Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
National
ബംഗുളൂരു: വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് സംഭവം.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23 ന് ക്ഷേത്രത്തിൽ പോകാനെന്ന് പറഞ്ഞ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ സരസ്വതി കാമുകൻ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹരീഷ് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവച്ചിട്ട് ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരീഷിന്റെ മരണ വാർത്ത താങ്ങാനാവാതെ രുദ്രേഷും ജീവനൊടുക്കി.
പ്രാഥമിക അന്വേഷണത്തിൽ വിവാഹത്തിന് മുമ്പ് തന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഹരീഷിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും കണ്ടെത്തി.
ഹരീഷ്, സരസ്വതിയുടെ വീട്ടുകാരെ നിർബന്ധിച്ചാണ് വിവാഹം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഹരീഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ജയ്പുർ: രാജസ്ഥാനിൽ കാമുകിയുടെ ഭർത്താവിനെയും മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയ യുവാവും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ യുവതിയും വിവാഹിതരാകുന്നു.
കൊടും കുറ്റവാളികളായ പ്രിയ സേത്ത്-ഹനുമാൻ പ്രസാദ് എന്നിവരാണ് വധു വരൻന്മാർ. വിവാഹത്തിനായി ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും 15 ദിവസത്തെ പരോൾ അനുവദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശർമ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സങ്കനേർ ജയിലിൽ കഴിയുന്ന പ്രിയ, ആറ് മാസം മുന്‍പാണ് അതെ ജയിലിൽ വച്ച് ഹനുമാനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
പോലീസിനെ ഭയന്ന് കൊല നടത്തിയ പ്രിയ സേത്ത്
ഡേറ്റിംഗ് ആപ്ലിക്കേഷനിലുടെയാണ് പ്രിയ, ദുഷ്യന്ത് ശർമയെ പരിചയപ്പെടുന്നത്. പരിചയപ്പെടാനെന്ന വ്യാജേന ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ദുഷ്യന്തിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രിയയുടെ ലക്ഷ്യം. കാമുകന്റെയും മറ്റൊരാളുടെയും സഹായം പ്രിയക്ക് ലഭിച്ചിരുന്നു.
ഫ്ലാറ്റിലെത്തിയ ദുഷ്യന്തിനെ ഇവർ തടവിലാക്കി. തുടർന്ന് ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അദ്ദേഹം മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്.
തുടർന്ന് ദുഷ്യന്ത് പുറത്തിറങ്ങിയാൽ തങ്ങളെ പോലീസ് പിടികൂടുമെന്ന് ഭയപ്പെട്ട മൂവരും ചേർന്ന് ഇയാളെ കൊന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തികയും ഒരു സ്യൂട്ട്കേസിനുള്ളിൽ വച്ച് ആമേർ എന്ന കുന്നിൻ മുകളിൽ ഉപേക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി പ്രിയയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്തു.
കാമുകിക്ക് വേണ്ടി അഞ്ച് കൊല ചെയ്ത ഹനുമാൻ പ്രസാദ്
2017 ഒക്ടോബർ രണ്ടിനായിരുന്നു ഹനുമാൻ പ്രസാദ്, കാമുകിയുടെ ഭർത്താവിനെയും മൂന്ന് മക്കളെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്. ഭർത്താവിനെ കൊല്ലാൻ യുവതി ഹനുമാനെ വിളിച്ചുവരുത്തുകയായിരുന്നു.
മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ഹനുമാൻ കൊലപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ കൊലപാതകം കണ്ടു നിന്ന മക്കളെയും ബന്ധുവിനെയും കൂടി കൊന്നു. ഏറെ ഞെട്ടലുണ്ടാക്കിയ സംഭവവമായിരുന്നു ഇത്.
Kerala
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി രണ്ട് വർഷത്തിനു പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31 ) ആണ് പിടിയിലായത്.
സംഭവത്തിന് പിന്നാലെ രാജ്യം വിടാൻ ശ്രമിച്ച പ്രതിയെ ബോംബെ വിമാനത്താവളത്തിൽ നിന്നും ചെറുതുരുത്തി പോലീസ് ആണ് പിടികൂടിയത്.
