x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്തുകൊണ്ട് സ​ഞ്ജു ?


Published: November 11, 2025 12:35 AM IST | Updated: November 11, 2025 12:35 AM IST

ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വ​​​​ന്പ​​​​ൻ താ​​​​ര കൈ​​​​മാ​​​​റ്റം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്കോ? രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ക്യാ​​​​പ്റ്റ​​​​നും മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​വു​​​​മാ​​​​യ സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ 2026 സീ​​​​സ​​​​ണ്‍ മു​​​​ത​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​വ​​ച്ചു. സ്വാ​​​​പ്പ് ഡീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​ഞ്ജു സാം​​സ​​ണു പ​​ക​​ര​​മാ​​യി ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, സാം ​​ക​​റ​​ൻ എ​​ന്നി​​വ​​രെ രാ​​ജ​​സ്ഥാ​​നു കൈ​​മാ​​റു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ധോ​​​​ണി​​​​ക്കു പി​​​​ൻ​​​​ഗാ​​​​മി!

മ​​​​ഹേ​​​​ന്ദ്ര​​​​ സിംഗ് ധോ​​​​ണി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ധോ​​​​ണി എ​​​​ത്ര​​​​കാ​​​​ലം ചെ​​​​ന്നൈ ടീ​​​​മി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ധോ​​​​ണി​​​​ക്ക് പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റും ശ​​​​ക്ത​​​​നാ​​​​യ ബാ​​​​റ്റു​​​​മെ​​​​ന്ന ഓ​​​​പ്ഷ​​​​നാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ക്യാ​​​​പ്റ്റ​​​​ൻ​​​​സി ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കും. എ​​​​ന്നാ​​​​ൽ, ചെ​​​​ന്നൈ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ക​​​​ളി​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യു​​​​ടെ ന​​​​ഷ്ടം ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ൽ വൈ​​​​കാ​​​​രി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

ദ്രു​​​​ത​​നീ​​ക്കം

സ​​​​ഞ്ജു​​​​വി​​​​നെ കൈ​​​​മാ​​​​റു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റും ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഞ്ജു ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​ന് താ​​​​ല്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച രാ​​​​ജ​​​​സ്ഥാ​​​​ൻ ഫ്രാ​​​​ഞ്ചൈ​​​​സി അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ട്രാ​​​​ൻ​​​​സ്ഫ​​​​ർ ച​​​​ർ​​​​ച്ച വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യി.

ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​താ​​​​രം ഡെ​​​​വാ​​​​ൾ​​​​ഡ് ബ്രെ​​​​വി​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നു പ​​​​ക​​​​രം രാ​​​​ജ​​​​സ്ഥാ​​​​ൻ ചോ​​​​ദി​​​​ച്ച​​ത്. ഇ​​​​തി​​​​നി​​​​ടെ ട്രേ​​​​ഡിം​​ഗി​​​​ന് ജ​​​​ഡേ​​​​ജ​​​​യ്ക്കു താ​​​​ൽ​​​​പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടും വ​​​​ന്നി​​രു​​ന്നു.

സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച് അ​​​​ശ്വി​​​​ൻ

സ​​​​ഞ്ജു​​​​വി​​​​ന്‍റെ സു​​​​ഹൃ​​​​ത്തും ഫി​​​​റ്റ്നെ​​​​സ് ട്രെ​​​​യ്ന​​​​റു​​​​മാ​​​​യ രാ​​​​ജ​​​​മ​​​​ണി പ്ര​​​​ഭു, ചെ​​​​ന്നൈ മു​​​​ൻ താ​​​​ര​​​​മാ​​​​യ ആ​​​​ർ.​​ അ​​​​ശ്വി​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ഞ്ജു​​​​വി​​​​നൊ​​​​പ്പ​​​​മു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച​​​​തോ​​​​ടെ ഊ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ചു. സി​​​​എ​​​​സ്കെ​​​​യു​​​​ടെ ലോ​​​​ഗോ​​ ക്യാ​​​​പ്ഷ​​​​നാ​​​​യി ന​​​​ൽ​​​​കി​​​​യാ​​​​ണ് രാ​​​​ജ​​​​മ​​​​ണി​​​​യു​​​​ടെ പോ​​​​സ്റ്റ്. ഇ​​​​തോ​​​​ടെ സ​​​​ഞ്ജു ചെ​​​​ന്നൈ ടീ​​​​മി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് ആ​​​​രാ​​​​ധ​​​​ക​​​​ർ ഉ​​​​റ​​​​പ്പി​​​​ച്ചു. മു​​​​ൻ​​​​പ് സ​​​​ഞ്ജു​​​​വി​​​​നൊ​​​​പ്പം ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​മാ​​​​ണ് അ​​​​ശ്വി​​​​ൻ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

