Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road

മു​രി​ങ്ങൂ​രി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് റോ​ഡി​ലേ​ക്ക് വീ​ണ് അ​പ​ക​ടം

തൃ​ശൂ​ർ: മു​രി​ങ്ങൂ​രി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് സ്ലാ​ബ് റോ​ഡി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. കൊ​ര​ട്ടി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക്‌ വ​രു​ന്ന വ​ഴി​യി​ൽ മു​രി​ങ്ങൂ​ർ പ​ള്ളി​യി​ലേ​ക്ക് ക​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 15 അ​ടി മു​ക​ളി​ൽ നി​ന്നാ​ണ് സ്ലാ​ബ് വീ​ണ​ത്. സം​ഭ​വ സ​മ​യം സ​ർ​വീ​സ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. മേ​ഖ​ല​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

Kerala

റോ​ഡി​ലെ കു​ഴ​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ചു; ലോ​റി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: റോ​ഡി​ലെ കു​ഴ​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​തി​ന് പി​ന്നാ​ലെ എ​തി​രെ വ​ന്ന ലോ​റി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.

ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ടു​മ്പ് സ്വ​ദേ​ശി ശ​ങ്ക​ർ ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഈ ​പാ​ത​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ കു​ഴി​ക​ളു​ണ്ട്. ഇ​തി​ൽ ഒ​രു കു​ഴി​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ശ​ങ്ക​ർ ബൈ​ക്ക് വെ​ട്ടി​ച്ച​തും എ​തി​രെ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ങ്ക​റി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ തീ​പി​ടി​ത്തം; നാ​ല് ബ​സു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ ബ​സു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ല് ബ​സു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ടീം ​ആ​യ ഭ​ദ്ര​യു​ടെ ബ​സു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന് സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് ഭ​ദ്ര ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സു​ക​ള​ല്ല.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്ന​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

District News

ഷെ​ഡ്-​മു​ള്ള​ൻ​കൊ​ല്ലി റോ​ഡ് ത​ക​ർ​ന്നു

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന ഷെ​ഡ്-​മു​ള്ള​ൻ​കൊ​ല്ലി റോ​ഡ് ത​ക​ർ​ന്നു. പാ​ത​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 10 വ​ർ​ഷ​ത്തി​നി​ടെ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണ് പാ​ത.

സ്കൂ​ളു​ക​ളും ര​ണ്ട് കോ​ള​ജു​ക​ളും ഈ ​റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ണ്ട്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ, കോ​ള​ജ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഈ ​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​ത്. വീ​തി​കൂ​ട്ടി ലെ​വ​ലൈ​സ്ഡ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ര​ണ്ടു​വ​ർ​ഷം മു​ന്പ് 5.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് സ​ത്വ​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ്-​പൂ​ഞ്ഞാ​ർ റോ​ഡ്: ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി

തീ​ക്കോ​യി: ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ്-​പൂ​ഞ്ഞാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് തീ​ക്കോ​യി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​നി​യി​ള​പ്പ് ജം​ഗ്ഷ​നി​ൽ ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കു​വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.

കെ​പി​സി​സി സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് തീ​ക്കോ​യി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​യി പൊ​ട്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി മ​ണ്ണു​മ​ഠം, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ മ​ജു പു​ളി​ക്ക​ൻ, പി.​എ​ച്ച്. നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ റോ​ജി മു​തി​രേ​ന്തി​ക്ക​ൽ, മോ​ഹ​ന​ൻ കു​ട്ട​പ്പ​ൻ, ഡി​സി​സി മെം​ബ​ർ​മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ക്കു​ന്നേ​ൽ, പൂ​ഞ്ഞാ​ർ മാ​ത്യു, യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജ​യ​റാ​ണി തോ​മ​സു​കു​ട്ടി, കൃ​പ ബി​ജു, പി. ​മു​രു​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

National

മഞ്ഞുപുതച്ച് ഹിമാചൽ‌; ആയിരത്തിലേറെ റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.

എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Auto

റോ​ഡി​ലെ ഇ​​ല​​ക്‌ട്രി​​ക് ഫോ​ർ​മു​ല

​മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര​​യു​​ടെ റേ​​സിം​​ഗ് പാ​​ര​​ന്പ​​ര്യ​​വും അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ഒ​​ത്തു​​ചേ​​രു​​ന്ന ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്‍റെ ബു​​ക്കിം​​ഗ് ഈ ​​ആ​​ഴ്ച തു​​ട​​ങ്ങി.

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന വാ​​ര​​ത്തോ​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് എ​​ത്തി​​ത്തു​​ട​​ങ്ങും. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ മ​​ഹീ​​ന്ദ്ര റേ​​സിം​​ഗ് ടീ​​മി​​ന്‍റെ വി​​ജ​​യ​​വും ആ​​വേ​​ശ​​വും സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കുകൂ​​ടി അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഈ ​​ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ വാ​​ഹ​​ന​​ത്തി​​ന്‍റെ രൂ​​പ​​ക​​ൽ​​പ്പ​​ന.

സാ​​ധാ​​ര​​ണ ഇ​​ല​​ക്‌ട്രി​​ക് കാ​​റു​​ക​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​രു റേ​​സിം​​ഗ് കാ​​റി​​ന്‍റെ ക​​രു​​ത്തും ആ​​ധു​​നി​​ക എ​​സ്‌​യു​​വി​​യു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​ത്തു​​ചേ​​രു​​ന്നു എ​​ന്ന​​താ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്‍റെ പ്ര​​ത്യേ​​ക​​ത.

എ​​ഫ്ഇ 2, എ​​ഫ്ഇ 3 എ​​ന്നീ വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​ണ് ഈ ​​സ്പെ​​ഷ​ൽ എ​​ഡി​​ഷ​​ൻ ല​​ഭ്യ​​മാ​​കു​​ന്ന​​ത്. 23.69 ല​​ക്ഷം, 24.49 ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​വ​​യു​​ടെ എ​​ക്സ്-​​ഷോ​​റൂം വി​​ല.

ട്രാ​​ക്ക് കാ​​റി​​ന്‍റെ ഗാം​​ഭീ​​ര്യം

കാ​​ഴ്ച​​യി​​ൽത​​ന്നെ ഏ​​തൊ​​രു വാ​​ഹ​​ന​​പ്രേ​​മി​​യെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന സ്പോ​​ർ​​ട്ടി ലു​​ക്കാ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്. ബി​​ഇ 6 മോ​​ഡ​​ലു​​ക​​ളി​​ൽ​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി മു​​ന്നി​​ലെ​​യും പി​​ന്നി​​ലെ​​യും ബ​​ന്പ​​റു​​ക​​ൾ കൂ​​ടു​​ത​​ൽ അ​​ഗ്ര​​സീ​​വ് ആ​​യ രീ​​തി​​യി​​ൽ പു​​ന​​ർ​​രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​ട്ടു​​ണ്ട്.

വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്ത് വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള പ്രൊ​​ജ​​ക്ട​​ർ ഹെ​​ഡ്‌​ലാ​​ന്പു​​ക​​ളും ഗ്ലോ​​സ് ബ്ലാ​​ക്ക് ബെ​​സ​​ൽ ഫി​​നി​​ഷും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ ബോ​​ണ​​റ്റി​​ലും സൈ​​ഡ് പാ​​ന​​ലു​​ക​​ളി​​ലും ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന റേ​​സ്-​​ഇ​​ൻ​​സ്പൈ​​റ​​ഡ് ഗ്രാ​​ഫി​​ക്സു​​ക​​ൾ വാ​​ഹ​​ന​​ത്തി​​ന് ഒ​​രു യ​​ഥാ​​ർ​​ഥ ട്രാ​​ക്ക് കാ​​റി​​ന്‍റെ ഗാം​​ഭീ​​ര്യം ന​​ൽ​​കു​​ന്നു​​ണ്ട്.

ലി​​ക്വി​​ഡ് മെ​​റ്റ​​ൽ ഫി​​നി​​ഷി​​ലു​​ള്ള സ്കി​​ഡ് പ്ലേ​​റ്റു​​ക​​ളും ഫോ​​ർ​​മു​​ല ഇ ​​ലോ​​ഗോ​​യും കാ​​റി​​ന്‍റെ പ്ര​​ത്യേ​​ക​​ത വി​​ളി​​ച്ചോ​​തു​​ന്നു. ഫ​​യ​​ർ​​സ്റ്റോം ഓ​​റ​​ഞ്ച് നി​​റ​​ത്തി​​ലു​​ള്ള ബ്രേ​​ക്ക് കാ​​ലി​​പ്പ​​റു​​ക​​ൾ ച​​ക്ര​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ്പോ​​ർ​​ട്ടി ലു​​ക്ക് ന​​ൽ​​കു​​ന്നു​​ണ്ട്.

റേ​​സിം​​ഗ് മൂ​​ഡ് കാ​​ബി​​ൻ

വാ​​ഹ​​ന​​ത്തി​​ന് ഉ​​ള്ളി​​ലും റേ​​സിം​​ഗ് മൂ​​ഡ് നി​​ല​​നി​​ർ​​ത്താ​​ൻ മ​​ഹീ​​ന്ദ്ര പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ട്. ഫ​​യ​​ർ​​സ്റ്റോം ഓ​​റ​​ഞ്ച് തീ​​മി​​ലാ​​ണ് കാ​​റി​​ന്‍റെ കാ​​ബി​​ൻ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പ്രീ​​മി​​യം ലെ​​ത​​റെ​​റ്റ്, സ്യൂ​​ഡ് മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള സീ​​റ്റു​​ക​​ളും സ്റ്റി​​യ​​റിം​​ഗ് വീ​​ലും മി​​ക​​ച്ച യാ​​ത്രാ​​സു​​ഖം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.

ഡാ​​ഷ്ബോ​​ർ​​ഡി​​ൽ 12.3 ഇ​​ഞ്ച് വ​​ലി​​പ്പ​​മു​​ള്ള ര​​ണ്ട് ഡി​​സ്പ്ലേ​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഇ​​ര​​ട്ട സ്ക്രീ​​ൻ സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണു​​ള്ള​​ത്. ചെ​​റി​​യ ഫ്ലാ​​പ്പി​​നു​​ള്ളി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന സ്റ്റാ​​ർ​​ട്ട്/​​സ്റ്റോ​​പ്പ് ബ​​ട്ട​​ണ്‍ ഡ്രൈ​​വ​​ർ​​ക്ക് റേ​​സിം​​ഗ് കാ​​ർ സ്റ്റാ​​ർ​​ട്ട് ചെ​​യ്യു​​ന്ന അ​​നു​​ഭ​​വം ന​​ൽ​​കു​​ന്നു.

ഹ​​ർ​​മാ​​ൻ കാ​​ർ​​ഡ​​ന്‍റെ 3ഡി ​​സ​​റൗ​​ണ്ട് സൗ​​ണ്ട് സി​​സ്റ്റ​​വും വെ​​ർ​​ച്വ​​ൽ എ​​ൻ​​ജി​​ൻ സൗ​​ണ്ട് ന​​ൽ​​കു​​ന്ന ‘സോ​​ണി​​ക് സ്റ്റു​​ഡി​​യോ’​​യും വാഹനത്തിലുണ്ട്. ‘മാ​​പ്പി​​ൽ’ എ​​ന്ന മ​​ഹീ​​ന്ദ്ര​​യു​​ടെ സ്വ​​ന്തം ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റ​​ത്തി​​ലാ​​ണ് ഇ​​തി​​ലെ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ പോ​​ലെ വാഹനത്തിലെ സോ​​ഫ്റ്റ്‌​വേ​​റു​​ക​​ളും ഇ​​ന്‍റ​​ർ​​നെ​​റ്റ് വ​​ഴി അ​​പ്ഡേ​​റ്റ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. വോ​​യ്സ് ക​​മാ​​ൻ​​ഡു​​ക​​ൾ വ​​ഴി എ​​സി നി​​യ​​ന്ത്രി​​ക്കാ​​നും പാ​​ട്ടു​​ക​​ൾ കേ​​ൾ​​ക്കാ​​നും സ​​ണ്‍​റൂ​​ഫ് തു​​റ​​ക്കാ​​നും സാ​​ധി​​ക്കും.

ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ച് വാഹനം ലോ​​ക്ക് ചെ​​യ്യാ​​നും അ​​ണ്‍​ലോ​​ക്ക് ചെ​​യ്യാ​​നും ചാ​​ർ​​ജിം​​ഗ് നി​​ല പ​​രി​​ശോ​​ധി​​ക്കാ​​നും സാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ക​​ണ​​ക്റ്റ​​ഡ് കാ​​ർ ഫീ​​ച്ച​​റു​​ക​​ൾ ഇ​​തി​​ലു​​ണ്ട്.

കു​​തി​​പ്പും സു​​ര​​ക്ഷ​​യും

79 കി​​ലോ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള വ​​ലി​​യ ബാ​​റ്റ​​റി പാ​​ക്കാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 282 ബി​​എ​​ച്ച്പി ക​​രു​​ത്തും 380 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണ് ഇ​​തി​​ലെ ഇ​​ല​​ക്‌ട്രി​​ക് മോ​​ട്ടോ​​ർ.