ആലപ്പുഴയിൽ നിന്നും ചെറുതുരുത്തിയിൽ വന്ന് വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, യുവതിയുടെ 40 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. തുടർന്ന് 2024ൽ നാടുവിട്ടു.
ഇയാൾ ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സിഐ വിനു, എസ്ഐമാരായ എ.ആർ. നിഖിൽ, ജോളി സെബാസ്റ്റ്യൻ, പോലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ, ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.
National
കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.
വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.
19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Movies
ഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്നേഹ അജിത്താണ് വധു.
വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്.
മമ്മൂട്ടി നായകനായ ബസൂക്കയില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന്‍ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്. സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
National
ന്യൂഡൽഹി: ജനറൽ പ്രോവിഡന്റ് ഫണ്ടിൽ ഒരു ജീവനക്കാരൻ മാതാപിതാക്കളെ നോമിനിയായി നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും വിവാഹശേഷം അത് അസാധുവാകുമെന്നും അവകാശം പങ്കാളിയിലേക്കു സ്വമേധയാ കൈമാറ്റം ചെയ്യുമെന്നും സുപ്രീംകോടതി. ഇത്തരം സാഹചര്യത്തിൽ അർഹരായ കുടുംബാംഗങ്ങൾക്കിടയിൽ ജിപിഎഫ് തുക തുല്യമായി വിതരണം ചെയ്യണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഡിഫൻസ് അക്കൗണ്ട്സ് വകുപ്പിലെ ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക അമ്മയ്ക്കും ഭാര്യയ്ക്കും തുല്യമായി വീതിക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
2000ത്തിൽ ജോലിക്കു ചേർന്ന സമയത്ത് ജനറൽ പ്രൊവിഡന്റ് ഫണ്ടിൽ അമ്മയെ ആയിരുന്നു ജീവനക്കാരൻ നോമിനിയായി നാമനിർദേശം ചെയ്തത്. വിവാഹശേഷം നാമനിർദേശത്തിൽ മാറ്റം വരുത്തിയില്ല. തുടർന്ന് 2021ൽ ജീവനക്കാരൻ മരിച്ചശേഷമാണ് പിഎഫ് തുക വീതിക്കുന്നതിൽ തർക്കം ഉടലെടുത്തത്.
ഏകദേശം 60 ലക്ഷം രൂപയുടെ ആനുകൂല്യം ഭാര്യയ്ക്ക് കൈമാറാൻ അധികാരികൾ വിസമ്മതിച്ചു. നോമിനിയായി അമ്മ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ വിവാഹം കഴിച്ചതോടെ അമ്മയുടെ നോമിനി സ്ഥാനം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു.
ഇതിനെതിരെ സമർപ്പിച്ച ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കി. നാമനിർദേശം സ്വമേധയാ റദ്ദാകും എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ വിവാഹശേഷം നാമനിർദേശം സ്വമേധയാ കൈമാറുമെന്നു വിധിച്ച സുപ്രീംകോടതി ബോംബൈ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി ആനുകൂല്യം അമ്മയ്ക്കും ഭാര്യയ്ക്കും വീതിക്കാൻ ഉത്തരവിട്ടു.
National
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന സ്ഥിരീകരിച്ചു.
ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി. താരം കുറിച്ചു.
National
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് വിധിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹർജി നൽകിയ 18 വയസ് പൂർത്തിയായ യുവതിയും 19 വയസ് പൂർത്തിയായ യുവാവും തങ്ങൾ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറിൽ ഇരുവരും ഒപ്പിട്ടുണ്ടെന്നും എന്നാൽ, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിൽ കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഇരുവരും കോടതിയിൽ പരാതിപ്പെട്ടു.
