Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passengers

തുര്‍ക്കി-മാഞ്ചസ്റ്റര്‍ വിമാനത്തിൽ യാത്രികർ തമ്മിൽ കൂട്ടത്തല്ല്

ബ്ര​സ​ല്‍​സ്: തു​ര്‍​ക്കി​യി​ലെ അ​ൻ​താ​ലി​യ​യി​ൽ​നി​ന്നു യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ലേ​ക്കു പ​റ​ന്ന വി​മാ​ന​ത്തി​ല്‍ യാ​ത്രി​ക​ര്‍ ത​മ്മി​ല്‍ അ​ടി. 30,000 അ​ടി ഉ​യ​ര​ത്തി​ല്‍ പ​റ​ക്ക​വെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ബ്രി​ട്ടീ​ഷ് വി​മാ​ന​ക്ക​ന്പ​നി​യാ​യ ജെ​റ്റ്-2 വി​മാ​ന​ത്തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​ർ ത​മ്മി​ൽ അ​സ​ഭ്യ​വ​ർ​ഷ​വും ത​ല്ലു​മു​ണ്ടാ​യ​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യി മൂ​ന്നു മ​ണി​ക്കൂ​റാ​യി​ട്ടും ശ​മി​ക്കാ​തെ വ​ന്ന​തോ​ടെ വി​മാ​നം ബെ​ല്‍​ജി​യ​ത്തി​ലെ ബ്ര​സ​ല്‍​സി​ല്‍ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി.

വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​യു​ട​ൻ വി​മാ​ന​ത്തി​ലേ​ക്കു പോ​ലീ​സ് ക​യ​റി പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​വ​രെ പു​റ​ത്തി​റ​ക്കി. മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്ക് വി​മാ​ന​ക്ക​ന്പ​നി ആ​ജീ​വ​നാ​ന്ത യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ​ലി​യ ശ​ബ്‌​ദ​ത്തി​ല്‍ സം​ഗീ​തം പ്ലേ ​ചെ​യ്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. സി​ഗ​ര​റ്റി​നെ​ച്ചൊ​ല്ലി ക്രൂ ​അം​ഗ​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​നി​ടെ സീ​റ്റു​ക​ളി​ല്‍ ര​ക്ത​ക്ക​റ​യും നി​ല​ത്ത് പ​ല്ലു​ക​ളും ക​ണ്ട​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. ആ​ദ്യം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് അ​സ​ഭ്യ​വ​ർ​ഷ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു യാ​ത്ര​ക്കാ​ർ ത​മ്മി​ലാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും പ​ക്ഷം​ചേ​ർ​ന്ന് മ​റ്റു​ചി​ല​രും സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ത​ര്‍​ക്കം പെ​ട്ടെ​ന്ന് ക​ല​ഹ​മാ​യി മാ​റി​യ​തോ​ടെ കു​ട്ടി​ക​ള്‍, വ​യോ​ധി​ക​ര്‍, പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ പ​ല​രും ഭീ​തി​യി​ലാ​യി.

National

വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് പ്ര​കോ​പി​ത​രാ​യി; ര​ണ്ട് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി

മും​ബൈ: വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​രെ പോ​ലീ​സി​ന് കൈ​മാ​റി.

മും​ബൈ​യി​ൽ നി​ന്നും താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4:05 പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1:21 ആ​യി​രു​ന്നു പു​റ​പ്പെ​ട്ട​ത്.

വി​മാ​നം വൈ​കി​യെ​ത്തി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തും എ​യ​ർ ട്രാ​ഫി​ക്കും മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ തൊ​ഴി​ച്ച​തി​നും ര​ണ്ട്പേ​രെ യാ​ത്ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

District News

ജെ​സി​ബി​യി​ല്‍​നി​ന്നും ഓ​യി​ല്‍ ചോ​ര്‍​ന്നു; വാ​ഹ​ന​യാ​ത്രി​ക​ര്‍ റോ​ഡി​ല്‍ തെ​ന്നി​വീ​ണു

