍​ത്താം​പ്ട​ണി​ല്‍ അ​ന്ത​രി​ച്ച ഡോ. ​ഷാ​ജി ജോ​സ​ഫി​ന് (68) തി​ങ്ക​ളാ​ഴ്ച യാ​ത്രാ​മൊ​ഴി​യേ​കും. പ​രേ​ത​ൻ കോ​ട്ട​യം കൂ​ത്ര​പ്പ​ള്ളി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

നോ​ർ​ത്താം​പ്ട​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഷാ​ജി ജോ​സ​ഫ്, മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു.​ ഹോ​മി​യോ​പ്പ​തി​യി​ൽ ബി​രു​ദ​ധാ​രി​യാ​യ ഡോ. ​ഷാ​ജി നാ​ട്ടി​ലും യുകെയി​ലു​മാ​യി ഹോ​മി​യോ പ്രാ​ക്‌​ടീ​സ് ന​ട​ത്തി​യി​രു​ന്നു.

നോ​ർ​ത്താം​പ്ട​ണി​ലെ ദ കാ​ത്തോ​ലി​ക് ക​ത്തീ​ഡ്ര​ൽ ഓ​ഫ് ഔ​ർ ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് & സെ​ന്‍റ് തോ​മ​സ് ഓ​ഫ് കാ​ന്റ​ർ​ബ​റി ക​ത്തീ​ഡ്ര​ലി​ൽ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് സംസ്കാര ശുശ്രൂഷകൾ ആ​രം​ഭി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​വാ​നും പൊ​തു​ദ​ർ​ശന​ത്തി​നു​മു​ള്ള അ​വ​സ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് മൃതദേ​ഹം കിംഗ്സ്തോ​ര്‍​പ്പ് സെ​മി​ത്ത​രി​യി​ല്‍ എ​ത്തി​ച്ച് ഉ​ച്ച​യ്ക്ക് രണ്ടിന് സംസ്കരിക്കും.

ഭാ​ര്യ മി​നി ഷാ​ജി (ഇ​ല​ഞ്ഞി ഊ​ര്‍​വ്വ​ച്ചാ​ലി​ല്‍ കു​ടും​ബാം​ഗം, നോ​ർ​ത്താം​പ്ട​ൺ ഹോ​സ്പി​റ്റ​ൽ സീ​നി​യ​ര്‍ നോ​നാ​റ്റ​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ്). ഷെ​ല്‍​വി​ന്‍, ഷോ​ല്‍​സി​ന്‍ എ​ന്നി​വ​ർ മ​ക്ക​ളും ഹെ​ല​ന ഷെ​ല്‍​വി​ന്‍ മ​രു​മ​ക​ളു​മാ​ണ്.

കു​ടും​ബനാ​ഥന്‍റെ ആ​ക​സ്മി​ക മ​ര​ണം ദു8ഖ​ത്തി​ലാ​ഴ്ത്തി​യ കു​ടും​ബ​ത്തി​നു സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മാ​യി വൈ​ദി​ക​രാ​യ ഫാ. സെ​ബാ​സ്റ്റ്യ​ന്‍, ഫാ. ബെ​ന്നി​, മ​ല​യാ​ളി സ​മൂ​ഹം, ബ​ന്ധുമി​ത്രാ​ദി​ക​ള്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​ർ ഒപ്പമുണ്ട്.  
 
​ഷാ​ജി ജോ​സ​ഫി​ന് വി​ട​ചൊ​ല്ലു​വാ​നും പ്രാ​ർ​ഥ​ന​ക​ൾ നേ​രു​വാ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കു​വാ​നും യുകെയു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യൊ​രു സ​മൂ​ഹം എ​ത്തി​ച്ചേ​രു​മെ​ന്ന​തി​നാ​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
 
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM). 

Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM ).

Kerala

തോ​മ​സ് കു​തി​ര​വ​ട്ട​ത്തി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

ചെ​ങ്ങ​ന്നൂ​ർ: അ​ന്ത​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ തോ​മ​സ് കു​തി​ര​വ​ട്ട​ത്തി​ന്‍റെ (80) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 2.30ന് ​ഉ​മ​യാ​റ്റു​ക​ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങു​ക​ൾ​ക്ക് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യും ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കെ​എ​സ്‌​സി​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യ തോ​മ​സ് കു​തി​ര​വ​ട്ടം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 1980ൽ‌ ​ചെ​ങ്ങ​ന്നൂ​രി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്താ​നാ​യി​ല്ല. 1984 മു​ത​ൽ 1991 വ​രെ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു.