നിഷേധിക്കാനാവില്ല
എന്നാൽ, ഇരുവരുടെയും ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ യുവാവിനു വിവാഹത്തിനു ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് പൂർത്തിയായിട്ടില്ലെന്നും ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
നിരോധിച്ചിട്ടില്ലെന്ന്
ലിവ്-ഇൻ-റിലേഷൻഷിപ്പുകൾ ഇന്ത്യൻ നിയമത്തിനു കീഴിൽ നിരോധിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി എല്ലാ പൗരരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഭരണഘടനാപരമായ ചുമതല സർക്കാരുകൾക്കുണ്ടെന്നും നിരീക്ഷിച്ചു. ഹർജിയിലെ വസ്തുതകൾ പരിശോധിച്ചു ഇരുവർക്കും ആവശ്യമെങ്കിൽ സംരക്ഷണം ഒരുക്കാനും രാജസ്ഥാൻ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു.
Movies
വിജയ് ദേവരക്കൊണ്ടയുടയെും രശ്മിക മന്ദാനയുടെയും വിവാഹം എന്നു നടക്കുമെന്നതാണ് ഇപ്പോൾ സിനിമലോകത്തെ പ്രധാനചർച്ചാവിഷയങ്ങളിലൊന്ന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ വിവാഹത്തെസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് രശ്മിക മന്ദാന. "വിവാഹം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോള്‍ അതിനെക്കുറിച്ച് പറയാം', നടി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
രശ്മിക വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രശ്മിക ഉദയ്പുരിലേക്ക് നടത്തിയ യാത്രയെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങളുയര്‍ന്നത്. വലിയ ആഘോഷമായി നടത്താനുദ്ദേശിക്കുന്ന വിവാഹത്തിന്റെ വേദി തേടിയാണ് താരം ഉദയ്പുരിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ മാതാപിതാക്കൾ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി. താനെ ജില്ലയിലെ ഡോംബിവ്ലി പ്രദേശത്ത് നവംബർ 30 നാണ് സംഭവം.
ജാർഖണ്ഡ് സ്വദേശിയായ കൗമാരക്കാരൻ നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ നിയമപരമായി വിവാഹം ചെയ്യുന്നതിന് 21 വയസുവരെ കാത്തിരിക്കാൻ ഇയാളോട് കുടുംബം ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. നവംബർ 30 ന് കൗമാരക്കാരൻ വീടിന്റെ മേൽക്കൂരയിൽ ഒരു സ്കാർഫ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണസംഭവിച്ചു. സംഭവത്തിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Movies
വിവാഹം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ സ്ഥിരീകരണം.
കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജിന്റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.
30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.
Movies
നടി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹം നടന്നതെന്നാണ് സൂചന.
30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.
International
വത്തിക്കാൻ സിറ്റി: ഏകഭാര്യാത്വത്തെ പ്രോത്സാഹിപ്പിച്ചും വിവാഹത്തിന്റെ മൂല്യം എടുത്തുപറഞ്ഞുമുള്ള രേഖ വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ 21ന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ച രേഖ ഇന്നലെയാണു പ്രസിദ്ധീകരിച്ചത്.
വിവാഹം അഭേദ്യമായ ഐക്യമാണെന്നു നിർവചിക്കുന്ന രേഖ വിവാഹബന്ധത്തിൽ പരസ്പരം പൂർണമായും സമർപ്പിക്കാൻ സാധിക്കണമെന്നും അല്ലാത്തപക്ഷം അതു പങ്കാളിയുടെ അന്തസിനെ മാനിക്കാത്ത ഒരു ഭാഗിക പങ്കുവയ്ക്കൽ മാത്രമായിരിക്കുമെന്നും വിശദീകരിക്കുന്നു.
നിലവിലെ സാങ്കേതികമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യനെ പരിധികളില്ലാത്ത ഒരു സൃഷ്ടിയായി സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഇതു സ്നേഹത്തിന്റെ മൂല്യത്തിൽനിന്നു വളരെ അകലെയാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ കൃപയുടെ സഹായത്തോടെ ക്രിസ്തുവും അവന്റെ പ്രിയപ്പെട്ട വധുവായ സഭയും തമ്മിലുള്ള ഐക്യത്തെ പ്രതിനിധീകരിക്കുന്ന ദാമ്പത്യ ഐക്യത്തിന്റെ സൗന്ദര്യത്തിന് ഊന്നൽ നൽകാൻ രേഖ ആഹ്വാനം ചെയ്യുന്നു.