പേ​രൂ​ര്‍​ക്ക​ട: ജെ​സി​ബി​യി​ല്‍​നി​ന്നു ഓ​യി​ല്‍ ചേ​ര്‍​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ര്‍ തെ​ന്നി​വീ​ണു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മു​ത​ല്‍ എ​കെ​ജി സെ​ന്‍റ​ര്‍ വ​രെ നീ​ളു​ന്ന ഒ​രു​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

പേ​ട്ട​യി​ല്‍​നി​ന്നു പാ​ള​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജെ​സി​ബി​യു​ടെ ഫ്‌​ളൂ​യി​ഡ് ബോ​ക്‌​സി​ലു​ണ്ടാ​യ ചോ​ര്‍​ച്ച​യാ​ണ് ഓ​യി​ല്‍ ചോ​രാ​ന്‍ കാ​ര​ണ​മാ​യ​ത്. ജെ​സി​ബി ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ ആ​ദ്യം ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല.

ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ വി​വ​രം മ​ന​സി​ലാ​യ ഇ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ഓ​യി​ലി​ല്‍​തെ​ന്നി അ​ഞ്ചു ബൈ​ക്ക് യാ​ത്രി​ക​രും നാ​ലു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രും വീ​ണു​വെ​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ നി​ന്ന് ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​തീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ഷ​ഹീ​ര്‍, ജി​നു, റ​സീ​ഫ്, അ​ശ്വ​തി, രേ​ഷ്മ, സു​മേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഒ​രു​മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് ഓ​യി​ല്‍ നീ​ക്കി​യ​ത്. വാ​ഹ​ന​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ണ്ണ​മ​യം നീ​ക്കു​ന്ന​തി​നു​ള്ള പ​ത റോ​ഡി​ല്‍ സ്‌​പ്രേ ചെ​യ്തു.

District News

റെയിൽവേ സ്റ്റേഷനിലെ സുരക്ഷയില്ലാ പാർക്കിംഗ് ആശങ്ക ഒഴിയാതെ യാത്രക്കാർ

കൊ​ല്ലം: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തെ തീ​പി​ടിത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ആ​ശ​ങ്ക ഉയരുന്നു. ഒപ്പം പാ​ർ​ക്കിം​ഗി​ലെ കൊ​ള്ള​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു.

വ​ൻ തു​ക വാ​ങ്ങി വ​ള​രെ മോ​ശ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടങ്ങ​ളി​ലെ പാ​ർ​ക്കിം​ഗ് സ‍ൗ​ക​ര്യം. വാ​ഹ​ന​ങ്ങ​ള്‍ ഞെ​ക്കി​ഞെ​രു​ക്കി എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് പാ​ർ​ക്കിം​ഗ് ഷെ​ഡു​ക​ൾ. തൃ​ശൂ​രി​ല്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‌ സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വം കൊ​ല്ല​ത്തും ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

വാ​ഹ​നം ന​ഷ്‌​ട​പ്പെ​ടു​ക​യോ മ​റ്റ്‌ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​ക​യോ ചെ​യ്‌​താ​ൽ ത​ങ്ങ​ൾ​ക്കു യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ടാ​വി​ല്ലെ​ന്ന്‌ കൊ​ല്ലം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍റെ അം​ഗീ​കൃ​ത പാ​ർ​ക്കിം​ഗ് ഗ്ര‍ൗ​ണ്ടി​ൽ ബോ​ർ​ഡ്‌ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ്‌ ഇ​വി​ടെ ദി​വ​സ​വും പാ​ർ​ക്ക്‌ ചെ​യ്യു​ന്ന​ത്‌. കൂ​ടാ​തെ ഫാ​ത്തി​മ മാ​താ റോ​ഡി​ലും യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ അ​നേ​കം വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്‌ ചെ​യ്യു​ന്നു​ണ്ട്‌. അം​ഗീ​കൃ​ത പാ​ർ​ക്കിം​ഗ് ഗ്ര‍ൗ​ണ്ടി​ൽ വ​ലി​യ തു​ക ഫീ​സ് വാ​ങ്ങി​യാ​ണ്് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യി​പ്പി​ക്കു​ന്ന​ത്‌. എ​ന്നാ​ല്‍, റെ​യി​ൽ​വേ നി​ർ​ദേ​ശി​ക്കു​ന്ന യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യി​ല്ല.