1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ തോ​മ​സ് കു​തി​ര​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന​ത്.

മ​ക​ൻ ജോ​ണി കു​തി​ര​വ​ട്ടം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​ണ്. 2024 ഒ​ക്ടോ​ബ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന കെ​എ​സ്‌​സി സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ലാ​ണ് ഒ​ടു​വി​ലാ​യി പ​ങ്കെ​ടു​ത്ത​ത്.

District News

പ്ര​മു​ഖ ശി​ല്‍​പി സാ​ബു ജോ​സ​ഫി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന്


തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച പ്ര​മു​ഖ ശി​ല്‍​പി കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ​റ​മ്പി​ല്‍ സാ​ബു ജോ​സ​ഫി​ന്‍റെ (77) സം​സ്‌​കാ​രം ഇ​ന്ന്. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു ശി​ല്‍​പി സാ​ബു ജോ​സ​ഫി​ന്‍റെ അ​ന്ത്യം. കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ കെ.​സി. ജോ​സ​ഫ്, അ​ച്ചാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ന്‍ ബ​ഥ​നി സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ​റ​മ്പി​ല്‍ വീ​ട്ടി​ലാ​ണു നാ​ലു പ​തി​റ്റാ​ണ്ടോ​ള​മാ​യി സാ​ബു താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്‍​പ് മ​രു​മ​ക​ന്‍റെ എ​റ​ണാ​കു​ള​ത്തു​ള്ള വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​മ്പോ​ള്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. പി​റ്റേ​ദി​വ​സം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യോ​ടെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 10.30ന് ​മ​ണ്ണ​ന്ത​ല റാ​ണി​ഗി​രി പ​ള്ളി ഹാ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. ഉ​ച്ച​യ്ക്ക് 12ന് ​പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​ക​രി​ക്കും.


സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളാ​യ അ​ക്കാ​മ്മ ചെ​റി​യാന്‍റെ​യും റോ​സ​മ്മ പു​ന്നൂ​സി​ന്‍റെ​യും സ​ഹോ​ദ​ര​പു​ത്ര​നാ​യ സാ​ബു പ്ര​മു​ഖ ച​ല​ച്ചി​ത്ര ഛായാ​ഗ്രാ​ഹ​ക​ന്‍ സാ​ലു ജോ​ര്‍​ജി​ന്‍റെ സ​ഹോ​ദ​ര​ന്‍ കൂ​ടി​യാ​ണ്. ഭാ​ര്യ: കാ​ഞ്ഞി​ര​പ്പ​ള്ളി ക​ട​മ​പ്പു​ഴ ഫാ​റ്റി​മ. മ​ക്ക​ള്‍: ആ​ന്‍ ട്രീ​സ അ​ല്‍​ഫോ​ന്‍​സ് (യു​കെ), റോ​സ്‌​മേ​രി അ​ന്റ​ണി (സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, കൊ​ച്ചി), ലി​സ് മ​രി​യ സാ​ബു (എ​ച്ച്ഡി​എ​ഫ്‌​സി, തൃ​ശൂ​ര്‍). മ​രു​മ​ക്ക​ള്‍: പ്ര​വീ​ണ്‍ അ​ല്‍​ഫോ​ന്‍​സ് ജോ​ണ്‍ പി​ട്ടാ​പ്പ​ള്ളി, ആ​ന്‍റിണി ജോ​സ് കോ​ണി​ക്ക​ര.


കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ത്തും ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന പ്ര​തി​മ​ക​ള്‍ സാ​ബു ജോ​സ​ഫി​ന്റെ സൃ​ഷ്ടി​യാ​ണ്. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ പി.​ടി. ചാ​ക്കോ, ബെ​ഞ്ച​മി​ന്‍ ബെ​യ്‌​ലി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സി.​കേ​ശ​വ​ന്‍, അ​ക്കാ​മ്മ ചെ​റി​യാ​ന്‍, മൂ​വാ​റ്റു​പു​ഴ​യി​ലെ കെ.​എം. ജോ​ര്‍​ജ് തു​ട​ങ്ങി​യ പ്ര​തി​മ​ക​ള്‍ ഇ​തി​ല്‍ പ്ര​ധാ​ന​മാ​ണ്.