വിവാഹം ഒരു പരിമിതിയല്ല. മറിച്ച് നിത്യതയിലേക്ക് തുറക്കുന്ന ഒരു പ്രണയത്തിന്റെ സാധ്യതയാണ്. വിവാഹത്തിൽ പരസ്പരമുള്ള ആശ്രയത്വവും ദാമ്പത്യസ്നേഹവും പ്രധാനമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും തടസപ്പെടുത്താതെ ഹൃദയങ്ങളെ ബന്ധപ്പെടുത്തിയുള്ളതായിരിക്കണം വിവാഹം.
ഒരേ അന്തസും അതേ അവകാശങ്ങളുമുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തരുത്. ഒരുവന്റെ സ്വന്തം അസംതൃപ്തികൾ പരിഹരിക്കാനുള്ള ഒരു ഉപാധിയാക്കരുത്. ഒരുവന്റെ ശൂന്യത ഒരിക്കലും മറ്റൊരാളുടെ ആധിപത്യത്തിലൂടെ നിറവേറ്റരുതെന്നും രേഖ എടുത്തുപറയുന്നു. അക്രമം, അടിച്ചമർത്തൽ, മാനസികസമ്മർദം, നിയന്ത്രണം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ കാര്യങ്ങളെ രേഖ അപലപിക്കുകയും ചെയ്യുന്നു.
സ്നേഹത്തിൽ വളരുവാനുള്ള വിലയേറിയ ഒരു മാർഗമാണു പ്രാർഥന. ദമ്പതികൾക്ക് സ്വയം വിശുദ്ധീകരിക്കാനും സ്നേഹത്തിൽ വളരാനും കഴിയുന്ന വിലയേറിയ മാർഗം പ്രാർഥനയാണ്. വ്യക്തികളെന്ന നിലയിൽ പക്വത പ്രാപിക്കുന്നതിന് ദമ്പതികൾ തമ്മിലുള്ള പരസ്പരസഹായവും പരസ്പരബന്ധവും പ്രധാനപ്പെട്ടതാണ്.
പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിനായി ദമ്പതികൾ ഒരുമിച്ച് ദരിദ്രരോടുള്ള ശ്രദ്ധ പരിശീലിക്കണം. ഓരോ ആധികാരിക വിവാഹവും രണ്ടു വ്യക്തികൾ ചേർന്ന ഒരു ഐക്യമാണ്. അതിന് മറ്റുള്ളവരുമായി പങ്കിടാൻ കഴിയാത്തവിധം അടുപ്പമുള്ളതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു ബന്ധം ആവശ്യമാണ്. ഈ രീതിയിൽ മാത്രമേ ദാമ്പത്യ പ്രണയം ഒരു ചലനാത്മക യാഥാർഥ്യമാകുകയുള്ളൂവെന്നും വത്തിക്കാൻ രേഖയിൽ പറയുന്നു.
Kerala
കൊച്ചി: എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്മാന് ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്ഷോര് എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.
ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു. വിപിഎസ് ലേക്ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്മെന്റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന് അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്ഷോര് ആശുപത്രിക്കും ചെയര്മാന് ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടന്നത്.
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Movies
വരൻ റിക്ക് വർഗീസിനെക്കുറിച്ച് വാചാലയായി നടി അർച്ചന കവി. ഡേറ്റിംഗ് ആപ്പിലൂടെ ടൈം പാസിന് തുടങ്ങിയ ബന്ധമാണിതെന്നും പിന്നീട് അത് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയതാണെന്നും അർച്ചന പറയുന്നു. റിക്കിന്റെ ആദ്യ വിവാഹമാണിത്. നടിയുടെ രണ്ടാം വിവാഹവുമാണിത്.