പാ​ർ​ക്കിംഗ് കൊ​ള്ള​യും ഗു​ണ്ടാ​യി​സ​വും

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന നി​ര​ക്കു പി​ൻ​വ​ലി​ക്കു​മെ​ന്ന കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നു പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് നി​ർ​ബ​ന്ധി​ത ഗു​ണ്ടാ​പി​രി​വാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഒ​രു സു​ര​ക്ഷ​യും ഒ​രു​ക്കാ​തെ​യു​ള്ള നി​ർ​ബ​ന്ധി​ത​ പി​രി​വാ​ണ് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മാ​സം മു​ത​ലാ​ണ് സ്റ്റേ​ഷ​നു​ക​ളെ ര​ണ്ടു കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ചു പാ​ർ​ക്കിം​ഗി​നു വ​ൻ ഫീ​സ് ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തേ​തി​ൽ നി​ന്നു 30 മു​ത​ൽ 60 ശ​ത​മാ​നം വ​രെ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പി​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​രീ​ക്ഷ​ണാ​ർ​ഥം ചി​ല സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​തു ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്തു.


മ​ന്ത്രി ന​ൽകി​യ ഉ​റ​പ്പും പാ​ലി​ച്ചി​ല്ല


റെ​യി​ൽ​വേ ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് അം​ഗം കൂ​ടി​യാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി റെ​യി​ൽ​വേ മ​ന്ത്രി​യെ നേ​രി​ൽ കാ​ണു​ക​യും വ​ർ​ധി​പ്പി​ച്ച പാ​ർ​ക്കിം​ഗ് ഫീ​സ് അ​ടി​യ​ന്തി​ര​മാ​യി കു​റ​യ്ക്ക​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​നം കൈ​കൊ​ള്ളു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ രേ​ഖാ​മൂ​ലം ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ബ​ന്ധി​ത​മാ​യി ത​ന്നെ പു​തു​ക്കി​യ ഫീ​സ് ഈ​ടാ​ക്കി തു​ട​ങ്ങി.

സ്റ്റേ​ഷ​നു​ക​ളു​ടെ കാ​റ്റ​ഗ​റി നി​ശ്ച​യി​ച്ച​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ​ത​യു​ണ്ട​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ട​ങ്ങു​ന്ന ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​കാ​ട്ടി യാ​ത്ര​ക്കാ​ർ ത​ർ​ക്കി​ക്കു​മ്പോ​ൾ ഗു​ണ്ടാ​യി​സം കാ​ണി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ക​രാ​റു​കാ​ർ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

വ​ൻ​ വ​ർ​ധ​ന​വ്

എ​ട്ടു​മ​ണി​ക്കൂ​ർ മു​ത​ൽ 24 മ​ണി​ക്കൂ​ർ വ​രെ കാ​ർ പാ​ർ​ക്കിം​ഗി​നു കാ​റ്റ​ഗ​റി ഒ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​ക്ക് 80രൂ​പ​യും കാ​റ്റ​ഗ​റി ര​ണ്ടി​ലെ നി​ര​ക്ക് 50 രൂ​പ​യു​മാ​ണ്.

24 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ ഇ​ത് യ​ഥാ​ക്ര​മം 180ആയും 80 ​ആയും ഉയരുന്നുണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടേ​ത് 24 മ​ണി​ക്കൂ​ർ വ​രെ കാ​റ്റ​ഗ​റി ഒ​ന്നി​ൽ 60 രൂ​പ​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് മാ​സ വാ​ട​ക 300ൽ ​നി​ന്ന് 600 ആ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളെ​ല്ലാം ത​ന്നെ കാ​റ്റ​ഗ​റി ഒ​ന്നി​ൽ പെ​ടു​ത്തി​യ​തി​ന്‍റെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് യാ​ത്ര​ക്കാ​ർ പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ര​ണ്ടോ മൂ​ന്നോ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റേ​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് കാ​റ്റ​ഗ​റി ര​ണ്ടി​ൽ പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.


