Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ipl

ധോ​​ണി 10 ല​​ക്ഷം കെ​​ട്ടി​​വ​​യ്ക്ക​​ണം

ചെ​​ന്നൈ: 2013ലെ ​​ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) വാ​​തു​​വ​​യ്പ്പ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എം.​​എ​​സ്. ധോ​​ണി 10 ല​​ക്ഷം രൂ​​പ മ​​ദ്രാ​​സ് കോ​​ട​​തി​​യി​​ല്‍ കെ​​ട്ടി​​വ​​യ്ക്ക​​ണ​​മെ​​ന്നു നി​​ര്‍​ദേ​​ശം.

ധോ​​ണി ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന 100 കോ​​ടി രൂ​​പ​​യു​​ടെ മാ​​ന​​ന​​ഷ്ട​​ക്കേ​​സി​​ല്‍ ട്രാ​​ന്‍​സ്‌​ലേ​​ഷ​​ന്‍, ട്രാ​​ന്‍​സ്‌​​ക്രി​​പ്ഷ​​ന്‍ എ​​ന്നി​​വ​​യ്ക്കാ​​യി 10 ല​​ക്ഷം രൂ​​പ കെ​​ട്ടി​​വ​​യ്ക്കാ​​നാ​​ണ് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

മാ​​ര്‍​ച്ച് 12നു ​​മു​​മ്പാ​​യി ചീ​​ഫ് ജ​​സ്റ്റീ​​സ് റി​​ലീ​​ഫ് ഫ​​ണ്ടി​​ലേ​​ക്ക് തു​​ക കൈ​​മാ​​റാ​​നാ​​ണ് നി​​ര്‍​ദേ​​ശം.

Sports

വൈ​​ഭ​​വി​​ന് ബാ​​ല പു​​ര​​സ്‌​​കാ​​രം

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ കൗ​​മാ​​ര വി​​സ്മ​​യ​​മാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ഷ്‌​ട്രീ​​യ ബാ​​ല പു​​ര​​സ്‌​​കാ​​രം.

ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ല്‍ ബി​​ഹാ​​റി​​നാ​​യി ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 84 പ​​ന്തി​​ല്‍ 190 റ​​ണ്‍​സ് നേ​​ടി​​യ 14കാ​​ര​​നാ​​യ സൂ​​ര്യ​​വം​​ശി, ഇ​​ന്ന​​ലെ ടീ​​മി​​ന്‍റെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ല.

കു​​ട്ടി​​ക​​ളു​​ടെ മി​​ക​​വി​​നെ അം​​ഗീ​​ക​​രി​​ക്കാ​​ന്‍ കേ​​ന്ദ്രം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്‌​​കാ​​രം രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​തി മു​​ര്‍​മു​​വി​​ല്‍​നി​​ന്ന് സ്വീ​​ക​​രി​​ക്കാ​​നാ​​യി ഡ​​ല്‍​ഹി​​യി​​ലെ​​ത്തി​​യ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ ബി​​ഹാ​​റി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി വി​​ട്ടു​​നി​​ന്നു. ഡി​​സം​​ബ​​ര്‍ 25നാ​​ണ് വി​​ര്‍ ബാ​​ല ദി​​വ​​സ​​മാ​​യി കേ​​ന്ദ്രം ആ​​ച​​രി​​ച്ച​​ത്.

ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ വൈ​​ഭ​​വ് ഈ ​​വ​​ര്‍​ഷം നേ​​ടി.

Sports

ഐ​പി​എ​ൽ താ​ര​ലേ​ലം; പൃ​ഥ്വി ഷായ്​ക്കും ടീ​മാ​യി

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ പൃ​ഥ്വി ഷാ​യ്ക്കും ടീ​മാ​യി. ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ളി​ലും ആ​വ​ശ്യ​ക്കാ​രി​ല്ലാ​തി​രു​ന്ന താ​ര​ത്തെ മൂ​ന്നാം റൗ​ണ്ട് ലേ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന വി​ല​യാ​യ 75 ല​ക്ഷം രൂ​പ​ക്കാ​ണ് പൃ​ഥ്വി ഷാ​യെ ഡ​ല്‍​ഹി ടീ​മി​ലെ​ത്തി​ച്ച​ത്.

ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ കെ​യ്ല്‍ ജൈ​മി​സ​ണെ അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ട് കോ​ടി രൂ​പ​ക്ക് ഡ​ല്‍​ഹി അ​വ​സാ​ന റൗ​ണ്ടി​ല്‍ ടീ​മി​ലെ​ടു​ത്തു. അ​തേ​സ​മ​യം ആ​ദ്യ റൗ​ണ്ടി​ല്‍ ആ​രും വാ​ങ്ങാ​തി​രു​ന്ന ഇം​ഗ്ല​ണ്ട് ഓ​ള്‍ റൗ​ണ്ട​ര്‍ ലി​യാം ലി​വിം​ഗ്‌​സ്റ്റ​ണെ ര​ണ്ടാം റൗ​ണ്ടി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ലി​വിം​ഗ്സ്റ്റ​ണാ​യി ര​ണ്ടാം റൗ​ണ്ടി​ല്‍ കോ​ല്‍​ക്ക​ത്ത​യാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നാ​ലെ 13 കോ​ടി രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദ് ലി​വിം​ഗ്സ്റ്റ​ണെ ത​ങ്ങ​ളു‌​ടെ കൂ‌​ടാ​ര​ത്തി​ലെ​ത്തി​ച്ചു.

