x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​ൽ​ഒ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ


Published: November 17, 2025 06:29 PM IST | Updated: November 17, 2025 07:08 PM IST

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ(​ബി​എ​ൽ​ഒ) അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

പ​ള്ളി​മു​ക്ക് ലൂ​ർ​ദ്മാ​താ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്. പ​യ്യ​ന്നൂ​ർ എം​എ​ൽ​എ മ​ദു​സൂ​ദ​ന​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ബി​എ​ൽ​ഒ​മാ​ർ​ക്ക് ടാ​ർ​ഗ​റ്റ് ഉ​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു വ​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ബി​എ​ൽ​ഒ​മാ​ർ​ക്ക് ഒ​രു ഇ​ആ​ർ​ഒ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​വ​ധി എ​ടു​ക്കാ​ൻ പാ​ടി​ല്ല, ടാ​ർ​ഗ​റ്റ് ക്യ​ത്യ​മാ​ക്ക​ണം, സം​സ്ഥാ​ന ശ​രാ​ശ​രി​ക്ക് താ​ഴെ പോ​ക​രു​ത്. എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ണ്ടാ​കും എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന സ​ന്ദേ​ശം.

Tags : Anish George funeral death

Recent News

Up