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ, വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍, ക​ര്‍​ദി​നാ​ള്‍ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ല്‍, വൈ​ദ്യ​ര​ത്‌​നം പി.​എ​സ്.​വാ​രി​യ​ര്‍, സം​വി​ധാ​യ​ക​ന്‍ കു​ഞ്ചാ​ക്കോ, കോ​ട്ട​യം രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ക​ട്ട​ക്ക​യ​ത്തി​ല്‍ ചെ​റി​യാ​ന്‍ മാ​പ്പി​ള, വി​ശു​ദ്ധ ഇ​ഗ്‌​നേ​ഷ്യ​സ് ലൊ​യോ​ള തു​ട​ങ്ങി​യ പ്ര​തി​മ​ക​ളും സാ​ബു ജോ​സ​ഫി​ന്റെ സൃ​ഷ്ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഫോ​ട്ടോ​യോ രൂ​പ​മോ പ​ക​ര്‍​ത്തു​ക എ​ന്ന​തി​ല​പ്പു​റം, ആ ​വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​വും ആ​ത്മാ​വും പ്ര​തി​മ​യി​ല്‍ പ​ക​ര്‍​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സാ​ബു ജോ​സ​ഫ് പ​റ​ഞ്ഞി​ട്ടു​ണ്ട്.

പ​ഴ​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഭാ​വ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ക്ക​മ്മ ചെ​റി​യാ​ന്റെ സ​ഹോ​ദ​ര പു​ത്ര​ന്‍ കൂ​ടി​യാ​യ സാ​ബു അ​ക്ക​മ്മ ചെ​റി​യാ​ന്റെ പ്ര​തി​മ 1990 ഒ​ക്ടോ​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ച്ച​ത്. ക​ര​യ​ന്‍ മു​ണ്ടും ഷ​ര്‍​ട്ടും ധ​രി​ച്ച് വ​ല​തു​കാ​ല്‍ മു​ന്നോ​ട്ടു​വ​ച്ച് കൈ ​പി​ന്നി​ല്‍​ക്കെ​ട്ടി പി​ന്‍​കാ​ലി​ലൂ​ന്നി നി​ല്‍​ക്കു​ന്ന സി. ​കേ​ശ​വ​ന്റെ പ്ര​തി​മ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​തി​മ​ക​ളി​ല്‍ പ്ര​ധാ​ന​മാ​ണ്. സി.​കേ​ശ​വ​ന്റെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ മ്യൂ​സി​യം ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ച​ത് 1995-ല്‍ ​ആ​ണ്.


ശി​ല്‍​പ​ക​ല​യി​ല്‍ മ​ദ്രാ​സ് സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്‌​സി​ല്‍​നി​ന്ന് ഡി​പ്ലോ​മ ആ​ന്‍​ഡ് പോ​സ്റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സ് ഒ​ന്നാം റാ​ങ്കോ​ടെ​യാ​ണ് പാ​സാ​യി. കെ.​സി.​എ​സ്.​പ​ണി​ക്ക​ര്‍, ധ​ന​പാ​ല​ന്‍ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ശി​ല്‍​പ​ക​ലാ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Kerala

അ​ടൂ​രി​ൽ ജ​ന​ൽ പാ​ളി ദേ​ഹ​ത്തേ​യ്ക്ക് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ പാ​ളി ദേ​ഹ​ത്തേ​യ്ക്ക് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ടൂ​ർ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ൽ വെ​സ്റ്റ് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ത​നൂ​ജ് കു​മാ​റി​ന്‍റേ​യും ആ​ര്യ​യു​ടേ​യും മ​ക​ൻ ദ്രു​പ​ത് ത​നൂ​ജ് ആ​ണ് മ​രി​ച്ച​ത്.

ഓ​മ​ല്ലൂ​ർ കെ​വി​യി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 10-നാ​യി​രു​ന്നു സം​ഭ​വം. വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ ക​ട്ട​ള​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ ദ്രു​പ​തി​ന്‍റെ ശ​രീ​ര​ത്തി​ലേ​യ്ക്ക് വീ​ണ​ത്. ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ചു. അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​താ​ണ് സ​ഹോ​ദ​ര​ൻ. ദ്രു​പ​തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച 11ന് വീട്ടുവളപ്പില്‍ ന​ട​ക്കും.