6.7 സെ​​ക്ക​​ൻ​​ഡു​​ക​​ൾ കൊ​​ണ്ട് പൂ​​ജ്യ​​ത്തി​​ൽനി​​ന്നും 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ വാ​​ഹ​​ന​​ത്തി​​ന് സാ​​ധി​​ക്കും. മ​​ണി​​ക്കൂ​​റി​​ൽ 202 കി​​ലോ​​മീ​​റ്റ​​റാ​​ണ് ഇ​​തി​​ന്‍റെ പ​​ര​​മാ​​വ​​ധി വേ​​ഗ​​ത.

ഒ​​റ്റ​​ത്ത​​വ​​ണ ചാ​​ർ​​ജി​​ൽ 683 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ച്് മ​​ഹീ​​ന്ദ്ര അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. 180 കി​​ലോ​​വാ​​ട്ട് ഡി​​സി ഫാ​​സ്റ്റ് ചാ​​ർ​​ജ​​ർ ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ 20 മി​​നി​​റ്റി​​നു​​ള്ളി​​ൽ 20 മു​​ത​​ൽ 80 ശ​​ത​​മാ​​നം വ​​രെ ചാ​​ർ​​ജ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​ക്കൊ​​ണ്ട് ആ​​റ് എ​​യ​​ർ​​ബാ​​ഗു​​ക​​ൾ, 360 ഡി​​ഗ്രി കാ​​മ​​റ, ബ്ലൈ​​ൻ​​ഡ് വ്യൂ ​​മോ​​ണി​​റ്റ​​ർ തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

കൂ​​ടാ​​തെ ലെ​​വ​​ൽ 2 അ​​ഡാ​​സ്, ഓ​​ൾ-​​വീ​​ൽ ഡി​​സ്ക് ബ്രേ​​ക്കു​​ക​​ൾ, ബ്രേ​​ക്ക്-​​ബൈ-​​വ​​യ​​ർ സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ന്നി​​വ​​യും സു​​ര​​ക്ഷി​​ത​​മാ​​യ യാ​​ത്ര ഉ​​റ​​പ്പാ​​ക്കു​​ന്നു. ഡ്രൈ​​വ​​ർ മ​​യ​​ങ്ങു​​ക​​യാ​​ണെ​​ങ്കി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്ന ഡ്രൈ​​വ​​ർ ഡ്രോ​​സി​​ന​​സ് ഡി​​റ്റ​​ക്ഷ​​ൻ സി​​സ്റ്റം ഇ​​തി​​ലെ മ​​റ്റൊ​​രു പ്ര​​ധാ​​ന ഫീ​​ച്ച​​റാ​​ണ്.

സാ​​ധാ​​ര​​ണ ഇ​​ല​​ക്‌ട്രിക് കാ​​റു​​ക​​ളേക്കാ​​ൾ ഡ്രൈ​​വിം​​ഗ് സു​​ഖം ന​​ൽ​​കു​​ന്ന​​തി​​നാ​​യി അ​​ഡാ​​പ്റ്റീ​​വ് സ​​സ്പെ​​ൻ​​ഷ​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​നി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റോ​​ഡി​​ന്‍റെ അ​​വ​​സ്ഥ​​യ്ക്ക് അ​​നു​​സ​​രി​​ച്ച് സ​​സ്പെ​​ൻ​​ഷ​​ന്‍റെ കാ​​ഠി​​ന്യം സ്വ​​യം ക്ര​​മീ​​ക​​രി​​ക്കാ​​ൻ ഇ​​തി​​ന് സാ​​ധി​​ക്കും.

Kerala

ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും; മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി. ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടി​ബി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ഷാ​രം എ​ന്ന ബ​സിന്‍റെ ഡ്രൈ​വ​റാ​ണ് ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഇ​റ​ങ്ങി​യ​ത്.

ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​ന്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ അ​നു​വ​ദി​ക്കാ​ത്ത​തി​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബ​സ് ഓ​ടി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും അ​സ​ഭ്യം പ​റ​യു​ക​യും സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, റോ​ഡി​ല്‍ മീ​ഡി​യ​ന്‍ നി​ര്‍​മി​ച്ച​തോ​ടെ ഒ​രേ സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോ​കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​തു ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​വു​ന്നു​ണ്ട്.

District News

വ​ഴ​യി​ല-പ​ഴ​കു​റ്റി റോ​ഡ്; ആ​ദ്യറീ​ച്ച് ടാ​റി​ംഗ് തുടങ്ങി

നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല-പ​ഴ​കു​റ്റി നാ​ല് വ​രി​പ്പാ​ത​യു​ടെ ആ​ദ്യ റീ​ച്ച് ടാ​റി​ംഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. മ​ന്ത്രി ജി. ​ആ​ർ അ​നി​ൽ ടാ​റി​ംഗ് പ്ര​വൃത്തി​ക​ളു​ടെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തി.

വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ 9.5 കി​ലോ മീ​റ്റ​റും പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ല്‍നി​ന്നും ആ​രം​ഭി​ച്ചു ക​ച്ചേ​രി ന​ട​വ​ഴി പ​തി​നൊ​ന്നാം ക​ല്ലു വ​രെ​യു​ള്ള 1.74 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ 11.24 കി​ലോ​മീ​റ്റ​റു​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. 21 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മിക്കു​ന്ന റോ​ഡി​ന് 15 മീ​റ്റ​ർ ടാ​റി​ംഗും ര​ണ്ടു മീ​റ്റ​ർ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ യൂ​ട്ടി​ലി​റ്റി സ്പേ​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യറീ​ച്ചി​ൽ വ​ഴ​യി​ല - കെ​ൽ​ട്രോ​ൺ വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 58.70 കോ​ടി വി​നി​യോ​ഗി​ച്ചു ഫ്ലൈ​ ഓ​വ​ർ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ആ​ദ്യറീ​ച്ചി​ൽ 301 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​ണു ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മാ​യി 191.72 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാം റീ​ച്ചി​ൽ കെ​ൽ​ട്രോ​ൺ - വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ വ​രെ 3.960 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. ക​ര​കു​ളം, അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 12 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് 299 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​കു​റ്റി പ​മ്പ് ജം​ഗ്ഷ​ൻ - ക​ച്ചേ​രി ന​ട - പ​തി​നൊ​ന്നാം ക​ല്ല് വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​നാ​യി നെ​ടു​മ​ങ്ങാ​ട്, ക​രി​പ്പൂ​ർ, ആ​നാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി 3.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 2.7396 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന 481 പേ​ർ​ക്കു 396.4 കോ​ടി രൂ​പ​യാ​ണു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ.​ ജ​യ​ദേ​വ​ൻ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​എ​സ് അ​നു​ഷ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും മ​ന്ത്രി ജി.ആർ. അനിലിനൊപ്പമു​ണ്ടാ​യി​രു​ന്നു.