18 കോ​​​​ടി: സ​​ഞ്ജു, ജ​​ഡു

2025ലെ ​​​​മെ​​​​ഗാ ലേ​​​​ല​​​​ത്തി​​​​ന് മു​​​​ൻ​​​​പ് 18 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ​​​​യും ജ​​​​ഡേ​​​​ജ​​​​യെ​​​​യും യ​​​​ഥാ​​​​ക്ര​​​​മം രാ​​​​ജ​​​​സ്ഥാ​​​​നും ചെ​​​​ന്നൈ​​​​യും നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. പ​​​​രിക്കി​​​​നെ തു​​​​ട​​​​ർ​​​​ന്നു ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ സ​​​​ഞ്ജു​​​​വി​​​​ന് എ​​​​ല്ലാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ക​​​​ളി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ടീ​​​​മി​​​​ന്‍റെ പ്ര​​​​ക​​​​ട​​​നം മോ​​​​ശ​​​​മാ​​​​യ​​​​തോ​​​​ടെ സ​​​​ഞ്ജു ഫ്രാ​​​​ഞ്ചൈ​​​​സി വി​​​​ടു​​​​മെ​​​​ന്ന് അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

2013ലാ​​​​ണ് സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ 2014ൽ ​​​​സ​​​​ഞ്ജു​​​​വി​​​​നെ ടീ​​​​മി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തി. രാ​​​​ജ​​​​സ്ഥാ​​​​ൻ വി​​​​ല​​​​ക്ക് നേ​​​​രി​​​​ട്ട 2016, 2017 സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി​​​​ക്കാ​​​​യി ക​​​​ളി​​​​ച്ചെ​​​​ങ്കി​​​​ലും 2018 സീ​​​​സ​​​​ണി​​​​ൽ ലേ​​​​ല​​​​ത്തി​​​​ലൂ​​​​ടെ വീ​​​​ണ്ടും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി.

2021ലാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ രാ​​​​ജ​​​​സ്ഥാ​​​​ൻ ക്യാ​​​​പ്റ്റ​​​​നാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. 2022ൽ ​​​​രാ​​​​ജ​​​​സ്ഥാ​​​​നെ ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2025 മെ​​​​ഗാ ലേ​​​​ല​​​​ത്തി​​​​ന് മു​​​​ൻ​​​​പ് 18 കോ​​​​ടി​​​​ക്ക് സ​​​​ഞ്ജു​​​​വി​​​​നെ രാ​​​​ജ​​​​സ്ഥാ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

2012ലാ​​​​ണ് ജ​​​​ഡേ​​​​ജ ചെ​​​​ന്നൈ ടീ​​​​മി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. സി​​​​എ​​​​സ്കെ​​​​യു​​​​ടെ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​നേ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നി​​​​ലും ഭാ​​​​ഗ​​​​മാ​​​​യി​​. 2008ൽ ​​​​പ്ര​​​​ഥ​​​​മ ഐ​​​​പി​​​​എ​​​​ൽ കി​​​​രീ​​​​ടം നേ​​​​ടി​​​​യ രാ​​​​ജ​​​​സ്ഥാ​​​​ൻ ടീ​​​​മി​​​​ൽ, അ​​​​ന്ന് 19 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ ജ​​​​ഡേ​​​​ജ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2022 സീ​​​​സ​​​​ണി​​​​ൽ ജ​​​​ഡേ​​​​ജ​​​​യെ ചെ​​​​ന്നൈ ക്യാ​​​​പ്റ്റ​​​​നാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ടീ​​​​മി​​​​ന്‍റെ മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ നാ​​​​യ​​​​ക​​​​സ്ഥാ​​​​നം ഒ​​​​ഴി​​​​ഞ്ഞു.

അടുത്ത ആ​​ർ​​ആ​​ർ ക്യാ​​പ്റ്റ​​ൻ

സ​​ഞ്ജു രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് വി​​ട്ടാ​​ൽ, ടീ​​മി​​ന്‍റെ അ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ ആ​​രാ​​യി​​രി​​ക്കു​​മെ​​ന്ന ച​​ർ​​ച്ച​​യും ഇ​​തി​​നി​​ടെ സ​​ജീ​​വ​​മാ​​യി. 2025 സീ​​സ​​ണി​​ൽ സ​​ഞ്ജു​​വി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ റി​​യാ​​ൻ പ​​രാ​​ഗാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. എ​​ന്നാ​​ൽ, പ​​രാ​​ഗി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി അ​​ത്ര​​ശോ​​ഭി​​ച്ചി​​ല്ല.

സ​​ഞ്ജു പു​​റ​​ത്തു​​പോ​​യാ​​ൽ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ധ്രു​​വ് ജു​​റെ​​ൽ എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ൾ ക്യാ​​പ്റ്റ​​നാ​​യേ​​ക്കു​​മെ​​ന്നും അ​​ഭ്യൂ​​ഹ​​മു​​ണ്ട്.

Tags : Sanju samson IPL rajastan royls chennai super kings

Recent News

Up