x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​​സു​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​യോ​​​ട്ടം; ഭ​​​യ​​​ന്നു വിറച്ച് യാ​​​ത്ര​​​ക്കാ​​​ർ


Published: February 10, 2026 04:56 AM IST | Updated: February 10, 2026 04:56 AM IST

ക​​​റു​​​ക​​​ച്ചാ​​​ല്‍: കോ​​​ട്ട​​​യം-​​​ക​​​റു​​​ക​​​ച്ചാ​​​ല്‍-​​​കോ​​​ഴ​​​ഞ്ചേ​​​രി റൂ​​​ട്ടി​​​ലെ ബ​​​സു​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​യോ​​​ട്ട​​​ത്തി​​​ല്‍ ഭ​​​യ​​​ന്നുവി​​​റ​​​ച്ച് യാ​​​ത്ര​​​ക്കാ​​​ര്‍. ഈ ​​​റൂ​​​ട്ടി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സു​​​ക​​​ളും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും മ​​​ത്സ​​​രി​​​ച്ചോ​​​ടു​​​ന്ന​​​താ​​​ണ് ബ​​​സ് യാ​​​ത്ര​​​ക്കാ​​​രെ​​​യും വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രെ​​​യും ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. മ​​​ത്സ​​​ര​​​യോ​​​ട്ട​​​ത്തി​​​നി​​​ടെ തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ൽ ഓ​​​വ​​​ര്‍ട്രേ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നെ​​​ടു​​​ങ്ങാ​​​ട​​​പ്പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ലെ ട്രാ​​​ഫി​​​ക് ഡി​​​വൈ​​​ഡ​​​റി​​​നു സ​​​മീ​​​പ​​​ത്ത് എ​​​തി​​​ര്‍ദി​​​ശ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യെ മ​​​റി​​​ക​​​ട​​​ന്നു സ്വ​​​കാ​​​ര്യ ബ​​​സ് ക​​​യ​​​റി​​​പ്പോ​​​യ​​​ത്. ഇ​​​തു​​​വ​​​ഴി പോ​​​യ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്നു മ​​​ല്ല​​​പ്പ​​​ള്ളി വ​​​ഴി കോ​​​ഴ​​​ഞ്ചേ​​​രി​​​ക്കും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം പു​​​റ​​​പ്പെ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സു​​​ക​​​ളും വി​​​വി​​​ധ റൂ​​​ട്ടു​​​ക​​​ളി​​​ല്‍നി​​​ന്നു ക​​​റു​​​ക​​​ച്ചാ​​​ല്‍ ബ​​​സ് സ്റ്റാ​​​ന്‍ഡി​​​ല്‍ എ​​​ത്തു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ഒ​​​ന്നി​​​ച്ചു​​​ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി ആ​​​ളെ ക​​​യ​​​റ്റാ​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചോ​​​ടു​​​ക​​​യാ​​​ണ്. നാ​​​ലോ അ​​​ഞ്ചോ മി​​​നി​​​റ്റ് വ്യ​​​ത്യാ​​​സ​​​ത്തി​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​ന്ന ബ​​​സു​​​ക​​​ളാ​​​ണ് പ​​​ല​​​തും. ഈ ​​​റൂ​​​ട്ടി​​​ല്‍ മ​​​ത്സ​​​ര​​​യോ​​​ട്ട​​​വും ത​​​ര്‍ക്ക​​​വും പ​​​തി​​​വാ​​​യി രി​​​ക്കു​​​ക​​​യാ​​​ണ്. തി​​​ര​​​ക്കേ​​​റി​​​യ റോ​​​ഡി​​​ല്‍ അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലാ​​​ണ് ബ​​​സു​​​ക​​​ള്‍ പാ​​​യു​​​ന്ന​​​ത്.

ഒ​​​രു ബ​​​സ് സ്റ്റോ​​​പ്പി​​​ല്‍ നി​​​ര്‍ത്തി​​​യാ​​​ല്‍ പി​​​ന്നാ​​​ലെ വ​​​രു​​​ന്ന ബ​​​സ് നി​​​ര്‍ത്താ​​​തെ പോ​​​കു​​​ക​​​യോ യാ​​​ത്ര​​​ക്കാ​​​രെ മു​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി ഇ​​​റ​​​ക്കു​​​ക​​​യോ ചെ​​​യ്യും. വ​​​ള​​​വു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തും പ​​​തി​​​വാ​​​ണ്. ബ​​​സ് സ്റ്റാ​​​ന്‍ഡി​​​നു​​​ള്ളി​​​ലും സ​​​മ​​​യം സം​​​ബ​​​ന്ധി​​​ച്ച ത​​​ര്‍ക്ക​​​വും ബ​​​ഹ​​​ള​​​വും പ​​​തി​​​വാ​​​ണ്. കോ​​​ട്ട​​​യം-​​​കോ​​​ഴ​​​ഞ്ചേ​​​രി റോ​​​ഡി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ചെ​​​യി​​​ന്‍ സ​​​ര്‍വീ​​​സ് സ​​​മ​​​യം പാ​​​ലി​​​ക്കാ​​​തെ സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ലാ​​​ണ് അ​​​മി​​​ത​​​വേ​​​ഗ​​​വും മ​​​ത്സ​​​ര​​​യോ​​​ട്ടവും തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും നാ​​​ട്ടു​​​കാ​​​ര്‍ പ​​​റ​​​യു​​​ന്നു.

Tags : nattu vishesham Bus race passengers with fear

Recent News

Up