 

 

Sports

ഐ​പി​എ​ൽ; വി​ഘ്നേ​ഷ് പു​ത്തൂ​ര്‍ രാ​ജ​സ്ഥാ​നി​ല്‍

അ​ബു​ദാ​ബി: ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ മ​ല​യാ​ളി താ​രം വി​ഘ്നേ​ഷ് പു​ത്തൂ​രി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് സ്വ​ന്ത​മാ​ക്കി. അ​ടി​സ്ഥാ​ന​വി​ല​യാ​യ 30 ല​ക്ഷം രൂ​പ​ക്കാ​ണ് ചൈ​നാ​മാ​ന്‍ സ്പി​ന്ന​റാ​യ വി​ഘ്നേ​ഷി​നെ രാ​ജ​സ്ഥാ​ന്‍ ടീ​മി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​ര​മാ​യി​രു​ന്നു വി​ഘ്‌​നേ​ഷ്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ 32 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി തി​ള​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യു​ള്ള പ​രി​ക്ക് തി​രി​ച്ച​ടി​യാ​യി.

സ​ഞ്ജു സാം​സ​ണ്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ല്‍ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു മ​ല​യാ​ളി താ​രം രാ​ജ​സ്ഥാ​നി​ല്‍ എ​ത്തു​ന്ന​ത്. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷ് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ താ​ര​മാ​യി​രു​ന്നു.

 

Sports

പൊ​ന്നും​വി​ല; പ​തി​രാ​ന​യെ കോ​ൽ​ക്ക​ത്ത റാ​ഞ്ചി

അ​ബു​ദാ​ബി: ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ പേ​സ​ര്‍ മ​തീ​ഷ പ​തി​രാ​ന​യെ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് കോ​ല്‍​ക്ക​ത്ത സ്വ​ന്ത​മാ​ക്കി. വാ​ശി​യേ​റി​യ വി​ളി​ക്കൊ​ടു​വി​ല്‍ 18 കോ​ടി രൂ​പ​യ്ക്കാ​ണ് ല​ങ്ക​ന്‍ താ​ര​ത്തെ കോ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​ക്ക് തു​ട​ങ്ങി​യ ലേ​ലം വി​ളി​യി​ല്‍ തു​ട​ക്ക​ത്തി​ല്‍ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സു​മാ​ണ് ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രി​ച്ച​ത്. പ​തി​രാ​ന​യ്ക്കാ​യി ല​ക്നോ 16 കോ​ടി മു​ട​ക്കാ​ന്‍ ത​യാ​റാ​യ​തോ​ടെ ഡ​ല്‍​ഹി പി​ന്‍​മാ​റി.

20 കോ​ടി രൂ​പ​മാ​ത്രം കൈ​വ​ശ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു ല​ക്നോ 16 കോ​ടി മു​ട​ക്കാ​ന്‍ ത​യാ​റാ​യ​ത്. എ​ന്നാ​ല്‍ കോ​ല്‍​ക്ക​ത്ത​വി​ട്ടു​കൊ​ടു​ക്കാ​ന്‍ ‌ത​യാ​റാ​യി​ല്ല. വാ​ശി​യേ​റി​യ വി​ളി​ക്കൊ​ടു​വി​ല്‍ 18 കോ​ടി രൂ​പ​ക്ക് ല​ങ്ക​ന്‍ പേ​സ​റെ കോ​ല്‍​ക്ക​ത്ത സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

 

Sports

ഐപിഎൽ ലേലം: കാമറൂണ്‍ ഗ്രീനിനെ 25.20 കോടിക്ക് സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അബുദാബി: ഐപിഎൽ താരലേലത്തിൽ 25.20 കോടിക്ക് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ലേലത്തിനൊടുവിലാണ് വൻ തുകയ്ക്ക് കോൽക്കത്ത പാളയത്തിലെത്തിച്ചത്.

രാജസ്ഥാന്‍ റോയല്‍സാണ് ആദ്യം താരത്തിനു വേണ്ടി കോൽക്കത്തയ്ക്കൊപ്പം ലേലം വിളിച്ചത്. 13.60 കോടിയിൽ രാജസ്ഥാൻ പിന്മാറിയതോടെ, ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്തയും തമ്മിലായി പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ ചെന്നൈ പിന്മാറിയതോടെ ഗ്രീൻ കോൽക്കത്തയ്ക്ക് സ്വന്തമായി.

Sports

റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ

അ​​ബു​​ദാ​​ബി: ഐ​​പി​​എ​​ൽ മി​​നി താ​​ര​​ലേ​​ലം ഇ​​ന്ന് ന​​ട​​ക്കാ​​നി​​രി​​ക്കേ അ​​ബു​​ദാ​​ബി​​യി​​ൽ സ്റ്റാ​​ർ സ്പോ​​ർ​​ട്സ് സം​​ഘ​​ടി​​പ്പി​​ച്ച മോ​​ക് ഓക്ഷനിൽ റി​​ക്കാ​​ർ​​ഡ് തു​​ക സ്വ​​ന്ത​​മാ​​ക്കി ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾറൗ​​ണ്ട​​ർ കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ.

മോ​​ക് ഓക്ഷനിൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് പ​​ങ്കെ​​ടു​​ത്ത റോ​​ബി​​ൻ ഉ​​ത്ത​​പ്പ കാ​​മ​​റൂ​​ണ്‍ ഗ്രീ​​നി​​നാ​​യി 30.50 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ച്ച​​ത്.

ചെ​​ന്നൈ താ​​ര​​മാ​​യി​​രു​​ന്ന ശ്രീ​​ല​​ങ്ക​​ൻ പേ​​സ​​ർ മ​​തീ​​ഷ് പ​​തി​​രാ​​ന​​യെ 3 കോ​​ടി​​ക്കും ഇം​​ഗ്ല​​ണ്ട് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യെ 2.5 കോ​​ടി​​ക്കും രാ​​ഹു​​ൽ ത്രി​​പാ​​ഠി​​യെ 75 ല​​ക്ഷം രൂ​​പ​​യ്ക്കും കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി ഉ​​ത്ത​​പ്പ ടീ​​മി​​ലെ​​ത്തി​​ച്ചു.

കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ ക​​ഴി​​ഞ്ഞാ​​ൽ മോ​​ക് ഓക്ഷനിൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ല​​ഭി​​ച്ച​​ത് ഇം​​ഗ്ല​​ണ്ട് ഓ​​ൾ റൗ​​ണ്ട​​ർ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണാ​​യി​​രു​​ന്നു. ല​​ക്നൗ​​വി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് പ​​ങ്കെ​​ടു​​ത്ത ഇ​​ർ​​ഫാ​​ൻ പ​​ത്താ​​ൻ ലി​​വിം​​ഗ്സ്റ്റ​​ണാ​​യി 19 കോ​​ടി രൂ​​പ​​യാ​​ണ് മു​​ട​​ക്കി​​യ​​ത്.

അ​​തേ​​സ​​മ​​യം ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച സു​​രേ​​ഷ് റെ​​യ്ന സ്പി​​ന്ന​​ർ രാ​​ഹു​​ൽ ചാ​​ഹ​​റി​​നാ​​യി 10 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച​​തും ശ്ര​​ദ്ധേ​​യ​​മാ​​യി. ആ​​ൻ​​റി​​ച്ച് നോ​​ർ​​ക്യ​​ക്കാ​​യി റെ​​യ്ന 7.5 കോ​​ടി​​യും സ​​ർ​​ഫ​​റാ​​സ് ഖാ​​ന് ഏ​​ഴ് കോ​​ടി​​യും മു​​ട​​ക്കി. മു​​ൻ ഇ​​ന്ത്യ​​ൻ പേ​​സ​​ർ ശി​​വം മാ​​വി​​യെ 2.5 കോ​​ടി​​ക്കും ശ്രീ​​ല​​ങ്ക​​ൻ സ്പി​​ന്ന​​ർ വാ​​നി​​ന്ദു ഹ​​സ​​ര​​ങ്ക​​യെ അ​​ടി​​സ്ഥാ​​ന​​വി​​ല​​യാ​​യ ര​​ണ്ട് കോ​​ടി​​ക്കും റെ​​യ്ന ടീ​​മി​​ലെ​​ത്തി​​ച്ചു.

ആ​​ർ​​സി​​ബി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച അ​​നി​​ൽ കും​​ബ്ലെ ഇ​​ന്ത്യ​​ൻ പേ​​സ​​ർ ചേ​​ത​​ൻ സ​​ക്ക​​രി​​യ​​ക്കാ​​യി 6.5 കോ​​ടി മു​​ട​​ക്കി. വെ​​ങ്ക​​ടേ​​ഷ് അ​​യ്യ​​ർ​​ക്കാ​​യി ആ​​റ് കോ​​ടി​​യും ഇ​​ന്ത്യ​​ൻ പേ​​സ​​ർ ന​​വ​​ദീ​​പ് സെ​​യ്നി​​ക്കാ​​യി 1.75 കോ​​ടി​​യും കും​​ബ്ലെ മു​​ട​​ക്കി.

ലേ​​ല​​ത്തി​​ൽ കു​​റ​​ഞ്ഞ തു​​ക കൈ​​യി​​ലു​​ള്ള മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് മോ​​ക്ക് ഓ​​ക്്ഷ​​​​നി​​ൽ ശ​​ക്ത​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​ല്ല. ആ​​കെ 30 താ​​ര​​ങ്ങ​​ളാ​​ണ് മോ​​ക് ഓ​​ക്്ഷ​​​​നി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

  • മോ​​ക് ഓക്ഷനിലെ വി​​ല​​കൂ​​ടി​​യ താ​​ര​​ങ്ങ​​ൾ:
  • കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ- 30.50 കോ​​ടി രൂ​​പ (കോ​​ൽ​​ക്ക​​ത്ത)
  • ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍- 19 കോ​​ടി രൂ​​പ (ല​​ക്നോ)
  • മ​​തീ​​ഷ പ​​തി​​രാ​​ന- 13 കോ​​ടി രൂ​​പ (കോ​​ൽ​​ക്ക​​ത്ത)
  • ര​​വി ബി​​ഷ്ണോ​​യി- 11.50 കോ​​ടി രൂ​​പ (രാ​​ജ​​സ്ഥാ​​ൻ)
  • രാ​​ഹു​​ൽ ചാ​​ഹ​​ർ- 10 കോ​​ടി രൂ​​പ (ചെ​​ന്നൈ)

Sports

മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: പേ​സ് ബൗ​ള​ർ മോ​ഹി​ത് ശ​ർ​മ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. 34 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ മോ​ഹി​ത് ഒ​രു പ​തി​റ്റാ​ണ്ടോ​ളം ഐ​പി​എ​ല്ലി​ലും ക​ളി​ച്ചു. 26 ഏ​ക​ദി​ന​ങ്ങ​ളി​ലും എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലു​മാ​ണ് താ​രം ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള 37 വ​യ​സു​കാ​ര​നാ​യ മോ​ഹി​ത് ഐ​പി​എ​ല്ലി​ലും ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്, കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചു. മൂ​ന്ന് ഐ​പി​എ​ൽ ഫൈ​ന​ൽ ക​ളി​ച്ചെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന ദു​ർ​ഗ​തി​യും താ​ര​ത്തി​നു​ണ്ട്.

26 ഏ​ക​ദി​ന​ങ്ങ​ളി​ൽ 31 വി​ക്ക​റ്റു​ക​ൾ നേ​ടി​യ താ​രം എ​ട്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ആ​റ് വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ഐ​പി​എ​ല്ലി​ൽ 120 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 134 വി​ക്ക​റ്റു​ക​ൾ നേ​ടി.

Sports

ഐ​​പി​​എ​​ല്‍: മാ​​ക്‌​​സ്‌​വെ​​ല്‍, ഡു​​പ്ലെ​​സി ഇ​​ല്ല

മും​​ബൈ: 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്‍ (ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​ള്‍ റൗ​​ണ്ട​​ര്‍ ഗ്ലെ​​ന്‍ മാ​​ക്‌​​സ്‌​വെ​​ൽ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ താ​​രം ഫാ​​ഫ് ഡു​​പ്ലെ​​സി​​, ഇം​ഗ്ലീ​ഷ് ഓ​ള്‍ റൗ​ണ്ട​ര്‍ മൊ​യീ​ന്‍ അ​ലി എ​ന്നി​വ​രി​ല്ല. ഡു​​പ്ലെ​​സി​​യും മൊ​​യീ​​ന്‍ അ​​ലി​​യും പാ​​ക് സൂ​​പ്പ​​ര്‍ ലീ​​ഗി​​ല്‍ ക​​ളി​​ക്കാ​​നാ​​യാ​​ണ് ഐ​​പി​​എ​​ല്‍ ഒ​​ഴി​​വാ​​ക്കി​​യ​​ത്.

