x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; സ​ഞ്ജു ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍


Published: November 15, 2025 11:32 AM IST | Updated: November 15, 2025 11:32 AM IST

ചെ​ന്നൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ന്‍ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നും വി​ട്ടു​കൊ​ടു​ത്തു. ചെ​ന്നൈ​യി​ല്‍ സ​ഞ്ജു​വി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ല്‍​കി​യേ​ക്കി​ല്ല. റു​തു​രാ​ജ് ഗെ​യ്ക​വാ​ദാ​ണ് നി​ല​വി​ല്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വ​രും ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​പ്പു​വ​ച്ചി​രു​ന്നു. നേ​ര​ത്തെ, ക​റ​നെ ഉ​ള്‍​പ്പെ​ടു​ന്ന​തി​ല്‍ രാ​ജ​സ്ഥാ​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ അ​റി​യി​ച്ചു. സ​ഞ്ജു​വി​ന് പ​ക​രം രാ​ജ​സ്ഥാ​നെ ര​വീ​ന്ദ്ര ജ​ഡേ​ജ ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ജ​ഡേ​ജ ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ, ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

 

Tags : sanju samson chennai super kings agreement rajasthan royals ravindra jadeja md dhoni player exchange ipl

Recent News

Up