Kerala

വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് രാ​ഷ്ട്രീ​യ​കേ​ര​ളം ഇ​ന്ന് വി​ട ന​ൽ​കും; സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ

കൊ​ച്ചി: മു​ൻ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഭൗ​തീ​ക ശ​രീ​രം ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് വ​രെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. തു​ട​ർ​ന്ന് പ​ത്തി​ന് ഔ​ദ്യോ​ഗി​ക സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ചൊ​വ്വാ​ഴ്ച ക​ള​മ​ശേ​രി ഞാ​ല​കം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​നേ​താ​വി​നെ കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത്. വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​സ്ലീം ലീ​ഗ് മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ​റ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

NRI

ഡാ​ള​സി​ല്‍ അ​ന്ത​രി​ച്ച ഏ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സി​സിന്‍റെ സംസ്കാരം ശനിയാഴ്ച

ഡാ​ള​സ്: ടെ​ക്‌​സ​സി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യും നോ​ര്‍​ത്ത് ടെ​ക്‌​സ​സ് ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക​നേ​താ​വും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ എ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സി​സ് അ​ന്ത​രി​ച്ചു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ല്‍ വേ​ക്ക് സ​ര്‍​വീ​സും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒന്നിന് ഗാ​ര്‍​ലൻഡ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് ച​ര്‍​ച്ചി​ല്‍ സംസ്കാര ശുശ്രൂഷകളും ന​ട​ക്കും. തു​ട​ര്‍​ന്ന് ഗാ​ര്‍​ലൻഡ് സെ​ക്ര​ട്ട് ഹാ​ര്‍​ട്ട് സെ​മി​ത്തേ​രി​യി​ൽ സം​സ്‌കാ​ര​ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.

നാ​ലു ദ​ശ​ക​ത്തി​ലേ​റെ ഡാ​ള​സ് കൗ​ണ്ടി പാ​ർ​ക്ക് ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ല്‍ ന​ഴ്‌​സിം​ഗ് സൂ​പ്ര​വൈ​സ​റാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​വ​ർ ഡാള​സി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാരി​ക സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ നേ​തൃ​ത്വ​മേ​കി​യി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച സി​നി​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും സി​നി​മ നി​ര്‍​മ്മാ​താ​വു​മാ​യ സി.​എ​ല്‍. ഫ്രാ​ന്‍​സീ​സ് ഭ​ര്‍​ത്താ​വാ​ണ്. അ​ന്ത​രി​ച്ച പ്ര​ശ​സ്ത ന​ട​ന്‍ ജ​യ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ശാ​പ​മോ​ക്ഷം എ​ന്ന മ​ല​യാ​ള ചി​ത്രം നി​ര്‍​മി​ച്ച​ത് സി.എ​ല്‍. ഫ്രാ​ന്‍​സീ​സാ​ണ്.

ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഏ​ലി​ക്കു​ട്ടി ഫ്രാ​ന്‍​സീ​സ് ഡാള​സ് സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് കാ​ത്ത​ലി​ക് ദേ​വാ​ല​യ സ്ഥാ​പ​ക അം​ഗ​മാ​ണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.

Kerala

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ സി​എം​ഐ അ​ന്ത​രി​ച്ചു

കോ​​ട്ട​​യം: സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹം കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാം​​ഗ​​മാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ സി​​എം​​ഐ (83) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം നാ​​ളെ ര​​ണ്ടി​​ന് പു​​മ്മ​​റ്റം (പു​​തു​​പ്പ​​ള്ളി) സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ.

ചെ​​റു​​വാ​​ണ്ടൂ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​രാ​​യ ഫി​​ലി​​പ്പ്-​​മേ​​രി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. അ​​ന്ന​​മ്മ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണി​​യ​​ൻ​​ചി​​റ, പ​​രേ​​ത​​രാ​​യ ജോ​​സ​​ഫ് മ​​ങ്ങാ​​ട്ട്, ഫാ. ​​ചെ​​റി​​യാ​​ൻ കൊ​​ച്ചു​​പു​​രയ്ക്ക​​ൽ സി​​എം​​ഐ, വ​​ർ​​ഗീ​​സ്, സി​​സ്റ്റ​​ർ ഫി​​ലി​​പ്പ, ജോ​​യി ചെ​​റു​​വാ​​ണ്ടൂ​​ർ എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

ദീ​​പി​​ക സ​​ൺ​​ഡേ സ​​പ്ലി​​മെ​​ന്‍റ് എ​​ഡി​​റ്റ​​ർ, പ​​ര​​സ്യവി​​ഭാ​​ഗം മാ​​നേ​​ജ​​ർ, കോ​​ട്ട​​യം ദീ​​പി​​ക ബു​​ക്ക് ഹൗ​​സ് മാ​​നേ​​ജ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ ദീ​​ർ​​ഘ​​കാ​​ലം അ​​ജ​​പാ​​ല​​ന​​ശു​​ശ്രൂ​​ഷ നി​​ർ​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.