ഗ്രീ​​ന്‍ 2 കോ​​ടി

2026 ഐ​​പി​​എ​​ല്‍ താ​​രലേ​​ല​​ത്തി​​ല്‍ 45 താ​​ര​​ങ്ങ​​ള്‍ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന അ​​ടി​​സ്ഥാ​​ന വി​​ല​​യാ​​യ ര​​ണ്ട് കോ​​ടി ക്ല​​ബ്ബി​​ല്‍. കാ​​മ​​റൂ​​ണ്‍ ഗ്രീ​​ന്‍, ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍, ര​​വി ബി​​ഷ്‌​​ണോ​​യ്, വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​ര്‍, മ​​തീ​​ശ പ​​രി​​താ​​ന, വ​​നി​​ന്ധു ഹ​​സ​​രെ​​ങ്ക തു​​ട​​ങ്ങി​​യ​​വ​​ര്‍ ര​​ണ്ട് കോ​​ടി അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ള്ള താ​​ര​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടും.
16ന് ​​അ​​ബു​​ദാ​​ബി​​യി​​ലാ​​ണ് ഐ​​പി​​എ​​ല്‍ താ​​ര ലേ​​ലം. 10 ടീ​​മു​​ക​​ളി​​ലാ​​യി 77 ക​​ളി​​ക്കാ​​രു​​ടെ ഒ​​ഴി​​വാ​​ണു​​ള്ള​​ത്.

Sports

രാ​ജ​സ്ഥാ​നെ ക​ളി​പ​ഠി​പ്പി​ക്കാ​ൻ സം​ഗ​ക്കാ​ര തി​രി​ച്ചെ​ത്തി

ജ​യ്പു‌​ർ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി മു​ൻ ശ്രീ​ല​ങ്ക​ൻ നാ​യ​ക​ൻ കു​മാ​ർ സം​ഗ​ക്കാ​ര​യെ നി​യ​മി​ച്ചു. രാ​ഹു​ൽ ദ്രാ​വി​ഡി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് സം​ഗ​ക്കാ​ര​യെ​ത്തു​ന്ന​ത്.

നി​ല​വി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഡ​യ​റ​ക്‌​ട​ർ ഓ​ഫ് ക്രി​ക്ക​റ്റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​യാ​ളാ​ണ് സം​ഗ​ക്കാ​ര. നേ​ര​ത്തേ രാ​ജ​സ്ഥാ​ന്‍റെ പ​രി​ശീ​ല​ക​നാ​യി മു​ൻ ല​ങ്ക​ൻ താ​രം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2021 മു​ത​ൽ 2024 വ​രെ​യാ​ണ് പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

പി​ന്നാ​ലെ 2025 സീ​സ​ണി​ൽ ദ്രാ​വി​ഡ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചു. അ​ടു​ത്തി​ടെ​യാ​ണ് നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ ടീം ​വി​ട്ട് ചെ​ന്നൈ​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത്. പ​ക​രം ചെ​ന്നെ​യി​ൽ നി​ന്ന് ര​വീ​ന്ദ്ര ജ​ഡേ​ജ​യും സാം ​ക​റ​നും രാ​ജ​സ്ഥാ​നി​ലെ​ത്തി.

Sports

റോ​​ക്സ്റ്റാ​​ര്‍ റി​​ട്ടേ​​ണ്‍​സ്

ജ​​യ്പു​​ര്‍: ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നു സ​​ഞ്ജു സാം​​സ​​നെ കൈ​​മാ​​റി​​യ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്, പ​​ക​​രം സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​ര്‍ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ​​യും പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ സാം ​​ക​​റ​​നെ​​യും സ്വ​​ന്ത​​മാ​​ക്കി. സ​​ഞ്ജു എ​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റി​​നു പ​​ക​​രം ര​​ണ്ട് ഓ​​ള്‍​റൗ​​ണ്ട​​ര്‍​മാ​​ര്‍ രാ​​ജ​​സ്ഥാ​​ന്‍ ക്യാ​​മ്പി​​ല്‍ എ​​ത്തി​​യെ​​ന്നു ചു​​രു​​ക്കം.

2008ലെ ​​പ്ര​​ഥ​​മ ഐ​​പി​​എ​​ല്ലി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു ര​​വീ​​ന്ദ്ര ജ​​ഡേ​​ജ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. അ​​ന്ന് ടീം ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ള്‍ നി​​ര്‍​ണാ​​യ​​ക പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു. അ​​ന്ന് രാ​​ജ​​സ്ഥാ​​ന്‍ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന ഷെ​​യ്ന്‍ വോ​​ണ്‍ റോ​​ക്സ്റ്റാ​​ര്‍ എ​​ന്നാ​​യി​​രു​​ന്നു ജ​​ഡേ​​ജ​​യെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. റോ​​ക്സ്റ്റാ​​ര്‍ 17 ഐ​​പി​​എ​​ല്‍ സീ​​സ​​ണു​​ക​​ള്‍​ക്കു​​ശേ​​ഷം രാ​​ജ​​സ്ഥാ​​നി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യി​​രി​​ക്കു​​ന്നു.

ദ​​ള​​പ​​തി

ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ ഫ്രാ​​ഞ്ചൈ​​സി. ‘ദ​​ള​​പ​​തി’​​യെ​​ന്ന വി​​ശേ​​ഷ​​ണ​​ത്തോ​​ടെ​​യാ​​ണ് 36കാ​​ര​​നാ​​യ ജ​​ഡേ​​ജ​​യു​​ടെ വ​​ര​​വ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് സോ​​ഷ്യ​​ല്‍​മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്.