എ​ങ്ങും സു​ര​ക്ഷ​യി​ല്ല


പ​ര​വൂ​ർ, ശാ​സ്‌​താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലും യാ​യൊ​രു സു​ര​ക്ഷാ​സ‍ൗ​ക​ര്യ​ങ്ങ​ളു​മി​ല്ല.അ​ല​ക്ഷ്യ​മാ​യാ​ണ് പാ​ർ​ക്കിം​ഗ്. അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ​പോ​ലും പെ​ട്ടെ​ന്നു വാ​ഹ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് ഫീ​സ്‌ തോ​ന്നും പോ​ലെ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

District News

റോ​ഡി​ല്‍ ഓ​യി​ല്‍ പ​ര​ന്നു; വാ​ഹ​ന​ യാ​ത്രി​ക​ര്‍​ക്ക് വീ​ണു പ​രി​ക്കേ​റ്റു

പേ​രൂ​ര്‍​ക്ക​ട: അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍ നി​ന്നു റോ​ഡി​ലേ​ക്ക് ചോ​ര്‍​ന്ന ഓ​യി​ലി​ല്‍ തെ​ന്നി നി​ര​വ​ധി വാ​ഹ​ന​യാ​ത്രി​ക​ര്‍ വീ​ണു.

ഏ​ക​ദേ​ശം നാ​ല് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രാ​ണ് തെ​ന്നി​വീ​ണ​ത്. മി​ക്ക​വ​ര്‍​ക്കും കൈ​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. ശാ​സ്ത​മം​ഗ​ലം ദ​ന്താ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.15ന് ​അ​ജ്ഞാ​ത വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഓ​യി​ല്‍ ചോ​ര്‍​ന്ന​ത്. ഓ​യി​ല്‍ ടാ​ങ്ക് പൊ​ട്ടി​യാ​ണോ മ​റ്റേ​തെ​ങ്കി​ലും വി​ധ​ത്തി​ലാ​ണോ​യെ​ന്നു ഓ​യി​ൽ റോ​ഡി​ൽ വീ​ണ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പ​രി​സ​ര​വാ​സി​ക​ള്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ലോ​റി​യി​ല്‍ നി​ന്നാ​ണ് ഓ​യി​ല്‍ ചോ​ര്‍​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ സ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഷ​മീ​ര്‍, രേ​ഷ്മ, ര​ശ്മി, സേ​നാം​ഗം ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ഹോ​സ് ഉ​പ​യോ​ഗി​ച്ച് റോ​ഡി​ല്‍​നി​ന്ന് ഓ​യി​ല്‍ ചോ​ര്‍​ത്തി മാ​റ്റു​ക​യാ​യി​രു​ന്നു. ഓ​യി​ല്‍ നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും വാ​ഹ​ന​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി ഈ ​ഭാ​ഗ​ത്ത് മ​ര​പ്പൊ​ടി വി​ത​റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

Kerala

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ആശുപത്രിയിലാക്കി; യാത്രക്കാർ പെരുവഴിയിൽ

ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ  കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.

പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്‌തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

മ​ല​ഞ്ചെ​രു​വി​ലൂ​ടെ താ​ഴേ​ക്കു​രു​ണ്ട് വാ​ന്‍; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട് യാ​ത്ര​ക്കാ​ര്‍

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.

യാ​ത്ര​ക്കാ​ര്‍ ക​യ​റി​യ വാ​ന്‍ മ​ല​ഞ്ചെ​രു​വി​ല്‍ നി​ന്നും താ​ഴേ​ക്ക് ഉ​രു​ണ്ടു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​ഴേ​ക്ക് ഉ​രു​ണ്ട് നീ​ങ്ങി​യ വാ​ന്‍ ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ച്ച് നി​ന്ന​തി​നാ​ല്‍ കൊ​ക്ക​യി​ലേ​ക്ക് വീ​ണി​ല്ല.

വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ ര​ണ്ട് സ്ത്രീ​ക​ള്‍​ക്ക് താ​ഴ്ച​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രും സ്ത്രീ​ക​ളാ​യി​രു​ന്നു.