സി​​എം​​ഐ സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​മേ​​രി​​ക്ക-​​കാ​​ന​​ഡ മി​​ഷ​​ന്‍റെ ജ​​ന​​റ​​ൽ കോ-ഓ​​​ർഡി​​നേ​​റ്റ​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Movies

ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത്

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്. മൃ​ത​ദേ​ഹം വൈ​കി​ട്ട് വ​രെ കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ വ​യ്ക്കും. രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്ക് കൊ​ണ്ടു​പോ​കും. ബു​ധ​നാ​ഴ്ച രാ​വി​ലെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി​യ​മ്മ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന്ത​രി​ച്ച​ത്. എ​ള​മ​ക്ക​ര​യി​ലെ രാ​ജീ​വ് ന​ഗ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. വി​യോ​ഗ​സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​സൂ​ര്യ, ര​മേ​ശ് പി​ഷാ​ര​ടി, ആ​ന്‍റോ ജോ​സ​ഫ്, ഹൈ​ബി ഈ​ഡ​ൻ എം​പി തു​ട​ങ്ങി​യ​വ​ർ എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തി മോ​ഹ​ൻ​ലാ​ലി​ന് അ​നു​ശോ​ച​നം നേ​ർ​ന്നി​രു​ന്നു.

NRI

അ​ന്ന​മ്മ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: നെ​ടു​മ്പ്രം മു​ള​മൂ​ട്ടി​ൽ ചി​റ​യി​ൽ​ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ ഏ​ബ്ര​ഹാം (കു​ഞ്ഞു​മോ​ൾ - 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 11.30ന് ​നെ​ടു​മ്പ്രം ക്രി​സ്തോ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

പ​രേ​ത മു​ള​ക്കു​ഴ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത​നാ​യ സി.​ഐ. ഏ​ബ്ര​ഹാ​മാ​ണ് ഭ​ർ​ത്താ​വ്. കാ​ലം ചെ​യ്ത ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ർ​തൃ സ​ഹോ​ദ​ര​നാ​ണ്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും. 10.30ന് ​വ​സ​തി​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​രും.

മ​ക്ക​ൾ: അ​നി​ൽ സി. ​ഇ​ടി​ക്കു​ള, ബ്ല​സ​ൻ സി. ​തോ​മ​സ്. മ​രു​മ​ക്ക​ൾ: സി​ന്ധു അ​നി​ൽ (മ​ണ്ണൂ​ക്കാ​ട്ടൂ​ർ, മീ​ന​ടം), അ​നി​ത ബ്ല​സ​ൻ (പു​ളി​മൂ​ട്ടി​ൽ, ഓ​മ​ല്ലൂ​ർ).

Kerala

ക​ടു​വ കൊ​ന്നയാളുടെ സം​സ്കാ​രം ന​ട​ത്തി

പു​​​ൽ​​​പ്പ​​​ള്ളി: വ​​​ണ്ടി​​​ക്ക​​​ട​​​വി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ ക​​​ടു​​​വ കൊ​​​ന്ന ദേ​​​വ​​​ർ​​​ഗ​​​ദ്ദ​​​യി​​​ലെ ഉ​​​ന്ന​​​തി​​​യി​​​ലെ കൂ​​​മ​​​ന്‍റെ (65) മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ബ​​​ന്ധു​​​മി​​​ത്രാ​​​ദി​​​ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, വ​​​നം, റ​​​വ​​​ന്യു, പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു.

ബ​​​ന്ധു​​​ക്ക​​​ൾ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ മു​​​റ​​​യ്ക്ക് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​ണ് ബ​​​ത്തേ​​​രി താ​​​ലൂ​​​ക്ക് ഗ​​​വ.​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൂ​​​മ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ടം ചെ​​​യ്ത​​​ത്.

വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ലോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ മൃ​​​ത​​​ദേ​​​ഹം പോ​​​ലീ​​​സ് അ​​​ക​​​ന്പ​​​ടി​​​യി​​​ലാ​​​ണു വീ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ച​​​ത്. പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ഞ്ചു ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.

സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു ശേ​​​ഷം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വ​​​നം വ​​​കു​​​പ്പ് ആ​​​റു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കൈ​​​മാ​​​റി.

കൂ​​​മ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ശ​​​നി​​​യാ​​​ഴ്ച താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ൾ ബ​​​ന്ധു​​​ക്ക​​​ളെ ഒ​​​പ്പം കൂ​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല.