2008, 2009 ഐ​​പി​​എ​​ല്‍ സീ​​സ​​ണു​​ക​​ളി​​ല്‍ രാ​​ജ​​സ്ഥാ​​നി​​ലാ​​യി​​രു​​ന്ന ജ​​ഡേ​​ജ, 2011ല്‍ ​​കൊ​​ച്ചി ട​​സ്‌​​കേ​​ഴ്‌​​സി​​ലേ​​ക്കു കൂടുമാ​​റി. 2012ല്‍ ​​അ​​ക്കാ​​ല​​ത്തെ റി​​ക്കാ​​ര്‍​ഡ് ലേ​​ല​​മാ​​യ 9.8 കോ​​ടി രൂ​​പ​​യ്ക്ക് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ല്‍ എ​​ത്തി. 2022 ഐ​​പി​​എ​​ല്ലി​​ല്‍ ധോ​​ണി​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി സി​​എ​​സ്‌​​കെ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​നം. ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ശോ​​ഭി​​ച്ചി​​ല്ല.

ക​​ഠി​​ന തീ​​രു​​മാ​​നം

“ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ ക​​ഠി​​ന​​വും വി​​ഷ​​മ​​മേ​​റി​​യ​​തു​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണ് ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ കൈ​​വി​​ട്ട​​ത്. പ​​ര​​സ്പ​​ര ധാ​​ര​​ണ​​യാ​​ലാ​​ണ് തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ​​ല്ലാം ചെ​​ന്നൈ​​യു​​ടെ വി​​ജ​​യ​​ത്തി​​ല്‍ ജ​​ഡേ​​ജ നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു”- സി​​എ​​സ്‌​​കെ എം​​ഡി കാ​​ശി വി​​ശ്വ​​നാ​​ഥ​​ന്‍.

ഐ​​പി​​എ​​ല്ലി​​ല്‍ 254 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​രി​​ച​​യം ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യ്ക്കു​​ണ്ട്. അ​​ഞ്ച് അ​​ര്‍​ധ​​സെ​​ഞ്ചു​​റി ഉ​​ള്‍​പ്പെ​​ടെ 3260 റ​​ണ്‍​സ് നേ​​ടി. 77 നോ​​ട്ടൗ​​ട്ടാ​​ണ് ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍. 170 വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. 5/16 ആ​​ണ് മി​​ക​​ച്ച ബൗ​​ളിം​​ഗ്.

Sports

സ​സ്പെ​ൻ​സ് പൊ​ളി​ച്ചു; ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ചെ​ന്നൈ ക്യാ​പ്റ്റ​ൻ

ചെ​ന്നൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ന​യി​ക്കും. സി​എ​സ്‌​കെ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ട്ട​ന്‍​ഷ​ന്‍ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം.

2024ൽ ​ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഗെ​യ്‌​ക്‌​വാ​ദ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​സി വീ​ണ്ടും എം.​എ​സ്.​ധോ​ണി​ക്കു കൈ​മാ​റി​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് വി​ട്ട് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലെ​ത്തി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

2021 മു​ത​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് സ​ഞ്ജു. 2022 സീ​സ​ണി​ലാ​ണ് ചെ​ന്നൈ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ധോ​ണി ഒ​ഴി​ഞ്ഞ​ത്. പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ക്യാ​പ്റ്റ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് സീ​സ​ണി​ന്‍റെ ഇ​ട​യ്ക്കു വ​ച്ച് ക്യാ​പ്റ്റ​ൻ സ്ഥ‌ാ​നം ധോ​ണി​ക്കു തി​രി​കെ ന​ൽ​കേ​ണ്ടി വ​ന്നു.

തു​ട​ർ​ന്ന് 2023ലും ​ടീ​മി​നെ ന​യി​ച്ച ധോ​ണി ചെ​ന്നൈ​യ്ക്ക് അ​ഞ്ചാം കി​രീ​ട​വും നേ​ടി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് 2024ൽ ​യു​വ​താ​രം ഗെ​യ്ക്‌​വാ​ദ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

Sports

അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി; റ​സ​ലി​നെ​യും അ​യ്യ​രെ​യും കോ​ല്‍​ക്ക​ത്ത കൈ​വി​ട്ടു

മും​ബൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ൽ നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഫ്രാ​ഞ്ചൈ​സി​ക​ൾ പു​റ​ത്തു​വി​ട്ടു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ആ​ന്ദ്ര റ​സ​ലി​നെ​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രേ​യും കോ​ൽ​ക്ക​ത്ത ഒ​ഴി​വാ​ക്കി.

ട്രേ​ഡ് ഡീ​ൽ വ​ഴി സ​ഞ്ജു​വി​നെ ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച ചെ​ന്നൈ 11 താ​ര​ങ്ങ​ളെ​യാ​ണ് ഇ​ക്കു​റി കൈ​വി​ട്ട​ത്. ഇ​തി​ൽ ര​ചി​ൻ ര​വീ​ന്ദ്ര, മ​തീ​ഷ പ​തി​ര​ണെ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടും. സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് മ​ല​യാ​ളി താ​രം സ​ച്ചി​ന്‍ ബേ​ബി​യെ ഒ​ഴി​വാ​ക്കി.

നേ​ര​ത്തെ മു​ഹ​മ്മ​ദ് ഷ​മി​യെ ട്രേ​ഡി​ലൂ​ടെ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന് ന​ല്‍​കി​യി​രു​ന്നു. വി​യാ​ന്‍ മ​ള്‍​ഡ​ര്‍, രാ​ഹു​ല്‍ ചാ​ഹ​ര്‍, ആ​ഡം സാം​പ എ​ന്നി​വ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട പ്ര​മു​ഖ​ര്‍. പാ​റ്റ് ക​മ്മി​ന്‍​സ് ന​യി​ക്കു​ന്ന ടീ​മി​ല്‍ ട്രാ​വി​സ് ഹെ​ഡ്, അ​ഭി​ഷേ​ക് ശ​ര്‍​മ, ഇ​ഷാ​ന്‍ കി​ഷ​ന്‍, ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ബ്രൈ​ഡ​ണ്‍ കാ​ര്‍​സെ എ​ന്നി​വ​രെ നി​ല​നി​ര്‍​ത്തി.

