x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ


Published: November 19, 2025 01:19 AM IST | Updated: November 19, 2025 01:19 AM IST


കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ക​ല്ലാ​നോ​ട് - കൂ​രാ​ച്ചു​ണ്ട് പ്ര​ധാ​ന പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തീ​ർ​ന്ന അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത്. തി​ര​ക്കേ​റി​യ പാ​ത​യി​ലെ കു​ഴി അ​ട​യ്ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്.


പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി രൂ​പം കൊ​ണ്ട ഗ​ർ​ത്ത​ങ്ങ​ൾ മ​ഴ പെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. അ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ടി.​എ​ൻ. അ​നീ​ഷ്, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ലി​ബി​ൻ പാ​വ​ത്തി​കു​ന്നേ​ൽ, ഷാ​രോ​ൺ ചാ​ലി​ക്കോ​ട്ട​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​മി​ലി ബി​ജു, പ​ത്താം വാ​ർ​ഡ്‌ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജു ക​ട​ല​ശേ​രി, കു​ര്യ​ൻ ചെ​മ്പ​നാ​നി, ബി​ജു താ​ന്നി​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham road

Recent News

Up