National

എത്ര വലിയ വിമാനക്കന്പനിയായാലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല: വ്യോമയാന മന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ത്ര വ​​​​ലി​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​ണെ​​​​ങ്കി​​​​ലും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ട് സൃ​​​​ഷ്‌​​​​ടി​​​​ച്ചാ​​​​ൽ അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ദു​​​​രി​​​​തം വി​​​​ത​​​​ച്ച ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യ്ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​​എ) ഇ​​​​തി​​​​ന​​​​കം ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യ്ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ജോ​​​​ലി​​​സ​​​​മ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ൽ എ​​​​യ​​​​ർ​​​​ലൈ​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​ണ്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി വി​​​​മാ​​​​ന​​​ക്ക​​​​ന്പ​​​​നി​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ സ്ഥി​​​​ര​​​​ത കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ച കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി, വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​ നി​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​താ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി. റീ​​​​ഫ​​​​ണ്ട് ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 750 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

റീ​​​​ഫ​​​​ണ്ട്, ബാ​​​​ഗേ​​​​ജ് ട്രെ​​​​യ്സിം​​​​ഗ്, യാ​​​​ത്ര​​​​ക്കാ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഡി​​​​ജി​​​​സി​​​​എ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​യു​​​ണ്ടാ​​​​കു​​​​മെ​​​​ന്നും റാം ​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി.

രാ​​​​ജ്യ​​​​ത്തു പു​​​​തി​​​​യ വി​​​​മാ​​​​ന​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും നാ​​​​യി​​​​ഡു വ്യ​​​​ക്ത​​​​മാ​​​​ക്കി. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ൻ​​​​ഡി​​​​ഗോ പ്ര​​​​തി​​​​സ​​​​ന്ധി​​​​മൂ​​​​ലം യാ​​​​ത്ര​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ട ദു​​​​രി​​​​ത​​​​ത്തി​​​​നു കാ​​​​ര​​​​ണം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​ത്ത​​​​ക​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി.

International

​ഏറ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന​സ​ർ​വീ​സ് തു​ട​ങ്ങി ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്

ബെ​യ്ജിം​ഗ്: ലോ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​മാ​ന​സ​ര്‍​വീ​സി​നു തു​ട​ക്ക​മി​ട്ട് ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം പു​ല​ർ​ച്ചെ 2.19ന് 282 ​യാ​ത്ര​ക്കാ​രു​മാ​യി ചൈ​ന​യി​ലെ ഷാ​ങ്‌​ഹാ​യി​യി​ൽ​നി​ന്ന് ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് വ​ഴി അ​ർ​ജ​ന്‍റീ​ന ത​ല​സ്ഥാ​ന​മാ​യ ബു​വാ​നോ​സ് ആ​രി​സി​ലേ​ക്കാ​യി​രു​ന്നു എം​യു 745 വി​മാ​ന​ത്തി​ന്‍റെ ക​ന്നി​യാ​ത്ര. 19,681 കി​ലോ​മീ​റ്റ​ർ നീ​ണ്ട ഈ ​യാ​ത്ര ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ 29 മ​ണി​ക്കൂ​റെ​ടു​ത്തു. ഓ​ക്‌​ല​ൻ​ഡി​ൽ മാ​ത്ര​മാ​യി​രു​ന്നു സ്റ്റോ​പ്പ്. ഷാ​ങ്‌​ഹാ​യ്-​ഓ​ക്‌​ല​ൻ​ഡ്- ബു​വാ​നോ​സ് ആ​രി​സ് സ​ർ​വീ​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് എ​യ​ർ​ലൈ​ൻ​സ് ക​ന്പ​നി അ​റി​യി​ച്ച​ത്. തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഷാ​ങ്‌​ഹാ​യി​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സ്. ബു​വാ​നോ​സ് ആ​രി​സി​ൽ​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും.

വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം വൈ​കു​ന്നേ​രം ആ​റി​നാ​ണ് വി​മാ​നം ഓ​ക്‌​ല​ൻ​ഡി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. യാ​ത്ര​യു​ടെ പാ​തി​വ​ഴി​യി​ൽ ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദീ​ർ​ഘ​മാ​യ വി​മാ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വ​ച്ച യാ​ത്ര​ക്കാ​ർ, ഓ​ക്‌​ല​ൻ​ഡി​ലെ ചെ​റി​യ ഇ​ട​വേ​ള ആ​സ്വ​ദി​ച്ച​താ​യും പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക് ഓ​ക്‌​ല​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ മ​ന്ത്രി എ​റി​ക്ക സ്റ്റാ​ൻ​ഫോ​ർ​ഡി​ന്‍റെ​യും മേ​യ​ർ വെ​യ്‌​ൻ ബ്രൗ​ണി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ഇ​വി​ടെ​നി​ന്നു യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. യാ​ത്രാ​സ​ർ​വീ​സി​നൊ​പ്പം തെ​ക്കേ അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കാ​നും ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ണ്ട്.