മും​ബൈ ഇ​ന്ത്യ​ന്‍​സ് മ​ല​യാ​ളി താ​രം വി​ഗ്നേ​ഷ് പൂ​ത്തൂ​രി​നെ ഒ​ഴി​വാ​ക്കി. അ​ര്‍​ജു​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റെ ല​ക്നോ​വി​ന് ന​ൽ​കി​യി​രു​ന്നു. സ​ത്യ​നാ​രാ​യ​ണ, റീ​സെ ടോ​പ്ലി, കെ.​എ​ല്‍.​ശ്രീ​ജി​ത്ത്, ക​ര​ണ്‍ ശ​ര്‍​മ, ബെ​വോ​ണ്‍ ജേ​ക്ക​ബ്‌​സ്, മു​ജീ​ബ് റ​ഹ്മാ​ന്‍, ലി​സാ​ര്‍​ഡ് വി​ല്യം​സ് എ​ന്നി​വ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​റ്റു​താ​ര​ങ്ങ​ള്‍.

ട്രേ​ഡ് ഡീ​ൽ വ​ഴി സ​ഞ്ജു​വി​ന് പ​ക​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും സാം ​ക​റ​നെ​യും ടീ​മി​ലെ​ത്തി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് മ​ഹീ​ഷ് തീ​ക്ഷ​ണ, വാ​നി​ന്ദു ഹ​സ​ര​ങ്ക എ​ന്നി​വ​രെ കൈ​വി​ട്ടു. അ​തേ​സ​മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ സൂ​പ്പ​ർ താ​രം ഡു​പ്ല​പെ​സി, ജേ​ക്ക മ​ക​ഗു​ർ​ക എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യി​ല്ല. കെ.​എ​ൽ. രാ​ഹു​ൽ, ക​രു​ൺ നാ​യ​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്.​പ​ഞ്ചാ​ബ് കിം​ഗ്സ് ഗ്ലെ​ന്‍ മാ​ക്‌​സ​വെ​ല്ലി​നെ​യും ജോ​ഷ് ഇം​ഗ്ലി​സി​നെ​യും ഒ​ഴി​വാ​ക്കി.

Sports

ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; സ​ഞ്ജു ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍

ചെ​ന്നൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ന്‍ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നും വി​ട്ടു​കൊ​ടു​ത്തു. ചെ​ന്നൈ​യി​ല്‍ സ​ഞ്ജു​വി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ല്‍​കി​യേ​ക്കി​ല്ല. റു​തു​രാ​ജ് ഗെ​യ്ക​വാ​ദാ​ണ് നി​ല​വി​ല്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വ​രും ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​പ്പു​വ​ച്ചി​രു​ന്നു. നേ​ര​ത്തെ, ക​റ​നെ ഉ​ള്‍​പ്പെ​ടു​ന്ന​തി​ല്‍ രാ​ജ​സ്ഥാ​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ അ​റി​യി​ച്ചു. സ​ഞ്ജു​വി​ന് പ​ക​രം രാ​ജ​സ്ഥാ​നെ ര​വീ​ന്ദ്ര ജ​ഡേ​ജ ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ജ​ഡേ​ജ ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ, ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

 

Sports

ഐ​​പി​​എ​​ല്‍ 2026 ലേലം അ​​ബു​​ദാ​​ബി​​യി​​ല്‍

മും​​ബൈ: ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 എ​​ഡി​​ഷ​​നി​​ലേ​​ക്കു​​ള്ള മി​​നി താ​​ര​​ലേ​​ലം അ​​ബു​​ദാ​​ബി​​യി​​ല്‍​വ​​ച്ചു ന​​ട​​ക്കും.

ഡി​​സം​​ബ​​ര്‍ 19 ആ​​ണ് ലേ​​ല തീ​​യ​​തി. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ബി​​സി​​സി​​ഐ ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 2026 മി​​നി ലേ​​ലം ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ചു ന​​ട​​ന്നേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ര്‍​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണ്‍ ലേ​​ല​​വും ഗ​​ള്‍​ഫ് നാ​​ടു​​ക​​ളി​​ലാ​​ണ് ന​​ട​​ന്ന​​ത്. 2023 ലേ​​ലം ദു​​ബാ​​യി​​ലും 2024 ലേ​​ലം ജി​​ദ്ദ​​യി​​ലു​​മാ​​യി​​രു​​ന്നു.

നി​​ല​​നി​​ര്‍​ത്താം

2025 മെ​​ഗാ ലേ​​ല​​ത്തി​​നു​​ശേ​​ഷ​​മു​​ണ്ടാ​​യ ദൗ​​ര്‍​ബ​​ല്യ​​ങ്ങ​​ള്‍ നി​​ക​​ത്താ​​നാ​​ണ് 2026 മി​​നി ലേ​​ല​​ത്തി​​ലൂ​​ടെ ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍ ശ്ര​​മി​​ക്കു​​ക. 2026 ഐ​​പി​​എ​​ല്‍ പ​​ദ്ധ​​തി​​യി​​ല്‍ ഇ​​ല്ലാ​​ത്ത ക​​ളി​​ക്കാ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കു​​ള്ള അ​​വ​​സാ​​ന ദി​​നം ഈ ​​മാ​​സം 15 ആ​​ണ്. ടീ​​മു​​ക​​ള്‍ ഇ​​തി​​നോ​​ട​​കം ഇ​​ന്‍റ​​ര്‍ ട്രേ​​ഡിം​​ഗ് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ഠാ​​ക്കൂ​​ര്‍, അ​​ര്‍​ജു​​ന്‍

