പത്തനംതിട്ട: യുകെയിലെ സ്റ്റീവനേജിൽ നിന്നും ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷിക പ്രാർഥനയിൽ പങ്കെടുക്കാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ച ജേക്കബ് ജോർജിന് (ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
റവ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അന്ത്യോപചാര കർമങ്ങളിൽ റവ. വി.ടി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം. തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി.എം. സക്കറിയ, റവ.ജോൺ തോമസ് എന്നീ വൈദികർ സഹകാർമികരായി.
യുകെയിലെ സ്റ്റീവനേജിൽ നിന്നും പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികൾ അടക്കം ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാൻ എത്തി.

പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവൻ കുടുംബാംഗമായിരുന്നു. ഭാര്യ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റാഫ്, സാരു ജേക്കബ്. ആഗി ആൻ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസൻ ജേക്കബ് എന്നിവർ മക്കളും അർജുൻ പാലത്തിങ്കൽ (സ്റ്റീവനേജ്) മരുമകനും അഷർ കൊച്ചു മകനുമാണ്.
സർഗം സ്റ്റീവനേജ്, ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, ഐഒസി സ്റ്റീവനേജ് തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും കുടുംബങ്ങളും വ്യക്തികളും ആദരാഞ്ജലികൾ അർപ്പിച്ചു. പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടത്തി.
Tags : Jacob George Funeral UK