‘‘മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുക. പക്ഷേ അതൊന്നുമല്ല. റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാന്‍ കണ്ടെത്തി. ഞാന്‍ പ്രണയത്തിലാണ്.
ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. കാടിനു നടുവിലാണ് വീട്. അവിടെ വേറൊരു മനുഷ്യനുമില്ല. ഞാന്‍ ഡേറ്റിംഗിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. ഞങ്ങള്‍ പെട്ടെന്നു കണക്ടായി.
മിണ്ടാന്‍ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു. തുടക്കത്തില്‍ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു.
എന്നെ പരിചയപ്പെടുന്നവരോട് തുടക്കത്തിൽ തന്നെ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോള്‍ ഓടും എന്ന് നോക്കാനാണ്.
ചിലപ്പോള്‍ കൂട്ടിപ്പറയുകയും ചെയ്യും. നില്‍ക്കുമോ എന്നറിയണം. മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ അതിനെന്താ എല്ലാവര്ക്കും ഉണ്ടല്ലോ എന്നു പറയും. പക്ഷേ ഒരു പാനിക് അറ്റാക്ക് കാണേണ്ടി വരുമ്പോള്‍ മൂന്നാമത്തെ സെക്കൻഡില്‍ ഓടുന്നത് കാണാന്‍ പറ്റും. അതാണ് സത്യം.
ആളുകള്‍ക്ക് കൂടെ ഉണ്ടാകുമെന്ന് പറയാന്‍ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങള്‍ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ. പക്ഷേ അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു.
അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന പറയുന്നു. ഞാനൊരു സ്പോയില് ചൈല്‍ഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തില്‍.
പക്ഷേ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതില്‍ ഒരു ചര്‍ച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാള്‍ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ല.
വിവാഹനിശ്ചയത്തിനു മുമ്പ് ഒരു പ്രോമിസ് റിംഗ് എനിക്കു റിക്ക് സമ്മാനിച്ചിരുന്നു. അതിന്റെ ഒരു ഭാഗത്ത് മാറ്റ് ഫിനിഷായിരുന്നു. മറ്റേ ഭാഗത്ത് ഗ്ലോസി ഫിനിഷുമായിരുന്നു. രണ്ട് പേരുടെയും ഐഡന്റിറ്റി അങ്ങനെ തന്നെ നിലനില്ക്കും എന്നായിരുന്നു അദ്ദേഹം പറയാന്‍ ശ്രമിച്ചത്.
ഈ ബന്ധം സീരിയസ് ആണെന്നു പറയാൻ ഇവിടെ നേരിട്ടു വന്ന് പ്രപ്പോസ് ചെയ്തു. പിന്നീട് എന്നെ ഭാര്യ എന്നാണ് വിളിച്ചിരുന്നത്.’’അർച്ചന കവിയുടെ വാക്കുകൾ.
റിക്കിനെ പരിചയപ്പെടും മുമ്പ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നും ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നുണ്ട്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നും അര്‍ച്ചന പറയുന്നുണ്ട്.
‘‘ഇതിന് തൊട്ടുമുമ്പ് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്സിനെ കാണാന്‍ പറഞ്ഞു. അവര്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്.
അതിനാല്‍ ഞാന്‍ ഒറ്റയ്ക്കു പോയി. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ്’ എന്നു പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്നമുണ്ടായാല്‍ നമ്മള് ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും.
റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന് നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷേ അവന്റെ പാരന്റ്സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.
ഞാനൊരു ഫാമിലി പേഴ്സണ്‍ ആണ്. കുടുംബവും ഞാനും വളരെ ക്ലോസ് ആണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന് ഭയങ്കര സ്വീറ്റ് ആണ്.
വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്. എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല, വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്.’’–അർച്ചന കവി പറയുന്നു.
Movies
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നേരത്തെ താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തെരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവച്ചിരുന്നു.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021-ല്‍ പിരിയുകയായിരുന്നു.
വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
Movies
നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഛത്തീസ്ഗഡ് സ്വദേശിയായ ഒരു വ്യവസായിയാണ് വരൻ എന്നാണ് സൂചന. ഇരുവരുടെയും കുടുംബംഗങ്ങൾ ഏറെക്കാലമായി അടുത്തറിയുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു.
നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം.
പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Movies
ഏഴു തവണ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്നെല്ലാം രക്ഷപ്പെട്ട് അഭയം പ്രാപിച്ചത് യേശുവിന്റെ മുന്നിലാണെന്നും തുറന്നുപറഞ്ഞ് നടി മോഹിനി. തനിക്ക് വിഷാദരോഗമായിരുന്നുവെന്നും ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചത് ജീസസ് ആണെന്നും താരം പറയുന്നു.
""വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം.
ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്.
ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ മനുഷ്യന് ഡിപ്രഷനുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഒരു കാരണവുമില്ലാതെ ഇത് സംഭവിക്കുകയാണ്. പ്രയാസങ്ങളിലൂടെ കടന്നു പോയ നാളുകള്‍ ഒട്ടും എളുപ്പമുളളതായിരുന്നില്ല. പുറമെ നിന്ന് കാണുന്നവര്‍ക്കോ എന്തിന് കുടുംബാംഗങ്ങള്‍ക്ക് പോലും ഞാന്‍ ഏതെങ്കിലൂം വിഷമത്തിലൂടെ കടന്നു പോകുന്നതായി അനുഭവപ്പെട്ടിട്ടില്ല. പക്ഷെ
ഉളളിന്റെയുളളില്‍ ശരിക്കും കഷ്ടപ്പെട്ടിരുന്നു. വല്ലാത്ത ഒരു തരം ദുഃഖം മനസിനെ ആക്രമിച്ചു. അതില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ഞാന്‍ തന്നെ അതിശയിച്ചു. കാരണം ഡിപ്രഷന് പോലെ ഒന്നിന് പെട്ടെന്ന് അടിമപ്പെടുന്ന തരം മാനസിക നിലയുളള ഒരു സ്ത്രീയായിരുന്നില്ല ഞാന്‍.
അടിസ്ഥാനപരമായി ഞാന്‍ വളരെ ബോള്‍ഡാണ്. എത്ര വലിയ പ്രശ്നങ്ങളെയും പതറാതെ നേരിടാന്‍ കഴിയും. വലിയ പ്രതിസന്ധികളെ നിസാരമായി തളളിക്കളയാന്‍ തക്ക മനക്കരുത്തുളള എന്നെ ചുറ്റുമുളളവര്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്.
അങ്ങനെയൊരാള്‍ക്ക് ഇത്ര കടുത്ത വിഷാദം വരേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ പ്രയാസങ്ങള്‍ വന്നപ്പോഴും സംയമനത്തോടെ നേരിടാന്‍ ശ്രമിച്ചു. അപ്പോഴും ഒരു കാര്യത്തില്‍ ഞാന്‍ അതിശയിച്ചു. ഒരു പ്രശ്നം നേരിടുമ്പോഴാണ് സാധരണഗതിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കാറുളളത്. എന്നാല്‍ ഒരു കാരണവുമില്ലാതെ ഡിപ്രഷന് വന്നപ്പോള്‍ അമ്പരപ്പും അതിലേറെ ഭയവും തോന്നി.
ദുഃഖിക്കത്തക്ക ഒരു സാഹചര്യവും എന്റെ മുന്നിലില്ല. എന്നിട്ടും ഞാന്‍ തീവ്രവിഷാദത്തില്‍ മുങ്ങിപ്പോവുകയാണ്. ജീവിതം അവസാനിപ്പിക്കാമെന്ന് തന്നെ തീരുമാനിച്ചു. ഏഴു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം പോലും പിടി തന്നില്ല.