District News

ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍-പെ​​രു​​ന്ന ഭാഗത്ത് വീ​​തി​​യി​​ല്ല; ഗ​​താ​​ഗ​​തം കു​​രു​​ങ്ങു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍ എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ പെ​​രു​​ന്ന​​വ​​രെ റോ​​ഡി​​ന് വീ​​തി​​യി​​ല്ല, ഗ​​താ​​ഗ​​തം കു​​രു​​ങ്ങു​​ന്നു. വാ​​ഹ​​ന​​ങ്ങ​​ളും യാ​​ത്ര​​ക്കാ​​രും ദു​​രി​​ത​​ത്തി​​ല്‍. തി​​ര​​ക്കു​​ള്ള രാ​​വി​​ലെയും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണ് സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളും സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളു​​മു​​ള്‍പ്പെ​​ടെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​രു​​ക്കി​​ല്‍ അ​​ക​​പ്പെ​​ടു​​ന്ന​​ത്. ഉ​​ദ​​യ​​ഗി​​രി ആ​​ശു​​പ​​ത്രി ജം​​ഗ്ഷ​​നി​​ലാ​​ണ് ഏ​​റെ പ്ര​​തി​​സ​​ന്ധി. അ​​ന​​ധി​​കൃ​​ത ക​​യ്യേ​​റ്റ​​ങ്ങ​​ളും പാ​​ര്‍ക്കിം​​ഗും ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ക​​യാ​​ണ്. ഈ ​​ഭാ​​ഗ​​ത്തെ കു​​രു​​ക്കി​​ന് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണു​​യ​​രു​​ന്ന​​ത്.

2017ല്‍ ​​കി​​ഫ്ബി 33 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രു​​ന്നെങ്കിലും സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പ​​ണം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നി​​ല്ല. ക​​വി​​യൂ​​ര്‍ മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് റോ​​ഡ് നി​​ര്‍മാ​​ണം ന​​ട​​പ്പാ​​ക്കി​​യെ​​ങ്കി​​ലും, നാ​​ലു​​കോ​​ടി മു​​ത​​ല്‍ പെ​​രു​​ന്ന രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​ന്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് കാ​​ര്യ​​മാ​​യ റോ​​ഡ് വി​​ക​​സ​​നം ന​​ട​​ത്താ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല.

ഈ ​​ഭാ​​ഗ​​ത്ത് ബി​​എം നി​​ല​​വാ​​ര​​ത്തി​​ല്‍ ടാ​​റിം​​ഗ് ന​​ട​​ത്തി റോ​​ഡ് നി​​ര്‍മാ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ഭാ​​ഗ​​ത്തെ റോ​​ഡി​​നു നേ​​രി​​ട്ട ത​​ക​​ര്‍ച്ച പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ന്നു​​മാ​​ത്ര​​മ​​ല്ല, വീ​​തി​​കു​​റ​​ഞ്ഞ എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ എ​​ന്‍എ​​ച്ച്183 (എം​​സി റോ​​ഡ്) പെ​​രു​​ന്ന വ​​രെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ താ​​ളം തെ​​റ്റു​​ക​​യു​​മാ​​ണ്.

പെ​​രു​​ന്ന ഗ​​വ​​ണ്‍മെ​​ന്‍റ് എ​​ല്‍പി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്തെ ക​​ലു​​ങ്കി​​നു സം​​ര​​ക്ഷ​​ണഭി​​ത്തി നി​​ര്‍മി​​ച്ചി​​ട്ടി​​ല്ല. ഈ ​​ക​​ലു​​ങ്കു​​ മു​​ത​​ല്‍ രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​ന്‍ വ​​രെ ഓ​​ട​​യി​​ല്ലാ​​ത്ത​​തു​​മൂ​​ലം ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന നി​​ല​​യി​​ലു​​മാ​​ണ്.
ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സും എ​​സ്എ​​ച്ച് ജം​​ഗ്ഷ​​നും സം​​ഗ​​മി​​ക്കു​​ന്ന എ​​സ്എ​​ച്ച് ജം​​ഗ്ഷ​​നി​​ല്‍ സു​​ര​​ക്ഷാ ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​കു​​ക​​യാ​​ണ്.


റോ​​ഡ് വി​​ക​​സിപ്പിക്ക​​ണം, ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കിന്പ​​രി​​ഹ​​ാരം വേണം

ക​​വി​​യൂ​​ര്‍ റോ​​ഡി​​ന് പെ​​രു​​ന്ന മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ കാ​​ലോ​​ചി​​ത​​മാ​​യ വി​​ക​​സ​​നം ന​​ട​​പ്പാ​​ക്ക​​ണം. കാ​​ല​​ങ്ങ​​ളാ​​യി ഈ ​​ഭാ​​ഗ​​ത്ത് റോ​​ഡ് വി​​ക​​സ​​നം ന​​ട​​ന്നി​​ട്ടി​​ല്ല. റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ റോ​​ഡി​​ന്‍റെ പാ​​ര്‍ശ്വ​​വാ​​സി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് വി​​ക​​സ​​നം വേ​​ഗ​​ത്തി​​ലാ​​ക്ക​​ണം.

വി​​നോ​​ദ് വെ​​ട്ടി​​കാ​​ട് ഉ​​പ​​ഭോ​​ക്തൃ ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി


പു​​തി​​യ കു​​ടി​​വെ​​ള്ള പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ച്ച് ക​​വി​​യൂ​​ര്‍ റോ​​ഡ​​ില്‍ബി​​എം​​ബി​​സി ടാ​​റിം​​ഗ് ന​​ട​​ത്തും

ക​​റ്റോ​​ടു​​നി​​ന്നും ചെ​​റു​​ക​​ര​​ക്കു​​ന്ന്, മോ​​ര്‍ക്കു​​ള​​ങ്ങ​​ര ഓ​​വ​​ര്‍ഹെ​​ഡ് ടാ​​ങ്കു​​ക​​ളി​​ലേ​​ക്ക് ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കാ​​ന്‍ ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍ പു​​തി​​യ പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നു​​ശേ​​ഷം റോ​​ഡ് പൂ​​ര്‍വ​​സ്ഥി​​തി​​യി​​ല്‍ എ​​ത്തി​​ച്ച് ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ല്‍ ന​​വീ​​ക​​രി​​ക്കും.പെ​​രു​​ന്ന മു​​ത​​ല്‍ ക​​വി​​യൂ​​ര്‍ വ​​രെ റോ​​ഡ് നി​​ര്‍മാ​​ണ​​ത്തി​​ന് പ​​ത്തു​​കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.


ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ

 

District News

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് യാഥാർഥ്യത്തിലേക്ക്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ന​വീ​ക​രി​ച്ച മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് അ​ടു​ത്ത​മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന റോ​ഡ് ഫെ​ബ്രു​വ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​നാ​ഞ്ചി​റ മു​ത​ൽ മ​ലാ​പ്പ​റ​മ്പ് വ​രെ 5.3 കി​ലോ​മീ​റ്റ​ർ റോ​ഡ് 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത​യാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 344.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 481.94 കോ​ടി രൂ​പ​യാ​ണ് റോ​ഡി​നാ​യി ആ​കെ ചെ​ല​വാ​കു​ക. നി​ർ​മാ​ണ​ത്തി​നാ​യി 137.44 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ടി​നു കീ​ഴി​ലാ​ണ് മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.


റോ​ഡി​നു ന​ടു​വി​ൽ ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ൽ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലും ഏ​ഴു​മീ​റ്റ​ർ വീ​തം വീ​തി​യി​ൽ ര​ണ്ടു​വ​രി​പ്പാ​ത​യും നി​ർ​മി​ക്കും. കാ​ര്യേ​ജ് വേ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി ഒ​ന്ന​ര മീ​റ്റ​ർ വീ​തം പേ​വ്‌​മെ​ന്‍റ് നി​ർ​മി​ക്കും. ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത നി​ർ​മി​ക്കു​ക. ഈ ​സ്ട്രെ​ച്ചി​ൽ ഉ​ട​നീ​ളം വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളും ഉ​ണ്ടാ​കും. ഓ​രോ 250 മീ​റ്റ​ർ ഇ​ട​വി​ട്ടും റോ​ഡി​ന​ടി​യി​ൽ കു​റു​കെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​മു​ണ്ടാ​കും.

കോ​ഴി​ക്കോ​ടി​ന്‍റെ ചി​ര​കാ​ല സ്വ​പ്നം

കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വ​യ്പ്പാ​ണ് മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് ന​വീ​ക​ര​ണം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ മാ​നാ​ഞ്ചി​റ വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. റോ​ഡി​ന് വീ​തി കു​റ​വാ​യ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

പ​ല​യി​ട​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ൾ ഇ​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കി.മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ളും ഓ​ട​ക​ളു​ടെ അ​ഭാ​വ​വും മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​മൂ​ലം ന​ഗ​ര​ത്തി​ൽ നി​ന്ന് വെ​ള്ളി​മാ​ടു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​തി​യ പ​ദ്ധ​തി പ്ര​കാ​രം 8.4 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ഓ​ട​ക​ളും സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ത​ക​ളും നി​ർ​മി​ക്കു​ന്ന​തോ​ടെ ദു​രി​തം പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ജ​നു​വ​രി അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ജ​നു​വ​രി അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ചു​ര​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നും റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും ​ഭാ​ര​വാ​ഹ​ന​ങ്ങ​ളും നാ​ടു​കാ​ണി ചു​ര​ത്തി​ലൂ​ടെ​യോ കു​റ്റ്യാ​ടി ചു​രം വ​ഴി​യോ ​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ ചി​ക്ക​പ്പ​ൻ​പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചേ​ല​ക്ക​ര എ​സ്എം​ടി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (13), മു​ഹ​മ്മ​ദ് ബ​ഷീ​ഷ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി - ഹാ​ജി​റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കാ​യി പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ബ​സ് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ല​ക്ക​ര​യി​ൽ നി​ന്ന് എ​ള​നാ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടെം​പോ ട്രാ​വ​ല​ർ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​രു​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ചേ​ല​ക്ക​ര പോ​ലീ​സ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്രാ​വ​ല​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

വ​യ​നാ​ട് തു​ര​ങ്ക പാ​ത; നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു വീ​ഴ്ച​യു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ അ​നു​മ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​തെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ര പാ​ത​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Kerala

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ്; റോ​ഡ്, വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത പു​ക​മ​ഞ്ഞ്. കാ​ഴ്ച​പ​രി​ധി പൂ​ജ്യം ആ​യ​തോ​ടെ റോ​ഡ് വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഡ​ൽ​ഹി​യി​ൽ നി​ല​വി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​തോ​ത് ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം എ​യ​ർ ഇ​ന്ത്യ​യു​ടെ 40 സ​ർ​വീ​സു​ക​ളാ​ണ് ക​ന​ത്ത പു​ക​മ​ഞ്ഞു മൂ​ലം റ​ദ്ദാ​ക്കി​യ​ത്. 150ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. നാ​ല് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പേ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പാ​ക്ക​ണം എ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി. വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ​യും സ്പൈ​സ് ജെ​റ്റും അ​റി​യി​ച്ചു.

‌താ​പ​നി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വും വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 8.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​ന്ന് ദി​ല്ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 456 ആ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ക​ടു​പ്പി​ച്ചു.

Kerala

മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒന്നരക്കൊമ്പൻ

മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.

രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.

ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

District News

തു​രു​ത്തി-​വാ​ല​ടി-​വീ​യ​പു​രം റോ​ഡ് നി​ര്‍മാ​ണം : ഡി​സം​ബർ‍ 12 വ​രെ രാ​വി​ലെ 10 മു​ത​ല്‍ മൂന്നു ​വ​രെ ഗ​താ​ഗ​ത നിരോധനം

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി-​വാ​ല​ടി-​വീ​യ​പു​രം റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 12 വ​രെ രാ​വി​ലെ പ​ത്തു​മു​ത​ല്‍ മൂ​ന്നു​വ​രെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി.


ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കൃ​ഷ്ണ​പു​രം കാ​വാ​ല​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ള്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്നു മാ​ര്‍ക്ക​റ്റ് റോ​ഡു​വ​ഴി പ​റാ​ലി​ല്‍ എ​ത്തി വാ​ല​ടി, കു​ന്ന​ങ്ക​രി ഭാ​ഗ​ത്തേ​ക്കു പോ​ക​ണം. വാ​ല​ടി ജം​ഗ്ഷ​നി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഈ​ര-​നീ​ലം​പേ​രൂ​ര്‍ റോ​ഡു​വ​ഴി കു​റി​ച്ചി ഔ​ട്ട്‌​പോ​സ്റ്റ് ജം​ഗ്ഷ​നി​ല്‍ എ​ത്തി ക​ട​ന്നു​പോ​ക​ണ​മെ​ന്നു​മാ​ണ് നി​ര്‍ദേ​ശം.


തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി ഭാഗത്ത് നൂ​ത​ന സാങ്കേതിക വി​ദ്യ​
തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ജി​യോ​ സെ​ല്ലി​ല്‍ ഡ​ബ്ല്യു​എം​എം മി​ക്‌​സ് നി​റയ്​ക്കു​ന്ന സാ​ങ്കേ​തി​ക നി​ര്‍മാ​ണ ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള 2.70 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം ചെ​യ്യേ​ണ്ട ബി​എം ടാ​റിം​ഗ് ജോ​ലി​ക​ള്‍ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ടു​ക​യാ​ണ്. ബി​എം ടാ​റിം​ഗി​നു​ശേ​ഷം ബി​സി നി​ല​വാ​ര​മു​ള്ള ടാ​റിം​ഗും ന​ട​ക്കേ​ണ്ട​തു​ണ്ട്.


ഈ ​റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​യ​ര​വും താ​ഴ്ച​യും അ​ട​ക്കം നൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​എം ആ​ന്‍ഡ് ബി​സി ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 45 മു​ത​ല്‍ അ​റു​പ​തു സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ റോ​ഡ് ഉ​യ​രും. എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡി​ല്‍ അ​ഞ്ച​ര​മു​ത​ല്‍ ആ​റു​വ​രെ മീ​റ്റ​ര്‍ ടാ​റിം​ഗ് വീ​തി ല​ഭി​ക്കും.

 

മു​ള​യ്ക്കാം​തു​രു​ത്തി-കി​ട​ങ്ങ​റ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ തെ​ങ്ങും​കു​റ്റി​ക​ള്‍ നാ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്നു


മു​ള​യ്ക്കാം​തു​രു​ത്തി മു​ത​ല്‍ കി​ട​ങ്ങ​റ​ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ങ്ങും​കു​റ്റിക​ള്‍ നാ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ഴ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തി​ന​കം മു​ള​യ്ക്കാം​തു​രു​ത്തി വ​രെ​യു​ള്ള റോ​ഡ്‌ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം തു​രു​ത്തി, കൊ​ച്ചീ​ത്ര​ക്ക​ട​വ്, തോ​ട്ടു​ങ്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍ന്ന​തു​മൂ​ലം വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.


വീ​യ​പു​ര​ത്ത് ആ​രം​ഭി​ച്ച് എ​ട​ത്വാ​യി​ലൂ​ടെ എ​സി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ പ്ര​വേ​ശി​ച്ച് കി​ട​ങ്ങ​റ​യി​ല്‍നി​ന്നു വാ​ല​ടി​യി​ലെ​ത്തി മു​ള​യ്ക്കാ​തു​രു​ത്തി വ​ഴി തു​രു​ത്തി പു​ന്ന​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തു​ന്ന 21.457 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ബ്ര​ഹ​ത്താ​യ റോ​ഡ് പ​ദ്ധ​തി​യാ​ണി​ത്. 108 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഈ ​റോ​ഡ് നി​ര്‍മാ​ണം.

District News

റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ


കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ക​ല്ലാ​നോ​ട് - കൂ​രാ​ച്ചു​ണ്ട് പ്ര​ധാ​ന പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തീ​ർ​ന്ന അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത്. തി​ര​ക്കേ​റി​യ പാ​ത​യി​ലെ കു​ഴി അ​ട​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്.


പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി രൂ​പം കൊ​ണ്ട ഗ​ർ​ത്ത​ങ്ങ​ൾ മ​ഴ പെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ടി.​എ​ൻ. അ​നീ​ഷ്, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ലി​ബി​ൻ പാ​വ​ത്തി​കു​ന്നേ​ൽ, ഷാ​രോ​ൺ ചാ​ലി​ക്കോ​ട്ട​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​മി​ലി ബി​ജു, പ​ത്താം വാ​ർ​ഡ്‌ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജു ക​ട​ല​ശേ​രി, കു​ര്യ​ൻ ചെ​മ്പ​നാ​നി, ബി​ജു താ​ന്നി​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

National

ന​ടു​റോ​ഡി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന് യു​വാ​വ്

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. റി​തു ഭ​ണ്ഡാ​ർ​ക്ക​ർ (23) എ​ന്ന യു​വ​തി​യെ​യാ​ണ് റോ​ഷ​ൻ ധ​ർ​വെ എ​ന്ന യു​വാ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​ഗ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​ഹാ​റി​ലെ ഒ​രു ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റി​തു ദി​വ​സ​വും ബ​സി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ സ​മ​യം യു​വ​തി ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി ബൈ​ക്കി​ലെ​ത്തി​യ​ത്. ഇ​രു​വ​രും ഏ​താ​നും നി​മി​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി ക​ത്തി എ​ടു​ത്ത് യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ്ര​തി​യെ മ​ർ​ദി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Kerala

പൊ​തു നി​ര​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ‘ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്’സ​ര്‍​ക്കാ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്‍ നി​​​ര്‍​ത്തി കൂ​​​ടു​​​ത​​​ല്‍ ‘ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക്’ സ​​​ര്‍​ക്കാ​​​ര്‍’. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന റോ​​​ഡി​​​ലെ ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും നോ​​​ട്ടീ​​​സ് അ​​യയ്ക്ക​​​ലും നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു​​​ള്‍​പ്പെ​​​ടെ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​ണു സ​​​ര്‍​ക്കാ​​​ര്‍. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ര്‍​ച്ച​​​ക​​​ള്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.​ പൊ​​​തു​​​വേ നി​​​ര​​​ത്തു​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ല്‍​പെ​​​ട്ട് വ​​​ലി​​​യ തു​​​ക പ​​​ല​​​ര്‍​ക്കും പി​​​ഴ​​​യാ​​​യി വ​​​രു​​​ന്നു​​​ണ്ട്.

എ​​​ഐ കാ​​​മ​​​റ​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​രി​​​ട്ടു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ പെ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കാ​​​രം ഉ​​​യ​​​ര്‍​ത്തു​​​ന്നു​​​ണ്ട്.​ ഇ​​​തു​​​കൂ​​​ടി മു​​​ന്നി​​​ല്‍ ക​​​ണ്ട് ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ടി​​​വാ​​​തി​​​ലി​​​ല്‍ എ​​​ത്തി​​​നി​​​ല്‍​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ങ്ങ​​നെ വേ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ത​​​ല​​​ത്തി​​​ല്‍ ചി​​​ന്തി​​​ക്കു​​​ന്ന​​​ത്.

വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്, എ​​​ഐ കാ​​​മ​​​റ​​​വ​​​ഴി നി​​​യ​​​മ​​​ലം​​​ഘ​​​നം കണ്ടെത്തി അതുവഴി ല​​​ഭി​​​ക്കു​​​ന്ന പി​​​ഴ​​​ത്തു​​​ക​​​ ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​മ​​​പ്പു​​​റ​​​ത്ത് റോ​​​ഡി​​​ലി​​​റ​​​ങ്ങി ‘ക്വോ​​​ട്ട’തി​​​ക​​​യ്ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നെ​​​തി​​​രാ​​​യ വി​​​കാ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി.
നി​​​ല​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ രോ​​​ഷം ഏ​​​റെ എ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന വ​​​കു​​​പ്പാ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് മാ​​​റി​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം വ​​​ന്നാ​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ഒ​​​ന്ന് ച​​​വി​​​ട്ടി​​പ്പി​​​ടി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പേ​​​രി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ല്‍ ച​​​ര്‍​ച്ച​​​യു​​​ണ്ട്.​

District News

വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​വേ​ശം, മൂ​ടാ​ൻ മ​ടി

 

റാ​ന്നി: റാ​ന്നി​യി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ൽ ജ​ല​അ​ഥോ​റി​റ്റി​യും കേ​ബി​ൾ ക​ന്പ​നി​ക​ളു​മൊ​ക്കെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്നു. എ​ന്നാ​ൽ കു​ഴി​ക​ൾ കൃ​ത്യ​മാ​യി മൂ​ടാ​ത്ത​തു മൂ​ലം യാ​ത്ര​ക്കാ​ർ ഭീ​ഷ​ണി​യി​ലാ​യി.


പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ റാ​ന്നി പെ​രു​ന്പു​ഴ ടൗ​ണി​നും തോ​ട്ട​മ​ണ്ണി​നും മ​ധ്യേ പ​ല​യി​ട​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ കേ​ബി​ൾ ക​ന്പ​നി കു​ഴി​ക​ളെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ലാ​ണ് കു​ഴി​യെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് മൂ​ടാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​ന്നു. പ​ല​യി​ട​ത്തും കു​ഴി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യി​ടെ റാ​ന്നി വൈ​ക്ക​ത്തി​നു സ​മീ​പം റോ​ഡ് ത​ക​രു​ന്ന സ്ഥി​തി​വ​രെ എ​ത്തി​യ​താ​ണ്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച സം​സ്ഥാ​ന പാ​ത​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ഴി​യെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.


റാ​ന്നി - മേ​നാം​തോ​ട്ടം - അ​രു​വി​ക്ക​ൽ - കു​ന്പ​ള​ന്താ​നം റോ​ഡി​ൽ പ​റ​ക്കു​ളം ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​നു കു​റു​കെ പൈ​പ്പി​ടാ​ൻ കു​ഴി​ച്ച കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് മ​റ്റൊ​രു ഭീ​ഷ​ണി​യാ​ണ്. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി എ​ടു​ത്ത കു​ഴി ഇ​തേ​വ​രെ​യും ശ​രി​യാ​യി മൂ​ടി​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ​ക​ളു​മാ​ണ്. വ​ള​വും ക​യ​റ്റ​വും നി​റ​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡി​ൽ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പൈ​പ്പ് കു​ഴി​യു​ള്ള​ത്.

District News

വെ​​ള്ള​​ക്കെ​​ട്ടി​​ല​​മ​​ർ​​ന്ന് പി.​​പി. ജോ​​സ് റോ​​ഡ്


ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ കാ​​വാ​​ലം ബ​​സാ​​ര്‍ ജം​​ഗ്ഷ​​നി​​ല്‍നി​​ന്നും അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലേ​​ക്കു​​ള്ള പി.​​പി. ജോ​​സ് റോ​​ഡ് വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ മു​​ങ്ങു​​ന്നു. കാ​​ല്‍ന​​ടക്കാ​​രും ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളും വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ അ​​ക​​പ്പെ​​ടു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യു​​ണ്ടാ​​യ ക​​ന​​ത്ത​​ മ​​ഴ​​യി​​ല്‍ ഈ ​​റോ​​ഡ് പൂ​​ര്‍ണ​​മാ​​യും വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി. റോ​​ഡി​​ല്‍ പാ​​ര്‍ക്ക് ചെ​​യ്തി​​രു​​ന്ന പ​​ല വാ​​ഹ​​ന​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ലാ​​യി.


30 വ​​ര്‍ഷം മു​​മ്പ് ച​​തു​​പ്പ് പ്ര​​ദേ​​ശം ഉ​​യ​​ര്‍ത്തി നി​​ര്‍മി​​ച്ച ഈ ​​റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളും വെ​​ള്ള​​ക്കെ​​ട്ടു നി​​റ​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​ഴു​​വ​​ര്‍ഷ​​ത്തി​​നി​​ടെ ര​​ണ്ടു ത​​വ​​ണ​​യാ​​യി ഈ ​​റോ​​ഡി​​ല്‍ ടൈ​​ല്‍ പാ​​കിയി​​രു​​ന്നു. എ​​ന്നാ​​ല്‍ വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ അ​​പ​​ര്യാ​​പ്ത​​മാ​​ണ്. ഇ​​തു​​മൂ​​ല​​മാ​​ണ് മ​​ഴ​​ക്കാ​​ല​​ത്ത് റോ​​ഡ് വെ​​ള്ള​​ത്തി​​ല്‍ മൂ​​ടു​​ന്ന​​ത്.


ന​​ഗ​​ര​​ത്തി​​ല്‍നി​​ന്ന് എ​​സ്ബി, അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജു​​ക​​ളി​​ലേ​​ക്കും വി​​വി​​ധ ഹോ​​സ്റ്റ​​ലു​​ക​​ള്‍, കോ​​ണ്‍വെ​​ന്‍റു​​ക​​ള്‍, ചാ​​സ്, മോ​​ര്‍ക്കു​​ള​​ങ്ങ​​ര എ​​കെ​​എം സ്‌​​കൂ​​ള്‍, ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ് റോ​​ഡ് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും പോ​​കു​​ന്ന​​തി​​നു​​ള്ള എ​​ളു​​പ്പ​​മാ​​ര്‍ഗ​​മാ​​ണി​​ത്.