ഇ​​​ത് ക​​​ന​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സ്ഥ​​​ല​​​ത്തു​​​വ​​​ന്ന് ആ​​​വ​​​ലാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​ശേ​​​ഷ​​​മേ പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ട​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കൂ എ​​​ന്ന നി​​​ല​​​പാ​​​ടും ബ​​​ന്ധു​​​ക്ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ഡി​​​എ​​​മ്മി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ണ് പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ച​​​ത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ന്ന​​​തി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് കൂ​​​മ​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് എ​​​ഡി​​​എം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

Kerala

ശ്രീനിവാസന്‍റേത് ആരെയും ദ്രോഹിക്കാത്ത നർമം: ജഗദീഷ്

കൊച്ചി: മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിനനുസരിച്ച് തിരിച്ചുനല്കാന്‍ നമുക്ക് സാധിച്ചില്ലെന്നും നടൻ ജഗദീഷ്. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്‍റെതെന്നും താരം പറഞ്ഞു. ശ്രീനിവാസനെ അവസാനമായി കാണാൻ തൃ​പ്പു​ണി​ത്തു​റ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു ജഗദീഷ്.

കലാസൃഷ്ടികളിലൂടെ തന്‍റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്‍റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാനെത്തിയിരുന്നു.

അതേസമയം, ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

മ​ല​യാ​ള​ത്തി​ന്‍റെ ശ്രീ ​മാ​ഞ്ഞു; സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10ന് ​തൃ​പ്പു​ണി​ത്തു​റ ക​ണ്ട​നാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലു​മാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​യാ​ലി​സി​സി​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​നി​വാ​സ​നെ തൃ​പ്പു​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Kerala

ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച

കൊ​ച്ചി: അ​ന്ത​രി​ച്ച ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച. ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​സ്കാ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാജി ബേബിജോൺ അന്തരിച്ചു

തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്‍റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്‍റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.

അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.

Kerala

അപകടത്തിൽപ്പെട്ടത് പകരം വന്ന ഓട്ടോ; കുട്ടികളുടെ സംസ്കാരം ഇന്ന്

കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ (നാല്) എന്നിവരാണ് മരിച്ചത്.


ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്‍റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്‍മദന്‍റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്‍റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്‍റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്‍റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Kerala

ബി​എ​ൽ​ഒ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ(​ബി​എ​ൽ​ഒ) അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

പ​ള്ളി​മു​ക്ക് ലൂ​ർ​ദ്മാ​താ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്. പ​യ്യ​ന്നൂ​ർ എം​എ​ൽ​എ മ​ദു​സൂ​ദ​ന​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ബി​എ​ൽ​ഒ​മാ​ർ​ക്ക് ടാ​ർ​ഗ​റ്റ് ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു വ​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ബി​എ​ൽ​ഒ​മാ​ർ​ക്ക് ഒ​രു ഇ​ആ​ർ​ഒ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​വ​ധി എ​ടു​ക്കാ​ൻ പാ​ടി​ല്ല, ടാ​ർ​ഗ​റ്റ് ക്യ​ത്യ​മാ​ക്ക​ണം, സം​സ്ഥാ​ന ശ​രാ​ശ​രി​ക്ക് താ​ഴെ പോ​ക​രു​ത്. എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​കും എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന സ​ന്ദേ​ശം.

Kerala

മി​ഥു​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച; രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​നം

കൊ​ല്ലം: തേ​വ​ല​ക്ക​ര​യി​ലെ സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രി​ക്കും സം​സ്കാ​രം.

മൃ​ത​ദേ​ഹം രാ​വി​ലെ 10ന് ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. മി​ഥു​ന്‍റെ അ​മ്മ സു​ജ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ളെ നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

നി​ല​വി​ൽ തു​ർ​ക്കി​യി​ലു​ള്ള സു​ജ തു​ർ​ക്കി സ​മ​യം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കു​വൈ​റ്റി​ലേ​ക്ക് തി​രി​ക്കും. രാ​ത്രി 9:30ന് ​കു​വൈ​റ്റി​ൽ എ​ത്തി​യ​തി​നു ശേ​ഷം 19ന് ​പു​ല​ർ​ച്ചെ 01.15നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ട്ട് രാ​വി​ലെ 08.55ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രും. ശ​നി​യാ​ഴ്ച ര​ണ്ടോ‌‌​ടെ വീ​ട്ടി​ൽ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Latest News

Up