ദൈ​ര്‍​ഘ്യ​മേ​റി​യ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി

ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നി​ർ​ത്താ​തെ​യു​ള്ള വി​മാ​ന​യാ​ത്ര ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി 19 മ​ണി​ക്കൂ​റും 20 മി​നി​റ്റു​മാ​ണ്. ചൈ​നീ​സ് വി​മാ​ന​ക്ക​മ്പ​നി​യാ​യ സി​യാ​മെ​ൻ എ​യ​ർ അ​വ​രു​ടെ പു​തി​യ ന്യൂ​യോ​ർ​ക്ക് - ഫു​ഷൗ റൂ​ട്ടി​ലൂ​ടെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന​യാ​ത്ര എ​ന്ന റെ​ക്കോ​ർ​ഡ് നേ​ടി​യ​ത്. ഏ​ക​ദേ​ശം 12,505 കി​ലോ​മീ​റ്റ​ർ ഒ​രി​ട​ത്തും നി​ർ​ത്താ​തെ ഈ ​വി​മാ​നം പ​റ​ക്കു​ന്നു. തൊ​ട്ടു​പി​ന്നി​ൽ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ്. കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു സിം​ഗ​പ്പു​രി​ലെ ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സാ​ണ്. ഇ​ത് ഏ​ക​ദേ​ശം18 മ​ണി​ക്കൂ​ർ 40 മി​നി​റ്റ് എ​ടു​ക്കു​ന്നു. ഈ ​സ​ർ​വീ​സ് ഏ​ക​ദേ​ശം 15,289 കി​ലോ​മീ​റ്റ​ർ (9,500 മൈ​ൽ) ദൂ​ര​മാ​ണു സ​ഞ്ച​രി​ക്കു​ന്ന​ത്.

വമ്പൻ പദ്ധതിയുമായി ക്വാ​ന്താ​സ്

'പ്രോ​ജ​ക്‌​ട് സ​ൺ​റൈ​സ്' എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 22 മ​ണി​ക്കൂ​ർ നീ​ളു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ഓ​സ്ട്രേ​ലി​​ൻ എ​യ​ർ​ലൈ​നാ​യ ക്വാ​ന്തസ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ 12 എ​യ​ർ​ബ​സ് എ350-1000 ​യു​ആ​ർ​എ​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് ക​ന്പ​നി ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. 2027ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ സി​ഡ്നി​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള 20 മ​ണി​ക്കൂ​ർ നി​ർ​ത്താ​തെ​യു​ള്ള സ​ർ​വീ​സാ​യി​രി​ക്കും. 17,015 കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടു​ന്ന​താ​ണ് ഈ ​സ​ർ​വീ​സ്. യാ​ത്ര​ക്കാ​ർ​ക്ക് ഒ​രൊ​റ്റ യാ​ത്ര​യി​ൽ ര​ണ്ട് സൂ​ര്യോ​ദ​യ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ക​ഴി​യും.

സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്

2025 ന​വം​ബ​ർ മു​ത​ൽ ഓ​ക്‌​ല​ൻ​ഡ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്തേ​ക്ക് പോ​കു​ന്ന ചൈ​നീ​സ് പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രാ​ൻ​സി​റ്റ് വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​തെ ത​ന്നെ ട്രാ​ൻ​സി​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന്യൂ​സി​ല​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് ട്രാ​വ​ൽ അ​ഥോ​റി​റ്റി കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ന്യൂ​സി​ലാ​ൻ​ഡ് സ​ർ​ക്കാ​ർ ഈ ​വ​ർ​ഷം ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചൈ​ന ഈ​സ്റ്റ​ൺ വി​മാ​ന​സ​ർ​വീ​സ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.