ഈ ​​റോ​​ഡി​​ല്‍ ഗ​​താ​​ഗ​​ത​​ത്തി​​നു ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ന​​ധി​​കൃ​​ത പാ​​ര്‍ക്കിം​​ഗും സാ​​ധാ​​ര​​ണ​​മാ​​ണ്. ഈ ​​റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യ്ക്ക് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന് വി​​ദ്യാ​​ര്‍ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും വി​​വി​​ധ റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും വ്യാ​​പാ​​രി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

 

District News

ക​റു​കു​റ്റി​യി​ൽ ചീ​നി-ക​രി​പ്പാ​ല ആ​റ​ടി​പ്പാ​ത റോ​ഡി​ന്‍റെ ഉ​ദ്ഘാടനം നടത്തി

അ​ങ്ക​മാ​ലി : ര​ണ്ട​ര മീ​റ്റ​ർ മാ​ത്രം വീ​തി​യു​ണ്ടാ​യി​രു​ന്ന ഇ​ടു​ങ്ങി​യ വ​ഴി 25 വ​ർ​ഷ​ത്തെ കാ​ത്തി​രു​പ്പി​ന് ശേ​ഷം എ​ട്ടു മീ​റ്റ​ർ വീ​തി​യോ​ട് കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യി. ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചീ​നി-​ക​രി​പ്പാ​ല ആ​റ​ടി​പ്പാ​ത റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​ണി പ​റ​പ്പി​ള്ളി, കെ.​പി. അ​യ്യ​പ്പ​ൻ, മേ​രി ആ​ന്‍റ​ണി, റോ​സി പോ​ൾ, ലി​ജോ ജോ​സ്, എ.​കെ. ച​ന്ദ്ര​ൻ, ഡോ. ​ജോ​യി, ഷാ​ജു പൈ​നാ​ട​ത്ത്, ബൈ​ജു വെ​ളി​യ​ത്ത്, ലൂ​യി​സ് ചി​റ​യ്ക്ക​ൽ, ജോ​ഷി കാ​രി​മ്പ​ന​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്നു: യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടെ ദു​രി​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ.തൊ​ടു​വെ​ട്ടി, തേ​ലം​പ​റ്റ റോ​ഡു​ക​ൾ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. തൊ​ടു​വെ​ട്ടി റോ​ഡ് ത​ക​ർ​ന്നി​ട്ട് പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ല​ഭാ​ഗ​ത്തും ടാ​ർ മു​ഴു​വ​നാ​യും ഇ​ള​കി.

ടാ​റിം​ഗ് പോ​യ​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും അ​പ​ക​ട​ക​ര​മാ​യ ഉ​യ​ര​വ്യ​ത്യാ​സ​മാ​ണ്. വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​ർ​മാ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് സ്ഥി​ര​മാ​ണ്.

ബ​ത്തേ​രി ടൗ​ണി​ൽ തി​ര​ക്കേ​റു​ന്പോ​ൾ ദേ​ശീ​യ​പാ​ത 776 ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​കൂ​ടി​യാ​ണി​ത്. മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​ത്തേ​രി​യി​ലെ തി​ര​ക്കൊ​ഴി​വാ​ക്കി ഊ​ട്ടി റോ​ഡി​ലേ​ക്ക് എ​ത്താ​വു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.

ആ​ശു​പ​ത്രി, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കു കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ ആ​ളു​ക​ൾ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ഒ​ട്ട​ന​വ​ധി ഉ​ന്ന​തി​ക​ൾ ഉ​ള്ള ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

മാ​വേ​ലി​ക്ക​ര​യി​ൽ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 80 ല​ക്ഷം അ​നു​വ​ദി​ച്ചു

മാ​വേ​ലി​ക്ക​ര: മ​ണ്ഡ​ല​ത്തി​ലെ എട്ടു റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എം​.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.


ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ടി.എം. വ​ർ​ഗീ​സ്- ത​ട​ത്തി​ൽ ജം​ഗ്ഷ​ൻ റോ​ഡ്, പ​ഴ​ഞ്ചി​റ കു​ളം- ഗു​രു​മ​ന്ദി​രം റോ​ഡ്, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി​യി​ൽ മു​ക്ക്- പെ​രു​വേ​ലി​ച്ചാ​ൽ പു​ഞ്ച റോ​ഡ്, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ശേരി- വെ​ട്ട​ത്തേ​ത്ത് മു​ക്ക് റോ​ഡ്, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ- വി​ള​യി​ൽ മു​ക്ക് റോ​ഡ്, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചെ​റ്റാ​രി​ക്ക​ൽ- ല​ക്ഷം​വീ​ട് റോ​ഡ്, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ടാ​ര​ത്തി​ൽ- അ​മ്പ​ലം റോ​ഡ്, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​എ​ച്ച്എ​സ്- വി​ഐ​പി ന​ഗ​ർ റോ​ഡ് എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃത്തി​ക​ൾ​ക്ക് ആ​ണ് പ​ത്തു​ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.


കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന റോ​ഡു​ക​ൾ റീ​ടാ​റിം​ഗ് ചെ​യ്തു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എം.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി കെ. രാ​ജ​നാണ് തു​ക അ​നു​വ​ദി​ച്ച​ത്. ഭ​ര​ണി​ക്കാ​വ് - മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണച്ചുമ​ത​ല. വേ​ഗ​ത്തി​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി നി​ർമാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ർ​ദേശം ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

Kerala

ന​ടു​റോ​ഡി​ൽ ബി​യ​ർ കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ചു; യു​വാ​ക്ക​ളെ കൊ​ണ്ട് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു സ​മീ​പം ന​ടു​റോ​ഡി​ല്‍ ബി​യ​ര്‍​കു​പ്പി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ​ക്കൊ​ണ്ട് റോ​ഡ് വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലാ​കെ ചി​ല്ല് ചി​ത​റി​ക്കി​ട​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മ​റ്റൊ​രാ​ളെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും ചൂ​ല്‍ വാ​ങ്ങി​യ ശേ​ഷം റോ​ഡ് അ​ടി​ച്ചു വൃ​ത്തി​യാ​ക്കി​ച്ചു. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

Kerala

മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ കു​രു​ക്ക്; ഭാ​ഗി​ക പ​രി​ഹാ​ര​മാ​യെ​ന്ന് തൃ​ശൂ​ർ ക​ള​ക്ട​ര്‍

കൊ​ച്ചി: മ​ണ്ണു​ത്തി– ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മു​ണ്ടാ​യ​താ​യി തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട്. 18 നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്ന​തി​ല്‍ 13 എ​ണ്ണം തൃ​പ്തി​ക​ര​മാ​യി ന​ട​പ്പാ​ക്കി​യെ​ന്ന് പോ​ലീ​സും ഗ​താ​ഗ​ത​വ​കു​പ്പും ഉ​റ​പ്പാ​ക്കി​യ​താ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ ഹാ​ജ​രാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ക​ള​ക്ട​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച​താ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും വ്യ​ക്ത​മാ​ക്കി.

മ​ണ്ണു​ത്തി– ഇ​ട​പ്പ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ​രി​ഹ​രി​ച്ചെ​ന്നു​ള്ള ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പാ​ലി​യേ​ക്ക​ര ടോ​ള്‍ പി​രി​വി​നു​ള്ള സ്‌​റ്റേ മാ​റ്റു​ക​യു​ള്ളൂ​യെ​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Up