x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ സി​എം​ഐ അ​ന്ത​രി​ച്ചു


Published: January 4, 2026 02:06 AM IST | Updated: January 4, 2026 02:06 AM IST

കോ​​ട്ട​​യം: സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹം കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാം​​ഗ​​മാ​​യ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ സി​​എം​​ഐ (83) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം നാ​​ളെ ര​​ണ്ടി​​ന് പു​​മ്മ​​റ്റം (പു​​തു​​പ്പ​​ള്ളി) സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ.

ചെ​​റു​​വാ​​ണ്ടൂ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​രാ​​യ ഫി​​ലി​​പ്പ്-​​മേ​​രി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. അ​​ന്ന​​മ്മ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണി​​യ​​ൻ​​ചി​​റ, പ​​രേ​​ത​​രാ​​യ ജോ​​സ​​ഫ് മ​​ങ്ങാ​​ട്ട്, ഫാ. ​​ചെ​​റി​​യാ​​ൻ കൊ​​ച്ചു​​പു​​രയ്ക്ക​​ൽ സി​​എം​​ഐ, വ​​ർ​​ഗീ​​സ്, സി​​സ്റ്റ​​ർ ഫി​​ലി​​പ്പ, ജോ​​യി ചെ​​റു​​വാ​​ണ്ടൂ​​ർ എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

ദീ​​പി​​ക സ​​ൺ​​ഡേ സ​​പ്ലി​​മെ​​ന്‍റ് എ​​ഡി​​റ്റ​​ർ, പ​​ര​​സ്യവി​​ഭാ​​ഗം മാ​​നേ​​ജ​​ർ, കോ​​ട്ട​​യം ദീ​​പി​​ക ബു​​ക്ക് ഹൗ​​സ് മാ​​നേ​​ജ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ ദീ​​ർ​​ഘ​​കാ​​ലം അ​​ജ​​പാ​​ല​​ന​​ശു​​ശ്രൂ​​ഷ നി​​ർ​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.

സി​​എം​​ഐ സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​മേ​​രി​​ക്ക-​​കാ​​ന​​ഡ മി​​ഷ​​ന്‍റെ ജ​​ന​​റ​​ൽ കോ-ഓ​​​ർഡി​​നേ​​റ്റ​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Tags : Fr. Sebastian Kochupurakkal CMI passes away funeral St. Joseph's Province Kottayam

Recent News

Up