Kerala

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ; കൊ​ച്ചി​യി​ല്‍ യാത്രക്കാരുടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഇ​ന്നും യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ​ല യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. കൊ​ച്ചി​യി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

വ്യാഴാഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി എ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​നി​ല​യി​ലെ​ത്താ​ന്‍ ര​ണ്ടു​മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച ക​മ്പ​നി യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ക്കു​ന്ന​ത്.

പൈ​ല​റ്റു​മാ​ര്‍​ക്ക് വി​ശ്ര​മം ഉ​റ​പ്പാ​ക്കാ​ന്‍ ഡി​ജി​സി​എ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്‌​ളൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ന്‍ (എ​ഫ്ഡി​ടി​എ​ല്‍) ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റാ​ന്‍ കാ​ര​ണം.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: എം​സി റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ഓ​ർ​ഡി​ന​റി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ​യും ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, തുമ്പിക്കൈക്ക് അടിച്ചു തെറിപ്പിച്ചു; ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

​കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ല്‍ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. കോ​ട്ട​പ്പ​ടി കു​ള​ങ്ങാ​ട്ടു​കു​ഴി ക​ല്ലുമു​റി​ക്ക​ല്‍ കെ.​വി ഗോ​പി (കു​ഞ്ഞ് - 66), ബ​ന്ധു​വാ​യ പ​ട്ടം​മാ​റു​കു​ടി അ​യ്യ​പ്പ​ന്‍​കു​ട്ടി (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്.

രാ​വി​ലെ ആ​റ​ര​യോ​ടെ വാ​വേ​ലി​യി​ല്‍ വ​ച്ച് ഏ​ഴു കാ​ട്ടാ​ന​ക​ള്‍ ഇ​വ​രു​ടെ ബൈ​ക്കി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് തു​മ്പി​ക്കൈ​യ്ക്ക് അ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ച് ദൂ​രെ വീ​ണു. ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​നക്കൂട്ട​ത്തി​ല്‍ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​ന ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​വാം ആ​ന​ക്കൂ​ട്ടം മ​റ്റ് പ്ര​കോ​പ​ന​ങ്ങ​ളി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ച്ച​ത്തി​ലുള്ള ചി​ന്നം​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വ​നം വാ​ച്ച​റാ​ണ് ആ​ന​ക്കു​ട്ട​ത്തെ തു​ര​ത്തി​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. രാ​വി​ലെ അ​ടു​ത്തു​ള്ള ജം​ഗ്ഷ​നി​ല്‍ ചാ​യ​കു​ടി​ച്ച് പ​ണി​ക്ക് പോ​കാ​നാ​യി ബൈ​ക്കി​ല്‍ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും.

കോ​ത​മം​ഗ​ലം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രെ​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ത​മം​ഗ​ലം ധ​ര്‍​മഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് വാ​വേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല. മു​ന്‍​പും സ​മാ​ന​മാ​യ പ​ല സം​ഭ​വ​ങ്ങ​ളും ഇവിടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Kerala

സാ​ങ്കേ​തി​ക ത​ക​രാ​ർ; തി​രു​വ​ന​ന്ത​പു​രം-ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ര​ണ്ടു​ത​വ​ണ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം വി​മാ​ന​ത്തി​ന് പു​റ​പ്പെ​ടാ​ൻ ആ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​റ്റൊ​രു വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് വൈ​കി​യ​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര അ​ട​ക്കം മു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ചു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. ഇ​തു​വ​രെ​യും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും വൈ​കി​യി​ട്ടു​ണ്ട്.

പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഡാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടാ​ണ് ഫ്ലൈ​റ്റ് മാ​ന്വ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​താ​ണ് വി​മാ​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ര​യ​ട​ക്കം വി​ന്യ​സി​ച്ച് തീ​വ്ര ശ്ര​മം തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പോ​കേ​ണ്ടി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ലും നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

TRAVEL

ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റം: സ്ലീപ്പർ യാത്രക്കാർക്ക് എസി കോച്ചിലേക്ക് ഓട്ടോ അപ്ഗ്രേഡ്

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.

യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Latest News

Up