x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ താ​ര​ലേ​ലം; പൃ​ഥ്വി ഷായ്​ക്കും ടീ​മാ​യി


Published: December 16, 2025 10:13 PM IST | Updated: December 16, 2025 11:03 PM IST

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ പൃ​ഥ്വി ഷാ​യ്ക്കും ടീ​മാ​യി. ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ളി​ലും ആ​വ​ശ്യ​ക്കാ​രി​ല്ലാ​തി​രു​ന്ന താ​ര​ത്തെ മൂ​ന്നാം റൗ​ണ്ട് ലേ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന വി​ല​യാ​യ 75 ല​ക്ഷം രൂ​പ​ക്കാ​ണ് പൃ​ഥ്വി ഷാ​യെ ഡ​ല്‍​ഹി ടീ​മി​ലെ​ത്തി​ച്ച​ത്.

ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ കെ​യ്ല്‍ ജൈ​മി​സ​ണെ അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ട് കോ​ടി രൂ​പ​ക്ക് ഡ​ല്‍​ഹി അ​വ​സാ​ന റൗ​ണ്ടി​ല്‍ ടീ​മി​ലെ​ടു​ത്തു. അ​തേ​സ​മ​യം ആ​ദ്യ റൗ​ണ്ടി​ല്‍ ആ​രും വാ​ങ്ങാ​തി​രു​ന്ന ഇം​ഗ്ല​ണ്ട് ഓ​ള്‍ റൗ​ണ്ട​ര്‍ ലി​യാം ലി​വിം​ഗ്‌​സ്റ്റ​ണെ ര​ണ്ടാം റൗ​ണ്ടി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ലി​വിം​ഗ്സ്റ്റ​ണാ​യി ര​ണ്ടാം റൗ​ണ്ടി​ല്‍ കോ​ല്‍​ക്ക​ത്ത​യാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നാ​ലെ 13 കോ​ടി രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദ് ലി​വിം​ഗ്സ്റ്റ​ണെ ത​ങ്ങ​ളു‌​ടെ കൂ‌​ടാ​ര​ത്തി​ലെ​ത്തി​ച്ചു.

 

 

Tags : ipl auction prithvi shaw delhi capitals

Recent News

Up