മുംബൈ/ലക്നോ: ഇ​​ന്ന​​ലെ ന​​ട​​ന്ന നീ​​ക്ക​​ത്തി​​ല്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷാ​​ര്‍​ദു​​ള്‍ ഠാ​​​​ക്കൂ​​ര്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ ചേ​​ര്‍​ന്നു. ര​​ണ്ടു കോ​​ടി രൂ​​പ​​യ്ക്ക് ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സി​​ല്‍​നി​​ന്നാ​​ണ് ഠാ​​ക്കൂ​​റി​​നെ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025 മെ​​ഗാ ലേ​​ല​​ത്തി​​ല്‍ ആ​​രും സ്വ​​ന്ത​​മാ​​ക്കാ​​തി​​രു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഷാ​​ര്‍​ദു​​ള്‍. മൊ​​ഹ്‌​​സി​​ന്‍ ഖാ​​ന്‍ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​തോ​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ല​​ക്‌​​നോ ഷാ​​ര്‍​ദു​​ളി​​നെ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ര്‍​ജു​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നെ ല​​ക്‌​​നോ​​യ്ക്കു കൈ​​മാ​​റാ​​ന്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സും ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. 2021 മു​​ത​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ഭാ​​ഗ​​മാ​​ണ് സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ മ​​ക​​നാ​​യ അ​​ര്‍​ജു​​ന്‍. അ​​ര്‍​ജു​​നെ 30 ല​​ക്ഷം രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു സ്വാ​​പ് ഡീ​​ലി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ബാ​​റ്റ​​ര്‍ ഷെ​​ര്‍​ഫെ​​യ്ന്‍ റൂ​​ഥ​​ര്‍​ഫോ​​ഡ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ല്‍​നി​​ന്ന് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലേ​​ക്കെ​​ത്തി. 2.6 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു ഗു​​ജ​​റാ​​ത്ത് റൂ​​ഥ​​ര്‍​ഫോ​​ഡി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വാ​​ട്‌​​സ​​ണ്‍ കെ​​കെ​​ആ​​റി​​ല്‍

കോ​​ല്‍​ക്ക​​ത്ത: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഷെ​​യ്ന്‍ വാ​​ട്‌​​സ​​ണ്‍ അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചാ​​യി കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ല്‍ (കെ​​കെ​​ആ​​ര്‍) ചേ​​ര്‍​ന്നു. ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ അ​​ഭി​​ഷേ​​ക് നാ​​യ​​രാ​​ണ്. മെ​​ന്‍റ​​ര്‍ ഡ്വെ​​യ്ന്‍ ബ്രാ​​വോ​​യും.

വാ​​ട്‌​​സ​​ണ്‍ ഐ​​പി​​എ​​ല്‍ കോ​​ച്ചിം​​ഗ് സം​​ഘ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന​​ത് ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്. 2002, 2023 സീ​​സ​​ണു​​ക​​ളി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ല്‍ റി​​ക്കി പോ​​ണ്ടിം​​ഗി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റാ​​യി​​രു​​ന്നു വാ​​ട്‌​​സ​​ണ്‍.

Sports

സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സ്; സ​ഞ്ജു ചെ​ന്നൈ​യി​ൽ

മും​ബൈ: ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് മു​മ്പ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും. താ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ ഓ​ള്‍​റൗ​ണ്ട​ര്‍ ഷാ​ര്‍​ദു​ല്‍ താ​ക്കൂ​റി​നെ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സ് താ​രം ഷെ​ഫാ​നെ റു​ത​ര്‍​ഫോ​ര്‍​ഡി​നെ​യും മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ലെ​ത്തി​ച്ചു. യു​വ പേ​സ​ർ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നെ മും​ബൈ ല​ക്നോ​വി​ന് ന​ൽ​കി.

അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ര്‍​ദു​ല്‍ ല​ക്നോ ടീ​മി​ൽ എ​ത്തി​യ​ത്. അ​ർ​ജു​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ ടീ​മി​നൊ​പ്പ​മു​ണ്ട്. 20 ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ പേ​സ​റു​ടെ വേ​ത​നം. റു​ത​ർ​ഫോ​ഡ് വെ​സ്റ്റി​ൻ​ഡീ​സി​നാ​യി 44 ടി20 ​മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ൽ 23 മ​ത്സ​ര​ങ്ങ​ളാ​ണ് താ​രം ക​ളി​ച്ചി​ട്ടു​ള്ള​ത്. 2019ൽ ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, 2022ൽ ​ആ​ർ​സി​ബി എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ചി​രു​ന്നു. 2020ൽ ​മു​ബൈ​യ് ഇ​ന്ത്യ​ൻ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ലും ക​ളി​ച്ചി​ല്ല. 2024ൽ ​കെ​കെ​ആ​റി​ലും 2025ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ലു​മാ​ണ് റു​ത​ർ​ഫോ​ഡ് ക​ളി​ച്ച​ത്. 2.6 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് താ​ര​ത്തെ മും​ബൈ​യി​ൽ നി​ന്ന് വാ​ങ്ങി​യ​ത്.

സ്റ്റാ​ർ ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ‍​ഡേ​ജ​യും സാം ​ക​റ​നേ​യും ന​ൽ​കി​യാ​ണ് ചെ​ന്നൈ സ​ഞ്ജു​വി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നോ​ട് ത​ന്നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് സ​ഞ്ജു സാം​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ അ​ടു​ത്ത സീ​സ​ണി​ലെ ക്യാ​പ്റ്റ​നാ​യി ത​ന്നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​ഡേ​ജ മു​ന്നോ​ട്ടു വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Sports

എന്തുകൊണ്ട് സ​ഞ്ജു ?

ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വ​​​​ന്പ​​​​ൻ താ​​​​ര കൈ​​​​മാ​​​​റ്റം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്കോ? രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ക്യാ​​​​പ്റ്റ​​​​നും മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​വു​​​​മാ​​​​യ സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ 2026 സീ​​​​സ​​​​ണ്‍ മു​​​​ത​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​വ​​ച്ചു. സ്വാ​​​​പ്പ് ഡീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​ഞ്ജു സാം​​സ​​ണു പ​​ക​​ര​​മാ​​യി ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, സാം ​​ക​​റ​​ൻ എ​​ന്നി​​വ​​രെ രാ​​ജ​​സ്ഥാ​​നു കൈ​​മാ​​റു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ധോ​​​​ണി​​​​ക്കു പി​​​​ൻ​​​​ഗാ​​​​മി!

മ​​​​ഹേ​​​​ന്ദ്ര​​​​ സിംഗ് ധോ​​​​ണി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ധോ​​​​ണി എ​​​​ത്ര​​​​കാ​​​​ലം ചെ​​​​ന്നൈ ടീ​​​​മി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ധോ​​​​ണി​​​​ക്ക് പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റും ശ​​​​ക്ത​​​​നാ​​​​യ ബാ​​​​റ്റു​​​​മെ​​​​ന്ന ഓ​​​​പ്ഷ​​​​നാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ക്യാ​​​​പ്റ്റ​​​​ൻ​​​​സി ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കും. എ​​​​ന്നാ​​​​ൽ, ചെ​​​​ന്നൈ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ക​​​​ളി​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യു​​​​ടെ ന​​​​ഷ്ടം ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ൽ വൈ​​​​കാ​​​​രി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

ദ്രു​​​​ത​​നീ​​ക്കം

സ​​​​ഞ്ജു​​​​വി​​​​നെ കൈ​​​​മാ​​​​റു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റും ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഞ്ജു ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​ന് താ​​​​ല്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച രാ​​​​ജ​​​​സ്ഥാ​​​​ൻ ഫ്രാ​​​​ഞ്ചൈ​​​​സി അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ട്രാ​​​​ൻ​​​​സ്ഫ​​​​ർ ച​​​​ർ​​​​ച്ച വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യി.

ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​താ​​​​രം ഡെ​​​​വാ​​​​ൾ​​​​ഡ് ബ്രെ​​​​വി​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നു പ​​​​ക​​​​രം രാ​​​​ജ​​​​സ്ഥാ​​​​ൻ ചോ​​​​ദി​​​​ച്ച​​ത്. ഇ​​​​തി​​​​നി​​​​ടെ ട്രേ​​​​ഡിം​​ഗി​​​​ന് ജ​​​​ഡേ​​​​ജ​​​​യ്ക്കു താ​​​​ൽ​​​​പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടും വ​​​​ന്നി​​രു​​ന്നു.

Sports

ധാ​ര​ണ​യാ​യി; സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലേ​ക്ക്

ചെ​ന്നൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ൺ അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ൽ ക​ളി​ക്കു​മെ​ന്ന് സൂ​ച​ന. ചെ​ന്നൈ താ​ര​ങ്ങ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ൻ എ​ന്നി​വ​ർ​ക്കു പ​ക​ര​മാ​യാ​ണ് സ​ഞ്ജു ടീ​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളു​മാ​യി സം​സം​സാ​രി​ച്ചു. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​രു ഫ്രാ​ഞ്ചൈ​സി​ക​ളും വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ട്രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന മൂ​ന്ന് ക​ളി​ക്കാ​രു​ടെ പേ​ര് രാ​ജ​സ്ഥാ​നും സി​എ​സ്‌​കെ​യും ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലി​ന് മു​ന്നി​ല്‍ വെ​ക്ക​ണം.

ട്രേ​ഡിം​ഗ് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് താ​ര​ങ്ങ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​തം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്ക് അ​ന്തി​മ ക​രാ​റി​നാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താം. 2012 മു​ത​ല്‍ ജ​ഡേ​ജ സി​എ​സ്‌​കെ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ സി​എ​സ്‌​കെ​യ്ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 2016, 2017 സീ​സ​ണി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​നും ക​ളി​ച്ചു.

ഇ​ക്കാ​ല​യ​ള​വി​ല്‍ സ​ഞ്ജു ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ലാ​യി​രു​ന്നു. 2025ലെ ​മെ​ഗാ ലേ​ല​ത്തി​ന് മു​ൻ​പ് 18 കോ​ടി രൂ​പ​യ്ക്കാ​ണ് സ​ഞ്ജു​വി​നെ​യും ജ​ഡേ​ജ​യെ​യും യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​നം ചെ​ന്നൈ​യും നി​ല​നി​ർ​ത്തി​യ​ത്.

പ​രി​ക്കി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​ഞ്ജു​വി​ന് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. 2013ലാ​ണ് സ​ഞ്ജു സാം​സ​ൺ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്.

Sports

സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി​യി​ലേ​ക്ക്...?

മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ താ​ര​മാ​യ സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ലേ​ല​ത്തി​ന് മു​ൻ​പ് രാ​ജ​സ്ഥാ​നും ഡ​ൽ​ഹി​യും താ​ര കൈ​മാ​റ്റം ന​ട​ത്തി​യെ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ഞ്ജു​വി​ന് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യേ​ക്കും. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഡ​ൽ​ഹി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നാ​ണ് വി​വ​രം.

സ്റ്റ​ബ്സി​ന്‍റെ കൂ​ടെ ഒ​രു താ​ര​ത്തെ കൂ​ടി വേ​ണ​മെ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ ഡൽഹി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടെ തീ​രു​മാ​ന​മാ​യാ​ൽ സ​ഞ്ജു വീ​ണ്ടും ഡൽഹി​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കാം.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​റെ ടീ​മി​ലെ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് വ​ലി​യ താ​ത്പ​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ താ​ര​ത്തി​ന് പ​ക​ര​മാ​യി പ്ര​ധാ​ന താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കാ​ൻ ഡ​ൽ​ഹി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ​യും സ​ഞ്ജു​വി​നാ​യി ഡ​ൽ​ഹി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Latest News

Up