എന്റെ പ്രശ്നങ്ങള്‍ അറിഞ്ഞ ജോത്സ്യന്മാര് പറഞ്ഞത് ഒരേ കാരണമാണ്. ആരോ ക്ഷുദ്രപ്രയോഗം ചെയ്തിരിക്കുന്നു പോലും. എനിക്ക് ചിരിയാണ് വന്നത്. ഇതെന്താ ഹാരി പോട്ടര്‍ സ്റ്റോറിയോ എന്ന് മനസില്‍ തോന്നി. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു സിനിമാക്കഥയ്ക്ക് അപ്പുറം പ്രാധാന്യം കൊടുത്തിരുന്നില്ല ഞാന്‍.
അതേ സമയം കടുത്ത ട്രോമയിലുടെ കടന്നു പോകുകയാണ്. ഭര്‍ത്താവിനോടും കുട്ടികളോടും അടുത്ത സുഹൃത്തുക്കളോടും ഇതേക്കുറിച്ച് പറഞ്ഞു. അവര്‍ക്കും എന്ത് ചെയ്യണമെന്ന് ഒരു ധാരണയുണ്ടായിരുന്നില്ല. അപ്പോഴും ഞാനാലോചിച്ചു. നാം ഒരു വിഷമഘട്ടത്തിലുടെ കടന്നുപോകുന്നതായി അനുഭവപ്പെടുമ്പോള്‍ അങ്ങനെയൊരു പ്രശ്നം നമുക്കുണ്ടോ എന്ന് ഉറപ്പിക്കുകയാണ് വേണ്ടത്. പെട്ടെന്ന് തന്നെ ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞു.
കരിയറിലോ കുടുംബത്തിലോ ഒരു വിഷമങ്ങളും നേരിടാത്ത ഒരു സമയത്ത് ഞാന്‍ കടുത്ത ഡിപ്രഷന് അടിപ്പെട്ട് അനുദിനം ഒരു ആഴക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതേ സമയം അത് അനുഭവിക്കുകയും ചെയ്യുന്നു. ഏത് വിധേനയും മറികടന്നേ തീരു. ആ സമയത്ത് എനിക്ക് ലഭിച്ച ഉത്തരമാണ് ജീസസ്.
അസാധ്യകാര്യങ്ങളെ സാധ്യമാക്കുന്ന, ഏതിനും നമുക്ക് ഉത്തരം തരുന്ന ജീസസ്. ഞാനൊരു സ്വപ്നജീവിയല്ല. സങ്കല്പ്പങ്ങളാലോ ഭാവനകളാലോ നയിക്കപ്പെടുന്നവളുമല്ല. യാഥാർഥ്യങ്ങളാണ് എന്നെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ജീസസ് എന്നത് എന്നെ സംബന്ധിച്ച് തികഞ്ഞ ബോധ്യം തന്നെയാണ്.
ഏത് നെഗറ്റിവിറ്റിയെയും പോസിറ്റീവാക്കാന്‍ അദ്ദേഹത്തിന് കഴിയും. കടുത്ത വിഷാദത്തിന് അടിമയായി പലകുറി ആത്മഹത്യയ്ക്ക് ശ്രമിച്ച എനിക്ക് ഓരോ തവണയും തടസങ്ങളുണ്ടായി. ഞാന്‍ ജീവിച്ചിരിക്കണമെന്നത് യേശുവിന്റെ ആഗ്രഹവും തീരുമാനവുമാണെന്ന് മനസ്സ് എന്നോട് പറഞ്ഞു. പിന്നീടൊരിക്കലും മരണത്തെക്കുറിച്ച് ചിന്തിച്ചില്ല. ആ നാളുകള്‍ എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്. യേശു കൂടെയുണ്ടെങ്കില്‍ ഒരു അനർഥവും സംഭവിക്കുകയില്ല''. മോഹിനി പറഞ്ഞു.
മഹാലക്ഷ്മി ശ്രീനിവാസന് എന്നായിരുന്നു മോഹിനിയുടെ യഥാർഥ പേര്. സിനിമയ്ക്ക് വേണ്ടി അവര്‍ മോഹിനിയായി. ഈറമാന റോജാവേ എന്ന തമിഴ്ചിത്രത്തിലുടെ നായികയായി രംഗത്ത് വന്ന മോഹിനി 8 വര്‍ഷത്തിനുളളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.
