x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി; റ​സ​ലി​നെ​യും അ​യ്യ​രെ​യും കോ​ല്‍​ക്ക​ത്ത കൈ​വി​ട്ടു


Published: November 15, 2025 06:55 PM IST | Updated: November 15, 2025 07:16 PM IST

മും​ബൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ൽ നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഫ്രാ​ഞ്ചൈ​സി​ക​ൾ പു​റ​ത്തു​വി​ട്ടു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ആ​ന്ദ്ര റ​സ​ലി​നെ​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രേ​യും കോ​ൽ​ക്ക​ത്ത ഒ​ഴി​വാ​ക്കി.

ട്രേ​ഡ് ഡീ​ൽ വ​ഴി സ​ഞ്ജു​വി​നെ ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച ചെ​ന്നൈ 11 താ​ര​ങ്ങ​ളെ​യാ​ണ് ഇ​ക്കു​റി കൈ​വി​ട്ട​ത്. ഇ​തി​ൽ ര​ചി​ൻ ര​വീ​ന്ദ്ര, മ​തീ​ഷ പ​തി​ര​ണെ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടും. സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് മ​ല​യാ​ളി താ​രം സ​ച്ചി​ന്‍ ബേ​ബി​യെ ഒ​ഴി​വാ​ക്കി.

നേ​ര​ത്തെ മു​ഹ​മ്മ​ദ് ഷ​മി​യെ ട്രേ​ഡി​ലൂ​ടെ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന് ന​ല്‍​കി​യി​രു​ന്നു. വി​യാ​ന്‍ മ​ള്‍​ഡ​ര്‍, രാ​ഹു​ല്‍ ചാ​ഹ​ര്‍, ആ​ഡം സാം​പ എ​ന്നി​വ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട പ്ര​മു​ഖ​ര്‍. പാ​റ്റ് ക​മ്മി​ന്‍​സ് ന​യി​ക്കു​ന്ന ടീ​മി​ല്‍ ട്രാ​വി​സ് ഹെ​ഡ്, അ​ഭി​ഷേ​ക് ശ​ര്‍​മ, ഇ​ഷാ​ന്‍ കി​ഷ​ന്‍, ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ബ്രൈ​ഡ​ണ്‍ കാ​ര്‍​സെ എ​ന്നി​വ​രെ നി​ല​നി​ര്‍​ത്തി.

മും​ബൈ ഇ​ന്ത്യ​ന്‍​സ് മ​ല​യാ​ളി താ​രം വി​ഗ്നേ​ഷ് പൂ​ത്തൂ​രി​നെ ഒ​ഴി​വാ​ക്കി. അ​ര്‍​ജു​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റെ ല​ക്നോ​വി​ന് ന​ൽ​കി​യി​രു​ന്നു. സ​ത്യ​നാ​രാ​യ​ണ, റീ​സെ ടോ​പ്ലി, കെ.​എ​ല്‍.​ശ്രീ​ജി​ത്ത്, ക​ര​ണ്‍ ശ​ര്‍​മ, ബെ​വോ​ണ്‍ ജേ​ക്ക​ബ്‌​സ്, മു​ജീ​ബ് റ​ഹ്മാ​ന്‍, ലി​സാ​ര്‍​ഡ് വി​ല്യം​സ് എ​ന്നി​വ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​റ്റു​താ​ര​ങ്ങ​ള്‍.

ട്രേ​ഡ് ഡീ​ൽ വ​ഴി സ​ഞ്ജു​വി​ന് പ​ക​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും സാം ​ക​റ​നെ​യും ടീ​മി​ലെ​ത്തി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് മ​ഹീ​ഷ് തീ​ക്ഷ​ണ, വാ​നി​ന്ദു ഹ​സ​ര​ങ്ക എ​ന്നി​വ​രെ കൈ​വി​ട്ടു. അ​തേ​സ​മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ജൊ​ഫ്ര ആ​ർ​ച്ച​ർ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ സൂ​പ്പ​ർ താ​രം ഡു​പ്ല​പെ​സി, ജേ​ക്ക മ​ക​ഗു​ർ​ക എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യി​ല്ല. കെ.​എ​ൽ. രാ​ഹു​ൽ, ക​രു​ൺ നാ​യ​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്.​പ​ഞ്ചാ​ബ് കിം​ഗ്സ് ഗ്ലെ​ന്‍ മാ​ക്‌​സ​വെ​ല്ലി​നെ​യും ജോ​ഷ് ഇം​ഗ്ലി​സി​നെ​യും ഒ​ഴി​വാ​ക്കി.

Tags : Ipl cricket kolkata knight riders venkatesh iyer andre russell

Recent News

Up