കരിയറില്‍ മുന്‍നിരയില്‍ നില്‍ക്കെ 23-ാം വയസിൽ തൃത്താല സ്വദേശി ബിസിനസുകാരനായ ഭരതിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കി. ഈ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. ബ്രാഹ്മണയായിരുന്ന മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്.
Movies
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ലളിതമായി നടന്നചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ദീർഘനാളുകളായി സുഹൃത്തുക്കളാണ്.
ശബ്ദമില്ല, വെളിച്ചമില്ല, തിരക്കില്ല, ഒടുവിൽ ഞങ്ങൾ അതു സഫലമാക്കി എന്നാണ് മുഖം കാണിക്കാത്ത ചിത്രത്തിനൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. വരന്റെ ചിത്രം പങ്കുവച്ചിട്ടില്ല.
താലിചരടിൽ പിടിച്ചു നിൽക്കുന്നൊരു ചിത്രം മാത്രമാണ് ഗ്രേസ് പങ്കുവച്ചിരിക്കുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്ദ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേർ ഗ്രേസിനു ആശംസകളുമായെത്തി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക പ്രീതി നേടിയത്.
ആറുവർഷമായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്റാഗ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നൂറിൽപരം സിനിമകളിൽ സംഗീതവിഭാഗത്തിന്റെ ഭാഗമായി അറേഞ്ചറും പ്രോഗ്രാമറും ആയി പ്രവർത്തിച്ചു.
സെക്കൻഡ് ഇന്നിംഗ്സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. സകലകലാശാല, കടലാസു തോണി എന്നിവയാണ് സംഗീതം നിർവഹിച്ച മറ്റ് സിനിമകൾ.
Movies
ടെലിവിഷന്‍ അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകള്‍ വര്‍ഷയാണ് വധു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങള്‍ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ വിവാഹ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗുമുണ്ടായിരുന്നു.
NRI
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Kerala
കൂത്തുപറമ്പ്: പുതുജീവിതത്തിലേക്കുള്ള ഒരുക്കത്തിലാണ് ചെറുവാഞ്ചേരിയിലെ ഡോ. അസ്ന. അടുത്ത മാസം അഞ്ചിന് വീട്ടുമുറ്റത്ത് ഉയരുന്ന പന്തലിൽ അസ്നയെ ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിൽ താലി കെട്ടും. വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അസ്നയുടെ വീട്ടുകാരും നാടൊന്നാകെയും.
ആരും മറന്നുകാണില്ല, ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായവൾ. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിലൊന്ന് വന്നുപതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് നേരേ. അമ്മ ശാന്തയ്ക്കും സഹോദരനും പരിക്കേറ്റു.
അന്ന് അസ്നയ്ക്കു പ്രായം മൂന്ന് വയസ്. ബോംബേറിൽ അസ്നയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് കാൽ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്കു മുന്നിൽ പകച്ചുനിൽക്കാതെ നിശ്ചയദാർഢ്യത്തോടെ അസ്ന വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2013ൽ എംബിബിഎസ് നേടി.
ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനുമൊപ്പമാണ് അസ്നയുടെ താമസം. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണൻ- ലീന ദമ്പതികളുടെ മകനാണു വരൻ നിഖിൽ.
Movies
നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകൾ സൈനബ് റാവദ്ജിയാണ് അഖിലിന്റെ വധു.
മുപ്പതുകാരനായ അഖിൽ അക്കിനേനിയും 39കാരിയുമായ സൈനബ് റാവദ്ജിയും വെള്ളിയാഴ്ചയാണ് നടന്നത്.
ഹൈദരാബാദിലെ ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ നടൻ രാം ചരണും പങ്കെടുത്തിരുന്നു. തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
കഴിഞ്ഞ നവംബറിലാണ് സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖിൽ അക്കിനേനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. സൈനബുമായി താൻ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഖിൽ വ്യക്തമാക്കിയത്.